Genesis - ഉല്പത്തി 35 | View All

1. അനന്തരം ദൈവം യാക്കോബിനോടുനീ പുറപ്പെട്ടു ബേഥേലില് ചെന്നു പാര്ക്ക; നിന്റെ സഹോദരനായ ഏശാവിന്റെ മുമ്പില്നിന്നു നീ ഔടിപ്പോകുമ്പോള് നിനക്കു പ്രത്യക്ഷനായ ദൈവത്തിന്നു അവിടെ ഒരു യാഗപീഠം ഉണ്ടാക്കുക എന്നു കല്പിച്ചു.

1. Then God said to Jacob, 'Get ready and move to Bethel and settle there. Build an altar there to the God who appeared to you when you fled from your brother, Esau.'

2. അപ്പോള് യാക്കോബ് തന്റെ കുടുംബത്തോടും കൂടെയുള്ള എല്ലാവരോടുംനിങ്ങളുടെ ഇടയിലുള്ള അന്യദേവന്മാരെ നീക്കിക്കളഞ്ഞു നിങ്ങളെ ശുദ്ധീകരിച്ചു വസ്ത്രം മാറുവിന് .

2. So Jacob told everyone in his household, 'Get rid of all your pagan idols, purify yourselves, and put on clean clothing.

3. നാം പുറപ്പെട്ടു ബേഥേലിലേക്കു പോക; എന്റെ കഷ്ടകാലത്തു എന്റെ പ്രാര്ത്ഥന കേള്ക്കയും ഞാന് പോയ വഴിയില് എന്നോടു കൂടെയിരിക്കയും ചെയ്ത ദൈവത്തിന്നു ഞാന് അവിടെ ഒരു യാഗപീഠം ഉണ്ടാക്കും എന്നു പറഞ്ഞു.

3. We are now going to Bethel, where I will build an altar to the God who answered my prayers when I was in distress. He has been with me wherever I have gone.'

4. അങ്ങനെ അവര് തങ്ങളുടെ പക്കലുള്ള അന്യദേവന്മാരെ ഒക്കെയും കാതുകളിലെ കുണുക്കുകളെയും യാക്കോബിന്റെ പക്കല് കൊടുത്തു; യാക്കോബ് അവയെ ശെഖേമിന്നരികെയുള്ള കരുവേലകത്തിന് കീഴില് കുഴിച്ചിട്ടു.

4. So they gave Jacob all their pagan idols and earrings, and he buried them under the great tree near Shechem.

5. പിന്നെ അവര് യാത്രപുറപ്പെട്ടു; അവരുടെ ചുറ്റുമിരുന്ന പട്ടണങ്ങളുടെ മേല് ദൈവത്തിന്റെ ഭീതി വീണതു കൊണ്ടു യാക്കോബിന്റെ പുത്രന്മാരെ ആരും പിന്തുടര്ന്നില്ല.

5. As they set out, a terror from God spread over the people in all the towns of that area, so no one attacked Jacob's family.

6. യാക്കോബും കൂടെയുള്ള ജനമൊക്കെയും കനാന് ദേശത്തിലെ ലൂസ് എന്ന ബേഥേലില് എത്തി.

6. Eventually, Jacob and his household arrived at Luz (also called Bethel) in Canaan.

7. അവിടെ അവന് ഒരു യാഗപീഠം പണിതു; തന്റെ സഹോദരന്റെ മുമ്പില്നിന്നു ഔടിപ്പോകുമ്പോള് അവന്നു അവിടെവെച്ചു ദൈവം പ്രത്യക്ഷനായതുകൊണ്ടു അവന് ആ സ്ഥലത്തിന്നു ഏല്-ബേഥേല് എന്നു പേര് വിളിച്ചു.

7. Jacob built an altar there and named the place El-bethel (which means 'God of Bethel'), because God had appeared to him there when he was fleeing from his brother, Esau.

8. റിബെക്കയുടെ ധാത്രിയായ ദെബോരാ മരിച്ചു, അവളെ ബേഥേലിന്നു താഴെ ഒരു കരുവേലകത്തിന് കീഴില് അടക്കി; അതിന്നു അല്ലോന് -ബാഖൂത്ത് (വിലാപവൃക്ഷം)എന്നു പേരിട്ടു.

8. Soon after this, Rebekah's old nurse, Deborah, died. She was buried beneath the oak tree in the valley below Bethel. Ever since, the tree has been called Allon-bacuth (which means 'oak of weeping').

9. യാക്കോബ് പദ്ദന് -അരാമില്നിന്നു വന്ന ശേഷം ദൈവം അവന്നു പിന്നെയും പ്രത്യക്ഷനായി അവനെ അനുഗ്രഹിച്ചു.

9. Now that Jacob had returned from Paddan-aram, God appeared to him again at Bethel. God blessed him,

10. ദൈവം അവനോടുനിന്റെ പേര് യാക്കോബ് എന്നല്ലോ; ഇനി നിനക്കു യാക്കോബ് എന്നല്ല യിസ്രായേല് എന്നു തന്നെ പേരാകേണം എന്നു കല്പിച്ചു അവന്നു യിസ്രായേല് എന്നു പേരിട്ടു.

10. saying, 'Your name is Jacob, but you will not be called Jacob any longer. From now on your name will be Israel.' So God renamed him Israel.

11. ദൈവം പിന്നെയും അവനോടുഞാന് സര്വ്വശക്തിയുള്ള ദൈവം ആകുന്നു; നീ സന്താനപുഷ്ടിയുള്ളവനായി പെരുകുക; ഒരു ജാതിയും ജാതികളുടെ കൂട്ടവും നിന്നില് നിന്നു ഉത്ഭവിക്കും; രാജാക്കന്മാരും നിന്റെ കടിപ്രദേശത്തു നിന്നു പുറപ്പെടും.

11. Then God said, 'I am El-Shaddai-- 'God Almighty.' Be fruitful and multiply. You will become a great nation, even many nations. Kings will be among your descendants!

12. ഞാന് അബ്രാഹാമിന്നും യിസ്ഹാക്കിന്നും കൊടുത്തദേശം നിനക്കു തരും; നിന്റെ ശേഷം നിന്റെ സന്തതിക്കും ഈ ദേശം കൊടുക്കും എന്നു അരുളിച്ചെയ്തു.
എബ്രായർ 11:9

12. And I will give you the land I once gave to Abraham and Isaac. Yes, I will give it to you and your descendants after you.'

13. അവനോടു സംസാരിച്ച സ്ഥലത്തുനിന്നു ദൈവം അവനെ വിട്ടു കയറിപ്പോയി.

13. Then God went up from the place where he had spoken to Jacob.

14. അവന് തന്നോടു സംസാരിച്ചേടത്തു യാക്കോബ് ഒരു കല്ത്തൂണ് നിര്ത്തി; അതിന്മേല് ഒരു പാനീയയാഗം ഒഴിച്ചു എണ്ണയും പകര്ന്നു.

14. Jacob set up a stone pillar to mark the place where God had spoken to him. Then he poured wine over it as an offering to God and anointed the pillar with olive oil.

15. ദൈവം തന്നോടു സംസാരിച്ച സ്ഥലത്തിന്നു യാക്കോബ് ബേഥേല് എന്നു പേരിട്ടു.

15. And Jacob named the place Bethel (which means 'house of God'), because God had spoken to him there.

16. അവര് ബേഥേലില്നിന്നു യാത്ര പുറപ്പെട്ടു, എഫ്രാത്തയില് എത്തുവാന് അല്പദൂരം മാത്രമുള്ളപ്പോള് റാഹേല് പ്രസവിച്ചു; പ്രസവിക്കുമ്പോള് അവള്ക്കു കഠിന വേദനയുണ്ടായി.

16. Leaving Bethel, Jacob and his clan moved on toward Ephrath. But Rachel went into labor while they were still some distance away. Her labor pains were intense.

17. അങ്ങനെ പ്രസവത്തില് അവള്ക്കു കഠിനവേദനയായിരിക്കുമ്പോള് സൂതികര്മ്മിണി അവളോടുഭയപ്പെടേണ്ടാ; ഇതും ഒരു മകനായിരിക്കും എന്നു പറഞ്ഞു.

17. After a very hard delivery, the midwife finally exclaimed, 'Don't be afraid-- you have another son!'

18. എന്നാല് അവള് മരിച്ചുപോയി; ജീവന് പോകുന്ന സമയം അവള് അവന്നു ബെനോനീ എന്നു പേര് ഇട്ടു; അവന്റെ അപ്പനോ അവന്നു ബെന്യാമീന് എന്നു പേരിട്ടു.

18. Rachel was about to die, but with her last breath she named the baby Ben-oni (which means 'son of my sorrow'). The baby's father, however, called him Benjamin (which means 'son of my right hand').

19. റാഹേല് മരിച്ചിട്ടു അവളെ ബേത്ത്ളേഹെം എന്ന എഫ്രാത്തിന്നു പോകുന്ന വഴിയില് അടക്കം ചെയ്തു.

19. So Rachel died and was buried on the way to Ephrath (that is, Bethlehem).

20. അവളുടെ കല്ലറയിന്മേല് യാക്കോബ് ഒരു തൂണ് നിര്ത്തി അതു റാഹേലിന്റെ കല്ലറത്തൂണ് എന്ന പോരോടെ ഇന്നുവരെയും നിലക്കുന്നു.

20. Jacob set up a stone monument over Rachel's grave, and it can be seen there to this day.

21. പിന്നെ യിസ്രായേല് യാത്ര പുറപ്പെട്ടു, ഏദെര്ഗോപുരത്തിന്നു അപ്പുറം കൂടാരം അടിച്ചു.

21. Then Jacob traveled on and camped beyond Migdal-eder.

22. യിസ്രായേല് ആ ദേശത്തു പാര്ത്തിരിക്കുമ്പോള് രൂബേന് ചെന്നു തന്റെ അപ്പന്റെ വെപ്പാട്ടിയായ ബില്ഹയോടുകൂടെ ശയിച്ചു; യിസ്രായേല് അതുകേട്ടു.

22. While he was living there, Reuben had intercourse with Bilhah, his father's concubine, and Jacob soon heard about it.These are the names of the twelve sons of Jacob:

23. യാക്കോബിന്റെ പുത്രന്മാര് പന്ത്രണ്ടു പേരായിരുന്നു. ലേയയുടെ പുത്രന്മാര്യാക്കോബിന്റെ ആദ്യജാതന് രൂബേന് , ശിമെയോന് , ലേവി, യെഹൂദാ, യിസ്സാഖാര്, സെബൂലൂന് .

23. The sons of Leah were Reuben (Jacob's oldest son), Simeon, Levi, Judah, Issachar, and Zebulun.

24. റാഹേലിന്റെ പുത്രന്മാര്യോസേഫും ബെന്യാമീനും.

24. The sons of Rachel were Joseph and Benjamin.

25. റാഹേലിന്റെ ദാസിയായ ബില്ഹയുടെ പുത്രന്മാര്ദാനും നഫ്താലിയും.

25. The sons of Bilhah, Rachel's servant, were Dan and Naphtali.

26. ലേയയുടെ ദാസിയായ സില്പയുടെ പുത്രന്മാര് ഗാദും ആശേരും. ഇവര് യാക്കോബിന്നു പദ്ദന് -അരാമില്വെച്ചു ജനിച്ച പുത്രന്മാര്.

26. The sons of Zilpah, Leah's servant, were Gad and Asher. These are the names of the sons who were born to Jacob at Paddan-aram.

27. പിന്നെ യാക്കോബ് കിര്യാത്തര്ബ്ബാ എന്ന മമ്രേയില് തന്റെ അപ്പനായ യിസ്ഹാക്കിന്റെ അടുക്കല് വന്നു; അബ്രാഹാമും യിസ്ഹാക്കും പാര്ത്തിരുന്നഹെബ്രോന് ഇതു തന്നേ.
എബ്രായർ 11:9

27. So Jacob returned to his father, Isaac, in Mamre, which is near Kiriath-arba (now called Hebron), where Abraham and Isaac had both lived as foreigners.

28. യിസ്ഹാക്കിന്റെ ആയുസ്സു നൂറ്റെണ്പതു സംവത്സരമായിരുന്നു.

28. Isaac lived for 180 years.

29. യിസ്ഹാക് വയോധികനും കാലസമ്പൂര്ണ്ണനുമായി പ്രാണനെ വിട്ടു മരിച്ചു തന്റെ ജനത്തോടു ചേര്ന്നു; അവന്റെ പുത്രന്മാരായ ഏശാവും യാക്കോബും കൂടി അവനെ അടക്കംചെയ്തു.

29. Then he breathed his last and died at a ripe old age, joining his ancestors in death. And his sons, Esau and Jacob, buried him.



Shortcut Links
ഉല്പത്തി - Genesis : 1 | 2 | 3 | 4 | 5 | 6 | 7 | 8 | 9 | 10 | 11 | 12 | 13 | 14 | 15 | 16 | 17 | 18 | 19 | 20 | 21 | 22 | 23 | 24 | 25 | 26 | 27 | 28 | 29 | 30 | 31 | 32 | 33 | 34 | 35 | 36 | 37 | 38 | 39 | 40 | 41 | 42 | 43 | 44 | 45 | 46 | 47 | 48 | 49 | 50 |
ഉല്പത്തി - Genesis | പുറപ്പാടു് - Exodus | ലേവ്യപുസ്തകം - Leviticus | സംഖ്യാപുസ്തകം - Numbers | ആവർത്തനം - Deuteronomy | യോശുവ - Joshua | ന്യായാധിപന്മാർ - Judges | രൂത്ത് - Ruth | 1 ശമൂവേൽ - 1 Samuel | 2 ശമൂവേൽ - 2 Samuel | 1 രാജാക്കന്മാർ - 1 Kings | 2 രാജാക്കന്മാർ - 2 Kings | 1 ദിനവൃത്താന്തം - 1 Chronicles | 2 ദിനവൃത്താന്തം - 2 Chronicles | എസ്രാ - Ezra | നെഹെമ്യാവു - Nehemiah | എസ്ഥേർ - Esther | ഇയ്യോബ് - Job | സങ്കീർത്തനങ്ങൾ - Psalms | സദൃശ്യവാക്യങ്ങൾ - Proverbs | സഭാപ്രസംഗി - Ecclesiastes | ഉത്തമ ഗീതം ഉത്തമഗീതം - Song of Songs | യെശയ്യാ - Isaiah | യിരേമ്യാവു - Jeremiah | വിലാപങ്ങൾ - Lamentations | യേഹേസ്കേൽ - Ezekiel | ദാനീയേൽ - Daniel | ഹോശേയ - Hosea | യോവേൽ - Joel | ആമോസ് - Amos | ഓബദ്യാവു - Obadiah | യോനാ - Jonah | മീഖാ - Micah | നഹൂം - Nahum | ഹബക്കൂക്‍ - Habakkuk | സെഫന്യാവു - Zephaniah | ഹഗ്ഗായി - Haggai | സെഖർയ്യാവു - Zechariah | മലാഖി - Malachi | മത്തായി - Matthew | മർക്കൊസ് - Mark | ലൂക്കോസ് - Luke | യോഹന്നാൻ - John | പ്രവൃത്തികൾ അപ്പ. പ്രവര്‍ത്തനങ്ങള്‍ - Acts | റോമർ - Romans | 1 കൊരിന്ത്യർ - 1 Corinthians | 2 കൊരിന്ത്യർ - 2 Corinthians | ഗലാത്യർ ഗലാത്തിയാ - Galatians | എഫെസ്യർ എഫേസോസ് - Ephesians | ഫിലിപ്പിയർ ഫിലിപ്പി - Philippians | കൊലൊസ്സ്യർ കൊളോസോസ് - Colossians | 1 തെസ്സലൊനീക്യർ - 1 Thessalonians | 2 തെസ്സലൊനീക്യർ - 2 Thessalonians | 1 തിമൊഥെയൊസ് - 1 Timothy | 2 തിമൊഥെയൊസ് - 2 Timothy | തീത്തൊസ് - Titus | ഫിലേമോൻ - Philemon | എബ്രായർ - Hebrews | യാക്കോബ് - James | 1 പത്രൊസ് - 1 Peter | 2 പത്രൊസ് - 2 Peter | 1 യോഹന്നാൻ - 1 John | 2 യോഹന്നാൻ - 2 John | 3 യോഹന്നാൻ - 3 John | യൂദാ യുദാസ് - Jude | വെളിപ്പാടു വെളിപാട് - Revelation |

Explore Parallel Bibles
21st Century KJV | A Conservative Version | American King James Version (1999) | American Standard Version (1901) | Amplified Bible (1965) | Apostles' Bible Complete (2004) | Bengali Bible | Bible in Basic English (1964) | Bishop's Bible | Complementary English Version (1995) | Coverdale Bible (1535) | Easy to Read Revised Version (2005) | English Jubilee 2000 Bible (2000) | English Lo Parishuddha Grandham | English Standard Version (2001) | Geneva Bible (1599) | Hebrew Names Version | malayalam Bible | Holman Christian Standard Bible (2004) | Holy Bible Revised Version (1885) | Kannada Bible | King James Version (1769) | Literal Translation of Holy Bible (2000) | Malayalam Bible | Modern King James Version (1962) | New American Bible | New American Standard Bible (1995) | New Century Version (1991) | New English Translation (2005) | New International Reader's Version (1998) | New International Version (1984) (US) | New International Version (UK) | New King James Version (1982) | New Life Version (1969) | New Living Translation (1996) | New Revised Standard Version (1989) | Restored Name KJV | Revised Standard Version (1952) | Revised Version (1881-1885) | Revised Webster Update (1995) | Rotherhams Emphasized Bible (1902) | Malayalam Bible | Telugu Bible (BSI) | Telugu Bible (WBTC) | The Complete Jewish Bible (1998) | The Darby Bible (1890) | The Douay-Rheims American Bible (1899) | The Message Bible (2002) | The New Jerusalem Bible | The Webster Bible (1833) | Third Millennium Bible (1998) | Today's English Version (Good News Bible) (1992) | Today's New International Version (2005) | Tyndale Bible (1534) | Tyndale-Rogers-Coverdale-Cranmer Bible (1537) | Updated Bible (2006) | Voice In Wilderness (2006) | World English Bible | Wycliffe Bible (1395) | Young's Literal Translation (1898) | Malayalam Bible Commentary |