Exodus - പുറപ്പാടു് 29 | View All

1. അവര് എനിക്കു പുരോഹിതശുശ്രൂഷ ചെയ്വാന് അവരെ ശുദ്ധീകരിക്കേണ്ടതിന്നു നീ അവര്ക്കും ചെയ്യേണ്ടതു എന്തെന്നാല്ഒരു കാളക്കിടാവിനെയും ഊനമില്ലാത്ത രണ്ടു ആട്ടുകൊറ്റനെയും

1. This is it also, that thou shalt do vnto them, that they maye be consecrated prestes vnto me. Take a yonge bullocke, and two rammes without blemish,

2. പുളിപ്പില്ലാത്ത അപ്പവും എണ്ണ ചേര്ത്ത പുളിപ്പില്ലാത്ത ദോശകളും എണ്ണ പിരട്ടിയ പുളിപ്പില്ലാത്ത വടകളും എടുക്കേണം; കോതമ്പുമാവുകൊണ്ടു അവ ഉണ്ടാക്കേണം.

2. vnleuended bred, & vnleuended cakes myxte wt oyle, and wafers of swete bred tempered wt oyle: Of wheate floure shalt thou make them all,

3. അവ ഒരു കൊട്ടയില് വെച്ചു കാളയോടും രണ്ടു ആട്ടുകൊറ്റനോടുംകൂടെ കൊട്ടയില് കൊണ്ടുവരേണം.

3. and put them in a maunde, & brynge them in the maunde, with the bullocke & two rammes.

4. അഹരോനെയും അവന്റെ പുത്രന്മാരെയും സമാഗമനക്കുടാരത്തിന്റെ വാതില്ക്കല് വരുത്തി വെള്ളംകൊണ്ടു കഴുകേണം.

4. And thou shalt brynge Aaron & his sonnes vnto the dore of the Tabernacle of witnesse, & wash them wt water,

5. പിന്നെ വസ്ത്രം എടുത്തു അഹരോനെ ഉള്ളങ്കിയും ഏഫോദിന്റെ അങ്കിയും ഏഫോദും പതക്കവും ധരിപ്പിച്ചു അവന്റെ അരെക്കു ഏഫോദിന്റെ നടുക്കെട്ടു കെട്ടേണം.

5. & take the garmentes, and put vpon Aaron the albe and the tunycle, & the ouer body cote, & the brestlappe to ye ouer body cote, & shalt gyrde him on the out syde vpon the ouer body cote,

6. അവന്റെ തലയില് മുടി വെച്ചു വിശുദ്ധപട്ടം മുടിമേല് വെക്കേണം.

6. and set the myter vpon his heade, and the holy crowne vpon the myter:

7. പിന്നെ അഭിഷേകതൈലം എടുത്തു തലയില് ഒഴിച്ചു അവനെ അഭിഷേകം ചെയ്യേണം.

7. and shalt take the anoyntinge oyle, and poure it vpon his heade, and anoynte him.

8. അവന്റെ പുത്രന്മാരെയും കൊണ്ടുവന്നു അങ്കി ധരിപ്പിക്കേണം.

8. Thou shalt brynge forth his sonnes also,

9. അഹരോന്റെയും പുത്രന്മാരുടെയും അരെക്കു നടുക്കെട്ടു കെട്ടി അവര്ക്കും തലപ്പാവു വെക്കേണം. പൌരോഹിത്യം അവര്ക്കും നിത്യാവകാശമായിരിക്കേണം. പിന്നെ നീ അഹരോന്നും അവന്റെ പുത്രന്മാര്ക്കും കരപൂരണം ചെയ്യേണം.

9. & put the albes vpon them, and gyrde both Aaron & them with gyrdles, & set the bonettes vpon their heades, that they maye haue the presthode for a perpetuall custome. And thou shalt fyll the hades of Aaron and his sonnes,

10. നീ കാളയെ സമാഗമനക്കുടാരത്തിന്റെ മുമ്പാകെ വരുത്തേണം; അഹരോനും അവന്റെ പുത്രന്മാരും കാളയുടെ തലമേല് കൈവെക്കേണം.

10. and brynge forth the bullocke before the Tabernacle of wytnesse. And Aaron and his sonnes shall laye their hades vpon the heade of the bullocke,

11. പിന്നെ സമാഗമനക്കുടാരത്തിന്റെ വാതില്ക്കല് യഹോവയുടെ മുമ്പാകെ കാളയെ അറുക്കേണം.

11. and thou shalt sley the bullocke before the LORDE, at the dore of the Tabernacle of wytnesse,

12. കാളയുടെ രക്തം കുറെ എടുത്തു നിന്റെ വിരല്കൊണ്ടു യാഗപീഠത്തിന്റെ കൊമ്പുകളിന്മേല് പുരട്ടി ശേഷമുള്ള രക്തം ഒക്കെയും യാഗപീഠത്തിന്റെ ചുവട്ടില് ഒഴിക്കേണം.

12. and shalt take of his bloude, and put it vpon the hornes of the altare with thy fynger, and poure all the other bloude vpon the botome of the altare.

13. കുടല് പൊതിഞ്ഞിരിക്കുന്ന മേദസ്സു ഒക്കെയും കരളിന്മേല് ഉള്ള വപയും മൂത്രപിണ്ഡം രണ്ടും അവയുടെ മേലുള്ള മേദസ്സും എടുത്തു യാഗ പീഠത്തിന്മേല് വെച്ചു ദഹിപ്പിക്കേണം.

13. And thou shalt take all the fat that couereth the bowels and the nett vpon the leuer, and the two kydneys with the fat that is aboute them, and burne them vpon the altare.

14. കാളയുടെ മാംസവും തോലും ചാണകവും പാളയത്തിന്നു പുറത്തു തീയില് ഇട്ടു ചുട്ടുകളയേണം.

14. But the bullockes flesh, skynne and donge, shalt thou burne with fyre without the hoost: for it is a synneofferynge.

15. ഇതു പാപയാഗം. പിന്നെ ഒരു ആട്ടുകൊറ്റനെ എടുക്കേണം; അഹരോനും അവന്റെ പുത്രന്മാരും ആട്ടുകൊറ്റന്റെ തലമേല് കൈവെക്കേണം.

15. The one ramme shalt thou take also, and Aaron with his sonnes shall laye their handes vpon his heade.

16. ആട്ടുകൊറ്റനെ അറുത്തു അതിന്റെ രക്തം എടുത്തു യാഗപീഠത്തിന്മേല് ചുറ്റും തളിക്കേണം.

16. Then shalt thou sleye him, and take of his bloude, and sprenkle it vpon the altare rounde aboute.

17. ആട്ടുകൊറ്റനെ ഖണ്ഡംഖണ്ഡമായി മുറിച്ചു അതിന്റെ കുടലും കാലും കഴുകി ഖണ്ഡങ്ങളുടെ മേലും അതിന്റെ തലയുടെ മേലും വെക്കേണം.

17. But the ramme shalt thou deuyde in peces, and wash his bowels and his legges, and laye them vpon the peces and the heade,

18. ആട്ടുകൊറ്റനെ മുഴുവനും യാഗപീഠത്തിന്മേല് വെച്ചു ദഹിപ്പിക്കേണം. ഇതു യഹോവേക്കു ഹോമയാഗം, യഹോവേക്കു സൌരഭ്യവാസനയായ ദഹനയാഗം തന്നേ.
എഫെസ്യർ എഫേസോസ് 5:2, ഫിലിപ്പിയർ ഫിലിപ്പി 4:18

18. and burne the whole ramme vpon the altare: for it is a burntofferynge, and a swete sauoure of the sacrifice vnto the LORDE.

19. പിന്നെ നീ മറ്റെ ആട്ടുകൊറ്റനെ എടുക്കേണം; അഹരോനും അവന്റെ പുത്രന്മാരും ആട്ടുകൊറ്റന്റെ തലമേല് കൈ വെക്കേണം.

19. As for the other ramme, thou shalt take him, and Aaron with his sonnes shall laye their handes vpon his heade,

20. ആട്ടുകൊറ്റനെ അറുത്തു അതിന്റെ രക്തം കുറേ എടുത്തു അഹരോന്റെ വലത്തെ കാതിന്നും അവന്റെ പുത്രന്മാരുടെ വലത്തെ കാതിന്നും അവരുടെ വലത്തെ കയ്യുടെ പെരുവിരലിന്നും വലത്തെ കാലിന്റെ പെരുവിരലിന്നും പുരട്ടി രക്തം യാഗപീഠത്തിന്മേല് ചുറ്റും തളിക്കേണം.

20. and thou shalt slaye him, and take of his bloude, and put it vpon the typpe of the right eare of Aaron and his sonnes, and vpon ye thombe of their right handes, and vpon the greate too of their right fete, and thou shalt sprenkle the bloude vpon the altare rounde aboute,

21. പിന്നെ നീ യാഗപീഠത്തിന്മേലുള്ള രക്തവും അഭിഷേകതൈലവും കുറേശ്ശ എടുത്തു അഹരോന്റെമേലും അവന്റെ വസ്ത്രത്തിന്മേലും അവന്റെ പുത്രന്മാരുടെമേലും അവരുടെ വസ്ത്രത്തിന്മേലും തളിക്കേണം; ഇങ്ങനെ അവനും അവന്റെ വസ്ത്രവും അവന്റെ പുത്രന്മാരും അവരുടെ വസ്ത്രവും ശുദ്ധീകരിക്കപ്പെടും.

21. and shalt take of the bloude vpon the altare and the anoyntinge oyle, and sprenckle it vpon Aaron and his vestymentes, vpon his sonnes and their vestymentes. So shall he and his clothes, his sonnes and their clothes be consecrated.

22. അതു കരപൂരണത്തിന്റെ ആട്ടുകൊറ്റന് ആകകൊണ്ടു നീ അതിന്റെ മേദസ്സും തടിച്ച വാലും കുടല് പൊതിഞ്ഞിരിക്കുന്ന മേദസ്സും കരളിന്മേലുള്ള വപയും മൂത്ര പിണ്ഡം രണ്ടും അവയുടെ മേലുള്ള മേദസ്സും

22. Then shalt thou take the fat of the ramme, the rompe, and the fatt that couereth ye bowels, the net vpon the leuer, and the two kydneys with the fatt that is aboute them, and the right shulder (for it is a ramme of cosecracion)

23. വലത്തെ കൈക്കുറകും യഹോവയുടെ മുമ്പാകെ വെച്ചിരിക്കുന്ന പുളിപ്പില്ലാത്ത അപ്പത്തിന്റെ കൊട്ടയില്നിന്നു ഒരു അപ്പവും എണ്ണ പകര്ന്ന അപ്പമായ ഒരു ദോശയും ഒരു വടയും എടുക്കേണം.

23. and a symnel of bred, and an oyled cake, and a wafer out of the maunde of the vnleuended bred that stondeth before ye LORDE,

24. അതു ഒക്കെയും അഹരോന്റെ കയ്യിലും അവന്റെ പുത്രന്മാരുടെ കയ്യിലും വെച്ചു യഹോവയുടെ സന്നിധിയില് നീരാജനാര്പ്പണമായി നീരാജനം ചെയ്യേണം.

24. and put all in to the handes of Aaron and of his sonnes, and waue it vnto the LORDE.

25. പിന്നെ അവരുടെ കയ്യില് നിന്നു അവ വാങ്ങി യാഗപീഠത്തിന്മേല് ഹോമയാഗത്തിന്നു മീതെ യഹോവയുടെ സന്നിധിയില് സൌരഭ്യവാസനയായി ദഹിപ്പിക്കേണം; ഇതു യഹോവേക്കു ദഹനയാഗം.

25. The take it out of their handes, and burne it vpon the altare for a burnt offeringe, to be a swete sauoure vnto ye LORDE. For it is the LORDES sacrifice.

26. പിന്നെ അഹരോന്റെ കരപൂരണത്തിന്നുള്ള ആട്ടുകൊറ്റന്റെ നെഞ്ചു എടുത്തു യഹോവയുടെ സന്നിധിയില് നീരാജനാര്പ്പണമായി നീരാജനം ചെയ്യേണം; അതു നിന്റെ ഔഹരിയായിരിക്കും.

26. And thou shalt take the brest of the ramme of Aaros consecracio, & shalt waue it before ye LORDE, yt shal be his parte.

27. അഹരോന്റെയും അവന്റെ പുത്രന്മാരുടെയും കരപൂരണത്തിന്നുള്ള ആട്ടുകൊറ്റന്റെ നീരാജനവും ഉദര്ച്ചയുമായി നീരാജനാര്പ്പണമായ നെഞ്ചും ഉദര്ച്ചാര്പ്പണമായ കൈക്കുറകും നീ ശുദ്ധീകരിക്കേണം.

27. And thus shalt thou halowe ye Wauebrest & ye Heueshulder (yt are waued & heaued) of ye ramme of the consecracion of Aaron & his sonnes:

28. അതു ഉദര്ച്ചാര്പ്പണമാകകൊണ്ടു യിസ്രായേല്മക്കളുടെ പക്കല്നിന്നു നിത്യാവകാശമായിട്ടു അഹരോന്നും അവന്റെ പുത്രന്മാര്ക്കും ഉള്ളതായിരിക്കേണം; അതു യിസ്രായേല്മക്കള് അര്പ്പിക്കുന്ന സമാധാന യാഗത്തിന്റെ ഉദര്ച്ചാര്പ്പണമായി യഹോവേക്കുള്ള ഉദര്ച്ചാര്പ്പണം തന്നേ ആയിരിക്കേണം.

28. And it shalbe a perpetuall custome for Aaro and his sonnes of ye children of Israel: for it is an Heue offrynge, and the Heue offrynge shalbe the LORDES dewtye of the children of Israel, in their deade offrynges and Heueoffrynges which they do vnto the LORDE.

29. അഹരോന്റെ വിശുദ്ധവസ്ത്രം അവന്റെ ശേഷം അവന്റെ പുത്രന്മാര്ക്കുംള്ളതാകേണം; അതു ധരിച്ചു അവര് അഭിഷേകവും കരപൂരണവും പ്രാപിക്കേണം.

29. And the holy garmentes of Aaron shall his sonnes haue after him, that they maie be anoynted therin, & yt their handes maye be fylled.

30. അവന്റെ പുത്രന്മാരില് അവന്നു പകരം പുരോഹിതനായി വിശുദ്ധമന്ദിരത്തിലെ ശുശ്രൂഷ ചെയ്വാന് സമാഗമനക്കുടാരത്തില് കടക്കുന്നവന് ഏഴു ദിവസം അതു ധരിക്കേണം

30. Loke which of his sonnes shalbe prest in his steade, the same shal put them on seue dayes, that he maye go in to the Tabernacle of wytnesse, to mynister in the Sanctuary.

31. കരപൂരണത്തിന്റെ ആട്ടുകൊറ്റനെ എടുത്തു അതിന്റെ മാംസം വിശുദ്ധമായോരു സ്ഥലത്തു വെച്ചു പാകം ചെയ്യേണം.

31. But the ramme of consecracion shalt thou take, and seeth his flesh in an holy place.

32. ആട്ടുകൊറ്റന്റെ മാംസവും കൊട്ടയിലുള്ള അപ്പവും അഹരോനും അവന്റെ പുത്രന്മാരും സമാഗമനക്കുടാരത്തിന്റെ വാതില്ക്കല്വെച്ചു തിന്നേണം.

32. And Aaron with his sonnes shal eate the flesh of the same ramme with the bred in the maunde, at the dore of the Tabernacle of wytnesse:

33. അവരുടെ കരപൂരണത്തിന്നും വിശുദ്ധീകരണത്തിന്നും വേണ്ടി പ്രായശ്ചിത്തം കഴിക്കുന്ന വസ്തുക്കളെ അവര് തിന്നേണം; അവ വിശുദ്ധമായിരിക്കയാല് അന്യന് തിന്നരുതു.

33. for there is an attonement made therwith, to fyll their handes, that they maye be consecrated. A strauger shal not eate therof, for it is holy.

34. കരപൂരണയാഗത്തിന്റെ മാംസത്തിലും അപ്പത്തിലും വല്ലതും പ്രഭാതകാലംവരെ ശേഷിച്ചിരുന്നാല് ആ ശേഷിപ്പു തീയില് ഇട്ടു ചുട്ടുകളയേണം; അതു വിശുദ്ധമാകകൊണ്ടു തിന്നരുതു.

34. But yf eny of the flesh of the consecracion, and of the bred remaine vntyll the mornynge, thou shalt burne it with fyre, and not let it be eaten, for it is holy.

35. അങ്ങനെ ഞാന് നിന്നോടു കല്പിച്ചതുപോലെ ഒക്കെയും നീ അഹരോന്നും അവന്റെ പുത്രന്മാര്ക്കും ചെയ്യേണം; ഏഴു ദിവസം അവര്ക്കും പരപൂരണം ചെയ്യേണം.

35. And thus shalt thou do with Aaron and his sonnes all that I haue commaunded ye. Seuen dayes shalt thou fyll their handes,

36. പ്രയാശ്ചിത്തത്തിന്നായി ദിവസേന ഔരോ കാളയെ പാപയാഗമായിട്ടു അര്പ്പിക്കേണം; യാഗപീഠത്തിന്നും പ്രായശ്ചിത്തം കഴിച്ചു പാപശുദ്ധിവരുത്തുകയും അതിനെ ശുദ്ധീകരിക്കേണ്ടതിന്നു അഭിഷേകം ചെയ്കയും വേണം.

36. and offer a bullocke daylie for a synne offeringe, because of them yt shalbe reconciled. And thou shalt halowe the altare, whan thou reconcylest it: & shalt anoynte it, that it maye be consecrated.

37. ഏഴു ദിവസം നീ യാഗപീഠത്തിന്നായി പ്രായശ്ചിത്തം കഴിച്ചു അതിനെ ശുദ്ധീകരിക്കേണം; യാഗപീഠം അതിവിശുദ്ധമായിരിക്കേണം; യാഗപീഠത്തെ തൊടുന്നവനൊക്കെയും വിശുദ്ധനായിരിക്കേണം.
മത്തായി 23:19

37. Seuen dayes shalt thou reconcyle the altare, & consecrate it, that it maye be an altare of the Most holy. Who so wyll touch the altare, must be consecrated.

38. യാഗപീഠത്തിന്മേല് അര്പ്പിക്കേണ്ടതു എന്തെന്നാല്ദിവസന്തോറും നിരന്തരം ഒരു വയസ്സുപ്രായമുള്ള രണ്ടു ആട്ടിന് കുട്ടി;
എബ്രായർ 10:11

38. And this shalt thou do with the altare: Two lambes of one yeare olde shalt thou offer euery daye vpon it:

39. ഒരു ആട്ടിന് കുട്ടിയെ രാവിലെ അര്പ്പിക്കേണം; മറ്റെ ആട്ടിന് കുട്ടിയെ വൈകുന്നേരത്തു അര്പ്പിക്കേണം.

39. the one lambe in the mornynge, and the other at euen.

40. ഇടിച്ചെടുത്ത കാല്ഹീന് എണ്ണ പകര്ന്നിരിക്കുന്ന ഒരു ഇടങ്ങഴി നേരിയ മാവും പാനീയയാഗമായി കാല്ഹീന് വീഞ്ഞും ആട്ടിന് കുട്ടിയോടുകൂടെ അര്പ്പിക്കേണം.

40. And to one lambe a tenth deale of wheate floure, megled with ye fourth parte of an Hin of beaten oyle, and ye fourth parte of an Hin of wine for a drynk offerynge

41. മറ്റെ ആട്ടിന് കുട്ടിയെ രാവിലത്തെ ഭോജനയാഗത്തിന്നും അതിന്റെ പാനീയയാഗത്തിന്നും ഒത്തവണ്ണം ഒരുക്കി സൌരഭ്യവാസനയായി യഹോവേക്കു ദഹനയാഗമായി വൈകുന്നേരത്തു അര്പ്പിക്കേണം.

41. With the other lambe at euen shalt thou do like as with ye meateofferynge and drynkofferynge in the mornynge, for a swete sauoure of sacrifice vnto ye LORDE.

42. ഞാന് നിന്നോടു സംസാരിക്കേണ്ടതിന്നു നിങ്ങള്ക്കു വെളിപ്പെടുവാനുള്ള സമാഗമന കൂടാരത്തിന്റെ വാതില്ക്കല്വെച്ചു യഹോവയുടെ മുമ്പാകെ ഇതു നിങ്ങള്ക്കു തലമുറതലമുറയായി നിരന്തരഹോമയാഗമായിരിക്കേണം.

42. This is the daylie burntofferynge amonge youre posterities, at the dore of the Tabernacle of wytnesse before the LORDE, where I will proteste vnto you, and talke with the.

43. അവിടെ ഞാന് യിസ്രായേല്മക്കള്ക്കു വെളിപ്പെടും. അതു എന്റെ തേജസ്സിനാല് ശുദ്ധീകരിക്കപ്പെടും.

43. There wil I proteste vnto the children of Israel, and be sanctified in my glory,

44. ഞാന് സമാഗമന കൂടാരവും യാഗപീഠവും ശുദ്ധീകരിക്കും. ഞാന് അഹരോനെയും അവന്റെ പുത്രന്മാരെയും എനിക്കു പുരോഹിതശുശ്രൂഷ ചെയ്യേണ്ടതിന്നു ശുദ്ധീകരിക്കും.

44. and wyl halowe the Tabernacle of wytnes and the altare, and consecrate Aaro and his sonnes, to be my prestes.

45. ഞാന് യിസ്രായേല്മക്കളുടെ മദ്ധ്യേ വസിക്കയും അവര്ക്കും ദൈവമായിരിക്കയും ചെയ്യും.

45. And I wyl dwell amonge the children of Israel, & wyll be their God:

46. അവരുടെ മദ്ധ്യേ വസിക്കേണ്ടതിന്നു അവരെ മിസ്രയീംദേശത്തുനിന്നു കൊണ്ടുവന്നവനായി അവരുടെ ദൈവമായ യഹോവ ഞാന് ആകുന്നു എന്നു അവര് അറിയും; ഞാന് അവരുടെ ദൈവമായ യഹോവ തന്നേ.

46. so yt they shal knowe, how that I am the LORDE their God, which brought them out of the londe of Egipte, that I might dwell amonge them, euen I the LORDE their God.



Shortcut Links
പുറപ്പാടു് - Exodus : 1 | 2 | 3 | 4 | 5 | 6 | 7 | 8 | 9 | 10 | 11 | 12 | 13 | 14 | 15 | 16 | 17 | 18 | 19 | 20 | 21 | 22 | 23 | 24 | 25 | 26 | 27 | 28 | 29 | 30 | 31 | 32 | 33 | 34 | 35 | 36 | 37 | 38 | 39 | 40 |
ഉല്പത്തി - Genesis | പുറപ്പാടു് - Exodus | ലേവ്യപുസ്തകം - Leviticus | സംഖ്യാപുസ്തകം - Numbers | ആവർത്തനം - Deuteronomy | യോശുവ - Joshua | ന്യായാധിപന്മാർ - Judges | രൂത്ത് - Ruth | 1 ശമൂവേൽ - 1 Samuel | 2 ശമൂവേൽ - 2 Samuel | 1 രാജാക്കന്മാർ - 1 Kings | 2 രാജാക്കന്മാർ - 2 Kings | 1 ദിനവൃത്താന്തം - 1 Chronicles | 2 ദിനവൃത്താന്തം - 2 Chronicles | എസ്രാ - Ezra | നെഹെമ്യാവു - Nehemiah | എസ്ഥേർ - Esther | ഇയ്യോബ് - Job | സങ്കീർത്തനങ്ങൾ - Psalms | സദൃശ്യവാക്യങ്ങൾ - Proverbs | സഭാപ്രസംഗി - Ecclesiastes | ഉത്തമ ഗീതം ഉത്തമഗീതം - Song of Songs | യെശയ്യാ - Isaiah | യിരേമ്യാവു - Jeremiah | വിലാപങ്ങൾ - Lamentations | യേഹേസ്കേൽ - Ezekiel | ദാനീയേൽ - Daniel | ഹോശേയ - Hosea | യോവേൽ - Joel | ആമോസ് - Amos | ഓബദ്യാവു - Obadiah | യോനാ - Jonah | മീഖാ - Micah | നഹൂം - Nahum | ഹബക്കൂക്‍ - Habakkuk | സെഫന്യാവു - Zephaniah | ഹഗ്ഗായി - Haggai | സെഖർയ്യാവു - Zechariah | മലാഖി - Malachi | മത്തായി - Matthew | മർക്കൊസ് - Mark | ലൂക്കോസ് - Luke | യോഹന്നാൻ - John | പ്രവൃത്തികൾ അപ്പ. പ്രവര്‍ത്തനങ്ങള്‍ - Acts | റോമർ - Romans | 1 കൊരിന്ത്യർ - 1 Corinthians | 2 കൊരിന്ത്യർ - 2 Corinthians | ഗലാത്യർ ഗലാത്തിയാ - Galatians | എഫെസ്യർ എഫേസോസ് - Ephesians | ഫിലിപ്പിയർ ഫിലിപ്പി - Philippians | കൊലൊസ്സ്യർ കൊളോസോസ് - Colossians | 1 തെസ്സലൊനീക്യർ - 1 Thessalonians | 2 തെസ്സലൊനീക്യർ - 2 Thessalonians | 1 തിമൊഥെയൊസ് - 1 Timothy | 2 തിമൊഥെയൊസ് - 2 Timothy | തീത്തൊസ് - Titus | ഫിലേമോൻ - Philemon | എബ്രായർ - Hebrews | യാക്കോബ് - James | 1 പത്രൊസ് - 1 Peter | 2 പത്രൊസ് - 2 Peter | 1 യോഹന്നാൻ - 1 John | 2 യോഹന്നാൻ - 2 John | 3 യോഹന്നാൻ - 3 John | യൂദാ യുദാസ് - Jude | വെളിപ്പാടു വെളിപാട് - Revelation |

Explore Parallel Bibles
21st Century KJV | A Conservative Version | American King James Version (1999) | American Standard Version (1901) | Amplified Bible (1965) | Apostles' Bible Complete (2004) | Bengali Bible | Bible in Basic English (1964) | Bishop's Bible | Complementary English Version (1995) | Coverdale Bible (1535) | Easy to Read Revised Version (2005) | English Jubilee 2000 Bible (2000) | English Lo Parishuddha Grandham | English Standard Version (2001) | Geneva Bible (1599) | Hebrew Names Version | malayalam Bible | Holman Christian Standard Bible (2004) | Holy Bible Revised Version (1885) | Kannada Bible | King James Version (1769) | Literal Translation of Holy Bible (2000) | Malayalam Bible | Modern King James Version (1962) | New American Bible | New American Standard Bible (1995) | New Century Version (1991) | New English Translation (2005) | New International Reader's Version (1998) | New International Version (1984) (US) | New International Version (UK) | New King James Version (1982) | New Life Version (1969) | New Living Translation (1996) | New Revised Standard Version (1989) | Restored Name KJV | Revised Standard Version (1952) | Revised Version (1881-1885) | Revised Webster Update (1995) | Rotherhams Emphasized Bible (1902) | Malayalam Bible | Telugu Bible (BSI) | Telugu Bible (WBTC) | The Complete Jewish Bible (1998) | The Darby Bible (1890) | The Douay-Rheims American Bible (1899) | The Message Bible (2002) | The New Jerusalem Bible | The Webster Bible (1833) | Third Millennium Bible (1998) | Today's English Version (Good News Bible) (1992) | Today's New International Version (2005) | Tyndale Bible (1534) | Tyndale-Rogers-Coverdale-Cranmer Bible (1537) | Updated Bible (2006) | Voice In Wilderness (2006) | World English Bible | Wycliffe Bible (1395) | Young's Literal Translation (1898) | Malayalam Bible Commentary |