Exodus - പുറപ്പാടു് 21 | View All

1. അവരുടെ മുമ്പാകെ നീ വെക്കേണ്ടുന്ന ന്യായങ്ങളാവിതു

1. These art the lawes whiche thou shalt set before them.

2. ഒരു എബ്രായദാസനെ വിലെക്കു വാങ്ങിയാല് ആറു സംവത്സരം സേവിച്ചിട്ടു ഏഴാം സംവത്സരത്തില് അവന് ഒന്നും കൊടുക്കാതെ സ്വതന്ത്രനായി പൊയ്ക്കൊള്ളട്ടെ.
യോഹന്നാൻ 8:35

2. If thou bye a seruaunt that is an Hebrue, sixe yeres he shall serue, & in the seuenth, he shall go out free [paying] nothyng.

3. ഏകനായി വന്നു എങ്കില് ഏകനായി പോകട്ടെ; അവന്നു ഭാര്യയുണ്ടായിരുന്നു എങ്കില് ഭാര്യയും അവനോടുകൂടെ പോകട്ടെ.

3. If he came alone, he shall go out alone: and yf he came maryed, his wyfe shall go out with hym.

4. അവന്റെ യജമാനന് അവന്നു ഭാര്യയെ കൊടുക്കയും അവള് അവന്നു പുത്രന്മാരെയോ പുത്രിമാരെയോ പ്രസവിക്കയും ചെയ്തിട്ടുണ്ടെങ്കില് ഭാര്യയും മക്കളും യജമാനന്നു ഇരിക്കേണം; അവന് ഏകനായി പോകേണം.

4. And if his maister haue geuen hym a wyfe, and she haue borne him sonnes or daughters: then the wyfe and her chyldren shalbe her maisters, and he shall go out alone.

5. എന്നാല് ദാസന് ഞാന് എന്റെ യജമാനനെയും എന്റെ ഭാര്യയെയും മക്കളെയും സ്നേഹിക്കുന്നു; ഞാന് സ്വതന്ത്രനായി പോകയില്ല എന്നു തീര്ത്തു പറഞ്ഞാല്

5. And yf the seruaunt say: I loue my maister, my wyfe, and my chyldren, I wyll not go out free:

6. യജമാനന് അവനെ ദൈവസന്നിധിയില് കൂട്ടിക്കൊണ്ടു ചെന്നു കതകിന്റെയോ കട്ടളക്കാലിന്റെയോ അടുക്കല് നിറുത്തീട്ടു സൂചികൊണ്ടു അവന്റെ കാതു കുത്തി തുളക്കേണം; പിന്നെ അവന് എന്നേക്കും അവന്നു ദാസനായിരിക്കേണം.

6. His maister shall bryng hym vnto the iudges, and set hym to the doore or the doorepost, and his maister shal bore his eare through with a naule, and he shalbe his seruaunt for euer.

7. ഒരുത്തന് തന്റെ പുത്രിയെ ദാസിയായി വിറ്റാല് അവള് ദാസന്മാര് പോകുന്നതു പോലെ പോകരുതു.

7. And if a man sell his daughter to be a seruaunt, she shal not go out as the men seruauntes do.

8. അവളെ തനിക്കു സംബന്ധത്തിന്നു നിയമിച്ച യജമാനന്നു അവളെ ബോധിക്കാതിരുന്നാല് അവളെ വീണ്ടെടുപ്പാന് അവന് അനുവദിക്കേണം; അവളെ ചതിച്ചതുകൊണ്ടു അന്യജാതിക്കു വിറ്റുകളവാന് അവന്നു അധികാരമില്ല.

8. If she please not her maister, who hath [nowe] promised her mariage, then shall he let her redeeme her selfe: To sell her vnto a straunge nation shall he haue no power, seyng he despised her.

9. അവന് അവളെ തന്റെ പുത്രന്നു നിയമിച്ചു എങ്കില് പുത്രിമാരുടെ ന്യായത്തിന്നു തക്കവണ്ണം അവളോടു പെരുമാറേണം.

9. If he haue promysed her vnto his sonne to wyfe, he shall deale with her as men do with their daughters.

10. അവന് മറ്റൊരുത്തിയെ പരിഗ്രഹിച്ചാല് ഇവളുടെ ഉപജീവനവും ഉടുപ്പും വിവാഹമുറയും കുറെക്കരുതു.

10. And if he take hym another wyfe: yet her foode, her rayment, and duetie of maryage shall he not minishe.

11. ഈ മൂന്നു കാര്യവും അവന് അവള്ക്കു ചെയ്യാതിരുന്നാല് അവളെ പണം വാങ്ങാതെ വെറുതെ വിട്ടയക്കേണം.

11. And if he do not these three vnto her, the shal she go out free & pay no money.

12. ഒരു മനുഷ്യനെ അടിച്ചുകൊല്ലുന്നവന് മരണശിക്ഷ അനുഭവിക്കേണം.
മത്തായി 5:21

12. He that smyteth a man, that he dye, shalbe slayne for it.

13. അവന് കരുതിക്കൂട്ടാതെ അങ്ങനെ അവന്റെ കയ്യാല് സംഭവിപ്പാന് ദൈവം സംഗതിവരുത്തിയതായാല് അവന് ഔടിപ്പോകേണ്ടുന്ന സ്ഥലം ഞാന് നിയമിക്കും.

13. If a man lay not awayte, but God deliuer [him] into his hande, then I wyll poynt thee a place whither he shal flee.

14. എന്നാല് ഒരുത്തല് കരുതിക്കൂട്ടി കൂട്ടുകാരനെ ചതിച്ചു കൊന്നതെങ്കില് അവന് മരിക്കേണ്ടതിന്നു നീ അവനെ എന്റെ യാഗപീഠത്തിങ്കല് നിന്നും പിടിച്ചു കൊണ്ടുപോകേണം.

14. If a man come presumpteously vpon his neyghbour to slay hym with guyle, thou shalt take him from myne aulter that he dye.

15. തന്റെ അപ്പനെയോ അമ്മയെയോ അടിക്കുന്നവന് മരണശിക്ഷ അനുഭവിക്കേണം.

15. He that smyteth his father or his mother, let hym be slayne for it.

16. ഒരുത്തന് ഒരാളെ മോഷ്ടിച്ചിട്ടു അവനെ വില്ക്കയാകട്ടെ അവന്റെ കൈവശം അവനെ കണ്ടുപിടിക്കയാകട്ടെ ചെയ്താല് അവന് മരണശിക്ഷ അനുഭവിക്കേണം.

16. He that stealeth a man, and selleth him, if he be proued vppon hym, shalbe slayne for it.

17. തന്റെ അപ്പനെയോ അമ്മയെയോ ശപിക്കുന്നവന് മരണശിക്ഷ അനുഭവിക്കേണം.
മത്തായി 15:4, മർക്കൊസ് 7:10

17. And he that curseth his father or mother, shalbe put to death for it.

18. മനുഷ്യര് തമ്മില് ശണ്ഠകൂടീട്ടു ഒരുത്തന് മറ്റവനെ കല്ലുകൊണ്ടോ മുഷ്ടികൊണ്ടോ കുത്തിയതിനാല് അവന് മരിച്ചുപോകാതെ കിടപ്പിലാകയും

18. If men stryue together, and one smite another with a stone, or with his fyste, and he dye not, but lyeth in his bed:

19. പിന്നെയും എഴുന്നേറ്റു വടി ഊന്നി വെളിയില് നടക്കയും ചെയ്താല് കുത്തിയവനെ ശിക്ഷിക്കരുതു; എങ്കിലും അവന് അവന്റെ മിനക്കേടിന്നുവേണ്ടി കൊടുത്തു അവനെ നല്ലവണ്ണം ചികിത്സിപ്പിക്കേണം.

19. If he rise agayne, and walke without vpon his staffe, then shall he that smote hym go quite, saue only he shall beare his charges for leesyng his tyme, and shall paye for his healyng.

20. ഒരുത്തന് തന്റെ ദാസനെയോ ദാസിയെയോ തല്ക്ഷണം മരിച്ചുപോകത്തക്കവണ്ണം വടികൊണ്ടു അടിച്ചാല് അവനെ നിശ്ചയമായി ശിക്ഷിക്കേണം.

20. And if a man smyte his seruaunt or his mayde with a rod, & they dye vnder his hande, he shalbe greeuously punished.

21. എങ്കിലും അവന് ഒന്നു രണ്ടു ദിവസം ജീവിച്ചിരുന്നാല് അവനെ ശിക്ഷിക്കരുതു; അവന് അവന്റെ മുതലല്ലോ.

21. And if he continue a day or two, it shal not be reueged, for he is his money.

22. മനുഷ്യര് തമ്മില് ശണ്ഠകൂടീട്ടു ഗര്ഭിണിയായ ഒരു സ്ത്രീയെ അടിച്ചതിനാല് ഗര്ഭം അലസിയതല്ലാതെ അവള്ക്കു മറ്റൊരു ദോഷവും വന്നില്ലെങ്കില് അടിച്ചവന് ആ സ്ത്രീയുടെ ഭര്ത്താവു ചുമത്തുന്ന പിഴ കൊടുക്കേണം; ന്യായാധിപന്മാര് വിധിക്കുമ്പോലെ അവന് കൊടുക്കേണം.

22. If men striue, & hurt a woman with chylde, so that her fruite depart from her, and yet no destruction folow: then he shalbe sore punished according as the womans husbande wyll laye to his charge, and he shall pay as the dayes men wyll appoynt hym.

23. മറ്റു ദോഷം വന്നിട്ടുണ്ടെങ്കില് ജീവന്നു പകരം ജീവന് കൊടുക്കേണം.

23. And if any destruction folowe, then he shall geue life for life,

24. കണ്ണിന്നു പകരം കണ്ണു; പല്ലിന്നു പകരം പല്ലു; കൈകൂ പകരം കൈ; കാലിന്നു പകരം കാല്;
മത്തായി 5:38

24. Eye for eye, tothe for tothe, hande for hande, foote for foote,

25. പൊള്ളലിന്നു പകരം പൊള്ളല്; മുറിവിന്നു പകരം മുറിവു; തിണര്പ്പിന്നു പകരം തിണര്പ്പു.

25. Burnyng for burnyng, wounde for wounde, strype for strype.

26. ഒരുത്തന് അടിച്ചു തന്റെ ദാസന്റെയോ ദാസിയുടെയോ കണ്ണു കളഞ്ഞാല് അവന് കണ്ണിന്നു പകരം അവനെ സ്വതന്ത്രനായി വിട്ടയക്കേണം.

26. And if a man smyte his seruaunt or his mayde in the eye, that it perishe, he shall let them go free for the eyes sake.

27. അവന് തന്റെ ദാസന്റെയോ ദാസിയുടെയോ പല്ലുഅടിച്ചു തകര്ത്താല് അവന് പല്ലിന്നു പകരം അവനെ സ്വതന്ത്രനായി വിട്ടയക്കേണം.

27. Also if he smyte out his seruaunt or his maydes tothe, he shall let them go out free for the tothes sake.

28. ഒരു കാള ഒരു പുരുഷനെയോ സ്ത്രീയെയോ കുത്തിക്കൊന്നാല് ആ കാളയെ കല്ലെറിഞ്ഞു കൊല്ലേണം; അതിന്റെ മാംസം തിന്നരുതു; കാളയുടെ ഉടമസ്ഥനോ കുറ്റമില്ലാത്തവന് .

28. If an oxe gore a man or a woman, that they dye, then the oxe shalbe stoned, and his fleshe shall not be eaten: but the owner of the oxe shall go quite.

29. എന്നാല് ആ കാള മുമ്പെ തന്നേ കുത്തുന്നതായും ഉടമസ്ഥന് അതു അറിഞ്ഞുമിരിക്കെ അവന് അതിനെ സൂക്ഷിക്കായ്കകൊണ്ടു അതു ഒരു പുരുഷനെയോ സ്ത്രീയെയോ കൊന്നുകളഞ്ഞാല് ആ കാളയെ കല്ലെറിഞ്ഞു കൊല്ലേണം; അതിന്റെ ഉടമസ്ഥനും മരണശിക്ഷ അനുഭവിക്കേണം.

29. If the oxe were wont to pushe with his horne in time past, and it hath ben tolde his maister, and he hath not kept him, but that he hath killed a man or a woman: then the oxe shalbe stoned, and his owner shall dye also.

30. ഉദ്ധാരണ ദ്രവ്യം അവന്റെ മോല് ചുമത്തിയാല് തന്റെ ജീവന്റെ വീണ്ടെടുപ്പിന്നായി തന്റെ മേല് ചുമത്തിയതു ഒക്കെയും അവന് കൊടുക്കേണം.

30. If there be set to hym a sume of money, then he shal geue for the redeeming of his life whatsoeuer is layde vpo him.

31. അതു ഒരു ബാലനെ കുത്തിയാലും ഒരു ബാലയെ കുത്തിയാലും ഈ ന്യായപ്രകാരം അവനോടു ചെയ്യേണം.

31. And whether he haue gored a sonne or a daughter, accordyng to the same iudgement shall it be done vnto him.

32. കാള ഒരു ദാസനെയോ ദാസിയെയോ കുത്തിയാല് അവന് അവരുടെ ഉടമസ്ഥന്നു മുപ്പതു ശേക്കെല് വെള്ളി കൊടുക്കേണം; കാളയെ കൊന്നുകളകയും വേണം.
മത്തായി 26:15

32. But if it be a seruaunt or a mayde that the oxe hath gored, then he shall geue vnto their maister thirtie sicles, and the oxe shalbe stoned.

33. ഒരുത്തന് ഒരു കുഴി തുറന്നുവെക്കുകയോ കുഴി കുഴിച്ചു അതിനെ മൂടാതിരിക്കയോ ചെയ്തിട്ടു അതില് ഒരു കാളയോ കഴുതയോ വീണാല്,

33. If a man open a well, or digge a pitte, and couer it not, and an oxe or an asse fall therein:

34. കുഴിയുടെ ഉടമസ്ഥന് വലികൊടുത്തു അതിന്റെ യജമാനന്നു തൃപ്തിവരുത്തേണം; എന്നാല് ചത്തുപോയതു അവന്നുള്ളതായിരിക്കേണം.

34. The owner of the pitte shall make it good, & geue money vnto their maister, and the dead beast shall be his.

35. ഒരുത്തന്റെ കാള മറ്റൊരുത്തന്റെ കാളയെ കുത്തീട്ടു അതു ചത്തുപോയാല് അവര് ജീവനോടിരിക്കുന്ന കാളയെ വിറ്റു അതിന്റെ വില പകുത്തെടുക്കേണം; ചത്തുപോയതിനെയും പകുത്തെടുക്കേണം.

35. If one mans oxe hurt another, that he dye: then they shall sell the lyue oxe, and deuide the money, and the dead oxe also they shall deuide.

36. അല്ലെങ്കില് ആ കാള മുമ്പെ തന്നേ കുത്തുന്നതു എന്നു അറിഞ്ഞിട്ടും ഉടമസ്ഥന് അതിനെ സൂക്ഷിക്കാതിരുന്നു എങ്കില് അവന് കാളെക്കു പകരം കാളയെ കൊടുക്കേണം; എന്നാല് ചത്തുപോയതു അവന്നുള്ളതായിരിക്കേണം.

36. Or if it be knowen that the oxe hath vsed to pushe in tyme past, & his maister hath not kept hym: he shall paye oxe for oxe, and the dead shalbe his owne.



Shortcut Links
പുറപ്പാടു് - Exodus : 1 | 2 | 3 | 4 | 5 | 6 | 7 | 8 | 9 | 10 | 11 | 12 | 13 | 14 | 15 | 16 | 17 | 18 | 19 | 20 | 21 | 22 | 23 | 24 | 25 | 26 | 27 | 28 | 29 | 30 | 31 | 32 | 33 | 34 | 35 | 36 | 37 | 38 | 39 | 40 |
ഉല്പത്തി - Genesis | പുറപ്പാടു് - Exodus | ലേവ്യപുസ്തകം - Leviticus | സംഖ്യാപുസ്തകം - Numbers | ആവർത്തനം - Deuteronomy | യോശുവ - Joshua | ന്യായാധിപന്മാർ - Judges | രൂത്ത് - Ruth | 1 ശമൂവേൽ - 1 Samuel | 2 ശമൂവേൽ - 2 Samuel | 1 രാജാക്കന്മാർ - 1 Kings | 2 രാജാക്കന്മാർ - 2 Kings | 1 ദിനവൃത്താന്തം - 1 Chronicles | 2 ദിനവൃത്താന്തം - 2 Chronicles | എസ്രാ - Ezra | നെഹെമ്യാവു - Nehemiah | എസ്ഥേർ - Esther | ഇയ്യോബ് - Job | സങ്കീർത്തനങ്ങൾ - Psalms | സദൃശ്യവാക്യങ്ങൾ - Proverbs | സഭാപ്രസംഗി - Ecclesiastes | ഉത്തമ ഗീതം ഉത്തമഗീതം - Song of Songs | യെശയ്യാ - Isaiah | യിരേമ്യാവു - Jeremiah | വിലാപങ്ങൾ - Lamentations | യേഹേസ്കേൽ - Ezekiel | ദാനീയേൽ - Daniel | ഹോശേയ - Hosea | യോവേൽ - Joel | ആമോസ് - Amos | ഓബദ്യാവു - Obadiah | യോനാ - Jonah | മീഖാ - Micah | നഹൂം - Nahum | ഹബക്കൂക്‍ - Habakkuk | സെഫന്യാവു - Zephaniah | ഹഗ്ഗായി - Haggai | സെഖർയ്യാവു - Zechariah | മലാഖി - Malachi | മത്തായി - Matthew | മർക്കൊസ് - Mark | ലൂക്കോസ് - Luke | യോഹന്നാൻ - John | പ്രവൃത്തികൾ അപ്പ. പ്രവര്‍ത്തനങ്ങള്‍ - Acts | റോമർ - Romans | 1 കൊരിന്ത്യർ - 1 Corinthians | 2 കൊരിന്ത്യർ - 2 Corinthians | ഗലാത്യർ ഗലാത്തിയാ - Galatians | എഫെസ്യർ എഫേസോസ് - Ephesians | ഫിലിപ്പിയർ ഫിലിപ്പി - Philippians | കൊലൊസ്സ്യർ കൊളോസോസ് - Colossians | 1 തെസ്സലൊനീക്യർ - 1 Thessalonians | 2 തെസ്സലൊനീക്യർ - 2 Thessalonians | 1 തിമൊഥെയൊസ് - 1 Timothy | 2 തിമൊഥെയൊസ് - 2 Timothy | തീത്തൊസ് - Titus | ഫിലേമോൻ - Philemon | എബ്രായർ - Hebrews | യാക്കോബ് - James | 1 പത്രൊസ് - 1 Peter | 2 പത്രൊസ് - 2 Peter | 1 യോഹന്നാൻ - 1 John | 2 യോഹന്നാൻ - 2 John | 3 യോഹന്നാൻ - 3 John | യൂദാ യുദാസ് - Jude | വെളിപ്പാടു വെളിപാട് - Revelation |

Explore Parallel Bibles
21st Century KJV | A Conservative Version | American King James Version (1999) | American Standard Version (1901) | Amplified Bible (1965) | Apostles' Bible Complete (2004) | Bengali Bible | Bible in Basic English (1964) | Bishop's Bible | Complementary English Version (1995) | Coverdale Bible (1535) | Easy to Read Revised Version (2005) | English Jubilee 2000 Bible (2000) | English Lo Parishuddha Grandham | English Standard Version (2001) | Geneva Bible (1599) | Hebrew Names Version | malayalam Bible | Holman Christian Standard Bible (2004) | Holy Bible Revised Version (1885) | Kannada Bible | King James Version (1769) | Literal Translation of Holy Bible (2000) | Malayalam Bible | Modern King James Version (1962) | New American Bible | New American Standard Bible (1995) | New Century Version (1991) | New English Translation (2005) | New International Reader's Version (1998) | New International Version (1984) (US) | New International Version (UK) | New King James Version (1982) | New Life Version (1969) | New Living Translation (1996) | New Revised Standard Version (1989) | Restored Name KJV | Revised Standard Version (1952) | Revised Version (1881-1885) | Revised Webster Update (1995) | Rotherhams Emphasized Bible (1902) | Malayalam Bible | Telugu Bible (BSI) | Telugu Bible (WBTC) | The Complete Jewish Bible (1998) | The Darby Bible (1890) | The Douay-Rheims American Bible (1899) | The Message Bible (2002) | The New Jerusalem Bible | The Webster Bible (1833) | Third Millennium Bible (1998) | Today's English Version (Good News Bible) (1992) | Today's New International Version (2005) | Tyndale Bible (1534) | Tyndale-Rogers-Coverdale-Cranmer Bible (1537) | Updated Bible (2006) | Voice In Wilderness (2006) | World English Bible | Wycliffe Bible (1395) | Young's Literal Translation (1898) | Malayalam Bible Commentary |