Genesis - ഉല്പത്തി 24 | View All

1. അബ്രാഹാം വയസ്സുചെന്നു വൃദ്ധനായി; യഹോവ അബ്രാഹാമിനെ സകലത്തിലും അനുഗ്രഹിച്ചിരുന്നു.

1. Abraham was now an old man. GOD had blessed Abraham in every way.

2. തന്റെ വീട്ടില് മൂപ്പനും തനിക്കുള്ളതിന്നൊക്കെയും വിചാരകനുമായ ദാസനോടു അബ്രാഹാം പറഞ്ഞതുനിന്റെ കൈ എന്റെ തുടയിന് കീഴില് വെക്കുക;

2. Abraham spoke to the senior servant in his household, the one in charge of everything he had, 'Put your hand under my thigh

3. ചുറ്റും പാര്ക്കുംന്ന കനാന്യരുടെ കന്യകമാരില്നിന്നു നീ എന്റെ മകന്നു ഭാര്യയെ എടുക്കാതെ,

3. and swear by GOD--God of Heaven, God of Earth--that you will not get a wife for my son from among the young women of the Canaanites here,

4. എന്റെ ദേശത്തും എന്റെ ചാര്ച്ചക്കാരുടെ അടുക്കലും ചെന്നു എന്റെ മകനായ യിസ്ഹാക്കിന്നു ഭാര്യയെ എടുക്കുമെന്നു സ്വര്ഗ്ഗത്തിന്നും ഭൂമിക്കും ദൈവമായ യഹോവയുടെ നാമത്തില് ഞാന് നിന്നെക്കൊണ്ടു സത്യം ചെയ്യിക്കും.

4. but will go to the land of my birth and get a wife for my son Isaac.'

5. ദാസന് അവനോടുപക്ഷേ സ്ത്രീക്കു എന്നോടുകൂടെ ഈ ദേശത്തേക്കു വരുവാന് മനസ്സില്ലെങ്കിലോ? നീ വിട്ടുപോന്ന ദേശത്തേക്കു ഞാന് നിന്റെ മകനെ മടക്കിക്കൊണ്ടുപോകേണമോ എന്നു ചോദിച്ചു.

5. The servant answered, 'But what if the woman refuses to leave home and come with me? Do I then take your son back to your home country?'

6. അബ്രാഹാം അവനോടു പറഞ്ഞതുഎന്റെ മകനെ അവിടെക്കു മടക്കിക്കൊണ്ടു പോകാതിരിപ്പാന് സൂക്ഷിച്ചുകൊള്ക.

6. Abraham said, 'Oh no. Never. By no means are you to take my son back there.

7. എന്റെ പിതൃഭവനത്തില്നിന്നും ജന്മദേശത്തുനിന്നും എന്നെ കൊണ്ടുവന്നവനും എന്നോടു അരുളിച്ചെയ്തവനും നിന്റെ സന്തതിക്കു ഞാന് ഈ ദേശം കൊടുക്കുമെന്നു എന്നോടു സത്യം ചെയ്തവനുമായി സ്വര്ഗ്ഗത്തിന്റെ ദൈവമായ യഹോവ എന്റെ മകന്നു നീ ഒരു ഭാര്യയെ അവിടെനിന്നു കൊണ്ടുവരുവാന് തക്കവണ്ണം നിനക്കു മുമ്പായി തന്റെ ദൂതനെ അയക്കും.
പ്രവൃത്തികൾ അപ്പ. പ്രവര്‍ത്തനങ്ങള്‍ 7:5, ഗലാത്യർ ഗലാത്തിയാ 3:16

7. GOD, the God of Heaven, took me from the home of my father and from the country of my birth and spoke to me in solemn promise, 'I'm giving this land to your descendants.' This God will send his angel ahead of you to get a wife for my son.

8. എന്നാല് സ്ത്രീക്കു നിന്നോടുകൂടെ വരുവാന് മനസ്സില്ലെങ്കില് നീ ഈ സത്യത്തില് നിന്നു ഒഴിഞ്ഞിരിക്കും; എന്റെ മകനെ അവിടേക്കു മടക്കിക്കൊണ്ടുപോക മാത്രം അരുതു.

8. And if the woman won't come, you are free from this oath you've sworn to me. But under no circumstances are you to take my son back there.'

9. അപ്പോള് ദാസന് തന്റെ യജമാനനായ അബ്രാഹാമിന്റെ തുടയിന് കീഴില് കൈവെച്ചു അങ്ങനെ അവനോടു സത്യം ചെയ്തു.

9. So the servant put his hand under the thigh of his master Abraham and gave his solemn oath.

10. അനന്തരം ആ ദാസന് തന്റെ യജമാനന്റെ ഒട്ടകങ്ങളില് പത്തു ഒട്ടകങ്ങളെയും യജമാനന്നുള്ള വിവിധമായ വിശേഷവസ്തുക്കളെയും കൊണ്ടു പുറപ്പെട്ടു മെസൊപ്പൊത്താമ്യയില് നാഹോരിന്റെ പട്ടണത്തില് ചെന്നു.

10. The servant took ten of his master's camels and, loaded with gifts from his master, traveled to Aram Naharaim and the city of Nahor.

11. വൈകുന്നേരം സ്ത്രീകള് വെള്ളം കോരുവാന് വരുന്ന സമയത്തു അവന് ഒട്ടകങ്ങളെ പട്ടണത്തിന്നു പുറത്തു ഒരു കിണറ്റിന്നരികെ നിറുത്തി പറഞ്ഞതെന്തെന്നാല്

11. Outside the city, he made the camels kneel at a well. It was evening, the time when the women came to draw water.

12. എന്റെ യജമാനനായ അബ്രാഹാമിന്റെ ദൈവമായ യഹോവേ, എന്റെ യജമാനനായ അബ്രാഹാമിനോടു കൃപചെയ്തു ഇന്നുതന്നെ കാര്യം സാധിപ്പിച്ചുതരേണമേ.

12. He prayed, 'O GOD, God of my master Abraham, make things go smoothly this day; treat my master Abraham well!

13. ഇതാ, ഞാന് കിണറ്റിന്നരികെ നിലക്കുന്നു; ഈ പട്ടണക്കാരുടെ കന്യകമാര് വെള്ളം കോരുവാന് വരുന്നു.

13. As I stand here by the spring while the young women of the town come out to get water,

14. നിന്റെ പാത്രം ഇറക്കി എനിക്കു കുടിപ്പാന് തരേണം എന്നു ഞാന് പറയുമ്പോള്കുടിക്ക; നിന്റെ ഒട്ടകങ്ങള്ക്കും കുടിപ്പാന് കൊടുക്കാമെന്നു പറയുന്ന സ്ത്രീ തന്നേ നീ നിന്റെ ദാസനായ യിസ്ഹാക്കിന്നു നിയമിച്ചവളായിരിക്കട്ടെ; നീ എന്റെ യജമാനനോടു കൃപ ചെയ്തു എന്നു ഞാന് അതിനാല് ഗ്രഹിക്കും.

14. let the girl to whom I say, 'Lower your jug and give me a drink,' and who answers, 'Drink, and let me also water your camels'--let her be the woman you have picked out for your servant Isaac. Then I'll know that you're working graciously behind the scenes for my master.'

15. അവന് പറഞ്ഞു തീരുംമുമ്പെ അബ്രാഹാമിന്റെ സഹോദരനായ നാഹോരിന്റെ ഭാര്യ മില്ക്കയുടെ മകന് ബെഥൂവേലിന്റെ മകള് റിബെക്കാ തോളില് പാത്രവുമായി വന്നു.

15. It so happened that the words were barely out of his mouth when Rebekah, the daughter of Bethuel whose mother was Milcah the wife of Nahor, Abraham's brother, came out with a water jug on her shoulder.

16. ബാല അതിസുന്ദരിയും പുരുഷന് തൊടാത്ത കന്യകയും ആയിരുന്നു; അവള് കിണറ്റില് ഇറങ്ങി പാത്രം നിറച്ചു കയറിവന്നു.

16. The girl was stunningly beautiful, a pure virgin. She went down to the spring, filled her jug, and came back up.

17. ദാസന് വേഗത്തില് അവളെ എതിരേറ്റു ചെന്നുനിന്റെ പാത്രത്തിലെ വെള്ളം കുറെ എനിക്കു കുടിപ്പാന് തരേണം എന്നു പറഞ്ഞു.

17. The servant ran to meet her and said, 'Please, can I have a sip of water from your jug?'

18. യജമാനനേ, കുടിക്ക എന്നു അവള് പറഞ്ഞു വേഗം പാത്രം കയ്യില് ഇറക്കി അവന്നു കുടിപ്പാന് കൊടുത്തു.

18. She said, 'Certainly, drink!' And she held the jug so that he could drink.

19. അവന്നു കുടിപ്പാന് കൊടുത്ത ശേഷംനിന്റെ ഒട്ടകങ്ങള്ക്കും വേണ്ടുവോളം ഞാന് കോരിക്കൊടുക്കാം എന്നു പറഞ്ഞു,

19. When he had satisfied his thirst she said, 'I'll get water for your camels, too, until they've drunk their fill.'

20. പാത്രത്തിലെ വെള്ളം വേഗം തൊട്ടിയില് ഒഴിച്ചു, പിന്നെയും കോരിക്കൊണ്ടുവരുവാന് കിണറ്റിലേക്കു ഔടി ഇറങ്ങി അവന്റെ ഒട്ടകങ്ങള്ക്കും എല്ലാം കോരിക്കൊടുത്തു.

20. She promptly emptied her jug into the trough and ran back to the well to fill it, and she kept at it until she had watered all the camels.

21. ആ പുരുഷന് അവളെ ഉറ്റുനോക്കി, യഹോവ തന്റെ യാത്രയെ സഫലമാക്കിയോ ഇല്ലയോ എന്നു അറിയേണ്ടതിന്നു മിണ്ടാതിരുന്നു.

21. The man watched, silent. Was this GOD's answer? Had GOD made his trip a success or not?

22. ഒട്ടകങ്ങള് കുടിച്ചു തീര്ന്നപ്പോള് അവന് അര ശേക്കെല് തൂക്കമുള്ള ഒരു പൊന്മൂകൂത്തിയും അവളുടെ കൈക്കിടുവാന് പത്തു ശേക്കെല് തൂക്കമുള്ള രണ്ടു പൊന് വളയും എടുത്തു അവളോടു

22. When the camels had finished drinking, the man brought out gifts, a gold nose ring weighing a little over a quarter of an ounce and two arm bracelets weighing about four ounces, and gave them to her.

23. നീ ആരുടെ മകള്? പറക; നിന്റെ അപ്പന്റെ വീട്ടില് ഞങ്ങള്ക്കു രാപാര്പ്പാന് സ്ഥലമുണ്ടോ എന്നു ചോദിച്ചു.

23. He asked her, 'Tell me about your family? Whose daughter are you? Is there room in your father's house for us to stay the night?'

24. അവള് അവനോടുനാഹോരിന്നു മില്ക്കാ പ്രസവിച്ച മകനായ ബെഥൂവേലിന്റെ മകള് ആകുന്നു ഞാന് എന്നു പറഞ്ഞു.

24. She said, 'I'm the daughter of Bethuel the son of Milcah and Nahor.

25. ഞങ്ങളുടെയവിടെ വയ്ക്കോലും തീനും വേണ്ടുവോളം ഉണ്ടു; രാപാര്പ്പാന് സ്ഥലവും ഉണ്ടു എന്നും അവള് പറഞ്ഞു.

25. And there's plenty of room in our house for you to stay--and lots of straw and feed besides.'

26. അപ്പോള് ആ പുരുഷന് കുനിഞ്ഞു യഹോവയെ നമസ്കരിച്ചു

26. At this the man bowed in worship before GOD

27. എന്റെ യജമാനനായ അബ്രാഹാമിന്റെ ദൈവമായ യഹോവ വാഴ്ത്തപ്പെട്ടവന് ; അവന് എന്റെ യജമാനനോടുള്ള ദയയും വിശ്വസ്തതയും ഉപേക്ഷിച്ചിട്ടില്ല. ഈ യാത്രയില് യഹോവ എന്നെ എന്റെ യജമാനന്റെ സഹോദരന്മാരുടെ വീട്ടിലേക്കു നടത്തിക്കൊണ്ടുവന്നുവല്ലോ എന്നു പറഞ്ഞു.

27. and prayed, 'Blessed be GOD, God of my master Abraham: How generous and true you've been to my master; you've held nothing back. You led me right to the door of my master's brother!'

28. ബാല ഔടിച്ചെന്നു അമ്മയുടെ വീട്ടുകാരെ ഈ വസ്തുത അറിയിച്ചു.

28. And the girl was off and running, telling everyone in her mother's house what had happened.

29. റിബെക്കെക്കു ഒരു സഹോദരന് ഉണ്ടായിരുന്നു; അവന്നു ലാബാന് എന്നു പേര്. ലാബാന് പുറത്തു കിണറ്റിങ്കല് ആ പുരുഷന്റെ അടുക്കല് ഔടിച്ചെന്നു.

29. Rebekah had a brother named Laban. Laban ran outside to the man at the spring.

30. അവന് മൂകൂത്തിയും സഹോദരിയുടെ കൈമേല് വളയും കാണുകയും ആ പുരുഷന് ഇന്നപ്രകാരം എന്നോടു പറഞ്ഞു എന്നു തന്റെ സഹോദരിയായ റിബെക്കയുടെ വാക്കു കേള്ക്കയും ചെയ്തപ്പോള് ആ പുരുഷന്റെ അടുക്കല് ചെന്നു; അവന് കിണറ്റിങ്കല് ഒട്ടകങ്ങളുടെ അരികെ നില്ക്കയായിരുന്നു.

30. He had seen the nose ring and the bracelets on his sister and had heard her say, 'The man said this and this and this to me.' So he went to the man and there he was, still standing with his camels at the spring.

31. അപ്പോള് അവന് യഹോവയാല് അനുഗ്രഹിക്കപ്പെട്ടവനേ, അകത്തു വരിക; എന്തിന്നു പുറത്തു നിലക്കുന്നു? വീടും ഒട്ടകങ്ങള്ക്കു സ്ഥലവും ഞാന് ഒരുക്കിയിരിക്കുന്നു എന്നു പറഞ്ഞു.

31. Laban welcomed him: 'Come on in, blessed of GOD! Why are you standing out here? I've got the house ready for you; and there's also a place for your camels.'

32. അങ്ങനെ ആ പുരുഷന് വീട്ടില് ചെന്നു. അവന് ഒട്ടകങ്ങളെ കോപ്പഴിച്ചു ഒട്ടകങ്ങള്ക്കു വയ്ക്കോലും തീനും അവന്നും കൂടെയുള്ളവര്ക്കും കാലുകളെ കഴുകുവാന് വെള്ളവും കൊടുത്തു, അവന്റെ മുമ്പില് ഭക്ഷണം വെച്ചു.

32. So the man went into the house. The camels were unloaded and given straw and feed. Water was brought to bathe the feet of the man and the men with him.

33. ഞാന് വന്ന കാര്യം അറിയിക്കും മുമ്പെ ഭക്ഷണം കഴിക്കയില്ല എന്നു അവന് പറഞ്ഞു. പറക എന്നു അവനും പറഞ്ഞു.

33. Then Laban brought out food. But the man said, 'I won't eat until I tell my story.' Laban said, 'Go ahead; tell us.'

34. അപ്പോള് അവന് പറഞ്ഞതുഞാന് അബ്രാഹാമിന്റെ ദാസന് .

34. The servant said, 'I'm the servant of Abraham.

35. യഹോവ എന്റെ യജമാനനെ ഏറ്റവും അനുഗ്രഹിച്ചു അവന് മഹാനായിത്തീര്ന്നു; അവന് അവന്നു ആടു, മാടു, പൊന്നു, വെള്ളി, ദാസീദാസന്മാര്, ഒട്ടകങ്ങള് കഴുതകള് എന്നീവകയൊക്കെയും കൊടുത്തിരിക്കുന്നു.

35. GOD has blessed my master--he's a great man; GOD has given him sheep and cattle, silver and gold, servants and maidservants, camels and donkeys.

36. എന്റെ യജമാനന്റെ ഭാര്യയായ സാറാ വൃദ്ധയായശേഷം എന്റെ യജമാനന്നു ഒരു മകനെ പ്രസവിച്ചു; അവന് തനിക്കുള്ളതൊക്കെയും അവന്നു കൊടുത്തിരിക്കുന്നു.

36. And then to top it off, Sarah, my master's wife, gave him a son in her old age and he has passed everything on to his son.

37. ഞാന് പാര്ക്കുംന്ന കനാന് ദേശത്തിലെ കനാന്യ കന്യകമാരില്നിന്നു നീ എന്റെ മകന്നു ഭാര്യയെ എടുക്കാതെ,

37. My master made me promise, 'Don't get a wife for my son from the daughters of the Canaanites in whose land I live.

38. എന്റെ പിതൃഭവനത്തിലും വംശക്കാരുടെ അടുക്കലും ചെന്നു എന്റെ മകന്നു ഭാര്യയെ എടുക്കേണമെന്നു പറഞ്ഞു യജമാനന് എന്നെക്കൊണ്ടു സത്യം ചെയ്യിച്ചു.

38. No, go to my father's home, back to my family, and get a wife for my son there.'

39. ഞാന് യജമാനനോടുപക്ഷേ സ്ത്രീ എന്നോടുകൂടെ പേരുന്നില്ലെങ്കിലോ എന്നു പറഞ്ഞതിന്നു അവന് എന്നോടു

39. I said to my master, 'But what if the woman won't come with me?'

40. ഞാന് സേവിച്ചുപോരുന്ന യഹോവ തന്റെ ദൂതനെ നിന്നോടുകൂടെ അയച്ചു, നീ എന്റെ വംശത്തില്നിന്നും പിതൃഭവനത്തില്നിന്നും എന്റെ മകന്നു ഭാര്യയെ എടുപ്പാന്തക്കവണ്ണം നിന്റെ യാത്രയെ സഫലമാക്കും;

40. He said, 'GOD before whom I've walked faithfully will send his angel with you and he'll make things work out so that you'll bring back a wife for my son from my family, from the house of my father.

41. എന്റെ വംശക്കാരുടെ അടുക്കല് ചെന്നാല് നീ ഈ സത്യത്തില്നിന്നു ഒഴിഞ്ഞിരിക്കും; അവര് നിനക്കു തരുന്നില്ല എന്നു വരികിലും നീ ഈ സത്യത്തില് നിന്നു ഒഴിഞ്ഞിരിക്കും എന്നു പറഞ്ഞു.

41. Then you'll be free from the oath. If you go to my family and they won't give her to you, you will also be free from the oath.'

42. ഞാന് ഇന്നു കിണറ്റിന്നരികെ വന്നപ്പോള് പറഞ്ഞതുഎന്റെ യജമാനനായ അബ്രാഹാമിന്റെ ദൈവമായ യഹോവേ, ഞാന് വന്നിരിക്കുന്ന ഈ യാത്രയെ നീ സഫലമാക്കി എങ്കില്--

42. 'Well, when I came this very day to the spring, I prayed, 'GOD, God of my master Abraham, make things turn out well in this task I've been given.

43. ഇതാ, ഞാന് കിണറ്റിന്നരികെ നിലക്കുന്നു; വെള്ളം കോരുവാന് ഒരു കന്യക വരികയും ഞാന് അവളോടുനിന്റെ പാത്രത്തിലെ വെള്ളം കുറെ എനിക്കു കുടിപ്പാന് തരിക എന്നു പറയുമ്പോള്, അവള് എന്നോടുകുടിക്ക,

43. I'm standing at this well. When a young woman comes here to draw water and I say to her, Please, give me a sip of water from your jug,

44. ഞാന് നിന്റെ ഒട്ടകങ്ങള്ക്കും കോരി കൊടുക്കാമെന്നു പറകയും ചെയ്താല് അവള് തന്നേ യഹോവ എന്റെ യജമാനന്റെ മകന്നു നിയമിച്ച സ്ത്രീയായിരിക്കട്ടെ.

44. and she says, Not only will I give you a drink, I'll also water your camels--let that woman be the wife GOD has picked out for my master's son.'

45. ഞാന് ഇങ്ങനെ ഹൃദയത്തില് പറഞ്ഞു തീരുമ്മുമ്പെ ഇതാ, റിബെക്കാ തോളില് പാത്രവുമായി വന്നു കിണറ്റില് ഇറങ്ങി വെള്ളം കോരി; ഞാന് അവളോടുഎനിക്കു കുടിപ്പാന് തരേണം എന്നു പറഞ്ഞു.

45. 'I had barely finished offering this prayer, when Rebekah arrived, her jug on her shoulder. She went to the spring and drew water and I said, 'Please, can I have a drink?'

46. അവള് വേഗം തോളില്നിന്നു പാത്രം ഇറക്കികുടിക്ക, ഞാന് നിന്റെ ഒട്ടകങ്ങള്ക്കും കുടിപ്പാന് കൊടുക്കാം എന്നു പറഞ്ഞു. അങ്ങനെ ഞാന് കുടിച്ചു; അവള് ഒട്ടകങ്ങള്ക്കും കുടിപ്പാന് കൊടുത്തു.

46. She didn't hesitate. She held out her jug and said, 'Drink; and when you're finished I'll also water your camels.' I drank, and she watered the camels.

47. ഞാന് അവളോടുനീ ആരുടെ മകള് എന്നു ചോദിച്ചതിന്നു അവള്മില്ക്കാ നാഹോറിന്നു പ്രസവിച്ച മകനായ ബെഥൂവേലിന്റെ മകള് എന്നു പറഞ്ഞു. ഞാന് അവളുടെ മൂക്കിന്നു മൂകൂത്തിയും കൈകള്ക്കു വളയും ഇട്ടു.

47. I asked her, 'Whose daughter are you?' She said, 'The daughter of Bethuel whose parents were Nahor and Milcah.' I gave her a ring for her nose, bracelets for her arms,

48. ഞാന് കുനിഞ്ഞു യഹോവയെ നമസ്കരിച്ചു, എന്റെ യജമാനന്റെ സഹോദരന്റെ മകളെ അവന്റെ മകന്നായിട്ടു എടുപ്പാന് എന്നെ നേര്വ്വഴിക്കു കൊണ്ടുവന്നവനായി എന്റെ യജമാനന് അബ്രാഹാമിന്റെ ദൈവമായ യഹോവയെ വാഴ്ത്തുകയും ചെയ്തു.

48. and bowed in worship to GOD. I praised GOD, the God of my master Abraham who had led me straight to the door of my master's family to get a wife for his son.

49. ആകയാല് നിങ്ങള് എന്റെ യജമാനനോടു ദയയും വിശ്വസ്തതയും കാണിക്കുമെങ്കില് എന്നോടു പറവിന് ; അല്ല എന്നു വരികില് അതും പറവിന് ; എന്നാല് ഞാന് ഇടത്തോട്ടോ വലത്തോട്ടോ തിരിഞ്ഞുകൊള്ളാം.

49. 'Now, tell me what you are going to do. If you plan to respond with a generous yes, tell me. But if not, tell me plainly so I can figure out what to do next.'

50. അപ്പോള് ലാബാനും ബെഥൂവേലുംഈ കാര്യം യഹോവയാല് വരുന്നു; നിന്നോടു ഗുണമെങ്കിലും ദോഷമെങ്കിലും പറവാന് ഞങ്ങള്ക്കു കഴികയില്ല.

50. Laban and Bethuel answered, 'This is totally from GOD. We have no say in the matter, either yes or no.

51. ഇതാ, റിബെക്കാ നിന്റെ മുമ്പാകെ ഉണ്ടല്ലോ; അവളെ കൂട്ടിക്കൊണ്ടുപോക; യഹോവ കല്പിച്ചതുപോലെ അവള് നിന്റെ യജമാനന്റെ മകന്നു ഭാര്യയാകട്ടെ എന്നു ഉത്തരം പറഞ്ഞു.

51. Rebekah is yours: Take her and go; let her be the wife of your master's son, as GOD has made plain.'

52. അബ്രാഹാമിന്റെ ദാസന് അവരുടെ വാക്കു കേട്ടപ്പോള് യഹോവയെ സാഷ്ടാംഗം നമസ്കരിച്ചു.

52. When Abraham's servant heard their decision, he bowed in worship before GOD.

53. പിന്നെ ദാസന് വെള്ളിയാഭരണങ്ങളും പൊന്നാഭരണങ്ങളും വസ്ത്രങ്ങളും എടുത്തു റിബെക്കെക്കു കൊടുത്തു; അവളുടെ സഹോദരന്നും അമ്മെക്കും വിശേഷവസ്തുക്കള് കൊടുത്തു.

53. Then he brought out gifts of silver and gold and clothing and gave them to Rebekah. He also gave expensive gifts to her brother and mother.

54. അവനും കൂടെയുള്ളവരും ഭക്ഷിച്ചു പാനം ചെയ്തു രാപാര്ത്തു. രാവിലെ അവര് എഴുന്നേറ്റശേഷം അവന് എന്റെ യജമാനന്റെ അടുക്കല് എന്നെ അയക്കേണമെന്നു പറഞ്ഞു.

54. He and his men had supper and spent the night. But first thing in the morning they were up. He said, 'Send me back to my master.'

55. അതിന്നു അവളുടെ സഹോദരനും അമ്മയുംബാല ഒരു പത്തുദിവസമെങ്കിലും ഞങ്ങളോടുകൂടെ പാര്ത്തിട്ടു പിന്നെ പോരട്ടെ എന്നു പറഞ്ഞു.

55. Her brother and mother said, 'Let the girl stay a while, say another ten days, and then go.'

56. അവന് അവരോടുഎന്നെ താമസിപ്പിക്കരുതേ; യഹോവ എന്റെ യാത്ര സഫലമാക്കിയിരിക്കുന്നുവല്ലോ; യജമാനന്റെ അടുക്കല് പോകുവാന് എന്നെ പറഞ്ഞയക്കേണം എന്നു പറഞ്ഞു.

56. He said, 'Oh, don't make me wait! GOD has worked everything out so well--send me off to my master.'

57. ഞങ്ങള് ബാലയെ വിളിച്ചു അവളോടു ചോദിക്കട്ടെ എന്നു അവര് പറഞ്ഞു.

57. They said, 'We'll call the girl; we'll ask her.'

58. അവര് റിബെക്കയെ വിളിച്ചു അവളോടുനീ ഈ പുരുഷനോടുകൂടെ പോകുന്നുവോ എന്നു ചോദിച്ചു. ഞാന് പോകുന്നു എന്നു അവള് പറഞ്ഞു.

58. They called Rebekah and asked her, 'Do you want to go with this man?' She said, 'I'm ready to go.'

59. അങ്ങനെ അവര് തങ്ങളുടെ സഹോദരിയായ റിബെക്കയെയും അവളുടെ ധാത്രിയെയും അബ്രാഹാമിന്റെ ദാസനെയും അവന്റെ ആളുകളെയും പറഞ്ഞയച്ചു.

59. So they sent them off, their sister Rebekah with her nurse, and Abraham's servant with his men.

60. അവര് റിബെക്കയെ അനുഗ്രഹിച്ചു അവളോടുസഹോദരീ, നീ അനേകായിരമായി തീരുക; നിന്റെ സന്തതി, തന്നെ ദ്വേഷിക്കുന്നവരുടെ പടിവാതില് കൈവശമാക്കട്ടെ എന്നു പറഞ്ഞു.

60. And they blessed Rebekah saying, You're our sister--live bountifully! And your children, triumphantly!

61. പിന്നെ റിബെക്കയും അവളുടെ ദാസിമാരും എഴുന്നേറ്റു ഒട്ടകപ്പുറത്തു കയറി ആ പുരുഷനോടുകൂടെ പോയി; അങ്ങനെ ദാസന് റിബെക്കയെ കൂട്ടിക്കൊണ്ടുപോയി.

61. Rebekah and her young maids mounted the camels and followed the man. The servant took Rebekah and set off for home.

62. എന്നാല് യിസ്ഹാക് ബേര്ലഹയിരോയീവരെ വന്നു; അവന് തെക്കേദേശത്തു പാര്ക്കയായിരുന്നു.

62. Isaac was living in the Negev. He had just come back from a visit to Beer Lahai Roi.

63. വൈകുന്നേരത്തു യിസ്ഹാക് ധ്യാനിപ്പാന് വെളിന് പ്രദേശത്തു പോയിരുന്നു; അവന് തലപൊക്കി നോക്കി ഒട്ടകങ്ങള് വരുന്നതു കണ്ടു.

63. In the evening he went out into the field; while meditating he looked up and saw camels coming.

64. റിബെക്കയും തലപൊക്കി യിസ്ഹാക്കിനെ കണ്ടിട്ടു ഒട്ടകപ്പുറത്തുനിന്നു ഇറങ്ങി.

64. When Rebekah looked up and saw Isaac, she got down from her camel

65. അവള് ദാസനോടുവെളിന് പ്രദേശത്തു നമ്മെ എതിരേറ്റു വരുന്ന പുരുഷന് ആരെന്നു ചോദിച്ചതിന്നു എന്റെ യജമാനന് തന്നേ എന്നു ദാസന് പറഞ്ഞു. അപ്പോള് അവള് ഒരു മൂടുപടം എടുത്തു തന്നെ മൂടി.

65. and asked the servant, 'Who is that man out in the field coming toward us?' 'That is my master.' She took her veil and covered herself.

66. താന് ചെയ്ത കാര്യം ഒക്കെയും ദാസന് യിസ്ഹാക്കിനോടു വിവരിച്ചു പറഞ്ഞു.

66. After the servant told Isaac the whole story of the trip,

67. യിസ്ഹാക് അവളെ തന്റെ അമ്മയായ സാറയുടെ കൂടാരത്തില് കൊണ്ടു പോയി. അവന് റിബെക്കയെ പരിഗ്രഹിച്ചു അവള് അവന്നു ഭാര്യയായിത്തീര്ന്നു; അവന്നു അവളില് സ്നേഹമായി. ഇങ്ങനെ യിസ്ഹാക്കിന്നു തന്റെ അമ്മയുടെ മരണദുഃഖം തീര്ന്നു.

67. Isaac took Rebekah into the tent of his mother Sarah. He married Rebekah and she became his wife and he loved her. So Isaac found comfort after his mother's death.



Shortcut Links
ഉല്പത്തി - Genesis : 1 | 2 | 3 | 4 | 5 | 6 | 7 | 8 | 9 | 10 | 11 | 12 | 13 | 14 | 15 | 16 | 17 | 18 | 19 | 20 | 21 | 22 | 23 | 24 | 25 | 26 | 27 | 28 | 29 | 30 | 31 | 32 | 33 | 34 | 35 | 36 | 37 | 38 | 39 | 40 | 41 | 42 | 43 | 44 | 45 | 46 | 47 | 48 | 49 | 50 |
ഉല്പത്തി - Genesis | പുറപ്പാടു് - Exodus | ലേവ്യപുസ്തകം - Leviticus | സംഖ്യാപുസ്തകം - Numbers | ആവർത്തനം - Deuteronomy | യോശുവ - Joshua | ന്യായാധിപന്മാർ - Judges | രൂത്ത് - Ruth | 1 ശമൂവേൽ - 1 Samuel | 2 ശമൂവേൽ - 2 Samuel | 1 രാജാക്കന്മാർ - 1 Kings | 2 രാജാക്കന്മാർ - 2 Kings | 1 ദിനവൃത്താന്തം - 1 Chronicles | 2 ദിനവൃത്താന്തം - 2 Chronicles | എസ്രാ - Ezra | നെഹെമ്യാവു - Nehemiah | എസ്ഥേർ - Esther | ഇയ്യോബ് - Job | സങ്കീർത്തനങ്ങൾ - Psalms | സദൃശ്യവാക്യങ്ങൾ - Proverbs | സഭാപ്രസംഗി - Ecclesiastes | ഉത്തമ ഗീതം ഉത്തമഗീതം - Song of Songs | യെശയ്യാ - Isaiah | യിരേമ്യാവു - Jeremiah | വിലാപങ്ങൾ - Lamentations | യേഹേസ്കേൽ - Ezekiel | ദാനീയേൽ - Daniel | ഹോശേയ - Hosea | യോവേൽ - Joel | ആമോസ് - Amos | ഓബദ്യാവു - Obadiah | യോനാ - Jonah | മീഖാ - Micah | നഹൂം - Nahum | ഹബക്കൂക്‍ - Habakkuk | സെഫന്യാവു - Zephaniah | ഹഗ്ഗായി - Haggai | സെഖർയ്യാവു - Zechariah | മലാഖി - Malachi | മത്തായി - Matthew | മർക്കൊസ് - Mark | ലൂക്കോസ് - Luke | യോഹന്നാൻ - John | പ്രവൃത്തികൾ അപ്പ. പ്രവര്‍ത്തനങ്ങള്‍ - Acts | റോമർ - Romans | 1 കൊരിന്ത്യർ - 1 Corinthians | 2 കൊരിന്ത്യർ - 2 Corinthians | ഗലാത്യർ ഗലാത്തിയാ - Galatians | എഫെസ്യർ എഫേസോസ് - Ephesians | ഫിലിപ്പിയർ ഫിലിപ്പി - Philippians | കൊലൊസ്സ്യർ കൊളോസോസ് - Colossians | 1 തെസ്സലൊനീക്യർ - 1 Thessalonians | 2 തെസ്സലൊനീക്യർ - 2 Thessalonians | 1 തിമൊഥെയൊസ് - 1 Timothy | 2 തിമൊഥെയൊസ് - 2 Timothy | തീത്തൊസ് - Titus | ഫിലേമോൻ - Philemon | എബ്രായർ - Hebrews | യാക്കോബ് - James | 1 പത്രൊസ് - 1 Peter | 2 പത്രൊസ് - 2 Peter | 1 യോഹന്നാൻ - 1 John | 2 യോഹന്നാൻ - 2 John | 3 യോഹന്നാൻ - 3 John | യൂദാ യുദാസ് - Jude | വെളിപ്പാടു വെളിപാട് - Revelation |

Explore Parallel Bibles
21st Century KJV | A Conservative Version | American King James Version (1999) | American Standard Version (1901) | Amplified Bible (1965) | Apostles' Bible Complete (2004) | Bengali Bible | Bible in Basic English (1964) | Bishop's Bible | Complementary English Version (1995) | Coverdale Bible (1535) | Easy to Read Revised Version (2005) | English Jubilee 2000 Bible (2000) | English Lo Parishuddha Grandham | English Standard Version (2001) | Geneva Bible (1599) | Hebrew Names Version | malayalam Bible | Holman Christian Standard Bible (2004) | Holy Bible Revised Version (1885) | Kannada Bible | King James Version (1769) | Literal Translation of Holy Bible (2000) | Malayalam Bible | Modern King James Version (1962) | New American Bible | New American Standard Bible (1995) | New Century Version (1991) | New English Translation (2005) | New International Reader's Version (1998) | New International Version (1984) (US) | New International Version (UK) | New King James Version (1982) | New Life Version (1969) | New Living Translation (1996) | New Revised Standard Version (1989) | Restored Name KJV | Revised Standard Version (1952) | Revised Version (1881-1885) | Revised Webster Update (1995) | Rotherhams Emphasized Bible (1902) | Malayalam Bible | Telugu Bible (BSI) | Telugu Bible (WBTC) | The Complete Jewish Bible (1998) | The Darby Bible (1890) | The Douay-Rheims American Bible (1899) | The Message Bible (2002) | The New Jerusalem Bible | The Webster Bible (1833) | Third Millennium Bible (1998) | Today's English Version (Good News Bible) (1992) | Today's New International Version (2005) | Tyndale Bible (1534) | Tyndale-Rogers-Coverdale-Cranmer Bible (1537) | Updated Bible (2006) | Voice In Wilderness (2006) | World English Bible | Wycliffe Bible (1395) | Young's Literal Translation (1898) | Malayalam Bible Commentary |