Numbers - സംഖ്യാപുസ്തകം 2 | View All

1. യഹോവ പിന്നെയും മോശെയോടും അഹരോനോടും അരുളിച്ചെയ്തതു

1. And the Lord said to Moses and Aaron,

2. യിസ്രായേല് മക്കളില് ഔരോരുത്തന് താന്താന്റെ ഗോത്രത്തിന്റെ അടയാളത്തോടുകൂടിയ കൊടിക്കരികെ പാളയമിറങ്ങേണം; സമാഗമനക്കുടാരത്തിന്നെതിരായി ചുറ്റും അവര് പാളയമിറങ്ങേണം.

2. The children of Israel are to put up their tents in the order of their families, by the flags of their fathers' houses, facing the Tent of meeting on every side.

3. യെഹൂദാപാളയത്തിന്റെ കൊടിക്കീഴുള്ളവര് ഗണംഗണമായി കിഴക്കു സൂര്യോദയത്തിന്നു നേരെ പാളയമിറങ്ങേണം; യെഹൂദയുടെ മക്കള്ക്കു അമ്മീനാദാബിന്റെ മകന് നഹശോന് പ്രഭു ആയിരിക്കേണം.

3. Those whose tents are on the east side, looking to the dawn, will be round the flag of the children of Judah, with Nahshon, the son of Amminadab, as their chief.

4. അവന്റെ ഗണം ആകെ എഴുപത്തുനാലായിരത്തറുനൂറു പേര്.

4. The number of his army was seventy-four thousand, six hundred.

5. അവന്റെ അരികെ യിസ്സാഖാര്ഗോത്രം പാളയമിറങ്ങേണം; യിസ്സാഖാരിന്റെ മക്കള്ക്കു സൂവാരിന്റെ മകന് നെഥനയേല് പ്രഭു ആയിരിക്കേണം.

5. And nearest to him will be the tribe of Issachar, with Nethanel, the son of Zuar, as their chief.

6. അവന്റെ ഗണം ആകെ അമ്പത്തുനാലായിരത്തി നാനൂറു പേര്.

6. The number of his army was fifty-four thousand, four hundred.

7. പിന്നെ സെബൂലൂന് ഗോത്രം; സെബൂലൂന്റെ മക്കള്ക്കു ഹേലോന്റെ മകന് എലീയാബ് പ്രഭു ആയിരിക്കേണം.

7. After him, the tribe of Zebulun, with Eliab, the son of Helon, as their chief.

8. അവന്റെ ഗണം ആകെ അമ്പത്തേഴായിരത്തി നാനൂറു പേര്.

8. The number of his army was fifty-seven thousand, four hundred.

9. യെഹൂദാപാളയത്തിലെ ഗണങ്ങളില് എണ്ണപ്പെട്ടവര് ആകെ ലക്ഷത്തെണ്പത്താറായിരത്തി നാനൂറു പേര്. ഇവര് ആദ്യം പുറപ്പെടേണം.

9. The number of all the armies of Judah was a hundred and eighty-six thousand, four hundred. They go forward first.

10. രൂബേന് പാളയത്തിന്റെ കൊടിക്കീഴുള്ളവര് ഗണംഗണമായി തെക്കുഭാഗത്തു പാളയമിറങ്ങേണം; രൂബേന്റെ മക്കള്ക്കു ശെദേയൂരിന്റെ മകന് എലീസൂര് പ്രഭു ആയിരിക്കേണം.

10. On the south side is the flag of the children of Reuben, in the order of their armies, with Elizur, the son of Shedeur, as their chief.

11. അവന്റെ ഗണം ആകെ നാല്പത്താറായിരത്തഞ്ഞൂറു പേര്.

11. The number of his army was forty-six thousand, five hundred.

12. അവന്റെ അരികെ ശിമെയോന് ഗോത്രം പാളയമിറങ്ങേണം; ശിമെയോന്റെ മക്കള്ക്കു സൂരീശദ്ദായിയുടെ മകന് ശെലൂമീയേല് പ്രഭു ആയിരിക്കേണം.

12. And nearest to him, the tribe of Simeon, with Shelumiel, the son of Zurishaddai, as their chief.

13. അവന്റെ ഗണം ആകെ അമ്പത്തൊമ്പതിനായിരത്തി മുന്നൂറു പേര്.

13. The number of his army was fifty-nine thousand, three hundred.

14. പിന്നെ ഗാദ് ഗോത്രം; ഗാദിന്റെ മക്കള്ക്കു രെയൂവേലിന്റെ മകന് എലീയാസാഫ് പ്രഭു ആയിരിക്കേണം.

14. Then the tribe of Gad, with Eliasaph, son of Reuel, as their chief.

15. അവന്റെ ഗണം ആകെ നാല്പത്തയ്യായിരത്തറുനൂറ്റമ്പതു പേര്.

15. The number of his army was forty-five thousand, six hundred and fifty.

16. രൂബേന് പാളയത്തിലെ ഗണങ്ങളില് എണ്ണപ്പെട്ടവര് ആകെ ഒരു ലക്ഷത്തമ്പത്തോരായിരത്തി നാനൂറ്റമ്പതു പേര്. അവര് രണ്ടാമതായി പുറപ്പെടേണം.

16. The number of all the armies of Reuben together came to a hundred and fifty-one thousand, four hundred and fifty. They go forward second.

17. പിന്നെ സമാഗമനക്കുടാരം പാളയത്തിന്റെ നടുവില് ലേവ്യരുടെ പാളയവുമായി യാത്രചെയ്യേണം; അവര് പാളയമിറങ്ങുന്നതു പോലെ തന്നേ താന്താങ്ങളുടെ കൊടിക്കരികെ യഥാക്രമം പുറപ്പെടേണം.

17. Then the Tent of meeting is to go forward, with the tents of the Levites, in the middle of the armies; in the same order as their tents are placed, they are to go forward, every man under his flag.

18. എഫ്രയീംപാളയത്തിന്റെ കൊടിക്കീഴുള്ളവര് ഗണംഗണമായി പടിഞ്ഞാറെഭാഗത്തു പാളയമിറങ്ങേണം; എഫ്രയീമിന്റെ മക്കള്ക്കു അമ്മീഹൂദിന്റെ മകന് എലീശാമാ പ്രഭു ആയിരിക്കേണം.

18. On the west side will be the flag of the children of Ephraim, with Elishama, the son of Ammihud, as their chief.

19. അവന്റെ ഗണം ആകെ നാല്പതിനായിരത്തഞ്ഞൂറു പേര്.

19. The number of his army was forty thousand, five hundred.

20. അവന്റെ അരികെ മനശ്ശെഗോത്രം പാളയമിറങ്ങേണം; മനശ്ശെയുടെ മക്കള്ക്കു പെദാസൂരിന്റെ മകന് ഗമലീയേല് പ്രഭു ആയിരിക്കേണം.

20. And by him the tribe of Manasseh with Gamaliel, the son of Pedahzur, as their chief.

21. അവന്റെ ഗണം ആകെ മുപ്പത്തീരായിരത്തിരുനൂറു പേര്.

21. The number of his army was thirty-two thousand, two hundred.

22. പിന്നെ ബെന്യാമീന് ഗോത്രം പാളയമിറങ്ങേണം; ബെന്യാമീന്റെ മക്കള്ക്കു ഗിദെയോനിയുടെ മകന് അബീദാന് പ്രഭു ആയിരിക്കേണം.

22. Then the tribe of Benjamin, with Abidan, the son of Gideoni, as their chief.

23. അവന്റെ ഗണം ആകെ മുപ്പത്തയ്യായിരത്തി നാനൂറു പേര്.

23. The number of his army was thirty-five thousand, four hundred.

24. എഫ്രയീംപാളയത്തിലെ ഗണങ്ങളില് എണ്ണപ്പെട്ടവര് ആകെ ഒരു ലക്ഷത്തെണ്ണായിരത്തൊരുനൂറു പേര്. അവര് മൂന്നാമതായി പുറപ്പെടേണം.

24. The number of all the armies of Ephraim was a hundred and eight thousand, one hundred. They go forward third.

25. ദാന് പാളയത്തിന്റെ കൊടിക്കീഴുള്ളവര് ഗണംഗണമായി വടക്കെഭാഗത്തു പാളയമിറങ്ങേണം; ദാന്റെ മക്കള്ക്കു അമ്മീശദ്ദായിയുടെ മകന് അഹീയേസര് പ്രഭു ആയിരിക്കേണം.

25. On the north side will be the flag of the children of Dan, with Ahiezer, the son of Ammishaddai, as their chief.

26. അവന്റെ ഗണം ആകെ അറുപത്തീരായിരത്തെഴുനൂറു പേര്.

26. The number of his army was sixty-two thousand, seven hundred.

27. അവന്റെ അരികെ ആശേര്ഗോത്രം പാളയമിറങ്ങേണം; ആശേരിന്റെ മക്കള്ക്കു ഒക്രാന്റെ മകന് പഗീയേല് പ്രഭു ആയിരിക്കേണം.

27. Nearest to him will be the tribe of Asher, with Pagiel, the son of Ochran, as their chief.

28. അവന്റെ ഗണം ആകെ നാല്പത്തോരായിരത്തഞ്ഞൂറു പേര്.

28. The number of his army was forty-one thousand, five hundred;

29. പിന്നെ നഫ്താലിഗോത്രം പാളയമിറങ്ങേണം; നഫ്താലിയുടെ മക്കള്ക്കു ഏനാന്റെ മകന് അഹീര പ്രഭു ആയിരിക്കേണം.

29. Then the tribe of Naphtali, with Ahira, the son of Enan, as their chief.

30. അവന്റെ ഗണം ആകെ അമ്പത്തുമൂവായിരത്തി നാനൂറു പേര്.

30. The number of his army was fifty-three thousand, four hundred.

31. ദാന് പാളയത്തിലെ ഗണങ്ങളില് എണ്ണപ്പെട്ടവര് ആകെ ഒരു ലക്ഷത്തമ്പത്തേഴായിരത്തറുനൂറു പേര്. അവര് തങ്ങളുടെ കൊടികളോടുകൂടെ ഒടുവില് പുറപ്പെടേണം.

31. The number of all the armies in the tents of Dan was a hundred and fifty-seven thousand, six hundred. They will go forward last, by their flags.

32. യിസ്രായേല്മക്കളില് ഗോത്രം ഗോത്രമായി എണ്ണപ്പെട്ടവര് ഇവര് തന്നേ. പാളയങ്ങളില് ഗണംഗണമായി എണ്ണപ്പെട്ടവര് ആകെ ആറുലക്ഷത്തി മൂവായിരത്തഞ്ഞുറ്റമ്പതു പേര് ആയിരുന്നു.

32. These are all who were numbered of the children of Israel, in the order of their fathers' families: all the armies in their tents together came to six hundred and three thousand, five hundred and fifty.

33. എന്നാല് യഹോവ മോശെയോടു കല്പിച്ചതുപോലെ യിസ്രായേല്മക്കളുടെ കൂട്ടത്തില് ലേവ്യരെ എണ്ണിയില്ല.

33. But the Levites were not numbered among the children of Israel, as the Lord said to Moses.

34. യഹോവ മോശെയോടു കല്പിച്ചതുപോലെ ഒക്കെയും യിസ്രായേല്മക്കള് ചെയ്തു; അങ്ങനെ തന്നേ അവര് താന്താങ്ങളുടെ കൊടിക്കരികെ പാളയമിറങ്ങി; അങ്ങനെ തന്നേ അവര് കുടുംബംകുടുംബമായും കുലം കുലമായും പുറപ്പെട്ടു.

34. So the children of Israel did as the Lord said to Moses, so they put up their tents by their flags, and they went forward in the same order, by their families, and by their fathers' houses.



Shortcut Links
സംഖ്യാപുസ്തകം - Numbers : 1 | 2 | 3 | 4 | 5 | 6 | 7 | 8 | 9 | 10 | 11 | 12 | 13 | 14 | 15 | 16 | 17 | 18 | 19 | 20 | 21 | 22 | 23 | 24 | 25 | 26 | 27 | 28 | 29 | 30 | 31 | 32 | 33 | 34 | 35 | 36 |
ഉല്പത്തി - Genesis | പുറപ്പാടു് - Exodus | ലേവ്യപുസ്തകം - Leviticus | സംഖ്യാപുസ്തകം - Numbers | ആവർത്തനം - Deuteronomy | യോശുവ - Joshua | ന്യായാധിപന്മാർ - Judges | രൂത്ത് - Ruth | 1 ശമൂവേൽ - 1 Samuel | 2 ശമൂവേൽ - 2 Samuel | 1 രാജാക്കന്മാർ - 1 Kings | 2 രാജാക്കന്മാർ - 2 Kings | 1 ദിനവൃത്താന്തം - 1 Chronicles | 2 ദിനവൃത്താന്തം - 2 Chronicles | എസ്രാ - Ezra | നെഹെമ്യാവു - Nehemiah | എസ്ഥേർ - Esther | ഇയ്യോബ് - Job | സങ്കീർത്തനങ്ങൾ - Psalms | സദൃശ്യവാക്യങ്ങൾ - Proverbs | സഭാപ്രസംഗി - Ecclesiastes | ഉത്തമ ഗീതം ഉത്തമഗീതം - Song of Songs | യെശയ്യാ - Isaiah | യിരേമ്യാവു - Jeremiah | വിലാപങ്ങൾ - Lamentations | യേഹേസ്കേൽ - Ezekiel | ദാനീയേൽ - Daniel | ഹോശേയ - Hosea | യോവേൽ - Joel | ആമോസ് - Amos | ഓബദ്യാവു - Obadiah | യോനാ - Jonah | മീഖാ - Micah | നഹൂം - Nahum | ഹബക്കൂക്‍ - Habakkuk | സെഫന്യാവു - Zephaniah | ഹഗ്ഗായി - Haggai | സെഖർയ്യാവു - Zechariah | മലാഖി - Malachi | മത്തായി - Matthew | മർക്കൊസ് - Mark | ലൂക്കോസ് - Luke | യോഹന്നാൻ - John | പ്രവൃത്തികൾ അപ്പ. പ്രവര്‍ത്തനങ്ങള്‍ - Acts | റോമർ - Romans | 1 കൊരിന്ത്യർ - 1 Corinthians | 2 കൊരിന്ത്യർ - 2 Corinthians | ഗലാത്യർ ഗലാത്തിയാ - Galatians | എഫെസ്യർ എഫേസോസ് - Ephesians | ഫിലിപ്പിയർ ഫിലിപ്പി - Philippians | കൊലൊസ്സ്യർ കൊളോസോസ് - Colossians | 1 തെസ്സലൊനീക്യർ - 1 Thessalonians | 2 തെസ്സലൊനീക്യർ - 2 Thessalonians | 1 തിമൊഥെയൊസ് - 1 Timothy | 2 തിമൊഥെയൊസ് - 2 Timothy | തീത്തൊസ് - Titus | ഫിലേമോൻ - Philemon | എബ്രായർ - Hebrews | യാക്കോബ് - James | 1 പത്രൊസ് - 1 Peter | 2 പത്രൊസ് - 2 Peter | 1 യോഹന്നാൻ - 1 John | 2 യോഹന്നാൻ - 2 John | 3 യോഹന്നാൻ - 3 John | യൂദാ യുദാസ് - Jude | വെളിപ്പാടു വെളിപാട് - Revelation |

Explore Parallel Bibles
21st Century KJV | A Conservative Version | American King James Version (1999) | American Standard Version (1901) | Amplified Bible (1965) | Apostles' Bible Complete (2004) | Bengali Bible | Bible in Basic English (1964) | Bishop's Bible | Complementary English Version (1995) | Coverdale Bible (1535) | Easy to Read Revised Version (2005) | English Jubilee 2000 Bible (2000) | English Lo Parishuddha Grandham | English Standard Version (2001) | Geneva Bible (1599) | Hebrew Names Version | malayalam Bible | Holman Christian Standard Bible (2004) | Holy Bible Revised Version (1885) | Kannada Bible | King James Version (1769) | Literal Translation of Holy Bible (2000) | Malayalam Bible | Modern King James Version (1962) | New American Bible | New American Standard Bible (1995) | New Century Version (1991) | New English Translation (2005) | New International Reader's Version (1998) | New International Version (1984) (US) | New International Version (UK) | New King James Version (1982) | New Life Version (1969) | New Living Translation (1996) | New Revised Standard Version (1989) | Restored Name KJV | Revised Standard Version (1952) | Revised Version (1881-1885) | Revised Webster Update (1995) | Rotherhams Emphasized Bible (1902) | Malayalam Bible | Telugu Bible (BSI) | Telugu Bible (WBTC) | The Complete Jewish Bible (1998) | The Darby Bible (1890) | The Douay-Rheims American Bible (1899) | The Message Bible (2002) | The New Jerusalem Bible | The Webster Bible (1833) | Third Millennium Bible (1998) | Today's English Version (Good News Bible) (1992) | Today's New International Version (2005) | Tyndale Bible (1534) | Tyndale-Rogers-Coverdale-Cranmer Bible (1537) | Updated Bible (2006) | Voice In Wilderness (2006) | World English Bible | Wycliffe Bible (1395) | Young's Literal Translation (1898) | Malayalam Bible Commentary |