1 Samuel - 1 ശമൂവേൽ 23 | View All

1. അനന്തരം ഫെലിസ്ത്യര് കെയീലയുടെ നേരെ യുദ്ധം ചെയ്യുന്നു എന്നും അവര് കളങ്ങളില് കവര്ച്ച ചെയ്യുന്നു എന്നും ദാവീദിന്നു അറിവു കിട്ടി.

1. When David was told, 'Look, the Philistines are fighting against Keilah and are looting the threshing floors,'

2. ദാവീദ് യഹോവയോടു; ഞാന് ഈ ഫെലിസ്ത്യരെ ചെന്നു തോല്പിക്കേണമോ എന്നു ചോദിച്ചു. യഹോവ ദാവീദിനോടുചെന്നു ഫെലിസ്ത്യരെ തോല്പിച്ചു കെയീലയെ രക്ഷിച്ചുകൊള്ക എന്നു കല്പിച്ചു.

2. he inquired of the LORD, saying, 'Shall I go and attack these Philistines?' The LORD answered him, 'Go, attack the Philistines and save Keilah.'

3. എന്നാല് ദാവീദിന്റെ ആളുകള് അവനോടുനാം ഇവിടെ യെഹൂദയില് തന്നേ ഭയപ്പെട്ടു പാര്ക്കുംന്നുവല്ലോ; പിന്നെ കെയീലയില് ഫെലിസ്ത്യരുടെ സൈന്യത്തിന്റെ നേരെ എങ്ങനെ ചെല്ലും എന്നു പറഞ്ഞു.

3. But David's men said to him, 'Here in Judah we are afraid. How much more, then, if we go to Keilah against the Philistine forces!'

4. ദാവീദ് വീണ്ടും യഹോവയോടു ചോദിച്ചു. യഹോവ അവനോടുഎഴുന്നേറ്റു കെയീലയിലേക്കു ചെല്ലുക; ഞാന് ഫെലിസ്ത്യരെ നിന്റെ കയ്യില് ഏല്പിക്കും എന്നു അരുളിച്ചെയ്തു.

4. Once again David inquired of the LORD, and the LORD answered him, 'Go down to Keilah, for I am going to give the Philistines into your hand.'

5. അങ്ങനെ ദാവീദും അവന്റെ ആളുകളും കെയീലയിലേക്കു പോയി ഫെലിസ്ത്യരോടു പൊരുതു അവരുടെ ആടുമാടുകളെ അപഹരിച്ചു അവരെ കഠനിമായി തോല്പിച്ചു കെയീലാനിവാസികളെ രക്ഷിച്ചു.

5. So David and his men went to Keilah, fought the Philistines and carried off their livestock. He inflicted heavy losses on the Philistines and saved the people of Keilah.

6. അഹീമേലെക്കിന്റെ മകനായ അബ്യാഥാര് കെയീലയില് ദാവീദിന്റെ അടുക്കല് ഔടിവന്നപ്പോള് കൈവശം ഏഫോദ് കൂടെ കൊണ്ടുവന്നിരുന്നു.

6. (Now Abiathar son of Ahimelech had brought the ephod down with him when he fled to David at Keilah.)

7. ദാവീദ് കെയീലയില് വന്നിരിക്കുന്നു എന്നു ശൌലിന്നു അറിവു കിട്ടി; ദൈവം അവനെ എന്റെ കയ്യില് ഏല്പിച്ചിരിക്കുന്നു; വാതിലും ഔടാമ്പലും ഉള്ള പട്ടണത്തില് കടന്നിരിക്കകൊണ്ടു അവന് കുടുങ്ങിയിരിക്കുന്നു എന്നു ശൌല് പറഞ്ഞു.

7. Saul was told that David had gone to Keilah, and he said, 'God has handed him over to me, for David has imprisoned himself by entering a town with gates and bars.'

8. പിന്നെ ശൌല് ദാവീദിനേയും അവന്റെ ആളുകളെയും വളയേണ്ടതിന്നു കെയീലയിലേക്കു പോകുവാന് സകലജനത്തേയും യുദ്ധത്തിന്നു വിളിച്ചുകൂട്ടി.

8. And Saul called up all his forces for battle, to go down to Keilah to besiege David and his men.

9. ശൌല് തന്റെ നേരെ ദോഷം ആലോചിക്കുന്നു എന്നു ദാവീദ് അറിഞ്ഞപ്പോള് പുരോഹിതനായ അബ്യാഥാരിനോടുഏഫോദ് ഇവിടെ കൊണ്ടുവരിക എന്നു പറഞ്ഞു.

9. When David learned that Saul was plotting against him, he said to Abiathar the priest, 'Bring the ephod.'

10. പിന്നെ ദാവീദ്യിസ്രായേലിന്റെ ദൈവമായ യഹോവേ, ശൌല് കെയീലയിലേക്കു വന്നു എന്റെ നിമിത്തം ഈ പട്ടണം നശിപ്പിപ്പാന് പോകുന്നു എന്നു അടിയന് കേട്ടിരിക്കുന്നു.

10. David said, 'O LORD, God of Israel, your servant has heard definitely that Saul plans to come to Keilah and destroy the town on account of me.

11. കെയീലപൌരന്മാര് എന്നെ അവന്റെ കയ്യില് ഏല്പിച്ചുകൊടുക്കുമോ? അടിയന് കേട്ടിരിക്കുന്നതുപോലെ ശൌല് വരുമോ? യിസ്രായേലിന്റെ ദൈവമായ യഹോവേ, അടിയനെ അറിയിക്കേണമേ എന്നു പറഞ്ഞു. അവന് വരും എന്നു യഹോവ അരുളിച്ചെയ്തു.

11. Will the citizens of Keilah surrender me to him? Will Saul come down, as your servant has heard? O LORD, God of Israel, tell your servant.' And the LORD said, 'He will.'

12. ദാവീദ് പിന്നെയുംകെയീലപൌരന്മാര് എന്നെയും എന്റെ ആളുകളെയും ശൌലിന്റെ കയ്യില് ഏല്പിച്ചുകൊടുക്കുമോ എന്നു ചോദിച്ചു. അവര് ഏല്പിച്ചുകൊടുക്കും എന്നു യഹോവ അരുളിച്ചെയ്തു.

12. Again David asked, 'Will the citizens of Keilah surrender me and my men to Saul?' And the LORD said, 'They will.'

13. അപ്പോള് ദാവീദും അറുനൂറുപേരോളം ഉള്ള അവന്റെ ആളുകളും കെയീലയെ വിട്ടു പുറപ്പെട്ടു തരം കണ്ടേടത്തുസഞ്ചരിച്ചു. ദാവീദ് കെയീല വിട്ടു ഔടിപ്പോയി എന്നു ശൌല് അറിഞ്ഞപ്പോള് അവന് യാത്ര നിര്ത്തിവെച്ചു.

13. So David and his men, about six hundred in number, left Keilah and kept moving from place to place. When Saul was told that David had escaped from Keilah, he did not go there.

14. ദാവീദ് മരുഭൂമിയിലെ ദുര്ഗ്ഗങ്ങളില് താമസിച്ചു. സീഫ് മരുഭൂമയിയിലെ മലനാട്ടില് പാര്ത്തു; ഇക്കാലത്തൊക്കെയും ശൌല് അവനെ തിരഞ്ഞുകൊണ്ടിരുന്നു; എങ്കിലും ദൈവം അവനെ അവന്റെ കയ്യില് ഏല്പിച്ചില്ല.

14. David stayed in the desert strongholds and in the hills of the Desert of Ziph. Day after day Saul searched for him, but God did not give David into his hands.

15. തന്റെ ജീവനെ തേടി ശൌല് പുറപ്പെട്ടിരിക്കുന്നു എന്നു ദാവീദ് കണ്ടു; അന്നു ദാവീദ് സീഫ് മരുഭൂമിയിലെ ഒരു കാട്ടില് ആയിരുന്നു.

15. While David was at Horesh in the Desert of Ziph, he learned that Saul had come out to take his life.

16. അനന്തരം ശൌലിന്റെ മകനായ യോനാഥാന് പുറപ്പെട്ടു ആ കാട്ടില് ദാവീദിന്റെ അടുക്കല് ചെന്നു അവനെ ദൈവത്തില് ധൈര്യപ്പെടുത്തി അവനോടുഭയപ്പെടേണ്ടാ,

16. And Saul's son Jonathan went to David at Horesh and helped him find strength in God.

17. എന്റെ അപ്പനായ ശൌലിന്നു നിന്നെ പിടികിട്ടുകയില്ല; നീ യിസ്രായേലിന്നു രാജാവാകും; അന്നു ഞാന് നിനക്കു രണ്ടാമനും ആയിരിക്കും; അതു എന്റെ അപ്പനായ ശൌലും അറിയുന്നു എന്നു പറഞ്ഞു.

17. 'Don't be afraid,' he said. 'My father Saul will not lay a hand on you. You will be king over Israel, and I will be second to you. Even my father Saul knows this.'

18. ഇങ്ങനെ അവര് തമ്മില് യഹോവയുടെ സന്നിധിയില് ഉടമ്പടി ചെയ്തു; ദാവീദ് കാട്ടില് താമസിക്കയും യോനാഥാന് വീട്ടിലേക്കു പോകയും ചെയ്തു.

18. The two of them made a covenant before the LORD. Then Jonathan went home, but David remained at Horesh.

19. അനന്തരം സീഫ്യര് ഗിബെയയില് ശൌലിന്റെ അടുക്കല് വന്നുദാവീദ് ഞങ്ങളുടെ സമീപം മരുഭൂമിക്കു തെക്കുള്ള ഹഖീലാമലയിലെ വനദുര്ഗ്ഗങ്ങളില് ഒളിച്ചിരിക്കുന്നു.

19. The Ziphites went up to Saul at Gibeah and said, 'Is not David hiding among us in the strongholds at Horesh, on the hill of Hakilah, south of Jeshimon?

20. ആകയാല് രാജാവേ, തിരുമനസ്സിലെ ആഗ്രഹംപോലെ വന്നുകൊള്ളേണം; അവനെ രാജാവിന്റെ കയ്യില് ഏല്പിച്ചുതരുന്ന കാര്യം ഞങ്ങള് ഏറ്റിരിക്കുന്നു എന്നു പറഞ്ഞു.

20. Now, O king, come down whenever it pleases you to do so, and we will be responsible for handing him over to the king.'

21. അതിന്നു ശൌല് പറഞ്ഞതുനിങ്ങള്ക്കു എന്നോടു മനസ്സലിവു തോന്നിയിരിക്കകൊണ്ടു നിങ്ങള് യഹോവയാല് അനുഗ്രഹിക്കപ്പെട്ടവര്.

21. Saul replied, 'The LORD bless you for your concern for me.

22. നിങ്ങള് പോയി ഇനിയും സൂക്ഷ്മമായി അന്വേഷിച്ചു അവന്റെ സഞ്ചാരം എവിടെയൊക്കെ ആകുന്നു എന്നും അവിടങ്ങളില് അവനെ കണ്ടവര് ആരെല്ലാമെന്നും അറിഞ്ഞുകൊള്വിന് ; അവന് വലിയ ഉപായി ആകുന്നു എന്നു ഞാന് കേട്ടിരിക്കുന്നു.

22. Go and make further preparation. Find out where David usually goes and who has seen him there. They tell me he is very crafty.

23. ആകയാല് അവന് ഒളിച്ചിരിക്കുന്ന ഒളിപ്പിടങ്ങളെല്ലാം കണ്ടറിഞ്ഞുവന്നു സൂക്ഷ്മവിവരം എന്നെ അറിയിപ്പിന് ; ഞാന് നിങ്ങളോടുകൂടെ പോരും; അവന് ദേശത്തു എങ്ങാനും ഉണ്ടെന്നു വരികില് ഞാന് അവനെ യെഹൂദാസഹസ്രങ്ങളിലൊക്കെയും അന്വേഷിച്ചു പിടിക്കും.

23. Find out about all the hiding places he uses and come back to me with definite information. Then I will go with you; if he is in the area, I will track him down among all the clans of Judah.'

24. അങ്ങനെ അവര് പുറപ്പെട്ടു ശൌലിന്നു മുമ്പെ സീഫിലേക്കു പോയി; എന്നാല് ദാവീദും അവന്റെ ആളുകളും മരുഭൂമിയുടെ തെക്കു അരാബയിലെ മാവോന് മരുവില് ആയിരുന്നു.

24. So they set out and went to Ziph ahead of Saul. Now David and his men were in the Desert of Maon, in the Arabah south of Jeshimon.

25. ശൌലും അവന്റെ പടജ്ജനവും അവനെ തിരയുവാന് പുറപ്പെട്ടു. അതു ദാവീദിന്നു അറിവു കിട്ടിയപ്പോള് അവന് മാവോന് മരുവിലെ സേലയില് ചെന്നു താമസിച്ചു. ശൌല് അതു കേട്ടപ്പോള് മാവോന് മരുവില് ദാവീദിനെ പിന്തുടര്ന്നു.

25. Saul and his men began the search, and when David was told about it, he went down to the rock and stayed in the Desert of Maon. When Saul heard this, he went into the Desert of Maon in pursuit of David.

26. ശൌല് പര്വ്വതത്തിന്റെ ഇപ്പുറത്തും ദാവീദും ആളുകളും പര്വ്വതത്തിന്റെ അപ്പുറത്തുംകൂടി നടന്നു; ശൌലിനെ ഒഴിഞ്ഞുപോകുവാന് ദാവീദ് ബദ്ധപ്പെട്ടു; ശൌലും പടജ്ജനവും ദാവീദിനെയും അവന്റെ ആളുകളെയും വളഞ്ഞുപിടിപ്പാന് അടുത്തു.

26. Saul was going along one side of the mountain, and David and his men were on the other side, hurrying to get away from Saul. As Saul and his forces were closing in on David and his men to capture them,

27. അപ്പോള് ശൌലിന്റെ അടുക്കല് ഒരു ദൂതന് വന്നുക്ഷണം വരേണം; ഫെലിസ്ത്യര് ദേശത്തെ ആക്രമിച്ചിരിക്കുന്നു എന്നു പറഞ്ഞു.

27. a messenger came to Saul, saying, 'Come quickly! The Philistines are raiding the land.'

28. ഉടനെ ശൌല് ദാവീദിനെ പിന്തുടരുന്നതു വിട്ടു ഫെലിസ്ത്യരുടെ നേരെ പോയി; ആകയാല് ആ സ്ഥലത്തിന്നു സേലഹമ്മാഹ്ളെക്കോത്ത് എന്നു പേരായി.

28. Then Saul broke off his pursuit of David and went to meet the Philistines. That is why they call this place Sela Hammahlekoth.

29. ദാവീദോ അവിടം വിട്ടു കയറിപ്പോയി ഏന് -ഗെദിയിലെ ദുര്ഗ്ഗങ്ങളില് ചെന്നു പാര്ത്തു.

29. And David went up from there and lived in the strongholds of En Gedi.



Shortcut Links
1 ശമൂവേൽ - 1 Samuel : 1 | 2 | 3 | 4 | 5 | 6 | 7 | 8 | 9 | 10 | 11 | 12 | 13 | 14 | 15 | 16 | 17 | 18 | 19 | 20 | 21 | 22 | 23 | 24 | 25 | 26 | 27 | 28 | 29 | 30 | 31 |
ഉല്പത്തി - Genesis | പുറപ്പാടു് - Exodus | ലേവ്യപുസ്തകം - Leviticus | സംഖ്യാപുസ്തകം - Numbers | ആവർത്തനം - Deuteronomy | യോശുവ - Joshua | ന്യായാധിപന്മാർ - Judges | രൂത്ത് - Ruth | 1 ശമൂവേൽ - 1 Samuel | 2 ശമൂവേൽ - 2 Samuel | 1 രാജാക്കന്മാർ - 1 Kings | 2 രാജാക്കന്മാർ - 2 Kings | 1 ദിനവൃത്താന്തം - 1 Chronicles | 2 ദിനവൃത്താന്തം - 2 Chronicles | എസ്രാ - Ezra | നെഹെമ്യാവു - Nehemiah | എസ്ഥേർ - Esther | ഇയ്യോബ് - Job | സങ്കീർത്തനങ്ങൾ - Psalms | സദൃശ്യവാക്യങ്ങൾ - Proverbs | സഭാപ്രസംഗി - Ecclesiastes | ഉത്തമ ഗീതം ഉത്തമഗീതം - Song of Songs | യെശയ്യാ - Isaiah | യിരേമ്യാവു - Jeremiah | വിലാപങ്ങൾ - Lamentations | യേഹേസ്കേൽ - Ezekiel | ദാനീയേൽ - Daniel | ഹോശേയ - Hosea | യോവേൽ - Joel | ആമോസ് - Amos | ഓബദ്യാവു - Obadiah | യോനാ - Jonah | മീഖാ - Micah | നഹൂം - Nahum | ഹബക്കൂക്‍ - Habakkuk | സെഫന്യാവു - Zephaniah | ഹഗ്ഗായി - Haggai | സെഖർയ്യാവു - Zechariah | മലാഖി - Malachi | മത്തായി - Matthew | മർക്കൊസ് - Mark | ലൂക്കോസ് - Luke | യോഹന്നാൻ - John | പ്രവൃത്തികൾ അപ്പ. പ്രവര്‍ത്തനങ്ങള്‍ - Acts | റോമർ - Romans | 1 കൊരിന്ത്യർ - 1 Corinthians | 2 കൊരിന്ത്യർ - 2 Corinthians | ഗലാത്യർ ഗലാത്തിയാ - Galatians | എഫെസ്യർ എഫേസോസ് - Ephesians | ഫിലിപ്പിയർ ഫിലിപ്പി - Philippians | കൊലൊസ്സ്യർ കൊളോസോസ് - Colossians | 1 തെസ്സലൊനീക്യർ - 1 Thessalonians | 2 തെസ്സലൊനീക്യർ - 2 Thessalonians | 1 തിമൊഥെയൊസ് - 1 Timothy | 2 തിമൊഥെയൊസ് - 2 Timothy | തീത്തൊസ് - Titus | ഫിലേമോൻ - Philemon | എബ്രായർ - Hebrews | യാക്കോബ് - James | 1 പത്രൊസ് - 1 Peter | 2 പത്രൊസ് - 2 Peter | 1 യോഹന്നാൻ - 1 John | 2 യോഹന്നാൻ - 2 John | 3 യോഹന്നാൻ - 3 John | യൂദാ യുദാസ് - Jude | വെളിപ്പാടു വെളിപാട് - Revelation |

Explore Parallel Bibles
21st Century KJV | A Conservative Version | American King James Version (1999) | American Standard Version (1901) | Amplified Bible (1965) | Apostles' Bible Complete (2004) | Bengali Bible | Bible in Basic English (1964) | Bishop's Bible | Complementary English Version (1995) | Coverdale Bible (1535) | Easy to Read Revised Version (2005) | English Jubilee 2000 Bible (2000) | English Lo Parishuddha Grandham | English Standard Version (2001) | Geneva Bible (1599) | Hebrew Names Version | malayalam Bible | Holman Christian Standard Bible (2004) | Holy Bible Revised Version (1885) | Kannada Bible | King James Version (1769) | Literal Translation of Holy Bible (2000) | Malayalam Bible | Modern King James Version (1962) | New American Bible | New American Standard Bible (1995) | New Century Version (1991) | New English Translation (2005) | New International Reader's Version (1998) | New International Version (1984) (US) | New International Version (UK) | New King James Version (1982) | New Life Version (1969) | New Living Translation (1996) | New Revised Standard Version (1989) | Restored Name KJV | Revised Standard Version (1952) | Revised Version (1881-1885) | Revised Webster Update (1995) | Rotherhams Emphasized Bible (1902) | Malayalam Bible | Telugu Bible (BSI) | Telugu Bible (WBTC) | The Complete Jewish Bible (1998) | The Darby Bible (1890) | The Douay-Rheims American Bible (1899) | The Message Bible (2002) | The New Jerusalem Bible | The Webster Bible (1833) | Third Millennium Bible (1998) | Today's English Version (Good News Bible) (1992) | Today's New International Version (2005) | Tyndale Bible (1534) | Tyndale-Rogers-Coverdale-Cranmer Bible (1537) | Updated Bible (2006) | Voice In Wilderness (2006) | World English Bible | Wycliffe Bible (1395) | Young's Literal Translation (1898) | Malayalam Bible Commentary |