Exodus - പുറപ്പാടു് 39 | View All

1. യഹോവ മോശെയോടു കല്പിച്ചതുപോലെ അവര് നീലനൂല്, ധൂമ്രനൂല്, ചുവപ്പുനൂല് എന്നിവകൊണ്ടു വിശുദ്ധമന്ദിരത്തിലെ ശുശ്രൂഷെക്കായി വിശേഷവസ്ത്രവും അഹരോന്നു വിശുദ്ധവസ്ത്രവും ഉണ്ടാക്കി.

1. And of the Iacyncte, scarlet, purple and twyned bysse, they made the vestimetes of ministracion to do seruyce in in that holye place, and made the holye garmentes that perteyned to Aaron, as the Lorde: commaunded Moses.

2. പൊന്നു, നീലനൂല്, ധൂമ്രനൂല്, ചുവപ്പുനൂല്, പിരിച്ച പഞ്ഞിനൂല് എന്നിവകൊണ്ടു ഏഫോദ് ഉണ്ടാക്കി.

2. And they made the Ephod of golde, Iacinte, scarlet, purple, and twyned bysse.

3. നീലനൂല്, ധൂമ്രനൂല്, ചുവപ്പുനൂല്, പഞ്ഞിനൂല് എന്നിവയുടെ ഇടയില് ചിത്രപ്പണിയായി നെയ്യേണ്ടതിന്നു അവര് പൊന്നു അടിച്ചു നേരിയ തകിടാക്കി നൂലായി കണ്ടിച്ചു.

3. And they dyd beate the golde in to thynne plates, ad cutte it in to wyres: to worke it in the Iacincte, scarlet, purple and the bysse, with broderd worke.

4. അവര് അതിന്നു തമ്മില് ഇണെച്ചിരിക്കുന്ന ചുമല്ക്കണ്ടങ്ങള് ഉണ്ടാക്കിഅതു രണ്ടു അറ്റത്തും ഇണെച്ചിരുന്നു.

4. And they made the sydes come together, and cloosed them vp by the two edges.

5. അതു കെട്ടി മുറുക്കുവാന് അതിന്മേലുള്ളതായി ചിത്രപ്പണിയായ നടുക്കെട്ടു, യഹോവ മോശെയോടു കല്പിച്ചതുപോലെ അതില് നിന്നു തന്നേ, അതിന്റെ പണിപോലെ പൊന്നു, നീലനൂല്, ധൂമ്രനൂല്, ചുവപ്പുനൂല്, പിരിച്ച പഞ്ഞിനൂല് എന്നിവകൊണ്ടു ആയിരുന്നു.

5. And the brodrynge of the girdel that was vpon it, was of the same stuffe and after the same worke of golde, Iacincte, scarlet, purple and twyned bysse, as the Lorde commaunded Moses.

6. മുദ്രക്കൊത്തായിട്ടു യിസ്രായേല്മക്കളുടെപേര് കൊത്തിയ ഗോമേദകക്കല്ലുകളെ അവര് പൊന്തടങ്ങളില് പതിച്ചു.

6. And they wrought onix stones cloosed in ouches of golde and graued as sygnettes are grauen with the names of the children of Israel,

7. യഹോവ മോശെയോടു കല്പിച്ചതുപോലെ അവന് യിസ്രായേല്മക്കള്ക്കു വേണ്ടി ഏഫോദിന്റെ ചുമക്കണ്ടങ്ങളിന്മേല് ഔര്മ്മക്കല്ലുകള് വെച്ചു.

7. and put them on the shulders of the Ephod that they shulde be a remembraunce off the childern of Israel, as the Lorde commaunded Moses.

8. അവന് ഏഫോദിന്റെ പണിപോലെ ചിത്രപ്പണിയായിട്ടു പൊന്നു, നീലനൂല്, ധൂമ്രനൂല്, ചുവപ്പുനൂല്, പിരിച്ച പഞ്ഞിനൂല് എന്നിവകൊണ്ടു പതക്കവും ഉണ്ടാക്കി.

8. And they made the brestlappe of conning worke, after the worke of the Ephod: euen of golde, Iacincte, scarlet, purple ad twyned bysse

9. അതു സമചതുരമായിരുന്നു; പതക്കം ഇരട്ടയായി ഉണ്ടാക്കി; അതു ഒരു ചാണ് നീളവും ഒരു ചാണ് വീതിയും ഉള്ളതായി ഇരട്ട ആയിരന്നു.

9. And they made it .iiij. square ad double, an hade bredth longe and an hande bredth brode.

10. അവര് അതില് നാലു നിര രത്നം പതിച്ചുതാമ്രമണി, പീതരത്നം, മരതകം; ഇതു ഒന്നാമത്തെ നിര.

10. And thei filled it with .iiij. rowes of stones (the first rowe: Sardios, a Topas ad smaragdus.

11. രണ്ടാമത്തെ നിരമാണിക്യം, നിലക്കല്ലു, വജ്രം,

11. the secode rowe: a Rubin, a Saphir ad a Diamode

12. മൂന്നാമത്തെ നിരപത്മരാഗം, വൈഡൂര്യം, സുഗന്ധിക്കല്ലു.

12. The .iij. rowe: Ligurios, an Achat ad a Amatist.

13. നാലാമത്തെ നിരഗോമേദകം, പുഷ്പരാഗം, സൂര്യകാന്തം; അവ അതതു തടത്തില് പൊന്നില് പതിച്ചിരുന്നു.

13. The fourth rowe: a Turcas, an Onix ad a Iaspis) closed in ouches of gold in their inclosers.

14. ഈ കല്ലുകള് യിസ്രായേല്മക്കളുടെ പേരുകളോടുകൂടെ അവരുടെ പേര്പോലെ പന്ത്രണ്ടു ആയിരുന്നു; പന്ത്രണ്ടു ഗോത്രങ്ങളില് ഔരോന്നിന്റെ പേര് അവയില് മുദ്രക്കൊത്തായി കൊത്തിയിരുന്നു.

14. And the .xij. stones were graue as sygnettes with the names of the childern of Israel: euery stone with his name, acordinge to the .xij trybes.

15. പതക്കത്തിന്നു ചരടുപോലെ മുറിച്ചുകുത്തുപണിയായി തങ്കംകൊണ്ടു സരപ്പളികളും ഉണ്ടാക്കി.

15. And they made apon the brestlappe, twoo fastenynge cheynes of wrethen worke ad pure golde.

16. പൊന്നുകൊണ്ടു രണ്ടു വളയവും രണ്ടു കണ്ണിയും ഉണ്ടാക്കി; വളയം രണ്ടും പതക്കത്തിന്റെ രണ്ടു അറ്റത്തും വെച്ചു.

16. And they made two hokes of golde ad two golde rynges, and put the two rynges apo the two corners of the brestlappe.

17. പൊന്നുകൊണ്ടുള്ള രണ്ടു സരപ്പളി അവര് പതക്കത്തിന്റെ അറ്റത്തു രണ്ടു വളയത്തിലും കൊളുത്തി.

17. And they put the two chaynes of golde in the .ij. rynges, in the corners of the brestlappe.

18. രണ്ടു സരപ്പളിയുടെയും അറ്റം രണ്ടും അവര് കണ്ണി രണ്ടിലും കൊളുത്തി ഏഫോദിന്റെ ചുമല്ക്കണ്ടങ്ങളിന്മേല് മുന് ഭാഗത്തു വെച്ചു.

18. And the .ij. endes of the two cheynes they fastened in the .ij. hokes, ad put them on the shulders of the Ephod apon the forefront of it.

19. അവര് പൊന്നു കൊണ്ടു വേറെ രണ്ടു കണ്ണി ഉണ്ടാക്കി പതക്കത്തിന്റെ മറ്റെ രണ്ടു അറ്റത്തും ഏഫോദിന്റെ കീഴറ്റത്തിന്നു നേരെ അകത്തെ വിളുമ്പില് വെച്ചു.

19. And they made two other rynges of golde and put them on the two other corners of the brestlappe alonge apon the edge of it, toward the insyde of the Ephod that is ouer agaynst it

20. അവര് വേറെ രണ്ടു പൊന് കണ്ണി ഉണ്ടാക്കി ഏഫോദിന്റെ മുന് ഭാഗത്തു രണ്ടു ചുമല്ക്കണ്ടങ്ങളില് താഴെ അതിന്റെ ഇണെപ്പിന്നരികെ എഫോദിന്റെ നടുക്കെട്ടിന്നു മേലായി വെച്ചു.

20. And they made yet two other golde rynges, ad put them on the .ij. sydes of the Ephod, beneth on the fore syde of it: eue where the sydes goo together, aboue apon the brodrynge of the Ephod,

21. പതക്കം ഏഫോദിന്റെ നടുക്കെട്ടിന്നു മേലായി ഇരിക്കേണ്ടതിന്നും അതു ഏഫോദില് ആടാതിരിക്കേണ്ടതിന്നും ദൈവം മോശെയോടു കല്പിച്ചതുപോലെ അവര് അതു കണ്ണികളാല് ഏഫോദിന്റെ കണ്ണികളോടു നീലനാടകൊണ്ടു കെട്ടി.

21. ad they strayned the brestlappe by his riges vnto the ringes of the Ephod, with laces of Iacincte, that it mighte lye fast apon the brodrynge of the Ephod, and shulde not be lowsed from of the Ephod: as the Lorde comauded Moses.

22. അവന് ഏഫോദിന്റെ അങ്കി മുഴുവനും നീലനൂല്കൊണ്ടു നെയ്ത്തുപണിയായി ഉണ്ടാക്കി.

22. And he made the tunycle vnto the Ephod of wouen worke and all together of Iacincte,

23. അങ്കിയുടെ നടുവില് കവചത്തിന്റെ ദ്വാരംപോലെ ഒരു ദ്വാരവും അതു കീറാതിരിക്കേണ്ടതിന്നു ചുറ്റും ഒരു നാടയും വെച്ചു.

23. ad the heade of the tunycle was in the middest of it as the color of a partlet, with a bonde rounde aboute the color, that it shulde not rent,

24. അങ്കിയുടെ വിളുമ്പില് നീലനൂല് ധൂമ്രനൂല്, ചുവപ്പുനൂല്, പിരിച്ച പഞ്ഞിനൂല്, എന്നിവ കൊണ്ടു മാതളപ്പഴങ്ങള് ഉണ്ടാക്കി.

24. And they made beneth apon the hem of the tunycle: pomgranates of Iacincte, scarlet, purple and twyned bysse,

25. തങ്കം കൊണ്ടു മണികളും ഉണ്ടാക്കി; മണികള് അങ്കിയുടെ വിളുമ്പില് ചുറ്റും മാതളപ്പഴങ്ങളുടെ ഇടയില് വെച്ചു.

25. And they made litle belles of pure golde, ad put them amonge the pomgranates roude aboute apo the edge of the tunycle a bell ad a pomgranate,

26. ശുശ്രൂഷെക്കുള്ള അങ്കിയുടെ വിളുമ്പില് ചുറ്റും ഒരു മണിയും ഒരു മാതളപ്പഴവും ഒരു മണിയും ഒരു മാതളപ്പഴവും ഇങ്ങനെ യഹോവ മോശെയോടു കല്പിച്ചതുപോലെ തന്നേ വെച്ചു.

26. a bell ad a pomgranate rounde aboute the hemmes of the tunycle to mynistre in, as the Lorde commaunded Moses

27. അഹരോന്നും പുത്രന്മാര്ക്കും പഞ്ഞിനൂല്കൊണ്ടു നെയ്ത്തുപണിയായ അങ്കിയും

27. And they made cotes of bysse of woue worke for Aaron and his sonnes,

28. പഞ്ഞിനൂല്കൊണ്ടു മുടിയും പഞ്ഞിനൂല്കൊണ്ടു അലങ്കാരമുള്ള തലപ്പാവും പിരിച്ച പഞ്ഞിനൂല്കൊണ്ടു കാല്ച്ചട്ടയും

28. and a mytre off bysse, and goodly bonettes of bysse, and lynen breches off twyned bysse,

29. പിരിച്ച പഞ്ഞിനൂല്, നീലനൂല്, ധൂമ്രനൂല്, ചുവപ്പുനൂല് എന്നിവ കൊണ്ടു ചിത്രത്തയ്യല്പണിയായ നടുക്കെട്ടും യഹോവ മോശെയോടു കല്പിച്ചതുപോലെ തന്നേ ഉണ്ടാക്കി.

29. and a gyrdell of twyned bysse, Iacyncte, scarlett and purple: euen of nedle worke, as the Lorde comauded Moses,

30. അവര് തങ്കംകൊണ്ടു വിശുദ്ധമുടിയുടെ നെറ്റിപ്പട്ടം ഉണ്ടാക്കി, അതില് “യഹോവേക്കു വിശുദ്ധം” എന്നു മുദ്രക്കൊത്തായുള്ള ഒരു എഴുത്തു കൊത്തി.

30. And they made the plate of the holy croune of fine golde, ad wrote apo it with graue worke: the holynes of the Lorde.

31. അതു മുടിമേല് കെട്ടേണ്ടതിന്നു അതില് നീലനൂല്നാട കോര്ത്തുയഹോവ മോശെയോടു കല്പിച്ചതുപോലെ തന്നേ.

31. ad tyed it to a lace of Iacincte to fasten yt an hye apon the mytre, as the Lorde commaunded Moses.

32. ഇങ്ങനെ സമാഗമനക്കുടാരമെന്ന തിരുനിവാസത്തിന്റെ പണി ഒക്കെയും തീര്ന്നു; യഹോവ മോശെയോടു കല്പിച്ചതു പോലെ ഒക്കെയും യിസ്രായേല്മക്കള് ചെയ്തു. അങ്ങനെ തന്നേ അവര് ചെയ്തു.

32. Thus was all the worke of the habitacyon of the tabernacle of witnesse, finysshed. And the childern of Israel dyd, acordyng to all that the Lorde had commaunded Moses.

33. അവര് തിരുനിവാസം മോശെയുടെ അടുക്കല് കൊണ്ടുവന്നു; കൂടാരവും അതിന്റെ ഉപകരണങ്ങളൊക്കെയും കൊളുത്തു, പലക,

33. And they brought the habitacyon vnto Moses: the tent and all his apparell thereof: the buttones boordes, barres, pilers and sokettes:

34. അന്താഴം, തൂണ്, ചുവടു, ചുവപ്പിച്ച ആട്ടുകൊറ്റന്തോല്കൊണ്ടുള്ള പുറമൂടി, തഹശൂതോല്കൊണ്ടുള്ള പുറമൂടി, മറയുടെ തിരശ്ശീല,

34. and the couerynge of rams skynnes red, and the couerynge of taxus skynnes, and the hanginge vayle,

35. സാക്ഷ്യപെട്ടകം, അതിന്റെ തണ്ടു,

35. and the arcke of witnesse with the staues thereof, and the mercyseate:

36. കൃപാസനം, മേശ, അതിന്റെ ഉപകരണങ്ങളൊക്കെയും,

36. the table and all the ordinaunce thereof, and the shewbred,

37. കാഴ്ചയപ്പം, തങ്കംകൊണ്ടുള്ള നിലവിളകൂ, കത്തിച്ചുവെപ്പാനുള്ള ദീപങ്ങള്, അതിന്റെ ഉപകരണങ്ങളൊക്കെയും,

37. and the pure candelsticke, and the lampes prepared therevnto with all the vessels thereof, and the oyle for lyghtes,

38. വെളിച്ചത്തിന്നു എണ്ണ, പൊന്നുകൊണ്ടുള്ള ധൂപപീഠം, അഭിഷേകതൈലം, സുഗന്ധ ധൂപവര്ഗ്ഗം, കൂടാരവാതിലിന്നുള്ള മറശ്ശീല,

38. and the golden altare and the anoyntynge oyle and the swete cens, and the hangynge of the tabernacle doore,

39. താമ്രംകൊണ്ടുള്ള യാഗപീഠം, അതിന്റെ താമ്രജാലം, തണ്ടു, അതിന്റെ ഉപകരണങ്ങളൊക്കെയും, തൊട്ടി, അതിന്റെ കാല്,

39. ad the brasen alter, and the gredyern of brasse longynge therevnto with his barres and all hys vessels, and the lauer with his fote,

40. പ്രാകാരത്തിന്റെ മറശ്ശീല, തൂണ്, അതിന്റെ ചുവടു, പ്രാകാരവാതിലിന്റെ മറശ്ശീല, അതിന്റെ കയറു, കുറ്റി, സമാഗമനക്കുടാരമെന്ന തിരുനിവാസത്തിലെ ശുശ്രൂഷെക്കുള്ള ഉപകരണങ്ങളൊക്കെയും,

40. and the hanginges of the courte with his pilers and sokettes, and the hangynge to the courte gate, hys boordes and pynnes, ad al the ordinaunce that serueth to the habitacion of the tabernacle of witnesse,

41. വിശുദ്ധമന്ദിരത്തിലെ ശുശ്രൂഷെക്കായി വിശേഷവസ്ത്രം, പുരോഹിതശുശ്രൂഷെക്കുള്ള അഹരോന്റെ വിശുദ്ധവസ്ത്രം, അവന്റെ പുത്രന്മാരുടെ വസ്ത്രം

41. and the ministringe vestimentes to serue in the holy place, and the holy vestimentes of Aaron the preast and his sonnes raymetes to ministre in:

42. ഇങ്ങനെ യഹോവ മോശെയോടു കല്പിച്ചതുപോലെ ഒക്കെയും യിസ്രായേല്മക്കള് എല്ലാപണിയും തീര്ത്തു.

42. acordyng to: all that the Lorde commaunded Moses: euen so the childern of Israel made all the worke.

43. മോശെ പണി ഒക്കെയും നോക്കി, യഹോവ കല്പിച്ചതുപോലെ തന്നേ അവര് അതു ചെയ്തു തീര്ത്തിരുന്നു എന്നു കണ്ടു മോശെ അവരെ അനുഗ്രഹിച്ചു.

43. And Moses behelde all the worke: and se, they had done it euen as the Lorde commaunded: and tha Moses blessed them.



Shortcut Links
പുറപ്പാടു് - Exodus : 1 | 2 | 3 | 4 | 5 | 6 | 7 | 8 | 9 | 10 | 11 | 12 | 13 | 14 | 15 | 16 | 17 | 18 | 19 | 20 | 21 | 22 | 23 | 24 | 25 | 26 | 27 | 28 | 29 | 30 | 31 | 32 | 33 | 34 | 35 | 36 | 37 | 38 | 39 | 40 |
ഉല്പത്തി - Genesis | പുറപ്പാടു് - Exodus | ലേവ്യപുസ്തകം - Leviticus | സംഖ്യാപുസ്തകം - Numbers | ആവർത്തനം - Deuteronomy | യോശുവ - Joshua | ന്യായാധിപന്മാർ - Judges | രൂത്ത് - Ruth | 1 ശമൂവേൽ - 1 Samuel | 2 ശമൂവേൽ - 2 Samuel | 1 രാജാക്കന്മാർ - 1 Kings | 2 രാജാക്കന്മാർ - 2 Kings | 1 ദിനവൃത്താന്തം - 1 Chronicles | 2 ദിനവൃത്താന്തം - 2 Chronicles | എസ്രാ - Ezra | നെഹെമ്യാവു - Nehemiah | എസ്ഥേർ - Esther | ഇയ്യോബ് - Job | സങ്കീർത്തനങ്ങൾ - Psalms | സദൃശ്യവാക്യങ്ങൾ - Proverbs | സഭാപ്രസംഗി - Ecclesiastes | ഉത്തമ ഗീതം ഉത്തമഗീതം - Song of Songs | യെശയ്യാ - Isaiah | യിരേമ്യാവു - Jeremiah | വിലാപങ്ങൾ - Lamentations | യേഹേസ്കേൽ - Ezekiel | ദാനീയേൽ - Daniel | ഹോശേയ - Hosea | യോവേൽ - Joel | ആമോസ് - Amos | ഓബദ്യാവു - Obadiah | യോനാ - Jonah | മീഖാ - Micah | നഹൂം - Nahum | ഹബക്കൂക്‍ - Habakkuk | സെഫന്യാവു - Zephaniah | ഹഗ്ഗായി - Haggai | സെഖർയ്യാവു - Zechariah | മലാഖി - Malachi | മത്തായി - Matthew | മർക്കൊസ് - Mark | ലൂക്കോസ് - Luke | യോഹന്നാൻ - John | പ്രവൃത്തികൾ അപ്പ. പ്രവര്‍ത്തനങ്ങള്‍ - Acts | റോമർ - Romans | 1 കൊരിന്ത്യർ - 1 Corinthians | 2 കൊരിന്ത്യർ - 2 Corinthians | ഗലാത്യർ ഗലാത്തിയാ - Galatians | എഫെസ്യർ എഫേസോസ് - Ephesians | ഫിലിപ്പിയർ ഫിലിപ്പി - Philippians | കൊലൊസ്സ്യർ കൊളോസോസ് - Colossians | 1 തെസ്സലൊനീക്യർ - 1 Thessalonians | 2 തെസ്സലൊനീക്യർ - 2 Thessalonians | 1 തിമൊഥെയൊസ് - 1 Timothy | 2 തിമൊഥെയൊസ് - 2 Timothy | തീത്തൊസ് - Titus | ഫിലേമോൻ - Philemon | എബ്രായർ - Hebrews | യാക്കോബ് - James | 1 പത്രൊസ് - 1 Peter | 2 പത്രൊസ് - 2 Peter | 1 യോഹന്നാൻ - 1 John | 2 യോഹന്നാൻ - 2 John | 3 യോഹന്നാൻ - 3 John | യൂദാ യുദാസ് - Jude | വെളിപ്പാടു വെളിപാട് - Revelation |

Explore Parallel Bibles
21st Century KJV | A Conservative Version | American King James Version (1999) | American Standard Version (1901) | Amplified Bible (1965) | Apostles' Bible Complete (2004) | Bengali Bible | Bible in Basic English (1964) | Bishop's Bible | Complementary English Version (1995) | Coverdale Bible (1535) | Easy to Read Revised Version (2005) | English Jubilee 2000 Bible (2000) | English Lo Parishuddha Grandham | English Standard Version (2001) | Geneva Bible (1599) | Hebrew Names Version | malayalam Bible | Holman Christian Standard Bible (2004) | Holy Bible Revised Version (1885) | Kannada Bible | King James Version (1769) | Literal Translation of Holy Bible (2000) | Malayalam Bible | Modern King James Version (1962) | New American Bible | New American Standard Bible (1995) | New Century Version (1991) | New English Translation (2005) | New International Reader's Version (1998) | New International Version (1984) (US) | New International Version (UK) | New King James Version (1982) | New Life Version (1969) | New Living Translation (1996) | New Revised Standard Version (1989) | Restored Name KJV | Revised Standard Version (1952) | Revised Version (1881-1885) | Revised Webster Update (1995) | Rotherhams Emphasized Bible (1902) | Malayalam Bible | Telugu Bible (BSI) | Telugu Bible (WBTC) | The Complete Jewish Bible (1998) | The Darby Bible (1890) | The Douay-Rheims American Bible (1899) | The Message Bible (2002) | The New Jerusalem Bible | The Webster Bible (1833) | Third Millennium Bible (1998) | Today's English Version (Good News Bible) (1992) | Today's New International Version (2005) | Tyndale Bible (1534) | Tyndale-Rogers-Coverdale-Cranmer Bible (1537) | Updated Bible (2006) | Voice In Wilderness (2006) | World English Bible | Wycliffe Bible (1395) | Young's Literal Translation (1898) | Malayalam Bible Commentary |