Leviticus - ലേവ്യപുസ്തകം 10 | View All

1. അനന്തരം അഹരോന്റെ പുത്രന്മാരായ നാദാബും അബീഹൂവും ഔരോ ധൂപകലശം എടുത്തു അതില് തീ ഇട്ടു അതിന്മേല് ധൂപ വര്ഗ്ഗവും ഇട്ടു, അങ്ങനെ തങ്ങളോടു കല്പിച്ചതല്ലാത്ത അന്യാഗ്നി യഹോവയുടെ സന്നിധിയില് കൊണ്ടുവന്നു.

1. And Nadab and Abihu the sonnes of Aaron toke ether of them his censor ad put fyre therein and put cens apo, and broughte straunge fyre before the Lorde: which he comaunded the not

2. ഉടനെ യഹോവയുടെ സന്നിധിയില്നിന്നു തീ പുറപ്പെട്ടു അവരെ ദഹിപ്പിച്ചുകളഞ്ഞു; അവര് യഹോവയുടെ സന്നിധിയില് മരിച്ചുപോയി.

2. and there went a fyre out fro the Lorde and cosumed the and they dyed before the Lorde.

3. അപ്പോള് മോശെഎന്നോടു അടുക്കുന്നവരില് ഞാന് ശുദ്ധീകരിക്കപ്പെടും; സര്വ്വജനത്തിന്റെയും മുമ്പാകെ ഞാന് മഹത്വപ്പെടും എന്നു യഹോവ അരുളിച്ചെയ്തതു ഇതു തന്നേ എന്നു അഹരോനോടു പറഞ്ഞു. അഹരോനോ മിണ്ടാതിരുന്നു.

3. Then Moses sayde vnto Aaro this is it that the Lorde spake saynge: I will be sanctifyed in them that come nye me, ad before all the people I wilbe glorifyed. And Aaron helde his pease.

4. പിന്നെ മോശെ അഹരോന്റെ ഇളയപ്പന് ഉസ്സീയേലിന്റെ പുത്രന്മാരായ മീശായേലിനെയും എത്സാഫാനെയും വിളിച്ചു അവരോടുനിങ്ങള് അടുത്തുചെന്നു നിങ്ങളുടെ സഹോദരന്മാരെ വിശുദ്ധമന്ദിരത്തിന്റെ മുമ്പില്നിന്നു പാളയത്തിന്നു പുറത്തു കൊണ്ടുപോകുവിന് എന്നു പറഞ്ഞു.

4. And Moses called Misael and Elesapha the sonnes of Vsiel the vncle of Aaron, and sayde vnto the: goo to and carye youre brethre from the holy place out of the hoste.

5. മോശെ പറഞ്ഞതുപോലെ അവര് അടുത്തു ചെന്നു അവരെ അവരുടെ അങ്കികളോടുകൂടെ പാളയത്തിന്നു പുറത്തു കൊണ്ടുപോയി.

5. And they went to them and caryed them in their albes out of the hoste, as Moses bad.

6. പിന്നെ മോശെ അഹരോനോടും അവന്റെ പുത്രന്മാരായ എലെയാസാരോടും ഈഥാമാരോടും നിങ്ങള് മരിക്കാതെയും സര്വ്വസഭയുടെയും മേല് കോപം വരാതെയും ഇരിപ്പാന് നിങ്ങളുടെ തലമുടി പിച്ചിപ്പറിക്കരുതു; നിങ്ങളുടെ വസ്ത്രം കീറുകയും അരുതു; നിങ്ങളുടെ സഹോദരന്മാരായ യിസ്രായേല്ഗൃഹം ഒക്കെയും യഹോവ ദഹിപ്പിച്ച ദഹനംനിമിത്തം കരയട്ടെ.

6. And Moses sayde vnto Aaron and vnto Eleazar and Ithamar his eldest sonnes: vncouer not youre heed nether rent youre clothes lest ye dye and wrath come apon all the people lett youre brethren the hole house of Israel bewepe the burnynge which the Lorde hath burnt.

7. നിങ്ങളോ മരിച്ചുപോകാതിരിക്കേണ്ടതിന്നു സമാഗമനക്കുടാരത്തിന്റെ വാതില് വീട്ടു പുറത്തു പോകരുതു; യഹോവയുടെ അഭിഷേകതൈലം നിങ്ങളുടെ മേല് ഇരിക്കുന്നുവല്ലോ എന്നു പറഞ്ഞു. അവര് മോശെയുടെ വചനംപോലെ തന്നേ ചെയ്തു.

7. But goo ye not out from the dore of the tabernacle of wytnesse lest ye dye: for the anoyntynge oyle of the Lorde is apon you. And they dyd as Moses bad.

8. യഹോവ അഹരോനോടു അരുളിച്ചെയ്തതു

8. And the Lorde spake vnto Aaron saynge:

9. നീയും നിന്റെ പുത്രന്മാരും മരിച്ചു പോകാതിരിക്കേണ്ടതിന്നു സമാഗമനക്കുടാരത്തില് കടക്കുമ്പോള് വീഞ്ഞും മദ്യവും കുടിക്കരുതു. ഇതു നിങ്ങള്ക്കു തലമുറതലമുറയായി എന്നേക്കുമുള്ള ചട്ടമായിരിക്കേണം.

9. drynke no wyne nor stronge drynke nether thou nor thi sonnes with the: when ye go in to the tabernacle of witnesse lest ye dye. And let it be a lawe foreuer vnto youre childern after you:

10. ശുദ്ധവും അശുദ്ധവും മലിനവും നിര്മ്മലവും തമ്മില് നിങ്ങള് വകതിരിക്കേണ്ടതിന്നും

10. that ye maye put difference betwene holy and vnholy and betwene vnclene and clene

11. യഹോവ മോശെമുഖാന്തരം യിസ്രായേല്മക്കളോടു കല്പിച്ച സകലപ്രമാണങ്ങളും അവരെ ഉപദേശിക്കേണ്ടതിന്നും തന്നേ.

11. and that ye maye teach the childern of Israel: all the ordynaunces which the Lorde hath comaunded them by the handes of Moses.

12. അഹരോനോടും അവന്റെ ശേഷിപ്പുള്ള പുത്രന്മാരായ എലെയാസാരോടും ഈഥാമാരോടും മോശെ പറഞ്ഞതെന്തെന്നാല്യഹോവയുടെ ദഹനയാഗങ്ങളില് ശേഷിപ്പുള്ള ഭോജനയാഗം നിങ്ങള് എടുത്തു യാഗപീഠത്തിന്റെ അടുക്കല് വെച്ചു പുളിപ്പില്ലാത്തതായി ഭക്ഷിപ്പിന് ; അതു അതിവിശുദ്ധം.

12. And Moses sayde vnto Aaron and vnto Eleazar ad Ithamar his sonnes that were lefte: take the meatofferynge that remayneth of the sacrifyces of the Lorde and eate it without leuen besyde the alter for it is most holy:

13. അതു ഒരു വിശുദ്ധസ്ഥലത്തുവെച്ചു ഭക്ഷിക്കേണം; യഹോവയുടെ ദഹനയാഗങ്ങളില് അതു നിനക്കുള്ള അവകാശവും നിന്റെ പുത്രന്മാര്ക്കുംള്ള അവകാശവും ആകുന്നു; ഇങ്ങനെ എന്നോടു കല്പിച്ചിരിക്കുന്നു.

13. eate it therfore in the holy place, because it is thi dutye and thi sonnes dutye of the sacrifyce of the Lorde: for so I am commaunded.

14. നിരാജനത്തിന്റെ നെഞ്ചും ഉദര്ച്ചയുടെ കൈക്കുറകും നീയും നിന്റെ പുത്രന്മാരും പുത്രിമാരും വെടിപ്പുള്ളോരു സ്ഥലത്തു വെച്ചു തിന്നേണം; യിസ്രായേല്മക്കളുടെ സമാധാനയാഗങ്ങളില് അവ നിനക്കുള്ള അവകാശവും നിന്റെ മക്കള്ക്കുള്ള അവകാശവുമായി നല്കിയിരിക്കുന്നു.

14. And the wauebrest and heueshulder eate in a clene place: both thou and thy sonnes and thy doughters with the. For it is thy dutye and thy sonnes dutye with the, of the peaceofferynges off the childern of Israel.

15. മേദസ്സിന്റെ ദഹനയാഗങ്ങളോടുകൂടെ അവര് യഹോവയുടെ സന്നിധിയില് നീരാജനം ചെയ്യേണ്ടതിന്നു ഉദര്ച്ചയുടെ കൈക്കുറകും നീരാജനത്തിന്റെ നെഞ്ചുംകൊണ്ടു വരേണം; അതു യഹോവ കല്പിച്ചതുപോലെ ശാശ്വതാവകാശമായി നിനക്കും നിന്റെ മക്കള്ക്കും ഇരിക്കേണം.

15. For the heueshulder ad the wauebrest whiche they brynge with the sacrifices of the fatt, to waue it before the Lorde, shalbe thyne and thy sonnes with the, and be a lawe for euer, as the Lorde hath commaunded.

16. പിന്നെ പാപയാഗമായ കോലാടിനെക്കുറിച്ചു മോശെ താല്പര്യമായി അന്വേഷിച്ചു; എന്നാല് അതു ചുട്ടുകളഞ്ഞിരുന്നു; അപ്പോള് അവന് അഹരോന്റെ ശേഷിപ്പുള്ള പുത്രന്മാരായ എലെയാസാരോടും ഈഥാമാരോടും കോപിച്ചു

16. And Moses soughte for the goote that was the synneofferynge, and se, it was burnt. And he was angrye with Eleazar and Ithamar the sonnes of Aaron, which were lefte alyue sayenge:

17. പാപയാഗം അതിവിശുദ്ധവും സഭയുടെ അകൃത്യം നീക്കിക്കളവാനും അവര്ക്കുംവേണ്ടി യഹോവയുടെ സന്നിധിയില് പ്രായശ്ചിത്തം കഴിപ്പാനും നിങ്ങള്ക്കു തന്നതുമായിരിക്കെ നിങ്ങള് അതു ഒരു വിശുദ്ധ സ്ഥലത്തുവെച്ചു ഭക്ഷിക്കാഞ്ഞതു എന്തു?

17. wherefore haue ye not eaten the synneofferynge in the holy place, seynge it is most holye: and for as moch as it is geuen you to bere the synne of the people, and make agrement for them before the Lorde?

18. അതിന്റെ രക്തം വിശുദ്ധമന്ദിരത്തിന്നകത്തു കൊണ്ടുവന്നില്ലല്ലോ; ഞാന് ആജ്ഞാപിച്ചതു പോലെ നിങ്ങള് അതു ഒരു വിശുദ്ധസ്ഥലത്തു വെച്ചു ഭക്ഷിക്കേണ്ടതായിരുന്നു എന്നു പറഞ്ഞു.

18. Beholde, the bloude of it was not brought in within the holy place therfore shulde ye haue eaten it in the holy place as I commaunded.

19. അപ്പോള് അഹരോന് മോശെയോടുഇന്നു അവര് തങ്ങളുടെ പാപയാഗവും ഹോമയാഗവും യഹോവയുടെ സന്നിധിയില് അര്പ്പിച്ചു; എനിക്കു ഇങ്ങനെ ഭവിച്ചുവല്ലോ. ഇന്നു ഞാന് പാപയാഗം ഭക്ഷിച്ചു എങ്കില് അതു യഹോവേക്കു പ്രസാദമായിരിക്കുമോ എന്നു പറഞ്ഞു.

19. And Aaron sayde vnto Moses: behold, this daye haue they offered their synneoffrynge and their burntoffrynge before the Lorde, and it is chaunced me after thys maner. Yf I shulde eate of the synneofferynge to daye, wolde the Lorde be content with all?

20. ഇതു കേട്ടപ്പോള് മോശെക്കു ബോധിച്ചു.

20. And when Moses herde that, he was content.



Shortcut Links
ലേവ്യപുസ്തകം - Leviticus : 1 | 2 | 3 | 4 | 5 | 6 | 7 | 8 | 9 | 10 | 11 | 12 | 13 | 14 | 15 | 16 | 17 | 18 | 19 | 20 | 21 | 22 | 23 | 24 | 25 | 26 | 27 |
ഉല്പത്തി - Genesis | പുറപ്പാടു് - Exodus | ലേവ്യപുസ്തകം - Leviticus | സംഖ്യാപുസ്തകം - Numbers | ആവർത്തനം - Deuteronomy | യോശുവ - Joshua | ന്യായാധിപന്മാർ - Judges | രൂത്ത് - Ruth | 1 ശമൂവേൽ - 1 Samuel | 2 ശമൂവേൽ - 2 Samuel | 1 രാജാക്കന്മാർ - 1 Kings | 2 രാജാക്കന്മാർ - 2 Kings | 1 ദിനവൃത്താന്തം - 1 Chronicles | 2 ദിനവൃത്താന്തം - 2 Chronicles | എസ്രാ - Ezra | നെഹെമ്യാവു - Nehemiah | എസ്ഥേർ - Esther | ഇയ്യോബ് - Job | സങ്കീർത്തനങ്ങൾ - Psalms | സദൃശ്യവാക്യങ്ങൾ - Proverbs | സഭാപ്രസംഗി - Ecclesiastes | ഉത്തമ ഗീതം ഉത്തമഗീതം - Song of Songs | യെശയ്യാ - Isaiah | യിരേമ്യാവു - Jeremiah | വിലാപങ്ങൾ - Lamentations | യേഹേസ്കേൽ - Ezekiel | ദാനീയേൽ - Daniel | ഹോശേയ - Hosea | യോവേൽ - Joel | ആമോസ് - Amos | ഓബദ്യാവു - Obadiah | യോനാ - Jonah | മീഖാ - Micah | നഹൂം - Nahum | ഹബക്കൂക്‍ - Habakkuk | സെഫന്യാവു - Zephaniah | ഹഗ്ഗായി - Haggai | സെഖർയ്യാവു - Zechariah | മലാഖി - Malachi | മത്തായി - Matthew | മർക്കൊസ് - Mark | ലൂക്കോസ് - Luke | യോഹന്നാൻ - John | പ്രവൃത്തികൾ അപ്പ. പ്രവര്‍ത്തനങ്ങള്‍ - Acts | റോമർ - Romans | 1 കൊരിന്ത്യർ - 1 Corinthians | 2 കൊരിന്ത്യർ - 2 Corinthians | ഗലാത്യർ ഗലാത്തിയാ - Galatians | എഫെസ്യർ എഫേസോസ് - Ephesians | ഫിലിപ്പിയർ ഫിലിപ്പി - Philippians | കൊലൊസ്സ്യർ കൊളോസോസ് - Colossians | 1 തെസ്സലൊനീക്യർ - 1 Thessalonians | 2 തെസ്സലൊനീക്യർ - 2 Thessalonians | 1 തിമൊഥെയൊസ് - 1 Timothy | 2 തിമൊഥെയൊസ് - 2 Timothy | തീത്തൊസ് - Titus | ഫിലേമോൻ - Philemon | എബ്രായർ - Hebrews | യാക്കോബ് - James | 1 പത്രൊസ് - 1 Peter | 2 പത്രൊസ് - 2 Peter | 1 യോഹന്നാൻ - 1 John | 2 യോഹന്നാൻ - 2 John | 3 യോഹന്നാൻ - 3 John | യൂദാ യുദാസ് - Jude | വെളിപ്പാടു വെളിപാട് - Revelation |

Explore Parallel Bibles
21st Century KJV | A Conservative Version | American King James Version (1999) | American Standard Version (1901) | Amplified Bible (1965) | Apostles' Bible Complete (2004) | Bengali Bible | Bible in Basic English (1964) | Bishop's Bible | Complementary English Version (1995) | Coverdale Bible (1535) | Easy to Read Revised Version (2005) | English Jubilee 2000 Bible (2000) | English Lo Parishuddha Grandham | English Standard Version (2001) | Geneva Bible (1599) | Hebrew Names Version | malayalam Bible | Holman Christian Standard Bible (2004) | Holy Bible Revised Version (1885) | Kannada Bible | King James Version (1769) | Literal Translation of Holy Bible (2000) | Malayalam Bible | Modern King James Version (1962) | New American Bible | New American Standard Bible (1995) | New Century Version (1991) | New English Translation (2005) | New International Reader's Version (1998) | New International Version (1984) (US) | New International Version (UK) | New King James Version (1982) | New Life Version (1969) | New Living Translation (1996) | New Revised Standard Version (1989) | Restored Name KJV | Revised Standard Version (1952) | Revised Version (1881-1885) | Revised Webster Update (1995) | Rotherhams Emphasized Bible (1902) | Malayalam Bible | Telugu Bible (BSI) | Telugu Bible (WBTC) | The Complete Jewish Bible (1998) | The Darby Bible (1890) | The Douay-Rheims American Bible (1899) | The Message Bible (2002) | The New Jerusalem Bible | The Webster Bible (1833) | Third Millennium Bible (1998) | Today's English Version (Good News Bible) (1992) | Today's New International Version (2005) | Tyndale Bible (1534) | Tyndale-Rogers-Coverdale-Cranmer Bible (1537) | Updated Bible (2006) | Voice In Wilderness (2006) | World English Bible | Wycliffe Bible (1395) | Young's Literal Translation (1898) | Malayalam Bible Commentary |