Esther - എസ്ഥേർ 2 | View All

1. അതിന്റെശേഷം അഹശ്വേരോശ്രാജാവിന്റെ ക്രോധം ശമിച്ചപ്പോള് അവന് വസ്ഥിയെയും അവള് ചെയ്തതിനെയും അവളെക്കുറിച്ചു കല്പിച്ച വിധിയെയും ഔര്ത്തു.

1. After these things, when the anger of King Ahasuerus had abated, he remembered Vashti and what she had done and what had been decreed against her.

2. അപ്പോള് രാജാവിന്റെ സേവകന്മാരായ ഭൃത്യന്മാര് പറഞ്ഞതുരാജാവിന്നു വേണ്ടി സൌന്ദര്യമുള്ള യുവതികളായ കന്യകമാരെ അന്വേഷിക്കട്ടെ;

2. Then the king's servants who attended him said, Let beautiful young virgins be sought out for the king.

3. രാജാവു രാജ്യത്തിലെ സകലസംസ്ഥാനങ്ങളിലും ഉദ്യോഗസ്ഥന്മാരെ നിയമിക്കേണം; അവര് സൌന്ദര്യമുള്ള യുവതികളായ സകലകന്യകമാരെയും ശേഖരിച്ചു ശൂശന് രാജധാനിയിലെ അന്ത:പുരത്തില് രാജാവിന്റെ ഷണ്ഡനായി അന്ത:പുരപാലകനായ ഹേഗായിയുടെ വിചാരണയില് ഏല്പിക്കയും അവര്ക്കും ശുദ്ധീകരണത്തിന്നു വേണ്ടുന്ന വസ്തുക്കള് കൊടുക്കയും ചെയ്യട്ടെ.

3. And let the king appoint commissioners in all the provinces of his kingdom to gather all the beautiful young virgins to the harem in the citadel of Susa under custody of Hegai, the king's eunuch, who is in charge of the women; let their cosmetic treatments be given them.

4. രാജാവിന്നു ബോധിച്ച യുവതി വസ്ഥിക്കു പകരം രാജ്ഞിയായിരിക്കട്ടെ. ഈ കാര്യം രാജാവിന്നു ബോധിച്ചു; അവന് അങ്ങനെ തന്നേ ചെയ്തു.

4. And let the girl who pleases the king be queen instead of Vashti. This pleased the king, and he did so.

5. എന്നാല് ശൂശന് രാജധാനിയില് ബെന്യാമീന്യനായ കീശിന്റെ മകനായ ശിമെയിയുടെ മകനായ യായീരിന്റെ മകന് മൊര്ദ്ദെഖായി എന്നു പേരുള്ള യെഹൂദന് ഉണ്ടായിരുന്നു.

5. Now there was a Jew in the citadel of Susa whose name was Mordecai son of Jair son of Shimei son of Kish, a Benjaminite.

6. ബാബേല്രാജാവായ നെബൂഖദ് നേസര് പിടിച്ചു കൊണ്ടുപോയ യെഹൂദാരാജാവായ യെഖൊന്യാവോടുകൂടെ കൊണ്ടുപോയിരുന്ന പ്രവാസികളുടെ കൂട്ടത്തില് അവനെയും യെരൂശലേമില്നിന്നു കൊണ്ടുപോയിരുന്നു.

6. Kish had been carried away from Jerusalem among the captives carried away with King Jeconiah of Judah, whom King Nebuchadnezzar of Babylon had carried away.

7. അവന് തന്റെ ചിറ്റപ്പന്റെ മകളായ എസ്ഥേര് എന്ന ഹദസ്സെക്കു അമ്മയപ്പന്മാര് ഇല്ലായ്കകൊണ്ടു അവളെ വളര്ത്തിയിരുന്നു. ഈ യുവതി രൂപവതിയും സുമുഖിയും ആയിരുന്നു; അവളുടെ അപ്പനും അമ്മയും മരിച്ചശേഷം മൊര്ദ്ദെഖായി അവളെ തനിക്കു മകളായിട്ടു എടുത്തു.

7. Mordecai had brought up Hadassah, that is Esther, his cousin, for she had neither father nor mother; the girl was fair and beautiful, and when her father and her mother died, Mordecai adopted her as his own daughter.

8. രാജാവിന്റെ കല്പനയും വിധിയും പരസ്യമായപ്പോള് അനേകം യുവതികളെ ശേഖരിച്ചു ശൂശന് രാജധാനിയില് ഹേഗായിയുടെ വിചാരണയില് ഏല്പിച്ച കൂട്ടത്തില് എസ്ഥേരിനെയും രാജധാനിയിലെ അന്ത:പുരപാലകനായ ഹേഗായിയുടെ വിചാരണയില് കൊണ്ടുവന്നു.

8. So when the king's order and his edict were proclaimed, and when many young women were gathered in the citadel of Susa in custody of Hegai, Esther also was taken into the king's palace and put in custody of Hegai, who had charge of the women.

9. ആ യുവതിയെ അവന്നു ബോധിച്ചു; അവളോടു പക്ഷം തോന്നി; അവന് അവളുടെ ശുദ്ധീകരണത്തിന്നു വേണ്ടുന്ന വസ്തുക്കളെയും ഉപജീവനവീതത്തെയും രാജധാനിയില്നിന്നു കൊടുക്കേണ്ടുന്ന ഏഴു ബാല്യക്കാരത്തികളെയും അവള്ക്കു വേഗത്തില് കൊടുത്തു; അവളെയും അവളുടെ ബാല്യക്കാരത്തികളെയും അന്ത:പുരത്തിലെ ഉത്തമമായ സ്ഥലത്തു ആക്കി.

9. The girl pleased him and won his favor, and he quickly provided her with her cosmetic treatments and her portion of food, and with seven chosen maids from the king's palace, and advanced her and her maids to the best place in the harem.

10. എസ്ഥേര് തന്റെ ജാതിയും കുലവും അറിയിച്ചില്ല; അതു അറിയിക്കരുതു എന്നു മൊര്ദ്ദേഖായി അവളോടു കല്പിച്ചിരുന്നു.

10. Esther did not reveal her people or kindred, for Mordecai had charged her not to tell.

11. എന്നാല് എസ്ഥേരിന്റെ സുഖവര്ത്തമാനവും അവള്ക്കു എന്തെല്ലാമാകുമെന്നുള്ളതും അറിയണ്ടേതിന്നു മൊര്ദ്ദേഖായി ദിവസംപ്രതി അന്ത:പുരത്തിന്റെ മുറ്റത്തിന്നു മുമ്പാകെ നടന്നുകൊണ്ടിരുന്നു.

11. Every day Mordecai would walk around in front of the court of the harem, to learn how Esther was and how she fared.

12. ഔരോ യുവതിക്കു പന്ത്രണ്ടു മാസം സ്ത്രീജനത്തിന്നു വേണ്ടിയുള്ള നിയമപ്രകാരം ചെയ്തു കഴിഞ്ഞശേഷം--ആറു മാസം മൂര്തൈലവും ആറുമാസം സുഗന്ധവര്ഗ്ഗവും സ്ത്രീകള്ക്കു ശുദ്ധീകരണത്തിന്നു വേണ്ടിയുള്ള മറ്റു വസ്തുക്കളുംകൊണ്ടു അവരുടെ ശുദ്ധീകരണകാലം തികയും--ഔരോരുത്തിക്കു അഹശ്വേരോശ് രാജാവിന്റെ സന്നിധിയില് ചെല്ലുവാന് മുറ വരുമ്പോള്

12. The turn came for each girl to go in to King Ahasuerus, after being twelve months under the regulations for the women, since this was the regular period of their cosmetic treatment, six months with oil of myrrh and six months with perfumes and cosmetics for women.

13. ഔരോ യുവതി രാജസന്നിധിയില്ചെല്ലും; അന്ത:പുരത്തില് നിന്നു രാജധാനിയോളം തന്നോടുകൂടെ കൊണ്ടുപോകേണ്ടതിന്നു അവള് ചോദിക്കുന്ന സകലവും അവള്ക്കു കൊടുക്കും.

13. When the girl went in to the king she was given whatever she asked for to take with her from the harem to the king's palace.

14. സന്ധ്യാസമയത്തു അവള് ചെല്ലുകയും പ്രഭാതകാലത്തു രാജാവിന്റെ ഷണ്ഡനായി വെപ്പാട്ടികളുടെ പാലകനായ ശയസ്ഗസിന്റെ വിചാരണയിലുള്ള രണ്ടാമത്തെ അന്ത:പുരത്തിലേക്കു മടങ്ങിപ്പോകയും ചെയ്യും; രാജാവിന്നു അവളോടു ഇഷ്ടം തോന്നീട്ടു അവളെ പേര് പറഞ്ഞു വിളിച്ചല്ലാതെ പിന്നെ അവള്ക്കു രാജസന്നിധിയില് ചെന്നുകൂടാ.

14. In the evening she went in; then in the morning she came back to the second harem in custody of Shaashgaz, the king's eunuch, who was in charge of the concubines; she did not go in to the king again, unless the king delighted in her and she was summoned by name.

15. എന്നാല് മൊര്ദ്ദെഖായി തനിക്കു മകളായിട്ടെടുത്തിരുന്ന അവന്റെ ചിറ്റപ്പന് അബീഹയീലിന്റെ മകളായ എസ്ഥേരിന്നു രാജസന്നിധിയില് ചെല്ലുവാന് മുറ വന്നപ്പോള് അവള് രാജാവിന്റെ ഷണ്ഡനും അന്ത:പുരപാലകനുമായ ഹേഗായി പറഞ്ഞതു മാത്രമല്ലാതെ ഒന്നും ചോദിച്ചില്ല. എന്നാല് എസ്ഥേരിനെ കണ്ട എല്ലാവര്ക്കും അവളോടു പ്രീതി തോന്നും.

15. When the turn came for Esther daughter of Abihail the uncle of Mordecai, who had adopted her as his own daughter, to go in to the king, she asked for nothing except what Hegai the king's eunuch, who had charge of the women, advised. Now Esther was admired by all who saw her.

16. അങ്ങനെ എസ്ഥേരിനെ അഹശ്വേരോശ് രാജാവിന്റെ വാഴ്ചയുടെ ഏഴാം ആണ്ടു തേബേത്ത് മാസമായ പത്താം മാസത്തില് രാജധാനിയില് അവന്റെ അടുക്കലേക്കു കൂട്ടിക്കൊണ്ടുചെന്നു.

16. When Esther was taken to King Ahasuerus in his royal palace in the tenth month, which is the month of Tebeth, in the seventh year of his reign,

17. രാജാവു എസ്ഥേരിനെ സകലസ്ത്രീകളെക്കാളും അധികം സ്നേഹിച്ചു; സകലകന്യകമാരിലും അധികം കൃപയും പക്ഷവും അവളോടു തോന്നീട്ടു അവന് രാജകിരീടം അവളുടെ തലയില് വെച്ചു അവളെ വസ്ഥിക്കു പകരം രാജ്ഞിയാക്കി.

17. the king loved Esther more than all the other women; of all the virgins she won his favor and devotion, so that he set the royal crown on her head and made her queen instead of Vashti.

18. രാജാവു തന്റെ സകലപ്രഭുക്കന്മാര്ക്കും ഭൃത്യന്മാര്ക്കും എസ്ഥേരിന്റെ വിരുന്നായിട്ടു ഒരു വലിയ വിരുന്നു കഴിച്ചു; അവന് സംസ്ഥാനങ്ങള്ക്കു ഒരു വിമോചനവും കല്പിച്ചു; രാജപദവിക്കൊത്തവണ്ണം സമ്മാനങ്ങളും കൊടുത്തു.

18. Then the king gave a great banquet to all his officials and ministers-- Esther's banquet. He also granted a holiday to the provinces, and gave gifts with royal liberality.

19. രണ്ടാം പ്രാവശ്യം കന്യകമാരെ ശേഖരിച്ചപ്പോള് മൊര്ദ്ദെഖായി രാജാവിന്റെ വാതില്ക്കല് ഇരുന്നിരുന്നു.

19. When the virgins were being gathered together, Mordecai was sitting at the king's gate.

20. മൊര്ദ്ദെഖായി കല്പിച്ചതുപോലെ എസ്ഥേര് തന്റെ കുലവും ജാതിയും അറിയിക്കാതെയിരുന്നു; എസ്ഥേര് മൊര്ദ്ദെഖായിയുടെ അടുക്കല് വളര്ന്നപ്പോഴത്തെപ്പോലെ പിന്നെയും അവന്റെ കല്പന അനുസരിച്ചു പോന്നു.

20. Now Esther had not revealed her kindred or her people, as Mordecai had charged her; for Esther obeyed Mordecai just as when she was brought up by him.

21. ആ കാലത്തു മൊര്ദ്ദെഖായി രാജാവിന്റെ വാതില്ക്കല് ഇരിക്കുമ്പോള് വാതില്കാവല്ക്കാരില് രാജാവിന്റെ രണ്ടു ഷണ്ഡന്മാരായ ബിഗ്ദ്ധാനും തേരെശും ക്രുദ്ധിച്ചു അഹശ്വേരോശ്രാജാവിനെ കയ്യേറ്റം ചെയ്വാന് തരം അന്വേഷിച്ചു.

21. In those days, while Mordecai was sitting at the king's gate, Bigthan and Teresh, two of the king's eunuchs, who guarded the threshold, became angry and conspired to assassinate King Ahasuerus.

22. മൊര്ദ്ദെഖായി കാര്യം അറിഞ്ഞു എസ്ഥേര്രാജ്ഞിക്കു അറിവുകൊടുത്തു; എസ്ഥേര് അതു മൊര്ദ്ദെഖായിയുടെ നാമത്തില് രാജാവിനെ ഗ്രഹിപ്പിച്ചു.

22. But the matter came to the knowledge of Mordecai, and he told it to Queen Esther, and Esther told the king in the name of Mordecai.

23. അന്വേഷണം ചെയ്താറെ കാര്യം സത്യമെന്നു കണ്ടു അവരെ രണ്ടുപോരെയും കഴുവിന്മേല് തൂക്കിക്കളഞ്ഞു; ഇതു രാജാവിന്റെ മുമ്പില് ദിനവൃത്താന്തപുസ്തകത്തില് എഴുതിവെച്ചു.

23. When the affair was investigated and found to be so, both the men were hanged on the gallows. It was recorded in the book of the annals in the presence of the king.



Shortcut Links
എസ്ഥേർ - Esther : 1 | 2 | 3 | 4 | 5 | 6 | 7 | 8 | 9 | 10 |
ഉല്പത്തി - Genesis | പുറപ്പാടു് - Exodus | ലേവ്യപുസ്തകം - Leviticus | സംഖ്യാപുസ്തകം - Numbers | ആവർത്തനം - Deuteronomy | യോശുവ - Joshua | ന്യായാധിപന്മാർ - Judges | രൂത്ത് - Ruth | 1 ശമൂവേൽ - 1 Samuel | 2 ശമൂവേൽ - 2 Samuel | 1 രാജാക്കന്മാർ - 1 Kings | 2 രാജാക്കന്മാർ - 2 Kings | 1 ദിനവൃത്താന്തം - 1 Chronicles | 2 ദിനവൃത്താന്തം - 2 Chronicles | എസ്രാ - Ezra | നെഹെമ്യാവു - Nehemiah | എസ്ഥേർ - Esther | ഇയ്യോബ് - Job | സങ്കീർത്തനങ്ങൾ - Psalms | സദൃശ്യവാക്യങ്ങൾ - Proverbs | സഭാപ്രസംഗി - Ecclesiastes | ഉത്തമ ഗീതം ഉത്തമഗീതം - Song of Songs | യെശയ്യാ - Isaiah | യിരേമ്യാവു - Jeremiah | വിലാപങ്ങൾ - Lamentations | യേഹേസ്കേൽ - Ezekiel | ദാനീയേൽ - Daniel | ഹോശേയ - Hosea | യോവേൽ - Joel | ആമോസ് - Amos | ഓബദ്യാവു - Obadiah | യോനാ - Jonah | മീഖാ - Micah | നഹൂം - Nahum | ഹബക്കൂക്‍ - Habakkuk | സെഫന്യാവു - Zephaniah | ഹഗ്ഗായി - Haggai | സെഖർയ്യാവു - Zechariah | മലാഖി - Malachi | മത്തായി - Matthew | മർക്കൊസ് - Mark | ലൂക്കോസ് - Luke | യോഹന്നാൻ - John | പ്രവൃത്തികൾ അപ്പ. പ്രവര്‍ത്തനങ്ങള്‍ - Acts | റോമർ - Romans | 1 കൊരിന്ത്യർ - 1 Corinthians | 2 കൊരിന്ത്യർ - 2 Corinthians | ഗലാത്യർ ഗലാത്തിയാ - Galatians | എഫെസ്യർ എഫേസോസ് - Ephesians | ഫിലിപ്പിയർ ഫിലിപ്പി - Philippians | കൊലൊസ്സ്യർ കൊളോസോസ് - Colossians | 1 തെസ്സലൊനീക്യർ - 1 Thessalonians | 2 തെസ്സലൊനീക്യർ - 2 Thessalonians | 1 തിമൊഥെയൊസ് - 1 Timothy | 2 തിമൊഥെയൊസ് - 2 Timothy | തീത്തൊസ് - Titus | ഫിലേമോൻ - Philemon | എബ്രായർ - Hebrews | യാക്കോബ് - James | 1 പത്രൊസ് - 1 Peter | 2 പത്രൊസ് - 2 Peter | 1 യോഹന്നാൻ - 1 John | 2 യോഹന്നാൻ - 2 John | 3 യോഹന്നാൻ - 3 John | യൂദാ യുദാസ് - Jude | വെളിപ്പാടു വെളിപാട് - Revelation |

Explore Parallel Bibles
21st Century KJV | A Conservative Version | American King James Version (1999) | American Standard Version (1901) | Amplified Bible (1965) | Apostles' Bible Complete (2004) | Bengali Bible | Bible in Basic English (1964) | Bishop's Bible | Complementary English Version (1995) | Coverdale Bible (1535) | Easy to Read Revised Version (2005) | English Jubilee 2000 Bible (2000) | English Lo Parishuddha Grandham | English Standard Version (2001) | Geneva Bible (1599) | Hebrew Names Version | malayalam Bible | Holman Christian Standard Bible (2004) | Holy Bible Revised Version (1885) | Kannada Bible | King James Version (1769) | Literal Translation of Holy Bible (2000) | Malayalam Bible | Modern King James Version (1962) | New American Bible | New American Standard Bible (1995) | New Century Version (1991) | New English Translation (2005) | New International Reader's Version (1998) | New International Version (1984) (US) | New International Version (UK) | New King James Version (1982) | New Life Version (1969) | New Living Translation (1996) | New Revised Standard Version (1989) | Restored Name KJV | Revised Standard Version (1952) | Revised Version (1881-1885) | Revised Webster Update (1995) | Rotherhams Emphasized Bible (1902) | Malayalam Bible | Telugu Bible (BSI) | Telugu Bible (WBTC) | The Complete Jewish Bible (1998) | The Darby Bible (1890) | The Douay-Rheims American Bible (1899) | The Message Bible (2002) | The New Jerusalem Bible | The Webster Bible (1833) | Third Millennium Bible (1998) | Today's English Version (Good News Bible) (1992) | Today's New International Version (2005) | Tyndale Bible (1534) | Tyndale-Rogers-Coverdale-Cranmer Bible (1537) | Updated Bible (2006) | Voice In Wilderness (2006) | World English Bible | Wycliffe Bible (1395) | Young's Literal Translation (1898) | Malayalam Bible Commentary |