Turn Off
21st Century KJV
A Conservative Version
American King James Version (1999)
American Standard Version (1901)
Amplified Bible (1965)
Apostles' Bible Complete (2004)
Bengali Bible
Bible in Basic English (1964)
Bishop's Bible
Complementary English Version (1995)
Coverdale Bible (1535)
Easy to Read Revised Version (2005)
English Jubilee 2000 Bible (2000)
English Lo Parishuddha Grandham
English Standard Version (2001)
Geneva Bible (1599)
Hebrew Names Version
Hindi Bible
Holman Christian Standard Bible (2004)
Holy Bible Revised Version (1885)
Kannada Bible
King James Version (1769)
Literal Translation of Holy Bible (2000)
Malayalam Bible
Modern King James Version (1962)
New American Bible
New American Standard Bible (1995)
New Century Version (1991)
New English Translation (2005)
New International Reader's Version (1998)
New International Version (1984) (US)
New International Version (UK)
New King James Version (1982)
New Life Version (1969)
New Living Translation (1996)
New Revised Standard Version (1989)
Restored Name KJV
Revised Standard Version (1952)
Revised Version (1881-1885)
Revised Webster Update (1995)
Rotherhams Emphasized Bible (1902)
Tamil Bible
Telugu Bible (BSI)
Telugu Bible (WBTC)
The Complete Jewish Bible (1998)
The Darby Bible (1890)
The Douay-Rheims American Bible (1899)
The Message Bible (2002)
The New Jerusalem Bible
The Webster Bible (1833)
Third Millennium Bible (1998)
Today's English Version (Good News Bible) (1992)
Today's New International Version (2005)
Tyndale Bible (1534)
Tyndale-Rogers-Coverdale-Cranmer Bible (1537)
Updated Bible (2006)
Voice In Wilderness (2006)
World English Bible
Wycliffe Bible (1395)
Young's Literal Translation (1898)
Cross Reference Bible
1. സ്വാതന്ത്ര്യത്തിന്നായിട്ടു ക്രിസ്തു നമ്മെ സ്വതന്ത്രരാക്കി; ആകയാല് അതില് ഉറെച്ചുനില്പിന് ; അടിമനുകത്തില് പിന്നെയും കുടുങ്ങിപ്പോകരുതു.
1. Christ made us free. Stay that way. Do not get chained all over again in the Law and its kind of religious worship.
2. നിങ്ങള് പരിച്ഛേദന ഏറ്റാല് ക്രിസ്തുവിനെക്കൊണ്ടു നിങ്ങള്ക്കു ഒരു പ്രയോജനവുമില്ല എന്നു പൌലൊസായ ഞാന് നിങ്ങളോടു പറയുന്നു.
2. Listen to me! I, Paul, tell you that if you have the religious act of becoming a Jew done on you, Christ will be of no use to you at all.
3. പരിച്ഛേദന ഏലക്കുന്ന ഏതു മനുഷ്യനോടുംഅവന് ന്യായപ്രമാണം മുഴുവനും നിവര്ത്തിപ്പാന് കടമ്പെട്ടിരിക്കുന്നു എന്നു ഞാന് പിന്നെയും സാക്ഷീകരിക്കുന്നു.
3. I say it again. Every man who has the religious act of becoming a Jew done on him must obey every Law.
4. ന്യായപ്രമാണത്താല് നീതീകരിക്കപ്പെടുവാന് ഇച്ഛിക്കുന്ന നിങ്ങള് ക്രിസ്തുവിനോടു വേറുപെട്ടുപോയി; നിങ്ങള് കൃപയില്നിന്നു വീണുപോയി.
4. If you expect to be made right with God by obeying the Law, then you have turned away from Christ and His loving-favor.
5. ഞങ്ങളോ വിശ്വാസത്താല് നീതി ലഭിക്കും എന്നുള്ള പ്രത്യാശാനിവൃത്തിയെ ആത്മാവിനാല് കാത്തിരിക്കുന്നു.
5. We are waiting for the hope of being made right with God. This will come through the Holy Spirit and by faith.
6. ക്രിസ്തുയേശുവില് പരിച്ഛേദനയല്ല അഗ്രചര്മ്മവുമല്ല സ്നേഹത്താല് വ്യാപരിക്കുന്ന വിശ്വാസമത്രേ കാര്യം.
6. If we belong to Jesus Christ, it means nothing to have or not to have gone through the religious act of becoming a Jew. But faith working through love is important.
7. നിങ്ങള് നന്നായി ഔടിയിരുന്നു; സത്യം അനുസരിക്കാതിരിപ്പാന് നിങ്ങളെ ആര് തടുത്തു കളഞ്ഞു?
7. You were doing well. Who stopped you from obeying the truth?
8. ഇങ്ങനെ നിങ്ങളെ അനുസരിപ്പിച്ചതു നിങ്ങളെ വിളിച്ചവന്റെ പ്രവൃത്തിയല്ല.
8. Whatever he used did not come from the One Who chose you to have life.
9. അസാരം പുളിമാവു പിണ്ഡത്തെ മുഴുവനും പുളിപ്പിക്കുന്നു.
9. It only takes a little yeast to make the whole loaf of bread rise.
10. നിങ്ങള്ക്കു ഭിന്നാഭിപ്രായമുണ്ടാകയില്ല എന്നു ഞാന് കര്ത്താവില് ഉറെച്ചിരിക്കുന്നു; എന്നാല് നിങ്ങളെ കലക്കുന്നവന് ആരായാലും ശിക്ഷാവിധി ചുമക്കും.
10. I feel I can trust you because of what the Lord has done in your life. I believe you will not follow another way. Whoever is trying to lead you in the wrong way will suffer for it.
11. ഞാനോ, സഹോദരന്മാരേ, ഇപ്പോഴും പരിച്ഛേദന പ്രസംഗിക്കുന്നു എന്നു വരികില് ഇനിയും ഉപദ്രവം സഹിക്കുന്നതു എന്തു? അങ്ങനെ എങ്കില് ക്രൂശിന്റെ ഇടര്ച്ച നീങ്ങിപ്പോയല്ലോ.
11. Christian brothers, if I would still preach that people must go through the religious act of becoming a Jew to be a Christian, I would not be suffering from those who are making it hard for me. If I preached like that, the Jews would have no reason to be against the cross of Christ.
12. നിങ്ങളെ കലഹിപ്പിക്കുന്നവര് അംഗച്ഛേദം ചെയ്തുകൊണ്ടാല് കൊള്ളായിരുന്നു.
12. I wish those who are so willing to cut your bodies would complete the job by cutting themselves off from you.
13. സഹോദരന്മാരേ, നിങ്ങള് സ്വാതന്ത്ര്യത്തിന്നായി വിളിക്കപ്പെട്ടിരിക്കുന്നു; ഈ സ്വാതന്ത്ര്യം ജഡത്തിന്നു അവസരമാക്കുക മാത്രം ചെയ്യാതെ സ്നേഹത്താല് അന്യോന്യം സേവിപ്പിന് .
13. Christian brother, you were chosen to be free. Be careful that you do not please your old selves by sinning because you are free. Live this free life by loving and helping others.
14. കൂട്ടുകാരനെ നിന്നെപ്പോലെ തന്നേ സ്നേഹിക്കേണം. എന്നുള്ള ഏകവാക്യത്തില് ന്യായപ്രമാണം മുഴുവനും അടങ്ങിയിരിക്കുന്നു.ലേവ്യപുസ്തകം 19:18
14. You obey the whole Law when you do this one thing, 'Love your neighbor as you love yourself.' (Leviticus 19:18)
15. നിങ്ങള് അന്യോന്യം കടിക്കയും തിന്നുകളയും ചെയ്താലോ ഒരുവനാല് ഒരുവന് ഒടുങ്ങിപ്പോകാതിരിപ്പാന് സൂക്ഷിച്ചുകൊള്വിന് .
15. But if you hurt and make it hard for each other, watch out or you may be destroyed by each other.
16. ആത്മാവിനെ അനുസരിച്ചുനടപ്പിന് ; എന്നാല് നിങ്ങള് ജഡത്തിന്റെ മോഹം നിവര്ത്തിക്കയില്ല എന്നു ഞാന് പറയുന്നു.
16. I say this to you: Let the Holy Spirit lead you in each step. Then you will not please your sinful old selves.
17. ജഡാഭിലാഷം ആത്മാവിന്നും ആത്മാഭിലാഷം ജഡത്തിന്നും വിരോധമായിരിക്കുന്നു. നിങ്ങള് ഇച്ഛിക്കുന്നതു ചെയ്യാതവണ്ണം അവ തമ്മില് പ്രതിക്കുലമല്ലോ.
17. The things our old selves want to do are against what the Holy Spirit wants. The Holy Spirit does not agree with what our sinful old selves want. These two are against each other. So you cannot do what you want to do.
18. ആത്മാവിനെ അനുസരിച്ചുനടക്കുന്നു എങ്കില് നിങ്ങള് ന്യായപ്രമാണത്തിന് കീഴുള്ളവരല്ല.
18. If you let the Holy Spirit lead you, the Law no longer has power over you.
19. ജഡത്തിന്റെ പ്രവൃത്തികളോ ദുര്ന്നടപ്പു, അശുദ്ധി, ദുഷ്കാമം, വിഗ്രഹാരാധന,
19. The things your sinful old self wants to do are: sex sins, sinful desires, wild living,
20. ആഭിചാരം, പക, പിണക്കം, ജാരശങ്ക, ക്രോധം, ശാഠ്യം,
20. worshiping false gods, witchcraft, hating, fighting, being jealous, being angry, arguing, dividing into little groups and thinking the other groups are wrong, false teaching,
21. ദ്വന്ദ്വപക്ഷം, ഭിന്നത, അസൂയ, മദ്യപാനം, വെറിക്കൂത്തു മുതലായവ എന്നു വെളിവാകുന്നു; ഈ വക പ്രവര്ത്തിക്കുന്നവന് ദൈവരാജ്യം അവകാശമാക്കുകയില്ല എന്നു ഞാന് മുമ്പെ പറഞ്ഞതുപോലെ ഇപ്പോഴും നിങ്ങളോടു മുന് കൂട്ടി പറയുന്നു.
21. wanting something someone else has, killing other people, using strong drink, wild parties, and all things like these. I told you before and I am telling you again that those who do these things will have no place in the holy nation of God.
22. ആത്മാവിന്റെ ഫലമോസ്നേഹം, സന്തോഷം, സമാധാനം, ദീര്ഘക്ഷമ, ദയ, പരോപകാരം, വിശ്വസ്തത, സൌമ്യത,
22. But the fruit that comes from having the Holy Spirit in our lives is: love, joy, peace, not giving up, being kind, being good, having faith,
23. ഇന്ദ്രിയജയം; ഈ വകെക്കു വിരോധമായി ഒരു ന്യായപ്രമാണവുമില്ല.
23. being gentle, and being the boss over our own desires. The Law is not against these things.
24. ക്രിസ്തുയേശുവിന്നുള്ളവര് ജഡത്തെ അതിന്റെ രാഗമോഹങ്ങളോടും കൂടെ ക്രൂശിച്ചിരിക്കുന്നു.
24. Those of us who belong to Christ have nailed our sinful old selves on His cross. Our sinful desires are now dead.
25. ആത്മാവിനാല് നാം ജീവിക്കുന്നു എങ്കില് ആത്മാവിനെ അനുസരിച്ചു നടക്കുകയും ചെയ്ക.
25. If the Holy Spirit is living in us, let us be led by Him in all things.
26. നാം അന്യോന്യം പോരിന്നു വിളിച്ചും അന്യോന്യം അസൂയപ്പെട്ടുംകൊണ്ടു വൃഥാഭിമാനികള് ആകരുതു.
26. Let us not become proud in ways in which we should not. We must not make hard feelings among ourselves as Christians or make anyone jealous.