Turn Off
21st Century KJV
A Conservative Version
American King James Version (1999)
American Standard Version (1901)
Amplified Bible (1965)
Apostles' Bible Complete (2004)
Bengali Bible
Bible in Basic English (1964)
Bishop's Bible
Complementary English Version (1995)
Coverdale Bible (1535)
Easy to Read Revised Version (2005)
English Jubilee 2000 Bible (2000)
English Lo Parishuddha Grandham
English Standard Version (2001)
Geneva Bible (1599)
Hebrew Names Version
Hindi Bible
Holman Christian Standard Bible (2004)
Holy Bible Revised Version (1885)
Kannada Bible
King James Version (1769)
Literal Translation of Holy Bible (2000)
Malayalam Bible
Modern King James Version (1962)
New American Bible
New American Standard Bible (1995)
New Century Version (1991)
New English Translation (2005)
New International Reader's Version (1998)
New International Version (1984) (US)
New International Version (UK)
New King James Version (1982)
New Life Version (1969)
New Living Translation (1996)
New Revised Standard Version (1989)
Restored Name KJV
Revised Standard Version (1952)
Revised Version (1881-1885)
Revised Webster Update (1995)
Rotherhams Emphasized Bible (1902)
Tamil Bible
Telugu Bible (BSI)
Telugu Bible (WBTC)
The Complete Jewish Bible (1998)
The Darby Bible (1890)
The Douay-Rheims American Bible (1899)
The Message Bible (2002)
The New Jerusalem Bible
The Webster Bible (1833)
Third Millennium Bible (1998)
Today's English Version (Good News Bible) (1992)
Today's New International Version (2005)
Tyndale Bible (1534)
Tyndale-Rogers-Coverdale-Cranmer Bible (1537)
Updated Bible (2006)
Voice In Wilderness (2006)
World English Bible
Wycliffe Bible (1395)
Young's Literal Translation (1898)
Cross Reference Bible
1. എന്റെ ജനമേ, എന്റെ ഉപദേശം ശ്രദ്ധിപ്പിന് ; എന്റെ വായ്മൊഴികള്ക്കു നിങ്ങളുടെ ചെവി ചായിപ്പിന് .
1. A Maskil of Asaph. Give ear, O my people, to my teaching; incline your ears to the words of my mouth!
2. ഞാന് ഉപമ പ്രസ്താവിപ്പാന് വായ് തുറക്കും; പുരാതനകടങ്കഥകളെ ഞാന് പറയും.മത്തായി 13:35
2. I will open my mouth in a parable; I will utter dark sayings from of old,
3. നാം അവയെ കേട്ടറിഞ്ഞിരിക്കുന്നു; നമ്മുടെ പിതാക്കന്മാര് നമ്മോടു പറഞ്ഞിരിക്കുന്നു.
3. things that we have heard and known, that our fathers have told us.
4. നാം അവരുടെ മക്കളോടു അവയെ മറെച്ചുവെക്കാതെ വരുവാനുള്ള തലമുറയോടു യഹോവയുടെ സ്തുതിയും ബലവും അവന് ചെയ്ത അത്ഭുതപ്രവൃത്തികളും വിവരിച്ചുപറയും.എഫെസ്യർ എഫേസോസ് 6:4
4. We will not hide them from their children, but tell to the coming generation the glorious deeds of the LORD, and his might, and the wonders which he has wrought.
5. അവന് യാക്കോബില് ഒരു സാക്ഷ്യം സ്ഥാപിച്ചു; യിസ്രായേലില് ഒരു ന്യായപ്രമാണം നിയമിച്ചു; നമ്മുടെ പിതാക്കന്മാരോടു അവയെ തങ്ങളുടെ മക്കളെ അറിയിപ്പാന് കല്പിച്ചു.
5. He established a testimony in Jacob, and appointed a law in Israel, which he commanded our fathers to teach to their children;
6. വരുവാനുള്ള തലമുറ, ജനിപ്പാനിരിക്കുന്ന മക്കള് തന്നേ, അവയെ ഗ്രഹിച്ചു എഴുന്നേറ്റു തങ്ങളുടെ മക്കളോടറിയിക്കയും
6. that the next generation might know them, the children yet unborn, and arise and tell them to their children,
7. അവര് തങ്ങളുടെ ആശ്രയം ദൈവത്തില് വെക്കുകയും ദൈവത്തിന്റെ പ്രവൃത്തികളെ മറന്നുകളയാതെ അവന്റെ കല്പനകളെ പ്രമാണിച്ചുനടക്കയും
7. so that they should set their hope in God, and not forget the works of God, but keep his commandments;
8. തങ്ങളുടെ പിതാക്കന്മാരെപോലെ ശാഠ്യവും മത്സരവും ഉള്ള തലമുറയായി ഹൃദയത്തെ സ്ഥിരമാക്കാതെ ദൈവത്തോടു അവിശ്വസ്തമനസ്സുള്ളോരു തലമുറയായി തീരാതിരിക്കയും ചെയ്യേണ്ടതിന്നു തന്നേ.പ്രവൃത്തികൾ അപ്പ. പ്രവര്‍ത്തനങ്ങള്‍ 2:40
8. and that they should not be like their fathers, a stubborn and rebellious generation, a generation whose heart was not steadfast, whose spirit was not faithful to God.
9. ആയുധം ധരിച്ച വില്ലാളികളായ എഫ്രയീമ്യര് യുദ്ധദിവസത്തില് പിന്തിരിഞ്ഞുപോയി.
9. The Ephraimites, armed with the bow, turned back on the day of battle.
10. അവര് ദൈവത്തിന്റെ നിയമം പ്രമാണിച്ചില്ല. അവന്റെ ന്യായപ്രമാണത്തെ ഉപേക്ഷിച്ചു നടന്നു.
10. They did not keep God's covenant, but refused to walk according to his law.
11. അവര് അവന്റെ പ്രവൃത്തികളെയും അവരെ കാണിച്ച അത്ഭുതങ്ങളെയും മറന്നു കളഞ്ഞു.
11. They forgot what he had done, and the miracles that he had shown them.
12. അവന് മിസ്രയീംദേശത്തു, സോവാന് വയലില്വെച്ചു അവരുടെ പിതാക്കന്മാര് കാണ്കെ, അത്ഭുതം പ്രവര്ത്തിച്ചു.
12. In the sight of their fathers he wrought marvels in the land of Egypt, in the fields of Zoan.
13. അവന് സമുദ്രത്തെ വിഭാഗിച്ചു, അതില്കൂടി അവരെ കടത്തി; അവന് വെള്ളത്തെ ചിറപോലെ നിലക്കുമാറാക്കി.
13. He divided the sea and let them pass through it, and made the waters stand like a heap.
14. പകല്സമയത്തു അവന് മേഘംകൊണ്ടും രാത്രി മുഴുവനും അഗ്നിപ്രകാശംകൊണ്ടും അവരെ നടത്തി.
14. In the daytime he led them with a cloud, and all the night with a fiery light.
15. അവന് മരുഭൂമിയില് പാറകളെ പിളര്ന്നു ആഴികളാല് എന്നപോലെ അവര്ക്കും ധാരാളം കുടിപ്പാന് കൊടുത്തു.1 കൊരിന്ത്യർ 10:4
15. He cleft rocks in the wilderness, and gave them drink abundantly as from the deep.
16. പാറയില്നിന്നു അവന് ഒഴുക്കുകളെ പുറപ്പെടുവിച്ചു; വെള്ളം നദികളെപ്പോലെ ഒഴുകുമാറാക്കി.
16. He made streams come out of the rock, and caused waters to flow down like rivers.
17. എങ്കിലും അവര് അവനോടു പാപം ചെയ്തു; അത്യുന്നതനോടു മരുഭൂമിയില്വെച്ചു മത്സരിച്ചുകൊണ്ടിരുന്നു.
17. Yet they sinned still more against him, rebelling against the Most High in the desert.
18. തങ്ങളുടെ കൊതിക്കു ഭക്ഷണം ചോദിച്ചു കൊണ്ടു അവര് ഹൃദയത്തില് ദൈവത്തെ പരീക്ഷിച്ചു.
18. They tested God in their heart by demanding the food they craved.
19. അവര് ദൈവത്തിന്നു വിരോധമായി സംസാരിച്ചുമരുഭൂമിയില് മേശ ഒരുക്കുവാന് ദൈവത്തിന്നു കഴിയുമോ?
19. They spoke against God, saying, 'Can God spread a table in the wilderness?
20. അവന് പാറയെ അടിച്ചു, വെള്ളം പുറപ്പെട്ടു, തോടുകളും കവിഞ്ഞൊഴുകി സത്യം; എന്നാല് അപ്പംകൂടെ തരുവാന് അവന്നു കഴിയുമോ? തന്റെ ജനത്തിന്നു അവന് മാംസം വരുത്തി കൊടുക്കുമോ എന്നു പറഞ്ഞു.
20. He smote the rock so that water gushed out and streams overflowed. Can he also give bread, or provide meat for his people?'
21. ആകയാല് യഹോവ അതു കേട്ടു കോപിച്ചു; യാക്കോബിന്റെ നേരെ തീ ജ്വലിച്ചു; യിസ്രായേലിന്റെ നേരെ കോപവും പൊങ്ങി.
21. Therefore, when the LORD heard, he was full of wrath; a fire was kindled against Jacob, his anger mounted against Israel;
22. അവര് ദൈവത്തില് വിശ്വസിക്കയും അവന്റെ രക്ഷയില് ആശ്രയിക്കയും ചെയ്യായ്കയാല് തന്നേ.
22. because they had no faith in God, and did not trust his saving power.
23. അവന് മീതെ മേഘങ്ങളോടു കല്പിച്ചു; ആകാശത്തിന്റെ വാതിലുകളെ തുറന്നു.
23. Yet he commanded the skies above, and opened the doors of heaven;
24. അവര്ക്കും തിന്മാന് മന്ന വര്ഷിപ്പിച്ചു; സ്വര്ഗ്ഗീയധാന്യം അവര്ക്കും കൊടുത്തു.യോഹന്നാൻ 6:31, വെളിപ്പാടു വെളിപാട് 2:17, 1 കൊരിന്ത്യർ 10:3
24. and he rained down upon them manna to eat, and gave them the grain of heaven.
25. മനുഷ്യര് ശക്തിമാന്മാരുടെ അപ്പം തിന്നു; അവന് അവര്ക്കും തൃപ്തിയാകുംവണ്ണം ആഹാരം അയച്ചു.
25. Man ate of the bread of the angels; he sent them food in abundance.
26. അവന് ആകാശത്തില് കിഴക്കന് കാറ്റു അടിപ്പിച്ചു; തന്റെ ശക്തിയാല് കിഴക്കന് കാറ്റു വരുത്തി.
26. He caused the east wind to blow in the heavens, and by his power he led out the south wind;
27. അവന് അവര്ക്കും പൊടിപോലെ മാംസത്തെയും കടല്പുറത്തെ മണല്പോലെ പക്ഷികളെയും വര്ഷിപ്പിച്ചു;
27. he rained flesh upon them like dust, winged birds like the sand of the seas;
28. അവരുടെ പാളയത്തിന്റെ നടുവിലും പാര്പ്പിടങ്ങളുടെ ചുറ്റിലും അവയെ പൊഴിച്ചു.
28. he let them fall in the midst of their camp, all around their habitations.
29. അങ്ങനെ അവര് തിന്നു തൃപ്തരായ്തീര്ന്നു; അവര് ആഗ്രഹിച്ചതു അവന് അവര്ക്കും കൊടുത്തു.
29. And they ate and were well filled, for he gave them what they craved.
30. അവരുടെ കൊതിക്കു മതിവന്നില്ല; ഭക്ഷണം അവരുടെ വായില് ഇരിക്കുമ്പോള് തന്നേ,
30. But before they had sated their craving, while the food was still in their mouths,
31. ദൈവത്തിന്റെ കോപം അവരുടെമേല് വന്നു; അവരുടെ അതിപുഷ്ടന്മാരില് ചിലരെ കൊന്നു യിസ്രായേലിലെ യൌവനക്കാരെ സംഹരിച്ചു.1 കൊരിന്ത്യർ 10:5
31. the anger of God rose against them and he slew the strongest of them, and laid low the picked men of Israel.
32. ഇതെല്ലാമായിട്ടും അവര് പിന്നെയും പാപം ചെയ്തു; അവന്റെ അത്ഭുതപ്രവൃത്തികളെ വിശ്വസിച്ചതുമില്ല.
32. In spite of all this they still sinned; despite his wonders they did not believe.
33. അതുകൊണ്ടു അവന് അവരുടെ നാളുകളെ ശ്വാസംപോലെയും അവരുടെ സംവത്സരങ്ങളെ അതിവേഗത്തിലും കഴിയുമാറാക്കി.
33. So he made their days vanish like a breath, and their years in terror.
34. അവന് അവരെ കൊല്ലുമ്പോള് അവര് അവനെ അന്വേഷിക്കും; അവര് തിരിഞ്ഞു ജാഗ്രതയോടെ ദൈവത്തെ തിരയും.
34. When he slew them, they sought for him; they repented and sought God earnestly.
35. ദൈവം തങ്ങളുടെ പാറ എന്നും അത്യുന്നതനായ ദൈവം തങ്ങളുടെ വീണ്ടെടുപ്പുകാരന് എന്നും അവര് ഔര്ക്കും.
35. They remembered that God was their rock, the Most High God their redeemer.
36. എങ്കിലും അവര് വായ്കൊണ്ടു അവനോടു കപടം സംസാരിക്കും നാവുകൊണ്ടു അവനോടു ഭോഷകു പറയും.
36. But they flattered him with their mouths; they lied to him with their tongues.
37. അവരുടെ ഹൃദയം അവങ്കല് സ്ഥിരമായിരുന്നില്ല, അവന്റെ നിയമത്തോടു അവര് വിശ്വസ്തത കാണിച്ചതുമില്ല.പ്രവൃത്തികൾ അപ്പ. പ്രവര്‍ത്തനങ്ങള്‍ 8:21
37. Their heart was not steadfast toward him; they were not true to his covenant.
38. എങ്കിലും അവന് കരുണയുള്ളവനാകകൊണ്ടു അവരെ നശിപ്പിക്കാതെ അവരുടെ അകൃത്യം ക്ഷമിച്ചു; തന്റെ ക്രോധത്തെ മുഴുവനും ജ്വലിപ്പിക്കാതെ തന്റെ കോപത്തെ പലപ്പോഴും അടക്കിക്കളഞ്ഞു.
38. Yet he, being compassionate, forgave their iniquity, and did not destroy them; he restrained his anger often, and did not stir up all his wrath.
39. അവര് ജഡമത്രേ എന്നും മടങ്ങിവരാതെ കടന്നുപോകുന്ന കാറ്റു എന്നും അവന് ഔര്ത്തു.
39. He remembered that they were but flesh, a wind that passes and comes not again.
40. മരുഭൂമിയില് അവര് എത്ര പ്രാവശ്യം അവനോടു മത്സരിച്ചു! ശൂന്യപ്രദേശത്തു എത്രപ്രാവശ്യം അവനെ ദുഃഖിപ്പിച്ചു!
40. How often they rebelled against him in the wilderness and grieved him in the desert!
41. അവര് പിന്നെയും പിന്നെയും ദൈവത്തെ പരീക്ഷിച്ചു; യിസ്രായേലിന്റെ പരിശുദ്ധനെ മുഷിപ്പിച്ചു.
41. They tested him again and again, and provoked the Holy One of Israel.
42. മിസ്രയീമില് അടയാളങ്ങളെയും സോവാന് വയലില് അത്ഭുതങ്ങളെയും ചെയ്ത അവന്റെ കയ്യും
42. They did not keep in mind his power, or the day when he redeemed them from the foe;
43. അവന് ശത്രുവിന് വശത്തുനിന്നു അവരെ വിടുവിച്ച ദിവസവും അവര് ഔര്ത്തില്ല.
43. when he wrought his signs in Egypt, and his miracles in the fields of Zoan.
44. അവന് അവരുടെ നദികളെയും തോടുകളെയും അവര്ക്കും കുടിപ്പാന് വഹിയാതവണ്ണം രക്തമാക്കി തീര്ത്തു.വെളിപ്പാടു വെളിപാട് 16:4
44. He turned their rivers to blood, so that they could not drink of their streams.
45. അവന് അവരുടെ ഇടയില് ഈച്ചയെ അയച്ചു; അവ അവരെ അരിച്ചുകളഞ്ഞുതവളയെയും അയച്ചു അവ അവര്ക്കും നാശം ചെയ്തു.
45. He sent among them swarms of flies, which devoured them, and frogs, which destroyed them.
46. അവരുടെ വിള അവന് തുള്ളന്നും അവരുടെ പ്രയത്നം വെട്ടുക്കിളിക്കും കൊടുത്തു.
46. He gave their crops to the caterpillar, and the fruit of their labor to the locust.
47. അവന് അവരുടെ മുന്തിരിവള്ളികളെ കല്മഴകൊണ്ടും അവരുടെ കാട്ടത്തിവൃക്ഷങ്ങളെ ആലിപ്പഴം കൊണ്ടും നശിപ്പിച്ചു.
47. He destroyed their vines with hail, and their sycamores with frost.
48. അവന് അവരുടെ കന്നുകാലികളെ കല്മഴെക്കും അവരുടെ ആട്ടിന് കൂട്ടങ്ങളെ ഇടിത്തീക്കും ഏല്പിച്ചു.
48. He gave over their cattle to the hail, and their flocks to thunderbolts.
49. അവന് അവരുടെ ഇടയില് തന്റെ കോപാഗ്നിയും ക്രോധവും രോഷവും കഷ്ടവും അയച്ചു; അനര്ത്ഥദൂതന്മാരുടെ ഒരു ഗണത്തെ തന്നേ.
49. He let loose on them his fierce anger, wrath, indignation, and distress, a company of destroying angels.
50. അവന് തന്റെ കോപത്തിന്നു ഒരു പാത ഒരുക്കി, അവരുടെ പ്രാണനെ മരണത്തില്നിന്നു വിടുവിക്കാതെ അവരുടെ ജീവനെ മഹാമാരിക്കു ഏല്പിച്ചുകളഞ്ഞു.
50. He made a path for his anger; he did not spare them from death, but gave their lives over to the plague.
51. അവന് മിസ്രയീമിലെ എല്ലാ കടിഞ്ഞൂലിനെയും ഹാംകൂടാരങ്ങളിലുള്ളവരുടെ വീര്യത്തിന്റെ പ്രഥമഫലത്തെയും സംഹരിച്ചു.
51. He smote all the first-born in Egypt, the first issue of their strength in the tents of Ham.
52. എന്നാല് തന്റെ ജനത്തെ അവന് ആടുകളെപ്പോലെ പുറപ്പെടുവിച്ചു; മരുഭൂമിയില് ആട്ടിന് കൂട്ടത്തെപ്പോലെ അവരെ നടത്തി.
52. Then he led forth his people like sheep, and guided them in the wilderness like a flock.
53. അവന് അവരെ നിര്ഭയമായി നടത്തുകയാല് അവര്ക്കും പേടിയുണ്ടായില്ല; അവരുടെ ശത്രുക്കളെ സമുദ്രം മൂടിക്കളഞ്ഞു.
53. He led them in safety, so that they were not afraid; but the sea overwhelmed their enemies.
54. അവന് അവരെ തന്റെ വിശുദ്ധദേശത്തിലേക്കും തന്റെ വലങ്കൈ സമ്പാദിച്ച ഈ പര്വ്വതത്തിലേക്കും കൊണ്ടുവന്നു.
54. And he brought them to his holy land, to the mountain which his right hand had won.
55. അവരുടെ മുമ്പില്നിന്നു അവന് ജാതികളെ നീക്കിക്കളഞ്ഞു; ചരടുകൊണ്ടു അളന്നു അവര്ക്കും അവകാശം പകുത്തുകൊടുത്തു; യിസ്രായേലിന്റെ ഗോത്രങ്ങളെ അവരവരുടെ കൂടാരങ്ങളില് പാര്പ്പിച്ചു.
55. He drove out nations before them; he apportioned them for a possession and settled the tribes of Israel in their tents.
56. എങ്കിലും അവര് അത്യുന്നതനായ ദൈവത്തെ പരീക്ഷിച്ചു മത്സരിച്ചു; അവന്റെ സാക്ഷ്യങ്ങളെ പ്രമാണിച്ചതുമില്ല.
56. Yet they tested and rebelled against the Most High God, and did not observe his testimonies,
57. അവര് തങ്ങളുടെ പിതാക്കന്മാരെപ്പോലെ പിന്തിരിഞ്ഞു ദ്രോഹം ചെയ്തു; വഞ്ചനയുള്ള വില്ലുപോലെ അവര് മാറിക്കളഞ്ഞു.
57. but turned away and acted treacherously like their fathers; they twisted like a deceitful bow.
58. അവര് തങ്ങളുടെ പൂജാഗിരികളെക്കൊണ്ടു അവനെ കോപിപ്പിച്ചു; വിഗ്രഹങ്ങളെക്കൊണ്ടു അവന്നു തീക്ഷണതജനിപ്പിച്ചു.
58. For they provoked him to anger with their high places; they moved him to jealousy with their graven images.
59. ദൈവം കേട്ടു ക്രുദ്ധിച്ചു; യിസ്രായേലിനെ ഏറ്റവും വെറുത്തു.
59. When God heard, he was full of wrath, and he utterly rejected Israel.
60. ആകയാല് അവന് ശീലോവിലെ തിരുനിവാസവും താന് മനുഷ്യരുടെ ഇടയില് അടിച്ചിരുന്ന കൂടാരവും ഉപേക്ഷിച്ചു.
60. He forsook his dwelling at Shiloh, the tent where he dwelt among men,
61. തന്റെ ബലത്തെ പ്രവാസത്തിലും തന്റെ മഹത്വത്തെ ശത്രുവിന്റെ കയ്യിലും ഏല്പിച്ചുകൊടുത്തു.
61. and delivered his power to captivity, his glory to the hand of the foe.
62. അവന് തന്റെ അവകാശത്തോടു കോപിച്ചു; തന്റെ ജനത്തെ വാളിന്നു വിട്ടുകൊടുത്തു.
62. He gave his people over to the sword, and vented his wrath on his heritage.
63. അവരുടെ യൌവനക്കാര് തീക്കു ഇരയായിതീര്ന്നു; അവരുടെ കന്യകമാര്ക്കും വിവാഹഗീതം ഉണ്ടായതുമില്ല.
63. Fire devoured their young men, and their maidens had no marriage song.
64. അവരുടെ പുരോഹിതന്മാര് വാള്കൊണ്ടു വീണു; അവരുടെ വിധവമാര് വിലാപം കഴിച്ചതുമില്ല.
64. Their priests fell by the sword, and their widows made no lamentation.
65. അപ്പോള് കര്ത്താവു ഉറക്കുണര്ന്നുവരുന്നവനെപ്പോലെയും വീഞ്ഞുകുടിച്ചു അട്ടഹസിക്കുന്ന വീരനെപ്പോലെയും ഉണര്ന്നു.
65. Then the Lord awoke as from sleep, like a strong man shouting because of wine.
66. അവന് തന്റെ ശത്രുക്കളെ പുറകോട്ടു അടിച്ചുകളഞ്ഞു; അവര്ക്കും നിത്യനിന്ദവരുത്തുകയും ചെയ്തു.
66. And he put his adversaries to rout; he put them to everlasting shame.
67. എന്നാല് അവന് യോസേഫിന്റെ കൂടാരത്തെ ത്യജിച്ചു; എഫ്രയീംഗോത്രത്തെ തിരഞ്ഞെടുത്തതുമില്ല.
67. He rejected the tent of Joseph, he did not choose the tribe of Ephraim;
68. അവന് യെഹൂദാഗോത്രത്തെയും താന് പ്രിയപ്പെട്ട സീയോന് പര്വ്വതത്തെയും തിരഞ്ഞെടുത്തു.
68. but he chose the tribe of Judah, Mount Zion, which he loves.
69. താന് സദാകാലത്തേക്കും സ്ഥാപിച്ചിരിക്കുന്ന ഭൂമിയെപ്പോലെയും സ്വര്ഗ്ഗോന്നതികളെപ്പോലെയും അവന് തന്റെ വിശുദ്ധമന്ദിരത്തെ പണിതു.
69. He built his sanctuary like the high heavens, like the earth, which he has founded for ever.
70. അവന് തന്റെ ദാസനായ ദാവീദിനെ തിരഞ്ഞെടുത്തു; ആട്ടിന് തൊഴുത്തുകളില്നിന്നു അവനെ വരുത്തി.
70. He chose David his servant, and took him from the sheepfolds;
71. തന്റെ ജനമായ യാക്കോബിനെയും തന്റെ അവകാശമായ യിസ്രായേലിനെയും മേയിക്കേണ്ടതിന്നു അവന് അവനെ തള്ളയാടുകളെ നോക്കുന്ന വേലയില്നിന്നു കൊണ്ടുവന്നു.
71. from tending the ewes that had young he brought him to be the shepherd of Jacob his people, of Israel his inheritance.
72. അങ്ങനെ അവന് പരമാര്ത്ഥഹൃദയത്തോടെ അവരെ മേയിച്ചു; കൈമിടുക്കോടെ അവരെ നടത്തി. (ആസാഫിന്റെ ഒരു സങ്കീര്ത്തനം.)
72. With upright heart he tended them, and guided them with skilful hand.