Proverbs - സദൃശ്യവാക്യങ്ങൾ 31 | View All

1. ലെമൂവേല്രാജാവിന്റെ വചനങ്ങള്; അവന്റെ അമ്മ അവന്നു ഉപദേശിച്ചു കൊടുത്ത അരുളപ്പാടു.

1. The words of King L'mu'el, the prophecy with which his mother disciplined him:

2. മകനേ, എന്തു? ഞാന് പ്രസവിച്ച മകനേ എന്തു? എന്റെ നേര്ച്ചകളുടെ മകനേ, എന്തു?

2. No, my son! No, son of my womb! No, son of my vows!

3. സ്ത്രീകള്ക്കു നിന്റെ ബലത്തെയും രാജാക്കന്മാരെ നശിപ്പിക്കുന്നവര്ക്കും നിന്റെ വഴികളെയും കൊടുക്കരുതു.

3. Don't give your strength to women or your ways to that which destroys kings.

4. വീഞ്ഞു കുടിക്കുന്നതു രാജാക്കന്മാര്ക്കും കൊള്ളരുതു; ലെമൂവേലേ, രാജാക്കന്മാര്ക്കും അതു കൊള്ളരുതു; മദ്യസക്തി പ്രഭുക്കന്മാര്ക്കും കൊള്ളരുതു.

4. It is not for kings, L'mu'el, not for kings to drink wine; it is not for rulers to ask, 'Where can I find strong liquor?'

5. അവര് കുടിച്ചിട്ടു നിയമം മറന്നുപോകുവാനും അരിഷ്ടന്മാരുടെ ന്യായം മറിച്ചുകളവാനും ഇടവരരുതു.

5. For they may drink, then forget what has been decreed, and pervert the justice due to the poor.

6. നശിക്കുമാറായിരിക്കുന്നവന്നു മദ്യവും മനോവ്യസനമുള്ളവന്നു വീഞ്ഞും കൊടുക്ക.

6. Give strong liquor to one who is perishing, wine to the deeply depressed;

7. അവന് കുടിച്ചിട്ടു തന്റെ ദാരിദ്ര്യം മറക്കയും തന്റെ അരിഷ്ടത ഔര്ക്കാതിരിക്കയും ചെയ്യട്ടെ.

7. let him drink, forget his poverty and cease to remember his troubles.

8. ഊമന്നു വേണ്ടി നിന്റെ വായ് തുറക്ക; ക്ഷയിച്ചുപോകുന്ന ഏവരുടെയും കാര്യത്തില് തന്നേ.

8. Speak up for those who can't speak for themselves, for the rights of all who need an advocate.

9. നിന്റെ വായ് തുറന്നു നീതിയോടെ ന്യായം വിധിക്ക; എളിയവന്നും ദരിദ്രന്നും ന്യായപാലനം ചെയ്തുകൊടുക്ക.

9. Speak up, judge righteously, defend the cause of the poor and the needy. t

10. സാമര്ത്ഥ്യമുള്ള ഭാര്യയെ ആര്ക്കും കിട്ടും? അവളുടെ വില മുത്തുകളിലും ഏറും.

10. Who can find a capable wife? Her value is far beyond that of pearls. c

11. ഭര്ത്താവിന്റെ ഹൃദയം അവളെ വിശ്വസിക്കുന്നു; അവന്റെ ലാഭത്തിന്നു ഒരു കുറവുമില്ല.

11. Her husband trusts her from his heart, and she will prove a great asset to him. d

12. അവള് തന്റെ ആയുഷ്കാലമൊക്കെയും അവന്നു തിന്മയല്ല നന്മ തന്നേ ചെയ്യുന്നു.

12. She works to bring him good, not harm, all the days of her life. s

13. അവള് ആട്ടുരോമവും ചണവും സമ്പാദിച്ചു താല്പര്യത്തോടെ കൈകൊണ്ടു വേലചെയ്യുന്നു.

13. She procures a supply of wool and flax and works with willing hands. v

14. അവള് കച്ചവടക്കപ്പല് പോലെയാകുന്നു; ദൂരത്തുനിന്നു ആഹാരം കൊണ്ടുവരുന്നു.

14. She is like those merchant vessels, bringing her food from far away. u

15. അവള് നന്നരാവിലെ എഴുന്നേറ്റു, വീട്ടിലുള്ളവര്ക്കും ആഹാരവും വേലക്കാരത്തികള്ക്കു ഔഹരിയും കൊടുക്കുന്നു.

15. It's still dark when she rises to give food to her household and orders to the young women serving her. z

16. അവള് ഒരു നിലത്തിന്മേല് ദൃഷ്ടിവെച്ചു അതു മേടിക്കുന്നു; കൈനേട്ടംകൊണ്ടു അവള് ഒരു മുന്തിരിത്തോട്ടം ഉണ്ടാക്കുന്നു.

16. She considers a field, then buys it, and from her earnings she plants a vineyard. j

17. അവള് ബലംകൊണ്ടു അര മുറക്കുകയും ഭുജങ്ങളെ ശക്തീകരിക്കയും ചെയ്യുന്നു.
ലൂക്കോസ് 12:35

17. She gathers her strength around her and throws herself into her work. y

18. തന്റെ വ്യാപാരം ആദായമുള്ളതെന്നു അവള് ഗ്രഹിക്കുന്നു; അവളുടെ വിളകൂ രാത്രിയില് കെട്ടുപോകുന്നതുമില്ല.

18. She sees that her business affairs go well; her lamp stays lit at night. h

19. അവള് വിടുത്തലെക്കു കൈ നീട്ടുന്നു; അവളുടെ വിരല് കതിര് പിടിക്കുന്നു.

19. She puts her hands to the staff with the flax; her fingers hold the spinning rod. f

20. അവള് തന്റെ കൈ എളിയവര്ക്കും തുറക്കുന്നു; ദരിദ്രന്മാരുടെ അടുക്കലേക്കു കൈ നീട്ടുന്നു.

20. She reaches out to embrace the poor and opens her arms to the needy. k

21. തന്റെ വീട്ടുകാരെച്ചൊല്ലി അവള് ഹിമത്തെ പേടിക്കുന്നില്ല; അവളുടെ വീട്ടിലുള്ളവര്ക്കൊക്കെയും ചുവപ്പു കമ്പളി ഉണ്ടല്ലോ.

21. When it snows, she has no fear for her household; since all of them are doubly clothed. n

22. അവള് തനിക്കു പരവതാനി ഉണ്ടാക്കുന്നു; ശണപടവും ധൂമ്രവസ്ത്രവും അവളുടെ ഉടുപ്പു.

22. She makes her own quilts; she is clothed in fine linen and purple. b

23. ദേശത്തിലെ മൂപ്പന്മാരോടുകൂടെ ഇരിക്കുമ്പോള് അവളുടെ ഭര്ത്താവു പട്ടണവാതില്ക്കല് പ്രസിദ്ധനാകുന്നു.

23. Her husband is known at the city gates when he sits with the leaders of the land. x

24. അവള് ശണവസ്ത്രം ഉണ്ടാക്കി വിലക്കുന്നു; അരക്കച്ച ഉണ്ടാക്കി കച്ചവടക്കാരനെ ഏല്പിക്കുന്നു.

24. She makes linen garments and sells them; she supplies the merchants with sashes. g

25. ബലവും മഹിമയും അവളുടെ ഉടുപ്പു; ഭാവികാലം ഔര്ത്തു അവള് പുഞ്ചിരിയിടുന്നു.

25. Clothed with strength and dignity, she can laugh at the days to come. p

26. അവള് ജ്ഞാനത്തോടെ വായ് തുറക്കുന്നു; ദയയുള്ള ഉപദേശം അവളുടെ നാവിന്മേല് ഉണ്ടു.

26. When she opens her mouth, she speaks wisely; on her tongue is loving instruction. m

27. വീട്ടുകാരുടെ പെരുമാറ്റം അവള് സൂക്ഷിച്ചു നോക്കുന്നു; വെറുതെ ഇരുന്നു അഹോവൃത്തി കഴിക്കുന്നില്ല.

27. She watches how things go in her house, not eating the bread of idleness. e

28. അവളുടെ മക്കള് എഴുന്നേറ്റു അവളെ ഭാഗ്യവതി എന്നു പുകഴ്ത്തുന്നു; അവളുടെ ഭര്ത്താവും അവളെ പ്രശംസിക്കുന്നതു

28. Her children arise; they make her happy; her husband too, as he praises her: r

29. അനേകം തരുണികള് സാമര്ത്ഥ്യം കാണിച്ചിട്ടുണ്ടു; നീയോ അവരെല്ലാവരിലും ശ്രേഷ്ഠയായിരിക്കുന്നു.

29. 'Many women have done wonderful things, but you surpass them all!' a

30. ലാവണ്യം വ്യാജവും സൌന്ദര്യം വ്യര്ത്ഥവും ആകുന്നു; യഹോവാഭക്തിയുള്ള സ്ത്രീയോ പ്രശംസിക്കപ്പെടും.

30. Charm can lie, beauty can vanish, but a woman who fears ADONAI should be praised.,

31. അവളുടെ കൈകളുടെ ഫലം അവള്ക്കു കൊടുപ്പിന് ; അവളുടെ സ്വന്തപ്രവൃത്തികള് പട്ടണവാതില്ക്കല് അവളെ പ്രശംസിക്കട്ടെ.

31. Give her a share in what she produces; let her works speak her praises at the city gates.



Shortcut Links
സദൃശ്യവാക്യങ്ങൾ - Proverbs : 1 | 2 | 3 | 4 | 5 | 6 | 7 | 8 | 9 | 10 | 11 | 12 | 13 | 14 | 15 | 16 | 17 | 18 | 19 | 20 | 21 | 22 | 23 | 24 | 25 | 26 | 27 | 28 | 29 | 30 | 31 |
ഉല്പത്തി - Genesis | പുറപ്പാടു് - Exodus | ലേവ്യപുസ്തകം - Leviticus | സംഖ്യാപുസ്തകം - Numbers | ആവർത്തനം - Deuteronomy | യോശുവ - Joshua | ന്യായാധിപന്മാർ - Judges | രൂത്ത് - Ruth | 1 ശമൂവേൽ - 1 Samuel | 2 ശമൂവേൽ - 2 Samuel | 1 രാജാക്കന്മാർ - 1 Kings | 2 രാജാക്കന്മാർ - 2 Kings | 1 ദിനവൃത്താന്തം - 1 Chronicles | 2 ദിനവൃത്താന്തം - 2 Chronicles | എസ്രാ - Ezra | നെഹെമ്യാവു - Nehemiah | എസ്ഥേർ - Esther | ഇയ്യോബ് - Job | സങ്കീർത്തനങ്ങൾ - Psalms | സദൃശ്യവാക്യങ്ങൾ - Proverbs | സഭാപ്രസംഗി - Ecclesiastes | ഉത്തമ ഗീതം ഉത്തമഗീതം - Song of Songs | യെശയ്യാ - Isaiah | യിരേമ്യാവു - Jeremiah | വിലാപങ്ങൾ - Lamentations | യേഹേസ്കേൽ - Ezekiel | ദാനീയേൽ - Daniel | ഹോശേയ - Hosea | യോവേൽ - Joel | ആമോസ് - Amos | ഓബദ്യാവു - Obadiah | യോനാ - Jonah | മീഖാ - Micah | നഹൂം - Nahum | ഹബക്കൂക്‍ - Habakkuk | സെഫന്യാവു - Zephaniah | ഹഗ്ഗായി - Haggai | സെഖർയ്യാവു - Zechariah | മലാഖി - Malachi | മത്തായി - Matthew | മർക്കൊസ് - Mark | ലൂക്കോസ് - Luke | യോഹന്നാൻ - John | പ്രവൃത്തികൾ അപ്പ. പ്രവര്‍ത്തനങ്ങള്‍ - Acts | റോമർ - Romans | 1 കൊരിന്ത്യർ - 1 Corinthians | 2 കൊരിന്ത്യർ - 2 Corinthians | ഗലാത്യർ ഗലാത്തിയാ - Galatians | എഫെസ്യർ എഫേസോസ് - Ephesians | ഫിലിപ്പിയർ ഫിലിപ്പി - Philippians | കൊലൊസ്സ്യർ കൊളോസോസ് - Colossians | 1 തെസ്സലൊനീക്യർ - 1 Thessalonians | 2 തെസ്സലൊനീക്യർ - 2 Thessalonians | 1 തിമൊഥെയൊസ് - 1 Timothy | 2 തിമൊഥെയൊസ് - 2 Timothy | തീത്തൊസ് - Titus | ഫിലേമോൻ - Philemon | എബ്രായർ - Hebrews | യാക്കോബ് - James | 1 പത്രൊസ് - 1 Peter | 2 പത്രൊസ് - 2 Peter | 1 യോഹന്നാൻ - 1 John | 2 യോഹന്നാൻ - 2 John | 3 യോഹന്നാൻ - 3 John | യൂദാ യുദാസ് - Jude | വെളിപ്പാടു വെളിപാട് - Revelation |

Explore Parallel Bibles
21st Century KJV | A Conservative Version | American King James Version (1999) | American Standard Version (1901) | Amplified Bible (1965) | Apostles' Bible Complete (2004) | Bengali Bible | Bible in Basic English (1964) | Bishop's Bible | Complementary English Version (1995) | Coverdale Bible (1535) | Easy to Read Revised Version (2005) | English Jubilee 2000 Bible (2000) | English Lo Parishuddha Grandham | English Standard Version (2001) | Geneva Bible (1599) | Hebrew Names Version | malayalam Bible | Holman Christian Standard Bible (2004) | Holy Bible Revised Version (1885) | Kannada Bible | King James Version (1769) | Literal Translation of Holy Bible (2000) | Malayalam Bible | Modern King James Version (1962) | New American Bible | New American Standard Bible (1995) | New Century Version (1991) | New English Translation (2005) | New International Reader's Version (1998) | New International Version (1984) (US) | New International Version (UK) | New King James Version (1982) | New Life Version (1969) | New Living Translation (1996) | New Revised Standard Version (1989) | Restored Name KJV | Revised Standard Version (1952) | Revised Version (1881-1885) | Revised Webster Update (1995) | Rotherhams Emphasized Bible (1902) | Malayalam Bible | Telugu Bible (BSI) | Telugu Bible (WBTC) | The Complete Jewish Bible (1998) | The Darby Bible (1890) | The Douay-Rheims American Bible (1899) | The Message Bible (2002) | The New Jerusalem Bible | The Webster Bible (1833) | Third Millennium Bible (1998) | Today's English Version (Good News Bible) (1992) | Today's New International Version (2005) | Tyndale Bible (1534) | Tyndale-Rogers-Coverdale-Cranmer Bible (1537) | Updated Bible (2006) | Voice In Wilderness (2006) | World English Bible | Wycliffe Bible (1395) | Young's Literal Translation (1898) | Malayalam Bible Commentary |