Leviticus - ലേവ്യപുസ്തകം 20 | View All

1. യഹോവ പിന്നെയും മോശെയോടു അരുളിച്ചെയ്തതു

1. And the Lord spak to Moises, and seide,

2. നീ യിസ്രായേല്മക്കളോടു പറയേണ്ടതു എന്തെന്നാല്യിസ്രായേല്മക്കളിലോ യിസ്രായേലില് വന്നു പാര്ക്കുംന്ന പരദേശികളിലോ ആരെങ്കിലും തന്റെ സന്തതിയില് ഒന്നിനെ മോലെക്കിന്നു കൊടുത്താല് അവന് മരണശിക്ഷ അനുഭവിക്കേണം; ദേശത്തിലെ ജനം അവനെ കല്ലെറിയേണം.

2. Speke thou these thingis to the sones of Israel, If eny man of the sones of Israel, and of the comelyngis that dwellen in Israel, yyueth of his seed to the ydol Moloch, die he bi deeth; the puple of the lond schal stone him.

3. അവന് തന്റെ സന്തതിയെ മോലെക്കിന്നു കൊടുത്തതിനാല് എന്റെ വിശുദ്ധമന്ദിരം മലിനമാക്കുകയും എന്റെ വിശുദ്ധനാമം അശുദ്ധമാക്കുകയും ചെയ്തതുകൊണ്ടു ഞാന് അവന്റെ നേരെ ദൃഷ്ടിവെച്ചു അവനെ അവന്റെ ജനത്തില്നിന്നു ഛേദിച്ചുകളയും.

3. And Y schal sette faste my face ayens hym, and Y schal kitte awei him fro the myddis of my puple, for he yaf of his seed to Moloch, and defoulide my seyntuarie, and defoulide myn hooli name.

4. അവന് തന്റെ സന്തതിയെ മോലെക്കിന്നു കൊടുക്കുമ്പോള് ദേശത്തിലെ ജനം അവനെ കൊല്ലാതെ കണ്ണടെച്ചുകളഞ്ഞാല്

4. That if the puple of the lond is necgligent, and as litil chargynge myn heeste, and suffrith the man that yaf of his seed to Moloch, nether wole sle hym, Y schal sette my face on that man,

5. ഞാന് അവനും കുടുംബത്തിന്നും നേരെ ദൃഷ്ടിവെച്ചു അവനെയും അവന്റെ പിന്നാലെ മോലെക്കിനോടു പരസംഗം ചെയ്വാന് പോകുന്ന എല്ലാവരെയും അവരുടെ ജനത്തിന്റെ നടുവില്നിന്നു ഛേദിച്ചുകളയും.

5. and his kynrede, and Y schal kitte doun hym, and alle that consentiden to him, that thei schulden do fornycacioun with Moloch, fro the myddis of her puple.

6. വെളിച്ചപ്പാടന്മാരുടെയും മന്ത്രവാദികളുടെയും പിന്നാലെ പരസംഗം ചെയ്വാന് പോകുന്നവന്റെ നേരെയും ഞാന് ദൃഷ്ടിവെച്ചു അവനെ അവന്റെ ജനത്തില്നിന്നു ഛേദിച്ചുകളയും.

6. If a man bowith to astronomyers, and false dyuynours, and doith fornycacioun with hem, Y schal sette my face ayens hym, and Y schal sle hym fro the mydis of hys puple.

7. ആകയാല് നിങ്ങള് നിങ്ങളെത്തന്നേ ശുദ്ധീകരിച്ചു വിശുദ്ധന്മാരായിരിപ്പിന് ; ഞാന് നിങ്ങളുടെ ദൈവമായ യഹോവ ആകുന്നു.
1 പത്രൊസ് 1:16

7. Be ye halewid, and be ye hooli, for Y am hooli, youre Lord God.

8. എന്റെ ചട്ടങ്ങള് പ്രമാണിച്ചു ആചരിപ്പിന് ; ഞാന് നിങ്ങളെ ശുദ്ധീകരിക്കുന്ന യഹോവ ആകുന്നു.

8. Kepe ye myn heestis, and do ye tho, for Y am the Lord that halewe you.

9. അപ്പനെയോ അമ്മയെയോ ശപിക്കുന്നവന് മരണശിക്ഷ അനുഭവിക്കേണം; അവന് അപ്പനെയും അമ്മയെയും ശപിച്ചു; അവന്റെ രക്തം അവന്റെ മേല് ഇരിക്കും.
മത്തായി 15:4, മർക്കൊസ് 7:10

9. He that cursith his fadir, ether modir, die bi deeth; if a man cursith fadir and modir, his blood be on hym.

10. ഒരുത്തന്റെ ഭാര്യയുമായി വ്യഭിചാരം ചെയ്യുന്നവന് , കൂട്ടുകാരന്റെ ഭാര്യയുമായി വ്യഭിചാരംചെയ്യുന്ന വ്യഭിചാരിയും വ്യഭിചാരിണിയും തന്നേ, മരണശിക്ഷ അനുഭവിക്കേണം.
യോഹന്നാൻ 8:5

10. If a man doith leccherie with `the wijf of another man, and doith auowtrie with `the wijf of his neiybore, bothe auowter and auowtresse die bi deeth.

11. അപ്പന്റെ ഭാര്യയോടുകൂടെ ശയിക്കുന്നവന് അപ്പന്റെ നഗ്നത അനാവൃതമാക്കുന്നു; ഇരുവരും മരണ ശിക്ഷ അനുഭവിക്കേണം; അവരുടെ രക്തം അവരുടെമേല് ഇരിക്കും.

11. If a man slepith with hys stepdamme, and schewith `the schenschip of his fadir, bothe die bi deeth; her blood be on hem.

12. ഒരുത്തന് മരുമകളോടുകൂടെ ശയിച്ചാല് ഇരുവരും മരണശിക്ഷ അനുഭവിക്കേണം; അവര് നികൃഷ്ട കര്മ്മം ചെയ്തു; അവരുടെ രക്തം അവരുടെ മേല് ഇരിക്കും.

12. If ony man slepith with `his sones wijf, euer either die, for thei han wrouyt greet synne; her blood be on hem.

13. സ്ത്രീയോടുകൂടെ ശയിക്കുന്നതു പോലെ ഒരുത്തന് പുരുഷനോടുകൂടെ ശയിച്ചാല് ഇരുവരും മ്ളേച്ഛത ചെയ്തു; അവര് മരണശിക്ഷ അനുഭവിക്കേണം; അവരുടെ രക്തം അവരുടെമേല് ഇരിക്കും.
റോമർ 1:27

13. If a man slepith with a man, bi letcherie of a womman, euer either hath wrouyt vnleueful thing, die thei bi deeth; her blood be on hem.

14. ഒരു പുരുഷന് ഒരു സ്ത്രീയെയും അവളുടെ അമ്മയെയും പരിഗ്രഹിച്ചാല് അതു ദുഷ്കര്മ്മം; നിങ്ങളുടെ ഇടയില് ദുഷ്കര്മ്മം ഇല്ലാതിരിക്കേണ്ടതിന്നു അവനെയും അവരെയും തീയില് ഇട്ടു ചുട്ടുകളയേണം.

14. He that weddith ouer his wijf hir moder, hath wrouyt greet synne; he schal be brent quyk with hem, and so greet vnleueful doynge schal not dwelle in the myddis of you.

15. ഒരു പുരുഷന് മൃഗത്തോടുകൂടെ ശയിച്ചാല് അവന് മരണശിക്ഷ അനുഭവിക്കേണം; മൃഗത്തെയും കൊല്ലേണം.

15. He that doith letcherie with a greet beeste, ethir a litil beeste die bi deeth, also sle ye the beeste.

16. ഒരു സ്ത്രീ യാതൊരു മൃഗത്തോടെങ്കിലും ചേര്ന്നു ശയിച്ചാല് സ്ത്രീയെയും മൃഗത്തെയും കൊല്ലേണം; അവര് മരണശിക്ഷ അനുഭവിക്കേണം; അവരുടെ രക്തം അവരുടെമേല് ഇരിക്കും.

16. A womman that liggith vndur ony beeste, be slayn togidere with it; the blood `of hem be on hem.

17. ഒരു പുരഷന് തന്റെ അപ്പന്റെ മകളോ അമ്മയുടെ മകളോ ആയ തന്റെ സഹോദരിയെ പരിഗ്രഹിച്ചു അവളുടെ നഗ്നത കാണുകയും അവള് അവന്റെ നഗ്നത കാണുകയും ചെയ്താല് അതു ലജ്ജാകരം; അവരെ അവരുടെ ജനത്തിന്റെ മുമ്പില്വെച്ചു തന്നേ സംഹരിച്ചുകളയേണം; അവന് സഹോദരിയുടെ നഗ്നത അനാവൃതമാക്കി; അവന് തന്റെ കുറ്റം വഹിക്കും.

17. He that takith his sistir `the douytir of his fadir, ether the douyter of his modir, and seeth hir filthe, and sche seeth the schenschip of the brothir, thei han wrouyt an vnleueful thing, bothe schulen be slayn in the siyt of her puple; for thei schewiden togidere her filthe, and thei schulen bere her wickidnesse.

18. ഒരു പുരുഷന് ഋതുവായ സ്ത്രീയോടുകൂടെ ശയിച്ചു അവളുടെ നഗ്നത അനാവൃതമാക്കിയാല് അവന് അവളുടെ സ്രവം അനാവൃതമാക്കി; അവളും തന്റെ രക്തസ്രവം അനാവൃതമാക്കി; ഇരുവരെയും അവരുടെ ജനത്തിന്റെ ഇടയില്നിന്നു ഛേദിച്ചുകളയേണം.

18. If a man doith fleischly knowyng with a womman in the flux of monethe, and schewith hir filthe, and sche openeth the welle of hir blood, bothe schulen be slayn fro the myddis of her puple.

19. നിന്റെ അമ്മയുടെ സഹോദരിയുടെയോ അപ്പന്റെ സഹോദരിയുടെയോ നഗ്നത അനാവൃതമാക്കരുതു; അങ്ങനെത്തവന് തന്റെ അടുത്ത ചാര്ച്ചക്കാരത്തിയെ അനാവൃതയാക്കുന്നുവല്ലോ; അവര് തങ്ങളുടെ കുറ്റം വഹിക്കും.

19. Thou schalt not diskyuere the filthe of thi modris sistir, and of thi fadris sistir; he, that doith this, schal `make nakid the schenschip of his fleisch, and bothe schulen bere her wickidnesse.

20. ഒരു പുരുഷന് ഇളയപ്പന്റെ ഭാര്യയോടുകൂടെ ശയിച്ചാല് അവന് ഇളയപ്പന്റെ നഗ്നത അനാവൃതമാക്കി; അവര് തങ്ങളുടെ പാപം വഹിക്കും; അവര് സന്തതിയില്ലാത്തവരായി മരിക്കേണം.

20. He that doith fleischli knowyng with the wijf of `his fadris brother, ether of his modris brother, and schewith the filthe of his kyn, bothe schulen bere her synne, thei schulen die without fre children.

21. ഒരുത്തന് സഹോദരന്റെ ഭാര്യയെ പരിഗ്രഹിച്ചാല് അതു മാലിന്യം; അവന് സഹോദരന്റെ നഗ്നത അനാവൃതമാക്കി; അവര് സന്തതിയില്ലാത്തവര് ആയിരിക്കേണം.
മത്തായി 14:3-4

21. He that weddith `the wijf of his brother, doith an vnleueful thing; he schewide `the filthe of his brother, he schal be without fre children.

22. ആകയാല് നിങ്ങള് കുടിയിരിക്കേണ്ടതിന്നു ഞാന് നിങ്ങളെ കൊണ്ടുപോകുന്ന ദേശം നിങ്ങളെ ഛര്ദ്ദിച്ചുകളയാതിരിപ്പാന് എന്റെ എല്ലാചട്ടങ്ങളും സകലവിധികളും പ്രമാണിച്ചു ആചരിക്കേണം.

22. Kepe ye my lawis and my domes, and do ye tho, lest the lond, in to which ye schulen entre and dwelle, caste out viliche also you.

23. ഞാന് നിങ്ങളുടെ മുമ്പില് നിന്നു നീക്കിക്കളയുന്ന ജാതിയുടെ ചട്ടങ്ങളെ അനുസരിച്ചു നടക്കരുതു; ഈ കാര്യങ്ങളെ ഒക്കെയും ചെയ്തതുകൊണ്ടു അവര് എനിക്കു അറെപ്പായി തീര്ന്നു.

23. Nyle ye go in the lawful thingis of naciouns, whiche Y schal caste out bifor you, for thei diden alle these thingis, and Y hadde abhomynacioun of hem.

24. നിങ്ങള് അവരുടെ ദേശത്തെ കൈവശമാക്കും എന്നു ഞാന് നിങ്ങളോടു കല്പിച്ചുവല്ലോ; പാലും തേനും ഒഴുകുന്ന ആ ദേശം നിങ്ങള് കൈവശമാക്കേണ്ടതിന്നു ഞാന് അതിനെ നിങ്ങള്ക്കു തരും; ഞാന് നിങ്ങളെ ജാതികളില്നിന്നു വേറുതിരിച്ചവനായി നിങ്ങളുടെ ദൈവമായ യഹോവ ആകുന്നു;

24. Forsothe Y speke to you, Welde ye `the lond of hem, which Y schal yyue to you in to eritage, the lond flowynge with mylk and hony; Y am youre Lord God, that departide you fro othere puplis.

25. ആകയാല് ശുദ്ധിയുള്ള മൃഗവും ശുദ്ധിയില്ലാത്ത മൃഗവും തമ്മിലും, ശുദ്ധിയില്ലാത്ത പക്ഷിയും ശുദ്ധിയുള്ള പക്ഷിയും തമ്മിലും നിങ്ങള് വ്യത്യാസം വെക്കേണം; ഞാന് നിങ്ങള്ക്കു അശുദ്ധമെന്നു വേറുതിരിച്ചിട്ടുള്ള മൃഗത്തെക്കൊണ്ടും പക്ഷിയെക്കൊണ്ടും നിലത്തു ഇഴയുന്ന യാതൊരു ജന്തുവിനെക്കൊണ്ടും നിങ്ങളെത്തന്നേ അറെപ്പാക്കരുതു.

25. Therfor also ye departe a cleene beeste fro vnclene, and a cleene brid fro vncleene, lest ye defoule youre soulis in a beeste, and in briddis, and in alle thingis that ben moued in erthe, and whiche thingis Y schewide to you to be defoulid.

26. നിങ്ങള് എനിക്കു വിശുദ്ധന്മാരായിരിക്കേണം; യഹോവയായ ഞാന് വിശുദ്ധനാകകൊണ്ടു നിങ്ങളും എനിക്കു വിശുദ്ധന്മാരായിരിക്കേണം; നിങ്ങള് എനിക്കുള്ളവരായിരിക്കേണ്ടതിന്നു ഞാന് നിങ്ങളെ ജാതികളില് നിന്നു വേറുതിരിച്ചിരിക്കുന്നു.

26. Ye schulen be hooli to me, for `Y am the hooli Lord, and Y departide you fro othere puplis, that ye schulen be myne.

27. വെളിച്ചപ്പാടോ മന്ത്രവാദമോ ഉള്ള പുരുഷന് ആകട്ടെ സ്ത്രീയാകട്ടെ മരണശിക്ഷ അനുഭവിക്കേണം; അവരെ കല്ലെറിഞ്ഞു കൊല്ലേണം; അവരുടെ രക്തം അവരുടെ മേല് ഇരിക്കും.

27. A man ethir a womman, in which is an vncleene spirit spekynge in the `wombe, ethir `a spirit of fals dyuynyng, die thei bi deeth; men schulen oppresse hem bi stoonus; her blood be on hem.



Shortcut Links
ലേവ്യപുസ്തകം - Leviticus : 1 | 2 | 3 | 4 | 5 | 6 | 7 | 8 | 9 | 10 | 11 | 12 | 13 | 14 | 15 | 16 | 17 | 18 | 19 | 20 | 21 | 22 | 23 | 24 | 25 | 26 | 27 |
ഉല്പത്തി - Genesis | പുറപ്പാടു് - Exodus | ലേവ്യപുസ്തകം - Leviticus | സംഖ്യാപുസ്തകം - Numbers | ആവർത്തനം - Deuteronomy | യോശുവ - Joshua | ന്യായാധിപന്മാർ - Judges | രൂത്ത് - Ruth | 1 ശമൂവേൽ - 1 Samuel | 2 ശമൂവേൽ - 2 Samuel | 1 രാജാക്കന്മാർ - 1 Kings | 2 രാജാക്കന്മാർ - 2 Kings | 1 ദിനവൃത്താന്തം - 1 Chronicles | 2 ദിനവൃത്താന്തം - 2 Chronicles | എസ്രാ - Ezra | നെഹെമ്യാവു - Nehemiah | എസ്ഥേർ - Esther | ഇയ്യോബ് - Job | സങ്കീർത്തനങ്ങൾ - Psalms | സദൃശ്യവാക്യങ്ങൾ - Proverbs | സഭാപ്രസംഗി - Ecclesiastes | ഉത്തമ ഗീതം ഉത്തമഗീതം - Song of Songs | യെശയ്യാ - Isaiah | യിരേമ്യാവു - Jeremiah | വിലാപങ്ങൾ - Lamentations | യേഹേസ്കേൽ - Ezekiel | ദാനീയേൽ - Daniel | ഹോശേയ - Hosea | യോവേൽ - Joel | ആമോസ് - Amos | ഓബദ്യാവു - Obadiah | യോനാ - Jonah | മീഖാ - Micah | നഹൂം - Nahum | ഹബക്കൂക്‍ - Habakkuk | സെഫന്യാവു - Zephaniah | ഹഗ്ഗായി - Haggai | സെഖർയ്യാവു - Zechariah | മലാഖി - Malachi | മത്തായി - Matthew | മർക്കൊസ് - Mark | ലൂക്കോസ് - Luke | യോഹന്നാൻ - John | പ്രവൃത്തികൾ അപ്പ. പ്രവര്‍ത്തനങ്ങള്‍ - Acts | റോമർ - Romans | 1 കൊരിന്ത്യർ - 1 Corinthians | 2 കൊരിന്ത്യർ - 2 Corinthians | ഗലാത്യർ ഗലാത്തിയാ - Galatians | എഫെസ്യർ എഫേസോസ് - Ephesians | ഫിലിപ്പിയർ ഫിലിപ്പി - Philippians | കൊലൊസ്സ്യർ കൊളോസോസ് - Colossians | 1 തെസ്സലൊനീക്യർ - 1 Thessalonians | 2 തെസ്സലൊനീക്യർ - 2 Thessalonians | 1 തിമൊഥെയൊസ് - 1 Timothy | 2 തിമൊഥെയൊസ് - 2 Timothy | തീത്തൊസ് - Titus | ഫിലേമോൻ - Philemon | എബ്രായർ - Hebrews | യാക്കോബ് - James | 1 പത്രൊസ് - 1 Peter | 2 പത്രൊസ് - 2 Peter | 1 യോഹന്നാൻ - 1 John | 2 യോഹന്നാൻ - 2 John | 3 യോഹന്നാൻ - 3 John | യൂദാ യുദാസ് - Jude | വെളിപ്പാടു വെളിപാട് - Revelation |

Explore Parallel Bibles
21st Century KJV | A Conservative Version | American King James Version (1999) | American Standard Version (1901) | Amplified Bible (1965) | Apostles' Bible Complete (2004) | Bengali Bible | Bible in Basic English (1964) | Bishop's Bible | Complementary English Version (1995) | Coverdale Bible (1535) | Easy to Read Revised Version (2005) | English Jubilee 2000 Bible (2000) | English Lo Parishuddha Grandham | English Standard Version (2001) | Geneva Bible (1599) | Hebrew Names Version | malayalam Bible | Holman Christian Standard Bible (2004) | Holy Bible Revised Version (1885) | Kannada Bible | King James Version (1769) | Literal Translation of Holy Bible (2000) | Malayalam Bible | Modern King James Version (1962) | New American Bible | New American Standard Bible (1995) | New Century Version (1991) | New English Translation (2005) | New International Reader's Version (1998) | New International Version (1984) (US) | New International Version (UK) | New King James Version (1982) | New Life Version (1969) | New Living Translation (1996) | New Revised Standard Version (1989) | Restored Name KJV | Revised Standard Version (1952) | Revised Version (1881-1885) | Revised Webster Update (1995) | Rotherhams Emphasized Bible (1902) | Malayalam Bible | Telugu Bible (BSI) | Telugu Bible (WBTC) | The Complete Jewish Bible (1998) | The Darby Bible (1890) | The Douay-Rheims American Bible (1899) | The Message Bible (2002) | The New Jerusalem Bible | The Webster Bible (1833) | Third Millennium Bible (1998) | Today's English Version (Good News Bible) (1992) | Today's New International Version (2005) | Tyndale Bible (1534) | Tyndale-Rogers-Coverdale-Cranmer Bible (1537) | Updated Bible (2006) | Voice In Wilderness (2006) | World English Bible | Wycliffe Bible (1395) | Young's Literal Translation (1898) | Malayalam Bible Commentary |