1 Samuel - 1 ശമൂവേൽ 18 | View All

1. അവന് ശൌലിനോടു സംസാരിച്ചു തീര്ന്നപ്പോള് യോനാഥാന്റെ മനസ്സു ദാവീദിന്റെ മനസ്സോടു പറ്റിച്ചേര്ന്നു; യോനാഥാന് അവനെ സ്വന്തപ്രാണനെപ്പോലെ സ്നേഹിച്ചു.

1. [This translation omits this verse.]

2. ശൌല് അന്നു അവനെ ചേര്ത്തു കൊണ്ടു; അവന്റെ പിതൃഭവനത്തിലേക്കു മടങ്ങിപ്പോകുവാന് പിന്നെ അനുവദിച്ചതുമില്ല.

2. [This translation omits this verse.]

3. യോനാഥാന് ദാവീദിനെ സ്വന്തപ്രാണനെപ്പോലെ സ്നേഹിക്കകൊണ്ടു അവനുമായി സഖ്യതചെയ്തു.

3. [This translation omits this verse.]

4. യോനാഥാന് താന് ധരിച്ചിരുന്ന മേലങ്കി ഊരി അതും തന്റെ വസ്ത്രവും വാളും വില്ലും അരക്കച്ചയും ദാവീദിന്നു കൊടുത്തു.

4. [This translation omits this verse.]

5. ശൌല് അയക്കുന്നേടത്തൊക്കെയും ദാവീദ് പോയി കാര്യാദികളെ വിവേകത്തോടെ നടത്തും; അതുകൊണ്ടു ശൌല് അവനെ പടജ്ജനത്തിന്നു മേധാവി ആക്കി; ഇതു സര്വ്വജനത്തിന്നും ശൌലിന്റെ ഭൃത്യന്മാര്ക്കും ബോധിച്ചു.

5. [This translation omits this verse.]

6. ദാവീദ് ഫെലിസ്ത്യനെ സംഹരിച്ചശേഷം അവര് മടങ്ങിവരുമ്പോള് യിസ്രായേല്യപട്ടണങ്ങളില്നിന്നൊക്കെയും സ്ത്രീകള് പാടിയും നൃത്തംചെയ്തുംകൊണ്ടു തപ്പും തംബുരുവുമായി സന്തോഷത്തോടെ ശൌല്രാജാവിനെ എതിരേറ്റുചെന്നു.

6. And women came out to meet David from all the cities of Israel, singing and dancing, with timbrels, and with rejoicing, and with cymbals.

7. സ്ത്രീകള് വാദ്യഘോഷത്തോടെ ഗാനപ്രതിഗാനമായിശൌല് ആയിരത്തെ കൊന്നു ദാവീദോ പതിനായിരത്തെ എന്നു പാടി.

7. And the women began [this song], and said, Saul has slain his thousands, and David his ten thousands.

8. അപ്പോള് ശൌല് ഏറ്റവും കോപിച്ചു; ഈ വാക്കു അവന്നു അനിഷ്ടമായിഅവര് ദാവീദിന്നു പതിനായിരം കൊടുത്തു എനിക്കു ആയിരം മാത്രമേ തന്നുള്ളു; ഇനി രാജത്വമല്ലാതെ അവന്നു കിട്ടുവാന് എന്തുള്ളു എന്നു അവന് പറഞ്ഞു.

8. And it seemed evil in the eyes of Saul concerning this matter, and he said, To David they have given ten thousands, and to me they have given thousands?

9. അന്നുമുതല് ശൌലിന്നു ദാവീദിനോടു കണ്ണുകടി തുടങ്ങി.

9. [This translation omits this verse.]

10. പിറ്റെന്നാള് ദൈവത്തിന്റെ പക്കല് നിന്നുള്ള ദുരാത്മാവു ശൌലിന്മേല് വന്നു; അവന് അരമനക്കകത്തു ഉറഞ്ഞുപറഞ്ഞു; ദാവീദോ പതിവുപോലെ കിന്നരം വായിച്ചുകൊണ്ടിരുന്നു; ശൌലിന്റെ കയ്യില് ഒരു കുന്തം ഉണ്ടായിരുന്നു.

10. [This translation omits this verse.]

11. ദാവീദിനെ ചുവരോടുചേര്ത്തു കുത്തുവാന് വിചാരിച്ചുകൊണ്ടു ശൌല് കുന്തം ചാടി; എന്നാല് ദാവീദ് രണ്ടു പ്രാവശ്യം അവന്റെ മുമ്പില്നിന്നു മാറിക്കളഞ്ഞു.

11. [This translation omits this verse.]

12. യഹോവ ദാവീദിനോടുകൂടെ ഇരിക്കയും ശൌലിനെ വിട്ടുമാറുകയും ചെയ്തതുകൊണ്ടു ശൌല് ദാവീദിനെ ഭയപ്പെട്ടു.

12. Now Saul was afraid on account of David.

13. അതുകൊണ്ടു ശൌല് അവനെ തന്റെ അടുക്കല്നിന്നു മാറ്റി സഹസ്രാധിപനാക്കി; അങ്ങനെ അവന് ജനത്തിന്നു നായകനായി പെരുമാറിപ്പോന്നു.

13. And he removed [David] from [before] him, and made him a captain of a thousand for himself; and he went out and came in before the people.

14. ദാവീദ് തന്റെ എല്ലാവഴികളിലും വിവേകത്തോടെ നടന്നു; യഹോവ അവനോടുകൂടെ ഉണ്ടായിരുന്നു.

14. And David was prudent in all his ways, and the Lord was with him.

15. അവന് ഏറ്റവും വിവേകത്തോടെ നടക്കുന്നു എന്നു ശൌല് കണ്ടിട്ടു അവങ്കല് ആശങ്കിതനായ്തീര്ന്നു.

15. And Saul saw that he was very wise, and he was afraid of him.

16. എന്നാല് ദാവീദ് യിസ്രായേലിന്നും യെഹൂദെക്കും നായകനായി പെരുമാറിയതുകൊണ്ടു അവരൊക്കെയും അവനെ സ്നേഹിച്ചു.

16. And all Israel and Judah loved David, because he came in and went out before the people.

17. അനന്തരം ശൌല് ദാവീദിനോടുഎന്റെ മൂത്ത മകള് മേരബുണ്ടല്ലോ; ഞാന് അവളെ നിനക്കു ഭാര്യയായി തരും; നീ ശൂരനായി എനിക്കുവേണ്ടി യഹോവയുടെ യുദ്ധങ്ങള് നടത്തിയാല് മതി എന്നു പറഞ്ഞു. എന്റെ കയ്യല്ല ഫെലിസ്ത്യരുടെ കൈ അവന്റെമേല് വീഴുവാന് സംഗതിവരട്ടെ എന്നു ശൌല് വിചാരിച്ചു.

17. [This translation omits this verse.]

18. ദാവീദ്, ശൌലിനോടുരാജാവിന്റെ മരുമകനായിരിപ്പാന് ഞാന് ആര്? യിസ്രായേലില് എന്റെ അസ്മാദികളും എന്റെ പിതൃഭവനവും എന്തുള്ളു എന്നു പറഞ്ഞു.

18. [This translation omits this verse.]

19. ശൌലിന്റെ മകളായ മേരബിനെ ദാവീദിന്നു കൊടുക്കേണ്ടിയിരുന്ന സമയത്തു അവളെ മെഹോലാത്യനായ അദ്രിയേലിന്നു ഭാര്യയായി കൊടുത്തു.

19. [This translation omits this verse.]

20. ശൌലിന്റെ മകളായ മീഖളോ ദാവീദിനെ സ്നേഹിച്ചു. അതു ശൌലിന്നു അറിവു കിട്ടി; കാര്യം അവന്നു ഇഷ്ടമായി.

20. And Michal, Saul's daughter, loved David. And it was told Saul, and the thing was pleasing in his eyes.

21. അവള് അവന്നു ഒരു കണിയായിരിക്കേണ്ടതിന്നും ഫെലിസ്ത്യരുടെ കൈ അവന്റെമേല് വീഴേണ്ടതിന്നും ഞാന് അവളെ അവന്നു കൊടുക്കും എന്നു ശൌല് വിചാരിച്ചു ദാവീദിനോടുനീ ഈ രണ്ടാം പ്രാവശ്യം എനിക്കു മരുമകനായി തീരേണം എന്നു പറഞ്ഞു.

21. And Saul said, I will give her to him, and she shall be a stumbling block to him. Now the hand of the Philistines was against Saul.

22. പിന്നെ ശൌല് തന്റെ ഭൃത്യന്മാരോടുനിങ്ങള് സ്വകാര്യമായി ദാവീദിനോടു സംസാരിച്ചുഇതാ, രാജാവിന്നു നിന്നെ പ്രിയമാകുന്നു; അവന്റെ ഭൃത്യന്മാര് ഒക്കെയും നിന്നെ സ്നേഹിക്കുന്നു; ആകയാല് നീ രാജാവിന്റെ മരുമകനായ്തീരേണം എന്നു പറവിന് എന്നു കല്പിച്ചു.

22. And Saul charged his servants, saying, Speak privately to David, saying, Behold, the king delights in you, and all his servants love you. Now therefore, become the king's son-in-law.

23. ശൌലിന്റെ ഭൃത്യന്മാര് ആ വാക്കു ദാവീദിനോടു പറഞ്ഞാറെ ദാവീദ്രാജാവിന്റെ മരുമകനാകുന്നതു അല്പകാര്യമെന്നു നിങ്ങള്ക്കു തോന്നുന്നുവോ? ഞാന് ദരിദ്രനും എളിയവനും ആകുന്നുവല്ലോ എന്നു പറഞ്ഞു.

23. And the servants of Saul spoke these words in the ears of David. And David said, [Is it] a light thing in your eyes to become son-in-law to the king? Seeing I am a humble man, and not honorable?

24. ശൌലിന്റെ ദൃത്യന്മാര്ദാവീദ് ഇപ്രകാരം പറഞ്ഞു എന്നു ബോധിപ്പിച്ചു.

24. And Saul's servants reported to him according to these words which David spoke.

25. അതിന്നു ശൌല്രാജാവിന്റെ ശത്രുക്കള്ക്കു പ്രതികാരം ആകുവാന് തക്കവണ്ണം ഫെലിസ്ത്യരുടെ നൂറു അഗ്രചര്മ്മമല്ലാതെ രാജാവു യാതൊരു സ്ത്രീധനവും ആഗ്രഹിക്കുന്നില്ല എന്നിങ്ങനെ നിങ്ങള് ദാവീദിനോടു പറയേണം എന്നു കല്പിച്ചു; ഫെലിസ്ത്യരുടെ കയ്യാല് ദാവീദിനെ വീഴുമാറാക്കേണമെന്നു ശൌല് കരുതിയിരുന്നു.

25. And Saul said, Thus shall you speak to David: The king wants no gift but one hundred foreskins of the Philistines, to avenge himself on the kings enemies. Now Saul thought to cast him into the hands of the Philistines.

26. ഭൃത്യന്മാര് ദാവീദിനോടു ഈ വാക്കു അറിയിച്ചപ്പോള് രാജാവിന്റെ മരുമകനാകുവാന് ദാവീദിന്നു സന്തോഷമായി;

26. And Saul's servants reported these words to David, and David was well pleased to become the son-in-law to the king.

27. അവധി കഴിയുന്നതിന്നു മുമ്പെ ദാവീദും അവന്റെ ആളുകളും പുറപ്പെട്ടുചെന്നു ഫെലിസ്ത്യരില് ഇരുനൂറു പേരെ കൊന്നു, അവരുടെ അഗ്രചര്മ്മംകൊണ്ടുവന്നു താന് രാജാവിന്റെ മരുമകനാകേണ്ടതിന്നു രാജാവിന്നു എണ്ണം കൊടുത്തു. ശൌല് തന്റെ മകളായ മീഖളിനെ അവന്നു ഭാര്യയായി കൊടുത്തു.

27. And David arose, and went, he and his men, and killed among the Philistines one hundred men. And he brought their foreskins, and he became the king's son-in-law, and [Saul] gave him Michal his daughter as a wife.

28. യഹോവ ദാവീദിനോടുകൂടെ ഉണ്ടെന്നും ശൌലിന്റെ മകളായ മീഖള് അവനെ സ്നേഹിച്ചു എന്നും ശൌല് കണ്ടറിഞ്ഞപ്പോള്,

28. And Saul saw that the Lord was with David, and that all Israel loved him.

29. ശൌല് ദാവീദിനെ പിന്നെയും അധികം ഭയപ്പെട്ടു; ശൌല് ദാവീദിന്റെ നിത്യശത്രുവായ്തീര്ന്നു.

29. And he was yet more afraid of David.

30. എന്നാല് ഫെലിസ്ത്യപ്രഭുക്കന്മാര് യുദ്ധത്തിന്നു പുറപ്പെട്ടു; അവര് പുറപ്പെടുമ്പോഴൊക്കെയും ദാവീദ് ശൌലിന്റെ സകലഭൃത്യന്മാരെക്കാളും കൃതാര്ത്ഥനായിരുന്നു; അവന്റെ പേര് വിശ്രുതമായ്തീര്ന്നു.

30. [This translation omits this verse.]



Shortcut Links
1 ശമൂവേൽ - 1 Samuel : 1 | 2 | 3 | 4 | 5 | 6 | 7 | 8 | 9 | 10 | 11 | 12 | 13 | 14 | 15 | 16 | 17 | 18 | 19 | 20 | 21 | 22 | 23 | 24 | 25 | 26 | 27 | 28 | 29 | 30 | 31 |
ഉല്പത്തി - Genesis | പുറപ്പാടു് - Exodus | ലേവ്യപുസ്തകം - Leviticus | സംഖ്യാപുസ്തകം - Numbers | ആവർത്തനം - Deuteronomy | യോശുവ - Joshua | ന്യായാധിപന്മാർ - Judges | രൂത്ത് - Ruth | 1 ശമൂവേൽ - 1 Samuel | 2 ശമൂവേൽ - 2 Samuel | 1 രാജാക്കന്മാർ - 1 Kings | 2 രാജാക്കന്മാർ - 2 Kings | 1 ദിനവൃത്താന്തം - 1 Chronicles | 2 ദിനവൃത്താന്തം - 2 Chronicles | എസ്രാ - Ezra | നെഹെമ്യാവു - Nehemiah | എസ്ഥേർ - Esther | ഇയ്യോബ് - Job | സങ്കീർത്തനങ്ങൾ - Psalms | സദൃശ്യവാക്യങ്ങൾ - Proverbs | സഭാപ്രസംഗി - Ecclesiastes | ഉത്തമ ഗീതം ഉത്തമഗീതം - Song of Songs | യെശയ്യാ - Isaiah | യിരേമ്യാവു - Jeremiah | വിലാപങ്ങൾ - Lamentations | യേഹേസ്കേൽ - Ezekiel | ദാനീയേൽ - Daniel | ഹോശേയ - Hosea | യോവേൽ - Joel | ആമോസ് - Amos | ഓബദ്യാവു - Obadiah | യോനാ - Jonah | മീഖാ - Micah | നഹൂം - Nahum | ഹബക്കൂക്‍ - Habakkuk | സെഫന്യാവു - Zephaniah | ഹഗ്ഗായി - Haggai | സെഖർയ്യാവു - Zechariah | മലാഖി - Malachi | മത്തായി - Matthew | മർക്കൊസ് - Mark | ലൂക്കോസ് - Luke | യോഹന്നാൻ - John | പ്രവൃത്തികൾ അപ്പ. പ്രവര്‍ത്തനങ്ങള്‍ - Acts | റോമർ - Romans | 1 കൊരിന്ത്യർ - 1 Corinthians | 2 കൊരിന്ത്യർ - 2 Corinthians | ഗലാത്യർ ഗലാത്തിയാ - Galatians | എഫെസ്യർ എഫേസോസ് - Ephesians | ഫിലിപ്പിയർ ഫിലിപ്പി - Philippians | കൊലൊസ്സ്യർ കൊളോസോസ് - Colossians | 1 തെസ്സലൊനീക്യർ - 1 Thessalonians | 2 തെസ്സലൊനീക്യർ - 2 Thessalonians | 1 തിമൊഥെയൊസ് - 1 Timothy | 2 തിമൊഥെയൊസ് - 2 Timothy | തീത്തൊസ് - Titus | ഫിലേമോൻ - Philemon | എബ്രായർ - Hebrews | യാക്കോബ് - James | 1 പത്രൊസ് - 1 Peter | 2 പത്രൊസ് - 2 Peter | 1 യോഹന്നാൻ - 1 John | 2 യോഹന്നാൻ - 2 John | 3 യോഹന്നാൻ - 3 John | യൂദാ യുദാസ് - Jude | വെളിപ്പാടു വെളിപാട് - Revelation |

Explore Parallel Bibles
21st Century KJV | A Conservative Version | American King James Version (1999) | American Standard Version (1901) | Amplified Bible (1965) | Apostles' Bible Complete (2004) | Bengali Bible | Bible in Basic English (1964) | Bishop's Bible | Complementary English Version (1995) | Coverdale Bible (1535) | Easy to Read Revised Version (2005) | English Jubilee 2000 Bible (2000) | English Lo Parishuddha Grandham | English Standard Version (2001) | Geneva Bible (1599) | Hebrew Names Version | malayalam Bible | Holman Christian Standard Bible (2004) | Holy Bible Revised Version (1885) | Kannada Bible | King James Version (1769) | Literal Translation of Holy Bible (2000) | Malayalam Bible | Modern King James Version (1962) | New American Bible | New American Standard Bible (1995) | New Century Version (1991) | New English Translation (2005) | New International Reader's Version (1998) | New International Version (1984) (US) | New International Version (UK) | New King James Version (1982) | New Life Version (1969) | New Living Translation (1996) | New Revised Standard Version (1989) | Restored Name KJV | Revised Standard Version (1952) | Revised Version (1881-1885) | Revised Webster Update (1995) | Rotherhams Emphasized Bible (1902) | Malayalam Bible | Telugu Bible (BSI) | Telugu Bible (WBTC) | The Complete Jewish Bible (1998) | The Darby Bible (1890) | The Douay-Rheims American Bible (1899) | The Message Bible (2002) | The New Jerusalem Bible | The Webster Bible (1833) | Third Millennium Bible (1998) | Today's English Version (Good News Bible) (1992) | Today's New International Version (2005) | Tyndale Bible (1534) | Tyndale-Rogers-Coverdale-Cranmer Bible (1537) | Updated Bible (2006) | Voice In Wilderness (2006) | World English Bible | Wycliffe Bible (1395) | Young's Literal Translation (1898) | Malayalam Bible Commentary |