1 Chronicles - 1 ദിനവൃത്താന്തം 11 | View All

1. അനന്തരം യിസ്രായേലെല്ലാം ഹെബ്രോനില് ദാവീദിന്റെ അടുക്കല് ഒന്നിച്ചുകൂടി പറഞ്ഞതുഞങ്ങള് നിന്റെ അസ്ഥിയും മാംസവും അല്ലോ.

1. Then all Israel assembled before David at Hebron. 'Look at us,' they said. 'We're your very flesh and blood.

2. മുമ്പെ ശൌല് രാജാവായിരുന്ന കാലത്തും നീയായിരുന്നു നായകനായി യിസ്രായേലിനെ നടത്തിയതുനീ എന്റെ ജനമായ യിസ്രായേലിനെ മേയ്ക്കയും എന്റെ ജനമായ യിസ്രായേലിന്നു പ്രഭുവായിരിക്കയും ചെയ്യുമെന്നു നിന്റെ ദൈവമായ യഹോവ നിന്നോടു അരുളിച്ചെയ്തിട്ടുമുണ്ടു.
മത്തായി 2:6

2. In the past, yes, even while Saul was king, you were the real leader of Israel. GOD told you, 'You will shepherd my people Israel; you are to be the ruler of my people Israel.''

3. ഇങ്ങനെ യിസ്രായേല്മൂപ്പന്മാരൊക്കെയും ഹെബ്രോനില് രാജാവിന്റെ അടുക്കല് വന്നു; ദാവീദ് ഹെബ്രോനില്വെച്ചു യഹോവയുടെ സന്നിധിയില് അവരോടു ഉടമ്പടി ചെയ്തു; ശമൂവേല്മുഖാന്തരം യഹോവ അരുളിച്ചെയ്തതു പോലെ അവര് ദാവീദിനെ യിസ്രായേലിന്നു രാജാവായിട്ടു അഭിഷേകം ചെയ്തു.

3. When all the elders of Israel came to the king at Hebron, David made a covenant with them in the presence of GOD at Hebron. Then they anointed David king over Israel exactly as GOD had commanded through Samuel.

4. പിന്നെ ദാവീദും എല്ലായിസ്രായേലും യെബൂസ് എന്ന യെരൂശലേമിലേക്കു ചെന്നു. അവിടെ ദേശനിവാസികളായ യെബൂസ്യര് ഉണ്ടായിരുന്നു.

4. David and all Israel went to Jerusalem (it was the old Jebus, where the Jebusites lived).

5. യെബൂസ് നിവാസികള് ദാവീദിനോടുനീ ഇവിടെ കടക്കയില്ല എന്നു പറഞ്ഞു; എങ്കിലും ദാവീദ് സീയോന് കോട്ട പിടിച്ചു; അതു ആകുന്നു ദാവീദിന്റെ നഗരം.

5. The citizens of Jebus told David, 'No trespassing--you can't come here.' David came on anyway and captured the fortress of Zion, the City of David.

6. എന്നാല് ദാവീദ്ആരെങ്കിലും യെബൂസ്യരെ ആദ്യം തോല്പിച്ചാല് അവന് തലവനും സേനാധിപതിയും ആയിരിക്കും എന്നു പറഞ്ഞു; അങ്ങനെ സെരൂയയുടെ മകന് യോവാബ് ആദ്യം കയറിച്ചെന്നു തലവനായിത്തീര്ന്നു.

6. David had said, 'The first person to kill a Jebusite will be commander-in-chief.' Joab son of Zeruiah was the first; and he became the chief.

7. ദാവീദ് ആ കോട്ടയില് പാര്ത്തതു കൊണ്ടു അതിന്നു ദാവീദിന്റെ നഗരം എന്നു പേരായി.

7. David took up residence in the fortress city; that's how it got its name, 'City of David.'

8. പിന്നെ അവന് നഗരത്തെ മില്ലോ തുടങ്ങി ചുറ്റും പണിതു ഉറപ്പിച്ചു; നഗരത്തിന്റെ ശേഷമുള്ള ഭാഗം യോവാബ് കേടുതീര്ത്തു.

8. David fortified the city all the way around, both the outer bulwarks (the Millo) and the outside wall. Joab rebuilt the city gates.

9. സൈന്യങ്ങളുടെ യഹോവ തന്നോടുകൂടെ ഉണ്ടായിരുന്നതിനാല് ദാവീദ് മേലക്കുമേല് പ്രബലനായിത്തീര്ന്നു.

9. David's stride became longer, his embrace larger--yes, GOD-of-the-Angel-Armies was with him!

10. ദാവീദിന്നു ഉണ്ടായിരുന്ന പ്രധാന വീരന്മാര് ആവിതുയിസ്രായേലിനെക്കുറിച്ചുള്ള യഹോവയുടെ വചനപ്രകാരം അവനെ രാജാവാക്കേണ്ടതിന്നു അവര് എല്ലായിസ്രായേലുമായി രാജത്വം സംബന്ധിച്ചു അവന്റെ പക്ഷം മുറുകെ പിടിച്ചു.

10. These are the chiefs of David's Mighty Men, the ones who linked arms with him as he took up his kingship, with all Israel joining in, helping him become king in just the way GOD had spoken regarding Israel.

11. ദാവീദിന്നുണ്ടായിരുന്ന വീരന്മാരുടെ സംഖ്യയാവിതുമുപ്പതുപേരില് പ്രധാനിയായി ഒരു ഹഖമോന്യന്റെ മകനായ യാശോബെയാം; അവന് മുന്നൂറുപേരുടെ നേരെ കുന്തം ഔങ്ങി ഒരേ സമയത്തു അവരെ കൊന്നുകളഞ്ഞു.

11. The list of David's Mighty Men: Jashobeam son of Hacmoni was chief of the Thirty. Singlehandedly he killed three hundred men, killed them all in one skirmish.

12. അവന്റെ ശേഷം അഹോഹ്യനായ ദോദോവിന്റെ മകന് എലെയാസാര്; അവന് മൂന്നു വീരന്മാരില് ഒരുത്തന് ആയിരുന്നു.

12. Next was Eleazar son of Dodai the Ahohite, one of the Big Three of the Mighty Men.

13. ഫെലിസ്ത്യര് പസ്-ദമ്മീമില് യുദ്ധത്തിന്നു കൂടിയപ്പോള് അവന് അവിടെ ദാവീദിനോടു കൂടെ ഉണ്ടായിരുന്നു. അവിടെ യവം നിറഞ്ഞ ഒരു വയല് ഉണ്ടായിരുന്നു; പടജ്ജനം ഫെലിസ്ത്യരുടെ മുമ്പില്നിന്നു ഔടിപ്പോയി.

13. He was with David at Pas Dammim, where the Philistines had mustered their troops for battle. It was an area where there was a field of barley. The army started to flee from the Philistines

14. എന്നാല് അവര് ആ വയലിന്റെ മദ്ധ്യേ നിന്നു അതിനെ കാത്തു ഫെലിസ്ത്യരെ വെട്ടിക്കളഞ്ഞു; യഹോവ അവര്ക്കും വലിയോരു ജയം നല്കി.

14. and then took its stand right in that field--and turned the tide! They slaughtered the Philistines, GOD helping them--a huge victory.

15. ഒരിക്കല് ഫെലിസ്ത്യരുടെ സൈന്യം രെഫയീംതാഴ്വരയില് പാളയമിറങ്ങിയിരിക്കുമ്പോള് മുപ്പതു തലവന്മാരില് മൂന്നുപേര് പാറയിങ്കല് അദുല്ലാംഗുഹയില് ദാവീദിന്റെ അടുക്കല് ചെന്നു.

15. The Big Three from the Thirty made a rocky descent to David at the Cave of Adullam while a company of Philistines was camped in the Valley of Rephaim.

16. അന്നു ദാവീദ് ദുര്ഗ്ഗത്തില് ആയിരുന്നു; ഫെലിസ്ത്യര്ക്കും അക്കാലത്തു ബേത്ത്ളേഹെമില് ഒരു കാവല്പ്പട്ടാളം ഉണ്ടായിരുന്നു.

16. David was holed up in the Cave while the Philistines were prepared for battle at Bethlehem.

17. ബേത്ത്ളേഹെംപട്ടണവാതില്ക്കലെ കിണറ്റില്നിന്നു വെള്ളം എനിക്കു കുടിപ്പാന് ആര് കൊണ്ടുവന്നു തരും എന്നു ദാവീദ് ആര്ത്തിപൂണ്ടു പറഞ്ഞു.

17. David had a sudden craving: 'What I wouldn't give for a drink of water from the well in Bethlehem, the one at the gate!'

18. അപ്പോള് ആ മൂന്നു പേരും ഫെലിസ്ത്യരുടെ പാളയത്തില്കൂടി കടന്നുചെന്നു ബേത്ത്ളേഹെംപട്ടണവാതില്ക്കലെ കിണറ്റില്നിന്നു വെള്ളംകോരി ദാവീദിന്റെ അടുക്കല് കൊണ്ടുവന്നു; ദാവീദോ അതു കുടിപ്പാന് മനസ്സില്ലാതെ യഹോവേക്കു നിവേദിച്ചു ഒഴിച്ചു

18. The Three penetrated the Philistine camp, drew water from the well at the Bethlehem gate, shouldered it, and brought it to David. And then David wouldn't drink it! He poured it out as a sacred offering to GOD,

19. ഇതു ചെയ്വാന് എന്റെ ദൈവം എനിക്കു സംഗതി വരുത്തരുതേ; തങ്ങളുടെ പ്രാണനെ ഉപേക്ഷിച്ചു പോയ പുരുഷന്മാരുടെ രക്തം ഞാന് കുടിക്കയോ? അവര് തങ്ങളുടെ പ്രാണനെ ഉപേക്ഷിച്ചല്ലോ അതു കൊണ്ടുവന്നിരിക്കുന്നതു എന്നു പറഞ്ഞു; അതുകൊണ്ടു അവന്നു അതു കുടിപ്പാന് മനസ്സായില്ല; ഇതാകുന്നു ഈ മൂന്നു വീരന്മാര് ചെയ്തതു.

19. saying, 'I'd rather be damned by God than drink this! It would be like drinking the lifeblood of these men--they risked their lives to bring it.' So he refused to drink it. These are the kinds of things that the Big Three of the Mighty Men did.

20. യോവാബിന്റെ സഹോദരനായ അബീശായി മൂവരില് തലവനായിരുന്നു; അവന് മുന്നൂറുപേരുടെ നേരെ കുന്തം ഔങ്ങി, അവരെ കൊന്നു; അതുകൊണ്ടു അവന് ആ മൂവരില്വെച്ചു കീര്ത്തിപ്രാപിച്ചു;

20. Abishai brother of Joab was the chief of the Thirty. Singlehandedly he fought three hundred men, and killed the lot, but he never made it into the circle of the Three.

21. ഈ മൂവരില് രണ്ടുപേരെക്കാള് അധികം മാനം അവന് പ്രാപിച്ചു അവര്ക്കും നായകനായ്തീര്ന്നു; എന്നാല് അവന് മറ്റെ മൂവരോളം വരികയില്ല.

21. He was highly honored by the Thirty--he was their chief--still, he didn't measure up to the Three.

22. കബ്സേലില് ഒരു പരാക്രമശാലിയുടെ മകനായ യെഹോയാദയുടെ മകനായ ബെനായാവും വീര്യപ്രവൃത്തികള് ചെയ്തു അവന് മോവാബിലെ അരീയേലിന്റെ രണ്ടു പുത്രന്മാരെ സംഹരിച്ചതല്ലാതെ ഹിമകാലത്തു ഒരു ഗുഹയില് ചെന്നു ഒരു സിംഹത്തെയും കൊന്നുകളഞ്ഞു.

22. Benaiah son of Jehoiada was a Mighty Man from Kabzeel with many exploits to his credit: he killed two famous Moabites; he climbed down into a pit and killed a lion on a snowy day;

23. അവന് അഞ്ചുമുഴം പൊക്കമുള്ള ദീര്ഘകായനായോരു മിസ്രയീമ്യനെയും സംഹരിച്ചു; ആ മിസ്രയീമ്യന്റെ കയ്യില് നെയ്ത്തുകാരന്റെ പടപ്പുതടിപോലെ ഒരു കുന്തം ഉണ്ടായിരുന്നു; ഇവനോ ഒരു വടിയുംകൊണ്ടു അവന്റെ അടുക്കല് ചെന്നു മിസ്രയീമ്യന്റെ കയ്യില്നിന്നു കുന്തം പിടിച്ചു പറിച്ചു കുന്തംകൊണ്ടു അവനെ കൊന്നുകളഞ്ഞു.

23. and he killed an Egyptian, a giant seven and a half feet tall. The Egyptian had a spear like a ship's boom but Benaiah went at him with a mere club, tore the spear from the Egyptian's hand, and killed him with it.

24. ഇവ യെഹോയാദയുടെ മകനായ ബെനായാവു ചെയ്തു, മൂന്നു വീരന്മാരില്വെച്ചു കീര്ത്തി പ്രാപിച്ചു.

24. These are some of the things Benaiah son of Jehoiada did. But he was never included with the Three.

25. അവന് മുപ്പതു പേരിലും മാനമേറിയവനായിരുന്നു; എങ്കിലും മറ്റേ മൂവരോളം വരികയില്ല. ദാവീദ് അവനെ അകമ്പടിനായകനാക്കി.

25. He was highly honored among the Thirty, but didn't measure up to the Three. David put him in charge of his personal bodyguard.

26. സൈന്യത്തിലെ വീരന്മാരോ യോവാബിന്റെ സഹോദരനായ അസാഹേല്, ബേത്ത്ളേഹെമ്യനായ ദോദോവിന്റെ മകന് എല്ഹാനാന് ,

26. The Mighty Men of the military were Asahel brother of Joab, Elhanan son of Dodo of Bethlehem,

27. ഹരോര്യ്യനായ ശമ്മോത്ത്, പെലോന്യനായ ഹേലെസ്,

27. Shammoth the Harorite, Helez the Pelonite,

28. തെക്കോവ്യനായ ഇക്കേശിന്റെ മകന് ഈരാ, അനാഥോത്യനായ അബീയേസേര്,

28. Ira son of Ikkesh the Tekoite, Abiezer the Anathothite,

29. ഹൂശാത്യനായ സിബെഖായി, അഹോഹ്യനായ ഈലായി, നെതോഫാത്യനായ മഹരായി,

29. Sibbecai the Hushathite, Ilai the Ahohite,

30. നെതോഫാത്യനായ ബാനയുടെ മകന് ഹേലെദ്,

30. Maharai the Netophathite, Heled son of Baanah the Netophathite,

31. ബെന്യാമീന്യരുടെ ഗിബെയയില് നിന്നുള്ള രീബായിയുടെ മകന് ഈഥായി, പരാഥോന്യനായ ബെനായാവു,

31. Ithai son of Ribai from Gibeah of the Benjaminite, Benaiah the Pirathonite,

32. നഹലേഗാശില് നിന്നുള്ള ഹൂരായി, അര്ബ്ബാത്യനായ അബീയേല്,

32. Hurai from the ravines of Gaash, Abiel the Arbathite,

33. ബഹരൂമ്യനായ അസ്മാവെത്ത്, ശയല്ബോന്യനായ എല്യഹ്ബാ,

33. Azmaveth the Baharumite, Eliahba the Shaalbonite,

34. ഗീസോന്യനായ ഹശേമിന്റെ പുത്രന്മാര്, ഹരാര്യ്യനായ ശാഗേയുടെ മകന് യോനാഥാന് ,

34. the sons of Hashem the Gizonite, Jonathan son of Shagee the Hararite,

35. ഹരാര്യ്യനായ സാഖാരിന്റെ മകന് അഹീയാം, ഊരിന്റെ മകന് എലീഫാല്,

35. Ahiam son of Sacar the Haranite, Eliphal son of Ur,

36. മെഖേരാത്യനായ ഹേഫെര്, പെലോന്യനായ അഹീയാവു, കര്മ്മേല്യനായ ഹെസ്രോ,

36. Hepher the Mekerathite, Ahijah the Pelonite,

37. എസ്ബായിയുടെ മകന് നയരായി,

37. Hezro the Carmelite, Naarai son of Ezbai,

38. നാഥാന്റെ സഹോദരന് യോവേല്, ഹഗ്രിയുടെ മകന് മിബ്ഹാര്,

38. Joel brother of Nathan, Mibhar son of Hagri,

39. അമ്മോന്യനായ സേലെക്, സെരൂയയുടെ മകനായ യോവാബിന്റെ ആയുധവാഹകനായ ബെരോത്യന് നഹ്രായി,

39. Zelek the Ammonite, Naharai the Berothite, the armor bearer of Joab son of Zeruiah,

40. യിത്രീയനായ ഈരാ, യിത്രീയനായ ഗാരേബ്,

40. Ira the Ithrite, Gareb the Ithrite,

41. ഹിത്യനായ ഊരീയാവു, അഹ്ളായിയുടെ മകന് സാബാദ്, രൂബേന്യരുടെ സേനാപതിയും

41. Uriah the Hittite, Zabad son of Ahlai,

42. മുപ്പതുപേര് അകമ്പടിയുള്ളവനുമായി രൂബേന്യനായ ശീസയുടെ മകന് അദീനാ,

42. Adina son of Shiza the Reubenite, the Reubenite chief of the Thirty,

43. മയഖയുടെ മകന് ഹാനാന് , മിത്ന്യനായ യോശാഫാത്ത്,

43. Hanan son of Maacah, Joshaphat the Mithnite,

44. അസ്തെരാത്യനായ ഉസ്സീയാവു, അരോവേര്യ്യനായ ഹോഥാമിന്റെ പുത്രന്മാരയ ശാമാ,

44. Uzzia the Ashterathite, Shama and Jeiel the sons of Hotham the Aroerite,

45. യെയീയേല്, ശിമ്രിയുടെ മകനായ യെദീയയേല് തീസ്യനായി അവന്റെ സഹോദരനായ യോഹാ, മഹവ്യനായ എലീയേല്,

45. Jediael son of Shimri, Joha the Tizite his brother,

46. എല്നാമിന്റെ പുത്രന്മാരായ യെരീബായി, യോശവ്യാവു, മോവാബ്യന് യിത്തമാ,

46. Eliel the Mahavite, Jeribai and Joshaviah the sons of Elnaam, Ithmah the Moabite,

47. എലീയേല്, ഔബേദ്, മെസോബ്യനായ യാസീയേല് എന്നിവര് തന്നേ.

47. Eliel, Obed, and Jaasiel the Mezobaite.



Shortcut Links
1 ദിനവൃത്താന്തം - 1 Chronicles : 1 | 2 | 3 | 4 | 5 | 6 | 7 | 8 | 9 | 10 | 11 | 12 | 13 | 14 | 15 | 16 | 17 | 18 | 19 | 20 | 21 | 22 | 23 | 24 | 25 | 26 | 27 | 28 | 29 |
ഉല്പത്തി - Genesis | പുറപ്പാടു് - Exodus | ലേവ്യപുസ്തകം - Leviticus | സംഖ്യാപുസ്തകം - Numbers | ആവർത്തനം - Deuteronomy | യോശുവ - Joshua | ന്യായാധിപന്മാർ - Judges | രൂത്ത് - Ruth | 1 ശമൂവേൽ - 1 Samuel | 2 ശമൂവേൽ - 2 Samuel | 1 രാജാക്കന്മാർ - 1 Kings | 2 രാജാക്കന്മാർ - 2 Kings | 1 ദിനവൃത്താന്തം - 1 Chronicles | 2 ദിനവൃത്താന്തം - 2 Chronicles | എസ്രാ - Ezra | നെഹെമ്യാവു - Nehemiah | എസ്ഥേർ - Esther | ഇയ്യോബ് - Job | സങ്കീർത്തനങ്ങൾ - Psalms | സദൃശ്യവാക്യങ്ങൾ - Proverbs | സഭാപ്രസംഗി - Ecclesiastes | ഉത്തമ ഗീതം ഉത്തമഗീതം - Song of Songs | യെശയ്യാ - Isaiah | യിരേമ്യാവു - Jeremiah | വിലാപങ്ങൾ - Lamentations | യേഹേസ്കേൽ - Ezekiel | ദാനീയേൽ - Daniel | ഹോശേയ - Hosea | യോവേൽ - Joel | ആമോസ് - Amos | ഓബദ്യാവു - Obadiah | യോനാ - Jonah | മീഖാ - Micah | നഹൂം - Nahum | ഹബക്കൂക്‍ - Habakkuk | സെഫന്യാവു - Zephaniah | ഹഗ്ഗായി - Haggai | സെഖർയ്യാവു - Zechariah | മലാഖി - Malachi | മത്തായി - Matthew | മർക്കൊസ് - Mark | ലൂക്കോസ് - Luke | യോഹന്നാൻ - John | പ്രവൃത്തികൾ അപ്പ. പ്രവര്‍ത്തനങ്ങള്‍ - Acts | റോമർ - Romans | 1 കൊരിന്ത്യർ - 1 Corinthians | 2 കൊരിന്ത്യർ - 2 Corinthians | ഗലാത്യർ ഗലാത്തിയാ - Galatians | എഫെസ്യർ എഫേസോസ് - Ephesians | ഫിലിപ്പിയർ ഫിലിപ്പി - Philippians | കൊലൊസ്സ്യർ കൊളോസോസ് - Colossians | 1 തെസ്സലൊനീക്യർ - 1 Thessalonians | 2 തെസ്സലൊനീക്യർ - 2 Thessalonians | 1 തിമൊഥെയൊസ് - 1 Timothy | 2 തിമൊഥെയൊസ് - 2 Timothy | തീത്തൊസ് - Titus | ഫിലേമോൻ - Philemon | എബ്രായർ - Hebrews | യാക്കോബ് - James | 1 പത്രൊസ് - 1 Peter | 2 പത്രൊസ് - 2 Peter | 1 യോഹന്നാൻ - 1 John | 2 യോഹന്നാൻ - 2 John | 3 യോഹന്നാൻ - 3 John | യൂദാ യുദാസ് - Jude | വെളിപ്പാടു വെളിപാട് - Revelation |

Explore Parallel Bibles
21st Century KJV | A Conservative Version | American King James Version (1999) | American Standard Version (1901) | Amplified Bible (1965) | Apostles' Bible Complete (2004) | Bengali Bible | Bible in Basic English (1964) | Bishop's Bible | Complementary English Version (1995) | Coverdale Bible (1535) | Easy to Read Revised Version (2005) | English Jubilee 2000 Bible (2000) | English Lo Parishuddha Grandham | English Standard Version (2001) | Geneva Bible (1599) | Hebrew Names Version | malayalam Bible | Holman Christian Standard Bible (2004) | Holy Bible Revised Version (1885) | Kannada Bible | King James Version (1769) | Literal Translation of Holy Bible (2000) | Malayalam Bible | Modern King James Version (1962) | New American Bible | New American Standard Bible (1995) | New Century Version (1991) | New English Translation (2005) | New International Reader's Version (1998) | New International Version (1984) (US) | New International Version (UK) | New King James Version (1982) | New Life Version (1969) | New Living Translation (1996) | New Revised Standard Version (1989) | Restored Name KJV | Revised Standard Version (1952) | Revised Version (1881-1885) | Revised Webster Update (1995) | Rotherhams Emphasized Bible (1902) | Malayalam Bible | Telugu Bible (BSI) | Telugu Bible (WBTC) | The Complete Jewish Bible (1998) | The Darby Bible (1890) | The Douay-Rheims American Bible (1899) | The Message Bible (2002) | The New Jerusalem Bible | The Webster Bible (1833) | Third Millennium Bible (1998) | Today's English Version (Good News Bible) (1992) | Today's New International Version (2005) | Tyndale Bible (1534) | Tyndale-Rogers-Coverdale-Cranmer Bible (1537) | Updated Bible (2006) | Voice In Wilderness (2006) | World English Bible | Wycliffe Bible (1395) | Young's Literal Translation (1898) | Malayalam Bible Commentary |