2 Kings - 2 രാജാക്കന്മാർ 1 | View All

1. ആഹാബ് മരിച്ചശേഷം മോവാബ്യര് യിസ്രായേലിനോടു മത്സരിച്ചു.

1. Soon after King Ahab of Israel died, the country of Moab rebelled against his son King Ahaziah. One day, Ahaziah fell through the wooden slats around the porch on the flat roof of his palace in Samaria, and he was badly injured. So he sent some messengers to the town of Ekron with orders to ask the god Baalzebub if he would get well.

2. അഹസ്യാവു ശമര്യ്യയിലെ തന്റെ മാളികയുടെ കിളിവാതിലില്കൂടി വീണു ദീനംപിടിച്ചു; അവന് ദൂതന്മാരെ അയച്ചുഈ ദീനം മാറി എനിക്കു സൌഖ്യം വരുമോ എന്നു എക്രോനിലെ ദേവനായ ബാല് സെബൂബിനോടു ചെന്നു ചോദിപ്പിന് എന്നു അവരോടു കല്പിച്ചു.

2. (SEE 1:1)

3. എന്നാല് യഹോവയുടെ ദൂതന് തിശ്ബ്യനായ ഏലീയാവോടു കല്പിച്ചതുനീ എഴുന്നേറ്റു ശമര്യ്യാരാജാവിന്റെ ദൂതന്മാരെ എതിരേറ്റുചെന്നു അവരോടുയിസ്രായേലില് ദൈവം ഇല്ലാഞ്ഞിട്ടോ നിങ്ങള് എക്രോനിലെ ദേവനായ ബാല് സെബൂബിനോടു അരുളപ്പാടു ചോദിപ്പാന് പോകുന്നതു?

3. About the same time, an angel from the LORD sent Elijah the prophet from Tishbe to say to the king's messengers, 'Ahaziah has rejected Israel's own God by sending you to ask Baalzebub about his injury.

4. ഇതുനിമിത്തം നീ കയറിയിരിക്കുന്ന കട്ടിലില്നിന്നു ഇറങ്ങാതെ നിശ്ചയമായി മരിക്കും എന്നു യഹോവ അരുളിച്ചെയ്യുന്നു എന്നു പറക. അങ്ങനെ ഏലീയാവു പോയി.

4. Tell him that because he has done this, he's on his deathbed!' And Elijah did what he was told.

5. ദൂതന്മാര് മടങ്ങിവന്നാറെ അവന് അവരോടുനിങ്ങള് മടങ്ങിവന്നതു എന്തു എന്നു ചോദിച്ചു.

5. When the messengers returned to Ahaziah, he asked, 'Why are you back so soon?'

6. അവര് അവനോടു പറഞ്ഞതുഒരാള് ഞങ്ങളെ എതിരേറ്റുവന്നു ഞങ്ങളോടുനിങ്ങളെ അയച്ചിരിക്കുന്ന രാജാവിന്റെ അടുക്കല് മടങ്ങിച്ചെന്നുയിസ്രായേലില് ദൈവം ഇല്ലാഞ്ഞിട്ടോ നീ എക്രോനിലെ ദേവനായ ബാല്സെബൂബിനോടു അരുളപ്പാടു ചോദിപ്പാന് അയക്കുന്നതു? ഇതുനിമിത്തം നീ കയറിയിരിക്കുന്ന കട്ടിലില്നിന്നു ഇറങ്ങാതെ നിശ്ചയമായി മരിക്കും എന്നു യഹോവ അരുളിച്ചെയ്യുന്നു എന്നു അവനോടു പറവിന് എന്നു പറഞ്ഞു.

6. A man met us along the road with a message for you from the LORD,' they answered. 'The LORD wants to know why you sent us to ask Baalzebub about your injury and why you don't believe there's a God in Israel. The man also told us that the LORD says you're going to die.'

7. അവന് അവരോടുനിങ്ങളെ എതിരേറ്റുവന്നു ഈ വാക്കു നിങ്ങളോടു പറഞ്ഞ ആളുടെ വേഷം എന്തു എന്നു ചോദിച്ചു.

7. What did the man look like?' Ahaziah asked.

8. അവന് രോമവസ്ത്രം ധരിച്ചു അരെക്കു തോല്വാറു കെട്ടിയ ആളായിരുന്നു എന്നു അവര് അവനോടു പറഞ്ഞു. അവന് തിശ്ബ്യനായ ഏലീയാവു തന്നേ എന്നു അവന് പറഞ്ഞു.
മത്തായി 3:4, മർക്കൊസ് 1:6

8. He was hairy and had a leather belt around his waist,' they answered. 'It must be Elijah!' replied Ahaziah.

9. പിന്നെ രാജാവു അമ്പതുപേര്ക്കും അധിപതിയായ ഒരുവനെയും അവന്റെ അമ്പതു ആളെയും അവന്റെ അടുക്കല് അയച്ചു; അവന് അവന്റെ അടുക്കല് ചെന്നു; അവന് ഒരു മലമുകളില് ഇരിക്കയായിരുന്നു; അവന് അവനോടുദൈവപുരുഷാ, ഇറങ്ങിവരുവാന് രാജാവു കല്പിക്കുന്നു എന്നു പറഞ്ഞു.

9. So at once he sent an army officer and fifty soldiers to meet Elijah. Elijah was sitting on top of a hill at the time. The officer went up to him and said, 'Man of God, the king orders you to come down and talk with him.'

10. ഏലീയാവു അമ്പതുപേര്ക്കും അധിപതിയായവനോടുഞാന് ദൈവപുരുഷനെങ്കില് ആകശത്തുനിന്നു തീ ഇറങ്ങി നിന്നെയും നിന്റെ അമ്പതു ആളെയും ദഹിപ്പിക്കട്ടെ എന്നു പറഞ്ഞു. ഉടനെ ആകാശത്തുനിന്നു തീ ഇറങ്ങി അവനെയും അവന്റെ അമ്പതു ആളെയും ദഹിപ്പിച്ചുകളഞ്ഞു.
ലൂക്കോസ് 9:54, വെളിപ്പാടു വെളിപാട് 11:5, വെളിപ്പാടു വെളിപാട് 20:9

10. If I am a man of God,' Elijah answered, 'God will send down fire on you and your fifty soldiers.' Fire immediately came down from heaven and burned up the officer and his men.

11. അവന് അമ്പതുപേര്ക്കും അധിപതിയായ മറ്റൊരുത്തനെയും അവന്റെ അമ്പതു ആളെയും അവന്റെ അടുക്കല് അയച്ചു; അവനും അവനോടുദൈവപുരുഷാ, വേഗത്തില് ഇറങ്ങിവരുവാന് രാജാവു കല്പിക്കുന്നു എന്നു പറഞ്ഞു.

11. Ahaziah sent another officer and fifty more soldiers to Elijah. The officer said, 'Man of God, the king orders you to come see him right now.'

12. ഏലീയാവു അവനോടുഞാന് ദൈവപുരുഷനെങ്കില് ആകാശത്തുനിന്നു തീ ഇറങ്ങി നിന്നെയും നിന്റെ അമ്പതു ആളെയും ദഹിപ്പിക്കട്ടെ എന്നുത്തരം പറഞ്ഞു; ഉടനെ ദൈവത്തിന്റെ തീ ആകാശത്തുനിന്നു ഇറങ്ങി അവനെയും അവന്റെ അമ്പതു ആളെയും ദഹിപ്പിച്ചുകളഞ്ഞു.

12. If I am a man of God,' Elijah answered, 'fire will destroy you and your fifty soldiers.' And God sent down fire from heaven on the officer and his men.

13. മൂന്നാമതും അവന് അമ്പതുപേര്ക്കും അധിപതിയായ ഒരുത്തനെയും അവന്റെ അമ്പതു ആളെയും അയച്ചു; ഈ മൂന്നാമത്തെ അമ്പതുപേര്ക്കും അധിപതിയായവന് ചെന്നു ഏലീയാവിന്റെ മുമ്പില് മുട്ടുകുത്തി അവനോടുദൈവപുരുഷനായുള്ളോവേ, എന്റെ പ്രാണനെയും നിന്റെ ദാസന്മാരായ ഈ അമ്പതു ആളുടെ പ്രാണനെയും ആദരിക്കേണമേ.

13. Ahaziah sent a third army officer and fifty more soldiers. This officer went up to Elijah, then he got down on his knees and begged, 'Man of God, please be kind to me and these fifty servants of yours. Let us live!

14. ആകാശത്തുനിന്നു തീ ഇറങ്ങി അമ്പതുപേര്ക്കധിപതിമാരായ മുമ്പിലത്തെ രണ്ടുപേരെയും അവരുടെ അമ്പതീതു ആളെയും ദഹിപ്പിച്ചുകളഞ്ഞുവല്ലോ; എന്നാല് എന്റെ പ്രാണനെ ആദരിക്കേണമേ എന്നു അപേക്ഷിച്ചു.

14. Fire has already wiped out the other officers and their soldiers. Please don't let it happen to me.'

15. അപ്പോള് യഹോവയുടെ ദൂതന് ഏലീയാവോടുഇവനോടുകൂടെ പോക; അവനെ ഭയപ്പെടേണ്ടാ എന്നു പറഞ്ഞു. അങ്ങനെ അവന് എഴുന്നേറ്റു അവനോടുകൂടെ രാജാവിന്റെ അടുക്കല് ചെന്നു.

15. The angel from the LORD said to Elijah, 'Go with him and don't be afraid.' So Elijah got up and went with the officer.

16. അവനോടുയഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു അരുളപ്പാടു ചോദിപ്പാന് യിസ്രായേലില് ദൈവം ഇല്ലാഞ്ഞിട്ടോ നീ എക്രോനിലെ ദേവനായ ബാല്സെബൂബിനോടു അരുളപ്പാടു ചോദിപ്പാന് ദൂതന്മാരെ അയച്ചതു? ഇതുനിമിത്തം നീ കയറിയിരിക്കുന്ന കട്ടിലില്നിന്നു ഇറങ്ങാതെ നിശ്ചയമായി മരിക്കും.

16. When Elijah arrived, he told Ahaziah, 'The LORD wants to know why you sent messengers to Ekron to ask Baalzebub about your injury. Don't you believe there's a God in Israel? Ahaziah, because you did that, the LORD says you will die.'

17. ഏലീയാവു പറഞ്ഞ യഹോവയുടെ വചനപ്രകാരം തന്നേ അവന് മരിച്ചു പോയി; അവന്നു മകനില്ലായ്കകൊണ്ടു അവന്നു പകരം യെഹോരാം യെഹൂദാരാജാവായ യെഹോശാഫാത്തിന്റെ മകനായ യെഹോരാമിന്റെ രണ്ടാം ആണ്ടില് രാജാവായി.

17. Ahaziah died, just as the LORD had said. But since Ahaziah had no sons, Joram his brother then became king. This happened in the second year that Jehoram son of Jehoshaphat was king of Judah.

18. അഹസ്യാവു ചെയ്ത മറ്റുള്ള വൃത്താന്തങ്ങള് യിസ്രായേല്രാജാക്കന്മാരുടെ വൃത്താന്തപുസ്തകത്തില് എഴുതിയിരിക്കുന്നുവല്ലോ.

18. Everything else Ahaziah did while he was king is written in The History of the Kings of Israel.



Shortcut Links
2 രാജാക്കന്മാർ - 2 Kings : 1 | 2 | 3 | 4 | 5 | 6 | 7 | 8 | 9 | 10 | 11 | 12 | 13 | 14 | 15 | 16 | 17 | 18 | 19 | 20 | 21 | 22 | 23 | 24 | 25 |
ഉല്പത്തി - Genesis | പുറപ്പാടു് - Exodus | ലേവ്യപുസ്തകം - Leviticus | സംഖ്യാപുസ്തകം - Numbers | ആവർത്തനം - Deuteronomy | യോശുവ - Joshua | ന്യായാധിപന്മാർ - Judges | രൂത്ത് - Ruth | 1 ശമൂവേൽ - 1 Samuel | 2 ശമൂവേൽ - 2 Samuel | 1 രാജാക്കന്മാർ - 1 Kings | 2 രാജാക്കന്മാർ - 2 Kings | 1 ദിനവൃത്താന്തം - 1 Chronicles | 2 ദിനവൃത്താന്തം - 2 Chronicles | എസ്രാ - Ezra | നെഹെമ്യാവു - Nehemiah | എസ്ഥേർ - Esther | ഇയ്യോബ് - Job | സങ്കീർത്തനങ്ങൾ - Psalms | സദൃശ്യവാക്യങ്ങൾ - Proverbs | സഭാപ്രസംഗി - Ecclesiastes | ഉത്തമ ഗീതം ഉത്തമഗീതം - Song of Songs | യെശയ്യാ - Isaiah | യിരേമ്യാവു - Jeremiah | വിലാപങ്ങൾ - Lamentations | യേഹേസ്കേൽ - Ezekiel | ദാനീയേൽ - Daniel | ഹോശേയ - Hosea | യോവേൽ - Joel | ആമോസ് - Amos | ഓബദ്യാവു - Obadiah | യോനാ - Jonah | മീഖാ - Micah | നഹൂം - Nahum | ഹബക്കൂക്‍ - Habakkuk | സെഫന്യാവു - Zephaniah | ഹഗ്ഗായി - Haggai | സെഖർയ്യാവു - Zechariah | മലാഖി - Malachi | മത്തായി - Matthew | മർക്കൊസ് - Mark | ലൂക്കോസ് - Luke | യോഹന്നാൻ - John | പ്രവൃത്തികൾ അപ്പ. പ്രവര്‍ത്തനങ്ങള്‍ - Acts | റോമർ - Romans | 1 കൊരിന്ത്യർ - 1 Corinthians | 2 കൊരിന്ത്യർ - 2 Corinthians | ഗലാത്യർ ഗലാത്തിയാ - Galatians | എഫെസ്യർ എഫേസോസ് - Ephesians | ഫിലിപ്പിയർ ഫിലിപ്പി - Philippians | കൊലൊസ്സ്യർ കൊളോസോസ് - Colossians | 1 തെസ്സലൊനീക്യർ - 1 Thessalonians | 2 തെസ്സലൊനീക്യർ - 2 Thessalonians | 1 തിമൊഥെയൊസ് - 1 Timothy | 2 തിമൊഥെയൊസ് - 2 Timothy | തീത്തൊസ് - Titus | ഫിലേമോൻ - Philemon | എബ്രായർ - Hebrews | യാക്കോബ് - James | 1 പത്രൊസ് - 1 Peter | 2 പത്രൊസ് - 2 Peter | 1 യോഹന്നാൻ - 1 John | 2 യോഹന്നാൻ - 2 John | 3 യോഹന്നാൻ - 3 John | യൂദാ യുദാസ് - Jude | വെളിപ്പാടു വെളിപാട് - Revelation |

Explore Parallel Bibles
21st Century KJV | A Conservative Version | American King James Version (1999) | American Standard Version (1901) | Amplified Bible (1965) | Apostles' Bible Complete (2004) | Bengali Bible | Bible in Basic English (1964) | Bishop's Bible | Complementary English Version (1995) | Coverdale Bible (1535) | Easy to Read Revised Version (2005) | English Jubilee 2000 Bible (2000) | English Lo Parishuddha Grandham | English Standard Version (2001) | Geneva Bible (1599) | Hebrew Names Version | malayalam Bible | Holman Christian Standard Bible (2004) | Holy Bible Revised Version (1885) | Kannada Bible | King James Version (1769) | Literal Translation of Holy Bible (2000) | Malayalam Bible | Modern King James Version (1962) | New American Bible | New American Standard Bible (1995) | New Century Version (1991) | New English Translation (2005) | New International Reader's Version (1998) | New International Version (1984) (US) | New International Version (UK) | New King James Version (1982) | New Life Version (1969) | New Living Translation (1996) | New Revised Standard Version (1989) | Restored Name KJV | Revised Standard Version (1952) | Revised Version (1881-1885) | Revised Webster Update (1995) | Rotherhams Emphasized Bible (1902) | Malayalam Bible | Telugu Bible (BSI) | Telugu Bible (WBTC) | The Complete Jewish Bible (1998) | The Darby Bible (1890) | The Douay-Rheims American Bible (1899) | The Message Bible (2002) | The New Jerusalem Bible | The Webster Bible (1833) | Third Millennium Bible (1998) | Today's English Version (Good News Bible) (1992) | Today's New International Version (2005) | Tyndale Bible (1534) | Tyndale-Rogers-Coverdale-Cranmer Bible (1537) | Updated Bible (2006) | Voice In Wilderness (2006) | World English Bible | Wycliffe Bible (1395) | Young's Literal Translation (1898) | Malayalam Bible Commentary |