Matthew - മത്തായി 16 | View All

1. അനന്തരം പരീശന്മാരും സദൂക്യരും അടുക്കെ വന്നുആകാശത്തുനിന്നു ഒരു അടയാളം കാണിച്ചുതരേണമെന്നു അവനെ പരീക്ഷിച്ചു ചോദിച്ചു.

1. The Pharisees also, with the Saducees, came, and temptyng, desired hym that he woulde shewe them a signe from heauen.

2. അവരോടു അവന് ഉത്തരം പറഞ്ഞതു“സന്ധ്യാസമയത്തു ആകാശം ചുവന്നുകണ്ടാല് നല്ല തെളിവാകും എന്നും

2. He aunswered & sayde vnto them: when it is euenyng, ye say, [it wyll be] fayre weather: for the sky is redde.

3. രാവിലെ ആകാശം മൂടി ചുവന്നുകണ്ടാല് ഇന്നു മഴക്കോള് ഉണ്ടാകും എന്നും നിങ്ങള് പറയുന്നു. ആകാശത്തിന്റെ ഭാവം വിവേചിപ്പാന് നിങ്ങള് അറിയുന്നു; എന്നാല് കാല ലക്ഷണങ്ങളെ വിവേചിപ്പാന് കഴികയില്ലയോ?

3. And in the mornyng, It wyll be foule weather to day: for the sky is lowryng redde. O ye hypocrites, ye can discerne the outwarde appearaunce of the sky: but can ye not discerne the signes of the tymes?

4. ദോഷവും വ്യഭിചാരവുമുള്ള തലമുറ അടയാളം തിരയുന്നു; യോനയുടെ അടയാള മല്ലാതെ അതിന്നു അടയാളം ലഭിക്കയില്ല;” പിന്നെ അവന് അവരെ വിട്ടു പോയി.

4. The froward and adulterous nation requireth a signe: and there shall no signe be geuen vnto it, but the signe of the prophete Ionas. And he left them, and departed.

5. ശിഷ്യന്മാര് അക്കരെ പോകുമ്പോള് അപ്പം എടുപ്പാന് മറന്നുപോയി.

5. And when his disciples were come to the other syde of the water, they had forgotten to take bread [with them].

6. എന്നാല് യേശു അവരോടു“നോക്കുവിന് പരീശന്മാരുടെയും സദൂക്യരുടെയും പുളിച്ച മാവു സൂക്ഷിച്ചു കൊള്വിന് എന്നു പറഞ്ഞു.”

6. Then Iesus sayde vnto them: Take heede and beware of the leuen of the Pharisees, and of the Saducees.

7. അപ്പം കൊണ്ടുപോരായ്കയാല് ആയിരിക്കും എന്നു അവര് തമ്മില് തമ്മില് പറഞ്ഞു.

7. And they thought in them selues, saying: for we haue taken no bread [with vs].

8. അതു അറിഞ്ഞിട്ടു യേശു പറഞ്ഞതുഅല്പവിശ്വാസികളേ, അപ്പം കൊണ്ടുവരായ്കയാല് തമ്മില് തമ്മില് പറയുന്നതു എന്തു?

8. Which when Iesus vnderstoode, he sayde vnto them: O ye of little fayth, why thynke you within your selues, because ye haue brought no bread?

9. ഇപ്പോഴും നിങ്ങള് തിരിച്ചറിയുന്നില്ലയോ? അയ്യായിരം പേര്ക്കും അഞ്ചു അപ്പം കൊടുത്തിട്ടു എത്ര കൊട്ട എടുത്തു എന്നും

9. Do ye not yet perceaue, neither remember those fyue loaues, when there were fyue thousande [men], and howe many baskets toke ye vp?

10. നാലായിരം പേര്ക്കും ഏഴു അപ്പം കൊടുത്തിട്ടു എത്ര വട്ടി എടുത്തു എന്നും ഔര്ക്കുംന്നില്ലയോ?

10. Neither the seuen loaues, when there were foure thousande [men], and howe many baskets toke ye vp?

11. പരീശന്മാരുടെയും സദൂക്യരുടെയും പുളിച്ച മാവു സൂക്ഷിച്ചുകൊള്ളേണം എന്നു പറഞ്ഞതു അപ്പത്തെക്കുറിച്ചല്ല എന്നു തിരിച്ചറിയാത്തതു എന്തു?

11. Howe is it that ye do not vnderstande, that I spake it not vnto you concernyng bread, [warnyng you] that ye shoulde beware of the leuen of the Pharisees, and of the Saducees?

12. അങ്ങനെ അപ്പത്തിന്റെ പുളിച്ച മാവല്ല, പരീശന്മാരുടെയും സദൂക്യരുടെയും ഉപദേശമത്രേ സൂക്ഷിച്ചുകൊള്വാന് ” അവന് പറഞ്ഞു എന്നു അവര് ഗ്രഹിച്ചു.

12. Then vnderstoode they, howe that he bad not them beware of the leuen of bread: but of the doctrine of the Pharisees, and of the Saducees.

13. യേശു ഫിലിപ്പിന്റെ കൈസര്യയുടെ പ്രദേശത്തു എത്തിയശേഷം തന്റെ ശിഷ്യന്മാരോടു“ജനങ്ങള് മനുഷ്യപുത്രനെ ആര് എന്നു പറയുന്നു?” എന്നു ചോദിച്ചു.

13. When Iesus came into the coastes of Cesarea Philippi, he asked his disciples, saying: Whom do men say that I the sonne of man am?

14. ചിലര് യോഹന്നാന് സ്നാപകന് എന്നും മറ്റു ചിലര് ഏലീയാവെന്നും വേറെ ചിലര് യിരെമ്യാവോ പ്രവാചകന്മാരില് ഒരുത്തനോ എന്നും പറയുന്നു എന്നു അവര് പറഞ്ഞു.

14. They sayde: some say [that thou art] Iohn Baptist, some Helias, some Ieremias, or one of the prophetes.

15. “നിങ്ങളോ എന്നെ ആര് എന്നു പറയുന്നു” എന്നു അവന് ചോദിച്ചതിന്നു ശിമോന് പത്രൊസ്

15. He sayth vnto them: but whom say ye that I am?

16. നീ ജീവനുള്ള ദൈവത്തിന്റെ പുത്രനായ ക്രിസ്തുഎന്നും ഉത്തരം പറഞ്ഞു.
ദാനീയേൽ 9:25

16. Simon Peter aunswered and sayde: Thou art Christe, the sonne of the lyuyng God.

17. യേശു അവനോടു“ബര്യോനാശിമോനെ, നീ ഭാഗ്യവാന് ; ജഡരക്തങ്ങള് അല്ല, സ്വര്ഗ്ഗസ്ഥനായ എന്റെ പിതാവത്രെ നിനക്കു ഇതു വെളിപ്പെടുത്തിയതു.

17. And Iesus aunswered, and sayde vnto hym: happy art thou Simon Bar Iona, for flesh & blood hath not opened [that] vnto thee, but my father which is in heauen.

18. നീ പത്രൊസ് ആകുന്നു; ഈ പാറമേല് ഞാന് എന്റെ സഭയെ പണിയും; പാതാളഗോപുരങ്ങള് അതിനെ ജയിക്കയില്ല എന്നു ഞാന് നിന്നോടു പറയുന്നു.
ഉല്പത്തി 22:17, ഇയ്യോബ് 38:17, യെശയ്യാ 38:10

18. And I say also vnto thee, that thou art Peter, and vpon this rocke I wyll buylde my congregation: And the gates of hell shall not preuayle agaynst it.

19. സ്വര്ഗ്ഗ രാജ്യത്തിന്റെ താക്കോല് ഞാന് നിനക്കു തരുന്നു; നീ ഭൂമിയില് കെട്ടുന്നതു ഒക്കെയും സ്വര്ഗ്ഗത്തില് കെട്ടപ്പെട്ടിരിക്കും; നീ ഭൂമിയില് അഴിക്കുന്നതൊക്കെയും സ്വര്ഗ്ഗത്തില് അഴിഞ്ഞിരിക്കും” എന്നു ഉത്തരം പറഞ്ഞു.

19. And I wyll geue vnto thee, the keyes of the kingdome of heauen: And whatsoeuer thou byndest in earth, shalbe bounde in heauen: and whatsoeuer thou loosest in earth, shalbe loosed in heauen.

20. പിന്നെ താന് ക്രിസ്തു ആകുന്നു എന്നു ആരോടും പറയാതിരിപ്പാന് ശിഷ്യന്മാരോടു കല്പിച്ചു.

20. Then charged he his disciples, that they shoulde tell no man, that he was Iesus Christe.

21. അന്നു മുതല് യേശു താന് യെരൂശലേമില് ചെന്നിട്ടു, മൂപ്പന്മാര്, മഹാപുരോഹിതന്മാര്, ശാസ്ത്രിമാര് എന്നിവരാല് പലതും സഹിച്ചു കൊല്ലപ്പെടുകയും മൂന്നാം നാള് ഉയിര്ത്തെഴുന്നേല്ക്കയും വേണ്ടതു എന്നു ശിഷ്യന്മാരോടു പ്രസ്താവിച്ചു തുടങ്ങി.

21. From that tyme foorth, began Iesus to shewe vnto his disciples, howe that he must go vnto Hierusalem, and suffer many thynges of the elders, and hye priestes, & scribes, and [must] be kylled, and be raysed agayne the thyrde day.

22. പത്രൊസ് അവനെ വേറിട്ടു കൊണ്ടുപോയികര്ത്താവേ, അതു അരുതേ; നിനക്കു അങ്ങനെ ഭവിക്കരുതേ എന്നു ശാസിച്ചുതുടങ്ങി.

22. And when Peter had taken him aside, he began to rebuke hym, saying: Lorde, fauour thy selfe, this shall not be vnto thee.

23. അവനോ തിരിഞ്ഞു പത്രൊസിനോടു; “സാത്താനേ, എന്നെ വിട്ടുപോ; നീ എനിക്കു ഇടര്ച്ചയാകുന്നു; നീ ദൈവത്തിന്റേതല്ല മനുഷ്യരുടേതത്രെ കരുതുന്നതു” എന്നു പറഞ്ഞു.

23. But he turned hym about, and sayde vnto Peter: go after me Satan, thou art an offence vnto me: for thou sauerest not the thynges that be of God, but those that be of men.

24. പിന്നെ യേശു ശിഷ്യന്മാരോടു പറഞ്ഞതു“ഒരുത്തന് എന്റെ പിന്നാലെ വരുവാന് ഇച്ഛിച്ചാല് തന്നെത്താന് ത്യജിച്ചു, തന്റെ ക്രൂശു എടുത്തു എന്നെ അനുഗമിക്കട്ടെ.

24. Then sayde Iesus vnto his disciples: If any man wyll folowe me, let hym forsake him selfe, and take vp his crosse, and folowe me.

25. ആരെങ്കിലും തന്റെ ജീവനെ രക്ഷിപ്പാന് ഇച്ഛിച്ചാല് അതിനെ കളയും; എന്റെ നിമിത്തം ആരെങ്കിലും തന്റെ ജീവനെ കളഞ്ഞാല് അതിനെ കണ്ടെത്തും.

25. For, who so wyll saue his lyfe, shall lose it: Agayne, who so doth lose his lyfe for my sake, shall fynde it.

26. ഒരു മനുഷ്യന് സര്വലോകവും നേടീട്ടും തന്റെ ജീവനെ നഷ്ടപ്പെടുത്തിയാല് അവന്നു എന്തു പ്രയോജനം? അല്ല, തന്റെ ജീവനെ വീണ്ടുകൊള്വാന് മനുഷ്യന് എന്തു മറുവില കൊടുക്കും?

26. For what doth it profite a man, yf he wynne all the whole worlde, and lose his owne soule? Or what shall a man geue for a raunsome of his soule?

27. മനുഷ്യ പുത്രന് തന്റെ പിതാവിന്റെ മഹത്വത്തില് തന്റെ ദൂതന്മാരുമായി വരും; അപ്പോള് അവന് ഔരോരുത്തന്നും അവനവന്റെ പ്രവൃത്തിക്കു തക്കവണ്ണം പകരം നലകും.
സങ്കീർത്തനങ്ങൾ 28:4, സങ്കീർത്തനങ്ങൾ 62:12, സദൃശ്യവാക്യങ്ങൾ 24:12, യെശയ്യാ 63:1

27. For the sonne of man shall come in the glory of his father, with his Angels: and then shall he rewarde euery man accordyng to his workes.

28. മനുഷ്യപുത്രന് തന്റെ രാജ്യത്തില് വരുന്നതു കാണുവോളം മരണം ആസ്വദിക്കാത്തവര് ചിലര് ഈ നിലക്കുന്നവരില് ഉണ്ടു എന്നു ഞാന് സത്യമായിട്ടു നിങ്ങളോടു പറയുന്നു.”

28. Ueryly I say vnto you, there be some standyng here, which shall not taste of death, tyll they see the sonne of man come in his kyngdome.



Shortcut Links
മത്തായി - Matthew : 1 | 2 | 3 | 4 | 5 | 6 | 7 | 8 | 9 | 10 | 11 | 12 | 13 | 14 | 15 | 16 | 17 | 18 | 19 | 20 | 21 | 22 | 23 | 24 | 25 | 26 | 27 | 28 |
ഉല്പത്തി - Genesis | പുറപ്പാടു് - Exodus | ലേവ്യപുസ്തകം - Leviticus | സംഖ്യാപുസ്തകം - Numbers | ആവർത്തനം - Deuteronomy | യോശുവ - Joshua | ന്യായാധിപന്മാർ - Judges | രൂത്ത് - Ruth | 1 ശമൂവേൽ - 1 Samuel | 2 ശമൂവേൽ - 2 Samuel | 1 രാജാക്കന്മാർ - 1 Kings | 2 രാജാക്കന്മാർ - 2 Kings | 1 ദിനവൃത്താന്തം - 1 Chronicles | 2 ദിനവൃത്താന്തം - 2 Chronicles | എസ്രാ - Ezra | നെഹെമ്യാവു - Nehemiah | എസ്ഥേർ - Esther | ഇയ്യോബ് - Job | സങ്കീർത്തനങ്ങൾ - Psalms | സദൃശ്യവാക്യങ്ങൾ - Proverbs | സഭാപ്രസംഗി - Ecclesiastes | ഉത്തമ ഗീതം ഉത്തമഗീതം - Song of Songs | യെശയ്യാ - Isaiah | യിരേമ്യാവു - Jeremiah | വിലാപങ്ങൾ - Lamentations | യേഹേസ്കേൽ - Ezekiel | ദാനീയേൽ - Daniel | ഹോശേയ - Hosea | യോവേൽ - Joel | ആമോസ് - Amos | ഓബദ്യാവു - Obadiah | യോനാ - Jonah | മീഖാ - Micah | നഹൂം - Nahum | ഹബക്കൂക്‍ - Habakkuk | സെഫന്യാവു - Zephaniah | ഹഗ്ഗായി - Haggai | സെഖർയ്യാവു - Zechariah | മലാഖി - Malachi | മത്തായി - Matthew | മർക്കൊസ് - Mark | ലൂക്കോസ് - Luke | യോഹന്നാൻ - John | പ്രവൃത്തികൾ അപ്പ. പ്രവര്‍ത്തനങ്ങള്‍ - Acts | റോമർ - Romans | 1 കൊരിന്ത്യർ - 1 Corinthians | 2 കൊരിന്ത്യർ - 2 Corinthians | ഗലാത്യർ ഗലാത്തിയാ - Galatians | എഫെസ്യർ എഫേസോസ് - Ephesians | ഫിലിപ്പിയർ ഫിലിപ്പി - Philippians | കൊലൊസ്സ്യർ കൊളോസോസ് - Colossians | 1 തെസ്സലൊനീക്യർ - 1 Thessalonians | 2 തെസ്സലൊനീക്യർ - 2 Thessalonians | 1 തിമൊഥെയൊസ് - 1 Timothy | 2 തിമൊഥെയൊസ് - 2 Timothy | തീത്തൊസ് - Titus | ഫിലേമോൻ - Philemon | എബ്രായർ - Hebrews | യാക്കോബ് - James | 1 പത്രൊസ് - 1 Peter | 2 പത്രൊസ് - 2 Peter | 1 യോഹന്നാൻ - 1 John | 2 യോഹന്നാൻ - 2 John | 3 യോഹന്നാൻ - 3 John | യൂദാ യുദാസ് - Jude | വെളിപ്പാടു വെളിപാട് - Revelation |

Explore Parallel Bibles
21st Century KJV | A Conservative Version | American King James Version (1999) | American Standard Version (1901) | Amplified Bible (1965) | Apostles' Bible Complete (2004) | Bengali Bible | Bible in Basic English (1964) | Bishop's Bible | Complementary English Version (1995) | Coverdale Bible (1535) | Easy to Read Revised Version (2005) | English Jubilee 2000 Bible (2000) | English Lo Parishuddha Grandham | English Standard Version (2001) | Geneva Bible (1599) | Hebrew Names Version | malayalam Bible | Holman Christian Standard Bible (2004) | Holy Bible Revised Version (1885) | Kannada Bible | King James Version (1769) | Literal Translation of Holy Bible (2000) | Malayalam Bible | Modern King James Version (1962) | New American Bible | New American Standard Bible (1995) | New Century Version (1991) | New English Translation (2005) | New International Reader's Version (1998) | New International Version (1984) (US) | New International Version (UK) | New King James Version (1982) | New Life Version (1969) | New Living Translation (1996) | New Revised Standard Version (1989) | Restored Name KJV | Revised Standard Version (1952) | Revised Version (1881-1885) | Revised Webster Update (1995) | Rotherhams Emphasized Bible (1902) | Malayalam Bible | Telugu Bible (BSI) | Telugu Bible (WBTC) | The Complete Jewish Bible (1998) | The Darby Bible (1890) | The Douay-Rheims American Bible (1899) | The Message Bible (2002) | The New Jerusalem Bible | The Webster Bible (1833) | Third Millennium Bible (1998) | Today's English Version (Good News Bible) (1992) | Today's New International Version (2005) | Tyndale Bible (1534) | Tyndale-Rogers-Coverdale-Cranmer Bible (1537) | Updated Bible (2006) | Voice In Wilderness (2006) | World English Bible | Wycliffe Bible (1395) | Young's Literal Translation (1898) | Malayalam Bible Commentary |