Turn Off
21st Century KJV
A Conservative Version
American King James Version (1999)
American Standard Version (1901)
Amplified Bible (1965)
Apostles' Bible Complete (2004)
Bengali Bible
Bible in Basic English (1964)
Bishop's Bible
Complementary English Version (1995)
Coverdale Bible (1535)
Easy to Read Revised Version (2005)
English Jubilee 2000 Bible (2000)
English Lo Parishuddha Grandham
English Standard Version (2001)
Geneva Bible (1599)
Hebrew Names Version
Hindi Bible
Holman Christian Standard Bible (2004)
Holy Bible Revised Version (1885)
Kannada Bible
King James Version (1769)
Literal Translation of Holy Bible (2000)
Malayalam Bible
Modern King James Version (1962)
New American Bible
New American Standard Bible (1995)
New Century Version (1991)
New English Translation (2005)
New International Reader's Version (1998)
New International Version (1984) (US)
New International Version (UK)
New King James Version (1982)
New Life Version (1969)
New Living Translation (1996)
New Revised Standard Version (1989)
Restored Name KJV
Revised Standard Version (1952)
Revised Version (1881-1885)
Revised Webster Update (1995)
Rotherhams Emphasized Bible (1902)
Tamil Bible
Telugu Bible (BSI)
Telugu Bible (WBTC)
The Complete Jewish Bible (1998)
The Darby Bible (1890)
The Douay-Rheims American Bible (1899)
The Message Bible (2002)
The New Jerusalem Bible
The Webster Bible (1833)
Third Millennium Bible (1998)
Today's English Version (Good News Bible) (1992)
Today's New International Version (2005)
Tyndale Bible (1534)
Tyndale-Rogers-Coverdale-Cranmer Bible (1537)
Updated Bible (2006)
Voice In Wilderness (2006)
World English Bible
Wycliffe Bible (1395)
Young's Literal Translation (1898)
Cross Reference Bible
1. അനന്തരം ശമൂവേല് ശൌലിനോടു പറഞ്ഞതെന്തെന്നാല്യഹോവ നിന്നെ തന്റെ ജനമായ യിസ്രായേലിന്നു രാജാവായിട്ടു അഭിഷേകംചെയ്വാന് എന്നെ നിയോഗിച്ചുവല്ലോ; അതുകൊണ്ടു ഇപ്പോള് യഹോവയുടെ വചനങ്ങളെ കേട്ടുകൊള്ക.
1. And Samuel said to Saul, Jehovah sent me to anoint you to be king over His people, over Israel. And now listen to the voice of the words of Jehovah.
2. സൈന്യങ്ങളുടെ യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നുയിസ്രായേല് മിസ്രയീമില്നിന്നു പുറപ്പെട്ടുവരുമ്പോള് വഴിയില്വെച്ചു അമാലേക് അവരെ ആക്രമിച്ചു അവരോടു ചെയ്തതിനെ ഞാന് കുറിച്ചുവെച്ചിരിക്കുന്നു.
2. So says Jehovah of Hosts, I will visit Amalek with what he did to Israel, how he set against him in the way when he came up from Egypt.
3. ആകയാല് നീ ചെന്നു അമാലേക്യരെ തോല്പിച്ചു അവര്ക്കുംള്ളതൊക്കെയും നിര്മ്മൂലമാക്കിക്കളക; അവരോടു കനിവു തോന്നരുതു; പുരുഷന്മാരെയും സ്ത്രീകളെയും കുട്ടികളെയും മുലകുടിക്കുന്നവരെയും കാള, ആടു, ഒട്ടകം, കഴുത എന്നിവയെയും സംഹരിച്ചുകളക.
3. Now go and strike Amalek, and completely destroy all that they have, and do not spare them. But kill both man and woman, infant and suckling, ox and sheep, camel and ass.
4. എന്നാറെ ശൌല് ജനത്തെ ഒന്നിച്ചുകൂട്ടി തെലായീമില് വെച്ചു അവരെ എണ്ണി; യെഹൂദാഗോത്രക്കാരായ പതിനായിരം പേര് ഒഴികെ രണ്ടുലക്ഷം കാലാള് ഉണ്ടായിരുന്നു.
4. And Saul gathered the people together and numbered them in Telaim, two hundred thousand footmen and ten thousand men of Judah.
5. പിന്നെ ശൌല് അമാലേക്യരുടെ പ്രധാന നഗരംവരെ ചെന്നു തോട്ടിന്നരികെ പതിയിരിപ്പാക്കി.
5. And Saul came to a city of Amalek and lay in wait in the valley.
6. എന്നാല് ശൌല് കേന്യരോടുഞാന് നിങ്ങളെ അമാലേക്യരോടുകൂടെ നശിപ്പിക്കാതിരിക്കേണ്ടതിന്നു അവരുടെ ഇടയില്നിന്നു പുറപ്പെട്ടുപോകുവിന് ; യിസ്രായേല് മക്കള് മിസ്രയീമില്നിന്നു പുറപ്പെട്ടുവന്നപ്പോള് നിങ്ങള് അവര്ക്കും ദയചെയ്തുവല്ലോ എന്നു പറഞ്ഞു. അങ്ങനെ കേന്യര് അമാലേക്യരുടെ ഇടയില്നിന്നു പുറപ്പെട്ടുപോയി.
6. And Saul said to the Kenites, Go! Depart! Get down from among the Amalekites, lest I destroy you with them. For you showed kindness to all the sons of Israel when they came up out of Egypt. So the Kenites departed from among the Amalekites.
7. പിന്നെ ശൌല് ഹവീലാമുതല് മിസ്രയീമിന്നു കിഴക്കുള്ള ശൂര്വരെ അമാലേക്യരെ സംഹരിച്ചു.
7. And Saul struck the Amalekites from Havilah, as you come to Shur, which is over across from Egypt.
8. അമാലേക്യരുടെ രാജാവായ ആഗാഗിനെ ജീവനോടെ പിടിച്ചു, ജനങ്ങളെ ഒക്കെയും വാളിന്റെ വായ്ത്തലയാല് നിര്മ്മൂലമാക്കി.
8. And he took Agag the king of the Amalekites alive. And he completely destroyed all the people with the edge of the sword.
9. എന്നാല് ശൌലും ജനവും ആഗാഗിനെയും ആടു, മാടു, തടിച്ചമൃഗം എന്നിവയില് മേത്തരമായവയെയും കുഞ്ഞാടുകളെയും ഉത്തമമായവയെ ഒക്കെയും നിര്മ്മൂലമാക്കുവാന് മനസ്സില്ലാതെ ജീവനോടെ സൂക്ഷിച്ചു; ഹീനവും നിസ്സാരവുമായവയെ ഒക്കെയും അവര് നിര്മ്മൂലമാക്കിക്കളഞ്ഞു.
9. But Saul and the people spared Agag and the best of the sheep and of the oxen and of the fatlings and the lambs, and all that was good, and would not completely destroy them. But everything that was vile and feeble they completely destroyed.
10. അപ്പോള് യഹോവയുടെ അരുളപ്പാടു ശമൂവേലിന്നുണ്ടായതു എന്തെന്നാല്
10. And the Word of Jehovah came to Samuel saying,
11. ഞാന് ശൌലിനെ രാജാവായി വാഴിച്ചതിനാല് എനിക്കു മനസ്താപമായിരിക്കുന്നു; അവന് എന്നെ വിട്ടുമാറിയിരിക്കുന്നു; എന്റെ കല്പനകളെ നിവൃത്തിച്ചതുമില്ല. ഇതിങ്കല് ശമൂവേലിന്നു വ്യസനമായി; അവന് രാത്രി മുഴുവനും യഹോവയോടു നിലവിളിച്ചു.
11. It repents Me that I have set up Saul to be king. For he has turned back from following Me and has not done My commands. And it grieved Samuel, and he cried out to Jehovah all night.
12. ശമൂവേല് ശൌലിനെ എതിരേല്പാന് അതികാലത്തു എഴുന്നേറ്റപ്പോള് ശൌല് കര്മ്മേലില് എത്തിയെന്നും ഒരു ജ്ഞാപകസ്തംഭം നാട്ടി ഘോഷയാത്ര കഴിച്ചു തിരിഞ്ഞു ഗില്ഗാലിലേക്കു പോയി എന്നും ശമൂവേലിന്നു അറിവുകിട്ടി.
12. And when Samuel rose up early in the morning to meet Saul, it was told to Samuel, saying, Saul came to Carmel, and behold, he set up a place for himself, and has gone around and passed on and gone down to Gilgal.
13. പിന്നെ ശമൂവേല് ശൌലിന്റെ അടുക്കല് എത്തിയപ്പോള് ശൌല് അവനോടുയഹോവയാല് നീ അനുഗ്രഹിക്കപ്പെട്ടവന് ; ഞാന് യഹോവയുടെ കല്പന നിവര്ത്തിച്ചിരിക്കുന്നു എന്നു പറഞ്ഞു.
13. And Samuel came to Saul. And Saul said to him, You are blessed of Jehovah. I have done the command of Jehovah.
14. അതിന്നു ശമൂവേല്എന്റെ ചെവിയില് എത്തുന്ന ആടുകളുടെ ഈ കരച്ചലും ഞാന് കേള്ക്കുന്ന കാളകളുടെ മുക്കുറയും എന്തു എന്നു ചോദിച്ചു.
14. And Samuel said, What then is this bleating of the flock in my ears? And what is the sound of the herd which I hear?
15. അവയെ അമാലേക്യരുടെ പക്കല്നിന്നു അവര് കൊണ്ടുവന്നതാകുന്നു; ജനം ആടുകളിലും കാളകളിലും മേത്തരമായവയെ നിന്റെ ദൈവമായ യഹോവേക്കു യാഗംകഴിപ്പാന് ജീവനോടെ സൂക്ഷിച്ചു; ശേഷമുള്ളവയെ ഞങ്ങള് നിര്മ്മൂലമാക്കിക്കളഞ്ഞു എന്നു ശൌല് പറഞ്ഞു.
15. And Saul said, They have brought them from the Amalekites. For the people spared the best of the sheep and of the oxen to sacrifice to Jehovah your God. And the rest we have completely destroyed.
16. ശമൂവേല് ശൌലിനോടുനില്ക്ക; യഹോവ ഈ കഴിഞ്ഞ രാത്രി എന്നോടു അരുളിച്ചെയ്തതു ഞാന് നിന്നെ അറിയിക്കും എന്നു പറഞ്ഞു. അവന് അവനോടുപറഞ്ഞാലും എന്നു പറഞ്ഞു.
16. And Samuel said to Saul, Stop! And I will tell you what Jehovah has said to me tonight. And he said to him, Speak.
17. അപ്പോള് ശമൂവേല് പറഞ്ഞതുനിന്റെ സ്വന്തകാഴ്ചയില് നീ ചെറിയവനായിരുന്നിട്ടും യഹോവ നിന്നെ യിസ്രായേല് ഗോത്രങ്ങള്ക്കു തലവനാക്കുകയും യിസ്രായേലിന്റെ രാജാവായി നിന്നെ അഭിഷേകം കഴിക്കയും ചെയ്തില്ലയോ?
17. And Samuel said, When you were little in your own sight, did you not become the head of the tribes of Israel? And Jehovah anointed you king over Israel.
18. പിന്നെ യഹോവ നിന്നെ ഒരു വഴിക്കു അയച്ചുനീ ചെന്നു അമാലേക്യരായ പാപികളെ നിര്മ്മൂലമാക്കുകയും അവര് നശിക്കുംവരെ അവരോടു പൊരുതുകയും ചെയ്ക എന്നു കല്പിച്ചു.
18. And Jehovah sent you on the way and said, Go and completely destroy the sinners, Amalek, and fight against them until you destroy them.
19. അങ്ങനെയിരിക്കെ നീ യഹോവയുടെ കല്പന അനുസരിക്കാതെ കൊള്ളെക്കു ചാടി യഹോവേക്കു അനിഷ്ടമായതു ചെയ്തതെന്തു?
19. Why then did you not obey the voice of Jehovah? Why did you fly on the spoil and do evil in the sight of Jehovah?
20. ശൌല് ശമൂവേലിനോടുഞാന് യഹോവയുടെ കല്പന അനുസരിച്ചു യഹോവ എന്നെ അയച്ചവഴിക്കു പോയി അമാലേക്രാജാവായ ആഗാഗിനെ കൊണ്ടുവന്നു അമാലേക്യരെ നിര്മ്മൂലമാക്കിക്കളഞ്ഞു.
20. And Saul said to Samuel, Yes, I have obeyed the voice of Jehovah, and have gone the way which Jehovah sent me, and have brought Agag the king of Amalek, and have completely destroyed the Amalekites.
21. എന്നാല് ജനം ശപഥാര്പ്പിതവസ്തുക്കളില് വിശേഷമായ ആടുമാടുകളെ കൊള്ളയില്നിന്നു എടുത്തു ഗില്ഗാലില് നിന്റെ ദൈവമായ യഹോവേക്കു യാഗം കഴിപ്പാന് കൊണ്ടുവന്നിരിക്കുന്നു എന്നു പറഞ്ഞു.
21. But the people took from the spoil, of the flocks and herd, the best of the things devoted to sacrifice to Jehovah your God in Gilgal.
22. ശമൂവേല് പറഞ്ഞതുയഹോവയുടെ കല്പന അനുസരിക്കുന്നതുപോലെ ഹോമയാഗങ്ങളും ഹനനയാഗങ്ങളും യഹോവേക്കു പ്രസാദമാകുമോ? ഇതാ, അനുസരിക്കുന്നതു യാഗത്തെക്കാളും ശ്രദ്ധിക്കുന്നതു മുട്ടാടുകളുടെ മേദസ്സിനെക്കാളും നല്ലതു.മർക്കൊസ് 12:32-33
22. And Samuel said, Does Jehovah delight in burnt offerings and sacrifices as in obeying the voice of Jehovah? Behold, to obey is better than sacrifice! To listen is better than the fat of rams!
23. മത്സരം ആഭിചാരദോഷംപോലെയും ശാഠ്യം മിത്ഥ്യാപൂജയും വിഗ്രഹാരാധനയും പോലെയും ആകുന്നു; നീ യഹോവയുടെ വചനത്തെ തള്ളിക്കളഞ്ഞതുകൊണ്ടു അവന് നിന്നെയും രാജസ്ഥാനത്തില്നിന്നു തള്ളിക്കളഞ്ഞിരിക്കുന്നു.
23. For rebellion is as the sin of witchcraft, and stubbornness is as iniquity and idol-worship. Because you have rejected the Word of Jehovah, He has also rejected you from being king!
24. ശൌല് ശമൂവേലിനോടുഞാന് ജനത്തെ ഭയപ്പെട്ടു അവരുടെ വാക്കു അനുസരിച്ചതിനാല് യഹോവയുടെ കല്പനയും നിന്റെ വാക്കും ലംഘിച്ചു പാപം ചെയ്തിരിക്കുന്നു.
24. And Saul said to Samuel, I have sinned. For I have disobeyed the command of Jehovah, and your word, because I feared the people and obeyed their voice.
25. എങ്കിലും എന്റെ പാപം ക്ഷമിച്ചു ഞാന് യഹോവയെ നമസ്കരിക്കേണ്ടതിന്നു എന്നോടുകൂടെ പോരേണമേ എന്നു പറഞ്ഞു.
25. And now please pardon my sin and turn again with me so that I may worship Jehovah.
26. ശമൂവേല് ശൌലിനോടുഞാന് പോരികയില്ല; നീ യഹോവയുടെ വചനത്തെ തള്ളിക്കളഞ്ഞതുകൊണ്ടു യഹോവ നിന്നെയും യിസ്രായേലിലെ രാജസ്ഥാനത്തുനിന്നു തള്ളിക്കളഞ്ഞിരിക്കുന്നു.
26. And Samuel said to Saul, I will not return with you, for you have rejected the Word of Jehovah, and Jehovah has rejected you from being king over Israel.
27. പിന്നെ ശമൂവേല് പോകുവാന് തിരിഞ്ഞപ്പോള് അവന് അവന്റെ നിലയങ്കിയുടെ വിളുമ്പു പിടിച്ചു വലിച്ചു; അതു കീറിപ്പോയി.
27. And Samuel turned around to go, and he laid hold on the skirt of his robe, and it tore.
28. ശമൂവേല് അവനോടുയഹോവ ഇന്നു യിസ്രായേലിന്റെ രാജത്വം നിങ്കല് നിന്നു കീറി നിന്നെക്കാള് ഉത്തമനായ നിന്റെ കൂട്ടുകാരന്നു കൊടുത്തിരിക്കുന്നു.
28. And Samuel said to him, Jehovah has torn the kingdom of Israel from you this day, and has given it to a neighbor of yours who is better than you.
29. യിസ്രായേലിന്റെ മഹത്വമായവന് ഭോഷകു പറകയില്ല, അനുതപിക്കയുമില്ല; അനുതപിപ്പാന് അവന് മനുഷ്യനല്ല എന്നു പറഞ്ഞു.എബ്രായർ 6:18
29. And also the Glory of Israel will not lie nor repent, for He is not a man that He should repent.
30. അപ്പോള് അവന് ഞാന് പാപം ചെയ്തിരിക്കുന്നു; എങ്കിലും ജനത്തിന്റെ മൂപ്പന്മാരുടെയും യിസ്രായേലിന്റെയും മുമ്പാകെ ഇപ്പോള് എന്നെ മാനിച്ചു, ഞാന് നിന്റെ ദൈവമായ യഹോവയെ നമസ്കരിക്കേണ്ടതിന്നു എന്നോടു കൂടെ പോരേണമേ എന്നു അപേക്ഷിച്ചു.
30. Then he said, I have sinned. Please honor me now before the elders of my people and before Israel, and turn again with me. And I shall worship Jehovah your God.
31. അങ്ങനെ ശമൂവേല് ശൌലിന്റെ പിന്നാലെ ചെന്നു; ശൌല് യഹോവയെ നമസ്കരിച്ചു.
31. And Samuel turned again after Saul, and Saul worshiped Jehovah.
32. അനന്തരം ശമൂവേല്അമാലേക്രാജാവായ ആഗാഗിനെ ഇവിടെ എന്റെ അടുക്കല് കൊണ്ടുവരുവിന് എന്നു കല്പിച്ചു. ആഗാഗ് സന്തോഷഭാവത്തോടെ അവന്റെ അടുക്കല് വന്നുമരണഭീതി നീങ്ങപ്പോയി എന്നു ആഗാഗ് പറഞ്ഞു.
32. And Samuel said, Bring here to me Agag the king of the Amalekites. And Agag came to him daintily. And Agag said, Surely the bitterness of death is past.
33. നിന്റെ വാള് സ്ത്രീകളെ മക്കളില്ലാത്തവരാക്കിയതുപോലെ നിന്റെ അമ്മയും സ്ത്രീകളുടെ ഇടയില് മക്കളില്ലാത്തവളാകും എന്നു ശമൂവേല് പറഞ്ഞു, ഗില്ഗാലില്വെച്ചു യഹോവയുടെ സന്നിധിയില് ആഗാഗിനെ തുണ്ടംതുണ്ടമായി വെട്ടിക്കളഞ്ഞു.
33. And Samuel said, As your sword has made women childless, so shall your mother be childless among women. And Samuel cut Agag in pieces before Jehovah in Gilgal.
34. പിന്നെ ശമൂവേല് രാമയിലേക്കു പോയി; ശൌലും ശൌലിന്റെ ഗിബെയയില് അരമനയിലേക്കു പോയി.
34. And Samuel went to Ramah. And Saul went up to his house to Gibeah of Saul.
35. ശമൂവേല് ജീവപര്യന്തം ശൌലിനെ പിന്നെ കണ്ടില്ല; എങ്കിലും ശമൂവേല് ശൌലിനെക്കുറിച്ചു ദുഃഖിച്ചു; യഹോവയും താന് ശൌലിനെ യിസ്രായേലിന്നു രാജാവാക്കിയതുകൊണ്ടു അനുതപിച്ചു.
35. And Samuel never again saw Saul until the day of his death, for Samuel mourned for Saul. And Jehovah repented that He had made Saul king over Israel.