Turn Off
21st Century KJV
A Conservative Version
American King James Version (1999)
American Standard Version (1901)
Amplified Bible (1965)
Apostles' Bible Complete (2004)
Bengali Bible
Bible in Basic English (1964)
Bishop's Bible
Complementary English Version (1995)
Coverdale Bible (1535)
Easy to Read Revised Version (2005)
English Jubilee 2000 Bible (2000)
English Lo Parishuddha Grandham
English Standard Version (2001)
Geneva Bible (1599)
Hebrew Names Version
Hindi Bible
Holman Christian Standard Bible (2004)
Holy Bible Revised Version (1885)
Kannada Bible
King James Version (1769)
Literal Translation of Holy Bible (2000)
Malayalam Bible
Modern King James Version (1962)
New American Bible
New American Standard Bible (1995)
New Century Version (1991)
New English Translation (2005)
New International Reader's Version (1998)
New International Version (1984) (US)
New International Version (UK)
New King James Version (1982)
New Life Version (1969)
New Living Translation (1996)
New Revised Standard Version (1989)
Restored Name KJV
Revised Standard Version (1952)
Revised Version (1881-1885)
Revised Webster Update (1995)
Rotherhams Emphasized Bible (1902)
Tamil Bible
Telugu Bible (BSI)
Telugu Bible (WBTC)
The Complete Jewish Bible (1998)
The Darby Bible (1890)
The Douay-Rheims American Bible (1899)
The Message Bible (2002)
The New Jerusalem Bible
The Webster Bible (1833)
Third Millennium Bible (1998)
Today's English Version (Good News Bible) (1992)
Today's New International Version (2005)
Tyndale Bible (1534)
Tyndale-Rogers-Coverdale-Cranmer Bible (1537)
Updated Bible (2006)
Voice In Wilderness (2006)
World English Bible
Wycliffe Bible (1395)
Young's Literal Translation (1898)
Cross Reference Bible
1. അതിന്റെ ശേഷം സംഭവിച്ചതുയിസ്രെയേല്യനായ നാബോത്തിന്നു യിസ്രെയേലില് ശമര്യരാജാവായ ആഹാബിന്റെ അരമനയുടെ സമീപത്തു ഒരു മുന്തിരിത്തോട്ടം ഉണ്ടായിരുന്നു.
1. After these thinges, it chaunced, that Naboth the Iezraelite had a vineyard in Iezrahel, hard by the palace of Ahab king of Samaria.
2. ആഹാബ് നാബോത്തിനോടുനിന്റെ മുന്തിരിത്തോട്ടം എനിക്കു ചീരത്തോട്ടം ആക്കുവാന് തരേണം; അതു എന്റെ അരമനെക്കു സമീപമല്ലോ. അതിന്നു പകരം ഞാന് അതിനെക്കാള് വിശേഷമായോരു മുന്തിരിത്തോട്ടം നിനക്കു തരാം; അല്ല, നിനക്കു സമ്മതമെങ്കില് ഞാന് അതിന്റെ വില നിനക്കു പണമായിട്ടു തരാം എന്നു പറഞ്ഞു.
2. And Ahab spake vnto Naboth, saying: Geue me thy vineyarde, that I may make me a garde of hearbes thereof, because it lyeth so nye my house, and I wil geue thee for it a better vineyarde then it is: or rather if it please thee, I will geue thee the worth of it in money.
3. നാബോത്ത് ആഹാബിനോടുഞാന് എന്റെ പിതാക്കന്മാരുടെ അവകാശം നിനക്കു തരുവാന് യഹോവ സംഗതിവരുത്തരുതേ എന്നു പറഞ്ഞു.
3. And Naboth sayd to Ahab: The Lord forbid that from me, that I should geue the inheritauce of my fathers vnto thee.
4. യിസ്രെയേല്യനായ നാബോത്ത്എന്റെ പിതാക്കന്മാരുടെ അവകാശം ഞാന് നിനക്കു തരികയില്ല എന്നു തന്നോടു പറഞ്ഞ വാക്കുനിമിത്തം ആഹാബ് വ്യസനവും നീരസവും പൂണ്ടു തന്റെ അരമനയിലേക്കു ചെന്നു; ഭക്ഷണം ഒന്നും കഴിക്കാതെ കട്ടിലിന്മേല് മുഖം തിരിച്ചു കിടന്നു.
4. And Ahab came into the house heauy and euyll apayde because of the worde whiche Naboth the Iesraelite had spoken to him, for he had sayde: I will not geue thee the inheritaunce of my fathers. And he layde him downe vpon his bed, and turned away his face, and woulde eate no bread.
5. അപ്പോള് അവന്റെ ഭാര്യ ഈസേബെല് അവന്റെ അടുക്കല് വന്നുഭക്ഷണം ഒന്നും കഴിക്കാതെ ഇത്ര വ്യസനിച്ചിരിക്കുന്നതു എന്തു എന്നു അവനോടു ചോദിച്ചു.
5. But Iezabel his wyfe came to him, and sayde vnto him: Why is thy spirite so wayward that thou eatest no bread?
6. അവന് അവളോടുഞാന് യിസ്രെയേല്യനായ നാബോത്തിനോടുനിന്റെ മുന്തിരിത്തോട്ടം എനിക്കു വിലെക്കു തരേണം; അല്ല, നിനക്കു സമ്മതമെങ്കില് അതിന്നു പകരം വേറെ മുന്തിരത്തോട്ടം ഞാന് നിനക്കു തരാമെന്നു പറഞ്ഞു; എന്നാല് അവന് ഞാന് എന്റെ മുന്തിരിത്തോട്ടം നിനക്കു തരികയില്ല എന്നു പറഞ്ഞതുകൊണ്ടത്രേ എന്നു പറഞ്ഞു.
6. And he sayd vnto her: For I spake vnto Naboth the Iezraelite, and said vnto him, Geue me thy vineyarde for money: Or els if it please thee, I will geue thee [another] vineyarde for it. And he aunswered: I will not geue thee my vineyarde.
7. അവന്റെ ഭാര്യ ഈസേബെല് അവനോടുനീ ഇന്നു യിസ്രായേലില് രാജ്യഭാരം വഹിക്കുന്നുവോ? എഴുന്നേറ്റു ഭക്ഷണം കഴിക്ക; നിന്റെ മനസ്സു തെളിയട്ടെ; യിസ്രെയേല്യനായ നാബോത്തിന്റെ മുന്തിരിത്തോട്ടം ഞാന് നിനക്കു തരും എന്നു പറഞ്ഞു.
7. And Iezabel his wyfe sayde vnto him: Doest thou nowe gouerne the kingdome of Israel? vp, and eate bread, and set thyne heart at rest: I wil geue thee ye vineyarde of Naboth the Iezraelite.
8. അങ്ങനെ അവള് ആഹാബിന്റെ പേര്വെച്ചു എഴുത്തു എഴുതി അവന്റെ മുദ്രകൊണ്ടു മുദ്രയിട്ടു; എഴുത്തു നാബോത്തിന്റെ പട്ടണത്തില് പാര്ക്കുംന്ന മൂപ്പന്മാര്ക്കും പ്രധാനികള്ക്കും അയച്ചു.
8. And so she wrote a letter in Ahabs name, and sealed it with his seale, and sent the letter vnto the elders, and to the nobles that were in his citie dwelling with Naboth.
9. എഴുത്തില് അവള് എഴുതിയിരുന്നതെന്തെന്നാല്നിങ്ങള് ഒരു ഉപവാസം പ്രസിദ്ധമാക്കി നാബോത്തിനെ ജനത്തിന്റെ ഇടയില് പ്രധാനസ്ഥലം കൊടുത്തു ഇരുത്തുവിന് .
9. And she wrote in the letter, saying: Proclayme a fast, and set Naboth on hye among the people:
10. നീചന്മാരായ രണ്ടാളുകളെ അവന്നെതിരെ നിര്ത്തിഅവന് ദൈവത്തെയും രാജാവിനെയും ദുഷിച്ചു എന്നു അവന്നു വിരോധമായി സാക്ഷ്യം പറയിപ്പിന് ; പിന്നെ നിങ്ങള് അവനെ പുറത്തു കൊണ്ടുചെന്നു കല്ലെറിഞ്ഞുകൊല്ലേണം.
10. And set two vnthriftes before him, to beare witnesse against him, saying, Thou dyddest blaspheme God and the king: And then carie him out, and stone him to death.
11. അവന്റെ പട്ടണത്തില് പാര്ക്കുംന്ന മൂപ്പന്മാരും പ്രധാനികളുമായ പൌരന്മാര് ഈസേബെല് പറഞ്ഞയച്ചതു പോലെയും അവള് കൊടുത്തയച്ച എഴുത്തില് എഴുതിയിരുന്നതുപോലെയും ചെയ്തു.
11. And the men of his citie, euen the elders and gouernours whiche dwelt in his citie, dyd as Iezabel had sent vnto them, and as it was written in the letter whiche she had sent vnto them.
12. അവര് ഉപവാസം പ്രസിദ്ധംചെയ്തു, നാബോത്തിനെ ജനത്തിന്റെ ഇടയില് പ്രധാനസ്ഥലത്തിരുത്തി.
12. They proclaymed a fast, and set Naboth among the chiefe of the people.
13. നീചന്മാരായ രണ്ടു ആളുകള് വന്നു അവന്റെ നേരെ ഇരുന്നു; നാബോത്ത് ദൈവത്തേയും രാജാവിനെയും ദുഷിച്ചു എന്നു ആ നീചന്മാര് ജനത്തിന്റെ മുമ്പില് അവന്നു വിരോധമായി, നാബോത്തിന്നു വിരോധമായി തന്നേ, സാക്ഷ്യം പറഞ്ഞു. അവര് അവനെ പട്ടണത്തിന്നു പുറത്തു കൊണ്ടു പോയി കല്ലെറിഞ്ഞു കൊന്നുകളഞ്ഞു.
13. And there came in two men the children of Belial, and sate before him: And the [two] vnthriftie persons witnessed against Naboth in the presence of the people, saying: Naboth dyd blaspheme God and the king. And they caried him out of the citie, & stoned him with stones, that he died.
14. നാബോത്ത് കല്ലേറുകൊണ്ടു മരിച്ചു എന്നു അവര് ഈസേബെലിന്നു വര്ത്തമാനം പറഞ്ഞയച്ചു.
14. And then they sent to Iezabel, saying: Naboth is stoned to death.
15. നാബോത്ത് കല്ലേറുകൊണ്ടു മരിച്ചു എന്നു ഈസേബെല് കേട്ടപ്പോള് അവള് ആഹാബിനോടുനീ എഴുന്നേറ്റു നിനക്കു വിലെക്കു തരുവാന് മനസ്സില്ലാത്ത യിസ്രെയേല്യനായ നാബോത്തിന്റെ മുന്തിരിത്തോട്ടം കൈവശമാക്കിക്കൊള്ക; നാബോത്ത് ജീവനോടെയില്ല; മരിച്ചുപോയി എന്നു പറഞ്ഞു.
15. And it fortuned, when Iezabel hearde that Naboth was stoned to death, she sayde to Ahab: Up, and take possession of the vineyarde of Naboth the Iezraelite, whiche he denied to geue for money: for Naboth is not alyue, but dead.
16. നാബോത്ത് മരിച്ചു എന്നു കേട്ടപ്പോള് ആഹാബ് എഴുന്നേറ്റു യിസ്രെയേല്യനായ നാബോത്തിന്റെ മുന്തിരിത്തോട്ടം കൈവശമാക്കുവാന് അവിടേക്കു പോയി.
16. And when Ahab hearde that Naboth was dead, he stoode vp to go downe to the vineyarde of Naboth the Iezraelite, and to take possession of it.
17. എന്നാല് യഹോവയുടെ അരുളപ്പാടു തിശ്ബ്യനായ ഏലീയാവിന്നുണ്ടായതെന്തെന്നാല്
17. And the worde of the Lorde came vnto Elias the Thesbite, saying:
18. നീ എഴുന്നേറ്റു ശമര്യയിലെ യിസ്രായേല്രാജാവായ ആഹാബിനെ എതിരേല്പാന് ചെല്ലുക; ഇതാ, അവന് നാബോത്തിന്റെ മുന്തിരിത്തോട്ടം കൈവശമാക്കുവാന് അവിടേക്കു പോയിരിക്കുന്നു.
18. Up, and go downe to meete Ahab king of Israel, whiche is in Samaria: Beholde he is in the vineyarde of Naboth, whyther he is gone downe to possesse it.
19. നീ അവനോടുനീ കുലചെയ്കയും കൈവശമാക്കുകയും ചെയ്തുവോ എന്നു യഹോവ ചോദിക്കന്നു. നായ്ക്കള് നാബോത്തിന്റെ രക്തം നക്കിയ സ്ഥലത്തു വെച്ചു തന്നേ നിന്റെ രക്തവും നക്കിക്കളയും എന്നു യഹോവ കല്പിക്കുന്നു എന്നു നീ അവനോടു പറക.
19. And therfore shalt thou say vnto him, thus sayth the Lorde: Hast thou killed & also gotten possession? And thou shalt speake vnto him, saying, thus sayth the Lord: In the place were dogges licked the blood of Naboth, shall dogges licke euen thy blood also.
20. ആഹാബ് ഏലീയാവോടുഎന്റെ ശത്രുവേ, നീ എന്നെ കണ്ടെത്തിയോ എന്നു പറഞ്ഞു. അതിന്നു അവന് പറഞ്ഞതെന്തെന്നാല്അതേ, ഞാന് കണ്ടെത്തി. യഹോവേക്കു അനിഷ്ടമായുള്ളതു ചെയ്വാന് നീ നിന്നെ വിറ്റുകളഞ്ഞതുകൊണ്ടു
20. And Ahab sayde to Elias: Hast thou founde me, O thou myne enemie? He aunswered: I haue founde thee, for thou hast sold thy selfe to worke wickednesse in the sight of the Lorde.
21. ഞാന് നിന്റെ മേല് അനര്ത്ഥം വരുത്തും; നിന്നെ അശേഷം നിര്മ്മൂലമാക്കി യിസ്രായേലില് അഹാബിന്നുള്ള സ്വതന്ത്രനും അസ്വതന്ത്രനുമായ പുരുഷപ്രജയെ ഒക്കെയും ഞാന് നിഗ്രഹിച്ചുകളയും.
21. Behold, I will bring euyll vpon thee, & wil make cleane riddaunce of thy posteritie, and wil destroy fro Ahab, [euen] him that maketh water against the wal, and him that is shut vp, & left behind in Israel.
22. നീ എന്നെ കോപിപ്പിക്കയും യിസ്രായേലിനെക്കൊണ്ടു പാപം ചെയ്യിക്കയും ചെയ്തതുകൊണ്ടു ഞാന് നിന്റെ ഗൃഹത്തെ നെബാത്തിന്റെ മകനായ യൊരോബെയാമിന്റെ ഗൃഹത്തെപ്പോലെയും അഹീയാവിന്റെ മകനായ ബയെശയുടെ ഗൃഹത്തെപ്പോലെയും ആക്കും.
22. And will make thyne house lyke the house of Ieroboam the sonne of Nabat, & lyke the house of Baasa the sonne of Ahia, for the prouocation wherwith thou hast prouoked, and made Israel to synne.
23. ഈസേബെലിനെക്കുറിച്ചു യഹോവ അരുളിച്ചെയ്തതുനായ്ക്കള് ഈസേബെലിനെ യിസ്രെയേലിന്റെ മതിലരികെവെച്ചു തിന്നുകളയും.
23. And of Iezabel spake the Lord, saying: The dogges shall eate Iezabel by the wall of Iezrahel,
24. ആഹാബിന്റെ സന്തതിയില് പട്ടണത്തില് വെച്ചു മരിക്കുന്നവനെ നായ്ക്കള് തിന്നും; വയലില്വെച്ചു മരിക്കുന്നവനെ ആകാശത്തിലെ പക്ഷികള് തിന്നും.
24. And he that dieth of Ahab in ye towne, him shall dogges eate: and he that dieth in the fielde, him shal the fowles of the ayre eate.
25. എന്നാല് യഹോവേക്കു അനിഷ്ടമായുള്ളതു ചെയ്വാന് തന്നെത്താന് വിറ്റുകളഞ്ഞ ആഹാബിനെപ്പോലെ ആരും ഉണ്ടായിട്ടില്ല; അവന്റെ ഭാര്യ ഈസേബെല് അവനെ അതിന്നായി ഉത്സാഹിപ്പിച്ചിരുന്നു.
25. But there was none lyke Ahab, which dyd euen sell him selfe to worke wickednesse in the sight of the Lorde, and that because Iezabel his wyfe pricked hym forwarde.
26. യഹോവ യിസ്രായേല്മക്കളുടെ മുമ്പില്നിന്നു നീക്കക്കളഞ്ഞ അമോര്യര് ചെയ്തതുപോലെയൊക്കെയും അവന് വിഗ്രഹങ്ങളെ ചെന്നു സേവിച്ചു മഹാമ്ളേച്ഛത പ്രവര്ത്തിച്ചു.
26. He dyd exceeding abhominablie in folowing foule idols, according to all thinges as dyd the Ammorites whom the Lorde cast out before the children of Israel.
27. ആഹാബ് ആ വാക്കു കേട്ടപ്പോള് വസ്ത്രം കീറി, തന്റെ ദേഹം പറ്റെ രട്ടുടുത്തുകൊണ്ടു ഉപവസിച്ചു, രട്ടില് തന്നേ കിടക്കുകയും സാവധാനമായി നടക്കയും ചെയ്തു.
27. And it fortuned, that whe Ahab heard those wordes, he rent his clothes, and put sackcloth about his flesh, and fasted, and lay in sackcloth & wene bare foote.
28. അപ്പോള് യഹോവയുടെ അരുളപ്പാടു തിശ്ബ്യനായ ഏലീയാവിന്നു ഉണ്ടായി
28. And the worde of the Lorde came to Elia the Thesbyte, saying:
29. ആഹാബ് എന്റെ മുമ്പാകെ തന്നെത്താന് താഴ്ത്തിയതു കണ്ടുവോ? അവന് എന്റെ മുമ്പാകെ തന്നെത്താന് താഴ്ത്തിയതുകൊണ്ടു ഞാന് അവന്റെ ജീവകാലത്തു അനര്ത്ഥം വരുത്താതെ അവന്റെ മകന്റെ കാലത്തു അവന്റെ ഗൃഹത്തിന്നു അനര്ത്ഥം വരുത്തും എന്നു കല്പിച്ചു.
29. Seest thou howe Ahab humbleth him selfe before me? because he so submitteth him selfe before me, I wil not bring that euil in his dayes: but in his sonnes dayes will I bring euyll vpon his house.