1 Kings - 1 രാജാക്കന്മാർ 14 | View All

1. ആ കാലത്തു യൊരോബെയാമിന്റെ മകനായ അബീയാവു ദീനം പിടിച്ചു കിടപ്പിലായി.

1. At that time Jeroboam's son Abijah became very sick.

2. യൊരോബെയാം തന്റെ ഭാര്യയോടുനീ യൊരോബെയാമിന്റെ ഭാര്യ എന്നു ആരും അറിയാതവണ്ണം വേഷംമാറി ശീലോവിലേക്കു, പോകേണം; ഈ ജനത്തിന്നു ഞാന് രാജാവാകും എന്നു എന്നോടു പറഞ്ഞ അഹീയാപ്രവാചകന് അവിടെ ഉണ്ടല്ലോ.

2. So Jeroboam told his wife, 'Disguise yourself so that no one will recognize you as my wife. Then go to the prophet Ahijah at Shiloh-- the man who told me I would become king.

3. നിന്റെ കയ്യില് പത്തു അപ്പവും കുറെ അടകളും ഒരു തുരുത്തി തേനും എടുത്തു അവന്റെ അടുക്കല് ചെല്ലുക. കുട്ടിയുടെ കാര്യം എന്താകും എന്നു അവന് നിന്നെ അറിയിക്കും എന്നു പറഞ്ഞു.

3. Take him a gift of ten loaves of bread, some cakes, and a jar of honey, and ask him what will happen to the boy.'

4. യൊരോബെയാമിന്റെ ഭാര്യ അങ്ങനെ തന്നേ ചെയ്തു; അവള് പുറപ്പെട്ടു ശീലോവില് അഹീയാവിന്റെ വീട്ടില് ചെന്നു; എന്നാല് അഹീയാവിന്നു വാര്ദ്ധക്യം നിമിത്തം കണ്ണു മങ്ങിയിരിരുന്നതുകൊണ്ടു കാണ്മാന് വഹിയാതെയിരുന്നു.

4. So Jeroboam's wife went to Ahijah's home at Shiloh. He was an old man now and could no longer see.

5. എന്നാല് യഹോവ അഹീയാവോടുയൊരോബെയാമിന്റെ ഭാര്യ തന്റെ മകനെക്കുറിച്ചു നിന്നോടു ചോദിപ്പാന് വരുന്നു; അവന് ദീനമായി കിടക്കുന്നു; നീ അവളോടു ഇന്നിന്നപ്രകാരം സംസാരിക്കേണം; അവള് അകത്തു വരുമ്പോള് അന്യസ്ത്രീയുടെ ഭാവം നടിക്കും എന്നു അരുളിച്ചെയ്തു.

5. But the LORD had told Ahijah, 'Jeroboam's wife will come here, pretending to be someone else. She will ask you about her son, for he is very sick. Give her the answer I give you.'

6. അവള് വാതില് കടക്കുമ്പോള് അവളുടെ കാലൊച്ച അഹിയാവു കേട്ടിട്ടു പറഞ്ഞതെന്തെന്നല്യൊരോബെയാമിന്റെ ഭാര്യയേ, അകത്തു വരിക; നീ ഒരു അന്യസ്ത്രീ എന്നു നടിക്കുന്നതു എന്തിന്നു? കഠിനവര്ത്തമാനം നിന്നെ അറിയിപ്പാന് എനിക്കു നിയോഗം ഉണ്ടു.

6. So when Ahijah heard her footsteps at the door, he called out, 'Come in, wife of Jeroboam! Why are you pretending to be someone else?' Then he told her, 'I have bad news for you.

7. നീ ചെന്നു യൊരോബെയാമിനോടു പറയേണ്ടുന്നതു എന്തെന്നാല്യിസ്രായേലിന്റെ ദൈവമായ യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നുഞാന് ജനത്തിന്റെ ഇടയില്നിന്നു നിന്നെ ഉയര്ത്തി, എന്റെ ജനമായ യിസ്രായേലിന്നു പ്രഭുവാക്കി.

7. Give your husband, Jeroboam, this message from the LORD, the God of Israel: 'I promoted you from the ranks of the common people and made you ruler over my people Israel.

8. രാജത്വം ദാവീദ് ഗൃഹത്തില്നിന്നു കീറിയെടുത്തു നിനക്കുതന്നു; എങ്കിലും എന്റെ കല്പനകളെ പ്രമാണിക്കയും എനിക്കു പ്രസാദമുള്ളതു മാത്രം ചെയ്വാന് പൂര്ണ്ണമനസ്സോടുകൂടെ എന്നെ അനുസരിക്കയും ചെയ്ത എന്റെ ദാസനായ ദാവീദിനെപ്പോലെ നീ ഇരിക്കാതെ

8. I ripped the kingdom away from the family of David and gave it to you. But you have not been like my servant David, who obeyed my commands and followed me with all his heart and always did whatever I wanted.

9. നിനക്കു മുമ്പുണ്ടായിരുന്ന എല്ലാവരെക്കാളും അധികം ദോഷം ചെയ്തു; എന്നെ കോപിപ്പിക്കേണ്ടതിന്നു ചെന്നു നിനക്കു അന്യദേവന്മാരെയും വിഗ്രഹങ്ങളെയും ഉണ്ടാക്കി എന്നെ നിന്റെ പുറകില് എറിഞ്ഞുകളഞ്ഞു.

9. You have done more evil than all who lived before you. You have made other gods for yourself and have made me furious with your gold calves. And since you have turned your back on me,

10. അതു കൊണ്ടു ഇതാ, ഞാന് യൊരോബെയാമിന്റെ ഗൃഹത്തിന്നു അനര്ത്ഥം വരുത്തി, യൊരോബെയാമിന്നുള്ള സ്വതന്ത്രനും അസ്വതന്ത്രനും ആയ പുരുഷപ്രജയെ ഒക്കെയും യിസ്രായേലില്നിന്നു ഛേദിക്കയും കാഷ്ഠം കോരിക്കളയുന്നതു പോലെ യൊരോബെയാമിന്റെ ഗൃഹം തീരെ മുടിഞ്ഞുപോകുംവരെ അതിനെ കോരിക്കളകയും ചെയ്യും.

10. I will bring disaster on your dynasty and will destroy every one of your male descendants, slave and free alike, anywhere in Israel. I will burn up your royal dynasty as one burns up trash until it is all gone.

11. യൊരോബെയാമിന്റെ സന്തതിയില് പട്ടണത്തില്വെച്ചു മരിക്കുന്നവനെ നായ്ക്കള് തിന്നും; വയലില് വെച്ചു മരിക്കുന്നവനെ ആകാശത്തിലെ പക്ഷികള് തിന്നും; യഹോവ അതു അരുളിച്ചെയ്തിരിക്കുന്നു.

11. The members of Jeroboam's family who die in the city will be eaten by dogs, and those who die in the field will be eaten by vultures. I, the LORD, have spoken.''

12. ആകയാല് നീ എഴുന്നേറ്റു വീട്ടിലേക്കു പോക; നിന്റെ കാല് പട്ടണത്തിന്നകത്തു ചവിട്ടുമ്പോള് കുട്ടി മരിച്ചു പോകും.

12. Then Ahijah said to Jeroboam's wife, 'Go on home, and when you enter the city, the child will die.

13. യിസ്രായേലൊക്കെയും അവനെക്കുറിച്ചു വിലപിച്ചു അവനെ അടക്കം ചെയ്യും; യെരോബെയാമിന്റെ ഗൃഹത്തില്വെച്ചു അവനില്മാത്രം യിസ്രായേലിന്റെ ദൈവമായ യഹോവേക്കു പ്രസാദമുള്ള കാര്യം അല്പം കാണുകയാല് യൊരോബെയാമിന്റെ സന്തതിയില് അവനെ മാത്രം കല്ലറയില് അടക്കം ചെയ്യും.

13. All Israel will mourn for him and bury him. He is the only member of your family who will have a proper burial, for this child is the only good thing that the LORD, the God of Israel, sees in the entire family of Jeroboam.

14. യഹോവ തനിക്കു യിസ്രായേലില് ഒരു രാജാവിനെ എഴുന്നേല്പിക്കും; അവന് അന്നു യൊരോബെയാമിന്റെ ഗൃഹത്തെ ഛേദിച്ചുകളയും; എന്നാല് ഇപ്പോള് തന്നേ എന്തു?

14. 'In addition, the LORD will raise up a king over Israel who will destroy the family of Jeroboam. This will happen today, even now!

15. യിസ്രായേല് അശേരാപ്രതിഷ്ഠകളെ ഉണ്ടാക്കി യഹോയെ കോപിപ്പിച്ചതുകൊണ്ടു ഔട വെള്ളത്തില് ആടുന്നതുപോലെ അവര് ആടത്തക്കവണ്ണം യഹോവ അവരെ ആടിച്ചു അവരുടെ പിതാക്കന്മാര്ക്കും താന് കൊടുത്ത ഈ നല്ല ദേശത്തുനിന്നു യിസ്രായേലിനെ പറിച്ചെടുത്തു നദിക്കക്കരെ ചിതറിച്ചുകളയും.

15. Then the LORD will shake Israel like a reed whipped about in a stream. He will uproot the people of Israel from this good land that he gave their ancestors and will scatter them beyond the Euphrates River, for they have angered the LORD with the Asherah poles they have set up for worship.

16. പാപം ചെയ്കയും യിസ്രായേലിനെക്കൊണ്ടു പാപം ചെയ്യിക്കയും ചെയ്ത യൊരോബെയാമിന്റെ പാപംനിമിത്തം അവന് യിസ്രായേലിനെ ഉപേക്ഷിച്ചുകളയും.
2 തെസ്സലൊനീക്യർ 2:3

16. He will abandon Israel because Jeroboam sinned and made Israel sin along with him.'

17. എന്നാറെ യൊരോബെയാമിന്റെ ഭാര്യ എഴുന്നേറ്റു പുറപ്പെട്ടു തിര്സ്സയില്വന്നു; അവള് അരമനയുടെ ഉമ്മരപ്പടി കടക്കുമ്പോള് കുട്ടി മരിച്ചു.

17. So Jeroboam's wife returned to Tirzah, and the child died just as she walked through the door of her home.

18. യഹോവ തന്റെ ദാസനായ അഹീയാപ്രവാചകന് മുഖാന്തരം അരുളിച്ചെയ്ത വചനപ്രകാരം അവര് അവനെ അടക്കം ചെയ്തു. യിസ്രായേലൊക്കെയും അവനെക്കുറിച്ചു വിലാപം കഴിച്ചു.

18. And all Israel buried him and mourned for him, as the LORD had promised through the prophet Ahijah.

19. യൊരോബെയാം യുദ്ധം ചെയ്തതും രാജ്യം വാണതുമായ അവന്റെ മറ്റുള്ള വൃത്താന്തങ്ങള് യിസ്രായേല്രാജാക്കന്മാരുടെ വൃത്താന്തപുസ്തകത്തില് എഴുതിയിരിക്കുന്നുവല്ലോ.

19. The rest of the events in Jeroboam's reign, including all his wars and how he ruled, are recorded in [The Book of the History of the Kings of Israel.]

20. യൊരോബെയാം വാണകാലം ഇരുപത്തുരണ്ടു സംവത്സരം ആയിരുന്നു; അവന് തന്റെ പിതാക്കന്മാരെപ്പോലെ നിദ്രപ്രാപിച്ചു; അവന്റെ മകനായ നാദാബ് അവന്നു പകരം രാജാവായി.

20. Jeroboam reigned in Israel twenty-two years. When Jeroboam died, his son Nadab became the next king.

21. ശലോമോന്റെ മകനായ രെഹബെയാം യെഹൂദയില് വാണു. രെഹബെയാം വാഴ്ച തുടങ്ങിയപ്പോള് അവന്നു നാല്പത്തൊന്നു വയസ്സായിരുന്നു; യഹോവ തന്റെ നാമം സ്ഥാപിപ്പാന് എല്ലായിസ്രായേല്ഗോത്രങ്ങളിലും നിന്നു തിരഞ്ഞെടുത്ത നഗരമായ യെരൂശലേമില് അവന് പതിനേഴു സംവത്സരം വാണു. അമ്മോന്യസ്ത്രീയായ അവന്റെ അമ്മെക്കു നയമാ എന്നുപേര്.

21. Meanwhile, Rehoboam son of Solomon was king in Judah. He was forty-one years old when he became king, and he reigned seventeen years in Jerusalem, the city the LORD had chosen from among all the tribes of Israel as the place to honor his name. Rehoboam's mother was Naamah, an Ammonite woman.

22. യെഹൂദാ യഹോവേക്കു അനിഷ്ടമായുള്ളതു ചെയ്തു; അവര് ചെയ്ത പാപങ്ങള്കൊണ്ടു അവരുടെ പിതാക്കന്മാര് ചെയ്തതിനെക്കാള് അധികം അവനെ ക്രുദ്ധിപ്പിച്ചു.

22. During Rehoboam's reign, the people of Judah did what was evil in the LORD's sight, provoking his anger with their sin, for it was even worse than that of their ancestors.

23. എങ്ങനെയെന്നാല് അവര് ഉയര്ന്ന കുന്നിന്മേലൊക്കെയും പച്ചമരത്തിന് കീഴിലൊക്കെയും പൂജാഗിരികളും സ്തംഭവിഗ്രഹങ്ങളും അശേരാപ്രതിഷ്ഠകളും ഉണ്ടാക്കി.

23. For they also built for themselves pagan shrines and set up sacred pillars and Asherah poles on every high hill and under every green tree.

24. പുരുഷമൈഥുനക്കാരും ദേശത്തു ഉണ്ടായിരുന്നു; യഹോവ യിസ്രായേല്മക്കളുടെ മുമ്പില്നിന്നു നീക്കിക്കളഞ്ഞ ജാതികളുടെ സകലമ്ളേച്ഛതളും അവര് അനുകരിച്ചു.

24. There were even male and female shrine prostitutes throughout the land. The people imitated the detestable practices of the pagan nations the LORD had driven from the land ahead of the Israelites.

25. എന്നാല് രെഹബെയാംരാജാവിന്റെ അഞ്ചാം ആണ്ടില് മിസ്രയീംരാജാവായ ശീശക് യെരൂശലേമിന്റെ നേരെ വന്നു,

25. In the fifth year of King Rehoboam's reign, King Shishak of Egypt came up and attacked Jerusalem.

26. യഹോവയുടെ ആലയത്തിലെ ഭണ്ഡാരവും രാജധാനയിലെ ഭണ്ഡാരവും എല്ലാം കവര്ന്നു; അവന് ആസകലം കവര്ന്നു; ശലോമോന് ഉണ്ടാക്കിയ പൊന് പരിചകളും എടുത്തുകൊണ്ടുപോയി.

26. He ransacked the treasuries of the LORD's Temple and the royal palace; he stole everything, including all the gold shields Solomon had made.

27. ഇവേക്കു പകരം രെഹബെയാംരാജാവു താമ്രം കൊണ്ടു പരിചകള് ഉണ്ടാക്കി രാജധാനിയുടെ വാതില് കാക്കുന്ന അകമ്പടിനായകന്മാരുടെ കയ്യില് ഏല്പിച്ചു.

27. King Rehoboam later replaced them with bronze shields as substitutes, and he entrusted them to the care of the commanders of the guard who protected the entrance to the royal palace.

28. രാജാവു യഹോവയുടെ ആലയത്തില് ചെല്ലുമ്പോള് അകമ്പടികള് അവയെ ധരിക്കയും പിന്നെ അകമ്പടികളുടെ അറയില് തിരികെ കൊണ്ടുചെന്നു വെക്കുകയും ചെയ്യും.

28. Whenever the king went to the Temple of the LORD, the guards would also take the shields and then return them to the guardroom.

29. രെഹബെയാമിന്റെ മറ്റുള്ള വൃത്താന്തങ്ങളും അവന് ചെയ്തതൊക്കെയും യെഹൂദാരാജാക്കന്മാരുടെ വൃത്താന്തപുസ്തകത്തില് എഴുതിയിരിക്കുന്നുവല്ലോ?

29. The rest of the events in Rehoboam's reign and everything he did are recorded in [The Book of the History of the Kings of Judah.]

30. രെഹബെയാമിന്നും യൊരോബെയാമിന്നും തമ്മില് ജീവപര്യന്തം യുദ്ധം ഉണ്ടായിരുന്നു.

30. There was constant war between Rehoboam and Jeroboam.

31. രെഹെബെയാം തന്റെ പിതാക്കന്മാരെപ്പോലെ നിദ്രപ്രാപിച്ചു; അവന്റെ പിതാക്കന്മാരോടുകൂടെ ദാവീദിന്റെ നഗരത്തില് അവനെ അടക്കം ചെയ്തു. അമ്മോന്യസ്ത്രീയായ അവന്റെ അമ്മെക്കു നയമാ എന്നു പേര്. അവന്റെ മകനായ അബീയാം അവന്നു പകരം രാജാവായി.

31. When Rehoboam died, he was buried among his ancestors in the City of David. His mother was Naamah, an Ammonite woman. Then his son Abijam became the next king.



Shortcut Links
1 രാജാക്കന്മാർ - 1 Kings : 1 | 2 | 3 | 4 | 5 | 6 | 7 | 8 | 9 | 10 | 11 | 12 | 13 | 14 | 15 | 16 | 17 | 18 | 19 | 20 | 21 | 22 |
ഉല്പത്തി - Genesis | പുറപ്പാടു് - Exodus | ലേവ്യപുസ്തകം - Leviticus | സംഖ്യാപുസ്തകം - Numbers | ആവർത്തനം - Deuteronomy | യോശുവ - Joshua | ന്യായാധിപന്മാർ - Judges | രൂത്ത് - Ruth | 1 ശമൂവേൽ - 1 Samuel | 2 ശമൂവേൽ - 2 Samuel | 1 രാജാക്കന്മാർ - 1 Kings | 2 രാജാക്കന്മാർ - 2 Kings | 1 ദിനവൃത്താന്തം - 1 Chronicles | 2 ദിനവൃത്താന്തം - 2 Chronicles | എസ്രാ - Ezra | നെഹെമ്യാവു - Nehemiah | എസ്ഥേർ - Esther | ഇയ്യോബ് - Job | സങ്കീർത്തനങ്ങൾ - Psalms | സദൃശ്യവാക്യങ്ങൾ - Proverbs | സഭാപ്രസംഗി - Ecclesiastes | ഉത്തമ ഗീതം ഉത്തമഗീതം - Song of Songs | യെശയ്യാ - Isaiah | യിരേമ്യാവു - Jeremiah | വിലാപങ്ങൾ - Lamentations | യേഹേസ്കേൽ - Ezekiel | ദാനീയേൽ - Daniel | ഹോശേയ - Hosea | യോവേൽ - Joel | ആമോസ് - Amos | ഓബദ്യാവു - Obadiah | യോനാ - Jonah | മീഖാ - Micah | നഹൂം - Nahum | ഹബക്കൂക്‍ - Habakkuk | സെഫന്യാവു - Zephaniah | ഹഗ്ഗായി - Haggai | സെഖർയ്യാവു - Zechariah | മലാഖി - Malachi | മത്തായി - Matthew | മർക്കൊസ് - Mark | ലൂക്കോസ് - Luke | യോഹന്നാൻ - John | പ്രവൃത്തികൾ അപ്പ. പ്രവര്‍ത്തനങ്ങള്‍ - Acts | റോമർ - Romans | 1 കൊരിന്ത്യർ - 1 Corinthians | 2 കൊരിന്ത്യർ - 2 Corinthians | ഗലാത്യർ ഗലാത്തിയാ - Galatians | എഫെസ്യർ എഫേസോസ് - Ephesians | ഫിലിപ്പിയർ ഫിലിപ്പി - Philippians | കൊലൊസ്സ്യർ കൊളോസോസ് - Colossians | 1 തെസ്സലൊനീക്യർ - 1 Thessalonians | 2 തെസ്സലൊനീക്യർ - 2 Thessalonians | 1 തിമൊഥെയൊസ് - 1 Timothy | 2 തിമൊഥെയൊസ് - 2 Timothy | തീത്തൊസ് - Titus | ഫിലേമോൻ - Philemon | എബ്രായർ - Hebrews | യാക്കോബ് - James | 1 പത്രൊസ് - 1 Peter | 2 പത്രൊസ് - 2 Peter | 1 യോഹന്നാൻ - 1 John | 2 യോഹന്നാൻ - 2 John | 3 യോഹന്നാൻ - 3 John | യൂദാ യുദാസ് - Jude | വെളിപ്പാടു വെളിപാട് - Revelation |

Explore Parallel Bibles
21st Century KJV | A Conservative Version | American King James Version (1999) | American Standard Version (1901) | Amplified Bible (1965) | Apostles' Bible Complete (2004) | Bengali Bible | Bible in Basic English (1964) | Bishop's Bible | Complementary English Version (1995) | Coverdale Bible (1535) | Easy to Read Revised Version (2005) | English Jubilee 2000 Bible (2000) | English Lo Parishuddha Grandham | English Standard Version (2001) | Geneva Bible (1599) | Hebrew Names Version | malayalam Bible | Holman Christian Standard Bible (2004) | Holy Bible Revised Version (1885) | Kannada Bible | King James Version (1769) | Literal Translation of Holy Bible (2000) | Malayalam Bible | Modern King James Version (1962) | New American Bible | New American Standard Bible (1995) | New Century Version (1991) | New English Translation (2005) | New International Reader's Version (1998) | New International Version (1984) (US) | New International Version (UK) | New King James Version (1982) | New Life Version (1969) | New Living Translation (1996) | New Revised Standard Version (1989) | Restored Name KJV | Revised Standard Version (1952) | Revised Version (1881-1885) | Revised Webster Update (1995) | Rotherhams Emphasized Bible (1902) | Malayalam Bible | Telugu Bible (BSI) | Telugu Bible (WBTC) | The Complete Jewish Bible (1998) | The Darby Bible (1890) | The Douay-Rheims American Bible (1899) | The Message Bible (2002) | The New Jerusalem Bible | The Webster Bible (1833) | Third Millennium Bible (1998) | Today's English Version (Good News Bible) (1992) | Today's New International Version (2005) | Tyndale Bible (1534) | Tyndale-Rogers-Coverdale-Cranmer Bible (1537) | Updated Bible (2006) | Voice In Wilderness (2006) | World English Bible | Wycliffe Bible (1395) | Young's Literal Translation (1898) | Malayalam Bible Commentary |