1 Corinthians - 1 കൊരിന്ത്യർ 16 | View All

1. വിശുദ്ധന്മാര്ക്കും വേണ്ടിയുള്ള ധര്മ്മശേഖരത്തിന്റെ കാര്യ്യത്തിലോ ഞാന് ഗലാത്യസഭകളോടു ആജ്ഞാപിച്ചതുപോലെ നിങ്ങളും ചെയ്വിന് .

1. Now concerning the collection for the holy ones, as I commanded the assemblies of Galatia, you do likewise.

2. ഞാന് വന്നശേഷം മാത്രം ശേഖരം ഉണ്ടാകാതിരിക്കേണ്ടതിന്നു ആഴ്ചവട്ടത്തില് ഒന്നാം നാള്തോറും നിങ്ങളില് ഔരോരുത്തന് തനിക്കു കഴിവുള്ളതു ചരതിച്ചു തന്റെ പക്കല് വെച്ചുകൊള്ളേണം.

2. On the first day of the week, let each one of you save, as he may prosper, that no collections be made when I come.

3. ഞാന് എത്തിയശേഷം നിങ്ങളുടെ ധര്മ്മം യെരൂശലേമിലേക്കു കൊണ്ടുപോകുവാന് നിങ്ങള്ക്കു സമ്മതമുള്ളവരെ ഞാന് എഴുത്തോടുകൂടെ അയക്കും.

3. When I arrive, I will send whoever you approve with letters to carry your gracious gift to Yerushalayim.

4. ഞാനും പോകുവാന് തക്കവണ്ണം അതു യോഗ്യമായിരുന്നാല് അവര്ക്കും എന്നോടു കൂടി പോരാം.

4. If it is appropriate for me to go also, they will go with me.

5. ഞാന് മക്കെദോന്യയില്കൂടി കടന്ന ശേഷം നിങ്ങളുടെ അടുക്കല് വരും; മക്കെദോന്യയില്കൂടി ആകുന്നു ഞാന് വരുന്നതു.

5. But I will come to you when I have passed through Macedonia, for I am passing through Macedonia.

6. ഞാന് പോകുന്നേടത്തേക്കു നിങ്ങള് എന്നെ യാത്ര അയപ്പാന് തക്കവണ്ണം പക്ഷേ നിങ്ങളോടുകൂടെ പാര്ക്കും; ഹിമകാലംകൂടെ കഴിക്കുമായിരിക്കും.

6. But with you it may be that I will stay, or even winter, that you may send me on my journey wherever I go.

7. കര്ത്താവു അനുവദിച്ചാല് കുറേക്കാലം നിങ്ങളോടുകൂടെ പാര്പ്പാന് ആശിക്കുന്നതുകൊണ്ടു ഞാന് ഈ പ്രാവശ്യം കടന്നുപോകുംവഴിയില് അല്ല നിങ്ങളെ കാണ്മാന് ഇച്ഛിക്കുന്നതു.

7. For I do not wish to see you now in passing, but I hope to stay a while with you, if the Lord permits.

8. എഫെസൊസില് ഞാന് പെന്തെക്കൊസ്ത്വരെ പാര്ക്കും.
ലേവ്യപുസ്തകം 23:15-21, ആവർത്തനം 16:9-11

8. But I will stay at Ephesus until Shavu`ot,

9. എനിക്കു വലിയതും സഫലവുമായോരു വാതില് തുറന്നിരിക്കുന്നു; എതിരാളികളും പലര് ഉണ്ടു.

9. for a great and effective door has opened to me, and there are many adversaries.

10. തിമൊഥെയൊസ് വന്നാല് അവന് നിങ്ങളുടെ ഇടയില് നിര്ഭയനായിരിപ്പാന് നോക്കുവിന് ; എന്നെപ്പോലെ തന്നേ അവന് കര്ത്താവിന്റെ വേല ചെയ്യുന്നുവല്ലോ.

10. Now if Timothy comes, see that he is with you without fear, for he does the work of the Lord, as I also do.

11. ആരും അവനെ അലക്ഷ്യമാക്കരുതു; ഞാന് സഹോദരന്മാരുമായി അവനെ കാത്തിരിക്കകൊണ്ടു എന്റെ അടുക്കല് വരുവാന് അവനെ സമാധാനത്തോടെ യാത്ര അയപ്പിന് .

11. Therefore let no one despise him. But set him forward on his journey in shalom, that he may come to me; for I expect him with the brothers.

12. സഹോദരനായ അപ്പൊല്ലോസിന്റെ കാര്യ്യമോ, അവന് സഹോദരന്മാരോടുകൂടെ നിങ്ങളുടെ അടുക്കല് വരേണം എന്നു ഞാന് അവനോടു വളരെ അപേക്ഷിച്ചു എങ്കിലും ഇപ്പോള് വരുവാന് അവന്നു ഒട്ടും മനസ്സായില്ല; അവസരം കിട്ടിയാല് അവന് വരും.

12. Now concerning Apollos, the brother, I strongly urged him to come to you with the brothers; and it was not at all his desire to come now; but he will come when he has an opportunity.

13. ഉണര്ന്നിരിപ്പിന് ; വിശ്വാസത്തില് നിലനില്പിന് ; പുരുഷത്വം കാണിപ്പിന് ; ശക്തിപ്പെടുവിന് .
സങ്കീർത്തനങ്ങൾ 31:24

13. Watch! Stand firm in the faith! Be courageous! Be strong!

14. നിങ്ങള് ചെയ്യുന്നതെല്ലാം സ്നേഹത്തില് ചെയ്വിന് .

14. Let all that you do be done in love.

15. സഹോദരന്മാരേ, സ്തെഫനാസിന്റെ കുടുംബം അഖായയിലെ ആദ്യഫലം എന്നും അവര് വിശുദ്ധന്മാരുടെ ശുശ്രൂഷെക്കു തങ്ങളെത്തന്നേ ഏല്പിച്ചിരിക്കുന്നു എന്നും നിങ്ങള് അറിയുന്നുവല്ലോ.

15. Now I beg you, brothers (you know the house of Stephanas, that it is the first fruits of Achaia, and that they have set themselves to minister to the holy ones),

16. ഇങ്ങനെയുള്ളവര്ക്കും അവരോടുകൂടെ പ്രവര്ത്തിക്കയും അദ്ധ്വാനിക്കയും ചെയ്യുന്ന ഏവന്നും നിങ്ങളും കീഴ്പെട്ടിരിക്കേണം എന്നു ഞാന് നിങ്ങളെ പ്രബോധിപ്പിക്കുന്നു.

16. that you also be in subjection to such, and to everyone who helps in the work and labors.

17. സ്തെഫനാസും ഫൊര്ത്തുനാതൊസും അഖായിക്കൊസും വന്നതു എനിക്കു സന്തോഷമായി. നിങ്ങളുടെ ഭാഗത്തു കുറവായിരുന്നതു അവര് നികത്തിയിരിക്കുന്നു.

17. I rejoice at the coming of Stephanas, Fortunatus, and Achaicus; for that which was lacking on your part, they supplied.

18. അവര് എന്റെ മനസ്സും നിങ്ങളുടെ മനസ്സും തണുപ്പിച്ചുവല്ലോ; ഇങ്ങനെയുള്ളവരെ മാനിച്ചുകൊള്വിന് .

18. For they refreshed my spirit and yours. Therefore acknowledge those who are like that.

19. ആസ്യയിലെ സഭകള് നിങ്ങളെ വന്ദനം ചെയ്യുന്നു; അക്വിലാവും പ്രിസ്കയും അവരുടെ ഭവനത്തിലെ സഭയോടുകൂടെ കര്ത്താവില് നിങ്ങളെ വളരെ വന്ദനം ചെയ്യുന്നു.

19. The assemblies of Asia greet you. Aquila and Priscilla greet you much in the Lord, together with the assembly that is in their house.

20. സകല സഹോദരന്മാരും നിങ്ങളെ വന്ദനം ചെയ്യുന്നു; വിശുദ്ധചുംബനത്താല് അന്യോന്യം വന്ദനം ചെയ്വിന് .

20. All the brothers greet you. Greet one another with a holy kiss.

21. പൌലൊസായ എന്റെ കയ്യാല് വന്ദനം.

21. This greeting is by me, Sha'ul, with my own hand.

22. കര്ത്താവിനെ സ്നേഹിക്കാത്തവന് ഏവനും ശപിക്കപ്പെട്ടവന് ! നമ്മുടെ കര്ത്താവു വരുന്നു.

22. If any man doesn't love the Lord Yeshua the Messiah, let him be accursed. Maranata!

23. കര്ത്താവായ യേശുക്രിസ്തുവിന്റെ കൃപ നിങ്ങളോടുകൂടെ ഇരിക്കുമാറാകട്ടെ.

23. The grace of the Lord Yeshua the Messiah be with you.

24. നിങ്ങള്ക്കു എല്ലാവര്ക്കും ക്രിസ്തുയേശുവില് എന്റെ സ്നേഹം. ആമേന് .

24. My love to all of you in Messiah Yeshua. Amein.



Shortcut Links
1 കൊരിന്ത്യർ - 1 Corinthians : 1 | 2 | 3 | 4 | 5 | 6 | 7 | 8 | 9 | 10 | 11 | 12 | 13 | 14 | 15 | 16 |
ഉല്പത്തി - Genesis | പുറപ്പാടു് - Exodus | ലേവ്യപുസ്തകം - Leviticus | സംഖ്യാപുസ്തകം - Numbers | ആവർത്തനം - Deuteronomy | യോശുവ - Joshua | ന്യായാധിപന്മാർ - Judges | രൂത്ത് - Ruth | 1 ശമൂവേൽ - 1 Samuel | 2 ശമൂവേൽ - 2 Samuel | 1 രാജാക്കന്മാർ - 1 Kings | 2 രാജാക്കന്മാർ - 2 Kings | 1 ദിനവൃത്താന്തം - 1 Chronicles | 2 ദിനവൃത്താന്തം - 2 Chronicles | എസ്രാ - Ezra | നെഹെമ്യാവു - Nehemiah | എസ്ഥേർ - Esther | ഇയ്യോബ് - Job | സങ്കീർത്തനങ്ങൾ - Psalms | സദൃശ്യവാക്യങ്ങൾ - Proverbs | സഭാപ്രസംഗി - Ecclesiastes | ഉത്തമ ഗീതം ഉത്തമഗീതം - Song of Songs | യെശയ്യാ - Isaiah | യിരേമ്യാവു - Jeremiah | വിലാപങ്ങൾ - Lamentations | യേഹേസ്കേൽ - Ezekiel | ദാനീയേൽ - Daniel | ഹോശേയ - Hosea | യോവേൽ - Joel | ആമോസ് - Amos | ഓബദ്യാവു - Obadiah | യോനാ - Jonah | മീഖാ - Micah | നഹൂം - Nahum | ഹബക്കൂക്‍ - Habakkuk | സെഫന്യാവു - Zephaniah | ഹഗ്ഗായി - Haggai | സെഖർയ്യാവു - Zechariah | മലാഖി - Malachi | മത്തായി - Matthew | മർക്കൊസ് - Mark | ലൂക്കോസ് - Luke | യോഹന്നാൻ - John | പ്രവൃത്തികൾ അപ്പ. പ്രവര്‍ത്തനങ്ങള്‍ - Acts | റോമർ - Romans | 1 കൊരിന്ത്യർ - 1 Corinthians | 2 കൊരിന്ത്യർ - 2 Corinthians | ഗലാത്യർ ഗലാത്തിയാ - Galatians | എഫെസ്യർ എഫേസോസ് - Ephesians | ഫിലിപ്പിയർ ഫിലിപ്പി - Philippians | കൊലൊസ്സ്യർ കൊളോസോസ് - Colossians | 1 തെസ്സലൊനീക്യർ - 1 Thessalonians | 2 തെസ്സലൊനീക്യർ - 2 Thessalonians | 1 തിമൊഥെയൊസ് - 1 Timothy | 2 തിമൊഥെയൊസ് - 2 Timothy | തീത്തൊസ് - Titus | ഫിലേമോൻ - Philemon | എബ്രായർ - Hebrews | യാക്കോബ് - James | 1 പത്രൊസ് - 1 Peter | 2 പത്രൊസ് - 2 Peter | 1 യോഹന്നാൻ - 1 John | 2 യോഹന്നാൻ - 2 John | 3 യോഹന്നാൻ - 3 John | യൂദാ യുദാസ് - Jude | വെളിപ്പാടു വെളിപാട് - Revelation |

Explore Parallel Bibles
21st Century KJV | A Conservative Version | American King James Version (1999) | American Standard Version (1901) | Amplified Bible (1965) | Apostles' Bible Complete (2004) | Bengali Bible | Bible in Basic English (1964) | Bishop's Bible | Complementary English Version (1995) | Coverdale Bible (1535) | Easy to Read Revised Version (2005) | English Jubilee 2000 Bible (2000) | English Lo Parishuddha Grandham | English Standard Version (2001) | Geneva Bible (1599) | Hebrew Names Version | malayalam Bible | Holman Christian Standard Bible (2004) | Holy Bible Revised Version (1885) | Kannada Bible | King James Version (1769) | Literal Translation of Holy Bible (2000) | Malayalam Bible | Modern King James Version (1962) | New American Bible | New American Standard Bible (1995) | New Century Version (1991) | New English Translation (2005) | New International Reader's Version (1998) | New International Version (1984) (US) | New International Version (UK) | New King James Version (1982) | New Life Version (1969) | New Living Translation (1996) | New Revised Standard Version (1989) | Restored Name KJV | Revised Standard Version (1952) | Revised Version (1881-1885) | Revised Webster Update (1995) | Rotherhams Emphasized Bible (1902) | Malayalam Bible | Telugu Bible (BSI) | Telugu Bible (WBTC) | The Complete Jewish Bible (1998) | The Darby Bible (1890) | The Douay-Rheims American Bible (1899) | The Message Bible (2002) | The New Jerusalem Bible | The Webster Bible (1833) | Third Millennium Bible (1998) | Today's English Version (Good News Bible) (1992) | Today's New International Version (2005) | Tyndale Bible (1534) | Tyndale-Rogers-Coverdale-Cranmer Bible (1537) | Updated Bible (2006) | Voice In Wilderness (2006) | World English Bible | Wycliffe Bible (1395) | Young's Literal Translation (1898) | Malayalam Bible Commentary |