Luke - ലൂക്കോസ് 6 | View All

1. ഒരു ശബ്ബത്തില് അവന് വിളഭൂമിയില് കൂടി കടന്നുപോകുമ്പോള് അവന്റെ ശിഷ്യന്മാര് കതിര് പറിച്ചു കൈകൊണ്ടു തിരുമ്മിതിന്നു.

உபாகமம் 23:25 കൂട്ടുകാരന്റെ വിളഭൂമിയില്‍കൂടി പോകുമ്പോള്‍ നിനക്കു കൈകൊണ്ടു കതിര്‍ പറിക്കാം; എങ്കിലും കൂട്ടുകാരന്റെ വിളവില്‍ അരിവാള്‍ വെക്കരുതു.

2. പരീശന്മാരില് ചിലര് ശബ്ബത്തില് വിഹിതമല്ലാത്തതു നിങ്ങള്ചെയ്യുന്നതു എന്തു എന്നു പറഞ്ഞു.

3. യേശു അവരോടുദാവീദ് തനിക്കും കൂടെയുള്ളവര്ക്കും വിശന്നപ്പോള് ചെയ്തതു എന്തു? അവന് ദൈവാലയത്തില് ചെന്നു

4. പുരോഹിതന്മാര് മാത്രമല്ലാതെ ആരും തിന്നരുതാത്ത കാഴ്ചയപ്പം വാങ്ങി തിന്നുകയും കൂടെയുള്ളവര്ക്കും കൊടുക്കയും ചെയ്തു എന്നുള്ളതു നിങ്ങള് വായിച്ചിട്ടില്ലയോ എന്നു ഉത്തരം പറഞ്ഞു.

லேவியராகமம் 24:5-9 നീ നേരിയ മാവു എടുത്തു അതുകൊണ്ടു പന്ത്രണ്ടു ദോശ ചുടേണം; ഔരോ ദോശ രണ്ടിടങ്ങഴി മാവുകൊണ്ടു ആയിരിക്കേണം.അവയെ യഹോവയുടെ സന്നിധിയില്‍ തങ്കമേശമേല്‍ രണ്ടു അടുക്കായിട്ടു ഔരോ അടുക്കില്‍ ആറാറുവീതം വെക്കേണം.ഔരോ അടുക്കിന്മേല്‍ നിര്‍മ്മലമായ കുന്തുരുക്കം വെക്കേണം; അതു അപത്തിന്മേല്‍ നിവേദ്യമായി യഹോവേക്കു ദഹനയാഗമായിരിക്കേണം.അവന്‍ അതു നിത്യനിയമമായിട്ടു യിസ്രായേല്‍മക്കളോടു വാങ്ങി ശബ്ബത്തുതോറും യഹോവയുടെ സന്നിധിയില്‍ നിരന്തരമായി അടുക്കിവെക്കേണം.അതു അഹരോന്നും പുത്രന്മാര്‍ക്കും ഉള്ളതായിരിക്കേണം; അവര്‍ അതു ഒരു വിശുദ്ധസ്ഥലത്തു വെച്ചു തിന്നേണം; അതു അവന്നു ശാശ്വതാവകാശമായി യഹോവയുടെ ദഹനയാഗങ്ങളില്‍ അതിവിശുദ്ധം ആകുന്നു.

1 சாமுவேல் 21:6 അങ്ങനെ പുരോഹിതന്‍ അവന്നു വിശുദ്ധമായ അപ്പം കൊടുത്തു; അപ്പം മാറ്റുന്ന ദിവസം ചൂടുള്ള അപ്പം വെക്കേണ്ടതിന്നു യഹോവയുടെ സന്നിധിയില്‍ നിന്നു നീക്കിയ കാഴ്ചയപ്പം അല്ലാതെ അവിടെ വേറെ അപ്പം ഇല്ലായിരുന്നു.

5. മനുഷ്യപുത്രന് ശബ്ബത്തിന്നും കര്ത്താവു ആകുന്നു എന്നും അവരോടു പറഞ്ഞു.

6. മറ്റൊരു ശബ്ബത്തില് അവന് പള്ളിയില് ചെന്നു ഉപദേശിക്കുമ്പോള് വലങ്കൈ വറണ്ടുള്ളോരു മനുഷ്യന് അവിടെ ഉണ്ടായിരുന്നു.

7. ശാസ്ത്രിമാരും പരീശന്മാരും അവനെ കുറ്റം ചുമത്തുവാന് സംഗതി കിട്ടേണ്ടതിന്നു അവന് ശബ്ബത്തില് സൌഖ്യമാക്കുമോ എന്നു നോക്കിക്കൊണ്ടിരുന്നു.

8. അവരുടെ വിചാരം അറിഞ്ഞിട്ടു അവന് വരണ്ട കൈയുള്ള മനുഷ്യനോടുഎഴുന്നേറ്റു നടുവില് നില്ക്ക എന്നു പറഞ്ഞു;

1 சாமுவேல் 16:7 യഹോവ ശമൂവേലിനോടുഅവന്റെ മുഖമോ പൊക്കമോ നോക്കരുതു; ഞാന്‍ അവനെ തള്ളിയിരിക്കുന്നു. മുനഷ്യന്‍ നോക്കുന്നതുപോലെയല്ല; മനുഷ്യന്‍ കണ്ണിന്നു കാണുന്നതു നോക്കുന്നു; യഹോവയോ ഹൃദയത്തെ നോക്കുന്നു എന്നു അരുളിച്ചെയ്തു.

9. അവന് എഴുന്നേറ്റു നിന്നു. യേശു അവരോടുഞാന് നിങ്ങളോടു ഒന്നു ചോദിക്കട്ടെശബ്ബത്തില് നന്മ ചെയ്കയോ തിന്മ ചെയ്കയോ ജീവനെ രക്ഷിക്കയോ നശിപ്പിക്കയോ ഏതു വിഹിതം എന്നു പറഞ്ഞു.

10. അവരെ എല്ലാം ചുറ്റും നോക്കീട്ടു ആ മനുഷ്യനോടുകൈ നീട്ടുക എന്നു പറഞ്ഞു. അവന് അങ്ങനെ ചെയ്തു, അവന്റെ കൈകൂ സൌഖ്യം വന്നു.

11. അവരോ ഭൂാന്തു നിറഞ്ഞവരായി യേശുവിനെ എന്തു ചെയ്യേണ്ടു എന്നു തമ്മില് ആലോചന കഴിച്ചു.

12. ആ കാലത്തു അവന് പ്രാര്ത്ഥിക്കേണ്ടതിന്നു ഒരു മലയില് ചെന്നു ദൈവത്തോടുള്ള പ്രാര്ത്ഥനയില് രാത്രി കഴിച്ചു.

13. നേരം വെളുത്തപ്പോള് അവന് ശിഷ്യന്മാരെ അടുക്കെ വിളിച്ചു, അവരില് പന്ത്രണ്ടുപേരെ തിരഞ്ഞെടുത്തു, അവര്ക്കും അപ്പൊസ്തലന്മാര് എന്നും പേര് വിളിച്ചു.

14. അവര് ആരെന്നാല്പത്രൊസ് എന്നു അവന് പേര്വിളിച്ച ശിമോന് , അവന്റെ സഹോദരനായ അന്ത്രെയാസ്, യാക്കോബ്, യോഹന്നാന് , ഫിലിപ്പൊസ്, ബര്ത്തൊലൊമായി,

15. മത്തായി, തോമാസ്, അല്ഫായിയുടെ മകനായ യാക്കോബ്, എരിവുകാരനായ ശിമോന് ,

16. യാക്കോബിന്റെ സഹോദരനായ യൂദാ, ദ്രോഹിയായ്തീര്ന്ന ഈസ്കായ്യോര്ത്ത് യൂദാ എന്നിവര് തന്നേ.

17. അവന് അവരോടു കൂടെ ഇറങ്ങി സമഭൂമിയില് നിന്നു; അവന്റെ ശിഷ്യന്മാരുടെ കൂട്ടവും യെഹൂദ്യയില് എല്ലാടത്തുനിന്നും യെരൂശലേമില് നിന്നും സോര് സീദോന് എന്ന സമുദ്രതീരങ്ങളില് നിന്നും അവന്റെ വചനം കേള്പ്പാനും രോഗശാന്തി കിട്ടുവാനും വന്ന ബഹു പുരുഷാരവും ഉണ്ടായിരുന്നു.

18. അശുദ്ധാത്മാക്കള് ബാധിച്ചവരും സൌഖ്യം പ്രാപിച്ചു.

19. ശക്തി അവനില് നിന്നു പുറപ്പെട്ടു എല്ലാവരെയും സൌഖ്യമാക്കുകകൊണ്ടു പുരുഷാരം ഒക്കെയും അവനെ തൊടുവാന് ശ്രമിച്ചു.

20. അനന്തരം അവന് ശിഷ്യന്മാരെ നോക്കി പറഞ്ഞതുദരിദ്രന്മാരായ നിങ്ങള് ഭാഗ്യവാന്മാര്, ദൈവരാജ്യം നിങ്ങള്ക്കുള്ളതു.

21. ഇപ്പോള് വിശക്കുന്നവരായ നിങ്ങള് ഭാഗ്യവാന്മാര്, നിങ്ങള്ക്കു തൃപ്തിവരും; ഇപ്പോള്കരയുന്നവരായ നിങ്ങള് ഭാഗ്യവാന്മാര്; നിങ്ങള് ചിരിക്കും.

சங்கீதம் 126:5-6 യഹോവേ, തെക്കെനാട്ടിലെ തോടുകളെപ്പോലെ ഞങ്ങളുടെ പ്രവാസികളെ മടക്കിവരുത്തേണമേ.കണ്ണുനീരോടെ വിതെക്കുന്നവര്‍ ആര്‍പ്പോടെ കൊയ്യും.

ஏசாயா 61:3 സീയോനിലെ ദുഃഖിതന്മാര്‍‍കൂ വെണ്ണീറിന്നു പകരം അലങ്കാരമാലയും ദുഃഖത്തിന്നു പകരം ആനന്‍ ദ തൈലവും വിഷണ്ഡമനസ്സിന്നു പകരം സ്തുതി എന്ന മേലാടയും കൊടുപ്പാനും അവന്‍ എന്നെ അയച്ചിരിക്കുന്നു; അവന്‍ മഹത്വീകരിക്കപ്പെടേണ്ടതിന്നു അവര്‍‍കൂ നീതിവൃക്ഷങ്ങള്‍ എന്നും യഹോവയുടെ നടുതല എന്നും പേരാകും

எரேமியா 31:25 യഹോവയായ കര്‍ത്താവേ, നഗരം കല്ദയരുടെ കയ്യില്‍ ഏല്പിക്കപ്പെട്ടിരിക്കെ, നിലം വിലെക്കു മേടിച്ചു അതിന്നു സാക്ഷികളെ വേക്കുവാന്‍ നീ എന്നോടു കല്പിച്ചുവല്ലോ.

22. മനുഷ്യപുത്രന് നിമിത്തം മനുഷ്യര് നിങ്ങളെ ദ്വേഷിച്ചു ഭ്രഷ്ടരാക്കി നിന്ദിച്ചു നിങ്ങളുടെ പേര് വിടകൂ എന്നു തള്ളുമ്പോള് നിങ്ങള് ഭാഗ്യവാന്മാര്.

23. ആ നാളില് സന്തോഷിച്ചു തുള്ളുവിന് ; നിങ്ങളുടെ പ്രതിഫലം സ്വര്ഗ്ഗത്തില് വലിയതു; അവരുടെ പിതാക്കന്മാര് പ്രവാചകന്മാരോടു അങ്ങനെ തന്നേ ചെയ്തുവല്ലോ.

2 நாளாகமம் 36:16 അവരോ ദൈവത്തിന്റെ ദൂതന്മാരെ പരിഹസിച്ചു അവന്റെ വാക്കുകളെ നിരസിച്ചു ഉപശാന്തിയില്ലാതാകും വണ്ണം യഹോവയുടെ കോപം തന്റെ ജനത്തിന്നു നേരെ ഉജ്ജ്വലിക്കുവോളം അവന്റെ പ്രവാചകന്മാരെ നിന്ദിച്ചുകളഞ്ഞു.

24. എന്നാല് സമ്പന്നരായ നിങ്ങള്ക്കു അയ്യോ കഷ്ടം; നിങ്ങളുടെ ആശ്വാസം നിങ്ങള്ക്കു ലഭിച്ചുപോയല്ലോ.

25. ഇപ്പോള് തൃപ്തന്മാരായ നിങ്ങള്ക്കു അയ്യോ കഷ്ടം; നിങ്ങള്ക്കു വിശക്കും. ഇപ്പോള് ചിരിക്കുന്നവരായ നിങ്ങള്ക്കു അയ്യോ കഷ്ടം; നിങ്ങള് ദുഃഖിച്ചു കരയും.

26. സകല മനുഷ്യരും നിങ്ങളെ പുകഴത്തിപ്പറയുമ്പോള് നിങ്ങള്ക്കു അയ്യോ കഷ്ടം; അവരുടെ പിതാക്കന്മാര് കള്ള പ്രവാചകന്മാരെ അങ്ങനെ ചെയ്തുവല്ലോ.

27. എന്നാല് കേള്ക്കുന്നവരായ നിങ്ങളോടു ഞാന് പറയുന്നതുനിങ്ങളുടെ ശത്രുക്കളെ സ്നേഹിപ്പിന് ; നിങ്ങളെ പകെക്കുന്നവര്ക്കും ഗുണം ചെയ്വിന് .

சங்கீதம் 25:21 നിഷ്കളങ്കതയും നേരും എന്നെ പരിപാലിക്കുമാറാകട്ടെ; ഞാന്‍ നിങ്കല്‍ പ്രത്യാശവെച്ചിരിക്കുന്നുവല്ലോ.

28. നിങ്ങളെ ശപിക്കുന്നവരെ അനുഗ്രഹിപ്പിന് ; നിങ്ങളെ ദുഷിക്കുന്നവര്ക്കും വേണ്ടി പ്രാര്ത്ഥിപ്പിന് .

29. നിന്നെ ഒരു ചെകിട്ടത്തു അടിക്കുന്നവന്നു മറ്റേതും കാണിച്ചുകൊടുക്ക; നിന്റെ പുതപ്പു എടുത്തുകളയുന്നവന്നു വസ്ത്രവും തടുക്കരുതു.

30. നിന്നോടു ചോദിക്കുന്ന ഏവന്നും കൊടുക്ക; നിനക്കുള്ളതു എടുത്തുകളയുന്നവനോടു മടക്കി ചോദിക്കരുതു.

31. മനുഷ്യര് നിങ്ങള്ക്കു ചെയ്യേണം എന്നു നിങ്ങള് ഇച്ഛിക്കുന്നതുപോലെ തന്നേ അവര്ക്കും ചെയ്വിന് .

32. നിങ്ങളെ സ്നേഹിക്കുന്നവരെ സ്നേഹിച്ചാല് നിങ്ങള്ക്കു എന്തു ഉപചാരം കിട്ടും? പാപികളും തങ്ങളെ സ്നേഹിക്കുന്നവരെ സ്നേഹിക്കുന്നവല്ലോ.

33. നിങ്ങള്ക്കു നന്മചെയ്യുന്നവര്ക്കും നന്മ ചെയ്താല് നിങ്ങള്ക്കു എന്തു ഉപചാരം കിട്ടും? പാപികളും അങ്ങനെ തന്നേ ചെയ്യുന്നുവല്ലോ.

34. മടക്കി വാങ്ങിക്കൊള്ളാം എന്നു നിങ്ങള് ആശിക്കുന്നവര്ക്കും കടം കൊടുത്താല് നിങ്ങള്ക്കു എന്തു കിട്ടും? പാപികളും കുറയാതെ മടക്കിവാങ്ങേണ്ടതിന്നു പാപികള്ക്കു കടം കൊടുക്കുന്നുവല്ലോ.

35. നിങ്ങളോ ശത്രുക്കളെ സ്നേഹിപ്പിന് ; അവര്ക്കും നന്മ ചെയ്വിന് ; ഒന്നും പകരം ഇച്ഛിക്കാതെ കടം കൊടുപ്പിന് ; എന്നാല് നിങ്ങളുടെ പ്രതിഫലം വളരെ ആകും; നിങ്ങള് അത്യുന്നതന്റെ മക്കള് ആകും; അവന് നന്ദികെട്ടവരോടും ദുഷ്ടന്മാരോടും ദയാലുവല്ലോ.

லேவியராகமம் 25:35-36 ഞാന്‍ നിങ്ങള്‍ക്കു കനാന്‍ ദേശം തരുവാനും നിങ്ങളുടെ ദൈവമായിരിപ്പാനും നിങ്ങളെ മിസ്രയീംദേശത്തുനിന്നു കൊണ്ടുവന്ന നിങ്ങളുടെ ദൈവമായ യഹോവ ആകുന്നു.നിന്റെ സഹോദരന്‍ ദരിദ്രനായ്തീര്‍ന്നു തന്നെത്താന്‍ നിനക്കു വിറ്റാല്‍ അവനെ കൊണ്ടു അടിമവേല ചെയ്യിക്കരുതു.

36. അങ്ങനെ നിങ്ങളുടെ പിതാവു മനസ്സലിവുള്ളവന് ആകുന്നതുപോലെ നിങ്ങളും മനസ്സലിവുള്ളവര് ആകുവിന് .

37. വിധിക്കരുതു; എന്നാല് നിങ്ങളെയും വിധിക്കയില്ല; ശിക്ഷെക്കു വിധിക്കരുതു; എന്നാല് നിങ്ങള്ക്കും ശിക്ഷാവിധി ഉണ്ടാകയില്ല; വിടുവിന് ; എന്നാല് നിങ്ങളെയും വിടുവിക്കും.

38. കൊടുപ്പിന് ; എന്നാല് നിങ്ങള്ക്കു കിട്ടും; അമര്ത്തി കുലുക്കി കവിയുന്നൊരു നല്ല അളവു നിങ്ങളുടെ മടിയില് തരും; നിങ്ങള് അളക്കുന്ന അളവിനാല് നിങ്ങള്ക്കും അളന്നു കിട്ടും.

39. അവന് ഒരുപമയും അവരോടു പറഞ്ഞുകുരുടന്നു കരുടനെ വഴികാട്ടുവാന് കഴിയുമോ? ഇരുവരും കുഴിയില് വീഴുകയില്ലയോ? ശിഷ്യന് ഗുരുവിന്നു മീതെയല്ല,

40. അഭ്യാസം തികഞ്ഞവന് എല്ലാം ഗുരുവിനെപ്പോലെ ആകും.

41. എന്നാല് നീ സഹോദരന്റെ കണ്ണിലെ കരടു നോക്കുകയും സ്വന്തകണ്ണിലെ കോല് വിചാരിക്കാതിരിക്കയും ചെയ്യുന്നതു എന്തു?

42. അല്ല, സ്വന്തകണ്ണിലെ കോല് നോക്കാതെസഹോദരാ, നില്ലു; നിന്റെ കണ്ണിലെ കരടു എടുത്തുകളയട്ടെ എന്നു സഹോദരനോടു പറവാന് നിനക്കു എങ്ങനെ കഴിയും? കപടഭക്തിക്കാരാ, മുമ്പെ സ്വന്തകണ്ണിലെ കോല് എടുത്തുകളക; എന്നാല് സഹോദരന്റെ കണ്ണിലെ കരടു എടുത്തുകളവാന് വെടിപ്പായി കണുമല്ലോ.

43. ആകാത്തഫലം കായക്കുന്ന നല്ല വൃക്ഷമില്ല; നല്ലഫലം കായക്കുന്ന ആകാത്ത വൃക്ഷവുമില്ല.

44. ഏതു വൃക്ഷത്തെയും ഫലംകൊണ്ടു അറിയാം. മുള്ളില്നിന്നു അത്തിപ്പഴം ശേഖരിക്കുകയും ഞെരിഞ്ഞിലിലില് നിന്നു മുന്തിരിങ്ങാ പറിക്കയും ചെയ്യുമാറില്ലല്ലോ.

45. നല്ലമനുഷ്യന് തന്റെ ഹൃദയത്തിലെ നല്ല നിക്ഷേപത്തില് നിന്നു നല്ലതു പുറപ്പെടുവിക്കുന്നു; ദുഷ്ടന് ദോഷമായതില് നിന്നു ദോഷം പുറപ്പെടുവിക്കുന്നു. ഹൃദയത്തില് നിറഞ്ഞു കവിയുന്നതല്ലോ വായി പ്രസ്താവിക്കുന്നതു.

46. നിങ്ങള് എന്നെ കര്ത്താവേ, കര്ത്താവേ എന്നു വിളിക്കയും ഞാന് പറയുന്നതു ചെയ്യാതിരിക്കയും ചെയ്യുന്നതു എന്തു?

மல்கியா 1:6 മകന്‍ അപ്പനെയും ദാസന്‍ യജമാനനെയും ബഹുമാനിക്കേണ്ടതല്ലോ. ഞാന്‍ അപ്പന്‍ എങ്കില്‍ എന്നോടുള്ള ബഹുമാനം എവിടെ? ഞാന്‍ യജമാനന്‍ എങ്കില്‍ എന്നോടുള്ള ഭക്തി എവിടെ എന്നു സൈന്യങ്ങളുടെ യഹോവ, അവന്റെ നാമത്തെ തുച്ഛീകരിക്കുന്ന പുരോഹിതന്മാരേ, നിങ്ങളോടു ചോദിക്കുന്നു; അതിന്നു നിങ്ങള്‍ഏതിനാല്‍ ഞങ്ങള്‍ നിന്റെ നാമത്തെ തുച്ഛീകരിക്കുന്നു എന്നു ചോദിക്കുന്നു.

47. എന്റെ അടുക്കല് വന്നു എന്റെ വചനം കേട്ടു ചെയ്യുന്നവന് എല്ലാം ഇന്നവനോടു തുല്യന് എന്നു ഞാന് കാണിച്ചു തരാം.

48. ആഴെക്കുഴിച്ചു പാറമേല് അടിസ്ഥാനം ഇട്ടു വീടു പണിയുന്ന മനുഷ്യനോടു അവന് തുല്യന് . വെള്ളപ്പൊക്കം ഉണ്ടായിട്ടു ഒഴുകൂ വീട്ടിനോടു അടിച്ചു; എന്നാല് അതു നല്ലവണ്ണം പണിതിരിക്കകൊണ്ടു അതു ഇളകിപ്പോയില്ല.

49. കേട്ടിട്ടു ചെയ്യാത്തവനോ അടിസ്ഥാനം കൂടാതെ മണ്ണിന്മേല് വീടു പണിത മനുഷ്യനോടു തുല്യന് . ഒഴുകൂ അടിച്ച ഉടനെ അതു വീണു; ആ വീട്ടിന്റെ വീഴ്ച വലിയതുമായിരുന്നു.



Shortcut Links
ലൂക്കോസ് - Luke : 1 | 2 | 3 | 4 | 5 | 6 | 7 | 8 | 9 | 10 | 11 | 12 | 13 | 14 | 15 | 16 | 17 | 18 | 19 | 20 | 21 | 22 | 23 | 24 |
ഉല്പത്തി - Genesis | പുറപ്പാടു് - Exodus | ലേവ്യപുസ്തകം - Leviticus | സംഖ്യാപുസ്തകം - Numbers | ആവർത്തനം - Deuteronomy | യോശുവ - Joshua | ന്യായാധിപന്മാർ - Judges | രൂത്ത് - Ruth | 1 ശമൂവേൽ - 1 Samuel | 2 ശമൂവേൽ - 2 Samuel | 1 രാജാക്കന്മാർ - 1 Kings | 2 രാജാക്കന്മാർ - 2 Kings | 1 ദിനവൃത്താന്തം - 1 Chronicles | 2 ദിനവൃത്താന്തം - 2 Chronicles | എസ്രാ - Ezra | നെഹെമ്യാവു - Nehemiah | എസ്ഥേർ - Esther | ഇയ്യോബ് - Job | സങ്കീർത്തനങ്ങൾ - Psalms | സദൃശ്യവാക്യങ്ങൾ - Proverbs | സഭാപ്രസംഗി - Ecclesiastes | ഉത്തമ ഗീതം ഉത്തമഗീതം - Song of Songs | യെശയ്യാ - Isaiah | യിരേമ്യാവു - Jeremiah | വിലാപങ്ങൾ - Lamentations | യേഹേസ്കേൽ - Ezekiel | ദാനീയേൽ - Daniel | ഹോശേയ - Hosea | യോവേൽ - Joel | ആമോസ് - Amos | ഓബദ്യാവു - Obadiah | യോനാ - Jonah | മീഖാ - Micah | നഹൂം - Nahum | ഹബക്കൂക്‍ - Habakkuk | സെഫന്യാവു - Zephaniah | ഹഗ്ഗായി - Haggai | സെഖർയ്യാവു - Zechariah | മലാഖി - Malachi | മത്തായി - Matthew | മർക്കൊസ് - Mark | ലൂക്കോസ് - Luke | യോഹന്നാൻ - John | പ്രവൃത്തികൾ അപ്പ. പ്രവര്‍ത്തനങ്ങള്‍ - Acts | റോമർ - Romans | 1 കൊരിന്ത്യർ - 1 Corinthians | 2 കൊരിന്ത്യർ - 2 Corinthians | ഗലാത്യർ ഗലാത്തിയാ - Galatians | എഫെസ്യർ എഫേസോസ് - Ephesians | ഫിലിപ്പിയർ ഫിലിപ്പി - Philippians | കൊലൊസ്സ്യർ കൊളോസോസ് - Colossians | 1 തെസ്സലൊനീക്യർ - 1 Thessalonians | 2 തെസ്സലൊനീക്യർ - 2 Thessalonians | 1 തിമൊഥെയൊസ് - 1 Timothy | 2 തിമൊഥെയൊസ് - 2 Timothy | തീത്തൊസ് - Titus | ഫിലേമോൻ - Philemon | എബ്രായർ - Hebrews | യാക്കോബ് - James | 1 പത്രൊസ് - 1 Peter | 2 പത്രൊസ് - 2 Peter | 1 യോഹന്നാൻ - 1 John | 2 യോഹന്നാൻ - 2 John | 3 യോഹന്നാൻ - 3 John | യൂദാ യുദാസ് - Jude | വെളിപ്പാടു വെളിപാട് - Revelation |

Explore Parallel Bibles
21st Century KJV | A Conservative Version | American King James Version (1999) | American Standard Version (1901) | Amplified Bible (1965) | Apostles' Bible Complete (2004) | Bengali Bible | Bible in Basic English (1964) | Bishop's Bible | Complementary English Version (1995) | Coverdale Bible (1535) | Easy to Read Revised Version (2005) | English Jubilee 2000 Bible (2000) | English Lo Parishuddha Grandham | English Standard Version (2001) | Geneva Bible (1599) | Hebrew Names Version | malayalam Bible | Holman Christian Standard Bible (2004) | Holy Bible Revised Version (1885) | Kannada Bible | King James Version (1769) | Literal Translation of Holy Bible (2000) | Malayalam Bible | Modern King James Version (1962) | New American Bible | New American Standard Bible (1995) | New Century Version (1991) | New English Translation (2005) | New International Reader's Version (1998) | New International Version (1984) (US) | New International Version (UK) | New King James Version (1982) | New Life Version (1969) | New Living Translation (1996) | New Revised Standard Version (1989) | Restored Name KJV | Revised Standard Version (1952) | Revised Version (1881-1885) | Revised Webster Update (1995) | Rotherhams Emphasized Bible (1902) | Malayalam Bible | Telugu Bible (BSI) | Telugu Bible (WBTC) | The Complete Jewish Bible (1998) | The Darby Bible (1890) | The Douay-Rheims American Bible (1899) | The Message Bible (2002) | The New Jerusalem Bible | The Webster Bible (1833) | Third Millennium Bible (1998) | Today's English Version (Good News Bible) (1992) | Today's New International Version (2005) | Tyndale Bible (1534) | Tyndale-Rogers-Coverdale-Cranmer Bible (1537) | Updated Bible (2006) | Voice In Wilderness (2006) | World English Bible | Wycliffe Bible (1395) | Young's Literal Translation (1898) | Malayalam Bible Commentary |