2 Chronicles - 2 ദിനവൃത്താന്തം 28 | View All

1. ആഹാസ് വാഴ്ചതുടങ്ങിയപ്പോള് അവന്നു ഇരുപതു വയസ്സായിരുന്നു; അവന് പതിനാറു സംവത്സരം യെരൂശലേമില് വാണു; എന്നാല് തന്റെ പിതാവായ ദാവീദ് ചെയ്തതുപോലെ യഹോവേക്കു പ്രസാദമായുള്ളതു ചെയ്തില്ല.

1. Ahaz was twenty years old when he came to the throne and he reigned for sixteen years in Jerusalem. He did not do what Yahweh regards as right, as his ancestor David had done.

2. അവന് യിസ്രായേല്രാജാക്കന്മാരുടെ വഴികളില് നടന്നു ബാല്വിഗ്രഹങ്ങളെ വാര്ത്തുണ്ടാക്കി.

2. He followed the example of the kings of Israel, even having images cast for the Baals;

3. അവന് ബെന് -ഹിന്നോം താഴ്വരയില് ധൂപം കാട്ടുകയും യിസ്രായേല്മക്കളുടെ മുമ്പില്നിന്നു യഹോവ നീക്കിക്കളഞ്ഞ ജാതികളുടെ മ്ളേച്ഛാചാരപ്രകാരം തന്റെ പുത്രന്മാരെ അഗ്നിപ്രവേശം ചെയ്യിക്കയും ചെയ്തു.

3. he burned incense in the Valley of Ben-Hinnom, caused his sons to pass through the fire of sacrifice, copying the disgusting practices of the nations whom Yahweh had dispossessed for the Israelites.

4. അവന് പൂജാഗിരികളിലും ഔരോ പച്ചവൃക്ഷത്തിന് കീഴിലും ബലികഴിച്ചും ധൂപം കാട്ടിയും പോന്നു.

4. He offered sacrifices and incense on the high places, on the hills and under every green tree.

5. ആകയാല് അവന്റെ ദൈവമായ യഹോവ അവനെ അരാംരാജാവിന്റെ കയ്യില് ഏല്പിച്ചു; അവര് അവനെ തോല്പിച്ചു അവരില് അസംഖ്യംപേരെ പിടിച്ചു ദമ്മേശെക്കിലേക്കു കൊണ്ടുപോയി. അവന് യിസ്രായേല്രാജാവിന്റെ കയ്യിലും ഏല്പിക്കപ്പെട്ടു; അവനും അവനെ അതികഠിനമായി തോല്പിച്ചു.

5. So Yahweh his God put him at the mercy of the king of Aram, who defeated him and took large numbers of captives, carrying them off to Damascus. He also put him at the mercy of the king of Israel, who inflicted heavy casualties on him.

6. അവര് തങ്ങളുടെ പിതാക്കന്മാരുടെ ദൈവമായ യഹോവയെ ഉപേക്ഷിച്ചതുകൊണ്ടു രെമല്യാവിന്റെ മകനായ പെക്കഹ് യെഹൂദയില് ഒരു ലക്ഷത്തിരുപതിനായിരംപേരെ ഒരേദിവസം സംഹരിച്ചു; അവരെല്ലാവരും പരാക്രമശാലികള് ആയിരുന്നു.

6. In a single day, Pekah son of Remaliah killed a hundred and twenty thousand in Judah, all of them prominent men, because they had abandoned Yahweh, God of their ancestors.

7. എഫ്രയീമ്യവീരനായ സിക്രി രാജകുമാരനായ മയശേയാവെയും രാജധാനിവിചാരകനായ അസ്രീക്കാമിനെയും രാജാവിന്നു രണ്ടാമനായിരുന്ന എല്ക്കാനയെയും കൊന്നുകളഞ്ഞു.

7. Zichri, an Ephraimite champion, killed Maaseiah the king's son, Azrikam the controller of the household and Elkanah the king's second-in-command.

8. യിസ്രായേല്യര് തങ്ങളുടെ സഹോദരജനത്തില് സ്ത്രീകളും പുത്രന്മാരും പുത്രിമാരുമായി രണ്ടുലക്ഷം പേരെ പിടിച്ചു കൊണ്ടുപോയി, വളരെ കൊള്ളയിട്ടു കൊള്ളയും ശമര്യ്യയിലേക്കു കൊണ്ടുപോയി.

8. Of their brothers, the Israelites took two hundred thousand captive including wives, sons, daughters; they also took quantities of booty, carrying everything off to Samaria.

9. എന്നാല് ഔദേദ് എന്ന പേരോടെ യഹോവയുടെ ഒരു പ്രവാചകന് അവിടെ ഉണ്ടായിരുന്നു; അവന് ശമര്യ്യയിലേക്കു വന്ന സൈന്യത്തെ എതിരേറ്റു ചെന്നു അവരോടു പറഞ്ഞതുനിങ്ങളുടെ പിതാക്കന്മാരുടെ ദൈവമായ യഹോവ യെഹൂദയോടു കോപിച്ചിരിക്കകൊണ്ടു അവരെ നിങ്ങളുടെ കയ്യില് ഏല്പിച്ചു; നിങ്ങള് അവരെ ആകാശപര്യന്തം എത്തുന്ന ക്രോധത്തോടെ സംഹരിച്ചിരിക്കുന്നു.

9. Now there was a prophet of Yahweh there by the name of Oded, who went out to meet the troops returning to Samaria and said, 'Look, because Yahweh, God of your ancestors, was angry with Judah, he put them at your mercy, but you have slaughtered them with such fury as reached to heaven,

10. ഇപ്പോഴോ നിങ്ങള് യെഹൂദ്യരെയും യെരൂശലേമ്യരെയും ദാസീദാസന്മാരായി കീഴടക്കുവാന് ഭാവിക്കുന്നു; നിങ്ങളുടെ പക്കലും നിങ്ങളുടെ ദൈവമായ യഹോവയോടുള്ള അകൃത്യങ്ങള് ഇല്ലയോ?

10. and now you propose to reduce the children of Judah and Jerusalem to being your male and female slaves! Have you not yourselves committed sins against Yahweh your God?

11. ആകയാല് ഞാന് പറയുന്നതു കേള്പ്പിന് ; നിങ്ങളുടെ സഹോദരന്മാരില്നിന്നു നിങ്ങള് പിടിച്ചു കൊണ്ടുവന്ന ബദ്ധന്മാരെ വിട്ടയപ്പിന് ; അല്ലെങ്കില് യഹോവയുടെ ഉഗ്രകോപം നിങ്ങളുടെമേല് ഇരിക്കും.

11. Now listen to me: release the captives you have taken from your brothers, for the fierce anger of Yahweh hangs over you.'

12. അപ്പോള് യോഹാനാന്റെ മകന് അസര്യ്യാവു, മെശില്ലേമോത്തിന്റെ മകന് ബേരെഖ്യാവു, ശല്ലൂമിന്റെ മകന് യെഹിസ്കീയാവു, ഹദ്ളായിയുടെ മകന് അമാസാ എന്നിങ്ങനെ എഫ്രയീമ്യതലവന്മാരില് ചിലര് യുദ്ധത്തില്നിന്നു വന്നവരോടു എതിര്ത്തുനിന്നു അവരോടു

12. Some of the Ephraimite chieftains -- Azariah son of Jehohanan, Berechaiah son of Meshillemoth, Jehizkiah son of Shallum and Amasa son of Hadlai -- then protested to those returning from the war

13. നിങ്ങള് ബദ്ധന്മാരെ ഇവിടെ കൊണ്ടുവരരുതു; നാം തന്നേ യഹോവയോടു അകൃത്യം ചെയ്തിരിക്കെ നമ്മുടെ പാപങ്ങളോടും അകൃത്യത്തോടും ഇനിയും കൂട്ടുവാന് നിങ്ങള് ഭാവിക്കുന്നു; നമുക്കു വലിയൊരു അകൃത്യം ഉണ്ടു; ഉഗ്രകോപം യിസ്രായേലിന്മേല് ഇരിക്കുന്നുവല്ലോ എന്നു പറഞ്ഞു.

13. and said to them, 'You must not bring the captives here, for we have already sinned against Yahweh and you propose to add to our sin and guilt, although our guilt is already great, and fierce anger is hanging over Israel.'

14. അപ്പോള് പ്രഭുക്കന്മാരും സര്വ്വസഭയും കാണ്കെ ആയുധപാണികള് ബദ്ധന്മാരെയും കൊള്ളയെയും വിട്ടയച്ചു.

14. So in the presence of the officials and whole assembly, the soldiers gave up the captives and the booty.

15. പേര് ചൊല്ലി വിളിക്കപ്പെട്ട ആളുകള് എഴുന്നേറ്റു ബദ്ധന്മാരെ കൂട്ടി അവരില് നഗ്നന്മാരായവരെ ഒക്കെയും കൊള്ളയിലെ വസ്ത്രം ധരിപ്പിച്ചു; അവരെ ഉടുപ്പിച്ചു ചെരിപ്പും ഇടുവിച്ചശേഷം അവര്ക്കും തിന്മാനും കുടിപ്പാനും കൊടുത്തു എണ്ണയും തേപ്പിച്ചു ക്ഷീണിച്ചുപോയവരെ ഒക്കെയും കഴുതപ്പുറത്തു കയറ്റി, ഈന്തപ്പട്ടണമായ യെരീഹോവില് അവരുടെ സഹോദരന്മാരുടെ അടുക്കല് കൊണ്ടുചെന്നാക്കി ശമര്യ്യെക്കു മടങ്ങിപ്പോയി.

15. Men nominated for the purpose then took charge of the captives. From the booty they clothed all those of them who were naked; they gave them clothing and sandals, provided them with food and drink, mounted on donkeys all those who were infirm and took them back to Jericho, the city of palm trees, to their brothers. Then they returned to Samaria.

16. ആ കാലത്തു ആഹാസ്രാജാവു തന്നെ സഹായിക്കേണ്ടതിന്നു അശ്ശൂര്രാജാക്കന്മാരുടെ അടുക്കല് ആളയച്ചു.

16. This was when King Ahaz sent asking the king of Assyria to come to his assistance.

17. എദോമ്യര് പിന്നെയും വന്നു യെഹൂദ്യരെ തോല്പിക്കയും ബദ്ധന്മാരെ പിടിച്ചു കൊണ്ടുപോകയും ചെയ്തു.

17. The Edomites again invaded, defeated Judah, and carried off captives,

18. ഫെലിസ്ത്യരും താഴ്വീതിയിലും യെഹൂദയുടെ തെക്കും ഉള്ള പട്ടണങ്ങളെ ആക്രമിച്ചു ബേത്ത്-ശേമെശും അയ്യാലോനും ഗെദേരോത്തും സോഖോവും അതിനോടു ചേര്ന്ന ഗ്രാമങ്ങളും തിമ്നയും അതിനോടു ചേര്ന്ന ഗ്രാമങ്ങളും ഗിംസോവും അതിനോടു ചേര്ന്ന ഗ്രാമങ്ങളും പിടിച്ചു അവിടെ പാര്ത്തു.

18. while the Philistines raided the towns in the lowlands and in the Negeb of Judah, capturing Beth-Shemesh, Aijalon, Gederoth, Soco and its dependencies, Timnah and its dependencies and Gimzo and its dependencies, and settled there.

19. യിസ്രായേല്രാജാവായ ആഹാസ് യെഹൂദയില് നിര്മ്മര്യ്യാദം കാണിച്ചു യഹോവയോടു മഹാദ്രോഹം ചെയ്തതുകൊണ്ടു അവന്റെ നിമിത്തം യഹോവ യെഹൂദയെ താഴ്ത്തി.

19. For Yahweh brought Judah low because of Ahaz king of Israel, since he behaved without restraint in Judah and had been unfaithful to Yahweh.

20. അശ്ശൂര്രാജാവായ തില്ഗത്ത്-പില്നേസെര് അവന്റെ അടുക്കല് വന്നിട്ടു അവനെ ബലപ്പെടുത്താതെ ഞെരുക്കിയതേയുള്ളു.

20. Tiglath-Pileser king of Assyria attacked and besieged him; but he could not overpower him.

21. ആഹാസ് യെഹോവയുടെ ആലയത്തില്നിന്നും രാജധാനിയില്നിന്നും പ്രഭുക്കന്മാരുടെ പക്കല്നിന്നും കവര്ന്നെടുത്തു അശ്ശൂര്രാജാവിന്നു കൊടുത്തു; എങ്കിലും ഇതിനാല് അവന്നു സഹായം ഉണ്ടായില്ല.

21. Although Ahaz robbed the Temple of Yahweh and the palaces of the king and princes and gave the proceeds to the king of Assyria, he received no help from him.

22. ആഹാസ്രാജാവ് തന്റെ കഷ്ടകാലത്തുകൂടെയും യഹോവയോടു അധികം ദ്രോഹം ചെയ്തു.

22. During the time when he was under siege he disobeyed Yahweh even more grossly, this King Ahaz.

23. എങ്ങനെയെന്നാല്അരാം രാജാക്കന്മാരുടെ ദേവന്മാര് അവരെ സഹായിച്ചതുകൊണ്ടു അവര് എന്നെയും സഹായിക്കേണ്ടതിന്നു ഞാന് അവര്ക്കും ബലികഴിക്കും എന്നു പറഞ്ഞു അവന് തന്നെ തോല്പിച്ച ദമ്മേശെക്കിലെ ദേവന്മാര്ക്കും ബലികഴിച്ചു; എന്നാല് അവ അവന്നും എല്ലായിസ്രായേലിന്നും നാശകാരണമായി ഭവിച്ചു.

23. For he offered sacrifices to the gods of Damascus who had defeated him. 'Since the gods of the kings of Aram', he thought, 'have supported them, I shall sacrifice to them, and perhaps they will help me.' But they proved to be his and all Israel's downfall.

24. ആഹാസ് ദൈവാലയത്തിലെ ഉപകരണങ്ങളെ എടുത്തു ദൈവാലയത്തിലെ ഉപകരണങ്ങളെ ഉടെച്ചു, യഹോവയുടെ ആലയത്തിന്റെ വാതിലുകള് അടെച്ചുകളഞ്ഞു യെരൂശലേമിന്റെ ഔരോ മൂലയിലും ബലിപീഠങ്ങള് ഉണ്ടാക്കി.

24. Ahaz then collected the equipment of the Temple of God, broke up the equipment of the Temple of God, sealed the doors of the Temple of Yahweh and put his own altars in every corner of Jerusalem;

25. അന്യദേവന്മാര്ക്കും ധൂപം കാട്ടുവാന് അവന് യെഹൂദയിലെ ഔരോ പട്ടണത്തിലും പൂജാഗിരികള് ഉണ്ടാക്കി തന്റെ പിതാക്കന്മാരുടെ ദൈവമായ യഹോവയെ കോപിപ്പിച്ചു.

25. he set up high places in every town of Judah to burn incense to other gods, thus provoking the anger of Yahweh, God of his ancestors.

26. അവന്റെ മറ്റുള്ളവൃത്താന്തങ്ങളും സകലപ്രവൃത്തികളും ആദ്യവസാനം യെഹൂദയിലെയും യിസ്രായേലിലെയും രാജാക്കന്മാരുടെ പുസ്തകത്തില് എഴുതിയിരിക്കുന്നു.

26. The rest of his history, his whole policy, from first to last, is recorded in the Book of the Kings of Judah and Israel.

27. ആഹാസ് തന്റെ പിതാക്കന്മാരെപ്പോലെ നിദ്രപ്രാപിച്ചു; അവനെ യെരൂശലേംനഗരത്തില് അടക്കംചെയ്തു. യിസ്രായേല്രാജാക്കന്മാരുടെ കല്ലറകളില് കൊണ്ടുവന്നില്ലതാനും; അവന്റെ മകനായ യെഹിസ്കീയാവു അവന്നു പകരം രാജാവായി.

27. Then Ahaz fell asleep with his ancestors and was buried in the City, in Jerusalem, though he was not taken to the tombs of the kings of Israel. His son Hezekiah succeeded him.



Shortcut Links
2 ദിനവൃത്താന്തം - 2 Chronicles : 1 | 2 | 3 | 4 | 5 | 6 | 7 | 8 | 9 | 10 | 11 | 12 | 13 | 14 | 15 | 16 | 17 | 18 | 19 | 20 | 21 | 22 | 23 | 24 | 25 | 26 | 27 | 28 | 29 | 30 | 31 | 32 | 33 | 34 | 35 | 36 |
ഉല്പത്തി - Genesis | പുറപ്പാടു് - Exodus | ലേവ്യപുസ്തകം - Leviticus | സംഖ്യാപുസ്തകം - Numbers | ആവർത്തനം - Deuteronomy | യോശുവ - Joshua | ന്യായാധിപന്മാർ - Judges | രൂത്ത് - Ruth | 1 ശമൂവേൽ - 1 Samuel | 2 ശമൂവേൽ - 2 Samuel | 1 രാജാക്കന്മാർ - 1 Kings | 2 രാജാക്കന്മാർ - 2 Kings | 1 ദിനവൃത്താന്തം - 1 Chronicles | 2 ദിനവൃത്താന്തം - 2 Chronicles | എസ്രാ - Ezra | നെഹെമ്യാവു - Nehemiah | എസ്ഥേർ - Esther | ഇയ്യോബ് - Job | സങ്കീർത്തനങ്ങൾ - Psalms | സദൃശ്യവാക്യങ്ങൾ - Proverbs | സഭാപ്രസംഗി - Ecclesiastes | ഉത്തമ ഗീതം ഉത്തമഗീതം - Song of Songs | യെശയ്യാ - Isaiah | യിരേമ്യാവു - Jeremiah | വിലാപങ്ങൾ - Lamentations | യേഹേസ്കേൽ - Ezekiel | ദാനീയേൽ - Daniel | ഹോശേയ - Hosea | യോവേൽ - Joel | ആമോസ് - Amos | ഓബദ്യാവു - Obadiah | യോനാ - Jonah | മീഖാ - Micah | നഹൂം - Nahum | ഹബക്കൂക്‍ - Habakkuk | സെഫന്യാവു - Zephaniah | ഹഗ്ഗായി - Haggai | സെഖർയ്യാവു - Zechariah | മലാഖി - Malachi | മത്തായി - Matthew | മർക്കൊസ് - Mark | ലൂക്കോസ് - Luke | യോഹന്നാൻ - John | പ്രവൃത്തികൾ അപ്പ. പ്രവര്‍ത്തനങ്ങള്‍ - Acts | റോമർ - Romans | 1 കൊരിന്ത്യർ - 1 Corinthians | 2 കൊരിന്ത്യർ - 2 Corinthians | ഗലാത്യർ ഗലാത്തിയാ - Galatians | എഫെസ്യർ എഫേസോസ് - Ephesians | ഫിലിപ്പിയർ ഫിലിപ്പി - Philippians | കൊലൊസ്സ്യർ കൊളോസോസ് - Colossians | 1 തെസ്സലൊനീക്യർ - 1 Thessalonians | 2 തെസ്സലൊനീക്യർ - 2 Thessalonians | 1 തിമൊഥെയൊസ് - 1 Timothy | 2 തിമൊഥെയൊസ് - 2 Timothy | തീത്തൊസ് - Titus | ഫിലേമോൻ - Philemon | എബ്രായർ - Hebrews | യാക്കോബ് - James | 1 പത്രൊസ് - 1 Peter | 2 പത്രൊസ് - 2 Peter | 1 യോഹന്നാൻ - 1 John | 2 യോഹന്നാൻ - 2 John | 3 യോഹന്നാൻ - 3 John | യൂദാ യുദാസ് - Jude | വെളിപ്പാടു വെളിപാട് - Revelation |

Explore Parallel Bibles
21st Century KJV | A Conservative Version | American King James Version (1999) | American Standard Version (1901) | Amplified Bible (1965) | Apostles' Bible Complete (2004) | Bengali Bible | Bible in Basic English (1964) | Bishop's Bible | Complementary English Version (1995) | Coverdale Bible (1535) | Easy to Read Revised Version (2005) | English Jubilee 2000 Bible (2000) | English Lo Parishuddha Grandham | English Standard Version (2001) | Geneva Bible (1599) | Hebrew Names Version | malayalam Bible | Holman Christian Standard Bible (2004) | Holy Bible Revised Version (1885) | Kannada Bible | King James Version (1769) | Literal Translation of Holy Bible (2000) | Malayalam Bible | Modern King James Version (1962) | New American Bible | New American Standard Bible (1995) | New Century Version (1991) | New English Translation (2005) | New International Reader's Version (1998) | New International Version (1984) (US) | New International Version (UK) | New King James Version (1982) | New Life Version (1969) | New Living Translation (1996) | New Revised Standard Version (1989) | Restored Name KJV | Revised Standard Version (1952) | Revised Version (1881-1885) | Revised Webster Update (1995) | Rotherhams Emphasized Bible (1902) | Malayalam Bible | Telugu Bible (BSI) | Telugu Bible (WBTC) | The Complete Jewish Bible (1998) | The Darby Bible (1890) | The Douay-Rheims American Bible (1899) | The Message Bible (2002) | The New Jerusalem Bible | The Webster Bible (1833) | Third Millennium Bible (1998) | Today's English Version (Good News Bible) (1992) | Today's New International Version (2005) | Tyndale Bible (1534) | Tyndale-Rogers-Coverdale-Cranmer Bible (1537) | Updated Bible (2006) | Voice In Wilderness (2006) | World English Bible | Wycliffe Bible (1395) | Young's Literal Translation (1898) | Malayalam Bible Commentary |