Deuteronomy - ആവർത്തനം 16 | View All

1. ആബീബ് മാസം ആചരിച്ചു നിന്റെ ദൈവമായ യഹോവേക്കു പെസഹ കൊണ്ടാടേണം; ആബീബ് മാസത്തിലല്ലോ നിന്റെ ദൈവമായ യഹോവ രാത്രിയില് നിന്നെ മിസ്രയീമില്നിന്നു പുറപ്പെടുവിച്ചതു.
ലൂക്കോസ് 2:41

1. Obserue the moneth Abib, yt thou offre Easter vnto the LORDE yi God: for in the moneth Abib the LORDE thy God broughte ye out of Egipte by nighte.

2. യഹോവ തന്റെ നാമം സ്ഥാപിപ്പാന് തിരഞ്ഞെടുക്കുന്ന സ്ഥലത്തു നിന്റെ ദൈവമായ യഹോവേക്കു പെസഹയാഗമായി ആടുകളെയും മാടുകളെയും അറുക്കേണം.

2. And for the Easter vnto ye LORDE thy God, thou shalt offre oxen & shepe, in ye place which ye LORDE shal chose, yt his name maye dwell there.

3. നീ മിസ്രയീംദേശത്തുനിന്നു പുറപ്പെട്ട ദിവസത്തെ നിന്റെ ആയുഷ്കാലം ഒക്കെയും ഔര്ക്കേണ്ടതിന്നു അതിനോടുകൂടെ പുളിച്ച അപ്പം തിന്നരുതു; നീ കഷ്ടതയുടെ ആഹാരമായ പുളിപ്പില്ലാത്ത അപ്പം ഏഴു ദിവസം തിന്നേണം; തത്രപ്പാടോടുകൂടിയല്ലോ നീ മിസ്രയീംദേശത്തുനിന്നു പുറപ്പെട്ടതു.
1 കൊരിന്ത്യർ 5:8

3. Thou shalt eate no leuended bred in yt feast. Seuen dayes shalt thou eate the vnleuended bred of thy tribulacion: For with soroufull haist camest thou out of the londe of Egipte, that thou mayest remebre the daye of thy departinge out of ye londe of Egipte, all yi life longe.

4. ഏഴു ദിവസം നിന്റെ ദേശത്തെങ്ങും പുളിച്ച അപ്പം കാണരുതു; ആദ്യ ദിവസം വൈകുന്നേരം അറുത്ത മാംസത്തില് ഒട്ടും രാവിലേക്കു ശേഷിക്കരുതു.

4. In seue dayes shal there no leueded bred be sene within all thy coastes: & of the flesh that is offred ye first daye at euen, there shal nothinge be lefte ouer night vntyll the mornynge.

5. നിന്റെ ദൈവമായ യഹോവ നിനക്കു തരുന്ന ഏതെങ്കിലും ഒരു പട്ടണത്തില്വെച്ചു പെസഹയെ അറുത്തുകൂടാ.

5. Thou mayest not offre Easter wt in eny of thy gates, which the LORDE thy God hath geuen the:

6. നിന്റെ ദൈവമായ യഹോവ തന്റെ നാമം സ്ഥാപിപ്പാന് തിരഞ്ഞെടുക്കുന്ന സ്ഥലത്തുവെച്ചു മാത്രം, സന്ധ്യാസമയത്തു, നീ മിസ്രയീമില്നിന്നു പുറപ്പെട്ട നേരത്തു തന്നേ, സൂര്യന് അസ്തമിക്കുമ്പോള് പെസഹയെ അറുക്കേണം.

6. but in the place which the LORDE thy God hath chosen, that his name maye dwell there, there shalt thou offre this Easter, at euen whan the Sonne is gone downe, euen in the same season that thou camest out of Egipte:

7. നിന്റെ ദൈവമായ യഹോവ തിരഞ്ഞെടുക്കുന്ന സ്ഥലത്തുവെച്ചു അതിനെ ചുട്ടുതിന്നേണം; രാവിലെ നിന്റെ കൂടാരത്തിലേക്കു മടങ്ങിപ്പൊയ്ക്കൊള്ളാം.

7. and thou shalt dighte it, and eate it in the place that the LORDE thy God hath chosen, and then turne the on the morowe, & go home in to thy tente.

8. ആറു ദിവസം പുളിപ്പില്ലാത്ത അപ്പം തിന്നേണം; ഏഴാംദിവസം നിന്റെ ദൈവമായ യഹോവേക്കു സഭായോഗം കൂടേണം; അന്നു വേലയൊന്നും ചെയ്യരുതു.

8. Sixe dayes shalt thou eate vnleuended bred, and on the seuenth daye is the gatheringe together of the LORDE thy God. Thou shalt do no worke therin.

9. പിന്നെ ഏഴു ആഴ്ചവട്ടം എണ്ണേണം; വിളയില് അരിവാള് ഇടുവാന് ആരംഭിക്കുന്നതു മുതല് ഏഴു ആഴ്ചവട്ടം എണ്ണേണം.
പ്രവൃത്തികൾ അപ്പ. പ്രവര്‍ത്തനങ്ങള്‍ 2:1, 1 കൊരിന്ത്യർ 16:8

9. Seuen wekes shalt thou nombre vnto ye, and begynne to nombre whan the syccle begynneth in the corne,

10. എന്നിട്ടു നിന്റെ ദൈവമായ യഹോവേക്കു വാരോത്സവം ആചരിച്ചു, നിന്റെ ദൈവമായ യഹോവ നിന്നെ അനുഗ്രഹിച്ചതിന്നു തക്കവണ്ണം നിന്റെ സ്വമേധാദാനങ്ങള് അവന്നു അര്പ്പിക്കേണം.

10. and thou shalt kepe the Feast of wekes vnto the LORDE thy God, that thou geue a frewylofferynge of thine hande, acordinge as the LORDE thy God hath blessed the,

11. നിന്റെ ദൈവമായ യഹോവ തന്റെ നാമം സ്ഥാപിപ്പാന് തിരഞ്ഞെടുക്കുന്ന സ്ഥലത്തുവെച്ചു നീയും നിന്റെ പുത്രനും പുത്രിയും നിന്റെ ദാസനും ദാസിയും നിന്റെ പട്ടണങ്ങളിലുള്ള ലേവ്യനും നിന്റെ ഇടയിലുള്ള പരദേശിയും അനാഥനും വിധവയും നിന്റെ ദൈവമായ യഹോവയുടെ സന്നിധിയില് സന്തോഷിക്കേണം.

11. and shalt reioyse before the LORDE thy God, thou and thy sonne, thy doughter, thy seruaunt, thy mayde, and the Leuite that is within thy gates, ye straunger, the fatherlesse, and the wedowe, that are amonge you, in the place which ye LORDE thy God hath chosen, that his name maye dwell there.

12. നീ മിസ്രയീമില് അടിമയായിരുന്നു എന്നു ഔര്ത്തു ഈ ചട്ടങ്ങള് പ്രമാണിച്ചു നടക്കേണം.

12. And remembre, yt thou wast a seruaunte in Egipte, so that thou kepe and do these ordynaunces.

13. കളത്തിലെ ധാന്യവും ചക്കിലെ വീഞ്ഞും ശേഖരിച്ചുകഴിയുമ്പോള് നീ ഏഴു ദിവസം കൂടാരപ്പെരുനാള് ആചരിക്കേണം.

13. The feast of Tabernacles shalt thou kepe seuen dayes, whan thou hast gathered in the frutes of thy barne & of thy wyne presse,

14. ഈ പെരുനാളില് നീയും നിന്റെ മകനും മകളും നിന്റെ ദാസനും ദാസിയും നിന്റെ പട്ടണങ്ങളിലുള്ള ലേവ്യനും പരദേശിയും അനാഥനും വിധവയും സന്തോഷിക്കേണം.

14. and thou shalt reioyse in thy feast, thou and thy sonne, thy doughter, thy seruaunte, thy mayde, the Leuite, the straunger, the fatherlesse, and the wedowe that are within yi gates.

15. യഹോവ തിരഞ്ഞെടുക്കുന്ന സ്ഥലത്തുവെച്ചു നിന്റെ ദൈവമായ യഹോവേക്കു ഏഴു ദിവസം പെരുനാള് ആചരിക്കേണം; നിന്റെ അനുഭവത്തില് ഒക്കെയും നിന്റെ കൈകളുടെ സകലപ്രവൃത്തിയിലും നിന്റെ ദൈവമായ യഹോവ നിന്നെ അനുഗ്രഹിക്കും; അതുകൊണ്ടു നീ വേണ്ടുംവണ്ണം സന്തോഷിക്കേണം.

15. Seuen dayes shalt thou kepe ye feast vnto the LORDE thy God, in the place that he hath chosen. For the LORDE thy God shal blesse the in all thy frutes and in all the workes of thine hades. Therfore shalt thou be glad.

16. നിന്റെ ദൈവമായ യഹോവ തിരഞ്ഞെടുക്കുന്ന സ്ഥലത്തു നിന്റെ ആണുങ്ങളൊക്കെയും പുളിപ്പില്ലാത്ത അപ്പത്തിന്റെ പെരുനാളിലും വാരോത്സവത്തിലും കൂടാരപ്പെരുനാളിലും ഇങ്ങനെ സംവത്സരത്തില് മൂന്നു പ്രാവശ്യം അവന്റെ സന്നിധിയില് വരേണം; എന്നാല് യഹോവയുടെ സന്നിധിയില് വെറുങ്കയ്യായി വരരുതു.

16. Thre tymes in the yeare shal all thy males appeare before the LORDE thy God (in the place that he shall chose) namely, in the feast of vnleuended bred, in the feast of wekes, and in the feast of Tabernacles. He shal not appeare emptie before the LORDE,

17. നിന്റെ ദൈവമായ യഹോവ നിനക്കു തന്നിട്ടുള്ള അനുഗ്രഹത്തിന്നു തക്കവണ്ണം ഔരോരുത്തന് താന്താന്റെ പ്രാപ്തിപോലെ കൊണ്ടുവരേണം.

17. but euery one after the gifte of his hande, acordinge to the blessinge that the LORDE thy God hath geuen the.

18. നിന്റെ ദൈവമായ യഹോവ നിനക്കു തരുന്ന എല്ലാപട്ടണങ്ങളിലും ഗോത്രംതോറും ന്യായാധിപതിമാരെയും പ്രമാണികളെയും നിയമിക്കേണം; അവര് ജനത്തിന്നു നീതിയോടെ ന്യായപാലനം ചെയ്യേണം.

18. Ivdges & officers shalt thou ordeyne within all yi gates, which ye LORDE thy God geueth the amoge thy trybes, yt they maye iudge the people with righteous iudgment.

19. ന്യായം മറിച്ചുകളയരുതു; മുഖം നോക്കരുതു; സമ്മാനം വാങ്ങരുതു; സമ്മാനം ജ്ഞാനികളുടെ കണ്ണു കുരുടാക്കുകയും നീതിമാന്മാരുടെ കര്യം മറിച്ചുകളകയും ചെയ്യുന്നു.

19. Thou shalt not wrest the lawe. Thou shalt knowe no personne also, ner take giftes. For giftes blynde the eyes of ye wyse, & peruerte ye righteous causes.

20. നീ ജീവിച്ചിരുന്നു നിന്റെ ദൈവമായ യഹോവ നിനക്കു തരുന്ന ദേശം കൈവശമാക്കേണ്ടതിന്നു നീതിയെ തന്നേ പിന്തുടരേണം.

20. Loke what righte is, yt shalt thou folowe, that thou mayest lyue & possesse the londe, which the LORDE thy God shal geue the.

21. നിന്റെ ദൈവമായ യഹോവേക്കു നീ പണിയുന്ന യാഗപീഠത്തിന്നരികെ യാതൊരു അശേരപ്രതിഷ്ഠയും പ്രതിഷ്ഠിക്കരുതു.

21. Thou shalt plante no groue (of what so euer trees it be) nye vnto the altare of the LORDE thy God, which thou makest the.

22. നിന്റെ ദൈവമായ യഹോവ വെറുക്കുന്ന ഒരു ശിലാസ്തംഭം നാട്ടുകയും അരുതു.

22. Thou shalt set the vp no piler, which ye LORDE yi God hateth.



Shortcut Links
ആവർത്തനം - Deuteronomy : 1 | 2 | 3 | 4 | 5 | 6 | 7 | 8 | 9 | 10 | 11 | 12 | 13 | 14 | 15 | 16 | 17 | 18 | 19 | 20 | 21 | 22 | 23 | 24 | 25 | 26 | 27 | 28 | 29 | 30 | 31 | 32 | 33 | 34 |
ഉല്പത്തി - Genesis | പുറപ്പാടു് - Exodus | ലേവ്യപുസ്തകം - Leviticus | സംഖ്യാപുസ്തകം - Numbers | ആവർത്തനം - Deuteronomy | യോശുവ - Joshua | ന്യായാധിപന്മാർ - Judges | രൂത്ത് - Ruth | 1 ശമൂവേൽ - 1 Samuel | 2 ശമൂവേൽ - 2 Samuel | 1 രാജാക്കന്മാർ - 1 Kings | 2 രാജാക്കന്മാർ - 2 Kings | 1 ദിനവൃത്താന്തം - 1 Chronicles | 2 ദിനവൃത്താന്തം - 2 Chronicles | എസ്രാ - Ezra | നെഹെമ്യാവു - Nehemiah | എസ്ഥേർ - Esther | ഇയ്യോബ് - Job | സങ്കീർത്തനങ്ങൾ - Psalms | സദൃശ്യവാക്യങ്ങൾ - Proverbs | സഭാപ്രസംഗി - Ecclesiastes | ഉത്തമ ഗീതം ഉത്തമഗീതം - Song of Songs | യെശയ്യാ - Isaiah | യിരേമ്യാവു - Jeremiah | വിലാപങ്ങൾ - Lamentations | യേഹേസ്കേൽ - Ezekiel | ദാനീയേൽ - Daniel | ഹോശേയ - Hosea | യോവേൽ - Joel | ആമോസ് - Amos | ഓബദ്യാവു - Obadiah | യോനാ - Jonah | മീഖാ - Micah | നഹൂം - Nahum | ഹബക്കൂക്‍ - Habakkuk | സെഫന്യാവു - Zephaniah | ഹഗ്ഗായി - Haggai | സെഖർയ്യാവു - Zechariah | മലാഖി - Malachi | മത്തായി - Matthew | മർക്കൊസ് - Mark | ലൂക്കോസ് - Luke | യോഹന്നാൻ - John | പ്രവൃത്തികൾ അപ്പ. പ്രവര്‍ത്തനങ്ങള്‍ - Acts | റോമർ - Romans | 1 കൊരിന്ത്യർ - 1 Corinthians | 2 കൊരിന്ത്യർ - 2 Corinthians | ഗലാത്യർ ഗലാത്തിയാ - Galatians | എഫെസ്യർ എഫേസോസ് - Ephesians | ഫിലിപ്പിയർ ഫിലിപ്പി - Philippians | കൊലൊസ്സ്യർ കൊളോസോസ് - Colossians | 1 തെസ്സലൊനീക്യർ - 1 Thessalonians | 2 തെസ്സലൊനീക്യർ - 2 Thessalonians | 1 തിമൊഥെയൊസ് - 1 Timothy | 2 തിമൊഥെയൊസ് - 2 Timothy | തീത്തൊസ് - Titus | ഫിലേമോൻ - Philemon | എബ്രായർ - Hebrews | യാക്കോബ് - James | 1 പത്രൊസ് - 1 Peter | 2 പത്രൊസ് - 2 Peter | 1 യോഹന്നാൻ - 1 John | 2 യോഹന്നാൻ - 2 John | 3 യോഹന്നാൻ - 3 John | യൂദാ യുദാസ് - Jude | വെളിപ്പാടു വെളിപാട് - Revelation |

Explore Parallel Bibles
21st Century KJV | A Conservative Version | American King James Version (1999) | American Standard Version (1901) | Amplified Bible (1965) | Apostles' Bible Complete (2004) | Bengali Bible | Bible in Basic English (1964) | Bishop's Bible | Complementary English Version (1995) | Coverdale Bible (1535) | Easy to Read Revised Version (2005) | English Jubilee 2000 Bible (2000) | English Lo Parishuddha Grandham | English Standard Version (2001) | Geneva Bible (1599) | Hebrew Names Version | malayalam Bible | Holman Christian Standard Bible (2004) | Holy Bible Revised Version (1885) | Kannada Bible | King James Version (1769) | Literal Translation of Holy Bible (2000) | Malayalam Bible | Modern King James Version (1962) | New American Bible | New American Standard Bible (1995) | New Century Version (1991) | New English Translation (2005) | New International Reader's Version (1998) | New International Version (1984) (US) | New International Version (UK) | New King James Version (1982) | New Life Version (1969) | New Living Translation (1996) | New Revised Standard Version (1989) | Restored Name KJV | Revised Standard Version (1952) | Revised Version (1881-1885) | Revised Webster Update (1995) | Rotherhams Emphasized Bible (1902) | Malayalam Bible | Telugu Bible (BSI) | Telugu Bible (WBTC) | The Complete Jewish Bible (1998) | The Darby Bible (1890) | The Douay-Rheims American Bible (1899) | The Message Bible (2002) | The New Jerusalem Bible | The Webster Bible (1833) | Third Millennium Bible (1998) | Today's English Version (Good News Bible) (1992) | Today's New International Version (2005) | Tyndale Bible (1534) | Tyndale-Rogers-Coverdale-Cranmer Bible (1537) | Updated Bible (2006) | Voice In Wilderness (2006) | World English Bible | Wycliffe Bible (1395) | Young's Literal Translation (1898) | Malayalam Bible Commentary |