1 Kings - 1 രാജാക്കന്മാർ 20 | View All

1. അരാംരാജാവായ ബെന് -ഹദദ് തന്റെ സൈന്യത്തെ ഒക്കെയും ഒന്നിച്ചുകൂട്ടി; അവനോടുകൂടെ മുപ്പത്തുരണ്ടു രാജാക്കന്മാരും കുതിരകളും രഥങ്ങളും ഉണ്ടായിരുന്നു; അവന് പുറപ്പെട്ടുവന്നു ശമര്യയെ നിരോധിച്ചു അതിന്റെ നേരെ യുദ്ധം ചെയ്തു.
മത്തായി 12:42, ലൂക്കോസ് 11:31

1. Ben-hadad king of Syria gathered all his army together. Thirty-two kings were with him, and horses and war-wagons. And he went up against Samaria in battle.

2. അവന് യിസ്രായേല്രാജാവായ ആഹാബിന്റെ അടുക്കല് പട്ടണത്തിലേക്കു ദൂതന്മാരെ അയച്ചു അവനോടു

2. Then he sent men with news to the city of Ahab king of Israel, saying, 'This is what Ben-hadad says.

3. നിന്റെ വെള്ളിയും പൊന്നും എനിക്കുള്ളതു; നിന്റെ സൌന്ദര്യമേറിയ ഭാര്യമാരും പുത്രന്മാരും എനിക്കുള്ളവര് എന്നിങ്ങനെ ബെന് -ഹദദ് പറയുന്നു എന്നു പറയിച്ചു.

3. Your silver and gold are mine. Your most beautiful wives and children are mine also.' '

4. അതിന്നു യിസ്രായേല്രാജാവുഎന്റെ യജമാനനായ രാജാവേ, നീ പറഞ്ഞതുപോലെ ഞാനും എനിക്കുള്ളതൊക്കെയും നിനക്കുള്ളതു തന്നേ എന്നു മറുപടി പറഞ്ഞയച്ചു.

4. The king of Israel answered, 'It is as you say, my lord, O king. I am yours, and all that I have.'

5. ദൂതന്മാര് വീണ്ടും വന്നുബെന് -ഹദദ് ഇപ്രകാരം പറയുന്നുനിന്റെ വെള്ളിയും പൊന്നും നിന്റെ ഭാര്യമാരെയും നിന്റെ പുത്രന്മാരെയും എനിക്കു തരേണമെന്നു ഞാന് പറഞ്ഞയച്ചുവല്ലോ;

5. Then the men returned and said, 'This is what Ben-hadad says. 'I sent word to you saying, 'You must give me your silver and gold and your wives and children.'

6. നാളെ ഈ നേരത്തു ഞാന് എന്റെ ഭൃത്യന്മാരെ നിന്റെ അടുക്കല് അയക്കും; അവര് നിന്റെ അരമനയും നിന്റെ ഭൃത്യന്മാരുടെ വീടുകളും ശോധനചെയ്തു നിനക്കു ഇഷ്ടമുള്ളതൊക്കെയും കൈക്കലാക്കി കൊണ്ടുപോരും എന്നു പറഞ്ഞു.

6. But I will send my servants to you tomorrow about this time. They will look through your house and the houses of your servants. And they will take away all that is of worth to you.' '

7. അപ്പോള് യിസ്രായേല്രാജാവു ദേശത്തുള്ള എല്ലാമൂപ്പന്മാരെയും വരുത്തിഅവന് ദോഷം ഭാവിക്കുന്നതു നോക്കിക്കാണ്മിന് ; എന്റെ ഭാര്യമാരെയും പുത്രന്മാരെയും എന്റെ വെള്ളിയും പൊന്നും, അവന് ആളയച്ചു ചോദിച്ചു; എന്നാല് ഞാന് വിരോധിച്ചില്ല എന്നു പറഞ്ഞു.

7. Then the king of Israel called all the leaders of the land. He said to them, 'Look and see how this man is looking for trouble. He sent to me for my wives and my children, my silver and my gold. And I did not say no to him.'

8. എല്ലാമൂപ്പന്മാരും സകലജനവും അവനോടുനീ കേള്ക്കരുതു, സമ്മതിക്കയും അരുതു എന്നു പറഞ്ഞു.

8. Then all the leaders and all the people said to him, 'Do not listen or agree.'

9. ആകയാല് അവന് ബെന് -ഹദദിന്റെ ദൂതന്മാരോടുനിങ്ങള് എന്റെ യജമാനനായ രാജാവിനോടുനീ ആദ്യം അടിയന്റെ അടുക്കല് പറഞ്ഞയച്ചതൊക്കെയും ചെയ്തുകൊള്ളാം; എന്നാല് ഈ കാര്യം എനിക്കു ചെയ്വാന് കഴിവില്ല എന്നു ബോധിപ്പിക്കേണം എന്നു പറഞ്ഞു. ദൂതന്മാര് ചെന്നു ഈ മറുപടി ബോധിപ്പിച്ചു

9. So Ahab said to Benhadad's men, 'Tell my lord the king, 'I will do all that you first asked of your servant, but this I cannot do.' ' The men left and returned again with news for him.

10. ബെന് -ഹദദ് അവന്റെ അടുക്കല് ആളയച്ചുഎന്നോടുകൂടെയുള്ള എല്ലാ പടജ്ജനത്തിന്നും കൈകൂ ഔരോ പിടിവാരുവാന് ശമര്യയിലെ പൊടി മതിയാകുമെങ്കില് ദേവന്മാര് എന്നോടു തക്കവണ്ണവും അധികവും ചെയ്യട്ടേ എന്നു പറയിച്ചു.

10. Ben-hadad sent word to him saying, 'May the gods do so to me and more also, if the dust of Samaria will be enough to fill the hands of all the people who follow me.'

11. അതിന്നു യിസ്രായേല്രാജാവുവാള് അരെക്കു കെട്ടുന്നവന് അഴിച്ചുകളയുന്നവനെപ്പോലെ വമ്പുപറയരുതു എന്നു അവനോടു പറവിന് എന്നു ഉത്തരം പറഞ്ഞു.

11. The king of Israel answered and said, 'Tell him, 'Let not him who dresses in battle-clothes talk with pride like him who takes them off.' '

12. എന്നാല് അവനും രാജാക്കന്മാരും മണിപ്പന്തലില് കുടിച്ചുകൊണ്ടിരിക്കുമ്പോള് ഈ വാക്കു കേട്ടിട്ടു തന്റെ ഭൃത്യന്മാരോടുഒരുങ്ങിക്കൊള്വിന് എന്നു കല്പിച്ചു; അങ്ങനെ അവര് പട്ടണത്തിന്നു നേരെ യുദ്ധത്തിന്നൊരുങ്ങി.

12. When Ben-hadad heard these words, he was drinking with the kings in the tents. He said to his servants, 'Go to your places.' So they went to their place of battle against the city.

13. എന്നാല് ഒരു പ്രവാചകന് യിസ്രായേല് രാജാവായ ആഹാബിന്റെ അടുക്കല് വന്നുയഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നുഈ മഹാസംഘത്തെ ഒക്കെയും നീ കണ്ടുവോ? ഞാന് ഇന്നു അതിനെ നിന്റെ കയ്യില് ഏല്പിക്കും; ഞാന് യഹോവ എന്നു നീ അറിയും എന്നു പറഞ്ഞു.

13. Then a man who spoke for God came to Ahab king of Israel and said, 'This is what the Lord says. 'Have you seen all these many people? See, I will give them to you today. Then you will know that I am the Lord.' '

14. ആരെക്കൊണ്ടു എന്നു ആഹാബ് ചോദിച്ചതിന്നു അവന് ദേശാധിപതികളുടെ ബാല്യക്കാരെക്കൊണ്ടു എന്നു യഹോവ അരുളിച്ചെയ്യുന്നു എന്നു പറഞ്ഞു. ആര് പട തുടങ്ങേണം എന്നു ചോദിച്ചതിന്നുനീ തന്നേ എന്നു അവന് ഉത്തരം പറഞ്ഞു.

14. Ahab said, 'By whom?' So he told him, 'The Lord says, 'By the young servants of the leaders of the lands you rule.' ' Then Ahab said, 'Who will start the battle?' And he answered, 'You.'

15. അവന് ദേശാധിപതികളുടെ ബാല്യക്കാരെ എണ്ണി നോക്കി; അവര് ഇരുനൂറ്റിമുപ്പത്തിരണ്ടുപേരായിരുന്നു. അവരുടെശേഷം അവന് യിസ്രായേല്മക്കളുടെ പടജ്ജനത്തെയൊക്കെയും എണ്ണി ഏഴായിരം പേര് എന്നു കണ്ടു.

15. Then Ahab called together the young servants of the leaders of the nations, 232 men. And he called together all the people of Israel, 7,000 men.

16. അവര് ഉച്ചസമയത്തു പുറപ്പെട്ടു; എന്നാല് ബെന് -ഹദദ് തനിക്കു തുണയായിരുന്ന മുപ്പത്തിരണ്ടു രാജാക്കന്മാരോടുകൂടെ മണിപ്പന്തലില് കുടിച്ചുമത്തനായിരുന്നു.

16. They went out at noon, while Ben-hadad was drinking himself drunk in the tents with the thirty-two kings who helped him.

17. ദേശാധിപതികളുടെ ബാല്യക്കാര് ആദ്യം പുറപ്പെട്ടു; ബെന് -ഹദദ് ആളയച്ചു അന്വേഷിച്ചാറെ ശമര്യയില് നിന്നു ആളുകള് വരുന്നുണ്ടെന്നു അറിവുകിട്ടി.

17. The young servants of the leaders of the lands went out first. Ben-hadad sent men out to get news, and they told him, 'Men have come out from Samaria.'

18. അപ്പോള് അവന് അവര് സമാധാനത്തിന്നു വരുന്നെങ്കിലും അവരെ ജീവനോടെ പിടിപ്പിന് ; അവര് യുദ്ധത്തിന്നു വരുന്നെങ്കിലും അവരെ ജീവനോടെ പിടിപ്പിന് എന്നു കല്പിച്ചു.

18. Then he said, 'If they have come out for peace or for war, take them alive.'

19. പട്ടണത്തില്നിന്നു പുറപ്പെട്ടുവന്നതോ, ദേശാധിപതികളുടെ ബാല്യക്കാരും അവരെ തുടര്ന്നുപോന്ന സൈന്യവും ആയിരുന്നു.

19. So the young servants of the leaders of the lands went out from the city, and the army which followed them.

20. അവര് ഔരോരുത്തന് താന്താന്റെ നേരെ വരുന്നവനെ കൊന്നു; അരാമ്യര് ഔടിപ്പോയി; യിസ്രായേല് അവരെ പിന്തുടര്ന്നു; അരാം രാജാവായ ബെന് -ഹദദ് കുതിരപ്പുറത്തു കയറി കുതിരച്ചേവകരോടുകൂടെ ചാടിപ്പോയി.

20. Each one killed his man. The Syrians ran away, and Israel went after them. And Ben-hadad king of Syria got away on a horse with horsemen.

21. പിന്നെ യിസ്രായേല്രാജാവു പുറപ്പെട്ടു കുതിരകളെയും രഥങ്ങളെയും പിടിച്ചു; അരാമ്യരെ കഠിനമായി തോല്പിച്ചുകളഞ്ഞു.

21. The king of Israel went out and destroyed the horses and warwagons. He killed many of the Syrians.

22. അതിന്റെ ശേഷം ആ പ്രവാചകന് യിസ്രായേല് രാജാവിന്റെ അടുക്കല് ചെന്നു അവനോടുധൈര്യപ്പെട്ടു ചെന്നു നീ ചെയ്യുന്നതു കരുതിക്കൊള്ക; ഇനിയത്തെ ആണ്ടില് അരാംരാജാവു നിന്റെ നേരെ പുറപ്പെട്ടുവരും എന്നു പറഞ്ഞു.

22. Then the man who spoke for God came to the king of Israel, and said to him, 'Go and make yourself strong. Look and see what you have to do. For the first of next year the king of Syria will come to fight against you.'

23. അരാംരാജാവിനോടു അവന്റെ ഭൃത്യന്മാര് പറഞ്ഞതുഅവരുടെ ദേവന്മാര് പര്വ്വതദേവന്മാരാകുന്നു. അതുകൊണ്ടത്രെ അവര് നമ്മെ തോല്പിച്ചതു; സമഭൂമിയില്വെച്ചു അവരോടു യുദ്ധം ചെയ്താല് നാം അവരെ തോല്പിക്കും.

23. Now the servants of the king of Syria said to him, 'Israel's gods are gods of the mountains. So they were stronger than we. But let us fight against them in the plain, and for sure we will be stronger than they.

24. അതുകൊണ്ടു നീ ഒരു കാര്യം ചെയ്യേണംആ രാജാക്കന്മാരെ അവനവന്റെ സ്ഥാനത്തുനിന്നു മാറ്റി അവര്ക്കും പകരം ദേശാധിപതിമാരെ നിയമിക്കേണം.

24. And do this. Take each of the kings from his place, and put captains in their places.

25. പിന്നെ നിനക്കു നഷ്ടമായ്പോയ സൈന്യത്തിന്നു സമമായോരു സൈന്യത്തെയും കുതിരപ്പടെക്കു സമമായ കുതിരപ്പടയെയും രഥങ്ങള്ക്കു സമമായ രഥങ്ങളെയും ഒരുക്കിക്കൊള്ക; എന്നിട്ടു നാം സമഭൂമിയില്വെച്ചു അവരോടു യുദ്ധം ചെയ്ക; നാം അവരെ തോല്പിക്കും നിശ്ചയം. അവന് അവരുടെ വാക്കു കേട്ടു അങ്ങനെ തന്നേ ചെയ്തു.

25. Gather together an army like the army you lost, horse for horse, and war-wagon for war-wagon. Then we will fight against Israel in the plain. For sure we will be stronger than they.' And Ben-hadad listened to them and did so.

26. പിറ്റെ ആണ്ടില് ബെന് -ഹദദ് അരാമ്യരെ എണ്ണിനോക്കി യിസ്രായേലിനോടു യുദ്ധംചെയ്വാന് അഫേക്കിന്നു പുറപ്പെട്ടുവന്നു.

26. When the new year came, Benhadad called together the Syrians and went up to Aphek to fight against Israel.

27. യിസ്രായേല്യരെയും എണ്ണിനോക്കി; അവര് ഭക്ഷണപദാര്ത്ഥങ്ങള് എടുത്തു അവരുടെ നേരെ പുറപ്പെട്ടു; യിസ്രായേല്യര് ആട്ടിന് കുട്ടികളുടെ രണ്ടു ചെറിയ കൂട്ടംപോലെ അവരുടെ നേരെ പാളയം ഇറങ്ങി; അരാമ്യരോ ദേശത്തു നിറഞ്ഞിരുന്നു.

27. The people of Israel were called together and given what they needed, and went to meet them. The people of Israel gathered in front of them like two little flocks of goats. But the Syrians filled the country.

28. ഒരു ദൈവപുരുഷന് അടുത്തുവന്നു യിസ്രായേല് രാജാവിനോടുയഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നുയഹോവ പര്വ്വതദേവനാകുന്നു; താഴ്വരദേവനല്ല എന്നു അരാമ്യര് പറകകൊണ്ടു ഞാന് ഈ മഹാസംഘത്തെ ഒക്കെയും നിന്റെ കയ്യില് ഏല്പിക്കും; ഞാന് യഹോവ തന്നേ എന്നു നിങ്ങള് അറിയും എന്നു പറഞ്ഞു.

28. Then a man who spoke for God came to the king of Israel and said, 'This is what the Lord says. 'The Syrians have said, 'The Lord is a god of the mountains, but He is not a god of the valleys.' So I will give all these many people to you. Then you will know that I am the Lord.' '

29. എന്നാല് അവര് അവരുടെ നേരെ ഏഴുദിവസം പാളയം ഇറങ്ങിയിരുന്നു; ഏഴാം ദിവസം പടയുണ്ടായി; യിസ്രായേല്യര് അരാമ്യരില് ഒരു ലക്ഷം കാലാളുകളെ ഒരു ദിവസം തന്നേ കൊന്നു.

29. So they stayed beside each other for seven days. On the seventh day the battle was fought. And the people of Israel killed 100,000 Syrian foot soldiers in one day.

30. ശേഷിച്ചവര് അഫേക് പട്ടണത്തിലേക്കു ഔടിപ്പോയി; ശേഷിച്ചിരുന്ന ഇരുപത്തേഴായിരം പേരുടെമേല് പട്ടണമതില് വീണു. ബെന് -ഹദദും ഔടി പട്ടണത്തിന്നകത്തു കടന്നു ഒരു ഉള്ളറയില് ഒളിച്ചു.

30. But the rest ran away into the city of Aphek. And the wall fell on 27,000 men who were left. Ben-hadad ran away and came to a room in the city.

31. അവന്റെ ഭൃത്യന്മാര് അവനോടുയിസ്രായേല് ഗൃഹത്തിലെ രാജാക്കന്മാര് ദയയുള്ള രാജാക്കന്മാര് എന്നു ഞങ്ങള് കേട്ടിട്ടുണ്ടു; ഞങ്ങള് അരെക്കു രട്ടും തലയില് കയറും കെട്ടി യിസ്രായേല്രാജാവിന്റെ അടുക്കല് ചെല്ലട്ടെ; പക്ഷേ അവന് നിന്നെ ജീവനോടു രക്ഷിക്കും എന്നു പറഞ്ഞു.

31. His servants said to him, 'Now see, we have heard that the kings of the family of Israel are kings who show kindness. Let us dress in cloth made from hair and put ropes on our heads, and go out to the king of Israel. It might be that he will save your life.'

32. അങ്ങനെ അവര് അരെക്കു രട്ടും തലയില് കയറും കെട്ടി യിസ്രായേല്രാജാവിന്റെ അടുക്കല് ചെന്നുഎന്റെ ജീവനെ രക്ഷിക്കേണമേ എന്നു നിന്റെ ദാസനായ ബെന് -ഹദദ് അപേക്ഷിക്കുന്നു എന്നു പറഞ്ഞു. അതിന്നു അവന് അവന് ജീവനോടെ ഇരിക്കുന്നുവോ? അവന് എന്റെ സഹോദരന് തന്നേ എന്നു പറഞ്ഞു.

32. So they dressed in cloth made from hair and put ropes on their heads, and went to the king of Israel. They said to him, 'Your servant Ben-hadad says, 'I beg you, let me live.' ' Ahab said, 'Is he still alive? He is my brother.'

33. ആ പുരുഷന്മാര് അതു ശുഭല്കഷണം എന്നു ധരിച്ചു ബദ്ധപ്പെട്ടു അവന്റെ വാക്കു പിടിച്ചുഅതേ, നിന്റെ സഹോദരന് ബെന് -ഹദദ് എന്നു പറഞ്ഞു. അതിന്നു അവന് നിങ്ങള് ചെന്നു അവനെ കൂട്ടിക്കൊണ്ടുവരുവിന് എന്നു പറഞ്ഞു. ബെന് -ഹദദ് അവന്റെ അടുക്കല് പുറത്തേക്കു വന്നു; അവന് അവനെ രഥത്തില് കയറ്റി.

33. Now the men were watching for something special to happen. They were quick to catch his word, and said, 'Yes, your brother Ben-hadad.' Then Ahab said, 'Go and bring him.' So Ben-hadad came out to him, and Ahab took him up into the war-wagon.

34. അവന് അവനോടുഎന്റെ അപ്പന് നിന്റെ അപ്പനോടു പിടിച്ചടക്കിയ പട്ടണങ്ങളെ ഞാന് മടക്കിത്തരാം; എന്റെ അപ്പന് ശമര്യയില് ഉണ്ടാക്കിയതു പോലെ നീ ദമ്മേശെക്കില് നിനക്കു തെരുവീഥികളെ ഉണ്ടാക്കിക്കൊള്ക എന്നു പറഞ്ഞു. അതിന്നു ആഹാബ്ഈ ഉടമ്പടിയിന്മേല് ഞാന് നിന്നെ വിട്ടയക്കാം എന്നു പറഞ്ഞു. അങ്ങനെ അവന് അവനോടു ഉടമ്പടി ചെയ്തു അവനെ വിട്ടയച്ചു.

34. Ben-hadad said to him, 'I will return to you the cities which my father took from your father. And you will make streets for yourself in Damascus, as my father made in Samaria.' Ahab said, 'I will let you go with this agreement.' So he made an agreement with him and let him go.

35. എന്നാല് പ്രവാചകശിഷ്യന്മാരില് ഒരുത്തന് യഹോവയുടെ കല്പനപ്രകാരം തന്റെ ചങ്ങാതിയോടുഎന്നെ അടിക്കേണമേ എന്നു പറഞ്ഞു. എന്നാല് അവന്നു അവനെ അടിപ്പാന് മനസ്സായില്ല.

35. Now a certain son of the men who spoke for God said to another by the word of the Lord, 'Hit me.' But the man would not hit him.

36. അവന് അവനോടുനീ യഹോവയുടെ വാക്കു അനുസരിക്കായ്കകൊണ്ടു നീ എന്നെ വിട്ടു പുറപ്പെട്ട ഉടനെ ഒരു സിംഹം നിന്നെ കൊല്ലും എന്നു പറഞ്ഞു. അവന് അവനെ വിട്ടു പുറപ്പെട്ട ഉടനെ ഒരു സിംഹം അവനെ കണ്ടു കൊന്നുകളഞ്ഞു.

36. Then he said to him, 'Because you have not listened to the voice of the Lord, as soon as you have left me, a lion will kill you.' And as soon as he had left him, a lion found him and killed him.

37. പിന്നെ അവന് മറ്റൊരുത്തനെ കണ്ടുഎന്നെ അടിക്കേണമേ എന്നു പറഞ്ഞു. അവന് അവനെ അടിച്ചു മുറിവേല്പിച്ചു.

37. Then he found another man and said, 'Hit me.' And the man hit him, and hurt him.

38. പ്രവാചകന് ചെന്നു വഴിയില് രാജാവിനെ കാത്തിരുന്നു; അവന് തലപ്പാവു കണ്ണുവരെ താഴ്ത്തിക്കെട്ടി വേഷംമാറിനിന്നു.

38. So the man of God left, and waited for the king by the way. He tied a cloth over his eyes so no one would know him.

39. രാജാവു കടന്നു പോകുമ്പോള് അവന് രാജാവിനോടു വിളിച്ചുപറഞ്ഞതുഅടിയന് പടയുടെ നടുവില് ചെന്നിരുന്നു; അപ്പോള് ഇതാ, ഒരുത്തന് തിരിഞ്ഞു എന്റെ അടുക്കല് ഒരാളെ കൊണ്ടുവന്നുഇവനെ സൂക്ഷിക്കേണം; ഇവനെ കാണാതെപോയാല് നിന്റെ ജീവന് അവന്റെ ജീവന്നു പകരം ഇരിക്കും; അല്ലെങ്കില് നീ ഒരു താലന്ത് വെള്ളി തൂക്കി തരേണ്ടിവരും എന്നു പറഞ്ഞു.

39. As the king passed by, he cried to the king and said, 'Your servant went out to the battle. A soldier turned and brought a man to me, and said, 'Keep this man. If he is missing for any reason, you will pay for his life with your own. Or else you must pay a man's weight in silver.'

40. എന്നാല് അടിയന് അങ്ങുമിങ്ങും ബദ്ധപ്പാടായിരിക്കുമ്പോള് അവനെ കാണാതെപോയി. അതിന്നു യിസ്രായേല്രാജാവു അവനോടുനിന്റെ വിധി അങ്ങനെ തന്നേ ആയിരിക്കട്ടെ; നീ തന്നേ തീര്ച്ചയാക്കിയല്ലോ എന്നു പറഞ്ഞു.

40. But while your servant was doing things here and there, the man got away.' The king of Israel said to him, 'So you must be punished. You yourself have decided it.'

41. തല്ക്ഷണം അവന് കണ്ണിന്മേല് നിന്നു തലപ്പാവു നീക്കി; അപ്പോള് അവന് ഒരു പ്രവാചകനെന്നു യിസ്രായേല്രാജാവു അറിഞ്ഞു.

41. In a hurry the man took the cloth away from his eyes. And the king of Israel saw that he was one of the men who speak for God.

42. അവന് അവനോടുയഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നുനാശത്തിന്നായിട്ടു ഞാന് നിയമിച്ച ആളെ നീ വിട്ടയച്ചുകളകകൊണ്ടു നിന്റെ ജീവന് അവന്റെ ജീവന്നും നിന്റെ ജനം അവന്റെ ജനത്തിന്നും പകരമായിരിക്കും എന്നു പറഞ്ഞു.

42. The man said to him, 'This is what the Lord says. 'You have let the man go whom I had given to be destroyed. So you will pay for his life with your own. And your people will pay for his people.' '

43. അതുകൊണ്ടു യിസ്രായേല്രാജാവു വ്യസനവും നീരസവും ഉള്ളവനായി അരമനയിലേക്കു പുറപ്പെട്ടു ശമര്യയില് എത്തി.

43. So the king of Israel went home sad and angry, and came to Samaria.



Shortcut Links
1 രാജാക്കന്മാർ - 1 Kings : 1 | 2 | 3 | 4 | 5 | 6 | 7 | 8 | 9 | 10 | 11 | 12 | 13 | 14 | 15 | 16 | 17 | 18 | 19 | 20 | 21 | 22 |
ഉല്പത്തി - Genesis | പുറപ്പാടു് - Exodus | ലേവ്യപുസ്തകം - Leviticus | സംഖ്യാപുസ്തകം - Numbers | ആവർത്തനം - Deuteronomy | യോശുവ - Joshua | ന്യായാധിപന്മാർ - Judges | രൂത്ത് - Ruth | 1 ശമൂവേൽ - 1 Samuel | 2 ശമൂവേൽ - 2 Samuel | 1 രാജാക്കന്മാർ - 1 Kings | 2 രാജാക്കന്മാർ - 2 Kings | 1 ദിനവൃത്താന്തം - 1 Chronicles | 2 ദിനവൃത്താന്തം - 2 Chronicles | എസ്രാ - Ezra | നെഹെമ്യാവു - Nehemiah | എസ്ഥേർ - Esther | ഇയ്യോബ് - Job | സങ്കീർത്തനങ്ങൾ - Psalms | സദൃശ്യവാക്യങ്ങൾ - Proverbs | സഭാപ്രസംഗി - Ecclesiastes | ഉത്തമ ഗീതം ഉത്തമഗീതം - Song of Songs | യെശയ്യാ - Isaiah | യിരേമ്യാവു - Jeremiah | വിലാപങ്ങൾ - Lamentations | യേഹേസ്കേൽ - Ezekiel | ദാനീയേൽ - Daniel | ഹോശേയ - Hosea | യോവേൽ - Joel | ആമോസ് - Amos | ഓബദ്യാവു - Obadiah | യോനാ - Jonah | മീഖാ - Micah | നഹൂം - Nahum | ഹബക്കൂക്‍ - Habakkuk | സെഫന്യാവു - Zephaniah | ഹഗ്ഗായി - Haggai | സെഖർയ്യാവു - Zechariah | മലാഖി - Malachi | മത്തായി - Matthew | മർക്കൊസ് - Mark | ലൂക്കോസ് - Luke | യോഹന്നാൻ - John | പ്രവൃത്തികൾ അപ്പ. പ്രവര്‍ത്തനങ്ങള്‍ - Acts | റോമർ - Romans | 1 കൊരിന്ത്യർ - 1 Corinthians | 2 കൊരിന്ത്യർ - 2 Corinthians | ഗലാത്യർ ഗലാത്തിയാ - Galatians | എഫെസ്യർ എഫേസോസ് - Ephesians | ഫിലിപ്പിയർ ഫിലിപ്പി - Philippians | കൊലൊസ്സ്യർ കൊളോസോസ് - Colossians | 1 തെസ്സലൊനീക്യർ - 1 Thessalonians | 2 തെസ്സലൊനീക്യർ - 2 Thessalonians | 1 തിമൊഥെയൊസ് - 1 Timothy | 2 തിമൊഥെയൊസ് - 2 Timothy | തീത്തൊസ് - Titus | ഫിലേമോൻ - Philemon | എബ്രായർ - Hebrews | യാക്കോബ് - James | 1 പത്രൊസ് - 1 Peter | 2 പത്രൊസ് - 2 Peter | 1 യോഹന്നാൻ - 1 John | 2 യോഹന്നാൻ - 2 John | 3 യോഹന്നാൻ - 3 John | യൂദാ യുദാസ് - Jude | വെളിപ്പാടു വെളിപാട് - Revelation |

Explore Parallel Bibles
21st Century KJV | A Conservative Version | American King James Version (1999) | American Standard Version (1901) | Amplified Bible (1965) | Apostles' Bible Complete (2004) | Bengali Bible | Bible in Basic English (1964) | Bishop's Bible | Complementary English Version (1995) | Coverdale Bible (1535) | Easy to Read Revised Version (2005) | English Jubilee 2000 Bible (2000) | English Lo Parishuddha Grandham | English Standard Version (2001) | Geneva Bible (1599) | Hebrew Names Version | malayalam Bible | Holman Christian Standard Bible (2004) | Holy Bible Revised Version (1885) | Kannada Bible | King James Version (1769) | Literal Translation of Holy Bible (2000) | Malayalam Bible | Modern King James Version (1962) | New American Bible | New American Standard Bible (1995) | New Century Version (1991) | New English Translation (2005) | New International Reader's Version (1998) | New International Version (1984) (US) | New International Version (UK) | New King James Version (1982) | New Life Version (1969) | New Living Translation (1996) | New Revised Standard Version (1989) | Restored Name KJV | Revised Standard Version (1952) | Revised Version (1881-1885) | Revised Webster Update (1995) | Rotherhams Emphasized Bible (1902) | Malayalam Bible | Telugu Bible (BSI) | Telugu Bible (WBTC) | The Complete Jewish Bible (1998) | The Darby Bible (1890) | The Douay-Rheims American Bible (1899) | The Message Bible (2002) | The New Jerusalem Bible | The Webster Bible (1833) | Third Millennium Bible (1998) | Today's English Version (Good News Bible) (1992) | Today's New International Version (2005) | Tyndale Bible (1534) | Tyndale-Rogers-Coverdale-Cranmer Bible (1537) | Updated Bible (2006) | Voice In Wilderness (2006) | World English Bible | Wycliffe Bible (1395) | Young's Literal Translation (1898) | Malayalam Bible Commentary |