Acts - പ്രവൃത്തികൾ അപ്പ. പ്രവര്‍ത്തനങ്ങള്‍ 28 | View All

1. രക്ഷപ്പെട്ടശേഷം ദ്വീപിന്റെ പേര് മെലിത്ത എന്നു ഞങ്ങള് ഗ്രഹിച്ചു.

1. And being saved, then they knew that the island is called Melita.

2. അവിടത്തെ ബര്ബരന്മാര് ഞങ്ങള്ക്കു അസാധാരണ ദയ കാണിച്ചു മഴയും ശീതവും നിമിത്തം തീ കൂട്ടി ഞങ്ങളെ ഒക്കെയും കൈക്കൊണ്ടു.

2. And the foreigners were showing not the common kindness to us, for having kindled a fire because of the rain coming on, and because of the cold, they welcomed us all.

3. പൌലൊസ് കുറെ വിറകു പെറുക്കി തീയില് ഇട്ടപ്പൊള് ഒരു അണലി ചൂടുനിമിത്തം പുറപ്പെട്ടു അവന്റെ കൈകൂ പറ്റി.

3. And Paul gathering a bunch of sticks, and putting them on the fire, a snake coming out from the heat fastened on his hand.

4. ആ ജന്തു അവന്റെ കൈമേല് തൂങ്ങുന്നതു ബര്ബരന്മാര് കണ്ടപ്പോള്ഈ മനുഷ്യന് ഒരു കുലപാതകന് സംശയമില്ല; കടലിലല് നിന്നു രക്ഷപ്പെട്ടിട്ടും നീതിദേവി അവനെ ജീവിച്ചിരിപ്പാന് സമ്മതിക്കുന്നില്ല എന്നു തമ്മില് പറഞ്ഞു.

4. And when the foreigners saw the beast hanging from his hand, they said to one another, By all means this man is a murderer, whom being saved out of the sea, Justice did not permit to live.

5. അവനോ ആ ജന്തുവിനെ തീയില് കുടഞ്ഞു കളഞ്ഞു, ദോഷം ഒന്നും പറ്റിയില്ല.

5. Then he indeed shaking the beast off into the fire, he suffered no harm.

6. അവന് വീര്ക്കുംകയോ പെട്ടെന്നു ചത്തു വീഴുകയോ ചെയ്യും എന്നു വെച്ചു അവര് കാത്തുനിന്നു; വളരെ നേരം കാത്തുനിന്നിട്ടും അവന്നു ആപത്തു ഒന്നും ഭവിക്കുന്നില്ല എന്നു കണ്ടു മനസ്സു മാറി അവന് ഒരു ദേവന് എന്നു പറഞ്ഞു.

6. But they expected him to be about to become inflamed, or suddenly to fall down dead. But over much time, they expecting and seeing nothing amiss happening to him, changing their minds, they said him to be a god.

7. ആ സ്ഥലത്തിന്റെ സമീപത്തു പുബ്ളിയൊസ് എന്ന ദ്വീപുപ്രമാണിക്കു ഒരു ജന്മഭൂമി ഉണ്ടായിരുന്നു; അവന് ഞങ്ങളെ ചേര്ത്തു മൂന്നു ദിവസം ആദരവോടെ അതിഥിസല്ക്കാരം ചെയ്തു.

7. And in the parts about that place were lands to the chief of the island, Publius by name. Welcoming us, he housed us three days in a friendly way.

8. പുബ്ളിയൊസിന്റെ അപ്പന് പനിയും അതിസാരവും പിടിച്ചു കിടപ്പായിരുന്നു. പൌലൊസ് അവന്റെ അടുക്കല് അകത്തു ചെന്നു പ്രാര്ത്ഥിച്ചു അവന്റെമേല് കൈവെച്ചു സൌഖ്യം വരുത്തി.

8. And it happened the father of Publius was lying down, suffering from fevers and dysentery; to whom Paul, entering and praying, laying on his hands, cured him.

9. ഇതു സംഭവിച്ചശേഷം ദ്വീപിലെ മറ്റു ദീനക്കാരും വന്നു സൌഖ്യം പ്രാപിച്ചു.

9. Then, this taking place, the ones in the island having infirmities also came up, and they were healed.

10. അവരും ഏറിയ സമ്മാനം തന്നു ഞങ്ങളെ മാനിച്ചു; ഞങ്ങള് കപ്പല് കയറുന്ന സമയം ആവശ്യമുള്ളതു കയറ്റിത്തന്നു.

10. They also honored us with many honors. And on our setting sail, they lay on us such things as were needed.

11. മൂന്നു മാസം കഴിഞ്ഞശേഷം ആ ദ്വീപില് ശീതകാലം കഴിച്ചു കിടന്നിരുന്ന അശ്വനി ചിഹ്നമുള്ളോരു അലെക്സ ന്ത്രിയകപ്പലില് ഞങ്ങള് കയറി പുറപ്പെട്ടു,

11. And after three months we sailed in a ship which had wintered in the island, an Alexandrian with an ensign, Twin Brothers.

12. സുറക്കൂസയില് കരെക്കിറിങ്ങി മൂന്നു നാള് പാര്ത്തു; അവിടെ നിന്നു ചുറ്റി ഔടി രേഗ്യൊനില് എത്തി.

12. And landing at Syracuse, we remained three days.

13. ഒരു ദിവസം കഴിഞ്ഞിട്ടു തെക്കങ്കാറ്റു അടിച്ചതിനാല് പിറ്റേന്നു പുത്യൊലിയില് എത്തി.

13. Going around from there, we arrived at Rhegium. And after one day, a south wind having come on, on the second we came to Puteoli,

14. അവിടെ സഹോദരന്മാരെ കണ്ടു തങ്ങളോടു കൂടെ ഏഴു നാള് താമസിക്കേണം എന്നു അവന് അപേക്ഷിച്ചു; പിന്നെ ഞങ്ങള് റോമയില് എത്തി.

14. where finding brothers, we were begged by them to remain seven days. And so we went toward Rome.

15. അവിടത്തെ സഹോദരന്മാര് ഞങ്ങളുടെ വര്ത്തമാനം കേട്ടിട്ടു അപ്യപുരവും ത്രിമണ്ഡപവും വരെ ഞങ്ങളെ എതിരേറ്റു വന്നു; അവരെ കണ്ടിട്ടു പൌലൊസ് ദൈവത്തെ വാഴ്ത്തി ധൈര്യം പ്രാപിച്ചു.

15. And the brothers from there hearing about us, they came out to meet us, as far as the marketplace of Appius, and Three Taverns; whom Paul seeing, thanking God, he took courage.

16. റോമയില് എത്തിയശേഷം തനിക്കു കാവലായ പടയാളിയോടുകൂടെ വേറിട്ടു പാര്പ്പാന് പൌലൊസിന്നു അനുവാദം കിട്ടി.

16. And when we went into Rome, the centurion delivered the prisoners to the camp commander. But Paul was allowed to remain by himself, with the soldier guarding him.

17. മൂന്നു ദിവസം കഴിഞ്ഞിട്ടു അവന് യെഹൂദന്മാരില് പ്രധാനികളായവരെ വിളിപ്പിച്ചു. അവര് വന്നുകൂടിയപ്പോള് അവരോടു പറഞ്ഞതുസഹോദരന്മാരേ, ഞാന് ജനത്തിന്നോ പിതാക്കന്മാരുടെ ആചാരങ്ങള്ക്കോ വിരോധം ഒന്നും ചെയ്തിട്ടില്ലാതിരിക്കെ എന്നെ യെരൂശലേമില്നിന്നു ബദ്ധനായി റോമക്കാരുടെ കയ്യില് ഏല്പിച്ചു.

17. And after three days, it happened that Paul called together those being chief of the Jews. And they coming together, he said to them, Men, brothers, I did nothing contrary to the people, or to the ancestral customs. I was delivered a prisoner from Jerusalem into the hands of the Romans,

18. അവര് വിസ്തരിച്ചാറെ മരണയോഗ്യമായതു ഒന്നും എന്നില് കാണായ്കയാല് എന്നെ വിട്ടയപ്പാന് അവര്ക്കും മനസുണ്ടായിരുന്നു

18. who examining me were of a mind to let me go, because no cause of death was in me.

19. എന്നാല് യെഹൂദന്മാര് എതിര്പറകയാല് ഞാന് കൈസരെ അഭയം ചൊല്ലേണ്ടിവന്നു; എന്റെ ജാതിയുടെ നേരെ അന്യായം ബോധിപ്പിപ്പാന് എനിക്കു യാതൊന്നും ഉണ്ടായിട്ടല്ലതാനും.

19. But the Jews speaking against it, I was compelled to appeal to Caesar, not as having anything to accuse my nation.

20. ഇതു ഹേതുവായി നിങ്ങളെ കണ്ടു സംസാരിക്കേണം എന്നുവെച്ചു ഞാന് നിങ്ങളെ വിളിപ്പിച്ചു. യിസ്രായേലിന്റെ പ്രത്യാശനിമിത്തം ആകുന്നു ഞാന് ഈ ചങ്ങല ചുമക്കുന്നതു.

20. On account of this, then, I called for you, to see and to speak to you. For I have this chain around me for the sake of the hope of Israel.

21. അവര് അവനോടു; നിന്റെ സംഗതിക്കു യെഹൂദ്യയില് നിന്നു ഞങ്ങള്ക്കു എഴുത്തു വരികയോ സഹോദരന്മാരില് ആരും വന്നു നിന്നെക്കൊണ്ടു യാതൊരു ദോഷവുംപറകയോ ചെയ്തിട്ടില്ല.

21. And they said to him, We neither received letters concerning you from the Jews, nor having arrived has any one of the brothers reported or spoken anything evil concerning you.

22. എങ്കിലും ഈ മതഭേദത്തിന്നു എല്ലായിടത്തും വിരോധം പറയുന്നു എന്നു ഞങ്ങള് അറിയുന്നതിനാല് നിന്റെ മതം ഇന്നതു എന്നു നീ തന്നേ പറഞ്ഞുകേള്പ്പാന് ആഗ്രഹിക്കുന്നു എന്നു പറഞ്ഞു.

22. But we think it fit to hear from you as to what you think, for truly as concerning this sect, it is known to us that it is spoken against everywhere.

23. ഒരു ദിവസം നിശ്ചയിച്ചിട്ടു പലരും അവന്റെ പാര്പ്പിടത്തില് അവന്റെ അടുക്കല് വന്നു; അവരോടു അവന് ദൈവരാജ്യത്തിന്നു സാക്ഷ്യം പറഞ്ഞു മോശെയുടെ ന്യായപ്രമാണവും പ്രവാചകപുസ്തകങ്ങളും ആധാരമാക്കി യേശുവിനെക്കുറിച്ചു അവര്ക്കും ബോധം വരുമാറു രാവിലെ തുടങ്ങി സന്ധ്യവരെ വിവരിച്ചു.

23. And having appointed him a day, more came to him in the lodging, to whom he expounded, earnestly testifying the kingdom of God and persuading them the things concerning Jesus, both from the Law of Moses and the Prophets, from morning until evening.

24. അവന് പറഞ്ഞതു ചിലര് സമ്മതിച്ചു; ചിലര് വിശ്വസിച്ചില്ല.

24. And some indeed were persuaded by that being said, others disbelieved.

25. അവര് തമ്മില് യോജിക്കാതെ പിരിഞ്ഞുപോകുമ്പോള് പൌലൊസ് അവരോടു ഒരു വാക്കു പറഞ്ഞതെന്തെന്നാല്

25. And disagreeing with one another, they were let go, Paul saying one word: Well did the Holy Spirit speak through the prophet Isaiah to our fathers,

26. “നിങ്ങള് ചെവികൊണ്ടു കേട്ടിട്ടും ഗ്രഹിക്കാതിരിക്കും; കണ്ണുകൊണ്ടു കണ്ടിട്ടും കാണാതിരിക്കും; കണ്ണുകൊണ്ടു കാണാതെയും ചെവികൊണ്ടു കേള്ക്കാതെയും ഹൃദയംകൊണ്ടു ഗ്രഹിച്ചു മനന്തിരിയാതെയും .
യെശയ്യാ 6:9-10

26. saying, 'Go to this people and say, You will surely hear, and not at all understand; and you will surely see, and not at all perceive;

27. ഞാന് അവരെ സൌഖ്യമാക്കാതെയും ഇരിക്കേണ്ടതിന്നു ഈ ജനത്തിന്റെ ഹൃദയം തടിച്ചിരിക്കുന്നു. അവരുടെ ചെവി കേള്പ്പാന് മന്ദമായിരിക്കുന്നു; അവരുടെ കണ്ണു അടെച്ചിരിക്കുന്നു എന്നു ഈ ജനത്തിന്റെ അടുക്കല് പോയി പറക” എന്നിങ്ങനെ പരിശുദ്ധാത്മാവു യെശയ്യാപ്രവാചകന് മുഖാന്തരം നിങ്ങളുടെ പിതാക്കന്മാരോടു പറഞ്ഞിരിക്കുന്നതു ശരി തന്നേ.
യെശയ്യാ 6:9-10

27. for the heart of this people was fattened, and they have heard with the ears heavily; and they closed their eyes lest at any time they see with their eyes, and hear with their ears, and understand with their heart, and be converted, and I should heal them.' Isa. 6:9, 10

28. ആകയാല് ദൈവം തന്റെ ഈ രക്ഷ ജാതികള്ക്കു അയച്ചിരിക്കുന്നു; അവര് കേള്ക്കും എന്നു നിങ്ങള് അറിഞ്ഞുകൊള്വിന് .
സങ്കീർത്തനങ്ങൾ 67:2, സങ്കീർത്തനങ്ങൾ 98:3, യെശയ്യാ 40:5

28. Then let it be known to you that the salvation of God was sent to the nations, and they will hear. LXX-Psa. 66:3; MT-Psa. 67:2

29. അവന് കൂലിക്കു വാങ്ങിയ വീട്ടില് രണ്ടു സംവത്സരം മുഴുവന് പാര്ത്തു, തന്റെ അടുക്കല് വരുന്നവരെ ഒക്കെയും കൈക്കൊണ്ടു

29. And he saying these things, the Jews went away, having much discussion among themselves.

30. പൂര്ണ്ണ പ്രാഗത്ഭ്യത്തോടെ വിഘ്നംകൂടാതെ ദൈവരാജ്യം പ്രസംഗിച്ചും കര്ത്താവായ യേശുക്രിസ്തുവിനെക്കുറിച്ചു ഉപദേശിച്ചും പോന്നു.

30. And Paul remained two whole years in his own rented place, and he welcomed all those coming in to him,



Shortcut Links
പ്രവൃത്തികൾ അപ്പ. പ്രവര്‍ത്തനങ്ങള്‍ - Acts : 1 | 2 | 3 | 4 | 5 | 6 | 7 | 8 | 9 | 10 | 11 | 12 | 13 | 14 | 15 | 16 | 17 | 18 | 19 | 20 | 21 | 22 | 23 | 24 | 25 | 26 | 27 | 28 |
ഉല്പത്തി - Genesis | പുറപ്പാടു് - Exodus | ലേവ്യപുസ്തകം - Leviticus | സംഖ്യാപുസ്തകം - Numbers | ആവർത്തനം - Deuteronomy | യോശുവ - Joshua | ന്യായാധിപന്മാർ - Judges | രൂത്ത് - Ruth | 1 ശമൂവേൽ - 1 Samuel | 2 ശമൂവേൽ - 2 Samuel | 1 രാജാക്കന്മാർ - 1 Kings | 2 രാജാക്കന്മാർ - 2 Kings | 1 ദിനവൃത്താന്തം - 1 Chronicles | 2 ദിനവൃത്താന്തം - 2 Chronicles | എസ്രാ - Ezra | നെഹെമ്യാവു - Nehemiah | എസ്ഥേർ - Esther | ഇയ്യോബ് - Job | സങ്കീർത്തനങ്ങൾ - Psalms | സദൃശ്യവാക്യങ്ങൾ - Proverbs | സഭാപ്രസംഗി - Ecclesiastes | ഉത്തമ ഗീതം ഉത്തമഗീതം - Song of Songs | യെശയ്യാ - Isaiah | യിരേമ്യാവു - Jeremiah | വിലാപങ്ങൾ - Lamentations | യേഹേസ്കേൽ - Ezekiel | ദാനീയേൽ - Daniel | ഹോശേയ - Hosea | യോവേൽ - Joel | ആമോസ് - Amos | ഓബദ്യാവു - Obadiah | യോനാ - Jonah | മീഖാ - Micah | നഹൂം - Nahum | ഹബക്കൂക്‍ - Habakkuk | സെഫന്യാവു - Zephaniah | ഹഗ്ഗായി - Haggai | സെഖർയ്യാവു - Zechariah | മലാഖി - Malachi | മത്തായി - Matthew | മർക്കൊസ് - Mark | ലൂക്കോസ് - Luke | യോഹന്നാൻ - John | പ്രവൃത്തികൾ അപ്പ. പ്രവര്‍ത്തനങ്ങള്‍ - Acts | റോമർ - Romans | 1 കൊരിന്ത്യർ - 1 Corinthians | 2 കൊരിന്ത്യർ - 2 Corinthians | ഗലാത്യർ ഗലാത്തിയാ - Galatians | എഫെസ്യർ എഫേസോസ് - Ephesians | ഫിലിപ്പിയർ ഫിലിപ്പി - Philippians | കൊലൊസ്സ്യർ കൊളോസോസ് - Colossians | 1 തെസ്സലൊനീക്യർ - 1 Thessalonians | 2 തെസ്സലൊനീക്യർ - 2 Thessalonians | 1 തിമൊഥെയൊസ് - 1 Timothy | 2 തിമൊഥെയൊസ് - 2 Timothy | തീത്തൊസ് - Titus | ഫിലേമോൻ - Philemon | എബ്രായർ - Hebrews | യാക്കോബ് - James | 1 പത്രൊസ് - 1 Peter | 2 പത്രൊസ് - 2 Peter | 1 യോഹന്നാൻ - 1 John | 2 യോഹന്നാൻ - 2 John | 3 യോഹന്നാൻ - 3 John | യൂദാ യുദാസ് - Jude | വെളിപ്പാടു വെളിപാട് - Revelation |

Explore Parallel Bibles
21st Century KJV | A Conservative Version | American King James Version (1999) | American Standard Version (1901) | Amplified Bible (1965) | Apostles' Bible Complete (2004) | Bengali Bible | Bible in Basic English (1964) | Bishop's Bible | Complementary English Version (1995) | Coverdale Bible (1535) | Easy to Read Revised Version (2005) | English Jubilee 2000 Bible (2000) | English Lo Parishuddha Grandham | English Standard Version (2001) | Geneva Bible (1599) | Hebrew Names Version | malayalam Bible | Holman Christian Standard Bible (2004) | Holy Bible Revised Version (1885) | Kannada Bible | King James Version (1769) | Literal Translation of Holy Bible (2000) | Malayalam Bible | Modern King James Version (1962) | New American Bible | New American Standard Bible (1995) | New Century Version (1991) | New English Translation (2005) | New International Reader's Version (1998) | New International Version (1984) (US) | New International Version (UK) | New King James Version (1982) | New Life Version (1969) | New Living Translation (1996) | New Revised Standard Version (1989) | Restored Name KJV | Revised Standard Version (1952) | Revised Version (1881-1885) | Revised Webster Update (1995) | Rotherhams Emphasized Bible (1902) | Malayalam Bible | Telugu Bible (BSI) | Telugu Bible (WBTC) | The Complete Jewish Bible (1998) | The Darby Bible (1890) | The Douay-Rheims American Bible (1899) | The Message Bible (2002) | The New Jerusalem Bible | The Webster Bible (1833) | Third Millennium Bible (1998) | Today's English Version (Good News Bible) (1992) | Today's New International Version (2005) | Tyndale Bible (1534) | Tyndale-Rogers-Coverdale-Cranmer Bible (1537) | Updated Bible (2006) | Voice In Wilderness (2006) | World English Bible | Wycliffe Bible (1395) | Young's Literal Translation (1898) | Malayalam Bible Commentary |