2 Corinthians - 2 കൊരിന്ത്യർ 10 | View All

1. നിങ്ങളുടെ സമക്ഷത്തു താഴ്മയുള്ളവന് എന്നും അകലത്തിരിക്കെ നിങ്ങളോടു ധൈര്യ്യപ്പെടുന്നവന് എന്നുമുള്ള പൌലൊസായ ഞാന് ക്രിസ്തുവിന്റെ സൌമ്യതയും ശാന്തതയും ഔര്പ്പിച്ചു നിങ്ങളെ പ്രബോധിപ്പിക്കുന്നു.

1. And Y my silf Poul biseche you, bi the myldenesse and softnesse of Crist, which in the face am meke among you, and Y absent triste in you.

2. ഞങ്ങള് ജഡത്തെ അനുസരിച്ചു നടക്കുന്നു എന്നു നിരൂപിക്കുന്ന ചിലരോടു ധീരത കാണിപ്പാന് ഞാന് ഭാവിക്കുന്നു; ഞാന് നിങ്ങളുടെ അടുക്കല് വരുമ്പോള് അങ്ങനെ ഖണ്ഡിതമായ ധൈര്യ്യം കാണിപ്പാന് ഇടവരരുതു എന്നു അപേക്ഷിക്കുന്നു.

2. For Y preie you, that lest Y present be not bold bi the trist, in which Y am gessid to be bold in to summe, that demen vs, as if we wandren aftir the fleisch.

3. ഞങ്ങള് ജഡത്തില് സഞ്ചരിക്കുന്നവര് എങ്കിലും ജഡപ്രകാരം പോരാടുന്നില്ല.

3. For we walkynge in fleisch, fiyten not aftir the fleisch.

4. ഞങ്ങളുടെ പോരിന്റെ ആയുധങ്ങളോ ജഡികങ്ങള് അല്ല, കോട്ടകളെ ഇടിപ്പാന് ദൈവസന്നിധിയില് ശക്തിയുള്ളവ തന്നേ.

4. For the armuris of oure knyythod ben not fleischli, but myyti bi God to the distruccioun of strengthis. And we distrien counsels,

5. അവയാല് ഞങ്ങള് സങ്കല്പങ്ങളും ദൈവത്തിന്റെ പരിജ്ഞാനത്തിന്നു വിരോധമായി പൊങ്ങുന്ന എല്ലാ ഉയര്ച്ചയും ഇടിച്ചുകളഞ്ഞു, ഏതു വിചാരത്തെയും ക്രിസ്തുവിനോടുള്ള അനുസരണത്തിന്നായിട്ടു പിടിച്ചടക്കി,

5. and alle hiynesse that hiyeth it silf ayens the science of God, and dryuen `in to caitifte al vndirstonding in to the seruyce of Crist.

6. നിങ്ങളുടെ അനുസരണം തികഞ്ഞു വരുമ്പോള് എല്ലാ അനുസരണക്കേടിന്നും പ്രതികാരം ചെയ്വാന് ഒരുങ്ങിയുമിരിക്കുന്നു. നിങ്ങള് പുറമെയുള്ളതു നോക്കുന്നു.

6. And we han redi to venge al vnobedience, whanne youre obedience schal be fillid.

7. താന് ക്രിസ്തുവിന്നുള്ളവന് എന്നു ഒരുത്തന് ഉറച്ചിരിക്കുന്നു എങ്കില് അവന് ക്രിസ്തുവിന്നുള്ളവന് എന്നപോലെ ഞങ്ങളും ക്രിസ്തുവിനുള്ളവര് എന്നു അവന് പിന്നെയും നിരൂപിക്കട്ടെ.
പുറപ്പാടു് 32:6

7. Se ye the thingis that ben after the face. If ony man trustith to him silf, that he is of Crist, thenke he this thing eft anentis hym silf,

8. നിങ്ങളെ ഇടിച്ചുകളവാനല്ല പണിവാനത്രേ കര്ത്താവു ഞങ്ങള്ക്കു തന്ന അധികാരത്തെക്കുറിച്ചു ഒന്നു അധികം പ്രശംസിച്ചാലും ഞാന് ലജ്ജിച്ചുപോകയില്ല.

8. for as he is Cristis, so also we. For if Y schal glorie ony thing more of oure power, which the Lord yaf to vs in to edifiyng, and not in to youre distruccioun, Y schal not be schamed.

9. ഞാന് ലേഖനങ്ങളെക്കൊണ്ടു നിങ്ങളെ പേടിപ്പിക്കുന്നു എന്നു തോന്നരുതു.

9. But that Y be not gessid as to fere you bi epistlis,

10. അവന്റെ ലേഖനങ്ങള് ഘനവും ഊറ്റവും ഉള്ളവ തന്നേ; ശരീരസന്നിധിയോ ബലഹീനവും വാക്കു നിന്ദ്യവുമത്രേ എന്നു ചിലര് പറയുന്നുവല്ലോ.

10. for thei seien, That epistlis ben greuouse and stronge, but the presence of the bodi is feble, and the word worthi to be dispisid.

11. അകലെയിരിക്കുമ്പോള് ഞങ്ങള് ലേഖനങ്ങളാല് വാക്കില് എങ്ങനെയുള്ളവരോ അരികത്തിരിക്കുമ്പോള് പ്രവൃത്തിയിലും അങ്ങനെയുള്ളവര് തന്നേ എന്നു അങ്ങനത്തവന് നിരൂപിക്കട്ടെ.

11. He that is suche oon, thenke this, for suche as we absent ben in word bi pistlis, suche we ben present in dede.

12. തങ്ങളെത്തന്നേ ശ്ളാഘിക്കുന്ന ചിലരോടു ഞങ്ങളെത്തന്നേ ചേര്ത്തൊരുമിപ്പാനോ ഉപമിപ്പാനോ തുനിയുന്നില്ല; അവര് തങ്ങളാല് തന്നേ തങ്ങളെ അളക്കുകയും തങ്ങളോടു തന്നേ തങ്ങളെ ഉപമിക്കയും ചെയ്യുന്നതുകൊണ്ടു തിരിച്ചറിവുള്ളവരല്ല.

12. For we doren not putte vs among, or comparisoune vs to summen, that comenden hem silf; but we mesuren vs in vs silf, and comparisounen vs silf to vs.

13. ഞങ്ങളോ അളവില്ലാത്തവണ്ണമല്ല, നിങ്ങളുടെ അടുക്കലോളം എത്തുമാറു ദൈവം ഞങ്ങള്ക്കു അളന്നുതന്ന അതിരിന്റെ അളവിന്നു ഒത്തവണ്ണമത്രേ പ്രശംസിക്കുന്നതു.

13. For we schulen not haue glorie ouer mesure, but bi the mesure of the reule which God mesuride to vs, the mesure that stretchith to you.

14. ഞങ്ങള് നിങ്ങളുടെ അടുക്കലോളം എത്താതെ അതിര് കടന്നു പോകുന്നു എന്നല്ല; ക്രിസ്തുവിന്റെ സുവിശേഷം പ്രസംഗിച്ചുകൊണ്ടു ഞങ്ങള് നിങ്ങളുടെ അടുക്കലോളം വന്നിട്ടുണ്ടല്ലോ.

14. For we ouerstretchen not forth vs, as not stretchinge to you. For to you we camen in the gospel of Crist,

15. ഞങ്ങള് മറ്റുള്ളവരുടെ പ്രയത്നഫലം കൈവശമാക്കി അളവില്ലാതെ പ്രശംസിക്കുന്നു എന്നുമില്ല. നിങ്ങളുടെ വിശ്വാസം വര്ദ്ധിച്ചാല് ഞങ്ങളുടെ അതിരിന്നകത്തു നിങ്ങളുടെ ഇടയില് അത്യന്തം വലുതായ ഫലം പ്രാപിപ്പാനും

15. not gloriynge ouer mesure in othere mennus trauelis. For we `han hope of youre feith that wexith in you to be magnefied bi oure reule in abundaunce,

16. മറ്റൊരുത്തന്റെ അതിരിന്നകത്തു സാധിച്ചതില് പ്രശംസിക്കാതെ നിങ്ങള്ക്കു അപ്പുറത്തുള്ള ദിക്കുകളോളം സുവിശേഷം പ്രസംഗിപ്പാനും ആശിക്കയത്രേ ചെയ്യുന്നു.

16. also to preche in to tho thingis that ben biyendis you, not to haue glorie in othere mennus reule, in these thingis that ben maad redi.

17. പ്രശംസിക്കുന്നവന് കര്ത്താവില് പ്രശംസിക്കട്ടെ. തന്നെത്താന് പുകഴ്ത്തുന്നവനല്ല കര്ത്താവു പുകഴ്ത്തുന്നവനത്രേ കൊള്ളാകുന്നവന് .
യിരേമ്യാവു 9:24

17. He that glorieth, haue glorie in the Lord.



Shortcut Links
2 കൊരിന്ത്യർ - 2 Corinthians : 1 | 2 | 3 | 4 | 5 | 6 | 7 | 8 | 9 | 10 | 11 | 12 | 13 |
ഉല്പത്തി - Genesis | പുറപ്പാടു് - Exodus | ലേവ്യപുസ്തകം - Leviticus | സംഖ്യാപുസ്തകം - Numbers | ആവർത്തനം - Deuteronomy | യോശുവ - Joshua | ന്യായാധിപന്മാർ - Judges | രൂത്ത് - Ruth | 1 ശമൂവേൽ - 1 Samuel | 2 ശമൂവേൽ - 2 Samuel | 1 രാജാക്കന്മാർ - 1 Kings | 2 രാജാക്കന്മാർ - 2 Kings | 1 ദിനവൃത്താന്തം - 1 Chronicles | 2 ദിനവൃത്താന്തം - 2 Chronicles | എസ്രാ - Ezra | നെഹെമ്യാവു - Nehemiah | എസ്ഥേർ - Esther | ഇയ്യോബ് - Job | സങ്കീർത്തനങ്ങൾ - Psalms | സദൃശ്യവാക്യങ്ങൾ - Proverbs | സഭാപ്രസംഗി - Ecclesiastes | ഉത്തമ ഗീതം ഉത്തമഗീതം - Song of Songs | യെശയ്യാ - Isaiah | യിരേമ്യാവു - Jeremiah | വിലാപങ്ങൾ - Lamentations | യേഹേസ്കേൽ - Ezekiel | ദാനീയേൽ - Daniel | ഹോശേയ - Hosea | യോവേൽ - Joel | ആമോസ് - Amos | ഓബദ്യാവു - Obadiah | യോനാ - Jonah | മീഖാ - Micah | നഹൂം - Nahum | ഹബക്കൂക്‍ - Habakkuk | സെഫന്യാവു - Zephaniah | ഹഗ്ഗായി - Haggai | സെഖർയ്യാവു - Zechariah | മലാഖി - Malachi | മത്തായി - Matthew | മർക്കൊസ് - Mark | ലൂക്കോസ് - Luke | യോഹന്നാൻ - John | പ്രവൃത്തികൾ അപ്പ. പ്രവര്‍ത്തനങ്ങള്‍ - Acts | റോമർ - Romans | 1 കൊരിന്ത്യർ - 1 Corinthians | 2 കൊരിന്ത്യർ - 2 Corinthians | ഗലാത്യർ ഗലാത്തിയാ - Galatians | എഫെസ്യർ എഫേസോസ് - Ephesians | ഫിലിപ്പിയർ ഫിലിപ്പി - Philippians | കൊലൊസ്സ്യർ കൊളോസോസ് - Colossians | 1 തെസ്സലൊനീക്യർ - 1 Thessalonians | 2 തെസ്സലൊനീക്യർ - 2 Thessalonians | 1 തിമൊഥെയൊസ് - 1 Timothy | 2 തിമൊഥെയൊസ് - 2 Timothy | തീത്തൊസ് - Titus | ഫിലേമോൻ - Philemon | എബ്രായർ - Hebrews | യാക്കോബ് - James | 1 പത്രൊസ് - 1 Peter | 2 പത്രൊസ് - 2 Peter | 1 യോഹന്നാൻ - 1 John | 2 യോഹന്നാൻ - 2 John | 3 യോഹന്നാൻ - 3 John | യൂദാ യുദാസ് - Jude | വെളിപ്പാടു വെളിപാട് - Revelation |

Explore Parallel Bibles
21st Century KJV | A Conservative Version | American King James Version (1999) | American Standard Version (1901) | Amplified Bible (1965) | Apostles' Bible Complete (2004) | Bengali Bible | Bible in Basic English (1964) | Bishop's Bible | Complementary English Version (1995) | Coverdale Bible (1535) | Easy to Read Revised Version (2005) | English Jubilee 2000 Bible (2000) | English Lo Parishuddha Grandham | English Standard Version (2001) | Geneva Bible (1599) | Hebrew Names Version | malayalam Bible | Holman Christian Standard Bible (2004) | Holy Bible Revised Version (1885) | Kannada Bible | King James Version (1769) | Literal Translation of Holy Bible (2000) | Malayalam Bible | Modern King James Version (1962) | New American Bible | New American Standard Bible (1995) | New Century Version (1991) | New English Translation (2005) | New International Reader's Version (1998) | New International Version (1984) (US) | New International Version (UK) | New King James Version (1982) | New Life Version (1969) | New Living Translation (1996) | New Revised Standard Version (1989) | Restored Name KJV | Revised Standard Version (1952) | Revised Version (1881-1885) | Revised Webster Update (1995) | Rotherhams Emphasized Bible (1902) | Malayalam Bible | Telugu Bible (BSI) | Telugu Bible (WBTC) | The Complete Jewish Bible (1998) | The Darby Bible (1890) | The Douay-Rheims American Bible (1899) | The Message Bible (2002) | The New Jerusalem Bible | The Webster Bible (1833) | Third Millennium Bible (1998) | Today's English Version (Good News Bible) (1992) | Today's New International Version (2005) | Tyndale Bible (1534) | Tyndale-Rogers-Coverdale-Cranmer Bible (1537) | Updated Bible (2006) | Voice In Wilderness (2006) | World English Bible | Wycliffe Bible (1395) | Young's Literal Translation (1898) | Malayalam Bible Commentary |