Matthew - മത്തായി 13 | View All

1. അന്നു യേശു വീട്ടില് നിന്നു പുറപ്പെട്ടു കടലരികെ ഇരുന്നു.

1. At about that same time Jesus left the house and sat on the beach.

2. വളരെ പുരുഷാരം അവന്റെ അടുക്കല് വന്നുകൂടുകകൊണ്ടു അവന് പടകില് കയറി ഇരുന്നു; പുരുഷാരം എല്ലാം കരയില് ഇരുന്നു.

2. In no time at all a crowd gathered along the shoreline, forcing him to get into a boat.

3. അവന് അവരോടു പലതും ഉപമകളായി പ്രസ്താവിച്ചതെന്തന്നാല്“വിതെക്കുന്നവന് വിതെപ്പാന് പുറപ്പെട്ടു.

3. Using the boat as a pulpit, he addressed his congregation, telling stories. 'What do you make of this? A farmer planted seed.

4. വിതെക്കുമ്പോള് ചിലതു വഴിയരികെ വിണു; പറവകള് വന്നു അതു തിന്നു കളഞ്ഞു.

4. As he scattered the seed, some of it fell on the road, and birds ate it.

5. ചിലതു പാറസ്ഥലത്തു ഏറെ മണ്ണില്ലാത്ത ഇടത്തു വീണു; മണ്ണിന്നു താഴ്ചയില്ലായ്കയാല് ക്ഷണത്തില് മുളെച്ചുവന്നു.

5. Some fell in the gravel; it sprouted quickly but didn't put down roots,

6. സൂര്യന് ഉദിച്ചാറെ ചൂടുതട്ടി, വേര് ഇല്ലായ്കയാല് അതു ഉണങ്ങിപ്പോയി.

6. so when the sun came up it withered just as quickly.

7. മറ്റു ചിലതു മുള്ളിന്നിടയില് വീണു; മുള്ളു മുളെച്ചു വളര്ന്നു അതിനെ ഞെരുക്കിക്കളഞ്ഞു.

7. Some fell in the weeds; as it came up, it was strangled by the weeds.

8. മറ്റു ചിലതു നല്ല നിലത്തു വീണു, നൂറും അറുപതും മുപ്പതും മേനിയായി വിളഞ്ഞു.

8. Some fell on good earth, and produced a harvest beyond his wildest dreams.

9. ചെവിയുള്ളവന് കേള്ക്കട്ടെ.”

9. 'Are you listening to this? Really listening?'

10. പിന്നെ ശിഷ്യന്മാര് അടുക്കെ വന്നുഅവരോടു ഉപമകളായി സംസാരിക്കുന്നതു എന്തു എന്നു അവനോടു ചോദിച്ചു.

10. The disciples came up and asked, 'Why do you tell stories?'

11. അവന് അവരോടു ഉത്തരം പറഞ്ഞതു“സ്വര്ഗ്ഗരാജ്യത്തിന്റെ മര്മ്മങ്ങളെ അറിവാന് നിങ്ങള്ക്കു വരം ലഭിച്ചിരിക്കുന്നു; അവര്ക്കോ ലഭിച്ചിട്ടില്ല.

11. He replied, 'You've been given insight into God's kingdom. You know how it works. Not everybody has this gift, this insight; it hasn't been given to them.

12. ഉള്ളവന്നു കൊടുക്കും; അവന്നു സമൃദ്ധിയുണ്ടാകും; ഇല്ലാത്തവനോടോ അവന്നുള്ളതും കൂടെ എടുത്തുകളയും.

12. Whenever someone has a ready heart for this, the insights and understandings flow freely. But if there is no readiness, any trace of receptivity soon disappears.

13. അതുകൊണ്ടു അവര് കണ്ടിട്ടു കാണാതെയും കേട്ടിട്ടു കേള്ക്കാതെയും ഗ്രഹിക്കാതെയും ഇരിക്കയാല് ഞാന് ഉപമകളായി അവരോടു സംസാരിക്കുന്നു.

13. That's why I tell stories: to create readiness, to nudge the people toward receptive insight. In their present state they can stare till doomsday and not see it, listen till they're blue in the face and not get it.

14. നിങ്ങള് ചെവിയാല് കേള്ക്കും ഗ്രഹിക്കയില്ലതാനും; കണ്ണാല് കാണും ദര്ശിക്കയില്ലതാനും; ഈ ജനത്തിന്റെ ഹൃദയം തടിച്ചിരിക്കുന്നു; അവര് ചെവികൊണ്ടു മന്ദമായി കേള്ക്കുന്നു; കണ്ണു അടെച്ചിരിക്കുന്നു; അവര് കണ്ണു കാണാതെയും ചെവി കേള്ക്കാതെയും ഹൃദയം കൊണ്ടു ഗ്രഹിക്കാതെയും തിരിഞ്ഞുകൊള്ളാതെയും ഞാന് അവരെ സൌഖ്യമാക്കാതെയും ഇരിക്കേണ്ടതിന്നു തന്നേ
യെശയ്യാ 6:9-10

14. I don't want Isaiah's forecast repeated all over again: Your ears are open but you don't hear a thing. Your eyes are awake but you don't see a thing.

15. എന്നു യെശയ്യാവു പറഞ്ഞ പ്രവാചകത്തിന്നു അവരില് നിവൃത്തിവരുന്നു.
യെശയ്യാ 6:9-10

15. The people are blockheads! They stick their fingers in their ears so they won't have to listen; They screw their eyes shut so they won't have to look, so they won't have to deal with me face-to-face and let me heal them.

16. എന്നാല് നിങ്ങളുടെ കണ്ണു കാണുന്നതുകൊണ്ടും നിങ്ങളുടെ ചെവി കേള്ക്കുന്നതുകൊണ്ടും ഭാഗ്യമുള്ളവ.

16. 'But you have God-blessed eyes--eyes that see! And God-blessed ears--ears that hear!

17. ഏറിയ പ്രവാചകന്മാരും നീതിമാന്മാരും നിങ്ങള് കാണുന്നതു കാണ്മാന് ആഗ്രഹിച്ചിട്ടു കണ്ടില്ല; നിങ്ങള് കേള്ക്കുന്നതു കേള്പ്പാന് ആഗ്രഹിച്ചിട്ടും കേട്ടില്ല എന്നു ഞാന് സത്യമായിട്ടു നിങ്ങളോടു പറയുന്നു.

17. A lot of people, prophets and humble believers among them, would have given anything to see what you are seeing, to hear what you are hearing, but never had the chance.

18. എന്നാല് വിതെക്കുന്നവന്റെ ഉപമ കേട്ടുകൊള്വിന് .

18. 'Study this story of the farmer planting seed.

19. ഒരുത്തന് രാജ്യത്തിന്റെ വചനം കേട്ടിട്ടു ഗ്രഹിക്കാഞ്ഞാല് ദുഷ്ടന് വന്നു അവന്റെ ഹൃദയത്തില് വിതെക്കപ്പെട്ടതു എടുത്തുകളയുന്നു; ഇതത്രെ വഴിയരികെ വിതെക്കപ്പെട്ടതു.

19. When anyone hears news of the kingdom and doesn't take it in, it just remains on the surface, and so the Evil One comes along and plucks it right out of that person's heart. This is the seed the farmer scatters on the road.

20. പാറസ്ഥലത്തു വിതെക്കപ്പെട്ടതോ, ഒരുത്തന് വചനം കേട്ടിട്ടു ഉടനെ സന്തോഷത്തോടെ കൈകൊള്ളുന്നതു ആകുന്നു എങ്കിലും വേരില്ലാതിരിക്കയാല് അവന് ക്ഷണികനത്രേ.

20. 'The seed cast in the gravel--this is the person who hears and instantly responds with enthusiasm.

21. വചനംനിമിത്തം ഞെരുക്കമോ ഉപദ്രവമോ നേരിട്ടാല് അവന് ക്ഷണത്തില് ഇടറിപ്പോകുന്നു.

21. But there is no soil of character, and so when the emotions wear off and some difficulty arrives, there is nothing to show for it.

22. മുള്ളിന്നിടയില് വിതെക്കപ്പെട്ടതോ, ഒരുത്തന് വചനം കേള്ക്കുന്നു എങ്കിലും ഈ ലോകത്തിന്റെ ചിന്തയും ധനത്തിന്റെ വഞ്ചനയും വചനത്തെ ഞെരുക്കീട്ടു നിഷ്ഫലനായി തീരുന്നതാകുന്നു.

22. 'The seed cast in the weeds is the person who hears the kingdom news, but weeds of worry and illusions about getting more and wanting everything under the sun strangle what was heard, and nothing comes of it.

23. നല്ല നിലത്തു വിതെക്കപ്പെട്ടതോ ഒരുത്തന് വചനം കേട്ടു ഗ്രഹിക്കുന്നതു ആകുന്നു അതു വിളഞ്ഞു നൂറും അറുപതും മുപ്പതും മേനി നലകുന്നു.”

23. 'The seed cast on good earth is the person who hears and takes in the News, and then produces a harvest beyond his wildest dreams.'

24. അവന് മറ്റൊരു ഉപമ അവര്ക്കും പറഞ്ഞുകൊടുത്തു“സ്വര്ഗ്ഗരാജ്യം ഒരു മനുഷ്യന് തന്റെ നിലത്തു നല്ല വിത്തു വിതെച്ചതിനോടു സദൃശമാകുന്നു.

24. He told another story. 'God's kingdom is like a farmer who planted good seed in his field.

25. മനുഷ്യര് ഉറങ്ങുമ്പോള് അവന്റെ ശത്രു വന്നു, കോതമ്പിന്റെ ഇടയില് കള വിതെച്ചു പൊയ്ക്കളഞ്ഞു.

25. That night, while his hired men were asleep, his enemy sowed thistles all through the wheat and slipped away before dawn.

26. ഞാറു വളര്ന്നു കതിരായപ്പോള് കളയും കാണായ്വന്നു.

26. When the first green shoots appeared and the grain began to form, the thistles showed up, too.

27. അപ്പോള് വീട്ടുടയവന്റെ ദാസന്മാര് അവന്റെ അടുക്കല് ചെന്നുയജമാനനേ, വയലില് നല്ലവിത്തല്ലയോ വിതെച്ചതു? പിന്നെ കള എവിടെനിന്നു വന്നു എന്നു ചോദിച്ചു.

27. 'The farmhands came to the farmer and said, 'Master, that was clean seed you planted, wasn't it? Where did these thistles come from?'

28. ഇതു ശത്രു ചെയ്തതാകുന്നു എന്നു അവന് അവരോടു പറഞ്ഞു. ഞങ്ങള് പോയി അതു പറിച്ചുകൂട്ടുവാന് സമ്മതമുണ്ടോ എന്നു ദാസന്മാര് അവനോടു ചോദിച്ചു.

28. 'He answered, 'Some enemy did this.' 'The farmhands asked, 'Should we weed out the thistles?'

29. അതിന്നു അവന് ഇല്ല, പക്ഷേ കള പറിക്കുമ്പോള് കോതമ്പും കൂടെ പിഴുതുപോകും.

29. 'He said, 'No, if you weed the thistles, you'll pull up the wheat, too.

30. രണ്ടുംകൂടെ കൊയ്ത്തോളം വളരട്ടെ; കൊയ്ത്തു കാലത്തു ഞാന് കൊയ്യുന്നവരോടു മുമ്പെ കളപറിച്ചു കൂട്ടി ചുട്ടുകളയേണ്ടതിന്നു കെട്ടുകളായി കെട്ടുവാനും കോതമ്പു എന്റെ കളപ്പുരയില് കൂട്ടിവെപ്പാനും കല്പിക്കും എന്നു പറഞ്ഞു.”

30. Let them grow together until harvest time. Then I'll instruct the harvesters to pull up the thistles and tie them in bundles for the fire, then gather the wheat and put it in the barn.''

31. മറ്റൊരു ഉപമ അവന് അവര്ക്കും പറഞ്ഞുകൊടുത്തു“സ്വര്ഗ്ഗരാജ്യം കടുകുമണിയോടു സദൃശം; അതു ഒരു മനുഷ്യന് എടുത്തു തന്റെ വയലില് ഇട്ടു.

31. Another story. 'God's kingdom is like a pine nut that a farmer plants.

32. അതു എല്ലാവിത്തിലും ചെറിയതെങ്കിലും വളര്ന്നു സസ്യങ്ങളില് ഏറ്റവും വലുതായി, ആകാശത്തിലെ പറവകള് വന്നു അതിന്റെ കൊമ്പുകളില് വസിപ്പാന് തക്കവണ്ണം വൃക്ഷമായി തീരുന്നു.”
സങ്കീർത്തനങ്ങൾ 104:12, യേഹേസ്കേൽ 17:22-23, യേഹേസ്കേൽ 31:6, ദാനീയേൽ 4:12

32. It is quite small as seeds go, but in the course of years it grows into a huge pine tree, and eagles build nests in it.'

33. അവന് മറ്റൊരു ഉപമ അവരോടു പറഞ്ഞു“സ്വര്ഗ്ഗരാജ്യം പുളിച്ച മാവിനോടു സദൃശം; അതു ഒരു സ്ത്രീ എടുത്തു മൂന്നുപറ മാവില് എല്ലാം പുളിച്ചുവരുവോളം അടക്കിവെച്ചു.”

33. Another story. 'God's kingdom is like yeast that a woman works into the dough for dozens of loaves of barley bread--and waits while the dough rises.'

34. ഇതു ഒക്കെയും യേശു പുരുഷാരത്തോടു ഉപമകളായി പറഞ്ഞു; ഉപമ കൂടാതെ അവരോടു ഒന്നും പറഞ്ഞില്ല

34. All Jesus did that day was tell stories--a long storytelling afternoon.

35. “ഞാന് ഉപമ പ്രസ്താവിപ്പാന് വായ്തുറക്കും; ലോകസ്ഥാപനം മുതല് ഗൂഢമായതു ഉച്ചരിക്കും” എന്നു പ്രവാചകന് പറഞ്ഞതു നിവൃത്തിയാകുവാന് സംഗതിവന്നു.
സങ്കീർത്തനങ്ങൾ 78:2

35. His storytelling fulfilled the prophecy: I will open my mouth and tell stories; I will bring out into the open things hidden since the world's first day.

36. അനന്തരം യേശു പുരുഷാരത്തെ പറഞ്ഞയച്ചിട്ടു വീട്ടില് വന്നു, ശിഷ്യന്മാര് അവന്റെ അടുക്കല് ചെന്നുവയലിലെ കളയുടെ ഉപമ തെളിയിച്ചുതരേണം എന്നു അപേക്ഷിച്ചു. അതിന്നു അവന് ഉത്തരം പറഞ്ഞതു

36. Jesus dismissed the congregation and went into the house. His disciples came in and said, 'Explain to us that story of the thistles in the field.'

37. “നല്ല വിത്തു വിതെക്കുന്നവന് മനുഷ്യപുത്രന് ;

37. So he explained. 'The farmer who sows the pure seed is the Son of Man.

38. വയല് ലോകം; നല്ലവിത്തു രാജ്യത്തിന്റെ പുത്രന്മാര്;

38. The field is the world, the pure seeds are subjects of the kingdom, the thistles are subjects of the Devil,

39. കള ദുഷ്ടന്റെ പുത്രന്മാര്; അതു വിതെച്ച ശത്രു പിശാചു; കൊയ്ത്തു ലോകാവസാനം;

39. and the enemy who sows them is the Devil. The harvest is the end of the age, the curtain of history. The harvest hands are angels.

40. കൊയ്യുന്നവര് ദൂതന്മാര് കള കൂട്ടി തീയില് ഇട്ടു ചുടുംപോലെ ലോകാവസാനത്തില് സംഭവിക്കും.

40. 'The picture of thistles pulled up and burned is a scene from the final act.

41. മനുഷ്യപുത്രന് തന്റെ ദൂതന്മാരെ അയക്കും; അവര് അവന്റെ രാജ്യത്തില്നിന്നു എല്ലാ ഇടര്ച്ചകളെയും അധര്മ്മം പ്രവര്ത്തിക്കുന്നവരെയും കൂട്ടിച്ചേര്ത്തു
സെഫന്യാവു 1:3

41. The Son of Man will send his angels, weed out the thistles from his kingdom,

42. തീച്ചൂളയില് ഇട്ടുകളയുകയും, അവിടെ കരച്ചലും പല്ലുകടിയും ഉണ്ടാകും.
ദാനീയേൽ 3:6

42. pitch them in the trash, and be done with them. They are going to complain to high heaven, but nobody is going to listen.

43. അന്നു നീതിമാന്മാര് തങ്ങളുടെ പിതാവിന്റെ രാജ്യത്തില് സൂര്യനെപ്പോലെ പ്രകാശിക്കും. ചെവിയുള്ളവന് കേള്ക്കട്ടെ.
ദാനീയേൽ 12:3

43. At the same time, ripe, holy lives will mature and adorn the kingdom of their Father. 'Are you listening to this? Really listening?

44. സ്വര്ഗ്ഗരാജ്യം വയലില് ഒളിച്ചുവെച്ച നിധിയോടു സദൃശം. അതു ഒരു മനുഷ്യന് കണ്ടു മറെച്ചിട്ടു, തന്റെ സന്തോഷത്താല് ചെന്നു തനിക്കുള്ളതൊക്കെയും വിറ്റു ആ വയല് വാങ്ങി.
സദൃശ്യവാക്യങ്ങൾ 2:4

44. 'God's kingdom is like a treasure hidden in a field for years and then accidently found by a trespasser. The finder is ecstatic--what a find!--and proceeds to sell everything he owns to raise money and buy that field.

45. പിന്നെയും സ്വര്ഗ്ഗരാജ്യം നല്ല മുത്തു അന്വേഷിക്കുന്ന ഒരു വ്യാപാരിയോടു സദൃശം.

45. 'Or, God's kingdom is like a jewel merchant on the hunt for excellent pearls.

46. അവന് വിലയേറിയ ഒരു മുത്തു കണ്ടെത്തിയാറെ ചെന്നു തനിക്കുള്ളതൊക്കെയും വിറ്റു അതു വാങ്ങി.

46. Finding one that is flawless, he immediately sells everything and buys it.

47. പിന്നെയും സ്വര്ഗ്ഗരാജ്യം കടലില് ഇടുന്നതും എല്ലാവക മീനും പിടിക്കുന്നതുമായോരു വലയോടു സദൃശം.

47. 'Or, God's kingdom is like a fishnet cast into the sea, catching all kinds of fish.

48. നിറഞ്ഞപ്പോള് അവര് അതു വലിച്ചു കരെക്കു കയറ്റി, ഇരുന്നുകൊണ്ടു നല്ലതു പാത്രങ്ങളില് കൂട്ടിവെച്ചു, ചീത്ത എറിഞ്ഞുകളഞ്ഞു.

48. When it is full, it is hauled onto the beach. The good fish are picked out and put in a tub; those unfit to eat are thrown away.

49. അങ്ങനെ തന്നേ ലോകാവസാനത്തില് സംഭവിക്കും; ദൂതന്മാര് പുറപ്പെട്ടു നീതിമാന്മാരുടെ ഇടയില്നിന്നു ദുഷ്ടന്മാരെ വേര്തിരിച്ചു തീച്ചൂളയില് ഇട്ടുകളയും;

49. That's how it will be when the curtain comes down on history. The angels will come and cull the bad fish

50. അവിടെ കരച്ചലും പല്ലുകടിയും ഉണ്ടാകും.
ദാനീയേൽ 3:6

50. and throw them in the garbage. There will be a lot of desperate complaining, but it won't do any good.'

51. ഇതെല്ലാം ഗ്രഹിച്ചുവോ?” എന്നതിന്നു അവര് ഉവ്വു എന്നു പറഞ്ഞു.

51. Jesus asked, 'Are you starting to get a handle on all this?' They answered, 'Yes.'

52. അവന് അവരോടുഅതുകൊണ്ടു സ്വര്ഗ്ഗരാജ്യത്തിന്നു ശിഷ്യനായിത്തീര്ന്ന ഏതു ശാസ്ത്രിയും തന്റെ നിക്ഷേപത്തില് നിന്നു പുതിയതും പഴയതും എടുത്തു കൊടുക്കുന്ന ഒരു വീട്ടുടയവനോടു സദൃശനാകുന്നു എന്നു പറഞ്ഞു.

52. He said, 'Then you see how every student well-trained in God's kingdom is like the owner of a general store who can put his hands on anything you need, old or new, exactly when you need it.'

53. ഈ ഉപമകളെ പറഞ്ഞു തീര്ന്നശേഷം യേശു അവിടം വിട്ടു തന്റെ പിതൃനഗരത്തില് വന്നു, അവരുടെ പള്ളിയില് അവര്ക്കും ഉപദേശിച്ചു.

53. When Jesus finished telling these stories, he left there,

54. അവര് വിസ്മയിച്ചുഇവന്നു ഈ ജ്ഞാനവും വീര്യപ്രവൃത്തികളും എവിടെ നിന്നു?
യെശയ്യാ 52:14

54. returned to his hometown, and gave a lecture in the meetinghouse. He made a real hit, impressing everyone. 'We had no idea he was this good!' they said. 'How did he get so wise, get such ability?'

55. ഇവന് തച്ചന്റെ മകന് അല്ലയോ ഇവന്റെ അമ്മ മറിയ എന്നവളല്ലയോ? ഇവന്റെ സഹോദരന്മാര് യാക്കോബ്, യോസെ, ശിമോന് , യൂദാ എന്നവര് അല്ലയോ?

55. But in the next breath they were cutting him down: 'We've known him since he was a kid; he's the carpenter's son. We know his mother, Mary. We know his brothers James and Joseph, Simon and Judas.

56. ഇവന്റെ സഹോദരികളും എല്ലാം നമ്മോടുകൂടെയില്ലയോ? ഇവന്നു ഇതു ഒക്കെയും എവിടെ നിന്നു എന്നു പറഞ്ഞു അവങ്കല് ഇടറിപ്പോയി.

56. All his sisters live here. Who does he think he is?'

57. യേശു അവരോടു“ഒരു പ്രവാചകന് തന്റെ പിതൃനഗരത്തിലും സ്വന്തഭവനത്തിലും അല്ലാതെ ബഹുമാനമില്ലാത്തവന് അല്ല” എന്നു പറഞ്ഞു.

57. They got their noses all out of joint.

58. അവരുടെ അവിശ്വാസം നിമിത്തം അവിടെ വളരെ വീര്യപ്രവര്ത്തികളെ ചെയ്തില്ല.

58. But Jesus said, 'A prophet is taken for granted in his hometown and his family.' He didn't do many miracles there because of their hostile indifference.



Shortcut Links
മത്തായി - Matthew : 1 | 2 | 3 | 4 | 5 | 6 | 7 | 8 | 9 | 10 | 11 | 12 | 13 | 14 | 15 | 16 | 17 | 18 | 19 | 20 | 21 | 22 | 23 | 24 | 25 | 26 | 27 | 28 |
ഉല്പത്തി - Genesis | പുറപ്പാടു് - Exodus | ലേവ്യപുസ്തകം - Leviticus | സംഖ്യാപുസ്തകം - Numbers | ആവർത്തനം - Deuteronomy | യോശുവ - Joshua | ന്യായാധിപന്മാർ - Judges | രൂത്ത് - Ruth | 1 ശമൂവേൽ - 1 Samuel | 2 ശമൂവേൽ - 2 Samuel | 1 രാജാക്കന്മാർ - 1 Kings | 2 രാജാക്കന്മാർ - 2 Kings | 1 ദിനവൃത്താന്തം - 1 Chronicles | 2 ദിനവൃത്താന്തം - 2 Chronicles | എസ്രാ - Ezra | നെഹെമ്യാവു - Nehemiah | എസ്ഥേർ - Esther | ഇയ്യോബ് - Job | സങ്കീർത്തനങ്ങൾ - Psalms | സദൃശ്യവാക്യങ്ങൾ - Proverbs | സഭാപ്രസംഗി - Ecclesiastes | ഉത്തമ ഗീതം ഉത്തമഗീതം - Song of Songs | യെശയ്യാ - Isaiah | യിരേമ്യാവു - Jeremiah | വിലാപങ്ങൾ - Lamentations | യേഹേസ്കേൽ - Ezekiel | ദാനീയേൽ - Daniel | ഹോശേയ - Hosea | യോവേൽ - Joel | ആമോസ് - Amos | ഓബദ്യാവു - Obadiah | യോനാ - Jonah | മീഖാ - Micah | നഹൂം - Nahum | ഹബക്കൂക്‍ - Habakkuk | സെഫന്യാവു - Zephaniah | ഹഗ്ഗായി - Haggai | സെഖർയ്യാവു - Zechariah | മലാഖി - Malachi | മത്തായി - Matthew | മർക്കൊസ് - Mark | ലൂക്കോസ് - Luke | യോഹന്നാൻ - John | പ്രവൃത്തികൾ അപ്പ. പ്രവര്‍ത്തനങ്ങള്‍ - Acts | റോമർ - Romans | 1 കൊരിന്ത്യർ - 1 Corinthians | 2 കൊരിന്ത്യർ - 2 Corinthians | ഗലാത്യർ ഗലാത്തിയാ - Galatians | എഫെസ്യർ എഫേസോസ് - Ephesians | ഫിലിപ്പിയർ ഫിലിപ്പി - Philippians | കൊലൊസ്സ്യർ കൊളോസോസ് - Colossians | 1 തെസ്സലൊനീക്യർ - 1 Thessalonians | 2 തെസ്സലൊനീക്യർ - 2 Thessalonians | 1 തിമൊഥെയൊസ് - 1 Timothy | 2 തിമൊഥെയൊസ് - 2 Timothy | തീത്തൊസ് - Titus | ഫിലേമോൻ - Philemon | എബ്രായർ - Hebrews | യാക്കോബ് - James | 1 പത്രൊസ് - 1 Peter | 2 പത്രൊസ് - 2 Peter | 1 യോഹന്നാൻ - 1 John | 2 യോഹന്നാൻ - 2 John | 3 യോഹന്നാൻ - 3 John | യൂദാ യുദാസ് - Jude | വെളിപ്പാടു വെളിപാട് - Revelation |

Explore Parallel Bibles
21st Century KJV | A Conservative Version | American King James Version (1999) | American Standard Version (1901) | Amplified Bible (1965) | Apostles' Bible Complete (2004) | Bengali Bible | Bible in Basic English (1964) | Bishop's Bible | Complementary English Version (1995) | Coverdale Bible (1535) | Easy to Read Revised Version (2005) | English Jubilee 2000 Bible (2000) | English Lo Parishuddha Grandham | English Standard Version (2001) | Geneva Bible (1599) | Hebrew Names Version | malayalam Bible | Holman Christian Standard Bible (2004) | Holy Bible Revised Version (1885) | Kannada Bible | King James Version (1769) | Literal Translation of Holy Bible (2000) | Malayalam Bible | Modern King James Version (1962) | New American Bible | New American Standard Bible (1995) | New Century Version (1991) | New English Translation (2005) | New International Reader's Version (1998) | New International Version (1984) (US) | New International Version (UK) | New King James Version (1982) | New Life Version (1969) | New Living Translation (1996) | New Revised Standard Version (1989) | Restored Name KJV | Revised Standard Version (1952) | Revised Version (1881-1885) | Revised Webster Update (1995) | Rotherhams Emphasized Bible (1902) | Malayalam Bible | Telugu Bible (BSI) | Telugu Bible (WBTC) | The Complete Jewish Bible (1998) | The Darby Bible (1890) | The Douay-Rheims American Bible (1899) | The Message Bible (2002) | The New Jerusalem Bible | The Webster Bible (1833) | Third Millennium Bible (1998) | Today's English Version (Good News Bible) (1992) | Today's New International Version (2005) | Tyndale Bible (1534) | Tyndale-Rogers-Coverdale-Cranmer Bible (1537) | Updated Bible (2006) | Voice In Wilderness (2006) | World English Bible | Wycliffe Bible (1395) | Young's Literal Translation (1898) | Malayalam Bible Commentary |