1 Timothy - 1 തിമൊഥെയൊസ് 5 | View All

1. മൂത്തവനെ ഭത്സിക്കാതെ അപ്പനെപ്പോലയും ഇളയവരെ സഹോദരന്മാരെപ്പോലെയും
ലേവ്യപുസ്തകം 19:32

1. Rebuke not an elder: but exhorte him as a father and the yonger me as brethren

2. മൂത്ത സ്ത്രീകളെ അമ്മമാരെപ്പോലെയും ഇളയ സ്ത്രീകളെ പൂര്ണ്ണനിര്മ്മലതയോടെ സഹോദരികളെപ്പോലെയും പ്രബോധിപ്പിക്ക.

2. the elder wemen as mothers ye yonger as sisters with all purenes.

3. സാക്ഷാല് വിധവമാരായിരിക്കുന്ന വിധവമാരെ മാനിക്ക.

3. Honoure widdowes which are true wyddowes.

4. വല്ല വിധവേക്കും പുത്രപൌത്രന്മാര് ഉണ്ടെങ്കില് അവര് മുമ്പെ സ്വന്തകുടുംബത്തില് ഭക്തി കാണിച്ചു അമ്മയപ്പന്മാര്ക്കും പ്രത്യുപകാരം ചെയ്വാന് പഠിക്കട്ടെ; ഇതു ദൈവസന്നിധിയില് പ്രസാദകരമാകുന്നു.

4. Yf eny wyddowe have chyldren or neves let them learne fyrst to rule their awne houses godly and to recompence their elders. For that is good and acceptable before God.

5. സാക്ഷാല് വിധവയും ഏകാകിയുമായവള് ദൈവത്തില് ആശവെച്ചു രാപ്പകല് യാചനയിലും പ്രാര്ത്ഥനയിലും ഉറ്റുപാര്ക്കുംന്നു.
യിരേമ്യാവു 49:11

5. She that is a very wyddowe and frendlesse putteth her trust in god and continueth in supplicacion and prayer nyght and daye.

6. കാമുകിയായവളോ ജീവിച്ചിരിക്കയില് തന്നേ ചത്തവള്.

6. But she that liveth in pleasure is deed even yet alive.

7. അവര് നിരപവാദ്യമാരായിരിക്കേണ്ടതിന്നു നീ ഇതു ആജ്ഞാപിക്ക.

7. And these thynges commaunde that they maye be without faut

8. തനിക്കുള്ളവര്ക്കും പ്രത്യേകം സ്വന്ത കുടുംബക്കാര്ക്കും വേണ്ടി കരുതാത്തവന് വിശ്വാസം തള്ളിക്കളഞ്ഞു അവിശ്വാസിയെക്കാള് അധമനായിരിക്കുന്നു.

8. Yf ther be eny that provideth not for his awne and namly for them of his housholde the same denyeth the fayth and is worsse then an infydell.

9. സല്പ്രവൃത്തികളാല് ശ്രുതിപ്പെട്ടു ഏകഭര്ത്താവിന്റെ ഭാര്യയായിരുന്നു അറുപതു വയസ്സിന്നു താഴെയല്ലാത്ത വിധവ

9. Let no wyddowe be chosen vnder threscore yere olde and soche a one as was the wyfe of one man

10. മക്കളെ വളര്ത്തുകയോ അതിഥികളെ കഴുകുകയോ ഞെരുക്കമുള്ളവര്ക്കും മുട്ടുതീര്ക്കുംകയോ സര്വ്വസല്പ്രവൃത്തിയും ചെയ്തു പോരുകയോ ചെയ്തു എങ്കില് അവളെ തിരഞ്ഞെടുക്കാം.

10. and well reported of in good workes: yf she have noresshed children yf she have bene liberall to straugers yf she have wesshed the saynctes fete yf she have ministred vnto them which were in adversite yf she were continually geve vnto all maner good workes.

11. ഇളയ വിധവമാരെ ഒഴിക്ക; അവര് ക്രിസ്തുവിന്നു വിരോധമായി പുളെച്ചു മദിക്കുമ്പോള് വിവാഹം ചെയ്വാന് ഇച്ഛിക്കും.

11. The yonger widdowes refuse. For when they have begone to wexe wantone to the dishonoure of Christ then will they mary

12. ആദ്യ വിശ്വാസം തള്ളുകയാല് അവര്ക്കും ശിക്ഷാവിധി ഉണ്ടു.

12. havynge damnacio because they have broke their fyrst fayth.

13. അത്രയുമല്ല അവര് വീടുതോറും നടന്നു മിനക്കെടുവാനും ശീലിക്കും; മിനക്കെടുക മാത്രമല്ല വായാടികളും പരകാര്യത്തില് ഇടപെടുന്നവരുമായി അരുതാത്തതു സംസാരിക്കും.

13. And also they learne to goo from housse to housse ydle ye not ydle only but also tryflynge and busybodyes speakynge thynges which are not comly.

14. ആകയാല് ഇളയവര് വിവാഹം ചെയ്കയും പുത്രസമ്പത്തുണ്ടാക്കുകയും ഭവനം രക്ഷിക്കയും വിരോധിക്കു അപവാദത്തിന്നു അവസരം ഒന്നും കൊടുക്കാതിരിക്കയും വേണം എന്നു ഞാന് ഇച്ഛിക്കുന്നു.

14. I will therfore that ye yonger weme mary and beare childre and gyde the housse and geve none occasio to ye adversary to speake evill

15. ഇപ്പോള് തന്നേ ചിലര് സാത്താന്റെ പിന്നാലെ പോയല്ലോ.

15. For many of them are all redy turned bake and are gone after Satan.

16. ഒരു വിശ്വാസിനിക്കു വിധവമാര് ഉണ്ടെങ്കില് അവള് തന്നേ അവര്ക്കും മുട്ടുതീര്ക്കട്ടെ; സഭെക്കു ഭാരം വരരുതു; സാക്ഷാല് വിധവമാരായവര്ക്കും മുട്ടുതീര്പ്പാനുണ്ടല്ലോ.

16. And yf eny man or woman that beleveth have widdowes let the minister vnto them and let not the congregacion be charged: that yt maye have sufficient for them that are widdowes in dede.

17. നന്നായി ഭരിക്കുന്ന മൂപ്പന്മാരെ, പ്രത്യേകം വചനത്തിലും ഉപദേശത്തിലും അദ്ധ്വാനിക്കുന്നവരെ തന്നേ, ഇരട്ടി മാനത്തിന്നു യോഗ്യരായി എണ്ണുക.

17. The elders yt rule wel are worthy of double honoure most specially they which laboure in ye worde and in teachinge.

18. മെതിക്കുന്ന കാളെക്കു മുഖക്കൊട്ട കെട്ടരുതു എന്നു തിരുവെഴുത്തു പറയുന്നു; വേലക്കാരന് തന്റെ കൂലിക്കു യോഗ്യന് എന്നും ഉണ്ടല്ലോ.
ലേവ്യപുസ്തകം 19:13, ആവർത്തനം 25:4

18. For the scripture sayth: Thou shalt not mousell the mouth of the oxe that treadeth out the corne. And the labourer is worthy of his rewarde.

19. രണ്ടു മൂന്നു സാക്ഷികള് മുഖേനയല്ലാതെ ഒരു മൂപ്പന്റെ നേരെ അന്യായം എടുക്കരുതു.
ആവർത്തനം 17:6, ആവർത്തനം 19:15

19. Agaynst an elder receave none accusacion: but vnder two or thre witnesses.

20. പാപം ചെയ്യുന്നവരെ ശേഷമുള്ളവര്ക്കും ഭയത്തിന്നായി എല്ലാവരും കേള്ക്കെ ശാസിക്ക.

20. Them that synne rebuke openly that other maye feare.

21. നീ പക്ഷമായി ഒന്നും ചെയ്യാതെകണ്ടു സിദ്ധാന്തം കൂടാതെ ഇവ പ്രമാണിച്ചുകൊള്ളേണം എന്നു ഞാന് ദൈവത്തെയും ക്രിസ്തുയേശുവിനെയും ശ്രേഷ്ഠ ദൂതന്മാരെയും സാക്ഷിയാക്കി നിന്നോടു കല്പിക്കുന്നു.

21. I testifie before god and the lorde Iesus Christ and the electe angels that thou observe these thynges with out hasty iudgement and do nothynge parcially.

22. യാതൊരുത്തന്റെ മേലും വേഗത്തില് കൈവെക്കരുതു; അന്യന്മാരുടെ പാപങ്ങളില് ഔഹരിക്കാരനാകയുമരുതു. നിന്നെത്തന്നെ നിര്മ്മലനായി കാത്തുകൊള്ക.

22. Laye hondes sodely on no man nether be partaker of other mes synnes: kepe thy silfe pure.

23. മേലാല് വെള്ളം മാത്രം കുടിക്കാതെ നിന്റെ അജീര്ണ്ണതയും കൂടെക്കൂടെയുള്ള ക്ഷീണതയും നിമിത്തം അല്പം വീഞ്ഞും സേവിച്ചുകൊള്ക.

23. Drynke no lenger water but vse a lytell wyne for thy stommakes sake and thyne often diseases.

24. ചില മനുഷ്യരുടെ പാപങ്ങള് വിസ്താരത്തിന്നു മുമ്പെ തന്നേ വെളിവായിരിക്കുന്നു; ചിലരുടെ പാപങ്ങളോ ക്രമേണയത്രേ.

24. Some mennes synnes are open before honde and goo before vnto iudgement: some mennes synnes folowe after.

25. സല്പ്രവൃത്തികളും അങ്ങനെ തന്നേ വെളിവാകുന്നു; വെളിവാകാത്തവയും മറഞ്ഞിരിക്കയില്ല.

25. Lykwyse also good workes are manyfest before honde and they that are other wyse canot be hid.



Shortcut Links
1 തിമൊഥെയൊസ് - 1 Timothy : 1 | 2 | 3 | 4 | 5 | 6 |
ഉല്പത്തി - Genesis | പുറപ്പാടു് - Exodus | ലേവ്യപുസ്തകം - Leviticus | സംഖ്യാപുസ്തകം - Numbers | ആവർത്തനം - Deuteronomy | യോശുവ - Joshua | ന്യായാധിപന്മാർ - Judges | രൂത്ത് - Ruth | 1 ശമൂവേൽ - 1 Samuel | 2 ശമൂവേൽ - 2 Samuel | 1 രാജാക്കന്മാർ - 1 Kings | 2 രാജാക്കന്മാർ - 2 Kings | 1 ദിനവൃത്താന്തം - 1 Chronicles | 2 ദിനവൃത്താന്തം - 2 Chronicles | എസ്രാ - Ezra | നെഹെമ്യാവു - Nehemiah | എസ്ഥേർ - Esther | ഇയ്യോബ് - Job | സങ്കീർത്തനങ്ങൾ - Psalms | സദൃശ്യവാക്യങ്ങൾ - Proverbs | സഭാപ്രസംഗി - Ecclesiastes | ഉത്തമ ഗീതം ഉത്തമഗീതം - Song of Songs | യെശയ്യാ - Isaiah | യിരേമ്യാവു - Jeremiah | വിലാപങ്ങൾ - Lamentations | യേഹേസ്കേൽ - Ezekiel | ദാനീയേൽ - Daniel | ഹോശേയ - Hosea | യോവേൽ - Joel | ആമോസ് - Amos | ഓബദ്യാവു - Obadiah | യോനാ - Jonah | മീഖാ - Micah | നഹൂം - Nahum | ഹബക്കൂക്‍ - Habakkuk | സെഫന്യാവു - Zephaniah | ഹഗ്ഗായി - Haggai | സെഖർയ്യാവു - Zechariah | മലാഖി - Malachi | മത്തായി - Matthew | മർക്കൊസ് - Mark | ലൂക്കോസ് - Luke | യോഹന്നാൻ - John | പ്രവൃത്തികൾ അപ്പ. പ്രവര്‍ത്തനങ്ങള്‍ - Acts | റോമർ - Romans | 1 കൊരിന്ത്യർ - 1 Corinthians | 2 കൊരിന്ത്യർ - 2 Corinthians | ഗലാത്യർ ഗലാത്തിയാ - Galatians | എഫെസ്യർ എഫേസോസ് - Ephesians | ഫിലിപ്പിയർ ഫിലിപ്പി - Philippians | കൊലൊസ്സ്യർ കൊളോസോസ് - Colossians | 1 തെസ്സലൊനീക്യർ - 1 Thessalonians | 2 തെസ്സലൊനീക്യർ - 2 Thessalonians | 1 തിമൊഥെയൊസ് - 1 Timothy | 2 തിമൊഥെയൊസ് - 2 Timothy | തീത്തൊസ് - Titus | ഫിലേമോൻ - Philemon | എബ്രായർ - Hebrews | യാക്കോബ് - James | 1 പത്രൊസ് - 1 Peter | 2 പത്രൊസ് - 2 Peter | 1 യോഹന്നാൻ - 1 John | 2 യോഹന്നാൻ - 2 John | 3 യോഹന്നാൻ - 3 John | യൂദാ യുദാസ് - Jude | വെളിപ്പാടു വെളിപാട് - Revelation |

Explore Parallel Bibles
21st Century KJV | A Conservative Version | American King James Version (1999) | American Standard Version (1901) | Amplified Bible (1965) | Apostles' Bible Complete (2004) | Bengali Bible | Bible in Basic English (1964) | Bishop's Bible | Complementary English Version (1995) | Coverdale Bible (1535) | Easy to Read Revised Version (2005) | English Jubilee 2000 Bible (2000) | English Lo Parishuddha Grandham | English Standard Version (2001) | Geneva Bible (1599) | Hebrew Names Version | malayalam Bible | Holman Christian Standard Bible (2004) | Holy Bible Revised Version (1885) | Kannada Bible | King James Version (1769) | Literal Translation of Holy Bible (2000) | Malayalam Bible | Modern King James Version (1962) | New American Bible | New American Standard Bible (1995) | New Century Version (1991) | New English Translation (2005) | New International Reader's Version (1998) | New International Version (1984) (US) | New International Version (UK) | New King James Version (1982) | New Life Version (1969) | New Living Translation (1996) | New Revised Standard Version (1989) | Restored Name KJV | Revised Standard Version (1952) | Revised Version (1881-1885) | Revised Webster Update (1995) | Rotherhams Emphasized Bible (1902) | Malayalam Bible | Telugu Bible (BSI) | Telugu Bible (WBTC) | The Complete Jewish Bible (1998) | The Darby Bible (1890) | The Douay-Rheims American Bible (1899) | The Message Bible (2002) | The New Jerusalem Bible | The Webster Bible (1833) | Third Millennium Bible (1998) | Today's English Version (Good News Bible) (1992) | Today's New International Version (2005) | Tyndale Bible (1534) | Tyndale-Rogers-Coverdale-Cranmer Bible (1537) | Updated Bible (2006) | Voice In Wilderness (2006) | World English Bible | Wycliffe Bible (1395) | Young's Literal Translation (1898) | Malayalam Bible Commentary |