Turn Off
21st Century KJV
A Conservative Version
American King James Version (1999)
American Standard Version (1901)
Amplified Bible (1965)
Apostles' Bible Complete (2004)
Bengali Bible
Bible in Basic English (1964)
Bishop's Bible
Complementary English Version (1995)
Coverdale Bible (1535)
Easy to Read Revised Version (2005)
English Jubilee 2000 Bible (2000)
English Lo Parishuddha Grandham
English Standard Version (2001)
Geneva Bible (1599)
Hebrew Names Version
Hindi Bible
Holman Christian Standard Bible (2004)
Holy Bible Revised Version (1885)
Kannada Bible
King James Version (1769)
Literal Translation of Holy Bible (2000)
Malayalam Bible
Modern King James Version (1962)
New American Bible
New American Standard Bible (1995)
New Century Version (1991)
New English Translation (2005)
New International Reader's Version (1998)
New International Version (1984) (US)
New International Version (UK)
New King James Version (1982)
New Life Version (1969)
New Living Translation (1996)
New Revised Standard Version (1989)
Restored Name KJV
Revised Standard Version (1952)
Revised Version (1881-1885)
Revised Webster Update (1995)
Rotherhams Emphasized Bible (1902)
Tamil Bible
Telugu Bible (BSI)
Telugu Bible (WBTC)
The Complete Jewish Bible (1998)
The Darby Bible (1890)
The Douay-Rheims American Bible (1899)
The Message Bible (2002)
The New Jerusalem Bible
The Webster Bible (1833)
Third Millennium Bible (1998)
Today's English Version (Good News Bible) (1992)
Today's New International Version (2005)
Tyndale Bible (1534)
Tyndale-Rogers-Coverdale-Cranmer Bible (1537)
Updated Bible (2006)
Voice In Wilderness (2006)
World English Bible
Wycliffe Bible (1395)
Young's Literal Translation (1898)
Cross Reference Bible
1. ന്യായപ്രമാണം വരുവാനുള്ള നന്മകളുടെ നിഴലല്ലാതെ കാര്യങ്ങളുടെ സാക്ഷാല് സ്വരൂപമല്ലായ്കകൊണ്ടു ആണ്ടുതോറും ഇടവിടാതെ കഴിച്ചുവരുന്ന അതേ യാഗങ്ങളാല് അടുത്തുവരുന്നവര്ക്കും സല്ഗുണപൂര്ത്തി വരുത്തുവാന് ഒരുനാളും കഴിവുള്ളതല്ല.
2. അല്ലെങ്കില് ആരാധനക്കാര്ക്കും ഒരിക്കല് ശുദ്ധിവന്നതിന്റെ ശേഷം പാപങ്ങളെക്കുറിച്ചുള്ള മനോബോധം പിന്നെ ഇല്ലായ്കകൊണ്ടു യാഗം കഴിക്കുന്നതു നിന്നുപോകയില്ലയോ?
3. ഇപ്പോഴോ ആണ്ടുതോറും അവയാല് പാപങ്ങളുടെ ഔര്മ്മ ഉണ്ടാകുന്നു.
4. കാളകളുടെയും ആട്ടുകൊറ്റന്മാരുടെയും രക്തത്തിന്നു പാപങ്ങളെ നീക്കുവാന് കഴിയുന്നതല്ല.ലേവ്യപുസ്തകം 16:15, ലേവ്യപുസ്തകം 16:21
5. ആകയാല് ലോകത്തില് വരുമ്പോള്“ഹനനയാഗവും വഴിപാടും നീ ഇച്ഛിച്ചില്ല; എന്നാല് ഒരു ശരീരം നീ എനിക്കു ഒരുക്കിയിരിക്കുന്നു.സങ്കീർത്തനങ്ങൾ 40:6-8
6. സര്വ്വാംഗ ഹോമങ്ങളിലും പാപയാഗങ്ങളിലും നീ പ്രസാദിച്ചില്ല.
7. അപ്പോള് ഞാന് പറഞ്ഞുഇതാ, ഞാന് വരുന്നു; പുസ്തകച്ചുരുളില് എന്നെക്കുറിച്ചു എഴുതിയിരിക്കുന്നു; ദൈവമേ, നിന്റെ ഇഷ്ടം ചെയ്വാന് ഞാന് വരുന്നു” എന്നു അവന് പറയുന്നു.
8. ന്യായപ്രമാണപ്രകാരം കഴിച്ചുവരുന്ന യാഗങ്ങളും വഴിപാടും സര്വ്വാംഗഹോമങ്ങളും പാപയാഗങ്ങളും നീ ഇച്ഛിച്ചില്ല അവയില് പ്രസാദിച്ചതുമില്ല എന്നിങ്ങനെ പറഞ്ഞശേഷം
9. ഇതാ, ഞാന് നിന്റെ ഇഷ്ടം ചെയ്വാന് വരുന്നു എന്നു പറഞ്ഞുകൊണ്ടു അവന് രണ്ടാമത്തേതിനെ സ്ഥാപിപ്പാന് ഒന്നാമത്തേതിനെ നീക്കിക്കളയുന്നു.
10. ആ ഇഷ്ടത്തില് നാം യേശു ക്രിസ്തു ഒരിക്കലായി കഴിച്ച ശരീരയാഗത്താല് വിശുദ്ധീകരിക്കപ്പെട്ടിരിക്കുന്നു.സങ്കീർത്തനങ്ങൾ 40:6-8
11. ഏതു പുരോഹിതനും ദിവസേന ശുശ്രൂഷിച്ചും പാപങ്ങളെ പരിഹരിപ്പാന് ഒരുനാളും കഴിയാത്ത അതേ യാഗങ്ങളെ കൂടക്കൂടെ കഴിച്ചുംകൊണ്ടു നിലക്കുന്നു.പുറപ്പാടു് 29:38
12. യേശുവോ പാപങ്ങള്ക്കു വേണ്ടി ഏകയാഗം കഴിച്ചിട്ടു എന്നേക്കും ദൈവത്തിന്റെ വലത്തു ഭാഗത്തു ഇരുന്നുകൊണ്ടുസങ്കീർത്തനങ്ങൾ 110:1
13. തന്റെ ശത്രുക്കള് തന്റെ പാദപീഠം ആകുവോളം കാത്തിരിക്കുന്നു.സങ്കീർത്തനങ്ങൾ 110:1
14. ഏകയാഗത്താല് അവന് വിശുദ്ധീകരിക്കപ്പെടുന്നവര്ക്കും സദാകാലത്തേക്കും സല്ഗുണപൂര്ത്തി വരുത്തിയിരിക്കുന്നു.
15. അതു പരിശുദ്ധാത്മാവും നമുക്കു സാക്ഷീകരിക്കുന്നു.
16. “ഈ കാലം കഴിഞ്ഞശേഷം ഞാന് അവരോടു ചെയ്വാനിരിക്കുന്ന നിയമം ഇങ്ങനെയാകുന്നുഎന്റെ ന്യായപ്രമാണം അവരുടെ ഉള്ളിലാക്കി അവരുടെ ഹൃദയങ്ങളില് എഴുതും എന്നു കര്ത്താവിന്റെ അരുളപ്പാടു” എന്നു അരുളിച്ചെയ്തശേഷം
17. “അവരുടെ പാപങ്ങളെയും അകൃത്യങ്ങളെയും ഞാന് ഇനി ഔര്ക്കയുമില്ല” എന്നു അരുളിച്ചെയ്യുന്നു.യിരേമ്യാവു 31:34
18. എന്നാല് ഇവയുടെ മോചനം ഉള്ളേടത്തു ഇനിമേല് പാപങ്ങള്ക്കു വേണ്ടി ഒരു യാഗവും ആവശ്യമില്ല.
19. അതുകൊണ്ടു സഹോദരന്മാരേ, യേശു തന്റെ ദേഹം എന്ന തിരശ്ശീലയില്കൂടി നമുക്കു പ്രതിഷ്ഠിച്ച ജീവനുള്ള പുതുവഴിയായി,
20. തന്റെ രക്തത്താല് വിശുദ്ധമന്ദിരത്തിലേക്കുള്ള പ്രവേശനത്തിന്നു
21. ധൈര്യ്യവും ദൈവാലയത്തിന്മേല് ഒരു മഹാപുരോഹിതനും നമുക്കുള്ളതുകൊണ്ടുസംഖ്യാപുസ്തകം 12:7, സെഖർയ്യാവു 6:12-13
22. നാം ദുര്മ്മനസ്സാക്ഷി നീങ്ങുമാറു ഹൃദയങ്ങളില് തളിക്കപ്പെട്ടവരും ശുദ്ധവെള്ളത്താല് ശരീരം കഴുകപ്പെട്ടവരുമായി വിശ്വാസത്തിന്റെ പൂര്ണ്ണനിശ്ചയം പൂണ്ടു പരമാര്ത്ഥഹൃദയത്തോടെ അടുത്തു ചെല്ലുക.യേഹേസ്കേൽ 36:25
23. പ്രത്യാശയുടെ സ്വീകാരം നാം മുറുകെ പിടിച്ചുകൊള്ക; വാഗ്ദത്തം ചെയ്തവന് വിശ്വസ്തനല്ലോ.
24. ചിലര് ചെയ്യുന്നതുപോലെ നമ്മുടെ സഭായോഗങ്ങളെ ഉപേക്ഷിക്കാതെ തമ്മില് പ്രബോധിപ്പിച്ചുകൊണ്ടു സ്നേഹത്തിന്നും സല്പ്രവൃത്തികള്ക്കും ഉത്സാഹം വര്ദ്ധിപ്പിപ്പാന് അന്യോന്യം സൂക്ഷിച്ചുകൊള്ക. നാള് സമീപിക്കുന്നു എന്നു കാണുംതോറും അതു അധികമധികമായി ചെയ്യേണ്ടതാകുന്നു.
25. സത്യത്തിന്റെ പരിജ്ഞാനം ലഭിച്ചശേഷം നാം മന:പൂര്വ്വം പാപം ചെയ്താല് പാപങ്ങള്ക്കുവേണ്ടി ഇനി ഒരു യാഗവും ശേഷിക്കാതെ
26. ന്യായവിധിക്കായി ഭയങ്കരമായോരു പ്രതീക്ഷയും എതിരികളെ ദഹിപ്പിപ്പാനുള്ള ക്രോധാഗ്നിയുമേയുള്ളു.
27. മോശെയുടെ ന്യായപ്രമാണം അനുസരിക്കാത്തവന്നു കരുണ കൂടാതെ രണ്ടു മൂന്നു സാക്ഷികളുടെ വാമൊഴികേട്ടു മരണശിക്ഷ കല്പിക്കുന്നുവല്ലോ.യെശയ്യാ 26:11
28. ദൈവപുത്രനെ ചവിട്ടികളകയും തന്നെ വിശുദ്ധീകരിച്ച നിയമരക്തത്തെ മലിനം എന്നു നിരൂപിക്കയും കൃപയുടെ ആത്മാവിനെ നിന്ദിക്കയും ചെയ്തവന് എത്ര കഠിനമേറിയ ശിക്ഷെക്കു പാത്രമാകും എന്നു വിചാരിപ്പിന് .ആവർത്തനം 17:6, ആവർത്തനം 19:15
29. “പ്രതികാരം എനിക്കുള്ളതു, ഞാന് പകരം വീട്ടും” എന്നും “കര്ത്താവു തന്റെ ജനത്തെ ന്യായം വിധിക്കും” എന്നും അരുളിച്ചെയ്തവനെ നാം അറിയുന്നുവല്ലോ.പുറപ്പാടു് 24:8
30. ജീവനുള്ള ദൈവത്തിന്റെ കയ്യില് വീഴുന്നതു ഭയങ്കരം.ആവർത്തനം 32:35-36, സങ്കീർത്തനങ്ങൾ 135:14
31. എന്നാല് നിങ്ങള് പ്രകാശനം ലഭിച്ചശേഷം നിന്ദകളാലും പീഡകളാലും കൂത്തുകാഴ്ചയായി ഭവിച്ചും
32. ആ വക അനുഭവിക്കുന്നവര്ക്കും കൂട്ടാളികളായിത്തീര്ന്നും ഇങ്ങനെ കഷ്ടങ്ങളാല് വളരെ പോരാട്ടം കഴിച്ച പൂര്വ്വകാലം ഔര്ത്തുകൊള്വിന് .
33. തടവുകാരോടു നിങ്ങള് സഹതാപം കാണിച്ചതല്ലാതെ സ്വര്ഗ്ഗത്തില് നിലനിലക്കുന്ന ഉത്തമസമ്പത്തു നിങ്ങള്ക്കു ഉണ്ടു എന്നറിഞ്ഞു സമ്പത്തുകളുടെ അപഹാരവും സന്തോഷത്തോടെ സഹിച്ചുവല്ലോ.
34. അതുകൊണ്ടു മഹാ പ്രതിഫലമുള്ള നിങ്ങളുടെ ധൈര്യം തള്ളിക്കളയരുതു.
35. ദൈവേഷ്ടം ചെയ്തു വാഗ്ദത്തം പ്രാപിപ്പാന് സഹിഷ്ണുത നിങ്ങള്ക്കു ആവശ്യം.
36. “ഇനി എത്രയും അല്പകാലം കഴിഞ്ഞിട്ടു വരുവാനുള്ളവന് വരും താമസിക്കയുമില്ല;”
37. എന്നാല് “എന്റെ നീതിമാന് വിശ്വാസത്താല് ജീവിക്കും; പിന് മാറുന്നു എങ്കില് എന്റെ ഉള്ളത്തിന്നു അവനില് പ്രസാദമില്ല”.ഹബക്കൂക്‍ 2:3-4
38. നാമോ നാശത്തിലേക്കു പിന്മാറുന്നവരുടെ കൂട്ടത്തിലല്ല, വിശ്വസിച്ചു ജീവരക്ഷ പ്രാപിക്കുന്നവരുടെ കൂട്ടത്തിലത്രേ ആകുന്നു.