1 Peter - 1 പത്രൊസ് 1 | View All

1. യേശുക്രിസ്തുവിന്റെ അപ്പൊസ്തലനായ പത്രൊസ് പൊന്തൊസിലും ഗലാത്യയിലും കപ്പദൊക്യയിലും ആസ്യയിലും ബിഥുന്യയിലും ചിതറിപ്പാര്ക്കുംന്ന പരദേശികളും

1. I, Peter, am an apostle on assignment by Jesus, the Messiah, writing to exiles scattered to the four winds. Not one is missing, not one forgotten.

2. പിതാവായ ദൈവത്തിന്റെ മുന്നറിവിന്നു ഒത്തവണ്ണം ആത്മാവിന്റെ വിശുദ്ധീകരണം പ്രാപിച്ചു അനുസരണം കാണിപ്പാനും യേശുക്രിസ്തുവിന്റെ രക്തത്താല് തളിക്കപ്പെടുവാനുമായി വൃതന്മാരുമായവര്ക്കും എഴുതുന്നതുനിങ്ങള്ക്കു കൃപയും സമാധാനവും വര്ദ്ധിക്കുമാറാകട്ടെ.

2. God the Father has his eye on each of you, and has determined by the work of the Spirit to keep you obedient through the sacrifice of Jesus. May everything good from God be yours!

3. നമ്മുടെ കര്ത്താവായ യേശുക്രിസ്തുവിന്റെ പിതാവായ ദൈവത്തിന്നു സ്തോത്രം. അവന് മരിച്ചവരുടെ ഇടയില്നിന്നുള്ള യേശുക്രിസ്തുവിന്റെ പുനരുത്ഥാനത്താല് തന്റെ കരുണാധിക്യപ്രകാരം നമ്മെ ജീവനുള്ള പ്രത്യാശെക്കായി,

3. What a God we have! And how fortunate we are to have him, this Father of our Master Jesus! Because Jesus was raised from the dead, we've been given a brand-new life and have everything to live for,

4. അന്ത്യകാലത്തില് വെളിപ്പെടുവാന് ഒരുങ്ങിയിരിക്കുന്ന രക്ഷെക്കു വിശ്വാസത്താല് ദൈവശക്തിയില് കാക്കപ്പെടുന്ന നിങ്ങള്ക്കു വേണ്ടി സ്വര്ഗ്ഗത്തില് സൂക്ഷിച്ചിരിക്കുന്നതും

4. including a future in heaven--and the future starts now!

5. ക്ഷയം, മാലിന്യം, വാട്ടം, എന്നിവ ഇല്ലാത്തതുമായ അവകാശത്തിന്നായി തന്നേ വീണ്ടും ജനിപ്പിച്ചിരിക്കുന്നു.

5. God is keeping careful watch over us and the future. The Day is coming when you'll have it all--life healed and whole.

6. അതില് നിങ്ങള് ഇപ്പോള് അല്പനേരത്തേക്കു നാനാപരീക്ഷകളാല് ദുഃഖിച്ചിരിക്കേണ്ടിവന്നാലും ആനന്ദിക്കുന്നു.

6. I know how great this makes you feel, even though you have to put up with every kind of aggravation in the meantime.

7. അഴിഞ്ഞുപോകുന്നതും തീയില് ശോധന കഴിക്കുന്നതുമായ പൊന്നിനെക്കാള് നിങ്ങളുടെ വിശ്വാസത്തിന്റെ പരിശോധന വിലയേറിയതു എന്നു യേശുക്രിസ്തുവിന്റെ പ്രത്യക്ഷതയില് പുകഴ്ചെക്കും തേജസ്സിന്നും മാനത്തിന്നുമായി കാണ്മാന് അങ്ങനെ ഇടവരും.
ഇയ്യോബ് 23:10, സങ്കീർത്തനങ്ങൾ 66:10, യെശയ്യാ 48:10, സെഖർയ്യാവു 13:9, മലാഖി 3:3

7. Pure gold put in the fire comes out of it proved pure; genuine faith put through this suffering comes out proved genuine. When Jesus wraps this all up, it's your faith, not your gold, that God will have on display as evidence of his victory.

8. അവനെ നിങ്ങള് കണ്ടിട്ടില്ലെങ്കിലും സ്നേഹിക്കുന്നു; ഇപ്പോള് കാണാതെ വിശ്വസിച്ചുംകൊണ്ടു

8. You never saw him, yet you love him. You still don't see him, yet you trust him--with laughter and singing.

9. നിങ്ങളുടെ വിശ്വാസത്തിന്റെ അന്തമായ ആത്മരക്ഷ പ്രാപിക്കയും പറഞ്ഞുതീരാത്തതും മഹിമയുള്ളതുമായ സന്തോഷത്തോടെ ആനന്ദിക്കയും ചെയ്യുന്നു.

9. Because you kept on believing, you'll get what you're looking forward to: total salvation.

10. നിങ്ങള്ക്കു വരുവാനിരിക്കുന്ന കൃപയെക്കുറിച്ചു പ്രവചിച്ച പ്രവാചകന്മാര് ഈ രക്ഷയെ ആരാഞ്ഞു അന്വേഷിച്ചിരുന്നു.

10. The prophets who told us this was coming asked a lot of questions about this gift of life God was preparing.

11. അവരിലുള്ള ക്രിസ്തുവിന് ആത്മാവു ക്രിസ്തുവിന്നു വരേണ്ടിയ കഷ്ടങ്ങളെയും പിന് വരുന്ന മഹിമയെയും മുമ്പില്കൂട്ടി സാക്ഷീകരിച്ചപ്പോള് സൂചിപ്പിച്ച സമയം ഏതോ എങ്ങിനെയുള്ളതോ എന്നു പ്രവാചകന്മാര് ആരാഞ്ഞുനോക്കി,
സങ്കീർത്തനങ്ങൾ 22:1-31

11. The Messiah's Spirit let them in on some of it--that the Messiah would experience suffering, followed by glory. They clamored to know who and when.

12. തങ്ങള്ക്കായിട്ടല്ല നിങ്ങള്ക്കായിട്ടത്രേ തങ്ങള് ആ ശുശ്രൂഷ ചെയ്യുന്നു എന്നു അവര്ക്കും വെളിപ്പെട്ടു; സ്വര്ഗ്ഗത്തില് നിന്നു അയച്ച പരിശുദ്ധാത്മാവിനാല് നിങ്ങളോടു സുവിശേഷം അറിയിച്ചവര് അതു ഇപ്പോള് നിങ്ങളെ ഗ്രഹിപ്പിച്ചിരിക്കുന്നു. അതിലേക്കു ദൈവദൂതന്മാരും കുനിഞ്ഞുനോക്കുവാന് ആഗ്രഹിക്കുന്നു.

12. All they were told was that they were serving you, you who by orders from heaven have now heard for yourselves--through the Holy Spirit--the Message of those prophecies fulfilled. Do you realize how fortunate you are? Angels would have given anything to be in on this!

13. ആകയാല് നിങ്ങളുടെ മനസ്സു ഉറപ്പിച്ചു നിര്മ്മദരായി യേശുക്രിസ്തുവിന്റെ പ്രത്യക്ഷതയിങ്കല് നിങ്ങള്ക്കു വരുവാനുള്ള കൃപയില് പൂര്ണ്ണ പ്രത്യാശ വെച്ചുകൊള്വിന് .

13. So roll up your sleeves, put your mind in gear, be totally ready to receive the gift that's coming when Jesus arrives.

14. പണ്ടു നിങ്ങളുടെ അജ്ഞാനകാലത്തു ഉണ്ടായിരുന്ന മോഹങ്ങളെ

14. Don't lazily slip back into those old grooves of evil, doing just what you feel like doing. You didn't know any better then; you do now.

15. മാതൃകയാക്കാതെ നിങ്ങളെ വിളിച്ച വിശുദ്ധന്നു ഒത്തവണ്ണം അനുസരണമുള്ള മക്കളായി എല്ലാനടപ്പിലും വിശുദ്ധരാകുവിന് .

15. As obedient children, let yourselves be pulled into a way of life shaped by God's life, a life energetic and blazing with holiness.

16. “ഞാന് വിശുദ്ധന് ആകയാല് നിങ്ങളും വിശുദ്ധരായിരിപ്പിന് ” എന്നു എഴുതിയിരിക്കുന്നുവല്ലോ.
ലേവ്യപുസ്തകം 11:44, ലേവ്യപുസ്തകം 19:2, ലേവ്യപുസ്തകം 20:7

16. God said, 'I am holy; you be holy.'

17. മുഖപക്ഷം കൂടാതെ ഔരോരുത്തന്റെ പ്രവൃത്തിക്കു തക്കവണ്ണം ന്യായം വിധിക്കുന്നവനെ നിങ്ങള് പിതാവു എന്നു വിളിക്കുന്നു എങ്കില് നിങ്ങളുടെ പ്രവാസകാലം ഭയത്തോടെ കഴിപ്പിന് .
2 ദിനവൃത്താന്തം 19:7, സങ്കീർത്തനങ്ങൾ 28:4, സങ്കീർത്തനങ്ങൾ 62:12, സങ്കീർത്തനങ്ങൾ 89:26, സദൃശ്യവാക്യങ്ങൾ 17:3, സദൃശ്യവാക്യങ്ങൾ 24:12, യെശയ്യാ 59:18, യെശയ്യാ 64:8, യിരേമ്യാവു 3:19, യിരേമ്യാവു 17:10

17. You call out to God for help and he helps--he's a good Father that way. But don't forget, he's also a responsible Father, and won't let you get by with sloppy living. Your life is a journey you must travel with a deep consciousness of God.

18. വ്യര്ത്ഥവും പിതൃപാരമ്പര്യവുമായുള്ള നിങ്ങളുടെ നടപ്പില്നിന്നു നിങ്ങളെ വീണ്ടെടുത്തിരിക്കുന്നതു പൊന്നു, വെള്ളി മുതലായ അഴിഞ്ഞുപോകുന്ന വസ്തുക്കളെക്കൊണ്ടല്ല,
യെശയ്യാ 52:3

18. It cost God plenty to get you out of that dead-end, empty-headed life you grew up in.

19. ക്രിസ്തു എന്ന നിര്ദ്ദോഷവും നിഷ്കളങ്കവുമായ കുഞ്ഞാടിന്റെ വിലയേറിയ രക്തംകൊണ്ടത്രേ എന്നു നിങ്ങള് അറിയുന്നുവല്ലോ.

19. He paid with Christ's sacred blood, you know. He died like an unblemished, sacrificial lamb.

20. അവന് ലോകസ്ഥാപനത്തിന്നു മുമ്പെ മുന്നറിയപ്പെട്ടവനും അവന് മുഖാന്തരം ദൈവത്തില് വിശ്വസിക്കുന്ന നിങ്ങള് നിമിത്തം ഈ അന്ത്യകാലത്തു വെളിപ്പെട്ടവനും ആകുന്നു.

20. And this was no afterthought. Even though it has only lately--at the end of the ages--become public knowledge, God always knew he was going to do this for you.

21. നിങ്ങളുടെ വിശ്വാസവും പ്രത്യാശയും ദൈവത്തില് വെച്ചുകൊള്ളേണ്ടതിന്നു ദൈവം അവനെ മരിച്ചവരുടെ ഇടയില്നിന്നു എഴുന്നേല്പിച്ചു, അവന്നു തേജസ്സു കൊടുത്തുമിരിക്കുന്നു.

21. It's because of this sacrificed Messiah, whom God then raised from the dead and glorified, that you trust God, that you know you have a future in God.

22. എന്നാല് സത്യം അനുസരിക്കയാല് നിങ്ങളുടെ ആത്മാക്കളെ നിര്വ്യാജമായ സഹോദരപ്രീതിക്കായി നിര്മ്മലീകരിച്ചിരിക്കകൊണ്ടു ഹൃദയപൂര്വ്വം അന്യോന്യം ഉറ്റുസ്നേഹിപ്പിന് .

22. Now that you've cleaned up your lives by following the truth, love one another as if your lives depended on it.

23. കെടുന്ന ബീജത്താലല്ല കെടാത്തതിനാല്, ജീവനുള്ളതും നിലനിലക്കുന്നതുമായ ദൈവവചനത്താല് തന്നേ, നിങ്ങള് വീണ്ടും ജനിച്ചിരിക്കുന്നു.
ദാനീയേൽ 6:26

23. Your new life is not like your old life. Your old birth came from mortal sperm; your new birth comes from God's living Word. Just think: a life conceived by God himself!

24. “സകലജഡവും പുല്ലുപോലെയും അതിന്റെ ഭംഗി എല്ലാം പുല്ലിന്റെ പൂപോലെയും ആകുന്നു; പുല്ലു വാടി പൂവുതിര്ന്നുപോയി;
യെശയ്യാ 40:6-8

24. That's why the prophet said, The old life is a grass life, its beauty as short-lived as wildflowers; Grass dries up, flowers droop,

25. കര്ത്താവിന്റെ വചനമോ എന്നേക്കും നിലനിലക്കുന്നു.” അതു ആകുന്നു നിങ്ങളോടു പ്രസംഗിച്ച വചനം.
യെശയ്യാ 40:6-8

25. God's Word goes on and on forever. This is the Word that conceived the new life in you.



Shortcut Links
1 പത്രൊസ് - 1 Peter : 1 | 2 | 3 | 4 | 5 |
ഉല്പത്തി - Genesis | പുറപ്പാടു് - Exodus | ലേവ്യപുസ്തകം - Leviticus | സംഖ്യാപുസ്തകം - Numbers | ആവർത്തനം - Deuteronomy | യോശുവ - Joshua | ന്യായാധിപന്മാർ - Judges | രൂത്ത് - Ruth | 1 ശമൂവേൽ - 1 Samuel | 2 ശമൂവേൽ - 2 Samuel | 1 രാജാക്കന്മാർ - 1 Kings | 2 രാജാക്കന്മാർ - 2 Kings | 1 ദിനവൃത്താന്തം - 1 Chronicles | 2 ദിനവൃത്താന്തം - 2 Chronicles | എസ്രാ - Ezra | നെഹെമ്യാവു - Nehemiah | എസ്ഥേർ - Esther | ഇയ്യോബ് - Job | സങ്കീർത്തനങ്ങൾ - Psalms | സദൃശ്യവാക്യങ്ങൾ - Proverbs | സഭാപ്രസംഗി - Ecclesiastes | ഉത്തമ ഗീതം ഉത്തമഗീതം - Song of Songs | യെശയ്യാ - Isaiah | യിരേമ്യാവു - Jeremiah | വിലാപങ്ങൾ - Lamentations | യേഹേസ്കേൽ - Ezekiel | ദാനീയേൽ - Daniel | ഹോശേയ - Hosea | യോവേൽ - Joel | ആമോസ് - Amos | ഓബദ്യാവു - Obadiah | യോനാ - Jonah | മീഖാ - Micah | നഹൂം - Nahum | ഹബക്കൂക്‍ - Habakkuk | സെഫന്യാവു - Zephaniah | ഹഗ്ഗായി - Haggai | സെഖർയ്യാവു - Zechariah | മലാഖി - Malachi | മത്തായി - Matthew | മർക്കൊസ് - Mark | ലൂക്കോസ് - Luke | യോഹന്നാൻ - John | പ്രവൃത്തികൾ അപ്പ. പ്രവര്‍ത്തനങ്ങള്‍ - Acts | റോമർ - Romans | 1 കൊരിന്ത്യർ - 1 Corinthians | 2 കൊരിന്ത്യർ - 2 Corinthians | ഗലാത്യർ ഗലാത്തിയാ - Galatians | എഫെസ്യർ എഫേസോസ് - Ephesians | ഫിലിപ്പിയർ ഫിലിപ്പി - Philippians | കൊലൊസ്സ്യർ കൊളോസോസ് - Colossians | 1 തെസ്സലൊനീക്യർ - 1 Thessalonians | 2 തെസ്സലൊനീക്യർ - 2 Thessalonians | 1 തിമൊഥെയൊസ് - 1 Timothy | 2 തിമൊഥെയൊസ് - 2 Timothy | തീത്തൊസ് - Titus | ഫിലേമോൻ - Philemon | എബ്രായർ - Hebrews | യാക്കോബ് - James | 1 പത്രൊസ് - 1 Peter | 2 പത്രൊസ് - 2 Peter | 1 യോഹന്നാൻ - 1 John | 2 യോഹന്നാൻ - 2 John | 3 യോഹന്നാൻ - 3 John | യൂദാ യുദാസ് - Jude | വെളിപ്പാടു വെളിപാട് - Revelation |

Explore Parallel Bibles
21st Century KJV | A Conservative Version | American King James Version (1999) | American Standard Version (1901) | Amplified Bible (1965) | Apostles' Bible Complete (2004) | Bengali Bible | Bible in Basic English (1964) | Bishop's Bible | Complementary English Version (1995) | Coverdale Bible (1535) | Easy to Read Revised Version (2005) | English Jubilee 2000 Bible (2000) | English Lo Parishuddha Grandham | English Standard Version (2001) | Geneva Bible (1599) | Hebrew Names Version | malayalam Bible | Holman Christian Standard Bible (2004) | Holy Bible Revised Version (1885) | Kannada Bible | King James Version (1769) | Literal Translation of Holy Bible (2000) | Malayalam Bible | Modern King James Version (1962) | New American Bible | New American Standard Bible (1995) | New Century Version (1991) | New English Translation (2005) | New International Reader's Version (1998) | New International Version (1984) (US) | New International Version (UK) | New King James Version (1982) | New Life Version (1969) | New Living Translation (1996) | New Revised Standard Version (1989) | Restored Name KJV | Revised Standard Version (1952) | Revised Version (1881-1885) | Revised Webster Update (1995) | Rotherhams Emphasized Bible (1902) | Malayalam Bible | Telugu Bible (BSI) | Telugu Bible (WBTC) | The Complete Jewish Bible (1998) | The Darby Bible (1890) | The Douay-Rheims American Bible (1899) | The Message Bible (2002) | The New Jerusalem Bible | The Webster Bible (1833) | Third Millennium Bible (1998) | Today's English Version (Good News Bible) (1992) | Today's New International Version (2005) | Tyndale Bible (1534) | Tyndale-Rogers-Coverdale-Cranmer Bible (1537) | Updated Bible (2006) | Voice In Wilderness (2006) | World English Bible | Wycliffe Bible (1395) | Young's Literal Translation (1898) | Malayalam Bible Commentary |