Proverbs - സദൃശ്യവാക്യങ്ങൾ 7 | View All

1. മകനേ, എന്റെ വചനങ്ങളെ പ്രമാണിച്ചു എന്റെ കല്പനകളെ നിന്റെ ഉള്ളില് സംഗ്രഹിച്ചുകൊള്ക.

1. My son, pay close attention and don't forget what I tell you to do.

2. നീ ജീവിച്ചിരിക്കേണ്ടതിന്നു എന്റെ കല്പനകളെയും ഉപദേശത്തെയും നിന്റെ കണ്ണിന്റെ കൃഷ്ണമണിയെപ്പോലെ കാത്തുകൊള്ക.

2. Obey me, and you will live! Let my instructions be your greatest treasure.

3. നിന്റെ വിരലിന്മേല് അവയെ കെട്ടുക; ഹൃദയത്തിന്റെ പലകയില് എഴുതുക.
2 കൊരിന്ത്യർ 3:3

3. Keep them at your fingertips and write them in your mind.

4. ജ്ഞാനത്തോടുനീ എന്റെ സഹോദരി എന്നു പറക; വിവേകത്തിന്നു സഖി എന്നു പേര് വിളിക്ക.

4. Let wisdom be your sister and make common sense your closest friend.

5. അവ നിന്നെ പരസ്ത്രീയുടെ കയ്യില്നിന്നും ചക്കരവാക്കു പറയുന്ന അന്യസ്ത്രീയുടെ വശത്തുനിന്നും കാക്കും.

5. They will protect you from the flattering words of someone else's wife.

6. ഞാന് എന്റെ വീട്ടിന്റെ കിളിവാതില്ക്കല് അഴിക്കിടയില്കൂടി നോക്കിക്കൊണ്ടിരിക്കുമ്പോള്

6. From the window of my house, I once happened to see

7. ഭോഷന്മാരുടെ ഇടയില് ഒരുത്തനെ കണ്ടു; യൌവനക്കാരുടെ കൂട്ടത്തില് ബുദ്ധിഹീനനായോരു യുവാവിനെ കണ്ടറിഞ്ഞു.

7. some foolish young men.

8. അവന് വൈകുന്നേരം, സന്ധ്യാസമയത്തു, ഇരുട്ടും അന്ധകാരവുമുള്ള ഒരു രാത്രിയില്,

8. It was late in the evening, sometime after dark.

9. അവളുടെ വീട്ടിന്റെ കോണിന്നരികെ വീഥിയില്കൂടി കടന്നു, അവളുടെ വീട്ടിലേക്കുള്ള വഴിയെ നടന്നു ചെല്ലുന്നു.

9. One of these young men turned the corner and was walking by the house of an unfaithful wife.

10. പെട്ടെന്നു ഇതാ, വേശ്യാവസ്ത്രം ധരിച്ചും ഹൃദയത്തില് ഉപായം പൂണ്ടും ഉള്ളോരു സ്ത്രീ അവനെ എതിരേറ്റുവരുന്നു.

10. She was dressed fancy like a woman of the street with only one thing in mind.

11. അവള് മോഹപരവശയും തന്നിഷ്ടക്കാരത്തിയും ആകുന്നു; അവളുടെ കാല് വീട്ടില് അടങ്ങിയിരിക്കയില്ല.

11. She was one of those women who are loud and restless and never stay at home,

12. ഇപ്പോള് അവളെ വീഥിയിലും പിന്നെ വിശാലസ്ഥലത്തും കാണാം; ഔരോ കോണിലും അവള് പതിയിരിക്കുന്നു.

12. who walk street after street, waiting to trap a man.

13. അവള് അവനെ പിടിച്ചു ചുംബിച്ചു, ലജ്ജകൂടാതെ അവനോടു പറയുന്നതു

13. She grabbed him and kissed him, and with no sense of shame, she said:

14. എനിക്കു സമാധാനയാഗങ്ങള് ഉണ്ടായിരുന്നു; ഇന്നു ഞാന് എന്റെ നേര്ച്ചകളെ കഴിച്ചിരിക്കുന്നു.

14. 'I had to offer a sacrifice, and there is enough meat left over for a feast.

15. അതുകൊണ്ടു ഞാന് നിന്നെ കാണ്മാന് ആഗ്രഹിച്ചു. നിന്നെ എതിരേല്പാന് പുറപ്പെട്ടു നിന്നെ കണ്ടെത്തിയിരിക്കുന്നു.

15. So I came looking for you, and here you are!

16. ഞാന് എന്റെ കട്ടിലിന്മേല് പരവതാനികളും മിസ്രയീമ്യനൂല്കൊണ്ടുള്ള വരിയന് പടങ്ങളും വിരിച്ചിരിക്കുന്നു.

16. The sheets on my bed are bright-colored cloth from Egypt.

17. മൂറും അകിലും ലവംഗവുംകൊണ്ടു ഞാന് എന്റെ മെത്ത സുഗന്ധമാക്കിയിരിക്കുന്നു.

17. And I have covered it with perfume made of myrrh, aloes, and cinnamon.

18. വരിക; വെളുക്കുംവരെ നമുക്കു പ്രേമത്തില് രമിക്കാം; കാമവിലാസങ്ങളാല് നമുക്കു സുഖിക്കാം.

18. Let's go there and make love all night.

19. പുരുഷന് വീട്ടില് ഇല്ല; ദൂരയാത്ര പോയിരിക്കുന്നു;

19. My husband is traveling, and he's far away.

20. പണമടിശ്ശീല കൂടെ കൊണ്ടുപോയിട്ടുണ്ടു; പൌര്ണ്ണമാസിക്കേ വീട്ടില് വന്നെത്തുകയുള്ളു.

20. He took a lot of money along, and he won't be back home before the middle of the month.'

21. ഇങ്ങനെ ഏറിയോരു ഇമ്പവാക്കുകളാല് അവള് അവനെ വശീകരിച്ചു അധരമാധുര്യംകൊണ്ടു അവനെ നിര്ബ്ബന്ധിക്കുന്നു.

21. And so, she tricked him with all of her sweet talk and her flattery.

22. അറുക്കുന്നേടത്തേക്കു കാളയും ചങ്ങലയിലേക്കു ഭോഷനും പോകുന്നതുപോലെയും,

22. Right away he followed her like an ox on the way to be slaughtered, or like a fool on the way to be punished

23. പക്ഷി ജീവഹാനിക്കുള്ളതെന്നറിയാതെ കണിയിലേക്കു ബദ്ധപ്പെടുന്നതുപോലെയും കരളില് അസ്ത്രം തറെക്കുവോളം അവന് അവളുടെ പിന്നാലെ ചെല്ലുന്നു.

23. and killed with arrows. He was no more than a bird rushing into a trap, without knowing it would cost him his life.

24. ആകയാല് മക്കളേ, എന്റെ വാക്കു കേള്പ്പിന് ; എന്റെ വായിലെ വചനങ്ങളെ ശ്രദ്ധിപ്പിന് .

24. My son, pay close attention to what I have said.

25. നിന്റെ മനസ്സു അവളുടെ വഴിയിലേക്കു ചായരുതു; അവളുടെ പാതകളിലേക്കു നീ തെറ്റിച്ചെല്ലുകയുമരുതു.

25. Don't even think about that kind of woman or let yourself be misled by someone like her.

26. അവള് വീഴിച്ച ഹതന്മാര് അനേകര്; അവള് കൊന്നുകളഞ്ഞവര് ആകെ വലിയോരു കൂട്ടം ആകുന്നു.

26. Such a woman has caused the downfall and destruction of a lot of men.

27. അവളുടെ വീടു പാതാളത്തിലേക്കുള്ള വഴിയാകുന്നു; അതു മരണത്തിന്റെ അറകളിലേക്കു ചെല്ലുന്നു.

27. Her house is a one-way street leading straight down to the world of the dead.



Shortcut Links
സദൃശ്യവാക്യങ്ങൾ - Proverbs : 1 | 2 | 3 | 4 | 5 | 6 | 7 | 8 | 9 | 10 | 11 | 12 | 13 | 14 | 15 | 16 | 17 | 18 | 19 | 20 | 21 | 22 | 23 | 24 | 25 | 26 | 27 | 28 | 29 | 30 | 31 |
ഉല്പത്തി - Genesis | പുറപ്പാടു് - Exodus | ലേവ്യപുസ്തകം - Leviticus | സംഖ്യാപുസ്തകം - Numbers | ആവർത്തനം - Deuteronomy | യോശുവ - Joshua | ന്യായാധിപന്മാർ - Judges | രൂത്ത് - Ruth | 1 ശമൂവേൽ - 1 Samuel | 2 ശമൂവേൽ - 2 Samuel | 1 രാജാക്കന്മാർ - 1 Kings | 2 രാജാക്കന്മാർ - 2 Kings | 1 ദിനവൃത്താന്തം - 1 Chronicles | 2 ദിനവൃത്താന്തം - 2 Chronicles | എസ്രാ - Ezra | നെഹെമ്യാവു - Nehemiah | എസ്ഥേർ - Esther | ഇയ്യോബ് - Job | സങ്കീർത്തനങ്ങൾ - Psalms | സദൃശ്യവാക്യങ്ങൾ - Proverbs | സഭാപ്രസംഗി - Ecclesiastes | ഉത്തമ ഗീതം ഉത്തമഗീതം - Song of Songs | യെശയ്യാ - Isaiah | യിരേമ്യാവു - Jeremiah | വിലാപങ്ങൾ - Lamentations | യേഹേസ്കേൽ - Ezekiel | ദാനീയേൽ - Daniel | ഹോശേയ - Hosea | യോവേൽ - Joel | ആമോസ് - Amos | ഓബദ്യാവു - Obadiah | യോനാ - Jonah | മീഖാ - Micah | നഹൂം - Nahum | ഹബക്കൂക്‍ - Habakkuk | സെഫന്യാവു - Zephaniah | ഹഗ്ഗായി - Haggai | സെഖർയ്യാവു - Zechariah | മലാഖി - Malachi | മത്തായി - Matthew | മർക്കൊസ് - Mark | ലൂക്കോസ് - Luke | യോഹന്നാൻ - John | പ്രവൃത്തികൾ അപ്പ. പ്രവര്‍ത്തനങ്ങള്‍ - Acts | റോമർ - Romans | 1 കൊരിന്ത്യർ - 1 Corinthians | 2 കൊരിന്ത്യർ - 2 Corinthians | ഗലാത്യർ ഗലാത്തിയാ - Galatians | എഫെസ്യർ എഫേസോസ് - Ephesians | ഫിലിപ്പിയർ ഫിലിപ്പി - Philippians | കൊലൊസ്സ്യർ കൊളോസോസ് - Colossians | 1 തെസ്സലൊനീക്യർ - 1 Thessalonians | 2 തെസ്സലൊനീക്യർ - 2 Thessalonians | 1 തിമൊഥെയൊസ് - 1 Timothy | 2 തിമൊഥെയൊസ് - 2 Timothy | തീത്തൊസ് - Titus | ഫിലേമോൻ - Philemon | എബ്രായർ - Hebrews | യാക്കോബ് - James | 1 പത്രൊസ് - 1 Peter | 2 പത്രൊസ് - 2 Peter | 1 യോഹന്നാൻ - 1 John | 2 യോഹന്നാൻ - 2 John | 3 യോഹന്നാൻ - 3 John | യൂദാ യുദാസ് - Jude | വെളിപ്പാടു വെളിപാട് - Revelation |

Explore Parallel Bibles
21st Century KJV | A Conservative Version | American King James Version (1999) | American Standard Version (1901) | Amplified Bible (1965) | Apostles' Bible Complete (2004) | Bengali Bible | Bible in Basic English (1964) | Bishop's Bible | Complementary English Version (1995) | Coverdale Bible (1535) | Easy to Read Revised Version (2005) | English Jubilee 2000 Bible (2000) | English Lo Parishuddha Grandham | English Standard Version (2001) | Geneva Bible (1599) | Hebrew Names Version | malayalam Bible | Holman Christian Standard Bible (2004) | Holy Bible Revised Version (1885) | Kannada Bible | King James Version (1769) | Literal Translation of Holy Bible (2000) | Malayalam Bible | Modern King James Version (1962) | New American Bible | New American Standard Bible (1995) | New Century Version (1991) | New English Translation (2005) | New International Reader's Version (1998) | New International Version (1984) (US) | New International Version (UK) | New King James Version (1982) | New Life Version (1969) | New Living Translation (1996) | New Revised Standard Version (1989) | Restored Name KJV | Revised Standard Version (1952) | Revised Version (1881-1885) | Revised Webster Update (1995) | Rotherhams Emphasized Bible (1902) | Malayalam Bible | Telugu Bible (BSI) | Telugu Bible (WBTC) | The Complete Jewish Bible (1998) | The Darby Bible (1890) | The Douay-Rheims American Bible (1899) | The Message Bible (2002) | The New Jerusalem Bible | The Webster Bible (1833) | Third Millennium Bible (1998) | Today's English Version (Good News Bible) (1992) | Today's New International Version (2005) | Tyndale Bible (1534) | Tyndale-Rogers-Coverdale-Cranmer Bible (1537) | Updated Bible (2006) | Voice In Wilderness (2006) | World English Bible | Wycliffe Bible (1395) | Young's Literal Translation (1898) | Malayalam Bible Commentary |