Exodus - പുറപ്പാടു് 16 | View All

1. അവര് ഏലീമില്നിന്നു യാത്രപുറപ്പെട്ടു; യിസ്രായേല്മക്കള് മിസ്രയീംദേശത്തുനിന്നു പുറപ്പെട്ട രണ്ടാം മാസം പതിനഞ്ചാം തിയ്യതി അവരുടെ സംഘം ഒക്കെയും ഏലീമിന്നും സീനായിക്കും മദ്ധ്യേ ഉള്ള സീന് മരുഭൂമിയില് വന്നു.

1. Having set out from Elim, the whole Israelite community came into the desert of Sin, which is between Elim and Sinai, on the fifteenth day of the second month after their departure from the land of Egypt.

2. ആ മരുഭൂമിയില്വെച്ചു യിസ്രായേല് മക്കളുടെ സംഘം ഒക്കെയും മോശെക്കും അഹരോന്നും വിരോധമായി പിറുപിറുത്തു.

2. Here in the desert the whole Israelite community grumbled against Moses and Aaron.

3. യിസ്രായേല്മക്കള് അവരോടുഞങ്ങള് ഇറച്ചിക്കലങ്ങളുടെ അടുക്കലിരിക്കയും തൃപ്തിയാകുംവണ്ണം ഭക്ഷണം കഴിക്കയും ചെയ്ത മിസ്രയീംദേശത്തു വെച്ചു യഹോവയുടെ കയ്യാല് മരിച്ചിരുന്നു എങ്കില് കൊള്ളായിരുന്നു. നിങ്ങള് ഈ സംഘത്തെ മുഴുവനും പട്ടിണിയിട്ടു കൊല്ലുവാന് ഈ മരുഭൂമിയിലേക്കു കൂട്ടിക്കൊണ്ടു വന്നിരിക്കുന്നു എന്നു പറഞ്ഞു.

3. The Israelites said to them, 'Would that we had died at the LORD'S hand in the land of Egypt, as we sat by our fleshpots and ate our fill of bread! But you had to lead us into this desert to make the whole community die of famine!'

4. അപ്പോള് യഹോവ മോശെയോടുഞാന് നിങ്ങള്ക്കു ആകാശത്തുനിന്നു അപ്പം വര്ഷിപ്പിക്കും; ജനം എന്റെ ന്യായപ്രമാണം അനുസരിക്കുമോ ഇല്ലയോ എന്നു ഞാന് അവരെ പരീക്ഷിക്കേണ്ടതിന്നു അവര് പുറപ്പെട്ടു ഔരോ ദിവസത്തേക്കു വേണ്ടതു അന്നന്നു പെറുക്കി ക്കൊള്ളേണം.
മത്തായി 6:34, 1 കൊരിന്ത്യർ 10:3, യോഹന്നാൻ 6:31

4. Then the LORD said to Moses, 'I will now rain down bread from heaven for you. Each day the people are to go out and gather their daily portion; thus will I test them, to see whether they follow my instructions or not.

5. എന്നാല് ആറാം ദിവസം അവര് കൊണ്ടുവരുന്നതു ഒരുക്കുമ്പോള് ദിവസംപ്രതി പെറുക്കുന്നതിന്റെ ഇരട്ടി കാണും എന്നു അരുളിച്ചെയ്തു.

5. On the sixth day, however, when they prepare what they bring in, let it be twice as much as they gather on the other days.'

6. മോശെയും അഹരോനും യിസ്രായേല്മക്കളോടു ഒക്കെയുംനിങ്ങളെ മിസ്രയീംദേശത്തുനിന്നു കൊണ്ടുവന്നതു യഹോവ തന്നേ എന്നു ഇന്നു വൈകുന്നേരം നിങ്ങള് അറിയും.

6. So Moses and Aaron told all the Israelites, 'At evening you will know that it was the LORD who brought you out of the land of Egypt;

7. പ്രഭാതകാലത്തു നിങ്ങള് യഹോവയുടെ തേജസ്സു കാണും; യഹോവയുടെ നേരെയുള്ള നിങ്ങളുടെ പിറുപിറുപ്പു അവന് കേട്ടിരിക്കുന്നു; നിങ്ങള് ഞങ്ങളുടെ നേരെ പിറുപിറുക്കുവാന് ഞങ്ങള് എന്തുള്ളു എന്നു പറഞ്ഞു.
2 കൊരിന്ത്യർ 3:18

7. and in the morning you will see the glory of the LORD, as he heeds your grumbling against him. But what are we that you should grumble against us?

8. മോശെ പിന്നെയുംയഹോവ നിങ്ങള്ക്കു തിന്നുവാന് വൈകുന്നേരത്തു മാംസവും പ്രഭാതകാലത്തു തൃപ്തിയാകുംവണ്ണം അപ്പവും തരുമ്പോള് നിങ്ങള് അറിയും; യഹോവയുടെ നേരെ നിങ്ങള് പിറുപിറുക്കുന്നതു അവന് കേള്ക്കുന്നു; ഞങ്ങള് എന്തുള്ളു? നിങ്ങളുടെ പിറുപിറുപ്പു ഞങ്ങളുടെ നേരെയല്ല, യഹോവയുടെ നേരെയത്രേ എന്നു പറഞ്ഞു.

8. When the LORD gives you flesh to eat in the evening,' continued Moses, 'and in the morning your fill of bread, as he heeds the grumbling you utter against him, what then are we? Your grumbling is not against us, but against the LORD.'

9. അഹരോനോടുമോശെയഹോവയുടെ മുമ്പാകെ അടുത്തുവരുവിന് ; അവന് നിങ്ങളുടെ പിറുപിറുപ്പു കേട്ടിരിക്കുന്നു എന്നു യിസ്രായേല്മക്കളുടെ സര്വ്വസംഘത്തോടും പറക എന്നു പറഞ്ഞു.

9. Then Moses said to Aaron, 'Tell the whole Israelite community: Present yourselves before the LORD, for he has heard your grumbling.'

10. അഹരോന് യിസ്രായേല്മക്കളുടെ സര്വ്വസംഘത്തോടും സംസാരിക്കുമ്പോള് അവര് മരുഭൂമിക്കു നേരെ തിരിഞ്ഞു നോക്കി, യഹോവയുടെ തേജസ്സു മേഘത്തില് വെളിപ്പെട്ടിരിക്കുന്നതു കണ്ടു.

10. When Aaron announced this to the whole Israelite community, they turned toward the desert, and lo, the glory of the LORD appeared in the cloud!

11. യഹോവ മോശെയോടുയിസ്രായേല്മക്കളുടെ പിറുപിറുപ്പു ഞാന് കേട്ടിരിക്കുന്നു.

11. The LORD spoke to Moses and said,

12. നീ അവരോടു സംസാരിച്ചുനിങ്ങള് വൈകുന്നേരത്തു മാംസം തിന്നും; പ്രഭാതകാലത്തു അപ്പംകൊണ്ടു തൃപ്തരാകും; ഞാന് നിങ്ങളുടെ ദൈവമായ യഹോവ ആകുന്നു എന്നു നിങ്ങള് അറിയും എന്നു പറക എന്നു കല്പിച്ചു.

12. 'I have heard the grumbling of the Israelites. Tell them: In the evening twilight you shall eat flesh, and in the morning you shall have your fill of bread, so that you may know that I, the LORD, am your God.'

13. വൈകുന്നേരം കാടകള് വന്നു പാളയത്തെ മൂടി; പ്രഭാതകാലത്തു പാളയത്തിന്റെ ചുറ്റും മഞ്ഞു വീണുകിടന്നു.

13. In the evening quail came up and covered the camp. In the morning a dew lay all about the camp,

14. വീണുകിടന്ന മഞ്ഞു മാറിയ ശേഷം മരുഭൂമിയില് എല്ലാടവും ചെതുമ്പലിന്റെ മാതിരിയില് ഒരു നേരിയ വസ്തു ഉറെച്ച മഞ്ഞുപോലെ നിലത്തു കിടക്കുന്നതു കണ്ടു.

14. and when the dew evaporated, there on the surface of the desert were fine flakes like hoarfrost on the ground.

15. യിസ്രായേല്മക്കള് അതുകണ്ടാറെ എന്തെന്നു അറിയായ്കയാല് ഇതെന്തു എന്നു തമ്മില് തമ്മില് ചോദിച്ചു. മോശെ അവരോടുഇതു യഹോവ നിങ്ങള്ക്കു ഭക്ഷിപ്പാന് തന്നിരിക്കുന്ന ആഹാരം ആകുന്നു.

15. On seeing it, the Israelites asked one another, 'What is this?' for they did not know what it was. But Moses told them, 'This is the bread which the LORD has given you to eat.

16. ഔരോരുത്തന്നു ഭക്ഷിക്കാകുന്നെടത്തോളം പെറുക്കിക്കൊള്വിന് ; താന്താന്റെ കൂടാരത്തിലുള്ളവരുടെ എണ്ണത്തിന്നൊത്തവണ്ണം ആളൊന്നിന്നു ഇടങ്ങഴിവീതം എടുത്തുകൊള്ളേണം എന്നു യഹോവ കല്പിച്ചിരിക്കുന്നു എന്നു പറഞ്ഞു.

16. 'Now, this is what the LORD has commanded. So gather it that everyone has enough to eat, an omer for each person, as many of you as there are, each man providing for those of his own tent.'

17. യിസ്രായേല്മക്കള് അങ്ങനെ ചെയ്തു. ചിലര് ഏറെയും ചിലര് കുറെയും പെറുക്കി.

17. The Israelites did so. Some gathered a large and some a small amount.

18. ഇടങ്ങഴികൊണ്ടു അളന്നപ്പോള് ഏറെ പെറുക്കിയവന്നു ഏറെയും കുറെ പെറുക്കിയവന്നു കുറവും കണ്ടില്ല; ഔരോരുത്തന് താന്താന്നു ഭക്ഷിക്കാകുന്നെടത്തോളം പെറുക്കിയിരുന്നു.
2 കൊരിന്ത്യർ 8:15

18. But when they measured it out by the omer, he who had gathered a large amount did not have too much, and he who had gathered a small amount did not have too little. They so gathered that everyone had enough to eat.

19. പിറ്റെന്നാളേക്കു ആരും ഒട്ടും ശേഷിപ്പിക്കരുതെന്നു മോശെ പറഞ്ഞു.

19. Moses also told them, 'Let no one keep any of it over until tomorrow morning.'

20. എങ്കിലും ചിലര് മോശെയെ അനുസരിക്കാതെ പിറ്റെന്നാളേക്കു കുറെ ശേഷിപ്പിച്ചു; അതു കൃമിച്ചു നാറി; മോശെ അവരോടു കോപിച്ചു.

20. But they would not listen to him. When some kept a part of it over until the following morning, it became wormy and rotten. Therefore Moses was displeased with them.

21. അവര് രാവിലെതോറും അവനവന്നു ഭക്ഷിക്കാകുന്നേടത്തോളം പെറുക്കും; വെയില് മൂക്കുമ്പോള് അതു ഉരുകിപ്പോകും.

21. Morning after morning they gathered it, till each had enough to eat; but when the sun grew hot, the manna melted away.

22. എന്നാല് ആറാം ദിവസം അവര് ആളൊന്നിന്നു ഈരണ്ടിടങ്ങഴിവീതം ഇരട്ടി ആഹാരം ശേഖരിച്ചു. അപ്പോള് സംഘപ്രമാണികള് എല്ലാവരും വന്നു മൊശെയോടു അറിയിച്ചു.

22. On the sixth day they gathered twice as much food, two omers for each person. When all the leaders of the community came and reported this to Moses,

23. അവന് അവരോടുഅതു യഹോവ കല്പിച്ചതു തന്നേ; നാളെ സ്വസ്ഥത ആകുന്നു; യഹോവേക്കു വിശുദ്ധമായുള്ള ശബ്ബത്തു. ചുടുവാനുള്ളതു ചുടുവിന് ; പാകം ചെയ്വാനുള്ളതു പാകം ചെയ്വിന് ; ശേഷിക്കുന്നതൊക്കെയും നാളത്തേക്കു സൂക്ഷിച്ചുവെപ്പിന് .

23. he told them, 'That is what the LORD prescribed. Tomorrow is a day of complete rest, the sabbath, sacred to the LORD. You may either bake or boil the manna, as you please; but whatever is left put away and keep for the morrow.'

24. മോശെ കല്പിച്ചതുപോലെ അവര് അതു പിറ്റെന്നാളേക്കു സൂക്ഷിച്ചുവെച്ചു; അതു നാറിപ്പോയില്ല, കൃമിച്ചതുമില്ല.

24. When they put it away for the morrow, as Moses commanded, it did not become rotten or wormy.

25. അപ്പോള് മോശെ പറഞ്ഞതുഇതു ഇന്നു ഭക്ഷിപ്പിന് ; ഇന്നു യഹോവയുടെ ശബ്ബത്ത് ആകുന്നു; ഇന്നു അതു വെളിയില് കാണുകയില്ല.

25. Moses then said, 'Eat it today, for today is the sabbath of the LORD. On this day you will not find any of it on the ground.

26. ആറു ദിവസം നിങ്ങള് അതു പെറുക്കേണം; ശബ്ബത്തായ ഏഴാം ദിവസത്തിലോ അതു ഉണ്ടാകയില്ല.

26. On the other six days you can gather it, but on the seventh day, the sabbath, none of it will be there.'

27. എന്നാല് ഏഴാം ദിവസം ജനത്തില് ചിലര് പെറുക്കുവാന് പോയാറെ കണ്ടില്ല.

27. Still, on the seventh day some of the people went out to gather it, although they did not find any.

28. അപ്പോള് യഹോവ മോശെയോടുഎന്റെ കല്പനകളും ന്യായപ്രമാണങ്ങളും പ്രമാണിപ്പാന് നിങ്ങള്ക്കു എത്രത്തോളം മനസ്സില്ലാതിരിക്കും?

28. Then the LORD said to Moses, 'How long will you refuse to keep my commandments and laws?

29. നോക്കുവിന് , യഹോവ നിങ്ങള്ക്കു ശബ്ബത്ത് തന്നിരിക്കുന്നു; അതുകൊണ്ടു ആറാം ദിവസം അവന് നിങ്ങള്ക്കു രണ്ടു ദിവസത്തേക്കുള്ള ആഹാരം തരുന്നു; നിങ്ങള് താന്താങ്ങളുടെ സ്ഥലത്തു ഇരിപ്പിന് ; ഏഴാം ദിവസം ആരും തന്റെ സ്ഥലത്തുനിന്നു പുറപ്പെടരുതു എന്നു കല്പിച്ചു.

29. Take note! The LORD has given you the sabbath. That is why on the sixth day he gives you food for two days. On the seventh day everyone is to stay home and no one is to go out.'

30. അങ്ങനെ ജനം ഏഴാം ദിവസം സ്വസ്ഥമായിരുന്നു.

30. After that the people rested on the seventh day.

31. യിസ്രായേല്യര് ആ സാധനത്തിന്നു മന്നാ എന്നു പേരിട്ടു; അതു കൊത്തമ്പാലരിപോലെയും വെള്ളനിറമുള്ളതും തേന് കൂട്ടിയ ദോശയോടൊത്ത രുചിയുള്ളതും ആയിരുന്നു.

31. The Israelites called this food manna. It was like coriander seed, but white, and it tasted like wafers made with honey.

32. പിന്നെ മോശെയഹോവ കല്പിക്കുന്ന കാര്യം ആവിതുഞാന് നിങ്ങളെ മിസ്രയീംദേശത്തുനിന്നു കൊണ്ടുവരുമ്പോള് നിങ്ങള്ക്കു മരുഭൂമിയില് ഭക്ഷിപ്പാന് തന്ന ആഹാരം നിങ്ങളുടെ തലമുറകള് കാണേണ്ടതിന്നു സൂക്ഷിച്ചുവെപ്പാന് അതില്നിന്നു ഒരിടങ്ങഴി നിറച്ചെടുക്കേണം എന്നു പറഞ്ഞു.

32. Moses said, 'This is what the LORD has commanded. Keep an omerful of manna for your descendants, that they may see what food I gave you to eat in the desert when I brought you out of the land of Egypt.'

33. അഹരോനോടു മോശെഒരു പാത്രം എടുത്തു അതില് ഒരു ഇടങ്ങഴി മന്നാ ഇട്ടു നിങ്ങളുടെ തലമുറകള്ക്കുവേണ്ടി സൂക്ഷിപ്പാന് യഹോവയുടെ മുമ്പാകെ വെച്ചുകൊള്ക എന്നു പറഞ്ഞു.
എബ്രായർ 9:4

33. Moses then told Aaron, 'Take an urn and put an omer of manna in it. Then place it before the LORD in safekeeping for your descendants.'

34. യഹോവ മോശെയോടു കല്പിച്ചതുപോലെ അഹരോന് അതു സാക്ഷ്യ സന്നിധിയില് സൂക്ഷിച്ചുവെച്ചു.

34. So Aaron placed it in front of the commandments for safekeeping, as the LORD had commanded Moses.

35. കുടിപാര്പ്പുള്ള ദേശത്തു എത്തുവോളം യിസ്രായേല്മക്കള് നാല്പതു സംവത്സരം മന്നാ ഭക്ഷിച്ചു. കനാന് ദേശത്തിന്റെ അതിരില് എത്തുവോളം അവര് മന്നാ ഭക്ഷിച്ചു.
പ്രവൃത്തികൾ അപ്പ. പ്രവര്‍ത്തനങ്ങള്‍ 13:18, 1 കൊരിന്ത്യർ 10:3

35. The Israelites ate this manna for forty years, until they came to settled land; they ate manna until they reached the borders of Canaan.

36. ഒരു ഇടങ്ങഴി (ഔമെര്) പറ (ഏഫ)യുടെ പത്തില് ഒന്നു ആകുന്നു.

36. (An omer is one tenth of an ephah.)



Shortcut Links
പുറപ്പാടു് - Exodus : 1 | 2 | 3 | 4 | 5 | 6 | 7 | 8 | 9 | 10 | 11 | 12 | 13 | 14 | 15 | 16 | 17 | 18 | 19 | 20 | 21 | 22 | 23 | 24 | 25 | 26 | 27 | 28 | 29 | 30 | 31 | 32 | 33 | 34 | 35 | 36 | 37 | 38 | 39 | 40 |
ഉല്പത്തി - Genesis | പുറപ്പാടു് - Exodus | ലേവ്യപുസ്തകം - Leviticus | സംഖ്യാപുസ്തകം - Numbers | ആവർത്തനം - Deuteronomy | യോശുവ - Joshua | ന്യായാധിപന്മാർ - Judges | രൂത്ത് - Ruth | 1 ശമൂവേൽ - 1 Samuel | 2 ശമൂവേൽ - 2 Samuel | 1 രാജാക്കന്മാർ - 1 Kings | 2 രാജാക്കന്മാർ - 2 Kings | 1 ദിനവൃത്താന്തം - 1 Chronicles | 2 ദിനവൃത്താന്തം - 2 Chronicles | എസ്രാ - Ezra | നെഹെമ്യാവു - Nehemiah | എസ്ഥേർ - Esther | ഇയ്യോബ് - Job | സങ്കീർത്തനങ്ങൾ - Psalms | സദൃശ്യവാക്യങ്ങൾ - Proverbs | സഭാപ്രസംഗി - Ecclesiastes | ഉത്തമ ഗീതം ഉത്തമഗീതം - Song of Songs | യെശയ്യാ - Isaiah | യിരേമ്യാവു - Jeremiah | വിലാപങ്ങൾ - Lamentations | യേഹേസ്കേൽ - Ezekiel | ദാനീയേൽ - Daniel | ഹോശേയ - Hosea | യോവേൽ - Joel | ആമോസ് - Amos | ഓബദ്യാവു - Obadiah | യോനാ - Jonah | മീഖാ - Micah | നഹൂം - Nahum | ഹബക്കൂക്‍ - Habakkuk | സെഫന്യാവു - Zephaniah | ഹഗ്ഗായി - Haggai | സെഖർയ്യാവു - Zechariah | മലാഖി - Malachi | മത്തായി - Matthew | മർക്കൊസ് - Mark | ലൂക്കോസ് - Luke | യോഹന്നാൻ - John | പ്രവൃത്തികൾ അപ്പ. പ്രവര്‍ത്തനങ്ങള്‍ - Acts | റോമർ - Romans | 1 കൊരിന്ത്യർ - 1 Corinthians | 2 കൊരിന്ത്യർ - 2 Corinthians | ഗലാത്യർ ഗലാത്തിയാ - Galatians | എഫെസ്യർ എഫേസോസ് - Ephesians | ഫിലിപ്പിയർ ഫിലിപ്പി - Philippians | കൊലൊസ്സ്യർ കൊളോസോസ് - Colossians | 1 തെസ്സലൊനീക്യർ - 1 Thessalonians | 2 തെസ്സലൊനീക്യർ - 2 Thessalonians | 1 തിമൊഥെയൊസ് - 1 Timothy | 2 തിമൊഥെയൊസ് - 2 Timothy | തീത്തൊസ് - Titus | ഫിലേമോൻ - Philemon | എബ്രായർ - Hebrews | യാക്കോബ് - James | 1 പത്രൊസ് - 1 Peter | 2 പത്രൊസ് - 2 Peter | 1 യോഹന്നാൻ - 1 John | 2 യോഹന്നാൻ - 2 John | 3 യോഹന്നാൻ - 3 John | യൂദാ യുദാസ് - Jude | വെളിപ്പാടു വെളിപാട് - Revelation |

Explore Parallel Bibles
21st Century KJV | A Conservative Version | American King James Version (1999) | American Standard Version (1901) | Amplified Bible (1965) | Apostles' Bible Complete (2004) | Bengali Bible | Bible in Basic English (1964) | Bishop's Bible | Complementary English Version (1995) | Coverdale Bible (1535) | Easy to Read Revised Version (2005) | English Jubilee 2000 Bible (2000) | English Lo Parishuddha Grandham | English Standard Version (2001) | Geneva Bible (1599) | Hebrew Names Version | malayalam Bible | Holman Christian Standard Bible (2004) | Holy Bible Revised Version (1885) | Kannada Bible | King James Version (1769) | Literal Translation of Holy Bible (2000) | Malayalam Bible | Modern King James Version (1962) | New American Bible | New American Standard Bible (1995) | New Century Version (1991) | New English Translation (2005) | New International Reader's Version (1998) | New International Version (1984) (US) | New International Version (UK) | New King James Version (1982) | New Life Version (1969) | New Living Translation (1996) | New Revised Standard Version (1989) | Restored Name KJV | Revised Standard Version (1952) | Revised Version (1881-1885) | Revised Webster Update (1995) | Rotherhams Emphasized Bible (1902) | Malayalam Bible | Telugu Bible (BSI) | Telugu Bible (WBTC) | The Complete Jewish Bible (1998) | The Darby Bible (1890) | The Douay-Rheims American Bible (1899) | The Message Bible (2002) | The New Jerusalem Bible | The Webster Bible (1833) | Third Millennium Bible (1998) | Today's English Version (Good News Bible) (1992) | Today's New International Version (2005) | Tyndale Bible (1534) | Tyndale-Rogers-Coverdale-Cranmer Bible (1537) | Updated Bible (2006) | Voice In Wilderness (2006) | World English Bible | Wycliffe Bible (1395) | Young's Literal Translation (1898) | Malayalam Bible Commentary |