Revelation - വെളിപ്പാടു വെളിപാട് 20 | View All

1. അനന്തരം ഒരു ദൂതന് അഗാധത്തിന്റെ താക്കോലും ഒരു വലിയ ചങ്ങലയും കയ്യില് പിടിച്ചുകൊണ്ടു സ്വര്ഗ്ഗത്തില് നിന്നു ഇറങ്ങുന്നതു ഞാന് കണ്ടു.

1. I saw an Angel descending out of Heaven. He carried the key to the Abyss and a chain--a huge chain.

2. അവന് പിശാചും സാത്താനും എന്നുള്ള പഴയ പാമ്പായ മഹാസര്പ്പത്തെ പിടിച്ചു ആയിരം ആണ്ടേക്കു ചങ്ങലയിട്ടു.
ഉല്പത്തി 3:1, സെഖർയ്യാവു 3:1-2

2. He grabbed the Dragon, that old Snake--the very Devil, Satan himself!--chained him up for a thousand years,

3. ആയിരം ആണ്ടു കഴിയുവോളം ജാതികളെ വഞ്ചിക്കാതിരിപ്പാന് അവനെ അഗാധത്തില് തള്ളിയിട്ടു അടെച്ചുപൂട്ടുകയും മീതെ മുദ്രയിടുകയും ചെയ്തു. അതിന്റെ ശേഷം അവനെ അല്പകാലത്തേക്കു അഴിച്ചു വിടേണ്ടതാകുന്നു.

3. dumped him into the Abyss, slammed it shut and sealed it tight. No more trouble out of him, deceiving the nations--until the thousand years are up. After that he has to be let loose briefly.

4. ഞാന് ന്യായാസനങ്ങളെ കണ്ടു; അവയില് ഇരിക്കുന്നവര്ക്കും ന്യായവിധിയുടെ അധികാരം കൊടുത്തു; യേശുവിന്റെ സാക്ഷ്യവും ദൈവ വചനവും നിമിത്തം തല ഛേദിക്കപ്പെട്ടവരും മൃഗത്തെയോ അതിന്റെ പ്രതിമയെയോ നമസ്കരിക്കാതിരുന്നവരും നെറ്റിയിലും കൈമേലും അതിന്റെ മുദ്ര കൈക്കൊള്ളാതിരുന്നവരുമായവരുടെ ആത്മാക്കളെയും ഞാന് കണ്ടു. അവര് ജീവിച്ചു ആയിരമാണ്ടു ക്രിസ്തുവിനോടുകൂടി വാണു.
ദാനീയേൽ 7:9, ദാനീയേൽ 7:22

4. I saw thrones. Those put in charge of judgment sat on the thrones. I also saw the souls of those beheaded because of their witness to Jesus and the Word of God, who refused to worship either the Beast or his image, refused to take his mark on forehead or hand--they lived and reigned with Christ for a thousand years!

5. മരിച്ചവരില് ശേഷമുള്ളവര് ആയിരം ആണ്ടു കഴിയുവോളം ജീവിച്ചില്ല.
ദാനീയേൽ 7:27

5. The rest of the dead did not live until the thousand years were up. This is the first resurrection--

6. ഇതു ഒന്നാമത്തെ പുനരുത്ഥാനം. ഒന്നാമത്തെ പുനരുത്ഥാനത്തില് പങ്കുള്ളവന് ഭാഗ്യവാനും വിശുദ്ധനും ആകുന്നു; അവരുടെ മേല് രണ്ടാം മരണത്തിന്നു അധികാരം ഇല്ല; അവര് ദൈവത്തിന്നും ക്രിസ്തുവിന്നും പുരോഹിതന്മാരായി ക്രിസ്തുവിനോടുകൂടെ ആയിരം ആണ്ടു വാഴും.
പുറപ്പാടു് 19:6, യെശയ്യാ 61:6

6. and those involved most blessed, most holy. No second death for them! They're priests of God and Christ; they'll reign with him a thousand years.

7. ആയിരം ആണ്ടു കഴിയുമ്പോഴോ സാത്താനെ തടവില് നിന്നു അഴിച്ചുവിടും.

7. When the thousand years are up, Satan will be let loose from his cell,

8. അവന് ഭൂമിയുടെ നാലു ദിക്കിലുമുള്ള ജാതികളായി സംഖ്യയില് കടല്പുറത്തെ മണല്പോലെയുള്ള ഗോഗ്, മാഗോഗ് എന്നവരെ യുദ്ധത്തിന്നായി കൂട്ടിച്ചേര്ക്കേണ്ടതിന്നു വശീകരിപ്പാന് പുറപ്പെടും.
യേഹേസ്കേൽ 7:2, യേഹേസ്കേൽ 38:2

8. and will launch again his old work of deceiving the nations, searching out victims in every nook and cranny of earth, even Gog and Magog! He'll talk them into going to war and will gather a huge army, millions strong.

9. അവര് ഭൂമിയില് പരക്കെ ചെന്നു വിശുദ്ധന്മാരുടെ പാളയത്തെയും പ്രിയനഗരത്തെയും വളയും; എന്നാല് ആകാശത്തു നിന്നു തീ ഇറങ്ങി അവരെ ദഹിപ്പിച്ചുകളയും.
2 രാജാക്കന്മാർ 1:10, യിരേമ്യാവു 11:15, യിരേമ്യാവു 12:7, യേഹേസ്കേൽ 39:6, ഹബക്കൂക്‍ 1:6

9. They'll stream across the earth, surround and lay siege to the camp of God's holy people, the Beloved City. They'll no sooner get there than fire will pour out of Heaven and burn them up.

10. അവരെ വഞ്ചിച്ച പിശാചിനെ മൃഗവും കള്ളപ്രവാചകനും കിടക്കുന്ന ഗന്ധകത്തീപ്പൊയ്കയിലേക്കു തള്ളിയിടും; അവര് എന്നെന്നേക്കും രാപ്പകല് ദണ്ഡനം സഹിക്കേണ്ടിവരും.
ഉല്പത്തി 19:24, സങ്കീർത്തനങ്ങൾ 11:6, യെശയ്യാ 30:33, യേഹേസ്കേൽ 38:22

10. The Devil who deceived them will be hurled into Lake Fire and Brimstone, joining the Beast and False Prophet, the three in torment around the clock for ages without end.

11. ഞാന് വലിയോരു വെള്ളസിംഹാസനവും അതില് ഒരുത്തന് ഇരിക്കുന്നതും കണ്ടു; അവന്റെ സന്നിധിയില്നിന്നു ഭൂമിയും ആകാശവും ഔടിപ്പോയി; അവയെ പിന്നെ കണ്ടില്ല.
സങ്കീർത്തനങ്ങൾ 114:3, സങ്കീർത്തനങ്ങൾ 114:7, യെശയ്യാ 6:1, ദാനീയേൽ 2:35, ദാനീയേൽ 7:9

11. I saw a Great White Throne and the One Enthroned. Nothing could stand before or against the Presence, nothing in Heaven, nothing on earth.

12. മരിച്ചവര് ആബാലവൃദ്ധം സിംഹാസനത്തിന് മുമ്പില് നിലക്കുന്നതും കണ്ടു; പുസ്തകങ്ങള് തുറന്നു; ജീവന്റെ പുസ്തകം എന്ന മറ്റൊരു പുസ്തകവും തുറന്നു; പുസ്തകങ്ങളില് എഴുതിയിരുന്നതിന്നു ഒത്തവണ്ണം മരിച്ചവര്ക്കും അവരുടെ പ്രവൃത്തികള്ക്കടുത്ത ന്യായവിധി ഉണ്ടായി.
പുറപ്പാടു് 32:33, സങ്കീർത്തനങ്ങൾ 28:4, സങ്കീർത്തനങ്ങൾ 62:12, സങ്കീർത്തനങ്ങൾ 69:28, സദൃശ്യവാക്യങ്ങൾ 24:12, യെശയ്യാ 59:18, യിരേമ്യാവു 17:10, ദാനീയേൽ 7:10, ദാനീയേൽ 12:1

12. And then I saw all the dead, great and small, standing there--before the Throne! And books were opened. Then another book was opened: the Book of Life. The dead were judged by what was written in the books, by the way they had lived.

13. സമുദ്രം തന്നിലുള്ള മരിച്ചവരെ ഏല്പിച്ചുകൊടുത്തു; മരണവും പാതാളവും തങ്ങളിലുള്ള മരിച്ചവരെ ഏല്പിച്ചുകൊടുത്തു; ഔരോരുത്തന്നു അവനവന്റെ പ്രവൃത്തികള്ക്കടുത്ത വിധി ഉണ്ടായി.
സങ്കീർത്തനങ്ങൾ 28:4, സങ്കീർത്തനങ്ങൾ 62:12, സദൃശ്യവാക്യങ്ങൾ 24:12, യെശയ്യാ 59:18, യിരേമ്യാവു 17:10

13. Sea released its dead, Death and Hell turned in their dead. Each man and woman was judged by the way he or she had lived.

14. മരണത്തെയും പാതാളത്തെയും തീപ്പൊയ്കയില് തള്ളിയിട്ടു; ഈ തീപ്പൊയ്ക രണ്ടാമത്തെ മരണം.

14. Then Death and Hell were hurled into Lake Fire. This is the second death--Lake Fire.

15. ജീവപുസ്തകത്തില് പേരെഴുതിക്കാണാത്ത ഏവനെയും തീപ്പൊയ്കയില് തള്ളിയിടും.
യെശയ്യാ 4:3, യെശയ്യാ 30:33, പുറപ്പാടു് 32:33, സങ്കീർത്തനങ്ങൾ 69:28, ദാനീയേൽ 12:1

15. Anyone whose name was not found inscribed in the Book of Life was hurled into Lake Fire.



Shortcut Links
വെളിപ്പാടു വെളിപാട് - Revelation : 1 | 2 | 3 | 4 | 5 | 6 | 7 | 8 | 9 | 10 | 11 | 12 | 13 | 14 | 15 | 16 | 17 | 18 | 19 | 20 | 21 | 22 |
ഉല്പത്തി - Genesis | പുറപ്പാടു് - Exodus | ലേവ്യപുസ്തകം - Leviticus | സംഖ്യാപുസ്തകം - Numbers | ആവർത്തനം - Deuteronomy | യോശുവ - Joshua | ന്യായാധിപന്മാർ - Judges | രൂത്ത് - Ruth | 1 ശമൂവേൽ - 1 Samuel | 2 ശമൂവേൽ - 2 Samuel | 1 രാജാക്കന്മാർ - 1 Kings | 2 രാജാക്കന്മാർ - 2 Kings | 1 ദിനവൃത്താന്തം - 1 Chronicles | 2 ദിനവൃത്താന്തം - 2 Chronicles | എസ്രാ - Ezra | നെഹെമ്യാവു - Nehemiah | എസ്ഥേർ - Esther | ഇയ്യോബ് - Job | സങ്കീർത്തനങ്ങൾ - Psalms | സദൃശ്യവാക്യങ്ങൾ - Proverbs | സഭാപ്രസംഗി - Ecclesiastes | ഉത്തമ ഗീതം ഉത്തമഗീതം - Song of Songs | യെശയ്യാ - Isaiah | യിരേമ്യാവു - Jeremiah | വിലാപങ്ങൾ - Lamentations | യേഹേസ്കേൽ - Ezekiel | ദാനീയേൽ - Daniel | ഹോശേയ - Hosea | യോവേൽ - Joel | ആമോസ് - Amos | ഓബദ്യാവു - Obadiah | യോനാ - Jonah | മീഖാ - Micah | നഹൂം - Nahum | ഹബക്കൂക്‍ - Habakkuk | സെഫന്യാവു - Zephaniah | ഹഗ്ഗായി - Haggai | സെഖർയ്യാവു - Zechariah | മലാഖി - Malachi | മത്തായി - Matthew | മർക്കൊസ് - Mark | ലൂക്കോസ് - Luke | യോഹന്നാൻ - John | പ്രവൃത്തികൾ അപ്പ. പ്രവര്‍ത്തനങ്ങള്‍ - Acts | റോമർ - Romans | 1 കൊരിന്ത്യർ - 1 Corinthians | 2 കൊരിന്ത്യർ - 2 Corinthians | ഗലാത്യർ ഗലാത്തിയാ - Galatians | എഫെസ്യർ എഫേസോസ് - Ephesians | ഫിലിപ്പിയർ ഫിലിപ്പി - Philippians | കൊലൊസ്സ്യർ കൊളോസോസ് - Colossians | 1 തെസ്സലൊനീക്യർ - 1 Thessalonians | 2 തെസ്സലൊനീക്യർ - 2 Thessalonians | 1 തിമൊഥെയൊസ് - 1 Timothy | 2 തിമൊഥെയൊസ് - 2 Timothy | തീത്തൊസ് - Titus | ഫിലേമോൻ - Philemon | എബ്രായർ - Hebrews | യാക്കോബ് - James | 1 പത്രൊസ് - 1 Peter | 2 പത്രൊസ് - 2 Peter | 1 യോഹന്നാൻ - 1 John | 2 യോഹന്നാൻ - 2 John | 3 യോഹന്നാൻ - 3 John | യൂദാ യുദാസ് - Jude | വെളിപ്പാടു വെളിപാട് - Revelation |

Explore Parallel Bibles
21st Century KJV | A Conservative Version | American King James Version (1999) | American Standard Version (1901) | Amplified Bible (1965) | Apostles' Bible Complete (2004) | Bengali Bible | Bible in Basic English (1964) | Bishop's Bible | Complementary English Version (1995) | Coverdale Bible (1535) | Easy to Read Revised Version (2005) | English Jubilee 2000 Bible (2000) | English Lo Parishuddha Grandham | English Standard Version (2001) | Geneva Bible (1599) | Hebrew Names Version | malayalam Bible | Holman Christian Standard Bible (2004) | Holy Bible Revised Version (1885) | Kannada Bible | King James Version (1769) | Literal Translation of Holy Bible (2000) | Malayalam Bible | Modern King James Version (1962) | New American Bible | New American Standard Bible (1995) | New Century Version (1991) | New English Translation (2005) | New International Reader's Version (1998) | New International Version (1984) (US) | New International Version (UK) | New King James Version (1982) | New Life Version (1969) | New Living Translation (1996) | New Revised Standard Version (1989) | Restored Name KJV | Revised Standard Version (1952) | Revised Version (1881-1885) | Revised Webster Update (1995) | Rotherhams Emphasized Bible (1902) | Malayalam Bible | Telugu Bible (BSI) | Telugu Bible (WBTC) | The Complete Jewish Bible (1998) | The Darby Bible (1890) | The Douay-Rheims American Bible (1899) | The Message Bible (2002) | The New Jerusalem Bible | The Webster Bible (1833) | Third Millennium Bible (1998) | Today's English Version (Good News Bible) (1992) | Today's New International Version (2005) | Tyndale Bible (1534) | Tyndale-Rogers-Coverdale-Cranmer Bible (1537) | Updated Bible (2006) | Voice In Wilderness (2006) | World English Bible | Wycliffe Bible (1395) | Young's Literal Translation (1898) | Malayalam Bible Commentary |