Turn Off
21st Century KJV
A Conservative Version
American King James Version (1999)
American Standard Version (1901)
Amplified Bible (1965)
Apostles' Bible Complete (2004)
Bengali Bible
Bible in Basic English (1964)
Bishop's Bible
Complementary English Version (1995)
Coverdale Bible (1535)
Easy to Read Revised Version (2005)
English Jubilee 2000 Bible (2000)
English Lo Parishuddha Grandham
English Standard Version (2001)
Geneva Bible (1599)
Hebrew Names Version
Hindi Bible
Holman Christian Standard Bible (2004)
Holy Bible Revised Version (1885)
Kannada Bible
King James Version (1769)
Literal Translation of Holy Bible (2000)
Malayalam Bible
Modern King James Version (1962)
New American Bible
New American Standard Bible (1995)
New Century Version (1991)
New English Translation (2005)
New International Reader's Version (1998)
New International Version (1984) (US)
New International Version (UK)
New King James Version (1982)
New Life Version (1969)
New Living Translation (1996)
New Revised Standard Version (1989)
Restored Name KJV
Revised Standard Version (1952)
Revised Version (1881-1885)
Revised Webster Update (1995)
Rotherhams Emphasized Bible (1902)
Tamil Bible
Telugu Bible (BSI)
Telugu Bible (WBTC)
The Complete Jewish Bible (1998)
The Darby Bible (1890)
The Douay-Rheims American Bible (1899)
The Message Bible (2002)
The New Jerusalem Bible
The Webster Bible (1833)
Third Millennium Bible (1998)
Today's English Version (Good News Bible) (1992)
Today's New International Version (2005)
Tyndale Bible (1534)
Tyndale-Rogers-Coverdale-Cranmer Bible (1537)
Updated Bible (2006)
Voice In Wilderness (2006)
World English Bible
Wycliffe Bible (1395)
Young's Literal Translation (1898)
Cross Reference Bible
1. “സ്വര്ഗ്ഗരാജ്യം തന്റെ മുന്തിരിത്തോട്ടത്തില് വേലക്കാരെ വിളിച്ചാക്കേണ്ടതിന്നു പുലര്ച്ചെക്കു പുറപ്പെട്ട വീട്ടുടയവനോടു സദൃശം.
1. As Jesus was telling what the kingdom of heaven would be like, he said: Early one morning a man went out to hire some workers for his vineyard.
2. വേലക്കാരോടു അവന് ദിവസത്തേക്കു ഔരോ വെള്ളിക്കാശു പറഞ്ഞൊത്തിട്ടു, അവരെ മുന്തിരിത്തോട്ടത്തില് അയച്ചു.
2. After he had agreed to pay them the usual amount for a day's work, he sent them off to his vineyard.
3. മൂന്നാം മണിനേരത്തും പുറപ്പെട്ടു, മറ്റു ചിലര് ചന്തയില് മിനക്കെട്ടു നിലക്കുന്നതു കണ്ടു
3. About nine that morning, the man saw some other people standing in the market with nothing to do.
4. നിങ്ങളും മുന്തിരിത്തോട്ടത്തില് പോകുവിന് ; ന്യായമായതു തരാം എന്നു അവരോടു പറഞ്ഞു; അവര് പോയി.
4. He said he would pay them what was fair, if they would work in his vineyard.
5. അവന് ആറാം മണിനേരത്തും ഒമ്പതാം മണി നേരത്തും ചെന്നു അങ്ങനെ തന്നേ ചെയ്തു.
5. So they went. At noon and again about three in the afternoon he returned to the market. And each time he made the same agreement with others who were loafing around with nothing to do.
6. പതിനൊന്നാം മണി നേരത്തും ചെന്നു, മറ്റു ചിലര് നിലക്കുന്നതു കണ്ടിട്ടു; നിങ്ങള് ഇവിടെ പകല് മുഴുവന് മിനക്കെട്ടു നിലക്കുന്നതു എന്തു എന്നു ചോദിച്ചു.
6. Finally, about five in the afternoon the man went back and found some others standing there. He asked them, 'Why have you been standing here all day long doing nothing?'
7. ഞങ്ങളെ ആരും കൂലിക്കു വിളിക്കായ്കകൊണ്ടത്രേ എന്നു അവര് പറഞ്ഞപ്പോള്നിങ്ങളും മുന്തിരിത്തോട്ടത്തിലേക്കു ചെല്ലുവിന് എന്നു അവരോടു പറഞ്ഞു.
7. 'Because no one has hired us,' they answered. Then he told them to go work in his vineyard.
8. സന്ധ്യയായപ്പോള് മുന്തിരിത്തോട്ടത്തിന്റെ ഉടയവന് തന്റെ വിചാരകനോടുവേലക്കാരെ വിളിച്ചു, പിമ്പന്മാര് തുടങ്ങി മുമ്പന്മാര്വരെ അവര്ക്കും കൂലി കൊടുക്ക എന്നു പറഞ്ഞു.ലേവ്യപുസ്തകം 19:13, ആവർത്തനം 24:15
8. That evening the owner of the vineyard told the man in charge of the workers to call them in and give them their money. He also told the man to begin with the ones who were hired last.
9. അങ്ങനെ പതിനൊന്നാം മണിനേരത്തു വന്നവര് ചെന്നു ഔരോ വെള്ളിക്കാശു വാങ്ങി.
9. When the workers arrived, the ones who had been hired at five in the afternoon were given a full day's pay.
10. മുമ്പന്മാര് വന്നപ്പോള് തങ്ങള്ക്കു അധികം കിട്ടും എന്നു നിരൂപിച്ചു; അവര്ക്കും ഔരോ വെള്ളിക്കാശു കിട്ടി.
10. The workers who had been hired first thought they would be given more than the others. But when they were given the same,
11. അതു വാങ്ങീട്ടു അവര് വീട്ടുടയവന്റെ നേരെ പിറുപിറുത്തു
11. they began complaining to the owner of the vineyard.
12. ഈ പിമ്പന്മാര് ഒരു മണിനേരം മാത്രം വേല ചെയ്തിട്ടും നീ അവരെ പകലത്തെ ഭാരവും വെയിലും സഹിച്ച ഞങ്ങളോടു സമമാക്കിയല്ലോ എന്നു പറഞ്ഞു.
12. They said, 'The ones who were hired last worked for only one hour. But you paid them the same that you did us. And we worked in the hot sun all day long!'
13. അവരില് ഒരുത്തനോടു അവന് ഉത്തരം പറഞ്ഞതുസ്നേഹിതാ, ഞാന് നിന്നോടു അന്യായം ചെയ്യുന്നില്ല; നീ എന്നോടു ഒരു പണം പറഞ്ഞൊത്തില്ലയോ?
13. The owner answered one of them, 'Friend, I didn't cheat you. I paid you exactly what we agreed on.
14. നിന്റേതു വാങ്ങി പൊയ്ക്കൊള്ക; നിനക്കു തന്നതുപോലെ ഈ പിമ്പന്നും കൊടുപ്പാന് എനിക്കു മനസ്സു.
14. Take your money now and go! What business is it of yours if I want to pay them the same that I paid you?
15. എനിക്കുള്ളതിനെക്കൊണ്ടു മനസ്സുപോലെ ചെയ്വാന് എനിക്കു ന്യായമില്ലയോ? ഞാന് നല്ലവന് ആകകൊണ്ടു നിന്റെ കണ്ണു കടിക്കുന്നുവോ?
15. Don't I have the right to do what I want with my own money? Why should you be jealous, if I want to be generous?'
16. ഇങ്ങനെ പിമ്പന്മാര് മുമ്പന് മാരും മുമ്പന്മാര് പിമ്പന്മാരും ആകും.”
16. Jesus then said, 'So it is. Everyone who is now first will be last, and everyone who is last will be first.'
17. യേശു യെരൂശലേമിലേക്കു യാത്രചെയ്യുമ്പോള് പന്ത്രണ്ടു ശിഷ്യന്മാരെയും വേറിട്ടു കൂട്ടിക്കൊണ്ടു വഴിയില്വെച്ചു അവരോടു പറഞ്ഞതു
17. As Jesus was on his way to Jerusalem, he took his twelve disciples aside and told them in private:
18. “നാം യെരൂശലേമിലേക്കു പോകുന്നുവല്ലോ; അവിടെ മനുഷ്യപുത്രന് മഹാപുരോഹിതന്മാര്ക്കും ശാസ്ത്രിമാര്ക്കും ഏല്പിക്കപ്പെടും;
18. We are now on our way to Jerusalem, where the Son of Man will be handed over to the chief priests and the teachers of the Law of Moses. They will sentence him to death,
19. അവര് അവന്നു മരണശിക്ഷ കല്പിച്ചു, പരിഹസിപ്പാനും തല്ലുവാനും ക്രൂശിപ്പാനും അവനെ ജാതികള്ക്കു ഏല്പിക്കും; എന്നാല് മൂന്നാം നാള് അവന് ഉയിര്ത്തെഴുന്നേലക്കും.”
19. and then they will hand him over to foreigners who will make fun of him. They will beat him and nail him to a cross. But on the third day he will rise from death.
20. അന്നു സെബെദിപുത്രന്മാരുടെ അമ്മ പുത്രന്മാരുമായി അവന്റെ അടുക്കെ വന്നു നമസ്ക്കുരിച്ചു അവനോടു ഒരു അപേക്ഷ കഴിച്ചു.
20. The mother of James and John came to Jesus with her two sons. She knelt down and started begging him to do something for her.
21. “നിനക്കു എന്തു വേണം” എന്നു അവന് അവളോടു ചോദിച്ചു. അവള് അവനോടുഈ എന്റെ പുത്രന്മാര് ഇരുവരും നിന്റെ രാജ്യത്തില് ഒരുത്തന് നിന്റെ വലത്തും ഒരുത്തന് ഇടത്തും ഇരിപ്പാന് അരുളിച്ചെയ്യേണമേ എന്നു പറഞ്ഞു.
21. Jesus asked her what she wanted, and she said, 'When you come into your kingdom, please let one of my sons sit at your right side and the other at your left.'
22. അതിന്നു ഉത്തരമായി യേശു“നിങ്ങള് യാചിക്കുന്നതു ഇന്നതു എന്നു നിങ്ങള് അറിയുന്നില്ല; ഞാന് കുടിപ്പാനിരിക്കുന്ന പാനപാത്രം കുടിപ്പാന് നിങ്ങള്ക്കു കഴിയുമോ” എന്നു ചോദിച്ചു. കഴിയും എന്നു അവര് പറഞ്ഞു.
22. Jesus answered, 'Not one of you knows what you are asking. Are you able to drink from the cup that I must soon drink from?' James and John said, 'Yes, we are!'
23. അവന് അവരോടു“എന്റെ പാനപാത്രം നിങ്ങള് കുടിക്കും നിശ്ചയം; എങ്കിലും എന്റെ വലത്തും ഇടത്തും ഇരിപ്പാന് വരം നലകുന്നതു എന്റേതല്ല; എന്റെ പിതാവു ആര്ക്കും ഒരുക്കിയിരിക്കുന്നുവോ അവര്ക്കും കിട്ടും” എന്നു പറഞ്ഞു.
23. Jesus replied, 'You certainly will drink from my cup! But it isn't for me to say who will sit at my right side and at my left. That is for my Father to say.'
24. ശേഷം പത്തുപേര് അതു കേട്ടിട്ടു ആ രണ്ടു സഹോദരന്മാരോടു നീരസപ്പെട്ടു.
24. When the ten other disciples heard this, they were angry with the two brothers.
25. യേശുവോ അവരെ അടുക്കെ വിളിച്ചു“ജാതികളുടെ അധിപന്മാര് അവരില് കര്ത്തൃത്വം ചെയ്യുന്നു എന്നും മഹത്തുക്കള് അവരുടെമേല് അധികാരം നടത്തുന്നു എന്നും നിങ്ങള് അറിയുന്നു.
25. But Jesus called the disciples together and said: You know that foreign rulers like to order their people around. And their great leaders have full power over everyone they rule.
26. നിങ്ങളില് അങ്ങനെ അരുതുനിങ്ങളില് മഹാന് ആകുവാന് ഇച്ഛിക്കുന്നവനെല്ലാം നിങ്ങളുടെ ശുശ്രൂഷക്കാരന് ആകേണം.
26. But don't act like them. If you want to be great, you must be the servant of all the others.
27. നിങ്ങളില് ഒന്നാമന് ആകുവാന് ഇചഛിക്കുന്നവനെല്ലാം നിങ്ങളുടെ ദാസന് ആകേണം.
27. And if you want to be first, you must be the slave of the rest.
28. മനുഷ്യപുത്രന് ശുശ്രൂഷ ചെയ്യിപ്പാനല്ല ശുശ്രൂഷിപ്പാനും അനേകര്ക്കും വേണ്ടി തന്റെ ജീവനെ മറുവിലയായി കൊടുപ്പാനും വന്നതുപോലെ തന്നേ” എന്നു പറഞ്ഞു.
28. The Son of Man did not come to be a slave master, but a slave who will give his life to rescue many people.
29. അവര് യെരീഹോവില് നിന്നു പുറപ്പെട്ടപ്പോള് വലിയോരു പുരുഷാരം അവനെ അനുഗമിച്ചു.
29. Jesus was followed by a large crowd as he and his disciples were leaving Jericho.
30. അപ്പോള് വഴിയരികെ ഇരിക്കുന്ന രണ്ടു കുരുടന്മാര് യേശു കടന്നുപോകുന്നതു കേട്ടുകര്ത്താവേ, ദാവീദ് പുത്രാ, ഞങ്ങളോടു കുരുണതോന്നേണമേ എന്നു നിലവിളിച്ചു.
30. Two blind men were sitting beside the road. And when they heard that Jesus was coming their way, they shouted, 'Lord and Son of David, have pity on us!'
31. മിണ്ടാതിരിപ്പാന് പുരുഷാരം അവരെ ശാസിച്ചപ്പോള് അവര്കര്ത്താവേ, ദാവീദ് പുത്രാ, ഞങ്ങളോടു കരുണ തോന്നേണമേ എന്നു അധികം നിലവിളിച്ചു.
31. The crowd told them to be quiet, but they shouted even louder, 'Lord and Son of David, have pity on us!'
32. യേശു നിന്നു അവരെ വിളിച്ചു“ഞാന് നിങ്ങള്ക്കു എന്തു ചെയ്യേണമെന്നു നിങ്ങള് ഇച്ഛിക്കുന്നു” എന്നു ചോദിച്ചു.
32. When Jesus heard them, he stopped and asked, 'What do you want me to do for you?'
33. കര്ത്താവേ, ഞങ്ങള്ക്കു കണ്ണു തുറന്നുകിട്ടേണം എന്നു അവര് പറഞ്ഞു.
33. They answered, 'Lord, we want to see!'
34. യേശു മനസ്സലിഞ്ഞു അവരുടെ കണ്ണു തൊട്ടു; ഉടനെ അവര് കാഴ്ച പ്രാപിച്ചു, അവനെ അനുഗമിച്ചു.
34. Jesus felt sorry for them and touched their eyes. Right away they could see, and they became his followers.