2 Chronicles - 2 ദിനവൃത്താന്തം 20 | View All

1. അതിന്റെ ശേഷം മോവാബ്യരും അമ്മോന്യരും അവരോടുകൂടെ മെയൂന്യരില് ചിലരും യെഹോശാഫാത്തിന്റെ നേരെ യുദ്ധത്തിന്നു വന്നു.

1. Some time later, the armies of Moab and Ammon, together with the Meunites, went to war against Jehoshaphat.

2. ചിലര് വന്നു യെഹോശാഫാത്തിനോടുവലിയോരു ജനസമൂഹം കടലിന്നക്കരെ നിന്നു, അരാമില്നിന്നു നിന്റെ നേരെ വരുന്നു; ഇതാ അവര് ഏന് -ഗെദിയെന്ന ഹസസോന് -താമാരില് ഉണ്ടു എന്നു അറിയിച്ചു.

2. Messengers told Jehoshaphat, 'A large army from Edom east of the Dead Sea has invaded our country. They have already reached En-Gedi.'

3. യെഹോശാഫാത്ത് ഭയപ്പെട്ടു യഹോവയെ അന്വേഷിപ്പാന് താല്പര്യപ്പെട്ടു യെഹൂദയില് ഒക്കെയും ഒരു ഉപവാസം പ്രസിദ്ധംചെയ്തു.

3. Jehoshaphat was afraid, so he asked the LORD what to do. He then told the people of Judah to go without eating to show their sorrow.

4. യഹോവയോടു സഹായം ചോദിപ്പാന് യെഹൂദ്യര് ഒന്നിച്ചുകൂടി; സകല യെഹൂദാനഗരങ്ങളിലുംനിന്നു അവര് യഹോവയെ അന്വേഷിപ്പാന് വന്നു.

4. They immediately left for Jerusalem to ask for the LORD's help.

5. യെഹോശാഫാത്ത് യഹോവയുടെ ആലയത്തില് പുതിയ പ്രാകാരത്തിന്റെ മുമ്പില് യെഹൂദയുടെയും യെരൂശലേമിന്റെയും സഭാമദ്ധ്യേ നിന്നുകൊണ്ടു പറഞ്ഞതെന്തെന്നാല്

5. After everyone from Judah and Jerusalem had come together at the LORD's temple, Jehoshaphat stood in front of the new courtyard

6. ഞങ്ങളുടെ പിതാക്കന്മാരുടെ ദൈവമായ യഹോവേ, നീ സ്വര്ഗ്ഗസ്ഥനായ ദൈവമല്ലോ; നീ ജാതികളുടെ സകലരാജ്യങ്ങളെയും ഭരിക്കുന്നുവല്ലോ; ആര്ക്കും എതിര്പ്പാന് കഴിയാത്ത ശക്തിയും പരാക്രമവും നിനക്കുണ്ടല്ലോ.

6. and prayed: You, LORD, are the God our ancestors worshiped, and from heaven you rule every nation in the world. You are so powerful that no one can defeat you.

7. ഞങ്ങളുടെ ദൈവമേ, നീ നിന്റെ ജനമായ യിസ്രായേലിന്റെ മുമ്പില്നിന്നു ഈ ദേശത്തിലെ നിവാസികളെ നീക്കിക്കളഞ്ഞു അതു നിന്റെ സ്നേഹിതനായ അബ്രാഹാമിന്റെ സന്തതിക്കു ശാശ്വതമായി കൊടുത്തുവല്ലോ.
യാക്കോബ് 2:23

7. Our God, you forced out the nations who lived in this land before your people Israel came here, and you gave it to the descendants of your friend Abraham forever.

8. അവര് അതില് പാര്ത്തു; ന്യായവിധിയുടെ വാള്, മഹാമാരി, ക്ഷാമം എന്നിങ്ങിനെയുള്ള വല്ല അനര്ത്ഥവും ഞങ്ങള്ക്കു വരുമ്പോള്, ഞങ്ങള് ഈ ആലയത്തിന്റെ മുമ്പിലും നിന്റെ സന്നിധിയിലും നിന്നു--നിന്റെ നാമം ഈ ആലയത്തില് ഉണ്ടല്ലോ--ഞങ്ങളുടെ സങ്കടത്തില് നിന്നോടു നിലവിളിക്കയും നീ കേട്ടു രക്ഷവരുത്തുകയും ചെയ്യും എന്നു പറഞ്ഞു.

8. Our ancestors lived in this land and built a temple to honor you.

9. അതില് തിരുനാമത്തിന്നു വേണ്ടി നിനക്കു ഒരു വിശുദ്ധമന്ദിരം പണിതു.

9. They believed that whenever this land is struck by war or disease or famine, your people can pray to you at the temple, and you will hear their prayer and save them.

10. യിസ്രായേല് മിസ്രയീംദേശത്തുനിന്നു വരുമ്പോള് അവര് അമ്മോന്യരേയും മോവാബ്യരേയും സേയീര് പര്വ്വതക്കാരെയും ആക്രമിപ്പാന് നീ അനുവാദം കൊടുത്തില്ലല്ലോ; അവര് അവരെ നശിപ്പിക്കാതെ വിട്ടുമാറി.

10. You can see that the armies of Ammon, Moab, and Edom are attacking us! Those are the nations you would not let our ancestors invade on their way from Egypt, so these nations were not destroyed.

11. ഇപ്പോള് ഇതാ, നീ ഞങ്ങള്ക്കു കൈവശമാക്കിത്തന്ന നിന്റെ അവകാശത്തില്നിന്നു ഞങ്ങളെ നീക്കിക്കളവാന് അവര് വന്നു ഞങ്ങള്ക്കു ഇങ്ങനെ പ്രതിഫലം തരുന്നു.

11. Now they are coming to take back the land you gave us.

12. ഞങ്ങളുടെ ദൈവമേ, നീ അവരെ ന്യായം വിധിക്കയില്ലയോ? ഞങ്ങളുടെ നേരെ വരുന്ന ഈ വലിയ സമൂഹത്തോടെതിര്പ്പാന് ഞങ്ങള്ക്കു ശക്തിയില്ല; എന്തു ചെയ്യേണ്ടു എന്നു അറിയുന്നതുമില്ല; എങ്കിലും ഞങ്ങളുടെ കണ്ണുകള് നിങ്കലേക്കു തിരിഞ്ഞിരിക്കുന്നു.

12. Aren't you going to punish them? We won't stand a chance when this army attacks. We don't know what to do--we are begging for your help.

13. അങ്ങനെ യെഹൂദ്യര് ഒക്കെയും അവരുടെ കുഞ്ഞുങ്ങളോടും ഭാര്യമാരോടും മക്കളോടും കൂടെ യഹോവയുടെ സന്നിധിയില് നിന്നു.

13. While every man, woman, and child of Judah was standing there at the temple,

14. അപ്പോള് സഭാമദ്ധ്യേവെച്ചു യഹോവയുടെ ആത്മാവു ആസാഫിന്റെ പുത്രന്മാരില് മത്ഥന്യാവിന്റെ മകനായ യെയീയേലിന്റെ മകനായ ബെനായാവിന്റെ മകനായ സെഖര്യ്യാവിന്റെ മകന് യഹസീയേല് എന്ന ഒരു ലേവ്യന്റെ മേല് വന്നു.

14. the LORD's Spirit suddenly spoke to Jahaziel, a Levite from the Asaph clan.

15. അവന് പറഞ്ഞതു എന്തെന്നാല്യെഹൂദ്യര് ഒക്കെയും യെരൂശലേംനിവാസികളും യെഹോശാഫാത്ത് രാജാവും ആയുള്ളോരേ, കേട്ടുകൊള്വിന് ; യഹോവ ഇപ്രകാരം നിങ്ങളോടു അരുളിച്ചെയ്യുന്നുഈ വലിയ സമൂഹം നിമിത്തം ഭയപ്പെടരുതു, ഭ്രമിക്കയും അരുതു; യുദ്ധം നിങ്ങളുടേതല്ല, ദൈവത്തിന്റെതത്രേ.

15. Then Jahaziel said: Your Majesty and everyone from Judah and Jerusalem, the LORD says that you don't need to be afraid or let this powerful army discourage you. God will fight on your side!

16. നാളെ അവരുടെ നേരെ ചെല്ലുവിന് ; ഇതാ, അവര് സീസ് കയറ്റത്തില്കൂടി കയറി വരുന്നു; നിങ്ങള് അവരെ യെരൂവേല്മരുഭൂമിക്കെതിരെ തോട്ടിന്റെ അറ്റത്തുവെച്ചു കാണും.

16. So here's what you must do. Tomorrow the enemy armies will march through the desert around the town of Jeruel. March down and meet them at the town of Ziz as they come up the valley.

17. ഈ പടയില് പൊരുതുവാന് നിങ്ങള്ക്കു ആവശ്യം ഇല്ല; യെഹൂദയും യെരൂശലേമും ആയുള്ളോരേ, നിങ്ങള് സ്ഥിരമായി നിന്നു യഹോവ നിങ്ങള്ക്കു വരുത്തുന്ന രക്ഷ കണ്ടുകൊള്വിന് ; ഭയപ്പെടരുതു, ഭ്രമിക്കയും അരുതു; നാളെ അവരുടെ നേരെ ചെല്ലുവിന് ; യഹോവ നിങ്ങളോടുകൂടെ ഉണ്ടു.

17. You won't even have to fight. Just take your positions and watch the LORD rescue you from your enemy. Don't be afraid. Just do as you're told. And as you march out tomorrow, the LORD will be there with you.

18. അപ്പോള് യെഹോശാഫാത്ത് സാഷ്ടാംഗം വണങ്ങി; യെഹൂദ്യര് ഒക്കെയും യെരൂശലേം നിവാസികളും യഹോവയുടെ മുമ്പാകെ വീണു നമസ്കരിച്ചു.

18. Jehoshaphat bowed low to the ground and everyone worshiped the LORD.

19. കെഹാത്യരും കോരഹ്യരുമായ ലേവ്യര് യിസ്രായേലിന്റെ ദൈവമായ യഹോവയെ അത്യുച്ചത്തില് സ്തുതിപ്പാന് എഴുന്നേറ്റു.

19. Then some Levites from the Kohath and Korah clans stood up and shouted praises to the LORD God of Israel.

20. പിന്നെ അവര് അതികാലത്തു എഴുന്നേറ്റു തെക്കോവമരുഭൂമിയിലേക്കു പുറപ്പെട്ടു; അവര് പുറപ്പെട്ടപ്പോള് യഹോശാഫാത്ത് നിന്നുകൊണ്ടുയെഹൂദ്യരും യെരൂശലേംനിവാസികളും ആയുള്ളോരേ, എന്റെ വാക്കു കേള്പിന് ; നിങ്ങളുടെ ദൈവമായ യഹോവയില് വിശ്വസിപ്പിന് ; എന്നാല് നിങ്ങള് ഉറെച്ചുനിലക്കും; അവന്റെ പ്രവാചകന്മാരേയും വിശ്വസിപ്പിന് ; എന്നാല് നിങ്ങള് കൃതാര്്ഥരാകും എന്നു പറഞ്ഞു.

20. Early the next morning, as everyone got ready to leave for the desert near Tekoa, Jehoshaphat stood up and said, 'Listen my friends, if we trust the LORD God and believe what these prophets have told us, the LORD will help us, and we will be successful.'

21. പിന്നെ അവന് ജനത്തോടു ആലോചിച്ചിട്ടു, വിശുദ്ധാലങ്കാരം ധരിച്ചു സൈന്യത്തിന്നു മുമ്പില് നടന്നുകൊണ്ടു വാഴ്ത്തുവാനുംയഹോവയെ സ്തുതിപ്പിന് , അവന്റെ ദയ എന്നേക്കും ഉള്ളതല്ലോ എന്നു ചൊല്ലുവാനും യഹോവേക്കു സംഗീതക്കാരെ നിയമിച്ചു.

21. Then he explained his plan and appointed men to march in front of the army and praise the LORD for his holy power by singing: 'Praise the LORD! His love never ends.'

22. അവര് പാടി സ്തുതിച്ചു തുടങ്ങിയപ്പോള്യഹോവ യെഹൂദെക്കു വിരോധമായി വന്ന അമ്മോന്യരുടെയും മോവാബ്യരുടെയും സേയീര്പര്വ്വതക്കാരുടെയും നേരെ പതിയിരിപ്പുകാരെ വരുത്തി; അങ്ങനെ അവര് തോറ്റുപോയി.

22. As soon as they began singing, the LORD confused the enemy camp,

23. അമ്മോന്യരും മോവാബ്യരും സേയീര്പര്വ്വതനിവാസികളോടു എതിര്ത്തു അവരെ നിര്മ്മൂലമാക്കി നശിപ്പിച്ചു; സേയീര്നിവാസികളെ സംഹരിച്ചശേഷം അവര് അന്യോന്യം നശിപ്പിച്ചു.

23. so that the Ammonite and Moabite troops attacked and completely destroyed those from Edom. Then they turned against each other and fought until the entire camp was wiped out!

24. യെഹൂദ്യര് മരുഭൂമിയിലെ കാവല് ഗോപുരത്തിന്നരികെ എത്തിയപ്പോള് അവര് പുരുഷാരത്തെ നോക്കി, അവര് നിലത്തു ശവങ്ങളായി കിടക്കുന്നതു കണ്ടു; ഒരുത്തനും ചാടിപ്പോയിരുന്നില്ല.

24. When Judah's army reached the tower that overlooked the desert, they saw that every soldier in the enemy's army was lying dead on the ground.

25. യെഹോശാഫാത്തും അവന്റെ പടജ്ജനവും അവരെ കൊള്ളയിടുവാന് വന്നപ്പോള് അവരുടെ ഇടയില് അനവധി സമ്പത്തും വസ്ത്രവും വിശേഷവസ്തുക്കളും കണ്ടെത്തി; തങ്ങള്ക്കു ചുമപ്പാന് കഴിയുന്നതിലധികം ഊരി എടുത്തു; കൊള്ള അധികമുണ്ടായിരുന്നതുകൊണ്ടു അവര് മൂന്നു ദിവസം കൊള്ളയിട്ടുകൊണ്ടിരുന്നു.

25. So Jehoshaphat and his troops went into the camp to carry away everything of value. They found a large herd of livestock, a lot of equipment, clothes, and other valuable things. It took them three days to carry it all away, and there was still some left over.

26. നാലാം ദിവസം അവര് ബെരാഖാതാഴ്വരയില് ഒന്നിച്ചുകൂടി; അവര് അവിടെ യഹോവേക്കു സ്തോത്രം ചെയ്തതുകൊണ്ടു ആ സ്ഥലത്തിന്നു ഇന്നുവരെ ബെരാഖാതാഴ്വര എന്നു പേര് പറഞ്ഞുവരുന്നു.

26. Then on the fourth day, everyone came together in Beracah Valley and sang praises to the LORD. That's why that place was called Praise Valley.

27. യഹോവ അവര്ക്കും ശത്രുക്കളുടെമേല് ജയസന്തോഷം നില്കിയതുകൊണ്ടു യെഹൂദ്യരും യെരൂശലേമ്യരും എല്ലാം മുമ്പില് യെഹോശാഫാത്തുമായി സന്തോഷത്തോടെ യെരൂശലേമിലേക്കു മടങ്ങിപ്പോന്നു;

27. Jehoshaphat led the crowd back to Jerusalem. And as they marched, they played harps and blew trumpets. They were very happy because the LORD had given them victory over their enemies, so when they reached the city, they went straight to the temple.

28. അവര് വീണകളോടും കിന്നരങ്ങളോടും കാഹളങ്ങളോടുംകൂടെ യെരൂശലേമില് യഹോവയുടെ ആലയത്തിലേക്കു ചെന്നു.

28. (SEE 20:27)

29. യഹോവ യിസ്രായേലിന്റെ ശത്രുക്കളോടു യുദ്ധംചെയ്തു എന്നു കേട്ടപ്പോള് ദൈവത്തിന്റെ ഭീതി ആ ദേശങ്ങളിലെ സകലരാജ്യങ്ങളിന്മേലും വന്നു.

29. When the other nations heard how the LORD had fought against Judah's enemies, they were too afraid

30. ഇങ്ങനെ അവന്റെ ദൈവം ചുറ്റും വിശ്രമം നല്കിയതുകൊണ്ടു യെഹോശാഫാത്തിന്റെ രാജ്യം സ്വസ്ഥമായിരുന്നു.

30. to invade Judah. The LORD let Jehoshaphat's kingdom be at peace.

31. യെഹോശാഫാത്ത് യെഹൂദയില് വാണു; വാണുതുടങ്ങിയപ്പോള് അവന്നു മുപ്പത്തഞ്ചുവയസ്സായിരുന്നു; അവന് ഇരുപത്തഞ്ചു സംവത്സരം യെരൂശലേമില് വാണു; അവന്റെ അമ്മെക്കു അസൂബാ എന്നു പേര്; അവള് ശില്ഹിയുടെ മകള് ആയിരുന്നു.

31. Jehoshaphat was thirty-five years old when he became king of Judah, and he ruled from Jerusalem for twenty-five years. His mother was Azubah daughter of Shilhi.

32. അവന് തന്റെ അപ്പനായ ആസയുടെ വഴിയില് നടന്നു അതു വിട്ടുമാറാതെ യഹോവേക്കു പ്രസാദമായുള്ളതു ചെയ്തു.

32. Jehoshaphat obeyed the LORD, just as his father Asa had done,

33. എങ്കിലും പൂജാഗിരികള്ക്കു നീക്കം വന്നില്ല; ജനം തങ്ങളുടെ ഹൃദയങ്ങളെ തങ്ങളുടെ പിതാക്കന്മാരുടെ ദൈവത്തിങ്കലേക്കു തിരിച്ചതുമില്ല.

33. but he did not destroy the local shrines. So the people still worshiped foreign gods, instead of faithfully serving the God their ancestors had worshiped.

34. യെഹോശാഫാത്തിന്റെ മറ്റുള്ള വൃത്താന്തങ്ങള് ആദ്യാവസാനം യിസ്രായേല്രാജാക്കന്മാരുടെ പുസ്തകത്തില് ചേര്ത്തിരിക്കുന്ന ഹനാനിയുടെ മകനായ യെഹൂവിന്റെ വൃത്താന്തത്തില് എഴുതിയിരിക്കുന്നുവല്ലോ.

34. Everything else Jehoshaphat did while he was king is written in the records of Jehu son of Hanani that are included in The History of the Kings of Israel.

35. അതിന്റെശേഷം യെഹൂദാരാജാവായ യെഹോശാഫാത്ത് യിസ്രായേല്രാജാവായ അഹസ്യാവോടു സഖ്യത ചെയ്തു. അവന് മഹാദുഷ്പ്രവൃത്തിക്കാരനായിരുന്നു.

35. While Jehoshaphat was king, he signed a peace treaty with Ahaziah the wicked king of Israel.

36. അവന് തര്ശീശിലേക്കു ഔടിപ്പാന് കപ്പലുണ്ടാക്കുന്നതില് അവനോടു യോജിച്ചു; അവര് എസ്യോന് -ഗേബെരില്വെച്ചു കപ്പലുകളുണ്ടാക്കി.

36. They agreed to build several seagoing ships at Ezion-Geber.

37. എന്നാല് മാരേശക്കാരനായ ദോദാവയുടെ മകന് എലീയേസെര് യെഹോശാഫാത്തിന്നു വിരോധമായി പ്രവചിച്ചുനീ അഹസ്യാവോടു സഖ്യത ചെയ്തതുകൊണ്ടു യഹോവ നിന്റെ പണികളെ ഉടെച്ചുകളഞ്ഞിരിക്കുന്നു എന്നു പറഞ്ഞു. കപ്പലുകള് തര്ശീശിലേക്കു ഔടുവാന് കഴിയാതെ ഉടഞ്ഞുപോയി.

37. But the prophet Eliezer warned Jehoshaphat, 'The LORD will destroy these ships because you have supported Ahaziah.' The ships were wrecked and never sailed.



Shortcut Links
2 ദിനവൃത്താന്തം - 2 Chronicles : 1 | 2 | 3 | 4 | 5 | 6 | 7 | 8 | 9 | 10 | 11 | 12 | 13 | 14 | 15 | 16 | 17 | 18 | 19 | 20 | 21 | 22 | 23 | 24 | 25 | 26 | 27 | 28 | 29 | 30 | 31 | 32 | 33 | 34 | 35 | 36 |
ഉല്പത്തി - Genesis | പുറപ്പാടു് - Exodus | ലേവ്യപുസ്തകം - Leviticus | സംഖ്യാപുസ്തകം - Numbers | ആവർത്തനം - Deuteronomy | യോശുവ - Joshua | ന്യായാധിപന്മാർ - Judges | രൂത്ത് - Ruth | 1 ശമൂവേൽ - 1 Samuel | 2 ശമൂവേൽ - 2 Samuel | 1 രാജാക്കന്മാർ - 1 Kings | 2 രാജാക്കന്മാർ - 2 Kings | 1 ദിനവൃത്താന്തം - 1 Chronicles | 2 ദിനവൃത്താന്തം - 2 Chronicles | എസ്രാ - Ezra | നെഹെമ്യാവു - Nehemiah | എസ്ഥേർ - Esther | ഇയ്യോബ് - Job | സങ്കീർത്തനങ്ങൾ - Psalms | സദൃശ്യവാക്യങ്ങൾ - Proverbs | സഭാപ്രസംഗി - Ecclesiastes | ഉത്തമ ഗീതം ഉത്തമഗീതം - Song of Songs | യെശയ്യാ - Isaiah | യിരേമ്യാവു - Jeremiah | വിലാപങ്ങൾ - Lamentations | യേഹേസ്കേൽ - Ezekiel | ദാനീയേൽ - Daniel | ഹോശേയ - Hosea | യോവേൽ - Joel | ആമോസ് - Amos | ഓബദ്യാവു - Obadiah | യോനാ - Jonah | മീഖാ - Micah | നഹൂം - Nahum | ഹബക്കൂക്‍ - Habakkuk | സെഫന്യാവു - Zephaniah | ഹഗ്ഗായി - Haggai | സെഖർയ്യാവു - Zechariah | മലാഖി - Malachi | മത്തായി - Matthew | മർക്കൊസ് - Mark | ലൂക്കോസ് - Luke | യോഹന്നാൻ - John | പ്രവൃത്തികൾ അപ്പ. പ്രവര്‍ത്തനങ്ങള്‍ - Acts | റോമർ - Romans | 1 കൊരിന്ത്യർ - 1 Corinthians | 2 കൊരിന്ത്യർ - 2 Corinthians | ഗലാത്യർ ഗലാത്തിയാ - Galatians | എഫെസ്യർ എഫേസോസ് - Ephesians | ഫിലിപ്പിയർ ഫിലിപ്പി - Philippians | കൊലൊസ്സ്യർ കൊളോസോസ് - Colossians | 1 തെസ്സലൊനീക്യർ - 1 Thessalonians | 2 തെസ്സലൊനീക്യർ - 2 Thessalonians | 1 തിമൊഥെയൊസ് - 1 Timothy | 2 തിമൊഥെയൊസ് - 2 Timothy | തീത്തൊസ് - Titus | ഫിലേമോൻ - Philemon | എബ്രായർ - Hebrews | യാക്കോബ് - James | 1 പത്രൊസ് - 1 Peter | 2 പത്രൊസ് - 2 Peter | 1 യോഹന്നാൻ - 1 John | 2 യോഹന്നാൻ - 2 John | 3 യോഹന്നാൻ - 3 John | യൂദാ യുദാസ് - Jude | വെളിപ്പാടു വെളിപാട് - Revelation |

Explore Parallel Bibles
21st Century KJV | A Conservative Version | American King James Version (1999) | American Standard Version (1901) | Amplified Bible (1965) | Apostles' Bible Complete (2004) | Bengali Bible | Bible in Basic English (1964) | Bishop's Bible | Complementary English Version (1995) | Coverdale Bible (1535) | Easy to Read Revised Version (2005) | English Jubilee 2000 Bible (2000) | English Lo Parishuddha Grandham | English Standard Version (2001) | Geneva Bible (1599) | Hebrew Names Version | malayalam Bible | Holman Christian Standard Bible (2004) | Holy Bible Revised Version (1885) | Kannada Bible | King James Version (1769) | Literal Translation of Holy Bible (2000) | Malayalam Bible | Modern King James Version (1962) | New American Bible | New American Standard Bible (1995) | New Century Version (1991) | New English Translation (2005) | New International Reader's Version (1998) | New International Version (1984) (US) | New International Version (UK) | New King James Version (1982) | New Life Version (1969) | New Living Translation (1996) | New Revised Standard Version (1989) | Restored Name KJV | Revised Standard Version (1952) | Revised Version (1881-1885) | Revised Webster Update (1995) | Rotherhams Emphasized Bible (1902) | Malayalam Bible | Telugu Bible (BSI) | Telugu Bible (WBTC) | The Complete Jewish Bible (1998) | The Darby Bible (1890) | The Douay-Rheims American Bible (1899) | The Message Bible (2002) | The New Jerusalem Bible | The Webster Bible (1833) | Third Millennium Bible (1998) | Today's English Version (Good News Bible) (1992) | Today's New International Version (2005) | Tyndale Bible (1534) | Tyndale-Rogers-Coverdale-Cranmer Bible (1537) | Updated Bible (2006) | Voice In Wilderness (2006) | World English Bible | Wycliffe Bible (1395) | Young's Literal Translation (1898) | Malayalam Bible Commentary |