Luke - ലൂക്കോസ് 11 | View All

1. അവന് ഒരു സ്ഥലത്തു പ്രാര്ത്ഥിച്ചുകൊണ്ടിരുന്നു; തീര്ന്നശേഷം ശിഷ്യന്മാരില് ഒരുത്തന് അവനോടുകര്ത്താവേ, യോഹന്നാന് തന്റെ ശിഷ്യന്മാരെ പഠിപ്പിച്ചതുപോലെ ഞങ്ങളെയും പ്രാര്ത്ഥിപ്പാന് പഠിപ്പിക്കേണമേ എന്നു പറഞ്ഞു.

1. And so it was, that as he was praying in a certaine place, when he ceased, one of his disciples said vnto him, Lord, teache vs to pray, as Iohn also taught his disciples.

2. അവന് അവരോടു പറഞ്ഞതുനിങ്ങള് പ്രാര്ത്ഥിക്കുമ്പോള് ചൊല്ലേണ്ടിയതു(സ്വര്ഗ്ഗസ്ഥനായ ഞങ്ങളുടെ) പിതാവേ, നിന്റെ നാമം വിശുദ്ധീകരിക്കപ്പെടേണമേ; നിന്റെ രാജ്യം വരേണമേ; (നിന്റെ ഇഷ്ടം സ്വര്ഗ്ഗത്തിലെപ്പോലെ ഭൂമിയിലും ആകേണമേ;)

2. And he said vnto them, When ye pray, say, Our Father, which art in heauen, halowed be thy Name: Thy kingdome come: Let thy will be done, euen in earth, as it is in heauen:

3. ഞങ്ങള്ക്കു ആവശ്യമുള്ള ആഹാരം ദിനംപ്രതി തരേണമേ.

3. Our dayly bread giue vs for the day:

4. ഞങ്ങളുടെ പാപങ്ങളെ ഞങ്ങളോടു ക്ഷമിക്കേണമേ; ഞങ്ങള്ക്കു കടംപെട്ടിരിക്കുന്ന ഏവനോടും ഞങ്ങളും ക്ഷമിക്കുന്നു; ഞങ്ങളെ പരീക്ഷയില് കടത്തരുതേ(ദുഷ്ടങ്കല്നിന്നു ഞങ്ങളെ വിടുവിക്കേണമേ.)

4. And forgiue vs our sinnes: for euen we forgiue euery man that is indetted to vs: And leade vs not into temptation: but deliuer vs from euill.

5. പിന്നെ അവന് അവരോടു പറഞ്ഞതുനിങ്ങളില് ആര്ക്കെങ്കിലും ഒരു സ്നേഹതിന് ഉണ്ടു എന്നിരിക്കട്ടെ; അവന് അര്ദ്ധരാത്രിക്കു അവന്റെ അടുക്കല് ചെന്നുസ്നേഹിതാ, എനിക്കു മൂന്നപ്പം വായ്പ തരേണം;

5. Moreouer he said vnto them, Which of you shall haue a friende, and shall goe to him at midnight, and say vnto him, Friende, lende mee three loaues?

6. എന്റെ ഒരു സ്നേഹിതന് വഴിയാത്രയില് എന്റെ അടുക്കല് വന്നു; അവന്നു വിളമ്പിക്കൊടുപ്പാന് എന്റെ പക്കല് ഏതും ഇല്ല എന്നു അവനോടു പറഞ്ഞാല്

6. For a friende of mine is come out of the way to me, and I haue nothing to set before him:

7. എന്നെ പ്രയാസപ്പെടുത്തരുതു; കതകു അടെച്ചിരിക്കുന്നു; പൈതങ്ങളും എന്നോടുകൂടെ കിടക്കുന്നു; എഴുന്നേറ്റു തരുവാന് എനിക്കു കഴികയില്ല എന്നു അകത്തുനിന്നു ഉത്തരം പറഞ്ഞാലും

7. And hee within shoulde answere, and say, Trouble mee not: the doore is nowe shut, and my children are with mee in bed: I can not rise and giue them to thee.

8. അവന് സ്നേഹിതാനാകകൊണ്ടു എഴുന്നേറ്റു അവന്നു കൊടുക്കയില്ലെങ്കിലും അവന് ലജ്ജകൂടാതെ മുട്ടിക്കനിമിത്തം എഴുന്നേറ്റു അവന്നു വേണ്ടുന്നെടത്തോളം കൊടുക്കും എന്നു ഞാന് നിങ്ങളോടു പറയുന്നു.

8. I say vnto you, Though he would not arise and giue him, because he is his friende, yet doubtlesse because of his importunitie, hee woulde rise, and giue him as many as he needed.

9. യാചിപ്പിന് , എന്നാല് നിങ്ങള്ക്കു കിട്ടും; അന്വേഷിപ്പിന് , എന്നാല് നിങ്ങള് കണ്ടെത്തും; മുട്ടുവിന് എന്നാല് നിങ്ങള്ക്കു തുറക്കും.

9. And I say vnto you, Aske, and it shall be giuen you: seeke, and yee shall finde: knocke, and it shalbe opened vnto you.

10. യാചിക്കുന്നവന്നു ഏവന്നും ലഭിക്കുന്നു; അന്വേഷിക്കുന്നവന് കണ്ടെത്തുന്നു; മുട്ടുന്നവന്നു തുറക്കും എന്നു ഞാന് നിങ്ങളോടു പറയുന്നു.

10. For euery one that asketh, receiueth: and he that seeketh, findeth: and to him that knocketh, it shalbe opened.

11. എന്നാല് നിങ്ങളില് ഒരു അപ്പനോടു മകന് അപ്പം ചോദിച്ചാല് അവന്നു കല്ലു കൊടുക്കുമോ? അല്ല, മീന് ചോദിച്ചാല് മീനിന്നു പകരം പാമ്പിനെ കൊടുക്കുമോ?

11. If a sonne shall aske bread of any of you that is a father, will he giue him a stone? or if hee aske a fish, will he for a fish giue him a serpent?

12. മുട്ട ചോദിച്ചാല് തേളിനെ കൊടുക്കുമോ?

12. Or if hee aske an egge, will hee giue him a scorpion?

13. അങ്ങനെ ദോഷികളായ നിങ്ങള് നിങ്ങളുടെ മക്കള്ക്കു നല്ല ദാനങ്ങളെ കൊടുപ്പാന് അറിയുന്നു എങ്കില് സ്വര്ഗ്ഗസ്ഥനായ പിതാവു തന്നോടു യാചിക്കുന്നവര്ക്കും പരിശുദ്ധാത്മാവിനെ എത്ര അധികം കൊടുക്കും.

13. If yee then which are euill, can giue good giftes vnto your children, howe much more shall your heauenly Father giue the holy Ghost to them, that desire him?

14. ഒരിക്കല് അവന് ഊമയായോരു ഭൂതത്തെ പുറത്താക്കി. ഭൂതം വിട്ടുപോയശേഷം ഊമന് സംസാരിച്ചു, പുരുഷാരം ആശ്ചര്യപെട്ടു.

14. Then hee cast out a deuill which was domme: and when the deuill was gone out, the domme spake, and the people wondered.

15. അവരില് ചിലരോഭൂതങ്ങളുടെ തലവനായ ബെയെത്സെബൂലെക്കൊണ്ടാകുന്നു അവന് ഭൂതങ്ങളെ പുറത്താക്കുന്നതു എന്നു പറഞ്ഞു.

15. But some of them said, He casteth out deuils through Beelzebub the chiefe of ye deuils.

16. വേറെ ചിലര് അവനെ പരീക്ഷിച്ചു ആകാശത്തുനിന്നു ഒരടയാളം അവനോടു ചോദിച്ചു.

16. And others tempted him, seeking of him a signe from heauen.

17. അവന് അവരുടെ വിചാരം അറിഞ്ഞു അവരോടു പറഞ്ഞതുതന്നില്തന്നേ ഛിദ്രിച്ച രാജ്യം എല്ലാം പാഴായ്പോകും; വീടു ഔരോന്നും വീഴും.
1 ശമൂവേൽ 16:7

17. But he knew their thoughts, and said vnto them, Euery kingdom deuided against it self, shall be desolate, and an house deuided against an house, falleth.

18. സാത്താനും തന്നോടു തന്നേ ഛിദ്രിച്ചു എങ്കില്, അവന്റെ രാജ്യം എങ്ങനെ നിലനിലക്കും? ബെയെത്സെബൂലെക്കൊണ്ടു ഞാന് ഭൂതങ്ങളെ പുറത്താക്കുന്നു എന്നു നിങ്ങള് പറയുന്നുവല്ലോ.

18. So if Satan also bee deuided against himselfe, howe shall his kingdome stande, because yee say that I cast out deuils through Beelzebub?

19. ഞാന് ബെയെത്സെബൂലെക്കൊണ്ടു ഭൂതങ്ങളെ പുറത്താക്കുന്നു എങ്കില് നിങ്ങളുടെ മക്കള് ആരെക്കൊണ്ടു പുറത്താക്കുന്നു; അതുകൊണ്ടു അവര് നിങ്ങള്ക്കു ന്യായാധിപതികള് ആകും.

19. If I through Beelzebub cast out deuils, by whome doe your children cast them out? Therefore shall they be your iudges.

20. എന്നാല് ദൈവത്തിന്റെ ശക്തികൊണ്ടു ഞാന് ഭൂതങ്ങളെ പുറത്താക്കുന്നു എങ്കില് ദൈവരാജ്യം നിങ്ങളുടെ അടുക്കല് വന്നിരിക്കുന്നു സ്പഷ്ടം.

20. But if I by ye finger of God cast out deuils, doutles the kingdome of God is come vnto you.

21. ബലവാന് ആയുധം ധരിച്ചു തന്റെ അരമന കാക്കുമ്പോള് അവന്റെ വസ്തുവക ഉറപ്പോടെ ഇരിക്കുന്നു.

21. When a strong man armed keepeth his palace, the thinges that hee possesseth, are in peace.

22. അവനിലും ബലവാനായവന് വന്നു അവനെ ജയിച്ചു എങ്കിലോ അവന് ആശ്രയിച്ചിരുന്ന സര്വ്വായുധവര്ഗ്ഗം പിടിച്ചുപറിച്ചു അവന്റെ കൊള്ള പകുതി ചെയ്യുന്നു.

22. But when a stronger then hee, commeth vpon him, and ouercommeth him: hee taketh from him all his armour wherein he trusted, and deuideth his spoiles.

23. എനിക്കു അനുകൂലമല്ലാത്തവന് എനിക്കു പ്രതിക്കുലം ആകുന്നു; എന്നോടുകൂടെ ചേര്ക്കാത്തവന് ചിതറിക്കുന്നു.

23. He that is not with me, is against me: and he that gathereth not with me, scattereth.

24. അശുദ്ധാത്മാവു ഒരു മനുഷ്യനെ വിട്ടുപോയിട്ടു നീരില്ലാത്ത പ്രദേശങ്ങളില് തണുപ്പു തിരഞ്ഞുനടക്കുന്നു. കാണാഞ്ഞിട്ടുഞാന് വിട്ടുപോന്ന വീട്ടിലേക്കു മടങ്ങിച്ചെല്ലും എന്നു പറഞ്ഞു ചെന്നു,

24. When the vncleane spirite is gone out of a man, he walketh through drie places, seeking rest: and when he findeth none he saieth, I wil returne vnto mine house whence I came out.

25. അതു അടിച്ചുവാരിയും അലങ്കരിച്ചും കാണുന്നു.

25. And when he cometh, he findeth it swept and garnished.

26. അപ്പോള് അവന് പോയി തന്നിലും ദുഷ്ടത ഏറിയ ഏഴു ആത്മാക്കളെ കൂട്ടിക്കൊണ്ടു വരുന്നു; അവയും അതില് കടന്നു പാര്ത്തിട്ടു ആ മനുഷ്യന്റെ പിന്നത്തെ സ്ഥിതി മുമ്പിലത്തേതിനേക്കാള് വല്ലാതെയായി ഭവിക്കും.

26. Then goeth hee, and taketh to him seuen other spirites worse then himselfe: and they enter in, and dwel there: so the last state of that man is worse then the first.

27. ഇതു പറയുമ്പോള് പുരുഷാരത്തില് ഒരു സ്ത്രീ ഉച്ചത്തില് അവനോടുനിന്നെ ചുമന്ന ഉദരവും നീ കുടിച്ച മുലയും ഭാഗ്യമുള്ളവ എന്നു പറഞ്ഞു.

27. And it came to passe as he sayde these thinges, a certaine woman of the companie lifted vp her voyce, and sayde vnto him, Blessed is the wombe that bare thee, and the pappes which thou hast sucked.

28. അതിന്നു അവന് അല്ല, ദൈവത്തിന്റെ വചനം കേട്ടു പ്രമാണിക്കുന്നവര് അത്രേ ഭാഗ്യവാന്മാര് എന്നു പറഞ്ഞു.

28. But hee saide, Yea, rather blessed are they that heare the woorde of God, and keepe it.

29. പുരുഷാരം തിങ്ങിക്കൂടിയപ്പോള് അവന് പറഞ്ഞുതുടങ്ങിയതുഈ തലമുറ ദോഷമുള്ള തലമുറയാകുന്നു; അതു അടയാളം അന്വേഷിക്കുന്നു; യോനയുടെ അടയാളമല്ലാതെ അതിന്നു ഒരു അടയാളവും കൊടുക്കയില്ല.

29. And when the people were gathered thicke together, he began to say, This is a wicked generation: they seeke a signe, and there shall no signe be giuen them, but the signe of Ionas the Prophet.

30. യോനാ നീനെവേക്കാര്ക്കും അടയാളം ആയതു പോലെ മനുഷ്യപുത്രന് ഈ തലമുറെക്കും ആകും.

30. For as Ionas was a signe to the Niniuites: so shall also the Sonne of man bee to this generation.

31. തെക്കെ രാജ്ഞി ന്യായവിധിയില് ഈ തലമുറയിലെ ആളുകളോടു ഒന്നിച്ചു ഉയിര്ത്തെഴുന്നേറ്റു അവരെ കുറ്റം വിധിക്കും; അവള് ശലോമോന്റെ ജ്ഞാനം കേള്പ്പാന് ഭൂമിയുടെ അറുതികളില്നിന്നു വന്നുവല്ലോ. ഇവിടെ ഇതാ, ശലോമോനിലും വലിയവന് .
1 രാജാക്കന്മാർ 20:1-10, 2 ദിനവൃത്താന്തം 9:1-12

31. The Queene of the South shall rise in iudgement, with the men of this generation, and shall condemne them: for shee came from the vtmost partes of the earth to heare the wisedome of Salomon, and beholde, a greater then Salomon is here.

32. നീനെവേക്കാര് ന്യായവിധിയില് ഈ തലമുറയോടു ഒന്നിച്ചു എഴുന്നേറ്റു അതിനെ കുറ്റം വിധിക്കും; അവര് യോനയുടെ പ്രസംഗം കേട്ടു മാനസാന്തരപ്പെട്ടുവല്ലോ. ഇവിടെ ഇതാ, യോനയിലും വലിയവന് .
യോനാ 3:8, യോനാ 3:10

32. The men of Niniue shall rise in iudgement with this generation, and shall condemne it: for they repented at the preaching of Ionas: and beholde, a greater then Ionas is here.

33. വിളകൂ കൊളുത്തീട്ടു ആരും നിലവറയിലോ പറയിന് കീഴിലോ വെക്കാതെ അകത്തു വരുന്നവര് വെളിച്ചം കാണേണ്ടതിന്നു തണ്ടിന്മേല് അത്രേ വെക്കുന്നതു.

33. No man when he hath lighted a candle, putteth it in a priuie place, neither vnder a bushell: but on a candlesticke, that they which come in, may see the light.

34. ശരീരത്തിന്റെ വിളകൂ കണ്ണാകുന്നു; കണ്ണു ചൊവ്വുള്ളതെങ്കില് ശരീരം മുഴുവനും പ്രകാശിതമായിരിക്കും; ദോഷമുള്ളതാകിലോ ശരീരവും ഇരുട്ടുള്ളതു തന്നേ.

34. The light of the bodie is the eye: therefore when thine eye is single, then is thy whole bodie light: but if thine eye be euill, then thy bodie is darke.

35. ആകയാല് നിന്നിലുള്ള വെളിച്ചം ഇരുളാകാതിരിപ്പാന് നോക്കുക.

35. Take heede therefore, that the light which is in thee, be not darkenesse.

36. നിന്റെ ശരീരം അന്ധകാരമുള്ള അംശം ഒട്ടുമില്ലാതെ മുഴുവനും പ്രകാശിതമായിരുന്നാല് വിളകൂ തെളക്കംകൊണ്ടു നിന്നെ പ്രകാശിപ്പിക്കുംപോലെ അശേഷം പ്രകാശിതമായിരിക്കും.

36. If therefore thy whole body shall be light, hauing no part darke, then shall all be light, euen as when a candle doth light thee with the brightnesse.

37. അവന് സംസാരിക്കുമ്പോള് തന്നേ ഒരു പരീശന് തന്നോടുകൂടെ മുത്താഴം കഴിപ്പാന് അവനെ ക്ഷണിച്ചു; അവനും അകത്തു കടന്നു ഭക്ഷണത്തിന്നിരുന്നു.

37. And as hee spake, a certaine Pharise besought him to dine with him: and hee went in, and sate downe at table.

38. മുത്താഴത്തിന്നു മുമ്പേ കുളിച്ചില്ല എന്നു കണ്ടിട്ടു പരീശന് ആശ്ചര്യപ്പെട്ടു.

38. And when the Pharise saw it, he marueiled that he had not first washed before dinner.

39. കര്ത്താവു അവനോടുപരീശന്മാരായ നിങ്ങള് കിണ്ടികിണ്ണങ്ങളുടെ പുറം വെടിപ്പാക്കുന്നു; നിങ്ങളുടെ ഉള്ളിലോ കവര്ച്ചയും ദുഷ്ടതയും നിറഞ്ഞിരിക്കുന്നു.

39. And the Lord saide to him, In deede yee Pharises make cleane the outside of the cuppe, and of the platter: but the inwarde part is full of rauening and wickednesse.

40. മൂഢന്മാരേ, പുറം ഉണ്ടാക്കിയവന് അല്ലയോ അകവും ഉണ്ടാക്കിയതു?

40. Ye fooles, did not he that made that which is without, make that which is within also?

41. അകത്തുള്ളതു ഭിക്ഷയായി കൊടുപ്പിന് ; എന്നാല് സകലവും നിങ്ങള്ക്കു ശുദ്ധം ആകും എന്നു പറഞ്ഞു.

41. Therefore, giue almes of those thinges which you haue, and beholde, all thinges shall be cleane to you.

42. പരീശന്മാരായ നിങ്ങള്ക്കു അയ്യോ കഷ്ടം; നിങ്ങള് തുളസിയിലും അരൂതയിലും എല്ലാ ചീരയിലും പതാരം കൊടുക്കയും ന്യായവും ദൈവസ്നേഹവും വിട്ടുകളകയും ചെയ്യുന്നു; ഇതു ചെയ്കയും അതു ത്യജിക്കാതിരിക്കയും വേണം.
ലേവ്യപുസ്തകം 27:30

42. But wo be to you, Pharises: for ye tithe the mynt and the rewe, and all maner herbs, and passe ouer iudgement and the loue of God: these ought yee to haue done, and not to haue left the other vndone.

43. പരീശന്മാരായ നിങ്ങള്ക്കു അയ്യോ കഷ്ടം; നിങ്ങള്ക്കു പള്ളിയില് മുഖ്യാസനവും അങ്ങാടിയില് വന്ദനവും പ്രിയമാകുന്നു. നിങ്ങള്ക്കു അയ്യോ കഷ്ടം;

43. Wo be to you, Pharises: for ye loue the vppermost seats in the Synagogues, and greetings in the markets.

44. നിങ്ങള് കാണ്മാന് കഴിയാത്ത കല്ലറകളെപ്പോലെ ആകുന്നു; അവയുടെ മീതെ നടക്കുന്ന മനുഷ്യര് അറിയുന്നില്ല.

44. Wo be to you, Scribes and Pharises, hypocrites: for ye are as graues which appeare not, and the men that walke ouer them, perceiue not.

45. ന്യായശാസ്ത്രിമാരില് ഒരുത്തന് അവനോടുഗുരോ, ഇങ്ങനെ പറയുന്നതിനാല് നീ ഞങ്ങളെയും അപമാനിക്കുന്നു എന്നു പറഞ്ഞു.

45. Then answered one of the Lawyers, and saide vnto him, Master, thus saying thou puttest vs to rebuke also.

46. അതിന്നു അവന് പറഞ്ഞതുന്യായശാസ്ത്രിമാരായ നിങ്ങള്ക്കും അയ്യോ കഷ്ടം; എടുപ്പാന് പ്രയാസമുള്ള ചുമടുകളെ നിങ്ങള് മനുഷ്യരെക്കൊണ്ടു ചുമപ്പിക്കുന്നു; നിങ്ങള് ഒരു വിരല് കൊണ്ടുപോലും ആ ചുമടുകളെ തൊടുന്നില്ല.

46. And he sayde, Wo be to you also, yee Lawyers: for yee lade men with burdens grieuous to be borne, and yee your selues touche not the burdens with one of your fingers.

47. നിങ്ങള്ക്കു അയ്യോ കഷ്ടം; നിങ്ങള് പ്രവാചകന്മാരുടെ കല്ലറകളെ പണിയുന്നു; നിങ്ങളുടെ പിതാക്കന്മാര് അവരെ കൊന്നു.

47. Wo be to you: for ye builde the sepulchres of the Prophetes, and your fathers killed them.

48. അതിനാല് നിങ്ങളുടെ പിതാക്കന്മാരുടെ പ്രവൃത്തികള്ക്കു നിങ്ങള് സാക്ഷികളായിരിക്കയും സമ്മതിക്കയും ചെയ്യുന്നു; അവര് അവരെ കൊന്നു; നിങ്ങള് അവരുടെ കല്ലറകളെ പണിയുന്നു.

48. Truely ye beare witnesse, and allowe the deedes of your fathers: for they killed them, and yee build their sepulchres.

49. അതുകൊണ്ടു ദൈവത്തിന്റെ ജ്ഞാനവും പറയുന്നതുഞാന് പ്രവാചകന്മാരെയും അപ്പൊസ്തലന്മാരെയും അവരുടെ അടുക്കല് അയക്കുന്നു; അവരില് ചിലരെ അവര് കൊല്ലുകയും ഉപദ്രവിക്കയും ചെയ്യും.

49. Therefore said the wisedome of God, I wil sende them Prophets and Apostles, and of them they shall slaie, and persecute away,

50. ഹാബേലിന്റെ രക്തം തുടങ്ങി യാഗപീഠത്തിന്നും ആലയത്തിന്നും നടുവില്വെച്ചു പട്ടുപോയ സെഖര്യാവിന്റെ രക്തം വരെ

50. That the blood of all the Prophets, shed from the foundation of the world, may be required of this generation,

51. ലോക സ്ഥാപനം മുതല് ചൊരിഞ്ഞിരിക്കുന്ന സകല പ്രവാചകന്മാരുടെയും രക്തം ഈ തലമുറയോടു ചോദിപ്പാന് ഇടവരേണ്ടതിന്നു തന്നേ. അതേ, ഈ തലമുറയോടു അതു ചോദിക്കും എന്നു ഞാന് നിങ്ങളോടു പറയുന്നു.
ഉല്പത്തി 4:8, 2 ദിനവൃത്താന്തം 24:20-21

51. From the blood of Abel vnto the blood of Zacharias, which was slaine betweene the altar and the Temple: verely I say vnto you, it shall be required of this generation.

52. ന്യായശാസ്ത്രിമാരായ നിങ്ങള്ക്കു അയ്യോ കഷ്ടം; നിങ്ങള് പരിജ്ഞാനത്തിന്റെ താക്കോല് എടുത്തുകളഞ്ഞു; നിങ്ങള് തന്നേ കടന്നില്ല; കടക്കുന്നവരെ തടുത്തുംകളഞ്ഞു.

52. Wo be to you, Lawyers: for ye haue taken away the key of knowledge: ye entred not in your selues, and them that came in, ye forbade.

53. അവന് അവിടംവിട്ടുപോകുമ്പോള് ശാസ്ത്രിമാരും പരീശന്മാരും

53. And as he sayde these things vnto them, the Scribes and Pharises began to vrge him sore, and to prouoke him to speake of many things,

54. അവനെ അത്യന്തം വിഷമിപ്പിപ്പാനും അവന്റെ വായില് നിന്നു വല്ലതും പിടിക്കാമോ എന്നു വെച്ചു അവന്നായി പതിയിരുന്നുകൊണ്ടു പലതിനെയും കുറിച്ചു കുടുകൂചോദ്യം ചോദിപ്പാനും തുടങ്ങി.

54. Laying wait for him, and seeking to catche some thing of his mouth, whereby they might accuse him.



Shortcut Links
ലൂക്കോസ് - Luke : 1 | 2 | 3 | 4 | 5 | 6 | 7 | 8 | 9 | 10 | 11 | 12 | 13 | 14 | 15 | 16 | 17 | 18 | 19 | 20 | 21 | 22 | 23 | 24 |
ഉല്പത്തി - Genesis | പുറപ്പാടു് - Exodus | ലേവ്യപുസ്തകം - Leviticus | സംഖ്യാപുസ്തകം - Numbers | ആവർത്തനം - Deuteronomy | യോശുവ - Joshua | ന്യായാധിപന്മാർ - Judges | രൂത്ത് - Ruth | 1 ശമൂവേൽ - 1 Samuel | 2 ശമൂവേൽ - 2 Samuel | 1 രാജാക്കന്മാർ - 1 Kings | 2 രാജാക്കന്മാർ - 2 Kings | 1 ദിനവൃത്താന്തം - 1 Chronicles | 2 ദിനവൃത്താന്തം - 2 Chronicles | എസ്രാ - Ezra | നെഹെമ്യാവു - Nehemiah | എസ്ഥേർ - Esther | ഇയ്യോബ് - Job | സങ്കീർത്തനങ്ങൾ - Psalms | സദൃശ്യവാക്യങ്ങൾ - Proverbs | സഭാപ്രസംഗി - Ecclesiastes | ഉത്തമ ഗീതം ഉത്തമഗീതം - Song of Songs | യെശയ്യാ - Isaiah | യിരേമ്യാവു - Jeremiah | വിലാപങ്ങൾ - Lamentations | യേഹേസ്കേൽ - Ezekiel | ദാനീയേൽ - Daniel | ഹോശേയ - Hosea | യോവേൽ - Joel | ആമോസ് - Amos | ഓബദ്യാവു - Obadiah | യോനാ - Jonah | മീഖാ - Micah | നഹൂം - Nahum | ഹബക്കൂക്‍ - Habakkuk | സെഫന്യാവു - Zephaniah | ഹഗ്ഗായി - Haggai | സെഖർയ്യാവു - Zechariah | മലാഖി - Malachi | മത്തായി - Matthew | മർക്കൊസ് - Mark | ലൂക്കോസ് - Luke | യോഹന്നാൻ - John | പ്രവൃത്തികൾ അപ്പ. പ്രവര്‍ത്തനങ്ങള്‍ - Acts | റോമർ - Romans | 1 കൊരിന്ത്യർ - 1 Corinthians | 2 കൊരിന്ത്യർ - 2 Corinthians | ഗലാത്യർ ഗലാത്തിയാ - Galatians | എഫെസ്യർ എഫേസോസ് - Ephesians | ഫിലിപ്പിയർ ഫിലിപ്പി - Philippians | കൊലൊസ്സ്യർ കൊളോസോസ് - Colossians | 1 തെസ്സലൊനീക്യർ - 1 Thessalonians | 2 തെസ്സലൊനീക്യർ - 2 Thessalonians | 1 തിമൊഥെയൊസ് - 1 Timothy | 2 തിമൊഥെയൊസ് - 2 Timothy | തീത്തൊസ് - Titus | ഫിലേമോൻ - Philemon | എബ്രായർ - Hebrews | യാക്കോബ് - James | 1 പത്രൊസ് - 1 Peter | 2 പത്രൊസ് - 2 Peter | 1 യോഹന്നാൻ - 1 John | 2 യോഹന്നാൻ - 2 John | 3 യോഹന്നാൻ - 3 John | യൂദാ യുദാസ് - Jude | വെളിപ്പാടു വെളിപാട് - Revelation |

Explore Parallel Bibles
21st Century KJV | A Conservative Version | American King James Version (1999) | American Standard Version (1901) | Amplified Bible (1965) | Apostles' Bible Complete (2004) | Bengali Bible | Bible in Basic English (1964) | Bishop's Bible | Complementary English Version (1995) | Coverdale Bible (1535) | Easy to Read Revised Version (2005) | English Jubilee 2000 Bible (2000) | English Lo Parishuddha Grandham | English Standard Version (2001) | Geneva Bible (1599) | Hebrew Names Version | malayalam Bible | Holman Christian Standard Bible (2004) | Holy Bible Revised Version (1885) | Kannada Bible | King James Version (1769) | Literal Translation of Holy Bible (2000) | Malayalam Bible | Modern King James Version (1962) | New American Bible | New American Standard Bible (1995) | New Century Version (1991) | New English Translation (2005) | New International Reader's Version (1998) | New International Version (1984) (US) | New International Version (UK) | New King James Version (1982) | New Life Version (1969) | New Living Translation (1996) | New Revised Standard Version (1989) | Restored Name KJV | Revised Standard Version (1952) | Revised Version (1881-1885) | Revised Webster Update (1995) | Rotherhams Emphasized Bible (1902) | Malayalam Bible | Telugu Bible (BSI) | Telugu Bible (WBTC) | The Complete Jewish Bible (1998) | The Darby Bible (1890) | The Douay-Rheims American Bible (1899) | The Message Bible (2002) | The New Jerusalem Bible | The Webster Bible (1833) | Third Millennium Bible (1998) | Today's English Version (Good News Bible) (1992) | Today's New International Version (2005) | Tyndale Bible (1534) | Tyndale-Rogers-Coverdale-Cranmer Bible (1537) | Updated Bible (2006) | Voice In Wilderness (2006) | World English Bible | Wycliffe Bible (1395) | Young's Literal Translation (1898) | Malayalam Bible Commentary |