Turn Off
21st Century KJV
A Conservative Version
American King James Version (1999)
American Standard Version (1901)
Amplified Bible (1965)
Apostles' Bible Complete (2004)
Bengali Bible
Bible in Basic English (1964)
Bishop's Bible
Complementary English Version (1995)
Coverdale Bible (1535)
Easy to Read Revised Version (2005)
English Jubilee 2000 Bible (2000)
English Lo Parishuddha Grandham
English Standard Version (2001)
Geneva Bible (1599)
Hebrew Names Version
Hindi Bible
Holman Christian Standard Bible (2004)
Holy Bible Revised Version (1885)
Kannada Bible
King James Version (1769)
Literal Translation of Holy Bible (2000)
Malayalam Bible
Modern King James Version (1962)
New American Bible
New American Standard Bible (1995)
New Century Version (1991)
New English Translation (2005)
New International Reader's Version (1998)
New International Version (1984) (US)
New International Version (UK)
New King James Version (1982)
New Life Version (1969)
New Living Translation (1996)
New Revised Standard Version (1989)
Restored Name KJV
Revised Standard Version (1952)
Revised Version (1881-1885)
Revised Webster Update (1995)
Rotherhams Emphasized Bible (1902)
Tamil Bible
Telugu Bible (BSI)
Telugu Bible (WBTC)
The Complete Jewish Bible (1998)
The Darby Bible (1890)
The Douay-Rheims American Bible (1899)
The Message Bible (2002)
The New Jerusalem Bible
The Webster Bible (1833)
Third Millennium Bible (1998)
Today's English Version (Good News Bible) (1992)
Today's New International Version (2005)
Tyndale Bible (1534)
Tyndale-Rogers-Coverdale-Cranmer Bible (1537)
Updated Bible (2006)
Voice In Wilderness (2006)
World English Bible
Wycliffe Bible (1395)
Young's Literal Translation (1898)
Cross Reference Bible
1. വീഥിയുടെ നടുവില് ദൈവത്തിന്റെയും കുഞ്ഞാടിന്റെയും സിംഹാസനത്തില് നിന്നു പുറപ്പെടുന്നതായി പളുങ്കുപോലെ ശുഭ്രമായ ജീവജലനദിയും അവന് എന്നെ കാണിച്ചു.യേഹേസ്കേൽ 47:1, യോവേൽ 3:18, സെഖർയ്യാവു 14:8
1. And he showed me a river of water of life, bright as crystal, proceeding out of the throne of God and of the Lamb,
2. നദിക്കു ഇക്കരെയും അക്കരെയും ജീവവൃക്ഷം ഉണ്ടു; അതു പന്ത്രണ്ടുവിധം ഫലം കായിച്ചു മാസംതോറും അതതു ഫലം കൊടുക്കുന്നു; വൃക്ഷത്തിന്റെ ഇല ജാതികളുടെ രോഗശാന്തിക്കു ഉതകുന്നു.ഉല്പത്തി 2:9-10, ഉല്പത്തി 3:22, യേഹേസ്കേൽ 47:7, യേഹേസ്കേൽ 47:12
2. in the midst of the street thereof. And on this side of the river and on that was the tree of life, bearing twelve [manner of] fruits, yielding its fruit every month: and the leaves of the tree were for the healing of the nations.
3. യാതൊരു ശാപവും ഇനി ഉണ്ടാകയില്ല; ദൈവത്തിന്റെയും കുഞ്ഞാടിന്റെയും സിംഹാസനം അതില് ഇരിക്കും; അവന്റെ ദാസന്മാര് അവനെ ആരാധിക്കും.സെഖർയ്യാവു 14:11
3. And there shall be no curse any more: and the throne of God and of the Lamb shall be therein: and his servants shall serve him;
4. അവര് അവന്റെ മുഖംകാണും; അവന്റെ നാമം അവരുടെ നെറ്റിയില് ഇരിക്കും.സങ്കീർത്തനങ്ങൾ 17:15, സങ്കീർത്തനങ്ങൾ 42:2
4. and they shall see his face; and his name [shall be] on their foreheads.
5. ഇനി രാത്രി ഉണ്ടാകയില്ല; ദൈവമായ കര്ത്താവു അവരുടെ മേല് പ്രകാശിക്കുന്നതുകൊണ്ടു വിളക്കിന്റെ വെളിച്ചമോ സൂര്യന്റെ വെളിച്ചമോ അവര്ക്കും ആവശ്യമില്ല. അവര് എന്നെന്നേക്കും രാജാക്കന്മാരായിരിക്കും.യെശയ്യാ 60:19, ദാനീയേൽ 7:18, ദാനീയേൽ 7:27, സെഖർയ്യാവു 14:7
5. And there shall be night no more; and they need no light of lamp, neither light of sun; for the Lord God shall give them light: and they shall reign for ever and ever.
6. പിന്നെ അവന് എന്നോടുഈ വചനം വിശ്വാസയോഗ്യവും സത്യവും ആകുന്നു; പ്രവാചകന്മാരുടെ ആത്മാക്കളുടെ ദൈവമായ കര്ത്താവു വേഗത്തില് സംഭവിക്കേണ്ടുന്നതു തന്റെ ദാസന്മാര്ക്കും കാണിച്ചുകൊടുപ്പാന് തന്റെ ദൂതനെ അയച്ചുദാനീയേൽ 2:28, ദാനീയേൽ 2:45
6. And he said unto me, These words are faithful and true: and the Lord, the God of the spirits of the prophets, sent his angels to show unto his servants the things which must shortly come to pass.
7. ഇതാ, ഞാന് വേഗത്തില് വരുന്നു; ഈ പുസ്തകത്തിലെ പ്രവചനം പ്രമാണിക്കുന്നവന് ഭാഗ്യവാന് എന്നു പറഞ്ഞു.യെശയ്യാ 40:10
7. And behold, I come quickly. Blessed is he that keepeth the words of the prophecy of this book.
8. ഇതു കേള്ക്കയും കാണുകയും ചെയ്തതു യോഹന്നാന് എന്ന ഞാന് തന്നേ. കേള്ക്കയും കാണ്കയും ചെയ്തശേഷം അതു എനിക്കു കാണിച്ചുതന്ന ദൂതന്റെ കാല്ക്കല് ഞാന് വീണു നമസ്കരിച്ചു.
8. And I John am he that heard and saw these things. And when I heard and saw, I fell down to worship before the feet of the angel that showed me these things.
9. എന്നാല് അവന് എന്നോടുഅതരുതുഞാന് നിന്റെയും നിന്റെ സഹോദരന്മാരായ പ്രവാചകന്മാരുടെയും ഈ പുസ്തകത്തിലെ വചനം പ്രമാണിക്കുന്നവരുടെയും സഹഭൃത്യനത്രേ; ദൈവത്തെ നമസ്കരിക്ക എന്നു പറഞ്ഞു.
9. And he saith unto me, See thou do it not: I am a fellow-servant with thee and with thy brethren the prophets, and with them that keep the words of this book: worship God.
10. അവന് പിന്നെയും എന്നോടു പറഞ്ഞതുസമയം അടുത്തിരിക്കയാല് ഈ പുസ്തകത്തിലെ പ്രവചനം മുദ്രയിടരുതു.ദാനീയേൽ 12:4
10. And he saith unto me, Seal not up the words of the prophecy of this book; for the time is at hand.
11. അനീതിചെയ്യുന്നവന് ഇനിയും അനീതി ചെയ്യട്ടെ; അഴുകൂള്ളവന് ഇനിയും അഴുക്കാടട്ടെ; നീതിമാന് ഇനിയും നീതിചെയ്യട്ടെ; വിശുദ്ധന് ഇനിയും തന്നെ വിശുദ്ധീകരിക്കട്ടെ.
11. He that is unrighteous, let him do unrighteousness still: and he that is filthy, let him be made filthy still: and he that is righteous, let him do righteousness still: and he that is holy, let him be made holy still.
12. ഇതാ, ഞാന് വേഗം വരുന്നു; ഔരോരുത്തന്നു അവനവന്റെ പ്രവൃത്തിക്കു തക്കവണ്ണം കൊടുപ്പാന് പ്രതിഫലം എന്റെ പക്കല് ഉണ്ടു.സങ്കീർത്തനങ്ങൾ 28:4, സങ്കീർത്തനങ്ങൾ 62:12, സദൃശ്യവാക്യങ്ങൾ 24:12, യെശയ്യാ 59:18, യെശയ്യാ 62:11, യിരേമ്യാവു 17:10, യെശയ്യാ 40:10
12. Behold, I come quickly; and my reward is with me, to render to each man according as his work is.
13. ഞാന് അല്ഫയും ഔമേഗയും ഒന്നാമനും ഒടുക്കത്തവനും ആദിയും അന്തവും ആകുന്നു.യെശയ്യാ 44:6, യെശയ്യാ 48:12
13. I am the Alpha and the Omega, the first and the last, the beginning and the end.
14. ജീവന്റെ വൃക്ഷത്തില് തങ്ങള്ക്കു അധികാരം ഉണ്ടാകേണ്ടതിന്നും ഗോപുരങ്ങളില് കൂടി നഗരത്തില് കടക്കേണ്ടതിന്നും തങ്ങളുടെ വസ്ത്രം അലക്കുന്നവര് ഭാഗ്യവാന്മാര്.ഉല്പത്തി 2:9, ഉല്പത്തി 49:11, ഉല്പത്തി 49:11, ഉല്പത്തി 3:22, യേഹേസ്കേൽ 47:12
14. Blessed are they that wash their robes, that they may have the right [to come] to the tree of life, and may enter in by the gates into the city.
15. നായ്ക്കളും ക്ഷുദ്രക്കാരും ദുര്ന്നടപ്പുകാരും കുലപാതകന്മാരും ബിംബാരാധികളും ഭോഷ്കില് പ്രിയപ്പെടുകയും അതിനെ പ്രവര്ത്തിക്കയും ചെയ്യുന്ന ഏവനും പുറത്തു തന്നേ.
15. Without are the dogs, and the sorcerers, and the fornicators, and the murderers, and the idolaters, and every one that loveth and maketh a lie.
16. യേശു എന്ന ഞാന് സഭകള്ക്കുവേണ്ടി നിങ്ങളോടു ഇതു സാക്ഷീകരിപ്പാന് എന്റെ ദൂതനെ അയച്ചു; ഞാന് ദാവീദിന്റെ വേരും വംശവും ശുഭ്രമായ ഉദയനക്ഷത്രവുമാകുന്നു.സംഖ്യാപുസ്തകം 24:17, യെശയ്യാ 11:1, യെശയ്യാ 11:10
16. I Jesus have sent mine angel to testify unto you these things for the churches. I am the root and the offspring of David, the bright, the morning star.
17. വരിക എന്നു ആത്മാവും മണവാട്ടിയും പറയുന്നു; കേള്ക്കുന്നവനുംവരിക എന്നു പറയട്ടെ; ദാഹിക്കുന്നവന് വരട്ടെ; ഇച്ഛിക്കുന്നവന് ജീവജലം സൌജന്യമായി വാങ്ങട്ടെ.സെഖർയ്യാവു 14:8, യെശയ്യാ 55:1
17. And the Spirit and the bride say, Come. And he that heareth, let him say, Come. And he that is athirst, let him come: he that will, let him take the water of life freely.
18. ഈ പുസ്തകത്തിലെ പ്രവചനം കേള്ക്കുന്ന ഏവനോടും ഞാന് സാക്ഷീകരിക്കുന്നതെന്തെന്നാല്അതിനോടു ആരെങ്കിലും കൂട്ടിയാല് ഈ പുസ്തകത്തില് എഴുതിയ ബാധകളെ ദൈവം അവന്നു വരുത്തും.ആവർത്തനം 4:2, ആവർത്തനം 12:32, ആവർത്തനം 29:20
18. I testify unto every man that heareth the words of the prophecy of this book, if any man shall add unto them, God shall add unto him the plagues which are written in this book:
19. ഈ പ്രവചന പുസ്തകത്തിലെ വചനത്തില് നിന്നു ആരെങ്കിലും വല്ലതും നീക്കിക്കളഞ്ഞാല് ഈ പുസ്തകത്തില് എഴുതിയിരിക്കുന്ന ജീവവൃക്ഷത്തിലും വിശുദ്ധനഗരത്തിലും അവന്നുള്ള അംശം ദൈവം നീക്കിക്കളയും.ഉല്പത്തി 3:22, യേഹേസ്കേൽ 47:12, യേഹേസ്കേൽ 47:12, ഉല്പത്തി 2:9
19. and if any man shall take away from the words of the book of this prophecy, God shall take away his part from the tree of life, and out of the holy city, which are written in this book.
20. ഇതു സാക്ഷീകരിക്കുന്നവന് അതേ, ഞാന് വേഗം വരുന്നു എന്നു അരുളിച്ചെയ്യുന്നു; ആമേന് , കര്ത്താവായ യേശുവേ, വരേണമേ,
20. He who testifieth these things saith, Yea: I come quickly. Amen: come, Lord Jesus.
21. കര്ത്താവായ യേശുവിന്റെ കൃപ നിങ്ങളോടെല്ലാവരോടും കൂടെ ഇരിക്കുമാറാകട്ടെ; ആമേന് .
21. The grace of the Lord Jesus be with the saints. Amen.