Joshua - യോശുവ 17 | View All

1. യോസേഫിന്റെ ആദ്യജാതനായ മനശ്ശെയുടെ ഗോത്രത്തിന്നും ഔഹരി കിട്ടി; മനശ്ശെയുടെ ആദ്യജാതനും ഗിലെയാദിന്റെ അപ്പനും ആയ മാഖീര് യുദ്ധവീരനായിരുന്നതുകൊണ്ടു അവന്നു ഗിലെയാദും ബാശാനും ലഭിച്ചു.

1. And the lot fell vpo the trybe of Manasse (for he is Iosephs first sonne) and it fell vpon Machir the first sonne of Manasse ye father of Gilead: for he was a ma of armes, therfore had he Gilead and Basan.

2. മനശ്ശെയുടെ ശേഷം പുത്രന്മാരായ അബീയേസെരിന്റെ മക്കള്, ഹേലെക്കിന്റെ മക്കള്, അസ്രീയേലിന്റെ മക്കള്, ശേഖെമിന്റെ മക്കള്, ഹേഫെരിന്റെ മക്കള്, ശെമീദാവിന്റെ മക്കള് എന്നിവര്ക്കും കുടുംബംകുടുംബമായി ഔഹരി കിട്ടി; ഇവര് കുടുംബംകുടുംബമായി യോസേഫിന്റെ മകനായ മനശ്ശെയുടെ മക്കള് ആയിരുന്നു.

2. It fell also vnto the other children of Manasse, namely vnto ye childre of Abieser, the children of Helek, the children of Asriel, the children of Sechem, the children of Hepher, and the children of Semida: These are the childre of Manasse the sonne of Ioseph, males, amonge their kynreds.

3. എന്നാല് മനശ്ശെയുടെ മകനായ മാഖീരിന്റെ മകനായ ഗിലെയാദിന്റെ മകനായ ഹേഫെരിന്റെ മകന് ശെലോഫഹാദിന്നു പുത്രിമാരല്ലാതെ പുത്രന്മാര് ഇല്ലായിരുന്നു; അവന്റെ പുത്രിമാര്ക്കും; മഹ്ള, നോവ, ഹൊഗ്ള, മില്ക്ക, തിര്സ എന്നു പേരായിരുന്നു.

3. But Zelaphead the sonne of Hepher the sonne of Gilead, the sonne of Machir, the sonne of Manasse, had no sonnes, but doughters, and their names are these: Mahala, Noa, Hagla, Milca, Tirza,

4. അവര് പുരോഹിതനായ എലെയാസരിന്റെയും നൂന്റെ മകനായ യോശുവയുടെയും പ്രഭുക്കന്മാരുടെയും മുമ്പില് അടുത്തുചെന്നുഞങ്ങളുടെ സഹോദരന്മാരുടെ കൂട്ടത്തില് ഒരു അവകാശം ഞങ്ങള്ക്കു തരുവാന് യഹോവ മോശെയോടു കല്പിച്ചിട്ടുണ്ടു എന്നു പറഞ്ഞു. അങ്ങനെ അവന് യഹോവയുടെ കല്പനപ്രകാരം അവരുടെ അപ്പന്റെ സഹോദരന്മാരുടെ കൂട്ടത്തില് അവര്ക്കും ഒരു അവകാശം കൊടുത്തു.

4. and they came before Eleasar the prest, and before Iosua the sonne of Nun, and before the rulers, and sayde: The LORDE commaunded Moses, to geue vs enheritaunce amonge oure brethren. And so they had enheritaunce geuen them amonge their fathers brethren, acordinge to the commaundement of the LORDE.

5. ഇങ്ങനെ മനശ്ശെയുടെ പുത്രിമാര്ക്കും അവന്റെ പുത്രന്മാരുടെ കൂട്ടത്തില് അവകാശം ലഭിച്ചതുകൊണ്ടു മനശ്ശെക്കു യോര്ദ്ദാന്നക്കരെ ഗിലെയാദ് ദേശവും ബാശാനും കൂടാതെ പത്തു ഔഹരി കിട്ടി.

5. There fell vpon Manasse ten meetlynes without the londe of Gilead and Basan, which lyeth beyode Iordane.

6. മനശ്ശെയുടെ ശേഷം പുത്രന്മാര്ക്കും ഗിലെയാദ് ദേശം കിട്ടി.

6. For ye doughters of Manasse receaued enheritaunce amonge his sonnes: but the other children of Manasse had the londe of Gilead.

7. മനശ്ശെയുടെ അതിരോ ആശേര്മുതല് ശേഖെമിന്നു കിഴക്കുള്ള മിഖ് മെഥാത്ത്വരെ ചെന്നു വലത്തോട്ടു തിരിഞ്ഞു ഏന് -തപ്പൂഹയിലെ നിവാസികളുടെ അടുക്കലോളം നീണ്ടുകിടക്കുന്നു.

7. And the border of Manasse was fro Asser forth vnto Michmethath, that lyeth before Sichem, and reacheth vnto the righte syde of them of En Tapuah:

8. തപ്പൂഹദേശം മനശ്ശെക്കുള്ളതായിരുന്നു; എങ്കിലും മനശ്ശെയുടെ അതിരിലുള്ള തപ്പൂഹപട്ടണം എഫ്രയീമ്യര്ക്കും ഉള്ളതായിരുന്നു.

8. for the londe of Tapuah fell vnto Manasse, and the border of Manasse is vnto the childre of Ephraim.

9. പിന്നെ ആ അതിര് കാനാതോട്ടിങ്കലേക്കു തോട്ടിന്റെ തെക്കുകൂടി ഇറങ്ങുന്നു. ഈ പട്ടണങ്ങള് മനശ്ശെയുടെ പട്ടണങ്ങള്ക്കിടയില് എഫ്രയീമിന്നുള്ളവ; മനശ്ശെയുടെ അതിര് തോട്ടിന്റെ വടക്കുവശത്തുകൂടി ചെന്നു സമുദ്രത്തിങ്കല് അവസാനിക്കുന്നു.

9. Then commeth it downe to Nahelkana towarde the south syde of the ryuer cities, which are Ephraims amonge the cities of Manasse. But from the north is the border of Manasse by the ryuer, and goeth forth by the see syde,

10. തെക്കുഭാഗം എഫ്രയീമിന്നും വടക്കുഭാഗം മനശ്ശെക്കും ഉള്ളതു. സമുദ്രം അവന്റെ അതിര് ആകുന്നു;

10. south warde vnto Ephraim, and to Manasse northwarde, and the see is his coaste. And it shal border on Aser from the north, and on Isachar from the easte.

11. അതു വടക്കു ആശേരിനോടും കിഴക്കു യിസ്സാഖാരിനോടും തൊട്ടിരിക്കുന്നു. യിസ്സാഖാരിലും ആശേരിലും മനശ്ശെക്കു ബേത്ത്-ശെയാനും അതിന്റെ അധീനനഗരങ്ങളും യിബ്ളെയാമും അതിന്റെ അധീനനഗരങ്ങളും ദോര്നിവാസികളും അതിന്റെ അധീനനഗരങ്ങളും ഏന് -ദോര്നിവാസികളും അതിന്റെ അധീനനഗരങ്ങളും താനാക് നിവാസികളും അതിന്റെ അധീനനഗരങ്ങളും മെഗിദ്ദോനിവാസികളും അതിന്റെ അധീനനഗരങ്ങളും ഉണ്ടായിരുന്നു; മൂന്നു മേടുകള് തന്നേ.

11. So (amoge Isachar and Asser) Manasses had Beth Sean and the townes therof, and Ieblaam and the townes therof, and them of Dor and their townes, and them of En Dor and their townes, & them of Taanach and their townes, and them of Mageddo and their townes, and the thirde parte of (the cite) Nophet.

12. എന്നാല് മനശ്ശെയുടെ മക്കള്ക്കു ആ പട്ടണങ്ങളിലെ നിവാസികളെ നീക്കിക്കളവാന് കഴിഞ്ഞില്ല; കനാന്യര്ക്കും ആ ദേശത്തില് തന്നേ പാര്പ്പാനുള്ള താല്പര്യം സാധിച്ചു.

12. And the children of Manasse coude not dryue awaye the inhabiters of these cities, but the Cananites beganne to dwell in the same londe.

13. എന്നാല് യിസ്രായേല്മക്കള് ബലവാന്മാരായി തീര്ന്നപ്പോള് അവരെ നീക്കിക്കളയാതെ അവരെക്കൊണ്ടു ഊഴിയവേല ചെയ്യിച്ചു.

13. Howbeit whan the children of Israel were able, they made the Cananites tributaries, and droue them not out.

14. അനന്തരം യോസേഫിന്റെ മക്കള് യോശുവയോടുയഹോവ ഇതുവരെ ഞങ്ങളെ അനുഗ്രഹിച്ചു ഞങ്ങള് ഒരു വലിയ ജനമായി തീര്ന്നിരിക്കെ ഒരു നറുക്കും ഔഹരിയും മാത്രം നീ ഞങ്ങള്ക്കു തന്നതു എന്തു എന്നു ചോദിച്ചു.

14. Then spake the children of Ioseph vnto Iosua, and sayde: Wherfore hast thou geue me but one porcion and one meetlyne of enheritaunce, and I am yet a greate people, as the LORDE hath blessed me so largely?

15. യോശുവ അവരോടുനിങ്ങള് വലിയൊരു ജനം എങ്കില് എഫ്രയീംപര്വ്വതം നിങ്ങള്ക്കു വിസ്താരം പോരാത്തതാകകൊണ്ടു കാട്ടുപ്രദേശത്തു ചെന്നു പെരിസ്യരുടെയും മല്ലന്മാരുടെയും ദേശത്തു കാടുവെട്ടി സ്ഥലം എടുത്തു കൊള്വിന് എന്നു ഉത്തരം പറഞ്ഞു.

15. Then sayde Iosua vnto them: For so moch as thou art a greate people, go vp therfore into ye wodd, and make thy selfe rowme there in the londe of the Pheresites and Raphaim, seynge mout Ephraim is to narowe for the.

16. അതിന്നു യോസേഫിന്റെ മക്കള്മലനാടു ഞങ്ങള്ക്കു പോരാ; ബേത്ത്-ശെയാനിലും അതിന്റെ അധീനനഗരങ്ങളിലും യിസ്രായേല് താഴ്വരയിലും ഇങ്ങനെ താഴ്വീതി പ്രദേശത്തു പാര്ക്കുംന്ന കനാന്യര്ക്കൊക്കെയും ഇരിമ്പു രഥങ്ങള് ഉണ്ടു എന്നു പറഞ്ഞു.

16. Then sayde the children of Ioseph: We shal not be able to attayne vnto the mountaynes, for there are yron charettes amonge all the Cananites, that dwell in the londe of Emek, by whom lyeth Beth Sean and the vyllages therof, and Iesrael in Emek.

17. യോശുവ യോസേഫിന്റെ കുലമായ എഫ്രയീമിനോടും മനശ്ശെയോടും പറഞ്ഞതുനിങ്ങള് വലിയോരു ജനം തന്നേ; മഹാശക്തിയും ഉണ്ടു; നിങ്ങള്ക്കു ഒരു ഔഹരിമാത്രമല്ല വരേണ്ടതു.

17. Iosua sayde vnto the house of Ioseph, euen to Ephraim and Manasses: Thou art a greate people, & for so moch as thou art so greate, thou must not haue one lot,

18. മലനാടു നിനക്കുള്ളതു ആയിരിക്കേണം; അതു കാടാകുന്നു എങ്കിലും നിങ്ങള് അതു വെട്ടിത്തെളിക്കേണം അതിന്റെ അറുതിപ്രദേശങ്ങളും നിങ്ങള്ക്കുള്ളവ തന്നേ; കനാന്യര് ഇരിമ്പുരഥങ്ങള് ഉള്ളവരും ബലവാന്മാരും ആകുന്നു എങ്കിലും നിങ്ങള് അവരെ നീക്കിക്കളയും.

18. but the mountayne where ye wod is, shal be thine: rote yt out for ye, so shall it be the outgoinge of thy porcion, whan thou dryuest out the Cananites, which haue yro charettes, & are mightie.



Shortcut Links
യോശുവ - Joshua : 1 | 2 | 3 | 4 | 5 | 6 | 7 | 8 | 9 | 10 | 11 | 12 | 13 | 14 | 15 | 16 | 17 | 18 | 19 | 20 | 21 | 22 | 23 | 24 |
ഉല്പത്തി - Genesis | പുറപ്പാടു് - Exodus | ലേവ്യപുസ്തകം - Leviticus | സംഖ്യാപുസ്തകം - Numbers | ആവർത്തനം - Deuteronomy | യോശുവ - Joshua | ന്യായാധിപന്മാർ - Judges | രൂത്ത് - Ruth | 1 ശമൂവേൽ - 1 Samuel | 2 ശമൂവേൽ - 2 Samuel | 1 രാജാക്കന്മാർ - 1 Kings | 2 രാജാക്കന്മാർ - 2 Kings | 1 ദിനവൃത്താന്തം - 1 Chronicles | 2 ദിനവൃത്താന്തം - 2 Chronicles | എസ്രാ - Ezra | നെഹെമ്യാവു - Nehemiah | എസ്ഥേർ - Esther | ഇയ്യോബ് - Job | സങ്കീർത്തനങ്ങൾ - Psalms | സദൃശ്യവാക്യങ്ങൾ - Proverbs | സഭാപ്രസംഗി - Ecclesiastes | ഉത്തമ ഗീതം ഉത്തമഗീതം - Song of Songs | യെശയ്യാ - Isaiah | യിരേമ്യാവു - Jeremiah | വിലാപങ്ങൾ - Lamentations | യേഹേസ്കേൽ - Ezekiel | ദാനീയേൽ - Daniel | ഹോശേയ - Hosea | യോവേൽ - Joel | ആമോസ് - Amos | ഓബദ്യാവു - Obadiah | യോനാ - Jonah | മീഖാ - Micah | നഹൂം - Nahum | ഹബക്കൂക്‍ - Habakkuk | സെഫന്യാവു - Zephaniah | ഹഗ്ഗായി - Haggai | സെഖർയ്യാവു - Zechariah | മലാഖി - Malachi | മത്തായി - Matthew | മർക്കൊസ് - Mark | ലൂക്കോസ് - Luke | യോഹന്നാൻ - John | പ്രവൃത്തികൾ അപ്പ. പ്രവര്‍ത്തനങ്ങള്‍ - Acts | റോമർ - Romans | 1 കൊരിന്ത്യർ - 1 Corinthians | 2 കൊരിന്ത്യർ - 2 Corinthians | ഗലാത്യർ ഗലാത്തിയാ - Galatians | എഫെസ്യർ എഫേസോസ് - Ephesians | ഫിലിപ്പിയർ ഫിലിപ്പി - Philippians | കൊലൊസ്സ്യർ കൊളോസോസ് - Colossians | 1 തെസ്സലൊനീക്യർ - 1 Thessalonians | 2 തെസ്സലൊനീക്യർ - 2 Thessalonians | 1 തിമൊഥെയൊസ് - 1 Timothy | 2 തിമൊഥെയൊസ് - 2 Timothy | തീത്തൊസ് - Titus | ഫിലേമോൻ - Philemon | എബ്രായർ - Hebrews | യാക്കോബ് - James | 1 പത്രൊസ് - 1 Peter | 2 പത്രൊസ് - 2 Peter | 1 യോഹന്നാൻ - 1 John | 2 യോഹന്നാൻ - 2 John | 3 യോഹന്നാൻ - 3 John | യൂദാ യുദാസ് - Jude | വെളിപ്പാടു വെളിപാട് - Revelation |

Explore Parallel Bibles
21st Century KJV | A Conservative Version | American King James Version (1999) | American Standard Version (1901) | Amplified Bible (1965) | Apostles' Bible Complete (2004) | Bengali Bible | Bible in Basic English (1964) | Bishop's Bible | Complementary English Version (1995) | Coverdale Bible (1535) | Easy to Read Revised Version (2005) | English Jubilee 2000 Bible (2000) | English Lo Parishuddha Grandham | English Standard Version (2001) | Geneva Bible (1599) | Hebrew Names Version | malayalam Bible | Holman Christian Standard Bible (2004) | Holy Bible Revised Version (1885) | Kannada Bible | King James Version (1769) | Literal Translation of Holy Bible (2000) | Malayalam Bible | Modern King James Version (1962) | New American Bible | New American Standard Bible (1995) | New Century Version (1991) | New English Translation (2005) | New International Reader's Version (1998) | New International Version (1984) (US) | New International Version (UK) | New King James Version (1982) | New Life Version (1969) | New Living Translation (1996) | New Revised Standard Version (1989) | Restored Name KJV | Revised Standard Version (1952) | Revised Version (1881-1885) | Revised Webster Update (1995) | Rotherhams Emphasized Bible (1902) | Malayalam Bible | Telugu Bible (BSI) | Telugu Bible (WBTC) | The Complete Jewish Bible (1998) | The Darby Bible (1890) | The Douay-Rheims American Bible (1899) | The Message Bible (2002) | The New Jerusalem Bible | The Webster Bible (1833) | Third Millennium Bible (1998) | Today's English Version (Good News Bible) (1992) | Today's New International Version (2005) | Tyndale Bible (1534) | Tyndale-Rogers-Coverdale-Cranmer Bible (1537) | Updated Bible (2006) | Voice In Wilderness (2006) | World English Bible | Wycliffe Bible (1395) | Young's Literal Translation (1898) | Malayalam Bible Commentary |