Revelation - വെളിപ്പാടു വെളിപാട് 18 | View All

1. അനന്തരം ഞാന് വലിയ അധികാരമുള്ള മറ്റൊരു ദൂതന് സ്വര്ഗ്ഗത്തില്നിന്നു ഇറങ്ങുന്നതു കണ്ടു; അവന്റെ തേജസ്സിനാല് ഭൂമി പ്രകാശിച്ചു.
യേഹേസ്കേൽ 27:36

1. Following this I saw another Angel descend from Heaven. His authority was immense, his glory flooded earth with brightness,

2. അവന് ഉറക്കെ വിളിച്ചുപറഞ്ഞതുവീണുപോയിമഹതിയാം ബാബിലോന് വീണുപോയി; ദുര്ഭൂതങ്ങളുടെ പാര്പ്പിടവും സകല അശുദ്ധാത്മാക്കളുടെയും തടവും അശുദ്ധിയും അറെപ്പുമുള്ള സകലപക്ഷികളുടെയും തടവുമായിത്തിര്ന്നു.
യെശയ്യാ 13:21, യെശയ്യാ 21:9, യെശയ്യാ 34:11, യെശയ്യാ 34:14, യിരേമ്യാവു 9:11, യിരേമ്യാവു 50:39, യിരേമ്യാവു 51:8, ദാനീയേൽ 4:30

2. his voice thunderous: Ruined, ruined, Great Babylon, ruined! A ghost town for demons is all that's left! A garrison of carrion spirits, garrison of loathsome, carrion birds.

3. അവളുടെ വേശ്യാവൃത്തിയുടെ ക്രോധമദ്യം സകലജാതികളും കുടിച്ചു; ഭൂമിയിലെ രാജാക്കന്മാര് അവളോടു വേശ്യാസംഗം ചെയ്കയും ഭൂമിയിലെ വ്യാപാരികള് അവളുടെ പുളെപ്പിന്റെ ആധിക്യത്താല് സമ്പന്നരാകയും ചെയ്തു.
യിരേമ്യാവു 25:16-27, യിരേമ്യാവു 51:7

3. All nations drank the wild wine of her whoring; kings of the earth went whoring with her; entrepreneurs made millions exploiting her.

4. വേറോരു ശബ്ദം സ്വര്ഗ്ഗത്തില് നിന്നു പറയുന്നതായി ഞാന് കേട്ടതു. എന്റെ ജനമായുള്ളോരേ, അവളുടെ പാപങ്ങളില് കൂട്ടാളികളാകാതെയും അവളുടെ ബാധകളില് ഔഹരിക്കാരാകാതെയുമിരിപ്പാന് അവളെ വിട്ടു പോരുവിന് .
യെശയ്യാ 23:17, യെശയ്യാ 48:20, യെശയ്യാ 52:11, യിരേമ്യാവു 50:8, യിരേമ്യാവു 51:9, യിരേമ്യാവു 51:6, യിരേമ്യാവു 51:45

4. Just then I heard another shout out of Heaven: Get out, my people, as fast as you can, so you don't get mixed up in her sins, so you don't get caught in her doom.

5. അവളുടെ പാപം ആകാശത്തോളം കുന്നിച്ചിരിക്കുന്നു; അവളുടെ അകൃത്യം ദൈവം ഔര്ത്തിട്ടുമുണ്ടു.
ഉല്പത്തി 18:21, യിരേമ്യാവു 51:9

5. Her sins stink to high Heaven; God has remembered every evil she's done.

6. അവള് നിങ്ങള്ക്കു ചെയ്തതുപോലെ നിങ്ങള് അവള്ക്കു പകരം ചെയ്വിന് ; അവളുടെ പ്രവൃത്തികള്ക്കു തക്കവണ്ണം അവള്ക്കു ഇരട്ടിച്ചു കൊടുപ്പിന് ; അവള് കലക്കിത്തന്ന പാനപാത്രത്തില് അവള്ക്കു ഇരട്ടി കലക്കിക്കൊടുപ്പിന് ;
സങ്കീർത്തനങ്ങൾ 137:8, യിരേമ്യാവു 50:15, യിരേമ്യാവു 50:29

6. Give her back what she's given, double what she's doubled in her works, double the recipe in the cup she mixed;

7. അവള് തന്നെത്താല് മഹത്വപ്പെടുത്തി പുളെച്ചേടത്തോളം അവള്ക്കു പീഡയും ദുഃഖവും കൊടുപ്പിന് . രാജ്ഞിയായിട്ടു ഞാന് ഇരിക്കുന്നു; ഞാന് വിധവയല്ല; ദുഃഖം കാണ്കയുമില്ല എന്നു അവള് ഹൃദയംകൊണ്ടു പറയുന്നു.
യെശയ്യാ 47:7-8, യെശയ്യാ 47:11

7. Bring her flaunting and wild ways to torment and tears. Because she gloated, 'I'm queen over all, and no widow, never a tear on my face,'

8. അതുനിമിത്തം മരണം ദുഃഖം, ക്ഷാമം എന്നിങ്ങനെ അവളുടെ ബാധകള് ഒരു ദിവസത്തില് തന്നേ വരും; അവളെ തീയില് ഇട്ടു ചുട്ടുകളയും; അവളെ ന്യായം വിധിച്ച ദൈവമായ കര്ത്താവു ശക്തനല്ലോ.
ലേവ്യപുസ്തകം 21:9, യെശയ്യാ 47:9, യിരേമ്യാവു 50:34

8. In one day, disasters will crush her-- death, heartbreak, and famine-- Then she'll be burned by fire, because God, the Strong God who judges her, has had enough.

9. അവളോടു കൂടെ വേശ്യാസംഗം ചെയ്തു പുളെച്ചിരിക്കുന്ന ഭൂരാജാക്കന്മാര് അവളുടെ പീഡനിമിത്തം ഭയപ്പെട്ടു ദൂരത്തു നിന്നുകൊണ്ടു അവളുടെ ദഹനത്തിന്റെ പുക കാണുമ്പോള് അവളെച്ചൊല്ലി കരഞ്ഞും മാറത്തടിച്ചുംകൊണ്ടു
യേഹേസ്കേൽ 26:16-17, യേഹേസ്കേൽ 27:20-33

9. 'The kings of the earth will see the smoke of her burning, and they'll cry and carry on, the kings who went night after night to her brothel.

10. അയ്യോ, അയ്യോ, മഹാനഗരമായ ബാബിലോനേ, ബലമേറിയ പട്ടണമേ, ഒരു മണിക്ക്കുറുകൊണ്ടു നിന്റെ ന്യായവിധി വന്നല്ലോ എന്നു പറയും
യേഹേസ്കേൽ 26:17, ദാനീയേൽ 4:30

10. They'll keep their distance for fear they'll get burned, and they'll cry their lament: Doom, doom, the great city doomed! City of Babylon, strong city! In one hour it's over, your judgment come!

11. ഭൂമിയിലെ വ്യാപാരികള് പൊന്നു, വെള്ളി, രത്നം, മുത്തു, നേരിയ തുണി, ധൂമ്ര വസ്ത്രം, പട്ടു, കടുഞ്ചുവപ്പു, ചന്ദനത്തരങ്ങള്,
യേഹേസ്കേൽ 27:36

11. 'The traders will cry and carry on because the bottom dropped out of business, no more market for their goods:

12. ആനക്കൊമ്പുകൊണ്ടുള്ള സകലവിധ സാമാനങ്ങള്, വിലയേറിയ മരവും പിച്ചളയും ഇരിമ്പും മര്മ്മരക്കല്ലുംകൊണ്ടുള്ള ഔരോ സാമാനം,
യേഹേസ്കേൽ 27:22

12. gold, silver, precious gems, pearls; fabrics of fine linen, purple, silk, scarlet; perfumed wood and vessels of ivory, precious woods, bronze, iron, and marble;

13. ലവംഗം, ഏലം, ധൂപവര്ഗ്ഗം, മൂറു, കുന്തുരുക്കം, വീഞ്ഞു, എണ്ണ, നേരിയ മാവു, കോതമ്പു, കന്നുകാലി, ആടു, കുതിര, രഥം, മാനുഷദേഹം, മാനുഷപ്രാണന് എന്നീ ചരകൂ ഇനി ആരും വാങ്ങായ്കയാല് അവളെച്ചൊല്ലി കരഞ്ഞു ദുഃഖിക്കുന്നു.
യേഹേസ്കേൽ 27:13, യേഹേസ്കേൽ 27:22

13. cinnamon and spice, incense, myrrh, and frankincense; wine and oil, flour and wheat; cattle, sheep, horses, and chariots. And slaves--their terrible traffic in human lives.

14. നീ കൊതിച്ച കായ്കനിയും നിന്നെ വിട്ടുപോയി; സ്വാദും ശോഭയും ഉള്ളതെല്ലാം നിനക്കു ഇല്ലാതെയായി; നീ ഇനി അവയെ ഒരിക്കലും കാണുകയില്ല.

14. Everything you've lived for, gone! All delicate and delectable luxury, lost! Not a scrap, not a thread to be found!

15. ഈ വകകൊണ്ടു വ്യാപാരം ചെയ്തു അവളാല് സമ്പന്നരായവര് അവള്ക്കുള്ള പീഡ ഭയപ്പെട്ടു ദൂരത്തുനിന്നു
യേഹേസ്കേൽ 27:31-32, യേഹേസ്കേൽ 27:36

15. 'The traders who made millions off her kept their distance for fear of getting burned, and cried and carried on all the more:

16. അയ്യോ, അയ്യോ, മഹാനഗരമേ, നേരിയ തുണിയും ധൂമ്രവര്ണ്ണവും കടുഞ്ചുവപ്പും ധരിച്ചു പൊന്നും രത്നവും മുത്തും അണിഞ്ഞവളേ, ഇത്രവലിയ സമ്പത്തു ഒരു മണിക്ക്കുറുകൊണ്ടു നശിച്ചുപോയല്ലോ എന്നു പറഞ്ഞു കരഞ്ഞു ദുഃഖിക്കും.
യേഹേസ്കേൽ 28:13

16. Doom, doom, the great city doomed! Dressed in the latest fashions, adorned with the finest jewels,

17. ഏതു മാലുമിയും ഔരോ ദിക്കിലേക്കു കപ്പലേറി പോകുന്ന ഏവനും കപ്പല്ക്കാരും കടലില് തൊഴില് ചെയ്യുന്നവരൊക്കയും
യേഹേസ്കേൽ 27:28-29

17. in one hour such wealth wiped out! 'All the ship captains and travelers by sea, sailors and toilers of the sea, stood off at a distance

18. ദൂരത്തുനിന്നു അവളുടെ ദഹനത്തിന്റെ പുക കണ്ടുമഹാനഗരത്തോടു തുല്യമായ നഗരം ഏതു എന്നു നിലവിളിച്ചുപറഞ്ഞു.
യേഹേസ്കേൽ 27:32

18. and cried their lament when they saw the smoke from her burning: 'Oh, what a city! There was never a city like her!'

19. അവര് തലയില് പൂഴി വാരിയിട്ടുംകൊണ്ടുഅയ്യോ, അയ്യോ, കടലില് കപ്പലുള്ളവര്ക്കും എല്ലാം തന്റെ ഐശ്വര്യത്താല് സമ്പത്തു വര്ദ്ധിപ്പിച്ച മഹാനഗരം ഒരു മണിക്ക്കുറുകൊണ്ടു നശിച്ചു പോയല്ലോ എന്നു പറഞ്ഞു കരഞ്ഞും ദുഃഖിച്ചുംകൊണ്ടു നിലവിളിച്ചു.
യേഹേസ്കേൽ 26:19, യേഹേസ്കേൽ 27:9, യേഹേസ്കേൽ 27:30, യേഹേസ്കേൽ 27:33

19. They threw dust on their heads and cried as if the world had come to an end: Doom, doom, the great city doomed! All who owned ships or did business by sea Got rich on her getting and spending. And now it's over--wiped out in one hour!

20. സ്വര്ഗ്ഗമേ, വിശുദ്ധന്മാരും അപ്പൊസ്തലന്മാരും പ്രവാചകന്മാരുമായുള്ളോരേ, ദൈവം അവളോടു നിങ്ങള്ക്കുവേണ്ടി പ്രതികാരം നടത്തിയതുകൊണ്ടു അവളെച്ചൊല്ലി ആനന്ദിപ്പിന് .
ആവർത്തനം 32:43, സങ്കീർത്തനങ്ങൾ 96:11, യെശയ്യാ 44:23, യെശയ്യാ 49:13, യിരേമ്യാവു 51:48

20. 'O Heaven, celebrate! And join in, saints, apostles, and prophets! God has judged her; every wrong you suffered from her has been judged.'

21. പിന്നെ ശക്തനായോരു ദൂതന് തിരികല്ലോളം വലുതായോരു കല്ലു എടുത്തു സമുദ്രത്തില് എറിഞ്ഞു പറഞ്ഞതുഇങ്ങിനെ ബാബിലോന് മഹാനഗരത്തെ ഹേമത്തോടെ എറിഞ്ഞുകളയും; ഇനി അതിനെ കാണുകയില്ല.
യിരേമ്യാവു 51:63-64, യേഹേസ്കേൽ 26:21

21. A strong Angel reached for a boulder--huge, like a millstone--and heaved it into the sea, saying, Heaved and sunk, the great city Babylon, sunk in the sea, not a sign of her ever again.

22. വൈണികന്മാര്, വാദ്യക്കാര്, കുഴലൂത്തുകാര്, കാഹളക്കാര് എന്നിവരുടെ സ്വരം നിന്നില് ഇനി കേള്ക്കയില്ല; യാതൊരു കൌശലപ്പണിയും ചെയ്യുന്ന ഒരു ശില്പിയെയും നിന്നില് ഇനി കാണുകയില്ല; തിരിക്കല്ലിന്റെ ഒച്ച ഇനി നിന്നില് കേള്ക്കയില്ല.
യെശയ്യാ 24:8, യിരേമ്യാവു 25:10, യേഹേസ്കേൽ 26:13

22. Silent the music of harpists and singers-- you'll never hear flutes and trumpets again. Artisans of every kind--gone; you'll never see their likes again. The voice of a millstone grinding falls dumb; you'll never hear that sound again.

23. വിളക്കിന്റെ വെളിച്ചം ഇനി നിന്നില് പ്രകാശിക്കയില്ല; മണവാളന്റെയും മണവാട്ടിയുടെയും സ്വരം ഇനി നിന്നില് കേള്ക്കയില്ല; നിന്റെ വ്യാപാരികള് ഭൂമിയിലെ മഹത്തുക്കള് ആയിരുന്നു; നിന്റെ ക്ഷുദ്രത്താല് സകലജാതികളും വശീകരിക്കപ്പെട്ടിരുന്നു.
യെശയ്യാ 23:8, യിരേമ്യാവു 7:34, യിരേമ്യാവു 16:9, യെശയ്യാ 47:9, യിരേമ്യാവു 25:10

23. The light from lamps, never again; never again laughter of bride and groom. Her traders robbed the whole earth blind, and by black-magic arts deceived the nations.

24. പ്രവാചകന്മാരുടെയും വിശുദ്ധന്മാരുടെയും ഭൂമിയില്വെച്ചു കൊന്നുകളഞ്ഞ എല്ലാവരുടെയും രക്തം അവളില് അല്ലോ കണ്ടതു.
യിരേമ്യാവു 51:49, യേഹേസ്കേൽ 24:7

24. The only thing left of Babylon is blood-- the blood of saints and prophets, the murdered and the martyred.



Shortcut Links
വെളിപ്പാടു വെളിപാട് - Revelation : 1 | 2 | 3 | 4 | 5 | 6 | 7 | 8 | 9 | 10 | 11 | 12 | 13 | 14 | 15 | 16 | 17 | 18 | 19 | 20 | 21 | 22 |
ഉല്പത്തി - Genesis | പുറപ്പാടു് - Exodus | ലേവ്യപുസ്തകം - Leviticus | സംഖ്യാപുസ്തകം - Numbers | ആവർത്തനം - Deuteronomy | യോശുവ - Joshua | ന്യായാധിപന്മാർ - Judges | രൂത്ത് - Ruth | 1 ശമൂവേൽ - 1 Samuel | 2 ശമൂവേൽ - 2 Samuel | 1 രാജാക്കന്മാർ - 1 Kings | 2 രാജാക്കന്മാർ - 2 Kings | 1 ദിനവൃത്താന്തം - 1 Chronicles | 2 ദിനവൃത്താന്തം - 2 Chronicles | എസ്രാ - Ezra | നെഹെമ്യാവു - Nehemiah | എസ്ഥേർ - Esther | ഇയ്യോബ് - Job | സങ്കീർത്തനങ്ങൾ - Psalms | സദൃശ്യവാക്യങ്ങൾ - Proverbs | സഭാപ്രസംഗി - Ecclesiastes | ഉത്തമ ഗീതം ഉത്തമഗീതം - Song of Songs | യെശയ്യാ - Isaiah | യിരേമ്യാവു - Jeremiah | വിലാപങ്ങൾ - Lamentations | യേഹേസ്കേൽ - Ezekiel | ദാനീയേൽ - Daniel | ഹോശേയ - Hosea | യോവേൽ - Joel | ആമോസ് - Amos | ഓബദ്യാവു - Obadiah | യോനാ - Jonah | മീഖാ - Micah | നഹൂം - Nahum | ഹബക്കൂക്‍ - Habakkuk | സെഫന്യാവു - Zephaniah | ഹഗ്ഗായി - Haggai | സെഖർയ്യാവു - Zechariah | മലാഖി - Malachi | മത്തായി - Matthew | മർക്കൊസ് - Mark | ലൂക്കോസ് - Luke | യോഹന്നാൻ - John | പ്രവൃത്തികൾ അപ്പ. പ്രവര്‍ത്തനങ്ങള്‍ - Acts | റോമർ - Romans | 1 കൊരിന്ത്യർ - 1 Corinthians | 2 കൊരിന്ത്യർ - 2 Corinthians | ഗലാത്യർ ഗലാത്തിയാ - Galatians | എഫെസ്യർ എഫേസോസ് - Ephesians | ഫിലിപ്പിയർ ഫിലിപ്പി - Philippians | കൊലൊസ്സ്യർ കൊളോസോസ് - Colossians | 1 തെസ്സലൊനീക്യർ - 1 Thessalonians | 2 തെസ്സലൊനീക്യർ - 2 Thessalonians | 1 തിമൊഥെയൊസ് - 1 Timothy | 2 തിമൊഥെയൊസ് - 2 Timothy | തീത്തൊസ് - Titus | ഫിലേമോൻ - Philemon | എബ്രായർ - Hebrews | യാക്കോബ് - James | 1 പത്രൊസ് - 1 Peter | 2 പത്രൊസ് - 2 Peter | 1 യോഹന്നാൻ - 1 John | 2 യോഹന്നാൻ - 2 John | 3 യോഹന്നാൻ - 3 John | യൂദാ യുദാസ് - Jude | വെളിപ്പാടു വെളിപാട് - Revelation |

Explore Parallel Bibles
21st Century KJV | A Conservative Version | American King James Version (1999) | American Standard Version (1901) | Amplified Bible (1965) | Apostles' Bible Complete (2004) | Bengali Bible | Bible in Basic English (1964) | Bishop's Bible | Complementary English Version (1995) | Coverdale Bible (1535) | Easy to Read Revised Version (2005) | English Jubilee 2000 Bible (2000) | English Lo Parishuddha Grandham | English Standard Version (2001) | Geneva Bible (1599) | Hebrew Names Version | malayalam Bible | Holman Christian Standard Bible (2004) | Holy Bible Revised Version (1885) | Kannada Bible | King James Version (1769) | Literal Translation of Holy Bible (2000) | Malayalam Bible | Modern King James Version (1962) | New American Bible | New American Standard Bible (1995) | New Century Version (1991) | New English Translation (2005) | New International Reader's Version (1998) | New International Version (1984) (US) | New International Version (UK) | New King James Version (1982) | New Life Version (1969) | New Living Translation (1996) | New Revised Standard Version (1989) | Restored Name KJV | Revised Standard Version (1952) | Revised Version (1881-1885) | Revised Webster Update (1995) | Rotherhams Emphasized Bible (1902) | Malayalam Bible | Telugu Bible (BSI) | Telugu Bible (WBTC) | The Complete Jewish Bible (1998) | The Darby Bible (1890) | The Douay-Rheims American Bible (1899) | The Message Bible (2002) | The New Jerusalem Bible | The Webster Bible (1833) | Third Millennium Bible (1998) | Today's English Version (Good News Bible) (1992) | Today's New International Version (2005) | Tyndale Bible (1534) | Tyndale-Rogers-Coverdale-Cranmer Bible (1537) | Updated Bible (2006) | Voice In Wilderness (2006) | World English Bible | Wycliffe Bible (1395) | Young's Literal Translation (1898) | Malayalam Bible Commentary |