Micah - മീഖാ 4 | View All

1. അന്ത്യകാലത്തു യഹോവയുടെ ആലയം ഉള്ള പര്വ്വതം പര്വ്വതങ്ങളുടെ ശിഖരത്തില് സ്ഥാപിതവും കുന്നുകള്ക്കു മീതെ ഉന്നതവുമായിരിക്കും; ജാതികള് അതിലേക്കു ഒഴുകിച്ചെല്ലും.

1. In the last days the mountain of the Lord's house will be the highest one of all. It will be raised above the hills, and the people will flow to it.

2. അനേകവംശങ്ങളും ചെന്നുവരുവിന് , നമുക്കു യഹോവയുടെ പര്വ്വതത്തിലേക്കും യാക്കോബിന് ദൈവത്തിന്റെ ആലയത്തിലേക്കും കയറിച്ചെല്ലാം; അവന് നമുക്കു തന്റെ വഴികളെ ഉപദേശിച്ചുതരികയും നാം അവന്റെ പാതകളില് നടക്കയും ചെയ്യും എന്നു പറയും. സീയോനില്നിന്നു ഉപദേശവും യെരൂശലേമില്നിന്നു യഹോവയുടെ വചനവും പുറപ്പെടും.

2. Many nations will come and say, 'Come, let us go up to the mountain of the Lord and to the house of the God of Jacob. He will teach us about His ways, so that we may walk in His paths.' For the Law will go out from Zion, and the Word of the Lord from Jerusalem.

3. അവന് അനേകജാതികളുടെ ഇടയില് ന്യായംവിധിക്കയും ബഹുവംശങ്ങള്ക്കു ദൂരത്തോളം വിധി കല്പിക്കയും ചെയ്യും; അവര് തങ്ങളുടെ വാളുകളെ കൊഴുക്കളായും കുന്തങ്ങളെ വാക്കത്തികളായും അടിച്ചുതീര്ക്കും; ജാതി ജാതിക്കുനേരെ വാള് ഔങ്ങുകയില്ല; അവര് ഇനി യുദ്ധം അഭ്യസിക്കയുമില്ല.

3. He will judge between many people. He will decide for strong nations that are far away. Then they will beat their swords into plows, and their spears into cutting hooks. Nation will not lift up sword against nation, and they will never learn war any more.

4. അവര് ഔരോരുത്തന് താന്താന്റെ മുന്തിരിവള്ളിയുടെ കീഴിലും അത്തിവൃക്ഷത്തിന്റെ കീഴിലും പാര്ക്കും; ആരും അവരെ ഭയപ്പെടുത്തുകയില്ല; സൈന്യങ്ങളുടെ യഹോവയുടെ വായ് അതു അരുളിച്ചെയ്തിരിക്കുന്നു.

4. Every man will sit under his vine and under his fig tree, with no one to make him afraid. For the mouth of the Lord of All has spoken.

5. സകല ജാതികളും താന്താങ്ങളുടെ ദേവന്മാരുടെ നാമത്തില് നടക്കുന്നുവല്ലോ; നാമും നമ്മുടെ ദൈവമായ യഹോവയുടെ നാമത്തില് എന്നും എന്നെന്നേക്കും നടക്കും.

5. All the nations may walk in the name of their god. But we will walk in the name of the Lord our God forever and ever.

6. അന്നാളില് മുടന്തിനടക്കുന്നതിനെ ഞാന് ചേര്ത്തുകൊള്ളുകയും ചിതറിപ്പോയതിനെയും ഞാന് ക്ളേശിപ്പിച്ചതിനെയും ശേഖരിക്കയും

6. In that day,' says the Lord, 'I will gather together those who cannot walk and those who have been driven away, even those whom I have made to suffer.

7. മുടന്തിനടക്കുന്നതിനെ ശേഷിപ്പിക്കയും അകന്നുപോയതിനെ മഹാജാതിയാക്കുകയും യഹോവ സീയോന് പര്വ്വതത്തില് ഇന്നുമുതല് എന്നെന്നേക്കും അവര്ക്കും രാജാവായിരിക്കയും ചെയ്യും എന്നു യഹോവയുടെ അരുളപ്പാടു.
ലൂക്കോസ് 1:33

7. I will make a new beginning with those who cannot walk. I will make a strong nation of those who have been driven away. And the Lord will rule over them in Mount Zion from that day and forever.

8. നീയോ, ഏദെര് ഗോപുരമേ, സീയോന് പുത്രിയുടെ ഗിരിയേ, നിനക്കു വരുംപൂര്വ്വാധിപത്യം, യെരൂശലേംപുത്രിയുടെ രാജത്വം തന്നെ, നിനക്കു വരും.

8. As for you, O watch-tower of the flock, the strong-place of the people of Zion, the power you had to rule will come to you again. The nation will come to Jerusalem.

9. നീ ഇപ്പോള് ഇത്ര ഉറക്കെ, നിലവിളിക്കുന്നതു എന്തിന്നു? നിന്റെ അകത്തു രാജാവില്ലയോ? നിന്റെ മന്ത്രി നശിച്ചുപോയോ? ഈറ്റുനോവു കിട്ടിയവളെപ്പോലെ നിനക്കു വേദനപിടിപ്പാന് എന്തു?
യോഹന്നാൻ 16:21

9. Now why do you cry out in a loud voice? Is there no king among you? Has your wise man died, so that you have pains like a woman giving birth?

10. സീയോന് പുത്രിയേ, ഈറ്റുനോവു കിട്ടിയവളെപ്പോലെ വേദനപ്പെട്ടു പ്രസവിക്ക; ഇപ്പോള് നീ നഗരം വിട്ടു വയലില് പാര്ത്തു ബാബേലിലേക്കു പോകേണ്ടിവരും; അവിടെവെച്ചു നീ വിടുവിക്കപ്പെടും; അവിടെവെച്ചു യഹോവ നിന്നെ ശത്രുക്കളുടെ കയ്യില്നിന്നു ഉദ്ധരിക്കും.
വെളിപ്പാടു വെളിപാട് 12:2

10. Suffer in pain, O people of Zion, like a woman giving birth. For now you will go out of the city and live in the field, and go to Babylon. There you will be saved and He will make you free from the power of those who hate you.

11. ഞങ്ങളുടെ കണ്ണു സീയോനെ കണ്ടു രസിക്കേണ്ടതിന്നു അവള് മലിനയായിത്തീരട്ടെ എന്നു പറയുന്ന അനേകജാതികള് ഇപ്പോള് നിനക്കു വിരോധമായി കൂടിയിരിക്കുന്നു.

11. Now many nations are gathered against you. They say, 'Let her be unclean. Let our eyes look on Zion.'

12. എന്നാല് അവര് യഹോവയുടെ വിചാരങ്ങള് അറിയുന്നില്ല; അവന്റെ ആലോചന ഗ്രഹിക്കുന്നതുമില്ല; കറ്റകളെപ്പോലെ അവന് അവരെ കളത്തില് കൂട്ടുമല്ലോ.

12. But they do not know the thoughts of the Lord. They do not understand His plan. For He has gathered them like grain to the crushing-floor.

13. സീയോന് പുത്രിയേ, എഴുന്നേറ്റു മെതിക്കുക; ഞാന് നിന്റെ കൊമ്പിനെ ഇരിമ്പും നിന്റെ കുളമ്പുകളെ താമ്രവും ആക്കും; നീ അനേകജാതികളെ തകര്ത്തുകളകയും അവരുടെ ലാഭം യഹോവേക്കും അവരുടെ സമ്പത്തു സര്വ്വഭൂമിയുടെയും കര്ത്താവിന്നും നിവേദിക്കയും ചെയ്യും.

13. Get up and crush the grain, O people of Zion. For I will give you horns of iron and feet of brass, and you will break many nations to pieces. You will give to the Lord what they received by hurting others. You will give their riches to the Lord of all the earth.



Shortcut Links
മീഖാ - Micah : 1 | 2 | 3 | 4 | 5 | 6 | 7 |
ഉല്പത്തി - Genesis | പുറപ്പാടു് - Exodus | ലേവ്യപുസ്തകം - Leviticus | സംഖ്യാപുസ്തകം - Numbers | ആവർത്തനം - Deuteronomy | യോശുവ - Joshua | ന്യായാധിപന്മാർ - Judges | രൂത്ത് - Ruth | 1 ശമൂവേൽ - 1 Samuel | 2 ശമൂവേൽ - 2 Samuel | 1 രാജാക്കന്മാർ - 1 Kings | 2 രാജാക്കന്മാർ - 2 Kings | 1 ദിനവൃത്താന്തം - 1 Chronicles | 2 ദിനവൃത്താന്തം - 2 Chronicles | എസ്രാ - Ezra | നെഹെമ്യാവു - Nehemiah | എസ്ഥേർ - Esther | ഇയ്യോബ് - Job | സങ്കീർത്തനങ്ങൾ - Psalms | സദൃശ്യവാക്യങ്ങൾ - Proverbs | സഭാപ്രസംഗി - Ecclesiastes | ഉത്തമ ഗീതം ഉത്തമഗീതം - Song of Songs | യെശയ്യാ - Isaiah | യിരേമ്യാവു - Jeremiah | വിലാപങ്ങൾ - Lamentations | യേഹേസ്കേൽ - Ezekiel | ദാനീയേൽ - Daniel | ഹോശേയ - Hosea | യോവേൽ - Joel | ആമോസ് - Amos | ഓബദ്യാവു - Obadiah | യോനാ - Jonah | മീഖാ - Micah | നഹൂം - Nahum | ഹബക്കൂക്‍ - Habakkuk | സെഫന്യാവു - Zephaniah | ഹഗ്ഗായി - Haggai | സെഖർയ്യാവു - Zechariah | മലാഖി - Malachi | മത്തായി - Matthew | മർക്കൊസ് - Mark | ലൂക്കോസ് - Luke | യോഹന്നാൻ - John | പ്രവൃത്തികൾ അപ്പ. പ്രവര്‍ത്തനങ്ങള്‍ - Acts | റോമർ - Romans | 1 കൊരിന്ത്യർ - 1 Corinthians | 2 കൊരിന്ത്യർ - 2 Corinthians | ഗലാത്യർ ഗലാത്തിയാ - Galatians | എഫെസ്യർ എഫേസോസ് - Ephesians | ഫിലിപ്പിയർ ഫിലിപ്പി - Philippians | കൊലൊസ്സ്യർ കൊളോസോസ് - Colossians | 1 തെസ്സലൊനീക്യർ - 1 Thessalonians | 2 തെസ്സലൊനീക്യർ - 2 Thessalonians | 1 തിമൊഥെയൊസ് - 1 Timothy | 2 തിമൊഥെയൊസ് - 2 Timothy | തീത്തൊസ് - Titus | ഫിലേമോൻ - Philemon | എബ്രായർ - Hebrews | യാക്കോബ് - James | 1 പത്രൊസ് - 1 Peter | 2 പത്രൊസ് - 2 Peter | 1 യോഹന്നാൻ - 1 John | 2 യോഹന്നാൻ - 2 John | 3 യോഹന്നാൻ - 3 John | യൂദാ യുദാസ് - Jude | വെളിപ്പാടു വെളിപാട് - Revelation |

Explore Parallel Bibles
21st Century KJV | A Conservative Version | American King James Version (1999) | American Standard Version (1901) | Amplified Bible (1965) | Apostles' Bible Complete (2004) | Bengali Bible | Bible in Basic English (1964) | Bishop's Bible | Complementary English Version (1995) | Coverdale Bible (1535) | Easy to Read Revised Version (2005) | English Jubilee 2000 Bible (2000) | English Lo Parishuddha Grandham | English Standard Version (2001) | Geneva Bible (1599) | Hebrew Names Version | malayalam Bible | Holman Christian Standard Bible (2004) | Holy Bible Revised Version (1885) | Kannada Bible | King James Version (1769) | Literal Translation of Holy Bible (2000) | Malayalam Bible | Modern King James Version (1962) | New American Bible | New American Standard Bible (1995) | New Century Version (1991) | New English Translation (2005) | New International Reader's Version (1998) | New International Version (1984) (US) | New International Version (UK) | New King James Version (1982) | New Life Version (1969) | New Living Translation (1996) | New Revised Standard Version (1989) | Restored Name KJV | Revised Standard Version (1952) | Revised Version (1881-1885) | Revised Webster Update (1995) | Rotherhams Emphasized Bible (1902) | Malayalam Bible | Telugu Bible (BSI) | Telugu Bible (WBTC) | The Complete Jewish Bible (1998) | The Darby Bible (1890) | The Douay-Rheims American Bible (1899) | The Message Bible (2002) | The New Jerusalem Bible | The Webster Bible (1833) | Third Millennium Bible (1998) | Today's English Version (Good News Bible) (1992) | Today's New International Version (2005) | Tyndale Bible (1534) | Tyndale-Rogers-Coverdale-Cranmer Bible (1537) | Updated Bible (2006) | Voice In Wilderness (2006) | World English Bible | Wycliffe Bible (1395) | Young's Literal Translation (1898) | Malayalam Bible Commentary |