Turn Off
21st Century KJV
A Conservative Version
American King James Version (1999)
American Standard Version (1901)
Amplified Bible (1965)
Apostles' Bible Complete (2004)
Bengali Bible
Bible in Basic English (1964)
Bishop's Bible
Complementary English Version (1995)
Coverdale Bible (1535)
Easy to Read Revised Version (2005)
English Jubilee 2000 Bible (2000)
English Lo Parishuddha Grandham
English Standard Version (2001)
Geneva Bible (1599)
Hebrew Names Version
Hindi Bible
Holman Christian Standard Bible (2004)
Holy Bible Revised Version (1885)
Kannada Bible
King James Version (1769)
Literal Translation of Holy Bible (2000)
Malayalam Bible
Modern King James Version (1962)
New American Bible
New American Standard Bible (1995)
New Century Version (1991)
New English Translation (2005)
New International Reader's Version (1998)
New International Version (1984) (US)
New International Version (UK)
New King James Version (1982)
New Life Version (1969)
New Living Translation (1996)
New Revised Standard Version (1989)
Restored Name KJV
Revised Standard Version (1952)
Revised Version (1881-1885)
Revised Webster Update (1995)
Rotherhams Emphasized Bible (1902)
Tamil Bible
Telugu Bible (BSI)
Telugu Bible (WBTC)
The Complete Jewish Bible (1998)
The Darby Bible (1890)
The Douay-Rheims American Bible (1899)
The Message Bible (2002)
The New Jerusalem Bible
The Webster Bible (1833)
Third Millennium Bible (1998)
Today's English Version (Good News Bible) (1992)
Today's New International Version (2005)
Tyndale Bible (1534)
Tyndale-Rogers-Coverdale-Cranmer Bible (1537)
Updated Bible (2006)
Voice In Wilderness (2006)
World English Bible
Wycliffe Bible (1395)
Young's Literal Translation (1898)
Cross Reference Bible
1. അനന്തരം യിസ്ഹാക് യാക്കോബിനെ വിളിച്ചു, അവനെ അനുഗ്രഹിച്ചു, അവനോടു ആജ്ഞാപിച്ചു പറഞ്ഞതുനീ കനാന്യ സ്ത്രീകളില്നിന്നു ഭാര്യയെ എടുക്കരുതു.
1. So Isaac called for Jacob and blessed him and commanded him: 'Do not marry a Canaanite woman.
2. പുറപ്പെട്ടു പദ്ദന് -അരാമില് നിന്റെ അമ്മയുടെ അപ്പനായ ബെഥൂവേലിന്റെ വീട്ടില് ചെന്നു നിന്റെ അമ്മയുടെ സഹോദരനായ ലാബാന്റെ പുത്രിമാരില് നിന്നു നിനക്കു ഒരു ഭാര്യയെ എടുക്ക.
2. Go at once to Paddan Aram, to the house of your mother's father Bethuel. Take a wife for yourself there, from among the daughters of Laban, your mother's brother.
3. സര്വ്വശക്തനായ ദൈവം നിന്നെ അനുഗ്രഹിക്കയും നീ ജനസമൂഹമായി തീരത്തക്കവണ്ണം നിന്നെ സന്താനപുഷ്ടിയുള്ളവനായി പെരുക്കുകയും
3. May God Almighty bless you and make you fruitful and increase your numbers until you become a community of peoples.
4. ദൈവം അബ്രാഹാമിന്നു കൊടുത്തതും നീ പരദേശിയായി പാര്ക്കുംന്നതുമായ ദേശം നീ കൈവശമാക്കേണ്ടതിന്നു അബ്രാഹാമിന്റെ അനുഗ്രഹം നിനക്കും നിന്റെ സന്തതിക്കും തരികയും ചെയ്യുമാറാകട്ടെ.
4. May he give you and your descendants the blessing given to Abraham, so that you may take possession of the land where you now live as an alien, the land God gave to Abraham.'
5. അങ്ങനെ യിസ്ഹാക് യാക്കോബിനെ പറഞ്ഞയച്ചു; അവന് പദ്ദന് -അരാമില് അരാമ്യനായ ബെഥൂവേലിന്റെ മകനും യാക്കോബിന്റെയും ഏശാവിന്റെയും അമ്മയായ റിബെക്കയുടെ സഹോദരനുമായ ലാബാന്റെ അടുക്കല് പോയി.
5. Then Isaac sent Jacob on his way, and he went to Paddan Aram, to Laban son of Bethuel the Aramean, the brother of Rebekah, who was the mother of Jacob and Esau.
6. യിസ്ഹാക് യാക്കോബിനെ അനുഗ്രഹിച്ചു പദ്ദന് -അരാമില്നിന്നു ഒരു ഭാര്യയെ എടുപ്പാന് അവനെ അവിടെക്കു അയച്ചതും, അവനെ അനുഗ്രഹിക്കുമ്പോള്നീ കനാന്യസ്ത്രീകളില്നിന്നു ഭാര്യയെ എടുക്കരുതെന്നു അവനോടു കല്പിച്ചതും
6. Now Esau learned that Isaac had blessed Jacob and had sent him to Paddan Aram to take a wife from there, and that when he blessed him he commanded him, 'Do not marry a Canaanite woman,'
7. യാക്കോബ് അപ്പനെയും അമ്മയെയും അനുസരിച്ചു പദ്ദന് -അരാമിലേക്കു പോയതും ഏശാവ് അറിഞ്ഞപ്പോള്,
7. and that Jacob had obeyed his father and mother and had gone to Paddan Aram.
8. കനാന്യസ്ത്രീകള് തന്റെ അപ്പനായ യിസ്ഹാക്കിന്നു ഇഷ്ടമുള്ളവരല്ല എന്നു കണ്ടു
8. Esau then realised how displeasing the Canaanite women were to his father Isaac;
9. ഏശാവ് യിശ്മായേലിന്റെ അടുക്കല് ചെന്നു തനിക്കുള്ള ഭാര്യമാരെ കൂടാതെ അബ്രാഹാമിന്റെ മകനായ യിശ്മായേലിന്റെ മകളും നെബായോത്തിന്റെ സഹോദരിയുമായ മഹലത്തിനെയും വിവാഹം കഴിച്ചു.
9. so he went to Ishmael and married Mahalath, the sister of Nebaioth and daughter of Ishmael son of Abraham, in addition to the wives he already had.
10. എന്നാല് യാക്കോബ് ബേര്-ശേബയില് നിന്നു പുറപ്പെട്ടു ഹാരാനിലേക്കു പോയി.
10. Jacob left Beersheba and set out for Haran.
11. അവന് ഒരു സ്ഥലത്തു എത്തിയപ്പോള് സൂര്യന് അസ്തമിക്കകൊണ്ടു അവിടെ രാപാര്ത്തു; അവന് ആ സ്ഥലത്തെ കല്ലുകളില് ഒന്നു എടുത്തു തലയണയായി വെച്ചു അവിടെ കിടന്നുറങ്ങി.
11. When he reached a certain place, he stopped for the night because the sun had set. Taking one of the stones there, he put it under his head and lay down to sleep.
12. അവന് ഒരു സ്വപ്നം കണ്ടുഇതാ, ഭൂമിയില് വെച്ചിരിക്കുന്ന ഒരു കോവണി; അതിന്റെ തല സ്വര്ഗ്ഗത്തോളം എത്തിയിരുന്നു; ദൈവത്തിന്റെ ദൂതന്മാര് അതിന്മേല്കൂടി കയറുകയും ഇറങ്ങുകയുമായിരുന്നു.യോഹന്നാൻ 1:51
12. He had a dream in which he saw a stairway resting on the earth, with its top reaching to heaven, and the angels of God were ascending and descending on it.
13. അതിന്മീതെ യഹോവ നിന്നു അരുളിച്ചെയ്തതുഞാന് നിന്റെ പിതാവായ അബ്രാഹാമിന്റെ ദൈവവും, യിസ്ഹാക്കിന്റെ ദൈവവുമായ യഹോവ ആകുന്നു; നീ കിടക്കുന്ന ഭൂമിയെ ഞാന് നിനക്കും നിന്റെ സന്തതിക്കും തരും.
13. There above it stood the LORD, and he said: 'I am the LORD, the God of your father Abraham and the God of Isaac. I will give you and your descendants the land on which you are lying.
14. നിന്റെ സന്തതി ഭൂമിയിലെ പൊടിപോലെ ആകും; നീ പടിഞ്ഞാറോട്ടും കിഴക്കോട്ടും വടക്കോട്ടും തെക്കോട്ടും പരക്കും; നീ മുഖാന്തരവും നിന്റെ സന്തതി മുഖാന്തരവും ഭൂമിയിലെ സകലവംശങ്ങളും അനുഗ്രഹിക്കപ്പെടും.
14. Your descendants will be like the dust of the earth, and you will spread out to the west and to the east, to the north and to the south. All peoples on earth will be blessed through you and your offspring.
15. ഇതാ, ഞാന് നിന്നോടുകൂടെയുണ്ടു; നീ പോകുന്നേടത്തൊക്കെയും നിന്നെ കാത്തു ഈ രാജ്യത്തേക്കു നിന്നെ മടക്കിവരുത്തും; ഞാന് നിന്നെ കൈവിടാതെ നിന്നോടു അരുളിച്ചെയ്തതു നിവര്ത്തിക്കും.എബ്രായർ 13:5
15. I am with you and will watch over you wherever you go, and I will bring you back to this land. I will not leave you until I have done what I have promised you.'
16. അപ്പോള് യാക്കോബ് ഉറക്കമുണര്ന്നുയഹോവ ഈ സ്ഥലത്തുണ്ടു സത്യം; ഞാനോ അതു അറിഞ്ഞില്ല എന്നു പറഞ്ഞു.
16. When Jacob awoke from his sleep, he thought, 'Surely the LORD is in this place, and I was not aware of it.'
17. അവന് ഭയപ്പെട്ടുഈ സ്ഥലം എത്ര ഭയങ്കരം! ഇതു ദൈവത്തിന്റെ ആലയമല്ലാതെ മറ്റൊന്നല്ല; ഇതു സ്വര്ഗ്ഗത്തിന്റെ വാതില് തന്നേ എന്നു പറഞ്ഞു.
17. He was afraid and said, 'How awesome is this place! This is none other than the house of God; this is the gate of heaven.'
18. യാക്കോബ് അതികാലത്തു എഴുന്നേറ്റു തലയണയായി വെച്ചിരുന്ന കല്ലു എടുത്തു തൂണായി നിര്ത്തി, അതിന്മേല് എണ്ണ ഒഴിച്ചു.
18. Early the next morning Jacob took the stone he had placed under his head and set it up as a pillar and poured oil on top of it.
19. അവന് ആ സ്ഥലത്തിന്നു ബേഥേല് എന്നു പേര്വിളിച്ചു; ആദ്യം ആ പട്ടണത്തിന്നു ലൂസ് എന്നു പേരായിരുന്നു.
19. He called that place Bethel, though the city used to be called Luz.
20. യാക്കോബ് ഒരു നേര്ച്ചനേര്ന്നുദൈവം എന്നോടുകൂടെ ഇരിക്കയും ഞാന് പോകുന്ന ഈ യാത്രയില് എന്നെ കാക്കുകയും ഭക്ഷിപ്പാന് ആഹാരവും ധരിപ്പാന് വസ്ത്രവും എനിക്കു തരികയും
20. Then Jacob made a vow, saying, 'If God will be with me and will watch over me on this journey I am taking and will give me food to eat and clothes to wear
21. എന്നെ എന്റെ അപ്പന്റെ വീട്ടിലേക്കു സൌഖ്യത്തോടെ മടക്കി വരുത്തുകയും ചെയ്യുമെങ്കില് യഹോവ എനിക്കു ദൈവമായിരിക്കും.
21. so that I return safely to my father's house, then the LORD will be my God
22. ഞാന് തൂണായി നിര്ത്തിയ ഈ കല്ലു ദൈവത്തിന്റെ ആലയവും ആകും. നീ എനിക്കു തരുന്ന സകലത്തിലും ഞാന് നിനക്കു ദശാംശം തരും എന്നു പറഞ്ഞു.
22. and this stone that I have set up as a pillar will be God's house, and of all that you give me I will give you a tenth.'