2 Chronicles - 2 ദിനവൃത്താന്തം 12 | View All

1. എന്നാല് രെഹബെയാമിന്റെ രാജത്വം ഉറെച്ചു അവന് ബലം പ്രാപിച്ചശേഷം അവനും അവനോടുകൂടെ എല്ലായിസ്രായേലും യഹോവയുടെ ന്യായപ്രമാണം ഉപേക്ഷിച്ചു.

1. And it happened when Rehoboam had established the kingdom, and had made himself strong, he departed from the Law of Jehovah, and all Israel with him.

2. അവര് യഹോവയോടു ദ്രോഹംചെയ്കകൊണ്ടു രെഹബെയാംരാജാവിന്റെ അഞ്ചാം ആണ്ടില്

2. And it happened in the fifth year of King Rehoboam, Shishak king of Egypt came up against Jerusalem, because they had sinned against Jehovah

3. മിസ്രയീംരാജാവായ ശീശക് ആയിരത്തിരുനൂറു രഥങ്ങളോടും അറുപതിനായിരം കുതിരച്ചേവകരോടും കൂടെ യെരൂശലേമിന്റെ നേരെ വന്നു; അവനോടുകൂടെ മിസ്രയീമില്നിന്നു വന്നിരുന്ന ലൂബ്യര്, സൂക്യര്, കൂശ്യര്, എന്നിങ്ങനെയുള്ള പടജ്ജനം അസംഖ്യമായിരുന്നു.

3. with twelve hundred chariots and sixty thousand horsemen. And the people who came with him out of Egypt were without number: Lubim, the Sukkiim, and the Ethiopians.

4. അവന് യെഹൂദയോടു ചേര്ന്ന ഉറപ്പുള്ള പട്ടണങ്ങളെ പിടിച്ചു, യെരൂശലേംവരെയും വന്നു.

4. And he took the fortified cities in Judah, and came to Jerusalem.

5. അപ്പോള് ശെമയ്യാപ്രവാചകന് രെഹബെയാമിന്റെയും ശീശക് നിമിത്തം യെരൂശലേമില് കൂടിയിരുന്ന യെഹൂദാപ്രഭുക്കന്മാരുടെയും അടുക്കല് വന്നു അവരോടുയഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നുനിങ്ങള് എന്നെ ഉപേക്ഷിച്ചതുകൊണ്ടു ഞാനും നിങ്ങളെ ശീശക്കിന്റെ കയ്യില് ഏല്പിച്ചിരിക്കുന്നു എന്നു പറഞ്ഞു.

5. And Shemaiah the prophet came to Rehoboam, and to the rulers of Judah who were gathered to Jerusalem because of Shishak. And he said to them, So says Jehovah, You have forsaken Me, and therefore I also have left you in the hand of Shishak.

6. അതിന്നു യിസ്രായേല് പ്രഭുക്കന്മാരും രാജാവും തങ്ങളെത്തന്നേ താഴ്ത്തിയഹോവ നീതിമാന് ആകുന്നു എന്നു പറഞ്ഞു.

6. And the rulers of Israel and the king humbled themselves. And they said, Jehovah is righteous.

7. അവര് തങ്ങളെത്തന്നേ താഴ്ത്തി എന്നു യഹോവ കണ്ടപ്പോള് യഹോവയുടെ അരുളപ്പാടു ശെമയ്യാവിന്നു ഉണ്ടായതു എന്തെന്നാല്അവര് തങ്ങളെത്തന്നേ താഴ്ത്തിയിരിക്കയാല് ഞാന് അവരെ നശിപ്പിക്കാതെ അവര്ക്കും ഒരുവിധം രക്ഷ നലകും; എന്റെ കോപം ശീശക് മുഖാന്തരം യെരൂശലേമിന്മേല് ചൊരികയുമില്ല.

7. And when Jehovah saw that they humbled themselves, the Word of Jehovah came to Shemaiah, saying, They have humbled themselves. I will not destroy them, but I will give them some deliverance. And My wrath shall not be poured out on Jerusalem by the hand of Shishak.

8. എങ്കിലും അവര് എന്റെ സേവയും അന്യദേശങ്ങളിലെ രാജത്വത്തിന്റെ സേവയും തിരിച്ചറിയേണ്ടതിന്നു അവര് അവന്നു അധീനന്മാരായ്തീരും.

8. But they shall be his servants, so that they may know My service, and the service of the kings of the countries.

9. ഇങ്ങനെ മിസ്രയീംരാജാവായ ശീശക് യെരൂശലേമിന്റെ നേരെ വന്നു യഹോവയുടെ ആലയത്തിലെ ഭണ്ഡാരവും രാജധാനിയിലെ ഭണ്ഡാരവും അപഹരിച്ചു ആസകലം എടുത്തുകൊണ്ടുപോയി; ശലോമോന് ഉണ്ടാക്കിയ പൊന് പരിചകളും അവന് എടുത്തുകൊണ്ടുപോയി.

9. And Shishak king of Egypt came up against Jerusalem and took away the treasures of the house of Jehovah, and the treasures of the king's house. He took all. And he carried away the shields of gold which Solomon had made.

10. അവേക്കു പകരം രെഹബെയാംരാജാവു താമ്രംകൊണ്ടു പരിചകള് ഉണ്ടാക്കി രാജധാനിയുടെ വാതില് കാക്കുന്ന അകമ്പടിനായകന്മാരുടെ കയ്യില് ഏല്പിച്ചു.

10. In place of these King Rehoboam made shields of bronze, and gave them into the hands of the chief of the guard who kept the entrance of the king's house.

11. രാജാവു യഹോവയുടെ ആലയത്തിലേക്കു ചെല്ലുമ്പോള് അകമ്പടികള് അവയെ കൊണ്ടുവന്നു പിടിക്കയും പിന്നെ അകമ്പടികളുടെ അറയില് കൊണ്ടുപോയി വെക്കുകയും ചെയ്യും.

11. And when the king entered into the house of Jehovah, the guard came and carried them and brought them again into the guardroom.

12. അവന് തന്നെത്താന് താഴ്ത്തിയപ്പോള് യഹോവയുടെ കോപം അവനെ മുഴുവനായി നശിപ്പിക്കാതെ വിട്ടുമാറി; യെഹൂദയില് ഏതാനും നന്മ ഉണ്ടായിരുന്നു.

12. And when he humbled himself, the wrath of Jehovah turned from him so that He would not destroy him altogether. And also things went well in Judah.

13. ഇങ്ങനെ രെഹബെയാംരാജാവു യെരൂശലേമില് തന്നെത്താന് ബലപ്പെടുത്തി വാണു. വാഴ്ച തുടങ്ങിയപ്പോള് രെഹബെയാമിന്നു നാല്പത്തൊന്നു വയസ്സായിരുന്നു; യഹോവ തന്റെ നാമം സ്ഥാപിക്കേണ്ടതിന്നു യിസ്രായേലിന്റെ സകലഗോത്രങ്ങളില്നിന്നും തിരഞ്ഞെടുത്ത നഗരമായ യെരൂശലേമില് അവന് പതിനേഴു സംവത്സരം വാണു. അവന്റെ അമ്മെക്കു നയമാ എന്നു പേര്. അവള് അമ്മോന്യസ്ത്രീ ആയിരുന്നു.

13. And King Rehoboam strengthened himself at Jerusalem, and reigned. For Rehoboam was forty-one years old when he began to reign, and he reigned seventeen years in Jerusalem, the city which Jehovah had chosen out of all the tribes of Israel to put His name there. And his mother's name was Naamah the Ammonitess.

14. യഹോവയെ അന്വേഷിക്കേണ്ടതിന്നു മനസ്സു വെക്കാഞ്ഞതിനാല് അവന് ദോഷം ചെയ്തു.

14. And he did the evil because he did not prepare his heart to seek Jehovah.

15. രെഹബെയാമിന്റെ വൃത്താന്തങ്ങള് ആദ്യാവസാനം ശെമയ്യാപ്രവാചകന്റെയും ഇദ്ദോദര്ശകന്റെയും വൃത്താന്തങ്ങളില് വംശാവലിയായി എഴുതിയിരിക്കുന്നുവല്ലോ; രെഹബെയാമിന്നും യൊരോബെയാമിന്നും തമ്മില് എല്ലാകാലത്തും യുദ്ധം ഉണ്ടായിരുന്നു.

15. And the acts of Rehoboam, first and last, are they not written in the book of Shemaiah the prophet, and Iddo the seer concerning genealogies? And the wars of Rehoboam and Jeroboam lasted all their days.

16. രെഹബെയാം തന്റെ പിതാക്കന്മാരെപ്പോലെ നിദ്ര പ്രാപിച്ചു; ദാവീദിന്റെ നഗരത്തില് അവനെ അടക്കം ചെയ്തു; അവന്റെ മകനായ അബീയാവു അവന്നു പകരം രാജാവായി.

16. And Rehoboam slept with his fathers, and was buried in the city of David. And his son Abijah reigned in his place.



Shortcut Links
2 ദിനവൃത്താന്തം - 2 Chronicles : 1 | 2 | 3 | 4 | 5 | 6 | 7 | 8 | 9 | 10 | 11 | 12 | 13 | 14 | 15 | 16 | 17 | 18 | 19 | 20 | 21 | 22 | 23 | 24 | 25 | 26 | 27 | 28 | 29 | 30 | 31 | 32 | 33 | 34 | 35 | 36 |
ഉല്പത്തി - Genesis | പുറപ്പാടു് - Exodus | ലേവ്യപുസ്തകം - Leviticus | സംഖ്യാപുസ്തകം - Numbers | ആവർത്തനം - Deuteronomy | യോശുവ - Joshua | ന്യായാധിപന്മാർ - Judges | രൂത്ത് - Ruth | 1 ശമൂവേൽ - 1 Samuel | 2 ശമൂവേൽ - 2 Samuel | 1 രാജാക്കന്മാർ - 1 Kings | 2 രാജാക്കന്മാർ - 2 Kings | 1 ദിനവൃത്താന്തം - 1 Chronicles | 2 ദിനവൃത്താന്തം - 2 Chronicles | എസ്രാ - Ezra | നെഹെമ്യാവു - Nehemiah | എസ്ഥേർ - Esther | ഇയ്യോബ് - Job | സങ്കീർത്തനങ്ങൾ - Psalms | സദൃശ്യവാക്യങ്ങൾ - Proverbs | സഭാപ്രസംഗി - Ecclesiastes | ഉത്തമ ഗീതം ഉത്തമഗീതം - Song of Songs | യെശയ്യാ - Isaiah | യിരേമ്യാവു - Jeremiah | വിലാപങ്ങൾ - Lamentations | യേഹേസ്കേൽ - Ezekiel | ദാനീയേൽ - Daniel | ഹോശേയ - Hosea | യോവേൽ - Joel | ആമോസ് - Amos | ഓബദ്യാവു - Obadiah | യോനാ - Jonah | മീഖാ - Micah | നഹൂം - Nahum | ഹബക്കൂക്‍ - Habakkuk | സെഫന്യാവു - Zephaniah | ഹഗ്ഗായി - Haggai | സെഖർയ്യാവു - Zechariah | മലാഖി - Malachi | മത്തായി - Matthew | മർക്കൊസ് - Mark | ലൂക്കോസ് - Luke | യോഹന്നാൻ - John | പ്രവൃത്തികൾ അപ്പ. പ്രവര്‍ത്തനങ്ങള്‍ - Acts | റോമർ - Romans | 1 കൊരിന്ത്യർ - 1 Corinthians | 2 കൊരിന്ത്യർ - 2 Corinthians | ഗലാത്യർ ഗലാത്തിയാ - Galatians | എഫെസ്യർ എഫേസോസ് - Ephesians | ഫിലിപ്പിയർ ഫിലിപ്പി - Philippians | കൊലൊസ്സ്യർ കൊളോസോസ് - Colossians | 1 തെസ്സലൊനീക്യർ - 1 Thessalonians | 2 തെസ്സലൊനീക്യർ - 2 Thessalonians | 1 തിമൊഥെയൊസ് - 1 Timothy | 2 തിമൊഥെയൊസ് - 2 Timothy | തീത്തൊസ് - Titus | ഫിലേമോൻ - Philemon | എബ്രായർ - Hebrews | യാക്കോബ് - James | 1 പത്രൊസ് - 1 Peter | 2 പത്രൊസ് - 2 Peter | 1 യോഹന്നാൻ - 1 John | 2 യോഹന്നാൻ - 2 John | 3 യോഹന്നാൻ - 3 John | യൂദാ യുദാസ് - Jude | വെളിപ്പാടു വെളിപാട് - Revelation |

Explore Parallel Bibles
21st Century KJV | A Conservative Version | American King James Version (1999) | American Standard Version (1901) | Amplified Bible (1965) | Apostles' Bible Complete (2004) | Bengali Bible | Bible in Basic English (1964) | Bishop's Bible | Complementary English Version (1995) | Coverdale Bible (1535) | Easy to Read Revised Version (2005) | English Jubilee 2000 Bible (2000) | English Lo Parishuddha Grandham | English Standard Version (2001) | Geneva Bible (1599) | Hebrew Names Version | malayalam Bible | Holman Christian Standard Bible (2004) | Holy Bible Revised Version (1885) | Kannada Bible | King James Version (1769) | Literal Translation of Holy Bible (2000) | Malayalam Bible | Modern King James Version (1962) | New American Bible | New American Standard Bible (1995) | New Century Version (1991) | New English Translation (2005) | New International Reader's Version (1998) | New International Version (1984) (US) | New International Version (UK) | New King James Version (1982) | New Life Version (1969) | New Living Translation (1996) | New Revised Standard Version (1989) | Restored Name KJV | Revised Standard Version (1952) | Revised Version (1881-1885) | Revised Webster Update (1995) | Rotherhams Emphasized Bible (1902) | Malayalam Bible | Telugu Bible (BSI) | Telugu Bible (WBTC) | The Complete Jewish Bible (1998) | The Darby Bible (1890) | The Douay-Rheims American Bible (1899) | The Message Bible (2002) | The New Jerusalem Bible | The Webster Bible (1833) | Third Millennium Bible (1998) | Today's English Version (Good News Bible) (1992) | Today's New International Version (2005) | Tyndale Bible (1534) | Tyndale-Rogers-Coverdale-Cranmer Bible (1537) | Updated Bible (2006) | Voice In Wilderness (2006) | World English Bible | Wycliffe Bible (1395) | Young's Literal Translation (1898) | Malayalam Bible Commentary |