Colossians - കൊലൊസ്സ്യർ കൊളോസോസ് 2 | View All

1. നിങ്ങള്ക്കും ലവുദിക്യയിലുള്ളവര്ക്കും ജഡത്തില് എന്റെ മുഖം കണ്ടിട്ടില്ലാത്ത എല്ലാവര്ക്കും വേണ്ടി,

1. For I woulde that ye knew what great fight I haue for you, and for them that are at Laodicea, and for as many as haue not seene my face in the fleshe,

2. അവര് ക്രിസ്തുവെന്ന ദൈവ മര്മ്മത്തിന്റെ പരിജ്ഞാനവും വിവേകപൂര്ണ്ണതയുടെ സമ്പത്തും പ്രാപിപ്പാന്തക്കവണ്ണം സ്നേഹത്തില് ഏകീഭവിച്ചിട്ടു ഹൃദയങ്ങള്ക്കു ആശ്വാസം ലഭിക്കേണം എന്നുവെച്ചു ഞാന് എത്ര വലിയ പോരാട്ടം കഴിക്കുന്നു എന്നു നിങ്ങള് അറിവാന് ഞാന് ഇച്ഛിക്കുന്നു.

2. That their heartes myght be comforted, beyng knyt together in loue, and in al riches of certaintie of vnderstanding, to knowe the misterie of God, and of the father, and of Christe,

3. അവനില് ജ്ഞാനത്തിന്റെയും പരിജ്ഞാനത്തിന്റെയും നിക്ഷേപങ്ങള് ഒക്കെയും ഗുപ്തമായിട്ടു ഇരിക്കുന്നു.
സദൃശ്യവാക്യങ്ങൾ 2:3-4

3. In whom are hyd all the treasures of wisdome and knowledge.

4. വശീകരണവാക്കുകൊണ്ടു ആരും നിങ്ങളെ ചതിക്കാതിരിപ്പാന് ഞാന് ഇതു പറയുന്നു.

4. This I say, lest any man shoulde begyle you with perswasion of wordes.

5. ഞാന് ശരീരംകൊണ്ടു ദൂരസ്ഥനെങ്കിലും ആത്മാവുകൊണ്ടു നിങ്ങളോടു കൂടെയുള്ളവനായി നിങ്ങളുടെ ക്രമവും ക്രസ്തുവില് നിങ്ങള്ക്കുള്ള വിശ്വാസത്തിന്റെ സ്ഥിരതയും കണ്ടു സന്തോഷിക്കുന്നു.

5. For though I be absent in the fleshe, yet am I with you in the spirite, ioying and beholdyng your order, and your stedfast fayth in Christe.

6. ആകയാല് നിങ്ങള് കര്ത്താവായ ക്രിസ്തുയേശുവിനെ കൈക്കൊണ്ടതുപോലെ അവന്റെ കൂട്ടായ്മയില് നടപ്പിന് ;

6. As ye haue therfore receaued Christe Iesus the Lorde, [so] walke ye in hym:

7. അവനില് വേരൂന്നിയും ആത്മികവര്ദ്ധന പ്രാപിച്ചും നിങ്ങള്ക്കു ഉപദേശിച്ചുതന്നതിന്നു ഒത്തവണ്ണം വിശ്വാസത്താല് ഉറെച്ചും സ്തോത്രത്തില് കവിഞ്ഞും ഇരിപ്പിന് .

7. Rooted and built in hym, & stablished in the fayth, as ye haue ben taught, aboundyng therin with thankes geuing.

8. തത്വജ്ഞാനവും വെറും വഞ്ചനയും കൊണ്ടു ആരും നിങ്ങളെ കവര്ന്നുകളായതിരിപ്പാന് സൂക്ഷിപ്പിന് ; അതു മനുഷ്യരുടെ സന്പ്രദായത്തിന്നു ഒത്തവണ്ണം, ലോകത്തിന്റെ ആദ്യ പാഠങ്ങള്ക്കു ഒത്തവണ്ണം അല്ലാതെ ക്രിസ്തുവിന്നു ഒത്തവണ്ണമുള്ളതല്ല.

8. Beware lest any man spoyle you through philosophie & vayne deceipt, after the tradition of men, and after the rudimentes of the worlde, and not after Christe.

9. അവനിലല്ലോ ദൈവത്തിന്റെ സര്വ്വ സമ്പൂര്ണ്ണതയും ദേഹരൂപമായി വസിക്കുന്നതു.

9. For in hym dwelleth all the fulnesse of the Godhead bodyly:

10. എല്ലാവാഴ്ചെക്കും അധികാരത്തിന്നും തലയായ അവനില് നിങ്ങള് പരിപൂര്ണ്ണരായിരിക്കുന്നു.

10. And ye are complete in him, which is the head of all principalitie and power,

11. അവനില് നിങ്ങള്ക്കു ക്രിസ്തുവിന്റെ പരിച്ഛേദനയാല് ജഡശരീരം ഉരിഞ്ഞുകളഞ്ഞതിനാല് തന്നേ കൈകൊണ്ടല്ലാത്ത പരിച്ഛേദനയും ലഭിച്ചു.

11. In whom also ye are circumcised with circumcisio made without handes, by puttyng of the body of sinnes of the fleshe, in the circumcision of Christe:

12. സ്നാനത്തില് നിങ്ങള് അവനോടുകൂടെ അടക്കപ്പെടുകയും അവനെ മരിച്ചവരുടെ ഇടയില്നിന്നു ഉയിര്ത്തെഴുന്നേല്പിച്ച ദൈവത്തിന്റെ വ്യാപാരശക്തിയിലുള്ള വിശ്വാസത്താല് അവനോടുകൂടെ നിങ്ങളും ഉയിര്ത്തെഴുന്നേല്ക്കയും ചെയ്തു.

12. Buried with him in baptisme, in who ye are also risen agayne through ye fayth of the operation of God, who hath raysed hym from the dead.

13. അതിക്രമങ്ങളിലും നിങ്ങളുടെ ജഡത്തിന്റെ അഗ്രചര്മ്മത്തിലും മരിച്ചവരായിരുന്ന നിങ്ങളെയും അവന് , അവനോടുകൂടെ ജീവിപ്പിച്ചു;

13. And ye beyng dead to sinne and to the vncircumcision of your fleshe, hath he quickened with him, forgeuyng all your trepasses,

14. അതിക്രമങ്ങള് ഒക്കെയും നമ്മോടു ക്ഷമിച്ച ചട്ടങ്ങളാല് നമുക്കു വിരോധവും പ്രതിക്കുലവുമായിരുന്ന കയ്യെഴുത്തു മായിച്ചു ക്രൂശില് തറെച്ചു നടുവില്നിന്നു നീക്കിക്കളഞ്ഞു;

14. And puttyng out the hande writing of ordinaunces, that was agaynst vs, and that hath he taken out of the way, fastenyng it to his crosse:

15. വാഴ്ചകളെയും അധികാരങ്ങളെയും ആയുധവര്ഗ്ഗം വെപ്പിച്ചു ക്രൂശില് അവരുടെമേല് ജയോത്സവം കൊണ്ടാടിഅവരെ പരസ്യമായ കാഴ്ചയാക്കി.

15. Spoylyng all principalities & powers, hath made a shewe of them openly, triumphyng ouer them in it.

16. അതുകൊണ്ടു ഭക്ഷണപാനങ്ങള് സംബന്ധിച്ചോ പെരുനാള് വാവു ശബ്ബത്ത് എന്നീകാര്യത്തിലോ ആരും നിങ്ങളെ വിധിക്കരുതു.

16. Let no man therfore iudge you in meate, or in drinke, or in part of an holyday, or of the newe moone, or of the Sabboth [dayes]:

17. ഇവ വരുവാനിരുന്നവയുടെ നിഴലത്രേ; ദേഹം എന്നതോ ക്രിസ്തുവിന്നുള്ളതു.

17. Which are shadowes of thynges to come: but the body (is) of Christe.

18. താഴ്മയിലും ദൂതന്മാരെ ആരാധിക്കുന്നതിലും രസിച്ചു സ്വന്തദര്ശനങ്ങളില് പ്രവേശിക്കയും തന്റെ ജഡമനസ്സിനാല് വെറുതെ ചീര്ക്കയും തലയെ മുറുകെ പിടിക്കാതിരിക്കയും ചെയ്യുന്നവന് ആരും നിങ്ങളെ വിരുതു തെറ്റിക്കരുതു.

18. Let no man begile you of victorie, in the humblenesse and worshippyng of Angels, intrudyng (hym selfe into those thinges) which he hath not seene, causelesse puft vp with his fleshly mynde,

19. തലയായവനില് നിന്നല്ലോ ശരീരം മുഴുവന് സന്ധികളാലും ഞരമ്പുകളാലും ചൈതന്യം ലഭിച്ചും ഏകീഭവിച്ചും ദൈവികമായ വളര്ച്ചപ്രാപിക്കുന്നു.

19. And holdeth not the head, wherof all the body by ioyntes & bandes supported and knit together, encreaseth with the encrease of God.

20. നിങ്ങള് ക്രിസ്തുവിനോടുകൂടെ ലോകത്തിന്റെ ആദ്യപാഠങ്ങള് സംബന്ധിച്ചു മരിച്ചു എങ്കില് ലോകത്തില് ജീവിക്കുന്നവരെപ്പോലെ

20. Wherfore, yf ye be dead with Christe from ye rudimentes of the world: why, as though lyuyng in the worlde, are ye led with traditions,

21. മാനുഷകല്പനകള്ക്കും ഉപദേശങ്ങള്ക്കും അനുസരണമായിപിടിക്കരുതു, രുചിക്കരുതു, തൊടരുതു എന്നുള്ള ചട്ടങ്ങള്ക്കു കീഴ്പെടുന്നതു എന്തു?

21. Touche not, taste not, handle not?

22. ഇതെല്ലാം ഉപയോഗത്താല് നശിച്ചു പോകുന്നതത്രേ.

22. Which all be in corruption, in abusyng after the commaundementes and doctrines of men.

23. അതു ഒക്കെയും സ്വേച്ഛാരാധനയിലും താഴ്മയിലും ശരീരത്തിന്റെ ഉപേക്ഷയിലും രസിക്കുന്നവര്ക്കും ജ്ഞാനത്തിന്റെ പേരു മാത്രമുള്ളതു; ജഡാഭിലാഷം അടക്കുവാനോ പ്രയോജനമുള്ളതല്ല.

23. Which thynges haue a shewe of wisdome, in superstition & humblenesse of mynde, and in hurtyng of the body, not in any honour to the satisfiyng of ye flesh.



Shortcut Links
കൊലൊസ്സ്യർ കൊളോസോസ് - Colossians : 1 | 2 | 3 | 4 |
ഉല്പത്തി - Genesis | പുറപ്പാടു് - Exodus | ലേവ്യപുസ്തകം - Leviticus | സംഖ്യാപുസ്തകം - Numbers | ആവർത്തനം - Deuteronomy | യോശുവ - Joshua | ന്യായാധിപന്മാർ - Judges | രൂത്ത് - Ruth | 1 ശമൂവേൽ - 1 Samuel | 2 ശമൂവേൽ - 2 Samuel | 1 രാജാക്കന്മാർ - 1 Kings | 2 രാജാക്കന്മാർ - 2 Kings | 1 ദിനവൃത്താന്തം - 1 Chronicles | 2 ദിനവൃത്താന്തം - 2 Chronicles | എസ്രാ - Ezra | നെഹെമ്യാവു - Nehemiah | എസ്ഥേർ - Esther | ഇയ്യോബ് - Job | സങ്കീർത്തനങ്ങൾ - Psalms | സദൃശ്യവാക്യങ്ങൾ - Proverbs | സഭാപ്രസംഗി - Ecclesiastes | ഉത്തമ ഗീതം ഉത്തമഗീതം - Song of Songs | യെശയ്യാ - Isaiah | യിരേമ്യാവു - Jeremiah | വിലാപങ്ങൾ - Lamentations | യേഹേസ്കേൽ - Ezekiel | ദാനീയേൽ - Daniel | ഹോശേയ - Hosea | യോവേൽ - Joel | ആമോസ് - Amos | ഓബദ്യാവു - Obadiah | യോനാ - Jonah | മീഖാ - Micah | നഹൂം - Nahum | ഹബക്കൂക്‍ - Habakkuk | സെഫന്യാവു - Zephaniah | ഹഗ്ഗായി - Haggai | സെഖർയ്യാവു - Zechariah | മലാഖി - Malachi | മത്തായി - Matthew | മർക്കൊസ് - Mark | ലൂക്കോസ് - Luke | യോഹന്നാൻ - John | പ്രവൃത്തികൾ അപ്പ. പ്രവര്‍ത്തനങ്ങള്‍ - Acts | റോമർ - Romans | 1 കൊരിന്ത്യർ - 1 Corinthians | 2 കൊരിന്ത്യർ - 2 Corinthians | ഗലാത്യർ ഗലാത്തിയാ - Galatians | എഫെസ്യർ എഫേസോസ് - Ephesians | ഫിലിപ്പിയർ ഫിലിപ്പി - Philippians | കൊലൊസ്സ്യർ കൊളോസോസ് - Colossians | 1 തെസ്സലൊനീക്യർ - 1 Thessalonians | 2 തെസ്സലൊനീക്യർ - 2 Thessalonians | 1 തിമൊഥെയൊസ് - 1 Timothy | 2 തിമൊഥെയൊസ് - 2 Timothy | തീത്തൊസ് - Titus | ഫിലേമോൻ - Philemon | എബ്രായർ - Hebrews | യാക്കോബ് - James | 1 പത്രൊസ് - 1 Peter | 2 പത്രൊസ് - 2 Peter | 1 യോഹന്നാൻ - 1 John | 2 യോഹന്നാൻ - 2 John | 3 യോഹന്നാൻ - 3 John | യൂദാ യുദാസ് - Jude | വെളിപ്പാടു വെളിപാട് - Revelation |

Explore Parallel Bibles
21st Century KJV | A Conservative Version | American King James Version (1999) | American Standard Version (1901) | Amplified Bible (1965) | Apostles' Bible Complete (2004) | Bengali Bible | Bible in Basic English (1964) | Bishop's Bible | Complementary English Version (1995) | Coverdale Bible (1535) | Easy to Read Revised Version (2005) | English Jubilee 2000 Bible (2000) | English Lo Parishuddha Grandham | English Standard Version (2001) | Geneva Bible (1599) | Hebrew Names Version | malayalam Bible | Holman Christian Standard Bible (2004) | Holy Bible Revised Version (1885) | Kannada Bible | King James Version (1769) | Literal Translation of Holy Bible (2000) | Malayalam Bible | Modern King James Version (1962) | New American Bible | New American Standard Bible (1995) | New Century Version (1991) | New English Translation (2005) | New International Reader's Version (1998) | New International Version (1984) (US) | New International Version (UK) | New King James Version (1982) | New Life Version (1969) | New Living Translation (1996) | New Revised Standard Version (1989) | Restored Name KJV | Revised Standard Version (1952) | Revised Version (1881-1885) | Revised Webster Update (1995) | Rotherhams Emphasized Bible (1902) | Malayalam Bible | Telugu Bible (BSI) | Telugu Bible (WBTC) | The Complete Jewish Bible (1998) | The Darby Bible (1890) | The Douay-Rheims American Bible (1899) | The Message Bible (2002) | The New Jerusalem Bible | The Webster Bible (1833) | Third Millennium Bible (1998) | Today's English Version (Good News Bible) (1992) | Today's New International Version (2005) | Tyndale Bible (1534) | Tyndale-Rogers-Coverdale-Cranmer Bible (1537) | Updated Bible (2006) | Voice In Wilderness (2006) | World English Bible | Wycliffe Bible (1395) | Young's Literal Translation (1898) | Malayalam Bible Commentary |