Leviticus - ലേവ്യപുസ്തകം 23 | View All

1. യഹോവ പിന്നെയും മോശെയോടു അരുളിച്ചെയ്തതു

1. The LORD said to Moses,

2. നീ യിസ്രായേല്മക്കളോടു പറയേണ്ടതുഎന്റെ ഉത്സവങ്ങള്, വിശുദ്ധസഭായോഗം വിളിച്ചുകൂട്ടേണ്ടുന്ന യഹോവയുടെ ഉത്സവങ്ങള് ആവിതു

2. 'Give the following instructions to the people of Israel. These are the LORD's appointed festivals, which you are to proclaim as official days for holy assembly.

3. ആറു ദിവസം വേല ചെയ്യേണം; ഏഴാം ദിവസം വിശുദ്ധസഭായോഗം കൂടേണ്ടുന്ന സ്വസ്ഥതെക്കുള്ള ശബ്ബത്ത്. അന്നു ഒരു വേലയും ചെയ്യരുതു; നിങ്ങളുടെ സകലവാസസ്ഥലങ്ങളിലും അതു യഹോവയുടെ ശബ്ബത്ത് ആകുന്നു.

3. 'You have six days each week for your ordinary work, but the seventh day is a Sabbath day of complete rest, an official day for holy assembly. It is the LORD's Sabbath day, and it must be observed wherever you live.

4. അതതു കാലത്തു വിശുദ്ധസഭായോഗം വിളിച്ചുകൂട്ടേണ്ടുന്ന യഹോവയുടെ ഉത്സവങ്ങള് ആവിതു

4. 'In addition to the Sabbath, these are the LORD's appointed festivals, the official days for holy assembly that are to be celebrated at their proper times each year.

5. ഒന്നാംമാസം പതിന്നാലം തിയ്യതി സന്ധ്യാസമയത്തു യഹോവയുടെ പെസഹ.

5. 'The LORD's Passover begins at sundown on the fourteenth day of the first month.

6. ആ മാസം പതിനഞ്ചാം തിയ്യതി യഹോവേക്കു പുളിപ്പില്ലാത്ത അപ്പത്തിന്റെ പെരുനാള്; ഏഴു ദിവസം പുളിപ്പില്ലാത്ത അപ്പം തിന്നേണം.

6. On the next day, the fifteenth day of the month, you must begin celebrating the Festival of Unleavened Bread. This festival to the LORD continues for seven days, and during that time the bread you eat must be made without yeast.

7. ഒന്നാം ദിവസം നിങ്ങള്ക്കു വിശുദ്ധ സഭായോഗം ഉണ്ടാകേണം; സാമാന്യവേല യാതൊന്നും ചെയ്യരുതു.

7. On the first day of the festival, all the people must stop their ordinary work and observe an official day for holy assembly.

8. നിങ്ങള് ഏഴു ദിവസം യഹോവേക്കു ദഹനയാഗം അര്പ്പിക്കേണം; ഏഴാം ദിവസം വിശുദ്ധസഭായോഗം; അന്നു സാമാന്യവേല യാതൊന്നും ചെയ്യരുതു.

8. For seven days you must present special gifts to the LORD. On the seventh day the people must again stop all their ordinary work to observe an official day for holy assembly.'

9. യഹോവ പിന്നെയും മോശെയോടു അരുളിച്ചെയ്തതു

9. Then the LORD said to Moses,

10. നീ യിസ്രായേല്മക്കളോടു പറയേണ്ടതു എന്തെന്നാല്ഞാന് നിങ്ങള്ക്കു തരുന്ന ദേശത്തു നിങ്ങള് എത്തിയശേഷം അതിലെ വിളവെടുക്കുമ്പോള് നിങ്ങളുടെ കൊയ്ത്തിലെ ആദ്യത്തെ കറ്റ പുരോഹിതന്റെ അടുക്കല് കൊണ്ടുവരേണം.

10. 'Give the following instructions to the people of Israel. When you enter the land I am giving you and you harvest its first crops, bring the priest a bundle of grain from the first cutting of your grain harvest.

11. നിങ്ങള്ക്കു പ്രസാദം ലഭിക്കേണ്ടതിന്നു അവന് ആ കറ്റ യഹോവയുടെ സന്നിധിയില് നീരാജനം ചെയ്യേണം. ശബ്ബത്തിന്റെ പിറ്റെന്നാള് പുരോഹിതന് അതു നീരാജനം ചെയ്യേണം.

11. On the day after the Sabbath, the priest will lift it up before the LORD so it may be accepted on your behalf.

12. കറ്റ നീരാജനം ചെയ്യുന്ന ദിവസം നിങ്ങള് യഹോവേക്കു ഹോമയാഗമായി ഒരു വയസ്സു പ്രായമുള്ള ഊനമില്ലാത്ത ഒരു ആണാട്ടിന് കുട്ടിയെ അര്പ്പിക്കേണം.

12. On that same day you must sacrifice a one-year-old male lamb with no defects as a burnt offering to the LORD.

13. അതിന്റെ ഭോജനയാഗം എണ്ണ ചേര്ത്ത രണ്ടിടങ്ങഴി നേരിയ മാവു ആയിരിക്കേണം; അതു യഹോവേക്കു സൌരഭ്യവാസനയായുള്ള ദഹനയാഗം; അതിന്റെ പാനീയയാഗം ഒരു നാഴി വീഞ്ഞു ആയിരിക്കേണം.

13. With it you must present a grain offering consisting of four quarts of choice flour moistened with olive oil. It will be a special gift, a pleasing aroma to the LORD. You must also offer one quart of wine as a liquid offering.

14. നിങ്ങളുടെ ദൈവത്തിന്നു വഴിപാടു കൊണ്ടുവരുന്ന ദിവസംവരെ നിങ്ങള് അപ്പമാകട്ടെ മലരാകട്ടെ കതിരാകട്ടെ തിന്നരുതു; നിങ്ങളുടെ സകലവാസസ്ഥലങ്ങളിലും ഇതു തലമുറതലമുറയായി നിങ്ങള്ക്കു എന്നേക്കുമുള്ള ചട്ടം ആയിരിക്കേണം.

14. Do not eat any bread or roasted grain or fresh kernels on that day until you bring this offering to your God. This is a permanent law for you, and it must be observed from generation to generation wherever you live.

15. ശബ്ബത്തിന്റെ പിറ്റെന്നാള് മുതല് നിങ്ങള് നീരാജനത്തിന്റെ കറ്റ കൊണ്ടുവന്ന ദിവസംമുതല് തന്നേ, എണ്ണി ഏഴു ശബ്ബത്ത് തികയേണം.
പ്രവൃത്തികൾ അപ്പ. പ്രവര്‍ത്തനങ്ങള്‍ 2:1, 1 കൊരിന്ത്യർ 16:8

15. 'From the day after the Sabbath-- the day you bring the bundle of grain to be lifted up as a special offering-- count off seven full weeks.

16. ഏഴാമത്തെ ശബ്ബത്തിന്റെ പിറ്റെന്നാള്വരെ അമ്പതു ദിവസം എണ്ണി യഹോവേക്കു പുതിയ ധാന്യംകൊണ്ടു ഒരു ഭോജനയാഗം അര്പ്പിക്കേണം.

16. Keep counting until the day after the seventh Sabbath, fifty days later. Then present an offering of new grain to the LORD.

17. നീരാജനത്തിന്നു രണ്ടിങ്ങഴി മാവുകൊണ്ടു രണ്ടപ്പം നിങ്ങളുടെ വാസസ്ഥലങ്ങളില് നിന്നു കൊണ്ടുവരേണം; അതു നേരിയ മാവുകൊണ്ടുള്ളതും പുളിപ്പിച്ചു ചുട്ടതും ആയിരിക്കേണം; അതു യഹോവേക്കു ആദ്യവിളവു.

17. From wherever you live, bring two loaves of bread to be lifted up before the LORD as a special offering. Make these loaves from four quarts of choice flour, and bake them with yeast. They will be an offering to the LORD from the first of your crops.

18. അപ്പത്തോടു കൂടെ ഒരു വയസ്സു പ്രായമുള്ള ഊനമില്ലാത്ത ഏഴു ചെമ്മരിയാട്ടിന് കുട്ടിയെയും ഒരു കാളകൂട്ടിയെയും രണ്ടു മുട്ടാടിനെയും അര്പ്പിക്കേണം; അവയും അവയുടെ ഭോജനയാഗവും പാനീയയാഗവും യഹോവേക്കു സൌരഭ്യവാസനയായ ദഹനയാഗമായി യഹോവേക്കു ഹോമയാഗമായിരിക്കേണം.

18. Along with the bread, present seven one-year-old male lambs with no defects, one young bull, and two rams as burnt offerings to the LORD. These burnt offerings, together with the grain offerings and liquid offerings, will be a special gift, a pleasing aroma to the LORD.

19. ഒരു കോലാട്ടു കൊറ്റനെ പാപയാഗമായും ഒരു വയസ്സുപ്രായമുള്ള രണ്ടു ആട്ടിന് കുട്ടിയെ സാമാധാനയാഗമായും അര്പ്പിക്കേണം.

19. Then you must offer one male goat as a sin offering and two one-year-old male lambs as a peace offering.

20. പുരോഹിതന് അവയെ ആദ്യവിളവിന്റെ അപ്പത്തോടും രണ്ടു ആട്ടിന് കുട്ടിയോടുംകൂടെ യഹോവയുടെ സന്നിധിയില് നീരാജനം ചെയ്യേണം; അവ പുരോഹിതന്നുവേണ്ടി യഹോവേക്കു വിശുദ്ധമായിരിക്കേണം.

20. The priest will lift up the two lambs as a special offering to the LORD, together with the loaves representing the first of your crops. These offerings, which are holy to the LORD, belong to the priests.

21. അന്നു തന്നേ നിങ്ങള് വിശുദ്ധസഭായോഗം വിളിച്ചുകൂട്ടേണം; അന്നു സാമാന്യവേല യാതൊന്നും ചെയ്യരുതു; ഇതു നിങ്ങളുടെ സകലവാസസ്ഥലങ്ങളിലും തലമുറതലമുറയായി നിങ്ങള്ക്കു എന്നേക്കുമുള്ള ചട്ടം ആയിരിക്കേണം.

21. That same day will be proclaimed an official day for holy assembly, a day on which you do no ordinary work. This is a permanent law for you, and it must be observed from generation to generation wherever you live.

22. നിങ്ങളുടെ നിലത്തിലെ വിളവു എടുക്കുമ്പോള് വയലിന്റെ അരികു തീര്ത്തുകൊയ്യരുതു; കാലാ പെറുക്കുകയുമരുതു; അതു ദരിദ്രന്നും പരദേശിക്കും വിട്ടേക്കേണം; ഞാന് നിങ്ങളുടെ ദൈവമായ യഹോവ ആകുന്നു.

22. 'When you harvest the crops of your land, do not harvest the grain along the edges of your fields, and do not pick up what the harvesters drop. Leave it for the poor and the foreigners living among you. I am the LORD your God.'

23. യഹോവ പിന്നെയും മോശെയോടു അരുളിച്ചെയ്തതു

23. The LORD said to Moses,

24. നീ യിസ്രായേല്മക്കളോടു പറയേണ്ടതു എന്തെന്നാല്ഏഴാം മാസം ഒന്നാം തിയ്യതി നിങ്ങള്ക്കു കാഹളധ്വനിയുടെ ജ്ഞാപകവും വിശുദ്ധസഭായോഗമുള്ള സ്വസ്ഥദിവസവുമായിരിക്കേണം.

24. 'Give the following instructions to the people of Israel. On the first day of the appointed month in early autumn, you are to observe a day of complete rest. It will be an official day for holy assembly, a day commemorated with loud blasts of a trumpet.

25. അന്നു സാമാന്യവേല യാതൊന്നും ചെയ്യാതെ യഹോവേക്കു ദഹനയാഗം അര്പ്പിക്കേണം.

25. You must do no ordinary work on that day. Instead, you are to present special gifts to the LORD.'

26. യഹോവ പിന്നെയും മോശെയോടു അരുളിച്ചെയ്തതു

26. Then the LORD said to Moses,

27. ഏഴാം മാസം പത്താം തിയ്യതി പാപപരിഹാരദിവസം ആകുന്നു. അന്നു നിങ്ങള്ക്കു വിശുദ്ധസഭായോഗം ഉണ്ടാകേണം; നിങ്ങള് ആത്മതപനം ചെയ്കയും യഹോവേക്കു ദഹനയാഗം അര്പ്പിക്കയും വേണം.

27. 'Be careful to celebrate the Day of Atonement on the tenth day of that same month-- nine days after the Festival of Trumpets. You must observe it as an official day for holy assembly, a day to deny yourselves and present special gifts to the LORD.

28. അന്നു നിങ്ങള് യാതൊരു വേലയും ചെയ്യരുതു; അതു നിങ്ങളുടെ ദൈവമായ യഹോവയുടെ സന്നിധിയില് നിങ്ങള്ക്കു വേണ്ടി പ്രായശ്ചിത്തം കഴിക്കേണ്ടതിന്നുള്ള പാപപരിഹാരദിവസം.

28. Do no work during that entire day because it is the Day of Atonement, when offerings of purification are made for you, making you right with the LORD your God.

29. അന്നു ആത്മതപനം ചെയ്യാത്ത ഏവനെയും അവന്റെ ജനത്തില്നിന്നു ഛേദിച്ചുകളയേണം.
പ്രവൃത്തികൾ അപ്പ. പ്രവര്‍ത്തനങ്ങള്‍ 3:23

29. All who do not deny themselves that day will be cut off from God's people.

30. അന്നു ആരെങ്കിലും വല്ല വേലയും ചെയ്താല് അവനെ ഞാന് അവന്റെ ജനത്തിന്റെ ഇടയില് നിന്നു നശിപ്പിക്കും.

30. And I will destroy anyone among you who does any work on that day.

31. യാതൊരു വേലയും ചെയ്യരുതു; ഇതു നിങ്ങള്ക്കു തലമുറതലമുറയായി നിങ്ങളുടെ സകലവാസസ്ഥലങ്ങളിലും എന്നേക്കുമുള്ള ചട്ടം ആയിരിക്കേണം.

31. You must not do any work at all! This is a permanent law for you, and it must be observed from generation to generation wherever you live.

32. അതു നിങ്ങള്ക്കു സ്വസ്ഥതെക്കുള്ള ശബ്ബത്ത്; അന്നു നിങ്ങള് ആത്മതപനം ചെയ്യേണം. ആ മാസം ഒമ്പതാം തിയ്യതി വൈകുന്നേരം മുതല് പിറ്റെന്നാള് വൈകുന്നേരംവരെ നിങ്ങള് ശബ്ബത്ത് ആചരിക്കേണം.

32. This will be a Sabbath day of complete rest for you, and on that day you must deny yourselves. This day of rest will begin at sundown on the ninth day of the month and extend until sundown on the tenth day.'

33. യഹോവ പിന്നെയും മോശെയോടു അരുളിച്ചെയ്തതു

33. And the LORD said to Moses,

34. നീ യിസ്രായേല്മക്കളോടു പറയേണ്ടതു എന്തെന്നാല്ഏഴാം മാസം പതിനഞ്ചാം തിയ്യതി മുതല് ഏഴു ദിവസം യഹോവേക്കു കൂടാരപ്പെരുനാള് ആകുന്നു.
യോഹന്നാൻ 7:2

34. 'Give the following instructions to the people of Israel. Begin celebrating the Festival of Shelters on the fifteenth day of the appointed month-- five days after the Day of Atonement. This festival to the LORD will last for seven days.

35. ഒന്നാം ദിവസത്തില് വിശുദ്ധസഭായോഗം ഉണ്ടാകേണം; അന്നു സാമാന്യവേല യാതൊന്നും ചെയ്യരുതു.

35. On the first day of the festival you must proclaim an official day for holy assembly, when you do no ordinary work.

36. ഏഴു ദിവസം യഹോവേക്കു ദഹനയാഗം അര്പ്പിക്കേണം; എട്ടാംദിവസം നിങ്ങള്ക്കു വിശുദ്ധസഭായോഗം ഉണ്ടാകേണം; യഹോവേക്കു ദഹനയാഗവും അര്പ്പിക്കേണം; അന്നു അന്ത്യസഭായോഗം; സാമാന്യവേല യാതൊന്നും ചെയ്യരുതു.
യോഹന്നാൻ 7:37

36. For seven days you must present special gifts to the LORD. The eighth day is another holy day on which you present your special gifts to the LORD. This will be a solemn occasion, and no ordinary work may be done that day.

37. യഹോവയുടെ ശബ്ബത്തുകളും നിങ്ങളുടെ വഴിപാടുകളും നിങ്ങളുടെ എല്ലാ നേര്ച്ചകളും നിങ്ങള് യഹോവേക്കു കൊടുക്കുന്ന സകല സ്വമേധാദാനങ്ങളും കൂടാതെ

37. ('These are the LORD's appointed festivals. Celebrate them each year as official days for holy assembly by presenting special gifts to the LORD-- burnt offerings, grain offerings, sacrifices, and liquid offerings-- each on its proper day.

38. അതതു ദിവസത്തില് യഹോവേക്കു ദഹനയാഗവും ഹോമയാഗവും ഭോജനയാഗവും പാനീയയാഗവും അര്പ്പിക്കേണ്ടതിന്നു വിശുദ്ധസഭായോഗങ്ങള് വിളിച്ചുകൂട്ടേണ്ടുന്ന യഹോവയുടെ ഉത്സവങ്ങള് ഇവ തന്നേ.

38. These festivals must be observed in addition to the LORD's regular Sabbath days, and the offerings are in addition to your personal gifts, the offerings you give to fulfill your vows, and the voluntary offerings you present to the LORD.)

39. ഭൂമിയുടെ ഫലം ശേഖരിച്ചശേഷം ഏഴാം മാസം പതിനഞ്ചാം തിയ്യതി യഹോവേക്കു ഏഴുദിവസം ഉത്സവം ആചരിക്കേണം; ആദ്യദിവസം വിശുദ്ധസ്വസ്ഥത; എട്ടാം ദിവസം വിശുദ്ധസ്വസ്ഥത.

39. 'Remember that this seven-day festival to the LORD-- the Festival of Shelters-- begins on the fifteenth day of the appointed month, after you have harvested all the produce of the land. The first day and the eighth day of the festival will be days of complete rest.

40. ആദ്യദിവസം ഭംഗിയുള്ള വൃക്ഷങ്ങളുടെ ഫലവും ഈത്തപ്പനയുടെ കുരുത്തോലയും തഴെച്ചിരിക്കുന്ന വൃക്ഷങ്ങളുടെ കൊമ്പും ആറ്റലരിയും എടുത്തു കൊണ്ടു നിങ്ങളുടെ ദൈവമായ യഹോവയുടെ സന്നിധിയില് ഏഴു ദിവസം സന്തോഷിക്കേണം.

40. On the first day gather branches from magnificent trees-- palm fronds, boughs from leafy trees, and willows that grow by the streams. Then celebrate with joy before the LORD your God for seven days.

41. സംവത്സരംതോറും ഏഴു ദിവസം യഹോവേക്കു ഈ ഉത്സവം ആചരിക്കേണം; ഇതു തലമുറതലമുറയായി നിങ്ങള്ക്കു എന്നേക്കുമുള്ള ചട്ടം; ഏഴാം മാസത്തില് അതു ആചരിക്കേണം.

41. You must observe this festival to the LORD for seven days every year. This is a permanent law for you, and it must be observed in the appointed month from generation to generation.

42. ഞാന് യിസ്രായേല്മക്കളെ മിസ്രയീംദേശത്തുനിന്നു കൊണ്ടുവന്നപ്പോള്

42. For seven days you must live outside in little shelters. All native-born Israelites must live in shelters.

43. അവരെ കൂടാരങ്ങളില് പാര്പ്പിച്ചു എന്നു നിങ്ങളുടെ സന്തതികള് അറിവാന് നിങ്ങള് ഏഴു ദിവസം കൂടാരങ്ങളില് പാര്ക്കേണം; യിസ്രായേലിലെ സ്വദേശികള് ഒക്കെയും കൂടാരങ്ങളില് പാര്ക്കേണം; ഞാന് നിങ്ങളുടെ ദൈവമായ യഹോവ ആകുന്നു.

43. This will remind each new generation of Israelites that I made their ancestors live in shelters when I rescued them from the land of Egypt. I am the LORD your God.'

44. അങ്ങനെ മോശെ യഹോവയുടെ ഉത്സവങ്ങളെ യിസ്രായേല്മക്കളോടു അറിയിച്ചു.

44. So Moses gave the Israelites these instructions regarding the annual festivals of the LORD.



Shortcut Links
ലേവ്യപുസ്തകം - Leviticus : 1 | 2 | 3 | 4 | 5 | 6 | 7 | 8 | 9 | 10 | 11 | 12 | 13 | 14 | 15 | 16 | 17 | 18 | 19 | 20 | 21 | 22 | 23 | 24 | 25 | 26 | 27 |
ഉല്പത്തി - Genesis | പുറപ്പാടു് - Exodus | ലേവ്യപുസ്തകം - Leviticus | സംഖ്യാപുസ്തകം - Numbers | ആവർത്തനം - Deuteronomy | യോശുവ - Joshua | ന്യായാധിപന്മാർ - Judges | രൂത്ത് - Ruth | 1 ശമൂവേൽ - 1 Samuel | 2 ശമൂവേൽ - 2 Samuel | 1 രാജാക്കന്മാർ - 1 Kings | 2 രാജാക്കന്മാർ - 2 Kings | 1 ദിനവൃത്താന്തം - 1 Chronicles | 2 ദിനവൃത്താന്തം - 2 Chronicles | എസ്രാ - Ezra | നെഹെമ്യാവു - Nehemiah | എസ്ഥേർ - Esther | ഇയ്യോബ് - Job | സങ്കീർത്തനങ്ങൾ - Psalms | സദൃശ്യവാക്യങ്ങൾ - Proverbs | സഭാപ്രസംഗി - Ecclesiastes | ഉത്തമ ഗീതം ഉത്തമഗീതം - Song of Songs | യെശയ്യാ - Isaiah | യിരേമ്യാവു - Jeremiah | വിലാപങ്ങൾ - Lamentations | യേഹേസ്കേൽ - Ezekiel | ദാനീയേൽ - Daniel | ഹോശേയ - Hosea | യോവേൽ - Joel | ആമോസ് - Amos | ഓബദ്യാവു - Obadiah | യോനാ - Jonah | മീഖാ - Micah | നഹൂം - Nahum | ഹബക്കൂക്‍ - Habakkuk | സെഫന്യാവു - Zephaniah | ഹഗ്ഗായി - Haggai | സെഖർയ്യാവു - Zechariah | മലാഖി - Malachi | മത്തായി - Matthew | മർക്കൊസ് - Mark | ലൂക്കോസ് - Luke | യോഹന്നാൻ - John | പ്രവൃത്തികൾ അപ്പ. പ്രവര്‍ത്തനങ്ങള്‍ - Acts | റോമർ - Romans | 1 കൊരിന്ത്യർ - 1 Corinthians | 2 കൊരിന്ത്യർ - 2 Corinthians | ഗലാത്യർ ഗലാത്തിയാ - Galatians | എഫെസ്യർ എഫേസോസ് - Ephesians | ഫിലിപ്പിയർ ഫിലിപ്പി - Philippians | കൊലൊസ്സ്യർ കൊളോസോസ് - Colossians | 1 തെസ്സലൊനീക്യർ - 1 Thessalonians | 2 തെസ്സലൊനീക്യർ - 2 Thessalonians | 1 തിമൊഥെയൊസ് - 1 Timothy | 2 തിമൊഥെയൊസ് - 2 Timothy | തീത്തൊസ് - Titus | ഫിലേമോൻ - Philemon | എബ്രായർ - Hebrews | യാക്കോബ് - James | 1 പത്രൊസ് - 1 Peter | 2 പത്രൊസ് - 2 Peter | 1 യോഹന്നാൻ - 1 John | 2 യോഹന്നാൻ - 2 John | 3 യോഹന്നാൻ - 3 John | യൂദാ യുദാസ് - Jude | വെളിപ്പാടു വെളിപാട് - Revelation |

Explore Parallel Bibles
21st Century KJV | A Conservative Version | American King James Version (1999) | American Standard Version (1901) | Amplified Bible (1965) | Apostles' Bible Complete (2004) | Bengali Bible | Bible in Basic English (1964) | Bishop's Bible | Complementary English Version (1995) | Coverdale Bible (1535) | Easy to Read Revised Version (2005) | English Jubilee 2000 Bible (2000) | English Lo Parishuddha Grandham | English Standard Version (2001) | Geneva Bible (1599) | Hebrew Names Version | malayalam Bible | Holman Christian Standard Bible (2004) | Holy Bible Revised Version (1885) | Kannada Bible | King James Version (1769) | Literal Translation of Holy Bible (2000) | Malayalam Bible | Modern King James Version (1962) | New American Bible | New American Standard Bible (1995) | New Century Version (1991) | New English Translation (2005) | New International Reader's Version (1998) | New International Version (1984) (US) | New International Version (UK) | New King James Version (1982) | New Life Version (1969) | New Living Translation (1996) | New Revised Standard Version (1989) | Restored Name KJV | Revised Standard Version (1952) | Revised Version (1881-1885) | Revised Webster Update (1995) | Rotherhams Emphasized Bible (1902) | Malayalam Bible | Telugu Bible (BSI) | Telugu Bible (WBTC) | The Complete Jewish Bible (1998) | The Darby Bible (1890) | The Douay-Rheims American Bible (1899) | The Message Bible (2002) | The New Jerusalem Bible | The Webster Bible (1833) | Third Millennium Bible (1998) | Today's English Version (Good News Bible) (1992) | Today's New International Version (2005) | Tyndale Bible (1534) | Tyndale-Rogers-Coverdale-Cranmer Bible (1537) | Updated Bible (2006) | Voice In Wilderness (2006) | World English Bible | Wycliffe Bible (1395) | Young's Literal Translation (1898) | Malayalam Bible Commentary |