Mark - മർക്കൊസ് 2 | View All

1. ചില ദിവസം കഴിഞ്ഞശേഷം അവന് പിന്നെയും കഫര്ന്നഹൂമില് ചെന്നു; അവന് വീട്ടില് ഉണ്ടെന്നു ശ്രുതിയായി.

1. And again he entered into Capernaum after [some] days, and it was heard that he was in the house.

2. ഉടനെ വാതില്ക്കല്പോലും ഇടമില്ലാത്തവണ്ണം പലരും വന്നു കൂടി, അവന് അവരോടു തിരുവചനം പ്രസ്താവിച്ചു.

2. And soon many were gathered together, insomuch that there was no room to receive [them], no, not so much as about the door; and he preached the word unto them.

3. അപ്പോള് നാലാള് ഒരു പക്ഷവാതക്കാരനെ ചുമന്നു അവന്റെ അടുക്കല് കൊണ്ടുവന്നു.

3. And they came unto him, bringing a paralytic, carried by four [men].

4. പുരുഷാരം നിമിത്തം അവനോടു സമീപിച്ചു കൂടായ്കയാല് അവന് ഇരുന്ന സ്ഥലത്തിന്റെ മേല്പുര പൊളിച്ചു തുറന്നു, പക്ഷവാതക്കാരനെ കിടക്കയോടെ ഇറക്കി വെച്ചു.

4. And when they could not come near unto him for the crowd, they uncovered the roof [of the house] where he was; and when they had broken it open, they let down the bed in which the paralytic lay.

5. യേശു അവരുടെ വിശ്വാസം കണ്ടിട്ടു പക്ഷവാതക്കാരനോടുമകനേ, നിന്റെ പാപങ്ങള് മോചിച്ചുതന്നിരിക്കുന്നു എന്നു പറഞ്ഞു.

5. When Jesus saw their faith, he said unto the paralytic, Son, thy sins are forgiven thee.

6. അവിടെ ചില ശാസ്ത്രിമാര് ഇരുന്നുഇവന് ഇങ്ങനെ ദൈവദൂഷണം പറയുന്നതു എന്തു?

6. But there were certain of the scribes sitting there and thinking in their hearts,

7. ദൈവം ഒരുവന് അല്ലാതെ പാപങ്ങളെ മോചിപ്പാന് കഴിയുന്നവന് ആര് എന്നു ഹൃദയത്തില് ചിന്തിച്ചുകൊണ്ടിരുന്നു.
സങ്കീർത്തനങ്ങൾ 103:3, യെശയ്യാ 43:25

7. Why does this [fellow] so blaspheme? Who can forgive sins but God only?

8. ഇങ്ങനെ അവര് ഉള്ളില് ചിന്തിക്കുന്നതു യേശു ഉടനെ മനസ്സില് ഗ്രഹിച്ചു അവരോടുനിങ്ങള് ഹൃദയത്തില് ഇങ്ങനെ ചിന്തിക്കുന്നതു എന്തു?
1 ശമൂവേൽ 16:7

8. And Jesus, knowing afterward in his spirit that they so reasoned within themselves, said unto them, Why think ye these things in your hearts?

9. പക്ഷവാതക്കാരനോടു നിന്റെ പാപങ്ങള് മോചിച്ചുതന്നിരിക്കുന്നു എന്നു പറയുന്നതോ, എഴുന്നേറ്റു കിടക്ക എടുത്തു നടക്ക എന്നു പറയുന്നതോ, ഏതാകുന്നു എളുപ്പം എന്നു ചോദിച്ചു.

9. What is easier to say to the paralytic, [Thy] sins are forgiven thee, or to say, Arise and take up thy bed and walk?

10. എന്നാല് ഭൂമിയില് പാപങ്ങളെ മോചിപ്പാന് മനുഷ്യപുത്രന്നു അധികാരം ഉണ്ടു എന്നു നിങ്ങള് അറിയേണ്ടതിന്നു — അവന് പക്ഷവാതക്കാരനോടു

10. But that ye may know that the Son of man has power on earth to forgive sins (he spoke to the sick of the palsy),

11. എഴുന്നേറ്റു കിടക്ക എടുത്തു വീട്ടിലേക്കു പോക എന്നു ഞാന് നിന്നോടു പറയുന്നു എന്നു പറഞ്ഞു.

11. I say unto thee, Arise and take up thy bed and go to thy house.

12. ഉടനെ അവന് എഴുന്നേറ്റു കിടക്ക എടുത്തു എല്ലാവരും കാണ്കെ പുറപ്പെട്ടു; അതു കൊണ്ടു എല്ലാവരും വിസ്മയിച്ചുഇങ്ങനെ ഒരു നാളും കണ്ടിട്ടില്ല എന്നു പറഞ്ഞു ദൈവത്തെ മഹത്വപ്പെടുത്തി.
യെശയ്യാ 52:14

12. And by and by he arose, took up the bed, and went forth before them all; insomuch that they were all amazed and glorified God, saying, We never saw anything like unto this.

13. അവന് പിന്നെയും കടല്ക്കരെ ചെന്നു; പുരുഷാരം ഒക്കെയും അവന്റെ അടുക്കല് വന്നു; അവന് അവരെ ഉപദേശിച്ചു.

13. And he went again unto the sea; and all the multitude resorted unto him, and he taught them.

14. പിന്നെ അവന് കടന്നു പോകുമ്പോള് അല്ഫായിയുടെ മകനായ ലേവി ചുങ്കസ്ഥലത്തു ഇരിക്കുന്നതു കണ്ടുഎന്നെ അനുഗമിക്ക എന്നു പറഞ്ഞു; അവന് എഴുന്നേറ്റു അവനെ അനുഗമിച്ചു.

14. And as he passed by, he saw Levi the [son] of Alphaeus sitting at the receipt of custom and said unto him, Follow me. And he arose and followed him.

15. അവന് വീട്ടില് പന്തിയില് ഇരിക്കുമ്പോള് പല ചുങ്കക്കാരും പാപികളും യേശുവിനോടും അവന്റെ ശിഷ്യന്മാരോടും കൂടി പന്തിയില് ഇരുന്നു; അവനെ അനുഗമിച്ചുവന്നവര് അനേകര് ആയിരുന്നു.

15. And it came to pass, that as Jesus sat at the table in his house, many publicans and sinners sat also at the table together with Jesus and his disciples: for there were many and they had followed him.

16. അവന് ചുങ്കക്കാരോടും പാപികളോടും കൂടെ തിന്നുകയും കൂടിക്കയും ചെയ്യുന്നതു പരീശന്മാരുടെ കൂട്ടത്തിലുള്ള ശാസ്ത്രിമാര് കണ്ടിട്ടു അവന്റെ ശിഷ്യന്മാരോടുഅവന് ചുങ്കക്കാരോടും പാപികളോടും കൂടെ തിന്നുകുടിക്കുന്നതു എന്തു എന്നു ചോദിച്ചു.

16. And the scribes and Pharisees, seeing him eat with publicans and sinners, said unto his disciples, How is it that he eats and drinks with publicans and sinners?

17. യേശു അതു കേട്ടു അവരോടുദീനക്കാര്ക്കല്ലാതെ സൌഖ്യമുള്ളവര്ക്കും വൈദ്യനെക്കൊണ്ടു ആവശ്യമില്ല; ഞാന് നീതിമാന്മാരെ അല്ല, പാപികളെ അത്രേ വിളിപ്പാന് വന്നതു എന്നു പറഞ്ഞു.

17. When Jesus heard [it], he said unto them, They that are whole have no need of the physician, but they that are sick; I came not to call the righteous, but the sinners to repentance.

18. യോഹന്നാന്റെ ശിഷ്യന്മാരും പരീശന്മാരും ഉപവസിക്ക പതിവായിരുന്നു; അവര് വന്നു അവനോടുയോഹന്നാന്റെയും പരീശന്മാരുടെയും ശിഷ്യന്മാര് ഉപവസിക്കുന്നു വല്ലോ; നിന്റെ ശിഷ്യന്മാര് ഉപവസിക്കാത്തതു എന്തു എന്നു ചോദിച്ചു.

18. And the disciples of John and of the Pharisees did fast and therefore came and said unto him, Why do the disciples of John and of the Pharisees fast, but thy disciples fast not?

19. യേശു അവരോടു പറഞ്ഞതുമണവാളന് കൂടെ ഉള്ളപ്പോള് തോഴ്മക്കാര്ക്കും ഉപവസിപ്പാന് കഴിയുമോ? മണവാളന് കൂടെ ഇരിക്കുംകാലത്തോളം അവര്ക്കും ഉപവസിപ്പാന് കഴികയില്ല.

19. And Jesus said unto them, Can those who are in a wedding fast while the bridegroom is with them? as long as they have the bridegroom with them, they cannot fast.

20. എന്നാല് മണവാളന് അവരെ വിട്ടുപിരിയേണ്ടുന്ന കാലം വരും; അന്നു, ആ കാലത്തു അവര് ഉപവസിക്കും.
1 ശമൂവേൽ 21:6

20. But the days will come when the bridegroom shall be taken away from them, and then they shall fast in those days.

21. പഴയ വസ്ത്രത്തില് കോടിത്തുണിക്കണ്ടം ആരും ചേര്ത്തു തുന്നുമാറില്ല; തുന്നിയാല് ചേര്ത്ത പുതുക്കണ്ടം പഴയതില് നിന്നു വലിഞ്ഞിട്ടു ചീന്തല് ഏറ്റവും വല്ലാതെ ആകും.

21. No one mends an old garment with a new piece of cloth, [or] else the new piece that filled it up tears away from the old, and the rent is made worse.

22. ആരും പുതിയ വീഞ്ഞു പഴയ തുരുത്തിയില് പകര്ന്നു വെക്കുമാറില്ല; വെച്ചാല് പുതുവീഞ്ഞു തുരുത്തിയെ പൊളിക്കും; വീഞ്ഞു ഒഴുകിപ്പോകും; തുരുത്തി നശിച്ചുപോകും; പുതിയ വീഞ്ഞു പുതിയ തുരുത്തിയിലത്രേ പകര്ന്നു വെക്കേണ്ടതു.

22. And no one pours new wine into old wineskins; [or] else the new wine bursts the wineskins, and the wine is spilled, and the wineskins are lost; but new wine must be poured into new wineskins.

23. അവന് ശബ്ബത്തില് വിളഭൂമിയില്കൂടി കടന്നുപോകുമ്പോള് അവന്റെ ശീഷ്യന്മാര് വഴിനടക്കയില് കതിര് പറിങ്ങുതുടങ്ങി.
ആവർത്തനം 23:25

23. And it came to pass that as he went through the planted fields [again] on the sabbath day, his disciples began, as they walked, to pluck the ears of grain.

24. പരീശന്മാര് അവനോടുനോകൂ, ഇവര് ശബ്ബത്തില് വിഹിതമല്ലാത്തതു ചെയ്യുന്നതു എന്തു എന്നു പറഞ്ഞു.

24. And the Pharisees said unto him, Behold, why do they on the sabbath day that which is not lawful?

25. അവന് അവരോടുദാവീദ് തനിക്കും കൂടെയുള്ളവര്ക്കും മുട്ടുണ്ടായി വിശന്നപ്പോള് ചെയ്തതു എന്തു?

25. And he said unto them, Have ye never read what David did when he had need and was hungry, he and those that were with him?

26. അവ അബ്യാഥാര്മഹാപുരോഹിതന്റെ കാലത്തു ദൈവാലയത്തില് ചെന്നു, പുരോഹിതന്മാര്ക്കല്ലാതെ ആര്ക്കും തിന്മാന് വിഹിതമല്ലാത്ത കാഴ്ചയപ്പം തിന്നു കൂടെയുള്ളവര്ക്കും കൊടുത്തു എന്നു നിങ്ങള് ഒരിക്കലും വായിച്ചിട്ടില്ലയോ എന്നു ചോദിച്ചു.
ലേവ്യപുസ്തകം 24:5-9, 2 ശമൂവേൽ 15:35

26. How he went into the house of God in the days of Abiathar the high priest and ate the showbread, which is not lawful to eat but for the priests, and gave also to those who were with him?

27. പിന്നെ അവന് അവരോടുമനുഷ്യന് ശബ്ബത്ത് നിമിത്തമല്ല; ശബ്ബത്ത് മനുഷ്യന് നിമിത്തമത്രേ ഉണ്ടായതു;
പുറപ്പാടു് 20:8-10, ആവർത്തനം 5:12-14

27. And he said unto them, The sabbath was made for man, and not man for the sabbath;

28. അങ്ങനെ മനുഷ്യപുത്രന് ശബ്ബത്തിന്നും കര്ത്താവു ആകുന്നു എന്നു പറഞ്ഞു.

28. therefore the Son of man is Lord even of the sabbath.:



Shortcut Links
മർക്കൊസ് - Mark : 1 | 2 | 3 | 4 | 5 | 6 | 7 | 8 | 9 | 10 | 11 | 12 | 13 | 14 | 15 | 16 |
ഉല്പത്തി - Genesis | പുറപ്പാടു് - Exodus | ലേവ്യപുസ്തകം - Leviticus | സംഖ്യാപുസ്തകം - Numbers | ആവർത്തനം - Deuteronomy | യോശുവ - Joshua | ന്യായാധിപന്മാർ - Judges | രൂത്ത് - Ruth | 1 ശമൂവേൽ - 1 Samuel | 2 ശമൂവേൽ - 2 Samuel | 1 രാജാക്കന്മാർ - 1 Kings | 2 രാജാക്കന്മാർ - 2 Kings | 1 ദിനവൃത്താന്തം - 1 Chronicles | 2 ദിനവൃത്താന്തം - 2 Chronicles | എസ്രാ - Ezra | നെഹെമ്യാവു - Nehemiah | എസ്ഥേർ - Esther | ഇയ്യോബ് - Job | സങ്കീർത്തനങ്ങൾ - Psalms | സദൃശ്യവാക്യങ്ങൾ - Proverbs | സഭാപ്രസംഗി - Ecclesiastes | ഉത്തമ ഗീതം ഉത്തമഗീതം - Song of Songs | യെശയ്യാ - Isaiah | യിരേമ്യാവു - Jeremiah | വിലാപങ്ങൾ - Lamentations | യേഹേസ്കേൽ - Ezekiel | ദാനീയേൽ - Daniel | ഹോശേയ - Hosea | യോവേൽ - Joel | ആമോസ് - Amos | ഓബദ്യാവു - Obadiah | യോനാ - Jonah | മീഖാ - Micah | നഹൂം - Nahum | ഹബക്കൂക്‍ - Habakkuk | സെഫന്യാവു - Zephaniah | ഹഗ്ഗായി - Haggai | സെഖർയ്യാവു - Zechariah | മലാഖി - Malachi | മത്തായി - Matthew | മർക്കൊസ് - Mark | ലൂക്കോസ് - Luke | യോഹന്നാൻ - John | പ്രവൃത്തികൾ അപ്പ. പ്രവര്‍ത്തനങ്ങള്‍ - Acts | റോമർ - Romans | 1 കൊരിന്ത്യർ - 1 Corinthians | 2 കൊരിന്ത്യർ - 2 Corinthians | ഗലാത്യർ ഗലാത്തിയാ - Galatians | എഫെസ്യർ എഫേസോസ് - Ephesians | ഫിലിപ്പിയർ ഫിലിപ്പി - Philippians | കൊലൊസ്സ്യർ കൊളോസോസ് - Colossians | 1 തെസ്സലൊനീക്യർ - 1 Thessalonians | 2 തെസ്സലൊനീക്യർ - 2 Thessalonians | 1 തിമൊഥെയൊസ് - 1 Timothy | 2 തിമൊഥെയൊസ് - 2 Timothy | തീത്തൊസ് - Titus | ഫിലേമോൻ - Philemon | എബ്രായർ - Hebrews | യാക്കോബ് - James | 1 പത്രൊസ് - 1 Peter | 2 പത്രൊസ് - 2 Peter | 1 യോഹന്നാൻ - 1 John | 2 യോഹന്നാൻ - 2 John | 3 യോഹന്നാൻ - 3 John | യൂദാ യുദാസ് - Jude | വെളിപ്പാടു വെളിപാട് - Revelation |

Explore Parallel Bibles
21st Century KJV | A Conservative Version | American King James Version (1999) | American Standard Version (1901) | Amplified Bible (1965) | Apostles' Bible Complete (2004) | Bengali Bible | Bible in Basic English (1964) | Bishop's Bible | Complementary English Version (1995) | Coverdale Bible (1535) | Easy to Read Revised Version (2005) | English Jubilee 2000 Bible (2000) | English Lo Parishuddha Grandham | English Standard Version (2001) | Geneva Bible (1599) | Hebrew Names Version | malayalam Bible | Holman Christian Standard Bible (2004) | Holy Bible Revised Version (1885) | Kannada Bible | King James Version (1769) | Literal Translation of Holy Bible (2000) | Malayalam Bible | Modern King James Version (1962) | New American Bible | New American Standard Bible (1995) | New Century Version (1991) | New English Translation (2005) | New International Reader's Version (1998) | New International Version (1984) (US) | New International Version (UK) | New King James Version (1982) | New Life Version (1969) | New Living Translation (1996) | New Revised Standard Version (1989) | Restored Name KJV | Revised Standard Version (1952) | Revised Version (1881-1885) | Revised Webster Update (1995) | Rotherhams Emphasized Bible (1902) | Malayalam Bible | Telugu Bible (BSI) | Telugu Bible (WBTC) | The Complete Jewish Bible (1998) | The Darby Bible (1890) | The Douay-Rheims American Bible (1899) | The Message Bible (2002) | The New Jerusalem Bible | The Webster Bible (1833) | Third Millennium Bible (1998) | Today's English Version (Good News Bible) (1992) | Today's New International Version (2005) | Tyndale Bible (1534) | Tyndale-Rogers-Coverdale-Cranmer Bible (1537) | Updated Bible (2006) | Voice In Wilderness (2006) | World English Bible | Wycliffe Bible (1395) | Young's Literal Translation (1898) | Malayalam Bible Commentary |