2 Samuel - 2 ശമൂവേൽ 10 | View All

1. അതിന്റെ ശേഷം അമ്മോന്യരുടെ രാജാവു മരിച്ചു; അവന്റെ മകനായ ഹാനൂന് അവന്നു പകരം രാജാവായി.

1. When Nahash king of the Ammonites died, his son Hanun became king after him.

2. അപ്പോള് ദാവീദ്ഹാനൂന്റെ അപ്പനായ നാഹാശ് എനിക്കു ദയ ചെയ്തതുപോലെ അവന്റെ മകന്നു ഞാനും ദയ ചെയ്യും എന്നു പറഞ്ഞു അവന്റെ അപ്പനെക്കുറിച്ചു അവനോടു ആശ്വാസവാക്കു പറവാന് തന്റെ ഭൃത്യന്മാരെ പറഞ്ഞയച്ചു.

2. David said, 'Nahash was loyal to me, so I will be loyal to his son Hanun.' So David sent his messengers to comfort Hanun about his father's death. David's officers went to the land of the Ammonites.

3. ദാവീദിന്റെ ഭൃത്യന്മാര് അമ്മോന്യരുടെ ദേശത്തു എത്തിയപ്പോള് അമ്മോന്യപ്രഭുക്കന്മാര് തങ്ങളുടെ യജമാനനായ ഹാനൂനോടുദാവീദ് നിന്റെ അപ്പനെ ബഹുമാനിച്ചിട്ടാകുന്നു ആശ്വസിപ്പിക്കുന്നവരെ നിന്റെ അടുക്കല് അയച്ചതു എന്നു തോന്നുന്നുവോ? പട്ടണത്തെ ശോധനചെയ്തു ഒറ്റുനോക്കുവാനും അതിനെ നശിപ്പിച്ചുകളവാനും അല്ലയോ ദാവീദ് ഭൃത്യന്മാരെ നിന്റെ അടുക്കല് അയച്ചതു എന്നു പറഞ്ഞു.

3. But the Ammonite leaders said to Hanun, their master, 'Do you think David wants to honor your father by sending men to comfort you? No! David sent them to study the city and spy it out and capture it!'

4. അപ്പോള് ഹാനൂന് ദാവീദിന്റെ ഭൃത്യന്മാരെ പിടിച്ചു അവരുടെ താടിയെ പാതി ചിരപ്പിച്ചു അവരുടെ അങ്കികളെ നടുവില് ആസനംവരെ മുറിപ്പിച്ചു അവരെ അയച്ചു.

4. So Hanun arrested David's officers. To shame them he shaved off half their beards and cut off their clothes at the hips. Then he sent them away.

5. ദാവീദ് രാജാവു ഇതു അറിഞ്ഞപ്പോള് ആ പുരുഷന്മാര് ഏറ്റവും ലജ്ജിച്ചിരുന്നതുകൊണ്ടു അവരുടെ അടുക്കല് ആളയച്ചുനിങ്ങളുടെ താടി വളരുംവരെ യെരീഹോവില് താമസിപ്പിന് ; പിന്നെ മടങ്ങിവരാം എന്നു പറയിച്ചു.

5. When the people told David, he sent messengers to meet his officers because they were very ashamed. King David said, 'Stay in Jericho until your beards have grown back. Then come home.'

6. തങ്ങള് ദാവീദിന്നു വെറുപ്പുള്ളവരായ്തീര്ന്നു എന്നു അമ്മോന്യര് കണ്ടപ്പോള് അവര് ആളയച്ചു ബേത്ത്-രെഹോബിലെ അരാമ്യരില്നിന്നും സോബയിലെ അരാമ്യരില്നിന്നും ഇരുപതിനായിരം കാലാളുകളെയും ആയിരംപേരുമായി മാഖാരാജാവിനെയും തോബില്നിന്നു പന്തീരായിരംപേരെയും കൂലിക്കു വരുത്തി.

6. The Ammonites knew that they had insulted David. So they hired twenty thousand Aramean foot soldiers from Beth Rehob and Zobah. They also hired the king of Maacah with a thousand men and twelve thousand men from Tob.

7. ദാവീദ് അതു കേട്ടപ്പോള് യോവാബിനെയും ശൂരന്മാരുടെ സകലസൈന്യത്തെയും അയച്ചു.

7. When David heard about this, he sent Joab with the whole army.

8. അമ്മോന്യരും പുറപ്പെട്ടു പട്ടണവാതില്ക്കല് പടെക്കു അണിനിരന്നു; എന്നാല് സോബയിലെയും രെഹോബിലെയും അരാമ്യരും തോബ്യരും മാഖ്യരും തനിച്ചു വെളിന് പ്രദേശത്തായിരുന്നു.

8. The Ammonites came out and prepared for battle at the city gate. The Arameans from Zobah and Rehob and the men from Tob and Maacah were out in the field by themselves.

9. തന്റെ മുമ്പിലും പിമ്പിലും പടനിരന്നിരിക്കുന്നു എന്നു കണ്ടപ്പോള് യോവാബ് യിസ്രായേലിന്റെ സകലവീരന്മാരില്നിന്നും ഒരു കൂട്ടത്തെ തിരഞ്ഞെടുത്തു അരാമ്യരുടെ നേരെ അണിനിരത്തി.

9. Joab saw that there were enemies both in front of him and behind him. So he chose some of the best soldiers of Israel and sent them out to fight the Arameans.

10. ശേഷം പടജ്ജനത്തെ അമ്മോന്യരുടെ നേരെ നിരത്തേണ്ടതിന്നു തന്റെ സഹോദരനായ അബീശായിയെ ഏല്പിച്ചു അവനോടു

10. Joab put the rest of the army under the command of Abishai, his brother. Then he sent them out to fight the Ammonites.

11. അരാമ്യര് എന്റെ നേരെ പ്രാബല്യം പ്രാപിച്ചാല് നീ എനിക്കു സഹായം ചെയ്യേണം; അമ്മോന്യര് നിന്റെ നേരെ പ്രാബല്യം പ്രാപിച്ചാല് ഞാന് വന്നു നിനക്കു സഹായം ചെയ്യും.

11. Joab said to Abishai, 'If the Arameans are too strong for me, you must help me. Or, if the Ammonites are too strong for you, I will help you.

12. ധൈര്യമായിരിക്ക; നാം നമ്മുടെ ജനത്തിന്നും നമ്മുടെ ദൈവത്തിന്റെ പട്ടണങ്ങള്ക്കും വേണ്ടി പുരുഷത്വം കാണിക്കുക; യഹോവയോ തനിക്കു ഇഷ്ടമായതു ചെയ്യുമാറാകട്ടെ എന്നു പറഞ്ഞു.

12. Be strong. We must fight bravely for our people and the cities of our God. The Lord will do what he thinks is right.'

13. പിന്നെ യോവാബും കൂടെയുള്ള ജനവും അരാമ്യരോടു പടെക്കു അടുത്തു; അവര് അവന്റെ മുമ്പില്നിന്നു ഔടിപ്പോയി.

13. Then Joab and the army with him went to attack the Arameans, and the Arameans ran away.

14. അരാമ്യര് ഔടിപ്പോയി എന്നു കണ്ടപ്പോള് അമ്മോന്യരും അബീശായിയുടെ മുമ്പില്നിന്നു ഔടി പട്ടണത്തില് കടന്നു. യോവാബ് അമ്മോന്യരെ വിട്ടു യെരൂശലേമിലേക്കു മടങ്ങിപ്പോന്നു.

14. When the Ammonites saw that the Arameans were running away, they also ran away from Abishai and went back to their city. So Joab returned from the battle with the Ammonites and came to Jerusalem.

15. തങ്ങള് യിസ്രായേലിനോടു തോറ്റുപോയി എന്നു അരാമ്യര് കണ്ടിട്ടു അവര് ഒന്നിച്ചുകൂടി.

15. When the Arameans saw that Israel had defeated them, they came together into one big army.

16. ഹദദേസെര് ആളയച്ചു നദിക്കു അക്കരെയുള്ള അരാമ്യരെ വരുത്തി; അവര് ഹേലാമിലേക്കു വന്നു; ഹദദേസെരിന്റെ സേനാപതിയായ ശോബക് അവരുടെ നായകനായിരുന്നു.

16. Hadadezer sent messengers to bring the Arameans from east of the Euphrates River, and they went to Helam. Their leader was Shobach, the commander of Hadadezer's army.

17. അതു ദാവീദിന്നു അറിവുകിട്ടിയപ്പോള് അവന് എല്ലായിസ്രായേല്യരെയും കൂട്ടിവരുത്തി യോര്ദ്ദാന് കടന്നു ഹേലാമില്ചെന്നു. എന്നാറെ അരാമ്യര് ദാവീദിന്റെ നേരെ അണിനിരന്നു പടയേറ്റു.

17. When David heard about this, he gathered all the Israelites together. They crossed over the Jordan River and went to Helam. There the Arameans prepared for battle and attacked him.

18. അരാമ്യര് യിസ്രായേലിന്റെ മുമ്പില് നിന്നു ഔടിപ്പോയി; ദാവീദ് അരാമ്യരില് എഴുനൂറു തേരാളികളെയും നാല്പതിനായിരം കുതിരപ്പടയാളികളെയും കൊന്നു, അവരുടെ സേനാപതിയായ ശോബക്കിനെയും വെട്ടിക്കൊന്നു.

18. But the Arameans ran away from the Israelites. David killed seven hundred Aramean chariot drivers and forty thousand Aramean horsemen. He also killed Shobach, the commander of the Aramean army.

19. എന്നാല് ഹദദേസെരിന്റെ ആശ്രിതന്മാരായ സകലരാജാക്കന്മാരും തങ്ങള് യിസ്രായേലിനോടു തോറ്റു എന്നു കണ്ടിട്ടു യിസ്രായേല്യരുമായി സന്ധിചെയ്തു അവരെ സേവിച്ചു. അതില്പിന്നെ അമ്മോന്യര്ക്കും സഹായം ചെയ്വാന് അരാമ്യര് ഭയപ്പെട്ടു.

19. When the kings who served Hadadezer saw that the Israelites had defeated them, they made peace with the Israelites and served them. And the Arameans were afraid to help the Ammonites again.



Shortcut Links
2 ശമൂവേൽ - 2 Samuel : 1 | 2 | 3 | 4 | 5 | 6 | 7 | 8 | 9 | 10 | 11 | 12 | 13 | 14 | 15 | 16 | 17 | 18 | 19 | 20 | 21 | 22 | 23 | 24 |
ഉല്പത്തി - Genesis | പുറപ്പാടു് - Exodus | ലേവ്യപുസ്തകം - Leviticus | സംഖ്യാപുസ്തകം - Numbers | ആവർത്തനം - Deuteronomy | യോശുവ - Joshua | ന്യായാധിപന്മാർ - Judges | രൂത്ത് - Ruth | 1 ശമൂവേൽ - 1 Samuel | 2 ശമൂവേൽ - 2 Samuel | 1 രാജാക്കന്മാർ - 1 Kings | 2 രാജാക്കന്മാർ - 2 Kings | 1 ദിനവൃത്താന്തം - 1 Chronicles | 2 ദിനവൃത്താന്തം - 2 Chronicles | എസ്രാ - Ezra | നെഹെമ്യാവു - Nehemiah | എസ്ഥേർ - Esther | ഇയ്യോബ് - Job | സങ്കീർത്തനങ്ങൾ - Psalms | സദൃശ്യവാക്യങ്ങൾ - Proverbs | സഭാപ്രസംഗി - Ecclesiastes | ഉത്തമ ഗീതം ഉത്തമഗീതം - Song of Songs | യെശയ്യാ - Isaiah | യിരേമ്യാവു - Jeremiah | വിലാപങ്ങൾ - Lamentations | യേഹേസ്കേൽ - Ezekiel | ദാനീയേൽ - Daniel | ഹോശേയ - Hosea | യോവേൽ - Joel | ആമോസ് - Amos | ഓബദ്യാവു - Obadiah | യോനാ - Jonah | മീഖാ - Micah | നഹൂം - Nahum | ഹബക്കൂക്‍ - Habakkuk | സെഫന്യാവു - Zephaniah | ഹഗ്ഗായി - Haggai | സെഖർയ്യാവു - Zechariah | മലാഖി - Malachi | മത്തായി - Matthew | മർക്കൊസ് - Mark | ലൂക്കോസ് - Luke | യോഹന്നാൻ - John | പ്രവൃത്തികൾ അപ്പ. പ്രവര്‍ത്തനങ്ങള്‍ - Acts | റോമർ - Romans | 1 കൊരിന്ത്യർ - 1 Corinthians | 2 കൊരിന്ത്യർ - 2 Corinthians | ഗലാത്യർ ഗലാത്തിയാ - Galatians | എഫെസ്യർ എഫേസോസ് - Ephesians | ഫിലിപ്പിയർ ഫിലിപ്പി - Philippians | കൊലൊസ്സ്യർ കൊളോസോസ് - Colossians | 1 തെസ്സലൊനീക്യർ - 1 Thessalonians | 2 തെസ്സലൊനീക്യർ - 2 Thessalonians | 1 തിമൊഥെയൊസ് - 1 Timothy | 2 തിമൊഥെയൊസ് - 2 Timothy | തീത്തൊസ് - Titus | ഫിലേമോൻ - Philemon | എബ്രായർ - Hebrews | യാക്കോബ് - James | 1 പത്രൊസ് - 1 Peter | 2 പത്രൊസ് - 2 Peter | 1 യോഹന്നാൻ - 1 John | 2 യോഹന്നാൻ - 2 John | 3 യോഹന്നാൻ - 3 John | യൂദാ യുദാസ് - Jude | വെളിപ്പാടു വെളിപാട് - Revelation |

Explore Parallel Bibles
21st Century KJV | A Conservative Version | American King James Version (1999) | American Standard Version (1901) | Amplified Bible (1965) | Apostles' Bible Complete (2004) | Bengali Bible | Bible in Basic English (1964) | Bishop's Bible | Complementary English Version (1995) | Coverdale Bible (1535) | Easy to Read Revised Version (2005) | English Jubilee 2000 Bible (2000) | English Lo Parishuddha Grandham | English Standard Version (2001) | Geneva Bible (1599) | Hebrew Names Version | malayalam Bible | Holman Christian Standard Bible (2004) | Holy Bible Revised Version (1885) | Kannada Bible | King James Version (1769) | Literal Translation of Holy Bible (2000) | Malayalam Bible | Modern King James Version (1962) | New American Bible | New American Standard Bible (1995) | New Century Version (1991) | New English Translation (2005) | New International Reader's Version (1998) | New International Version (1984) (US) | New International Version (UK) | New King James Version (1982) | New Life Version (1969) | New Living Translation (1996) | New Revised Standard Version (1989) | Restored Name KJV | Revised Standard Version (1952) | Revised Version (1881-1885) | Revised Webster Update (1995) | Rotherhams Emphasized Bible (1902) | Malayalam Bible | Telugu Bible (BSI) | Telugu Bible (WBTC) | The Complete Jewish Bible (1998) | The Darby Bible (1890) | The Douay-Rheims American Bible (1899) | The Message Bible (2002) | The New Jerusalem Bible | The Webster Bible (1833) | Third Millennium Bible (1998) | Today's English Version (Good News Bible) (1992) | Today's New International Version (2005) | Tyndale Bible (1534) | Tyndale-Rogers-Coverdale-Cranmer Bible (1537) | Updated Bible (2006) | Voice In Wilderness (2006) | World English Bible | Wycliffe Bible (1395) | Young's Literal Translation (1898) | Malayalam Bible Commentary |