Nehemiah - നെഹെമ്യാവു 1 | View All

1. ഹഖല്യാവിന്റെ മകനായ നെഹെമ്യാവിന്റെ ചരിത്രം. ഇരുപതാം ആണ്ടില് കിസ്ളേവ് മാസത്തില് ഞാന് ശൂശന് രാജധാനിയില് ഇരിക്കുമ്പോള്

1. The history of Nehemiah, the son of Hacaliah. Now it came about, in the month Chislev, in the twentieth year, when I was in Shushan, the king's town,

2. എന്റെ സഹോദരന്മാരില് ഒരുത്തനായ, ഹനാനിയും യെഹൂദയില്നിന്നു ചില പുരുഷന്മാരും വന്നു; ഞാന് അവരോടു പ്രവാസത്തില്നിന്നു തെറ്റി ഒഴിഞ്ഞുപോയ യെഹൂദന്മാരെക്കുറിച്ചും യെരൂശലേമിനെക്കുറിച്ചും ചോദിച്ചു.

2. That Hanani, one of my brothers, came with certain men from Judah; and in answer to my request for news of the Jews who had been prisoners and had got away, and of Jerusalem,

3. അതിന്നു അവര് എന്നോടുപ്രവാസത്തില്നിന്നു തെറ്റി ഒഴിഞ്ഞുപോയി ശേഷിപ്പു അവിടെ ആ സംസ്ഥാനത്തു മഹാകഷ്ടത്തിലും അപമാനത്തിലും ഇരിക്കുന്നു; യെരൂശലേമിന്റെ മതില് ഇടിഞ്ഞും അതിന്റെ വാതിലുകള് തീവെച്ചു ചുട്ടും കിടക്കുന്നു എന്നു പറഞ്ഞു.

3. They said to me, The small band of Jews now living there in the land are in great trouble and shame: the wall of Jerusalem has been broken down, and its doorways burned with fire.

4. ഈ വര്ത്തമാനം കേട്ടപ്പോള് ഞാന് ഇരുന്നു കരഞ്ഞു; കുറെനാള് ദുഃഖിച്ചും ഉപവസിച്ചുംകൊണ്ടു സ്വര്ഗ്ഗത്തിലെ ദൈവത്തോടു ഞാന് പ്രാര്ത്ഥിച്ചു പറഞ്ഞതെന്തെന്നാല്

4. Then, after hearing these words, for some days I gave myself up to weeping and sorrow, seated on the earth; and taking no food I made prayer to the God of heaven,

5. സ്വര്ഗ്ഗത്തിലെ ദൈവമായ യഹോവേ, നിന്നെ സ്നേഹിച്ചു നിന്റെ കല്പനകളെ പ്രമാണിക്കുന്നവര്ക്കും നിയമവും ദയയും പാലിക്കുന്ന മഹാനും ഭയങ്കരനുമായ ദൈവമേ,

5. And said, O Lord, the God of heaven, the great God, greatly to be feared, keeping faith and mercy with those who have love for him and are true to his laws:

6. നിന്റെ ദാസന്മാരായ യിസ്രായേല്മക്കള്ക്കു വേണ്ടി രാവും പകലും നിന്റെ മുമ്പാകെ പ്രാര്ത്ഥിക്കയും യിസ്രായേല്മക്കളായ ഞങ്ങള് നിന്നോടു ചെയ്തിരിക്കുന്ന പാപങ്ങളെ ഏറ്റുപറകയും ചെയ്യുന്ന അടിയന്റെ പ്രാര്ത്ഥന കേള്ക്കേണ്ടതിന്നു നിന്റെ ചെവി ശ്രദ്ധിച്ചും നിന്റെ കണ്ണു തുറന്നും ഇരിക്കേണമേ; ഞാനും എന്റെ പിതൃഭവനവും പാപം ചെയ്തിരിക്കുന്നു.

6. Let your ear now take note and let your eyes be open, so that you may give ear to the prayer of your servant, which I make before you at this time, day and night, for the children of Israel, your servants, while I put before you the sins of the children of Israel, which we have done against you: truly, I and my father's people are sinners.

7. ഞങ്ങള് നിന്നോടു ഏറ്റവും വഷളത്വമായി പ്രവര്ത്തിച്ചിരിക്കുന്നു; നിന്റെ ദാസനായ മോശെയോടു നീ കല്പിച്ച കല്പനകളും ചട്ടങ്ങളും വിധികളും ഞങ്ങള് പ്രമാണിച്ചിട്ടുമില്ല.

7. We have done great wrong against you, and have not kept the orders, the rules, and the decisions, which you gave to your servant Moses.

8. നിങ്ങള് ദ്രോഹം ചെയ്താല് ഞാന് നിങ്ങളെ ജാതികളുടെ ഇടയില് ചിന്നിച്ചുകളയും;

8. Keep in mind, O Lord, the order you gave your servant Moses, saying, If you do wrong I will send you wandering among the peoples:

9. എന്നാല് നിങ്ങള് എങ്കലേക്കു തിരിഞ്ഞു എന്റെ കല്പനകളെ പ്രമാണിച്ചു അവയെ അനുസരിച്ചുനടന്നാല്, നിങ്ങളുടെ ഭ്രഷ്ടന്മാര് ആകാശത്തിന്റെ അറുതിവരെയും എത്തിയിരുന്നാലും ഞാന് അവിടെനിന്നു അവരെ ശേഖരിച്ചു, എന്റെ നാമം സ്ഥാപിപ്പാന് ഞാന് തിരഞ്ഞെടുത്ത സ്ഥലത്തു കൊണ്ടുവരും എന്നു നിന്റെ ദാസനായ മോശെയോടു നീ അരുളിച്ചെയ്ത വചനം ഔര്ക്കേണമേ.

9. But if you come back to me and keep my orders and do them, even if those of you who have been forced out are living in the farthest parts of heaven, I will get them from there, and take them back to the place marked out by me for the resting-place of my name.

10. അവര് നിന്റെ മഹാശക്തികൊണ്ടും ബലമുള്ള കൈകൊണ്ടും നീ വീണ്ടെടുത്ത നിന്റെ ദാസന്മാരും നിന്റെ ജനവുമല്ലോ.

10. Now these are your servants and your people, whom you have made yours by your great power and by your strong hand.

11. കര്ത്താവേ, നിന്റെ ചെവി അടിയന്റെ പ്രാര്ത്ഥനെക്കും നിന്റെ നാമത്തെ ഭയപ്പെടുവാന് താല്പര്യപ്പെടുന്ന നിന്റെ ദാസന്മാരുടെ പ്രാര്ത്ഥനെക്കും ശ്രദ്ധയുള്ളതായിരിക്കേണമേ. ഇന്നു അടിയന്നു കാര്യം സാധിപ്പിച്ചു ഈ മനുഷ്യന്റെ മുമ്പാകെ എനിക്കു ദയ ലഭിക്കുമാറാക്കേണമേ. ഞാന് രാജാവിന്നു പാനപാത്രവാഹകനായിരുന്നു.

11. O Lord, let your ear take note of the prayer of your servant, and of the prayers of your servants, who take delight in worshipping your name: give help, O Lord, to your servant this day, and let him have mercy in the eyes of this man. (Now I was the king's wine-servant.)



Shortcut Links
നെഹെമ്യാവു - Nehemiah : 1 | 2 | 3 | 4 | 5 | 6 | 7 | 8 | 9 | 10 | 11 | 12 | 13 |
ഉല്പത്തി - Genesis | പുറപ്പാടു് - Exodus | ലേവ്യപുസ്തകം - Leviticus | സംഖ്യാപുസ്തകം - Numbers | ആവർത്തനം - Deuteronomy | യോശുവ - Joshua | ന്യായാധിപന്മാർ - Judges | രൂത്ത് - Ruth | 1 ശമൂവേൽ - 1 Samuel | 2 ശമൂവേൽ - 2 Samuel | 1 രാജാക്കന്മാർ - 1 Kings | 2 രാജാക്കന്മാർ - 2 Kings | 1 ദിനവൃത്താന്തം - 1 Chronicles | 2 ദിനവൃത്താന്തം - 2 Chronicles | എസ്രാ - Ezra | നെഹെമ്യാവു - Nehemiah | എസ്ഥേർ - Esther | ഇയ്യോബ് - Job | സങ്കീർത്തനങ്ങൾ - Psalms | സദൃശ്യവാക്യങ്ങൾ - Proverbs | സഭാപ്രസംഗി - Ecclesiastes | ഉത്തമ ഗീതം ഉത്തമഗീതം - Song of Songs | യെശയ്യാ - Isaiah | യിരേമ്യാവു - Jeremiah | വിലാപങ്ങൾ - Lamentations | യേഹേസ്കേൽ - Ezekiel | ദാനീയേൽ - Daniel | ഹോശേയ - Hosea | യോവേൽ - Joel | ആമോസ് - Amos | ഓബദ്യാവു - Obadiah | യോനാ - Jonah | മീഖാ - Micah | നഹൂം - Nahum | ഹബക്കൂക്‍ - Habakkuk | സെഫന്യാവു - Zephaniah | ഹഗ്ഗായി - Haggai | സെഖർയ്യാവു - Zechariah | മലാഖി - Malachi | മത്തായി - Matthew | മർക്കൊസ് - Mark | ലൂക്കോസ് - Luke | യോഹന്നാൻ - John | പ്രവൃത്തികൾ അപ്പ. പ്രവര്‍ത്തനങ്ങള്‍ - Acts | റോമർ - Romans | 1 കൊരിന്ത്യർ - 1 Corinthians | 2 കൊരിന്ത്യർ - 2 Corinthians | ഗലാത്യർ ഗലാത്തിയാ - Galatians | എഫെസ്യർ എഫേസോസ് - Ephesians | ഫിലിപ്പിയർ ഫിലിപ്പി - Philippians | കൊലൊസ്സ്യർ കൊളോസോസ് - Colossians | 1 തെസ്സലൊനീക്യർ - 1 Thessalonians | 2 തെസ്സലൊനീക്യർ - 2 Thessalonians | 1 തിമൊഥെയൊസ് - 1 Timothy | 2 തിമൊഥെയൊസ് - 2 Timothy | തീത്തൊസ് - Titus | ഫിലേമോൻ - Philemon | എബ്രായർ - Hebrews | യാക്കോബ് - James | 1 പത്രൊസ് - 1 Peter | 2 പത്രൊസ് - 2 Peter | 1 യോഹന്നാൻ - 1 John | 2 യോഹന്നാൻ - 2 John | 3 യോഹന്നാൻ - 3 John | യൂദാ യുദാസ് - Jude | വെളിപ്പാടു വെളിപാട് - Revelation |

Explore Parallel Bibles
21st Century KJV | A Conservative Version | American King James Version (1999) | American Standard Version (1901) | Amplified Bible (1965) | Apostles' Bible Complete (2004) | Bengali Bible | Bible in Basic English (1964) | Bishop's Bible | Complementary English Version (1995) | Coverdale Bible (1535) | Easy to Read Revised Version (2005) | English Jubilee 2000 Bible (2000) | English Lo Parishuddha Grandham | English Standard Version (2001) | Geneva Bible (1599) | Hebrew Names Version | malayalam Bible | Holman Christian Standard Bible (2004) | Holy Bible Revised Version (1885) | Kannada Bible | King James Version (1769) | Literal Translation of Holy Bible (2000) | Malayalam Bible | Modern King James Version (1962) | New American Bible | New American Standard Bible (1995) | New Century Version (1991) | New English Translation (2005) | New International Reader's Version (1998) | New International Version (1984) (US) | New International Version (UK) | New King James Version (1982) | New Life Version (1969) | New Living Translation (1996) | New Revised Standard Version (1989) | Restored Name KJV | Revised Standard Version (1952) | Revised Version (1881-1885) | Revised Webster Update (1995) | Rotherhams Emphasized Bible (1902) | Malayalam Bible | Telugu Bible (BSI) | Telugu Bible (WBTC) | The Complete Jewish Bible (1998) | The Darby Bible (1890) | The Douay-Rheims American Bible (1899) | The Message Bible (2002) | The New Jerusalem Bible | The Webster Bible (1833) | Third Millennium Bible (1998) | Today's English Version (Good News Bible) (1992) | Today's New International Version (2005) | Tyndale Bible (1534) | Tyndale-Rogers-Coverdale-Cranmer Bible (1537) | Updated Bible (2006) | Voice In Wilderness (2006) | World English Bible | Wycliffe Bible (1395) | Young's Literal Translation (1898) | Malayalam Bible Commentary |