Acts - പ്രവൃത്തികൾ അപ്പ. പ്രവര്‍ത്തനങ്ങള്‍ 23 | View All

1. പൌലൊസ് ന്യായാധിപസംഘത്തെ ഉറ്റുനോക്കിസഹോദരന്മാരേ, ഞാന് ഇന്നേ ദിവസത്തോളവും കേവലം നല്ല മനസ്സാക്ഷിയോടും കൂടെ ദൈവത്തിന്റെ മുമ്പാകെ നടന്നിരിക്കുന്നു എന്നു പറഞ്ഞു.

1. Paul looked steadily at the Sanhedrin and began to speak, 'My brothers, to this day I have conducted myself before God with a perfectly clear conscience.'

2. അപ്പോള് മഹാപുരോഹിതനായ അനന്യാസ് അരികെ നിലക്കുന്നവരോടു അവന്റെ വായിക്കു അടിപ്പാന് കല്പിച്ചു.

2. At this the high priest Ananias ordered his attendants to strike him on the mouth.

3. പൌലൊസ് അവനോടുദൈവം നിന്നെ അടിക്കും വെള്ള തേച്ച ചുവരേ; നീ ന്യായപ്രമാണപ്രകാരം എന്നെ വിസ്തരിപ്പാന് ഇരിക്കയും ന്യായപ്രമാണത്തിന്നു വിരോധമായി എന്നെ അടിപ്പാന് കല്പിക്കയും ചെയ്യുന്നുവോ എന്നു പറഞ്ഞു.
ലേവ്യപുസ്തകം 19:15, യേഹേസ്കേൽ 13:10-15

3. Then Paul said to him, 'God will surely strike you, you whitewashed wall! How can you sit there to judge me according to the Law, and then break the Law by ordering a man to strike me?'

4. അരികെ നിലക്കുന്നവര്നീ ദൈവത്തിന്റെ മഹാപുരോഹിതനെ ശകാരിക്കുന്നുവോ എന്നു ചോദിച്ചു.

4. The attendants said, 'Are you insulting the high priest of God?

5. അതിന്നു പെലൊസ്സഹോദരന്മാരേ, മഹാപുരോഹിതന് എന്നു ഞാന് അറിഞ്ഞില്ല; “നിന്റെ ജനത്തിന്റെ അധിപതിയെ ദുഷിക്കരുതു എന്നു എഴുതിയിരിക്കുന്നുവല്ലോ എന്നു പറഞ്ഞു.
പുറപ്പാടു് 22:28

5. Paul answered, 'Brothers, I did not realise it was the high priest; certainly scripture says, 'You will not curse your people's leader.' '

6. എന്നാല് ന്യായാധിപസംഘത്തില് ഒരു പക്ഷം സദൂക്യരും ഒരുപക്ഷം പരീശന്മാരും ആകുന്നു എന്നു പൌലൊസ് അറിഞ്ഞുസഹോദരന്മാരേ, ഞാന് ഒരു പരീശനും പരീശന്മാരുടെ മകനും ആകുന്നു; മരിച്ചവരുടെ പ്രത്യാശയെയും പുനരുത്ഥാനത്തെയും കുറിച്ചു ഞാന് വിസ്താരത്തിലായിരിക്കുന്നു എന്നു വിളിച്ചു പറഞ്ഞു.

6. Now Paul was well aware that one party was made up of Sadducees and the other of Pharisees, so he called out in the Sanhedrin, 'Brothers, I am a Pharisee and the son of Pharisees. It is for our hope in the resurrection of the dead that I am on trial.'

7. അവന് ഇതു പറഞ്ഞപ്പോള് പരീശന്മാരും സദൂക്യരും തമ്മില് ഇടഞ്ഞു സംഘം ഛിദ്രിച്ചു.

7. As soon as he said this, a dispute broke out between the Pharisees and Sadducees, and the assembly was split between the two parties.

8. പുനരുത്ഥാനം ഇല്ല ദൂതനും ആത്മാവും ഇല്ല എന്നു സദൂക്യര് പറയുന്നു; പരീശന്മാരോ രണ്ടും ഉണ്ടെന്നു പ്രമാണിക്കുന്നു.

8. For the Sadducees say there is neither resurrection, nor angel, nor spirit, while the Pharisees accept all three.

9. അങ്ങനെ വലിയോരു നിലവിളി ഉണ്ടായി; പരീശപക്ഷത്തിലെ ശാസ്ത്രിമാരില് ചിലര് എഴുന്നേറ്റു വാദിച്ചുഈ മനുഷ്യനില് ഞങ്ങള് ഒരു കുറ്റവും കാണുന്നില്ല; ഒരാത്മാവോ ഒരു ദൂതനോ അവനോടു സംസാരിച്ചു എന്നു വന്നേക്കാം എന്നു പറഞ്ഞു.

9. The shouting grew louder, and some of the scribes from the Pharisees' party stood up and protested strongly, 'We find nothing wrong with this man. Suppose a spirit has spoken to him, or an angel?'

10. അങ്ങനെ വലിയ ഇടച്ചല് ആയതുകൊണ്ടു അവര് പൌലൊസിനെ ചീന്തിക്കളയും എന്നു സഹസ്രാധിപന് പേടിച്ചു, പടയാളികള് ഇറങ്ങിവന്നു അവനെ അവരുടെ നടുവില് നിന്നു പിടിച്ചെടുത്തു കോട്ടയില് കൊണ്ടുപോകുവാന് കല്പിച്ചു.

10. Feeling was running high, and the tribune, afraid that they would tear Paul to pieces, ordered his troops to go down and haul him out and bring him into the fortress.

11. രാത്രിയില് കര്ത്താവു അവന്റെ അടുക്കല് നിന്നുധൈര്യമായിരിക്ക; നീ എന്നെക്കുറിച്ചു യെരൂശലേമില് സാക്ഷീകരിച്ചതുപോലെ റോമിലും സാക്ഷീകരിക്കേണ്ടതാകുന്നു എന്നു അരുളിച്ചെയ്തു.

11. Next night, the Lord appeared to him and said, 'Courage! You have borne witness for me in Jerusalem, now you must do the same in Rome.'

12. നേരം വെളുത്തപ്പോള് ചില യെഹൂദന്മാര് തമ്മില് യോജിച്ചു പൌലൊസിനെ കൊന്നുകളയുവോളം ഒന്നും തിന്നുകയോ കുടിക്കയോ ചെയ്കയില്ല എന്നു ശപഥം ചെയ്തു.

12. When it was day, the Jews held a secret meeting at which they made a vow not to eat or drink until they had killed Paul.

13. ഈ ശപഥം ചെയ്തവര് നാല്പതില് അധികംപേര് ആയിരുന്നു.

13. More than forty of them entered this pact,

14. അവര് മഹാപുരോഹിതന്മാരുടെയും മൂപ്പന്മാരുടെയും അടുക്കല് ചെന്നുഞങ്ങള് പൌലൊസിനെ കൊന്നുകളയുവോളം ഒന്നും ആസ്വദിക്കയില്ല എന്നൊരു കഠിനശപഥം ചെയ്തിരിക്കുന്നു.

14. and they went to the chief priests and elders and told them, 'We have made a solemn vow to let nothing pass our lips until we have killed Paul.

15. ആകയാല് നിങ്ങള് അവന്റെ കാര്യം അധികം സൂക്ഷമത്തോടെ പരിശോധിക്കേണം എന്നുള്ള ഭാവത്തില് അവനെ നിങ്ങളുടെ അടുക്കല് താഴെ കൊണ്ടുവരുവാന് ന്യായാധിപസംഘവുമായി സഹസ്രാധിപനോടു അപേക്ഷിപ്പിന് ; എന്നാല് അവന് സമീപിക്കും മുമ്പെ ഞങ്ങള് അവനെ ഒടുക്കിക്കളവാന് ഒരുങ്ങിയിരിക്കുന്നു എന്നു പറഞ്ഞു.

15. Now it is up to you and the Sanhedrin together to apply to the tribune to bring him down to you, as though you meant to examine his case more closely; we, on our side, are prepared to dispose of him before he reaches you.'

16. ഈ പതിയിരിപ്പിനെക്കുറിച്ചു പൌലൊസിന്റെ പെങ്ങളുടെ മകന് കേട്ടിട്ടു ചെന്നു കോട്ടയില് കടന്നു പൌലൊസിനോടു അറിയിച്ചു.

16. But the son of Paul's sister heard of the ambush they were laying and made his way into the fortress and told Paul,

17. പൌലൊസ് ശതാധിപന്മാരില് ഒരുത്തനെ വിളിച്ചുഈ യൌവനക്കാരന്നു സഹസ്രാധിപനോടു ഒരു കാര്യം അറിയിപ്പാനുള്ളതിനാല് അവനെ അങ്ങോട്ടു കൊണ്ടു പോകേണം എന്നു പറഞ്ഞു.

17. who called one of the centurions and said, 'Take this young man to the tribune; he has something to tell him.'

18. അവന് അവനെ കൂട്ടി സഹസ്രാധിപന്റെ അടുക്കല് കൊണ്ടുചെന്നുതടവുകാരനായ പൌലൊസ് എന്നെ വിളിച്ചു, നിന്നോടു ഒരു കാര്യം പറവാനുള്ള ഈ യൌവനക്കാരനെ നിന്റെ അടുക്കല് കൊണ്ടുവരുവാന് എന്നോടു അപേക്ഷിച്ചു എന്നു പറഞ്ഞു.

18. So the man took him to the tribune, and reported, 'The prisoner Paul summoned me and requested me to bring this young man to you; he has something to tell you.'

19. സഹസ്രാധിപന് അവനെ കൈകൂ പിടിച്ചു മാറിനിന്നുഎന്നോടു ബോധിപ്പിപ്പാനുള്ളതു എന്തു എന്നു സ്വകാര്യമായി ചോദിച്ചു.

19. Then the tribune took him by the hand and drew him aside and questioned him in private, 'What is it you have to tell me?'

20. അതിന്നു അവന് യെഹൂദന്മാര് പൌലൊസിനെക്കുറിച്ചു അധികം സൂക്ഷമത്തോടെ വിസ്താരം കഴിക്കേണമെന്നുള്ള ഭാവത്തില് വന്നു നാളെ അവനെ ന്യായാധിപസംഘത്തിലേക്കു കൊണ്ടുവരേണ്ടതിന്നു നിന്നോടു അപേക്ഷിപ്പാന് ഒത്തു കൂടിയിരിക്കുന്നു.

20. He replied, 'The Jews have made a plan to ask you to take Paul down to the Sanhedrin tomorrow, as though they meant to enquire more closely into his case.

21. നീ അവരെ വിശ്വസിച്ചു പോകരുതു; അവരില് നാല്പതില് അധികം പേര് അവനെ ഒടുക്കിക്കളയുവോളം ഒന്നും തിന്നുകയോ കുടിക്കയോ ചെയ്കയില്ല എന്നു ശപഥംചെയ്തു അവന്നായി പതിയിരിക്കുന്നു; നിന്റെ വാഗ്ദത്തം കിട്ടും എന്നു ആശിച്ചു അവര് ഇപ്പോള് ഒരുങ്ങി നിലക്കുന്നു എന്നു പറഞ്ഞു.

21. Do not believe them. There are more than forty of them lying in wait for him, and they have vowed not to eat or drink until they have got rid of him. They are ready now and only waiting for your order to be given.'

22. നീ ഇതു എന്നോടു അറിയിച്ചു എന്നു ആരോടും മിണ്ടരുതു എന്നു സഹസ്രാധിപന് കല്പിച്ചു യൌവനക്കാരനെ പറഞ്ഞയച്ചു.

22. The tribune let the young man go with this order, 'Tell no one that you have given me this information.'

23. പിന്നെ അവന് ശതാധിപന്മാരില് രണ്ടുപേരെ വരുത്തിഈ രാത്രിയില് മൂന്നാം മണിനേരത്തു കൈസര്യകൂ പോകുവാന് ഇരുനൂറു കാലാളെയും എഴുപതു കുതിരച്ചേവകരെയും ഇരുനൂറു കുന്തക്കാരെയും ഒരുക്കുവിന് .

23. Then he summoned two of the centurions and said, 'Get two hundred soldiers ready to leave for Caesarea by the third hour of the night with seventy cavalry and two hundred auxiliaries;

24. പൌലൊസിനെ കയറ്റി ദേശാധിപതിയായ ഫേലിക്സിന്റെ അടുക്കല് ക്ഷേമത്തോട എത്തിപ്പാന് മൃഗവാഹനങ്ങളെയും സംഭരിപ്പിന് എന്നു കല്പിച്ചു.

24. provide horses for Paul, and deliver him unharmed to Felix the governor.'

25. താഴെ പറയുന്ന വിധത്തില് ഒരു എഴുത്തു എഴുതി

25. He also wrote a letter in these terms:

26. ക്ളൌദ്യൊസ് ലുസിയാസ് രാജശ്രീ ഫേലിക്സ് ദേശാധിപതിക്കു വന്ദനം.

26. 'Claudius Lysias to his Excellency the governor Felix, greetings.

27. ഈ പുരുഷനെ യെഹൂദന്മാര് പിടിച്ചു കൊല്ലുവാന് ഭാവിച്ചപ്പോള് റോമപൌരന് എന്നു അറിഞ്ഞു ഞാന് പട്ടാളത്തോടും കൂടെ നേരിട്ടു ചെന്നു അവനെ വിടുവിച്ചു.

27. This man had been seized by the Jews and would have been murdered by them; but I came on the scene with my troops and got him away, having discovered that he was a Roman citizen.

28. അവന്റെമേല് കുറ്റം ചുമത്തുന്ന സംഗതി ഗ്രഹിപ്പാന് ഇച്ഛിച്ചിട്ടു അവരുടെ ന്യായാധിപസംഘത്തിലേക്കു അവനെ കൊണ്ടുചെന്നു.

28. Wanting to find out what charge they were making against him, I brought him before their Sanhedrin.

29. എന്നാല് അവരുടെ ന്യായപ്രമാണം സംബന്ധിച്ചുള്ള തര്ക്കങ്ങളെക്കുറിച്ചു കുറ്റം ചുമത്തുന്നതല്ലാതെ മരണത്തിന്നോ ചങ്ങലെക്കോ യോഗ്യമായതു ഒന്നും ഇല്ല എന്നു കണ്ടു.

29. I found that the accusation concerned disputed points of their Law, but that there was no charge deserving death or imprisonment.

30. അനന്തരം ഈ പുരുഷന്റെ നേരെ അവര് കൂട്ടുകെട്ടു ഉണ്ടാക്കുന്നു എന്നു തുമ്പുകിട്ടിയപ്പോള് ഞാന് തല്ക്ഷണം അവനെ നിന്റെ അടുക്കലേക്കു അയച്ചിരിക്കുന്നു; അവന്റെ നേരെയുള്ള അന്യായം സന്നിധാനത്തില് ബോധിപ്പിപ്പാന് വാദികളോടു കല്പിച്ചുമിരിക്കുന്നു; ശുഭമായിരിക്കട്ടെ.

30. Acting on information that there was a conspiracy against the man, I hasten to send him to you, and have notified his accusers that they must state their case against him in your presence.'

31. പടയാളികള് കല്പനപ്രകാരം പൌലൊസിനെ കൂട്ടി രാത്രിയില് അന്തിപത്രിസോളം കൊണ്ടുചെന്നു,

31. The soldiers carried out their orders; they took Paul and escorted him by night to Antipatris.

32. പിറ്റെന്നാള് കുതിരച്ചേവകരെ അവനോടുകൂടെ അയച്ചു കോട്ടയിലേക്കു മടങ്ങിപോന്നു.

32. Next day they left the mounted escort to go on with him and returned to the fortress.

33. മറ്റവര് കൈസര്യയില് എത്തി ദേശാധിപതിക്കു എഴുത്തു കൊടുത്തു പൌലൊസിനെയും അവന്റെ മുമ്പില് നിര്ത്തി.

33. On arriving at Caesarea the escort delivered the letter to the governor and handed Paul over to him.

34. അവന് എഴുത്തു വായിച്ചിട്ടു ഏതു സംസ്ഥാനക്കാരന് എന്നു ചോദിച്ചു. കിലിക്യക്കാരന് എന്നു കേട്ടാറെ

34. When he had read it, he asked Paul what province he came from. Learning that he was from Cilicia he said,

35. വാദികളും കൂടെ വന്നു ചേരുമ്പോള് നിന്നെ വിസ്തരിക്കാം എന്നു പറഞ്ഞു ഹെരോദാവിന്റെ ആസ്ഥാനത്തില് അവനെ കാത്തു കൊള്വാന് കല്പിച്ചു.

35. 'I will hear your case as soon as your accusers are here too.' Then he ordered him to be held in Herod's praetorium.



Shortcut Links
പ്രവൃത്തികൾ അപ്പ. പ്രവര്‍ത്തനങ്ങള്‍ - Acts : 1 | 2 | 3 | 4 | 5 | 6 | 7 | 8 | 9 | 10 | 11 | 12 | 13 | 14 | 15 | 16 | 17 | 18 | 19 | 20 | 21 | 22 | 23 | 24 | 25 | 26 | 27 | 28 |
ഉല്പത്തി - Genesis | പുറപ്പാടു് - Exodus | ലേവ്യപുസ്തകം - Leviticus | സംഖ്യാപുസ്തകം - Numbers | ആവർത്തനം - Deuteronomy | യോശുവ - Joshua | ന്യായാധിപന്മാർ - Judges | രൂത്ത് - Ruth | 1 ശമൂവേൽ - 1 Samuel | 2 ശമൂവേൽ - 2 Samuel | 1 രാജാക്കന്മാർ - 1 Kings | 2 രാജാക്കന്മാർ - 2 Kings | 1 ദിനവൃത്താന്തം - 1 Chronicles | 2 ദിനവൃത്താന്തം - 2 Chronicles | എസ്രാ - Ezra | നെഹെമ്യാവു - Nehemiah | എസ്ഥേർ - Esther | ഇയ്യോബ് - Job | സങ്കീർത്തനങ്ങൾ - Psalms | സദൃശ്യവാക്യങ്ങൾ - Proverbs | സഭാപ്രസംഗി - Ecclesiastes | ഉത്തമ ഗീതം ഉത്തമഗീതം - Song of Songs | യെശയ്യാ - Isaiah | യിരേമ്യാവു - Jeremiah | വിലാപങ്ങൾ - Lamentations | യേഹേസ്കേൽ - Ezekiel | ദാനീയേൽ - Daniel | ഹോശേയ - Hosea | യോവേൽ - Joel | ആമോസ് - Amos | ഓബദ്യാവു - Obadiah | യോനാ - Jonah | മീഖാ - Micah | നഹൂം - Nahum | ഹബക്കൂക്‍ - Habakkuk | സെഫന്യാവു - Zephaniah | ഹഗ്ഗായി - Haggai | സെഖർയ്യാവു - Zechariah | മലാഖി - Malachi | മത്തായി - Matthew | മർക്കൊസ് - Mark | ലൂക്കോസ് - Luke | യോഹന്നാൻ - John | പ്രവൃത്തികൾ അപ്പ. പ്രവര്‍ത്തനങ്ങള്‍ - Acts | റോമർ - Romans | 1 കൊരിന്ത്യർ - 1 Corinthians | 2 കൊരിന്ത്യർ - 2 Corinthians | ഗലാത്യർ ഗലാത്തിയാ - Galatians | എഫെസ്യർ എഫേസോസ് - Ephesians | ഫിലിപ്പിയർ ഫിലിപ്പി - Philippians | കൊലൊസ്സ്യർ കൊളോസോസ് - Colossians | 1 തെസ്സലൊനീക്യർ - 1 Thessalonians | 2 തെസ്സലൊനീക്യർ - 2 Thessalonians | 1 തിമൊഥെയൊസ് - 1 Timothy | 2 തിമൊഥെയൊസ് - 2 Timothy | തീത്തൊസ് - Titus | ഫിലേമോൻ - Philemon | എബ്രായർ - Hebrews | യാക്കോബ് - James | 1 പത്രൊസ് - 1 Peter | 2 പത്രൊസ് - 2 Peter | 1 യോഹന്നാൻ - 1 John | 2 യോഹന്നാൻ - 2 John | 3 യോഹന്നാൻ - 3 John | യൂദാ യുദാസ് - Jude | വെളിപ്പാടു വെളിപാട് - Revelation |

Explore Parallel Bibles
21st Century KJV | A Conservative Version | American King James Version (1999) | American Standard Version (1901) | Amplified Bible (1965) | Apostles' Bible Complete (2004) | Bengali Bible | Bible in Basic English (1964) | Bishop's Bible | Complementary English Version (1995) | Coverdale Bible (1535) | Easy to Read Revised Version (2005) | English Jubilee 2000 Bible (2000) | English Lo Parishuddha Grandham | English Standard Version (2001) | Geneva Bible (1599) | Hebrew Names Version | malayalam Bible | Holman Christian Standard Bible (2004) | Holy Bible Revised Version (1885) | Kannada Bible | King James Version (1769) | Literal Translation of Holy Bible (2000) | Malayalam Bible | Modern King James Version (1962) | New American Bible | New American Standard Bible (1995) | New Century Version (1991) | New English Translation (2005) | New International Reader's Version (1998) | New International Version (1984) (US) | New International Version (UK) | New King James Version (1982) | New Life Version (1969) | New Living Translation (1996) | New Revised Standard Version (1989) | Restored Name KJV | Revised Standard Version (1952) | Revised Version (1881-1885) | Revised Webster Update (1995) | Rotherhams Emphasized Bible (1902) | Malayalam Bible | Telugu Bible (BSI) | Telugu Bible (WBTC) | The Complete Jewish Bible (1998) | The Darby Bible (1890) | The Douay-Rheims American Bible (1899) | The Message Bible (2002) | The New Jerusalem Bible | The Webster Bible (1833) | Third Millennium Bible (1998) | Today's English Version (Good News Bible) (1992) | Today's New International Version (2005) | Tyndale Bible (1534) | Tyndale-Rogers-Coverdale-Cranmer Bible (1537) | Updated Bible (2006) | Voice In Wilderness (2006) | World English Bible | Wycliffe Bible (1395) | Young's Literal Translation (1898) | Malayalam Bible Commentary |