Colossians - കൊലൊസ്സ്യർ കൊളോസോസ് 3 | View All

1. ആകയാല് നിങ്ങള് ക്രിസ്തുവിനോടുകൂടെ ഉയിര്ത്തെഴുന്നേറ്റിരിക്കുന്നു എങ്കില് ക്രിസ്തുദൈവത്തിന്റെ വലത്തുഭാഗത്തു ഇരിക്കുന്നിടമായ ഉയരത്തിലുള്ളതു അന്വേഷിപ്പിന് .
യെശയ്യാ 45:3

1. If then you were raised with Christ, seek those things which are above, where Christ is, sitting at the right hand of God.

2. ഭൂമിയിലുള്ളതല്ല ഉയരത്തിലുള്ളതു തന്നേ ചിന്തിപ്പിന് .

2. Set your mind on things above, not on things on the earth.

3. നിങ്ങള് മരിച്ചു നിങ്ങളുടെ ജീവന് ക്രിസ്തുവിനോടുകൂടെ ദൈവത്തില് മറഞ്ഞിരിക്കുന്നു.

3. For you died, and your life is hidden with Christ in God.

4. നമ്മുടെ ജീവനായ ക്രിസ്തു വെളിപ്പെടുമ്പോള് നിങ്ങളും അവനോടുകൂടെ തേജസ്സില് വെളിപ്പെടും.

4. When Christ [who is] our life appears, then you also will appear with Him in glory.

5. ആകയാല് ദുര്ന്നടപ്പു, അശുദ്ധി, അതിരാഗം, ദുര്മ്മോഹം, വിഗ്രഹാരാധനയായ അത്യാഗ്രഹം ഇങ്ങനെ ഭൂമിയിലുള്ള നിങ്ങളുടെ അവയവങ്ങളെ മരിപ്പിപ്പിന് .

5. Therefore put to death your members which are on the earth: fornication, uncleanness, passion, evil desire, and covetousness, which is idolatry.

6. ഈ വക നിമിത്തം ദൈവകോപം അനസരണംകെട്ടവരുടെ മേല് വരുന്നു.

6. Because of these things the wrath of God is coming upon the sons of disobedience,

7. അവയില് ജീവിച്ചിരുന്ന കാലം നിങ്ങളും മുമ്പെ അവയില് നടന്നുപോന്നു.

7. in which you yourselves once walked when you lived in them.

8. ഇപ്പോഴോ നിങ്ങളും കോപം, ക്രോധം, ഈര്ഷ്യ, വായില്നിന്നു വരുന്ന ദൂഷണം, ദുര്ഭാഷണം ഇവ ഒക്കെയും വിട്ടുകളവിന് .

8. But now you yourselves are to put off all these: anger, wrath, malice, blasphemy, filthy language out of your mouth.

9. അന്യോന്യം ഭോഷകു പറയരുതു. നിങ്ങള് പഴയ മനുഷ്യനെ അവന്റെ പ്രവൃത്തികളോടുകൂടെ ഉരിഞ്ഞുകളഞ്ഞു,

9. Do not lie to one another, since you have put off the old man with his deeds,

10. തന്നെ സൃഷ്ടിച്ചവന്റെ പ്രതിമപ്രകാരം പരിജ്ഞാനത്തിന്നായി പുതുക്കം പ്രാപിക്കുന്ന പുതിയ മനുഷ്യനെ ധരിച്ചിരിക്കുന്നവല്ലോ.
സങ്കീർത്തനങ്ങൾ 110:1

10. and have put on the new [man] who is renewed in knowledge according to the image of Him who created him,

11. അതില് യവനനും യെഹൂദനും എന്നില്ല, പരിച്ഛേദനയും അഗ്രചര്മ്മവും എന്നില്ല, ബര്ബ്ബരന് , ശകന് , ദാസന് , സ്വതന്ത്രന് എന്നുമില്ല; ക്രിസ്തുവത്രേ എല്ലാവരിലും എല്ലാം ആകുന്നു.

11. where there is neither Greek nor Jew, circumcised nor uncircumcised, barbarian, Scythian, slave [nor] free, but Christ [is] all and in all.

12. അതുകൊണ്ടു ദൈവത്തിന്റെ വൃതന്മാരും വിശുദ്ധന്മാരും പ്രിയരുമായി മനസ്സലിവു, ദയ, താഴ്മ, സൌമ്യത, ദീര്ഘക്ഷമ എന്നിവ ധരിച്ചുകൊണ്ടു

12. Therefore, as [the] elect of God, holy and beloved, put on tender mercies, kindness, humility, meekness, longsuffering;

13. അന്യോന്യം പൊറുക്കയും ഒരുവനോടു ഒരുവന്നു വഴക്കുണ്ടായാല് തമ്മില് ക്ഷമിക്കയും ചെയ്വിന് .

13. bearing with one another, and forgiving one another, if anyone has a complaint against another; even as Christ forgave you, so you also [must do.]

14. എല്ലാറ്റിന്നും മീതെ സമ്പൂര്ണ്ണതയുടെ ബന്ധമായ സ്നേഹം ധരിപ്പിന് .

14. But above all these things put on love, which is the bond of perfection.

15. ക്രിസ്തുവിന്റെ സമാധാനം നിങ്ങളുടെ ഹൃദയങ്ങളില് വാഴട്ടെ; അതിന്നല്ലോ നിങ്ങള് ഏകശരീരമായി വിളിക്കപ്പെട്ടുമിരിക്കുന്നതു; നന്ദിയുള്ളവരായും ഇരിപ്പിന് .

15. And let the peace of God rule in your hearts, to which also you were called in one body; and be thankful.

16. സങ്കീര്ത്തനങ്ങളാലും സ്തുതികളാലും ആത്മികഗീതങ്ങളാലും തമ്മില് പഠിപ്പിച്ചും ബുദ്ധിയുപദേശിച്ചും നന്ദിയോടെ നിങ്ങളുടെ ഹൃദയങ്ങളില് ദൈവത്തിന്നു പാടിയും ഇങ്ങനെ ക്രിസ്തുവിന്റെ വചനം ഐശ്വര്യമായി സകല ജ്ഞാനത്തോടും കൂടെ നിങ്ങളില് വസിക്കട്ടെ.

16. Let the word of Christ dwell in you richly in all wisdom, teaching and admonishing one another in psalms and hymns and spiritual songs, singing with grace in your hearts to the Lord.

17. വാക്കിനാലോ, ക്രിയയാലോ എന്തു ചെയ്താലും സകലവും കര്ത്താവായ യേശുവിന്റെ നാമത്തില് ചെയ്തും അവന് മുഖാന്തരം പിതാവായ ദൈവത്തിന്നു സ്തോത്രം പറഞ്ഞുംകൊണ്ടിരിപ്പിന് .

17. And [whatever] you do in word or deed, [do] all in the name of the Lord Jesus, giving thanks to God the Father through Him.

18. ഭാര്യമാരേ, നിങ്ങളുടെ ഭര്ത്താക്കന്മാര്ക്കും കര്ത്താവില് ഉചിതമാകും വണ്ണം കീഴടങ്ങുവിന് .
ഉല്പത്തി 1:27

18. Wives, submit to your own husbands, as is fitting in the Lord.

19. ഭര്ത്താക്കന്മാരേ, നിങ്ങളുടെ ഭാര്യമാരെ സ്നേഹിപ്പിന് ; അവരോടു കൈപ്പായിരിക്കയുമരുതു.

19. Husbands, love your wives and do not be bitter toward them.

20. മക്കളേ, നിങ്ങളുടെ അമ്മയപ്പന്മാരെ സകലത്തിലും അനുസരിപ്പിന് . ഇതു കര്ത്താവിന്റെ ശിഷ്യന്മാരില് കണ്ടാല് പ്രസാദകരമല്ലോ.

20. Children, obey your parents in all things, for this is well pleasing to the Lord.

21. പിതാക്കന്മാരേ, നിങ്ങളുടെ മക്കള് അധൈര്യപ്പെടാതിരിക്കേണ്ടതിന്നു അവരെ കോപിപ്പിക്കരുതു.

21. Fathers, do not provoke your children, lest they become discouraged.

22. ദാസന്മാരേ, ജഡപ്രകാരമുള്ള യജമാനന്മാരെ സകലത്തിലും അനുസരിപ്പിന് ; മനുഷ്യരെ പ്രസാദിപ്പിക്കുന്നവരെപ്പോലെ ദൃഷ്ടിസേവകളാലല്ല കര്ത്താവിനെ ഭയപ്പെട്ടുകൊണ്ടു ഹൃദയത്തിന്റെ ഏകാഗ്രതയോടെ അത്രേ അനുസരിക്കേണ്ടതു.

22. Bondservants, obey in all things your masters according to the flesh, not with eyeservice, as men-pleasers, but in sincerity of heart, fearing God.

23. നിങ്ങള് ചെയ്യുന്നതു ഒക്കെയും മനുഷ്യര്ക്കെന്നല്ല കര്ത്താവിന്നു എന്നപോലെ മനസ്സോടെ ചെയ്വിന് .

23. And whatever you do, do it heartily, as to the Lord and not to men,

24. അവകാശമെന്ന പ്രതിഫലം കര്ത്താവു തരും എന്നറിഞ്ഞു കര്ത്താവായ ക്രിസ്തുവിനെ സേവിപ്പിന് .

24. knowing that from the Lord you will receive the reward of the inheritance; for you serve the Lord Christ.

25. അന്യായം ചെയ്യുന്നവന് താന് ചെയ്ത അന്യായത്തിന്നു ഒത്തതു പ്രാപിക്കും; മുഖപക്ഷം ഇല്ല.
ഉല്പത്തി 3:16

25. But he who does wrong will be repaid for what he has done, and there is no partiality.



Shortcut Links
കൊലൊസ്സ്യർ കൊളോസോസ് - Colossians : 1 | 2 | 3 | 4 |
ഉല്പത്തി - Genesis | പുറപ്പാടു് - Exodus | ലേവ്യപുസ്തകം - Leviticus | സംഖ്യാപുസ്തകം - Numbers | ആവർത്തനം - Deuteronomy | യോശുവ - Joshua | ന്യായാധിപന്മാർ - Judges | രൂത്ത് - Ruth | 1 ശമൂവേൽ - 1 Samuel | 2 ശമൂവേൽ - 2 Samuel | 1 രാജാക്കന്മാർ - 1 Kings | 2 രാജാക്കന്മാർ - 2 Kings | 1 ദിനവൃത്താന്തം - 1 Chronicles | 2 ദിനവൃത്താന്തം - 2 Chronicles | എസ്രാ - Ezra | നെഹെമ്യാവു - Nehemiah | എസ്ഥേർ - Esther | ഇയ്യോബ് - Job | സങ്കീർത്തനങ്ങൾ - Psalms | സദൃശ്യവാക്യങ്ങൾ - Proverbs | സഭാപ്രസംഗി - Ecclesiastes | ഉത്തമ ഗീതം ഉത്തമഗീതം - Song of Songs | യെശയ്യാ - Isaiah | യിരേമ്യാവു - Jeremiah | വിലാപങ്ങൾ - Lamentations | യേഹേസ്കേൽ - Ezekiel | ദാനീയേൽ - Daniel | ഹോശേയ - Hosea | യോവേൽ - Joel | ആമോസ് - Amos | ഓബദ്യാവു - Obadiah | യോനാ - Jonah | മീഖാ - Micah | നഹൂം - Nahum | ഹബക്കൂക്‍ - Habakkuk | സെഫന്യാവു - Zephaniah | ഹഗ്ഗായി - Haggai | സെഖർയ്യാവു - Zechariah | മലാഖി - Malachi | മത്തായി - Matthew | മർക്കൊസ് - Mark | ലൂക്കോസ് - Luke | യോഹന്നാൻ - John | പ്രവൃത്തികൾ അപ്പ. പ്രവര്‍ത്തനങ്ങള്‍ - Acts | റോമർ - Romans | 1 കൊരിന്ത്യർ - 1 Corinthians | 2 കൊരിന്ത്യർ - 2 Corinthians | ഗലാത്യർ ഗലാത്തിയാ - Galatians | എഫെസ്യർ എഫേസോസ് - Ephesians | ഫിലിപ്പിയർ ഫിലിപ്പി - Philippians | കൊലൊസ്സ്യർ കൊളോസോസ് - Colossians | 1 തെസ്സലൊനീക്യർ - 1 Thessalonians | 2 തെസ്സലൊനീക്യർ - 2 Thessalonians | 1 തിമൊഥെയൊസ് - 1 Timothy | 2 തിമൊഥെയൊസ് - 2 Timothy | തീത്തൊസ് - Titus | ഫിലേമോൻ - Philemon | എബ്രായർ - Hebrews | യാക്കോബ് - James | 1 പത്രൊസ് - 1 Peter | 2 പത്രൊസ് - 2 Peter | 1 യോഹന്നാൻ - 1 John | 2 യോഹന്നാൻ - 2 John | 3 യോഹന്നാൻ - 3 John | യൂദാ യുദാസ് - Jude | വെളിപ്പാടു വെളിപാട് - Revelation |

Explore Parallel Bibles
21st Century KJV | A Conservative Version | American King James Version (1999) | American Standard Version (1901) | Amplified Bible (1965) | Apostles' Bible Complete (2004) | Bengali Bible | Bible in Basic English (1964) | Bishop's Bible | Complementary English Version (1995) | Coverdale Bible (1535) | Easy to Read Revised Version (2005) | English Jubilee 2000 Bible (2000) | English Lo Parishuddha Grandham | English Standard Version (2001) | Geneva Bible (1599) | Hebrew Names Version | malayalam Bible | Holman Christian Standard Bible (2004) | Holy Bible Revised Version (1885) | Kannada Bible | King James Version (1769) | Literal Translation of Holy Bible (2000) | Malayalam Bible | Modern King James Version (1962) | New American Bible | New American Standard Bible (1995) | New Century Version (1991) | New English Translation (2005) | New International Reader's Version (1998) | New International Version (1984) (US) | New International Version (UK) | New King James Version (1982) | New Life Version (1969) | New Living Translation (1996) | New Revised Standard Version (1989) | Restored Name KJV | Revised Standard Version (1952) | Revised Version (1881-1885) | Revised Webster Update (1995) | Rotherhams Emphasized Bible (1902) | Malayalam Bible | Telugu Bible (BSI) | Telugu Bible (WBTC) | The Complete Jewish Bible (1998) | The Darby Bible (1890) | The Douay-Rheims American Bible (1899) | The Message Bible (2002) | The New Jerusalem Bible | The Webster Bible (1833) | Third Millennium Bible (1998) | Today's English Version (Good News Bible) (1992) | Today's New International Version (2005) | Tyndale Bible (1534) | Tyndale-Rogers-Coverdale-Cranmer Bible (1537) | Updated Bible (2006) | Voice In Wilderness (2006) | World English Bible | Wycliffe Bible (1395) | Young's Literal Translation (1898) | Malayalam Bible Commentary |